Sunday, July 28, 2013

വ്യഭിചാരിണി (കവിത )പിഴച്ച പെണ്ണിന്റെ വാക്കുകളിലെ മധുരം 
ചുംബനത്തിനു ഉണ്ടാവുകയില്ല 
ശ്രദ്ധിച്ചു കേട്ടാലോ? അവളുടെ ഇടുപ്പിൽ നിന്നും 
കാട്ടുക്കോഴിയുടെ കരച്ചിൽ കേൾക്കാം

കൈരേഖയിൽ നിന്നും പിഴപ്പിച്ചവന്റെ പേര് 
മായുകയില്ല കിട്ടുന്ന നാണയമെല്ലാം 
അവന്റെ പേരാകും പറയുക, ഒരു ചിരിയോടെ...
അവൾക്കു അതൊരു സുഖമുള്ള വേദനയും ..

പുരുഷന്റെ ഓരോ പകൽ മയക്കങ്ങൾക്കും 
അവൾ പുതപ്പാകും, അവന്റെ ഓരോ 
രോമാരാജികളേയും വിയര്പ്പിച്ചു തന്റെ 
അരക്കെട്ടിനോടവൾ നീതി പുലർത്തും 

ഇരുട്ടിന്റെ പുതപ്പില്‍,ചുമരുകളുടെ മറവില്‍
ഇക്കിളികളില്‍,പുളകങ്ങളില്‍,പുളിനങ്ങളില്‍
അവള്‍ പാലും തേനും,പിന്നെ പൊന്നും
പകൽ മാന്യതകളിൽ അവള്‍ വ്യഭിചാരിണി

Tuesday, June 18, 2013

ആട്ടകഥ


തെക്കേ മുറ്റത്തെ മാവിൽ ഞാൻ
ഒരു സാധനം തൂക്കി ഇട്ടിട്ടുണ്ട് ..
നായ്ക്കൾക്കും പുഴുക്കൾക്കും
കൊടുക്കാതെ നിങ്ങളത്
കത്തിച്ചു കളയണം. 
ഊഹ ബോഹങ്ങൾ  കൊണ്ട് നിങ്ങൾ
ചോദ്യങ്ങൾ ഉണ്ടാക്കണം.
കുറെ ചോദ്യചിഹ്നങ്ങൾ അതിനു
ഉത്തരമാകും

മാവിൻ കൊമ്പിൽ തൂങ്ങി ആടുന്നത്
ഒരു കളിപ്പാട്ടമല്ലന്നോർക്കണം
അലമുറ ഇടുന്ന എന്റെ പ്രിയതമയോട്
പറയണം മോൻ ഊഞ്ഞാൽ ഈ കൊമ്പിൽ
കെട്ടണമെന്ന്, എനിക്കൊന്നു ആട്ടി വിടാമല്ലോ ..

ഉറ്റവരോട് പറയണം കടക്കെണിയിൽ
അല്ലായിരുന്നെന്നു,ബാങ്കുകാർ
കോളിംഗ് ബെൽ ഉപയോഗിക്കില്ലന്നും..
നഷ്ടപ്പെട്ടത് ഒരു കഷണം പ്ലാസ്റ്റിക് കയറും,
ഉപയോഗിക്കാൻ കഴിയാത്ത ഒരു ജീവനും
മാത്രമാണെന്ന് .....


അമ്മയോട് പറയണം മരണത്തിനു
അമ്മിഞ്ഞ മണം ഉണ്ടെന്നു.മാവിൽ ചോട്ടിൽ
വന്നു മോനെ എന്ന് വിളിക്കരുതെന്നും..
ചേട്ടനോട് പറയണം കാലിനു ബലം കൂട്ടാൻ
താങ്ങായി ഞാനില്ലന്നും നല്ല താങ്ങ് വച്ച്
തരാൻ ചേച്ചി ഉണ്ടെന്നും ......

പ്രിയതമയോടു ഒരു വാക്ക് കൂടി...
"നിന്നെ പൊന്നെ എന്ന് വിളിച്ചൊരു
നൂറുമ്മ " ഇഷ്ടഗാനം പാടാൻ ഞാനില്ലന്നും
ഇനി ഞാൻ നിന് മോനാണെന്നും അവന്റെ
ചിരികളിൽ ഞാനുണ്ടെന്നും നീ അറിയുക .

കവികളോട് ഒരു വാക്ക് ...
ഈ തൂങ്ങി ആടുന്നത് ഒരു കവിതയല്ല.
വാക്കുകൾ നഷ്ടപെട്ട തൂലികയാണ്
കമന്റിന്റെ മൂലകളിൽ ചോദ്യചിഹ്നമായോ ?
ഹാസ്യചിഹ്നമായോ ഞാൻ ഇടയ്ക്കു വരാം ..

Sunday, June 16, 2013

സൈബര് ജീവിതത്തിൽ രണ്ടു വര്ഷം

പ്രിയപ്പെട്ട  എന്റെ  ആന്പെൻ  സുഹൃത്തുക്കളെ .....

ഞാൻ സൈബര് ജീവിതത്തിൽ രണ്ടു വര്ഷം പൂർത്തിയാകുന്നു.ആദ്യം "നിഷ്ക്രിയൻ "  എന്നാ ബ്ലോഗ്‌ തുടങ്ങിയാണ് സൈബര് എഴുത്തിലേക്ക്‌ കടന്നു വരുന്നത്.ഒരു മാസം കഴിഞ്ഞപ്പോൾ ആ ബ്ലോഗ്‌ "പൈമ " എന്നാക്കി മാറ്റി. കുറെവായനക്കാർ വരികയും പ്രോത്സാഹിപ്പിക്കുകയും   ചെയ്തു.


പ്രിയ ബ്ലോഗേഴ്സ് ആണ് എന്നിൽ ഒരു എഴുത്തുകാരൻ ഉണ്ടെന്നു കണ്ടെത്തിയത്.രമേശ്‌ അരൂര് .ശങ്കരനാരായണൻ മലപ്പുറം. മുഹമ്മദ്‌ കുട്ടി ഇരുമിയം ,ലിപി രണ്ഞു,വെള്ളരിപ്രാവ്‌ ( ഷീബ ). ഷാജുf അതാനിക്കാൻ .അജിത്‌ ,ശാബു  തോമസ്‌ ,ജാനകി ,ഭാനു കളരിക്കാൻ,മനോരാജ്  എന്റെ ലോകം .ദുബായിക്കാരൻ.സ്വന്തം സുഹൃത്ത്‌ ,കൊമ്പൻ മൂസ, ജെഫു,പ്രദീപ്‌ മാഷ് കോഴിക്കോട് .എച്ചുമു കുട്ടി ,അർജുൻ മാട്, അക്ബര് അലി .പൊട്ടൻ മാഷ് .ഖാദു,ഇടശ്ശേരിക്കാരൻ,c
ചന്തു  നായര് ,ഷാനവാസ്‌ ഇക്ക .മാനവധ്വനി .സതീശാൻ ഓ പി .മഹേഷ്‌ വിജയന് .ശ്രീകുട്ടൻ,......സൈബര്  ശത്രു ആയിരുന്ന കണ്നുരാനും....ഇനിയും പേര് പറയാത്ത കുറെ ബ്ലോഗേര്സ് ഉണ്ട് ...പേര് മറന്നതിൽ അവർ ക്ഷമിക്കണം.  സെനറ്റ്  എന്നൊരു ചേച്ചി  ഉണ്ടായിരുന്നു.അവർ ഒരു കാൻസർ പെഷന്റ്ടു ആയിരുന്നു  ഇപ്പൊ ആളുണ്ടോ എന്നറിയില്ല ..അവര്ക്കും ...

സ്നേഹം തന്നു തെറ്റ് കുറ്റങ്ങൾ പറഞ്ഞു തന്നു കൂടെ നിരത്തിയ എല്ലാവര്ക്കും  നന്ദി .......സ്നേഹം


ഫേസ് ബുക്കിൽ ആണേൽ പറഞ്ഞാൽ തീരാത്ത അത്ര നന്ദിയും   കടപ്പാടും ഉണ്ട് നിങ്ങൾ ഓരോരുത്തരോടും, അതിൽ എടുത്തു പറയാൻ നോക്കിയാൽ മൂന്നോ  നാലോ പോസ്റ്റ്‌ വേണ്ടി വരും ...

രണ്ടായിരത്തിൽ അധികം ഫ്രണ്ട്സ് ഇപ്പോൾ ഉണ്ട് .പല കാര്യങ്ങൾ കൊണ്ട് എട്ടു പേരെ ഞാൻ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കുറെ പേര് എന്നെയും .. ഇതു വരെ എന്റെ എല്ലാ സ്റ്റ്ടസിനും കമെന്റ്റ്റും ലൈക്കും തന്നു വിഷമങ്ങളിലും സന്തോഷങ്ങളിലും കൂടെ നിന്ന എല്ലാവര്ക്കും നന്ദി സന്തോഷം


Tuesday, May 14, 2013

നേരം പോക്ക്ഒരു നേരം പോക്കിന് ...
ഇരുൾ തിങ്ങിയ വഴിയിലൂടെ പോയി
നിറമില്ലാ പെണ്ണിന്റെ മണമില്ല മുടികളിൽ
ഒളിച്ചിരിക്കാം ...

ഒരു നേരം പോക്കിന് ...
പേരറിയ കുട്ടിയുടെ വായറിയാ പാട്ടിന്റെ
താള ചിന്തുകളിൽ ചെവി കൊടുക്കാം

ഒരു നേരം പോക്കിന് .....
എണ്ണമില്ലാ താരങ്ങളെ മറച്ചു രസിക്കുന്ന
വെളിവില്ലാ മേഘങ്ങളെ കണ്ണുരുട്ടി പേടിപ്പിക്കാം

................പൈമ .................

Wednesday, April 24, 2013

തുഞ്ചൻ പറമ്പ് ബ്ലോഗ്‌ മീറ്റ്‌ 2013

  തുഞ്ചൻ പറമ്പ്  ബ്ലോഗ്‌ മീറ്റ്‌ 2013

https://www.facebook.com/media/set/?set=a.597811456904114.1073741827.233399356678661
എന്റെ രണ്ടാമത്തെ ബ്ലോഗ്‌ മീറ്റ്‌ ആണ് കഴിഞ്ഞ ഞായറാഴ്ച തുഞ്ചൻ പറമ്പിൽ
നടന്നത്. ആദ്യ മീറ്റ്‌ ദുബായിൽ വച്ചായിരുന്നു, കുറെ നാളായി പോസ്റ്റ്‌ ഒന്നും എഴുതാത്തത് കൊണ്ട് പോകുന്നില്ല എന്ന്  വിചാരിച്ചത്ആയിരുന്നു.    രണ്ടു ദിവസം മുൻപ് സതീശൻ ഓ പി, മഹേഷ്‌ വിജയൻ,കുട്ടി മാഷ് എന്നിവര് വിളിച്ചത് കൊണ്ടും കുറെ പുതിയ ബ്ലോഗ്ഗർമാരെ fപരിചയപ്പെടാം  എന്നത് കൊണ്ടും   ആലുവയിൽ നിന്നും (ഇന്നെർ സിറ്റി) തീവണ്ടിക്കു ഏഴര വെളുപ്പിന്  ( രാവിലെ എഴരക്ക്‌ )തിരൂരിലേക്ക് പുറപ്പെട്ടു.പതിനൊന്നു മണിയോടെ സംഭവ സ്ഥലത്ത് എത്തി. ലീല ടീച്ചറുടെ ബുക്ക്‌ സ്റ്റാൾനു മുന്നില് നില്ക്കുന്ന ഒരു ഭ്രാന്തനെ ( അംജിത് ഖാൻ ) ആണ് ആദ്യം കാണുന്നത്. പേര് പറഞ്ഞതും വിറയാർന്ന കൈകളോടെ ചേർത്ത് പിടിച്ചു ....മറ്റുള്ളവരെയും കാണണമല്ലോ എന്ന് ഓർത്ത് ഞാൻ അകത്തേക്ക് ഓടി .  രജിസ്ട്രേഷൻ കൊണ്ടെറിൽ  ഇരുന്ന ജയേട്ടന് എന്നെ കണ്ടപ്പോഴേ മനസ്സിലായി .അവിടെ കരം അടച്ചു രസീതും വാങ്ങി നേരെ ചെന്നത് പൂമരം പോലെ ചിരിച്ചു മുടി നീട്ടി നില്ക്കുന്ന പൂമരം എന്നാ ബ്ലോഗിന്റെ ഉടമ സതീശൻ ഓ പി യുടെ മുന്നിലേക്കാണ്‌അധികം ഒന്നും സംസാരിക്കാത്ത  പ്രകൃതം .കുറച്ചു സംസാരിച്ച ശേഷം തൊട്ടു മുന്നിലെ കസേരയിൽ ഇരുന്ന മഹേഷ്‌ വിജയനെ പരിച്ചയെപെടാൻ ചെന്നു.ഇരുന്നു

എന്നെ അറിയുമോ ?
ഇല്ല (മറുപടി )
ഞാൻ പൈമ.......ഇത് കേട്ടതും മഹേഷ്‌ വളരെ വാചാലനായി .ഞാൻ പ്രവാസി ആയി ഇരുന്നപ്പോൾ ഏറ്റവും കൂടുതൽ ഫോണിൽ സംസാരിച്ചിട്ടുള്ള ബ്ലോഗര് മഹേഷ്‌ ആണ് .അപ്പുറം ഉള്ള  നിരയിൽ  കുട്ടി മാഷിനെ കണ്ടു ഞാൻ അങ്ങോട്ട്‌  ചെന്നു.ബ്ലോഗ്‌ തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ ഒരു മൂത്ത സഹോദരനെ പോലെ കണ്ടു സ്നേഹിക്കുന്ന കുട്ടി മാഷിനെ കാണുക എന്നതായിരുന്നു എന്റെ പ്രധാന  ഉദ്ദേശവും.ഞങ്ങൾ കുറെ നേരം സംസാരിച്ചു .

പിന്നെ രാഗേഷ്  "ഹായ് പൈമ "  എന്ന് വിളിച്ചു അവൻ വന്നു. അവൻ എനിയ്ക്കു ബ്ലോഗര് എന്നതിനേക്കാൾ ഫൈസ് ബുക്കിലെ "ഒരു  വരി കവിത " എന്നാ ഗ്രൂപ്പിലെ സുഹൃത്താണ്‌ .
പിന്നെ പ്രസ്സന്ന ചേച്ചിക്കും എന്നെ പരിച്ചയപെടുതാതെ തന്നെ മനസിലായി.


പിന്നെ എന്റെ വിട്ടിൽ നിന്നും വെറും ആറ്‌ കിലോമിറ്റർ മാത്രം അകലെ താമസിക്കുന്ന തല്ഹത് എന്നാ കുട്ടി  ബ്ലോഗ്ഗേറെ അവിടെ വച്ചാണ് പരിചയ പെടുന്നത് .കൂടെ അവന്റെ കൂട്ടുകാരൻ "അബിദ് "നെയും

"മനിഷ് മന്ന് "  പ്രത്യേകം എടുത്തു പറയേണ്ട ഒരാളാണ് നമ്മുക്ക് എല്ലാവര്ക്കും പ്രിയപ്പെട്ട അവനെ എങ്ങനെ മറക്കാനാകും

വിഠിമാൻ .മനോജ്‌  കുമാർ  എം ,ശിവകാമി.ബെഞ്ചി,അരുണ്‍കറുകച്ചാൽ,മനോരാജ് ചേട്ടൻ,നിരക്ഷരൻ,  .ജിതിൻ രാജ് ,വടക്കേൽ നൌഷാദ്, ,മിണ്ടാ പെണ്ണ് ,ഇസ്മയിൽ അത്തോളി , ദുബായിൽ വച്ചേ പരിചയം ഉള്ള ഇഷ്മയിൽ ചെമ്മാട് ,തിരിചിലാൻ ,റഷീദ്  പുന്നശേരി , അബ്സർ .പത്രക്കാരൻ ,കൂതറ ഹാഷിം ,റിയാസ്‌ ഭായ് ,കുമ്പിടി ,മനു നെല്ലായ,റെജി പിറവം, എന്നിവര് ഒക്കെ ബ്ലോഗ്ഗിൽ  ഉള്ള  പരിചയം പുതുക്കി .

പുതുതായി പരിച്ചയപെട്ടവർ കുറച്ചു പേര് ഒക്കെ ഉണ്ടായിരുന്നു .ഉച്ച ഭക്ഷണത്തിന് ശേഷം ആണ് കൂടുതൽ വർത്തമാനങ്ങൾ ഉണ്ടായതു .
സംഗീത് വിനായകൻ ,കൃഷ്ണ പ്രസാദ്‌,രൂപ ,ശീതൾ (രൂപയുടെ ഫ്രണ്ട്) , ഷഹിദ് .ആഴിക്കോട്  മാഷിന്റെ മോൾ , ആദര്ശ് ,പ്രിയ കൈലാസ്,

പേര് ഒര്ക്കാൻ കഴിയാത്ത വേറെ സുഹൃത്തുക്കളും ....
മീറ്റ്‌ തുടങ്ങിയപ്പോൾ കണ്ട ബ്ലോഗര് അംജിത് ഖാൻ ആണ് എന്നാൽ മീറ്റിന്റെ അവസാനം കണ്ട ബ്ലോഗ്ഗർ രൂപ ആണ്,

അങ്ങനെ മീറ്റ് കഴിഞ്ഞപ്പോൾ ഒരു അതൊരു തിരൂര് പൂരം തന്നെ ആയിരുന്നെന്നു മനസിലായി .
ആ തേര് തെളിച്ച ജയേട്ടൻ,സാബു കൊട്ടോടി ,സന്ദീപ് സലിം .എന്നിവര്ക്കും അഭിവാദ്യങ്ങൾ ആശംസകൾ .....എല്ലാം മംഗളമായി നടത്തിയ സ്വർവേശരനും നന്ദി ......