Wednesday, August 22, 2012

ആഗ്രഹം

എനിക്കൊരു നല്ല ആശാരി ആവണം
എന്നായിരുന്നു ആഗ്രഹം .
വാക്കുകള്‍ മിനുക്കി ചിന്തേര് ഇട്ടു
അടുപ്പിച്ചു ഭംഗിയാക്കി കഥക്കൂടുകള്‍
പണിയുന്ന വാക്കാശാരി.

എനിക്കൊരു നല്ല
‘മേസ്തിരി’ ആവണം
എന്നായിരുന്നു ആഗ്രഹം .
വാക്കുകള്‍ അടുക്കി നിര വരുത്തി
ഓരോ അക്ഷരങ്ങളെയും തൂക്കുകട്ട വച്ച്
അളന്നു നോക്കി കവിതപ്പുര
പണിയുന്ന
മേസ്തിരി

എനിക്കൊരു നല്ല കൊല്ലന്‍ ആവണം
എന്നായിരുന്നു ആഗ്രഹം .
മനസ്സില്‍ കത്തിഎരിയുന്ന
വാക്കുകള്‍ ഉലയില്‍ വച്ച്
അടിച്ചു പതം വരുത്തി ലേഖനങ്ങള്‍ കൊണ്ട്.
അസ്ത്രങ്ങള്‍ പണിയുന്ന
ഒരു വാക്കൊല്ലന്‍

എന്നിട്ടോ ?
അടുക്കുംതോറും പിടി തരാതെ ഓടുന്ന
വാക്കുകളെ തേടി അലഞ്ഞു
ഒരു ഭ്രാന്തനായി മാറിയിരിക്കുന്നു .

Saturday, August 11, 2012

കാലാന്തരം


                                             പത്രത്തിൽ അങ്ങനെ ഒരു വാർത്ത ഉള്ളത് ചായക്കടക്കാരൻ ദിവാകരനാണു ആദ്യം പറഞ്ഞത്.പുള്ളി അത് എല്ലാവരെയും വായിച്ചു കേൾപ്പിക്കുകയും ചെയ്തു.

    “ എന്റെ ഇരട്ടസഹോദരനായ ഗോപാലന്‍   എന്ന മുപ്പത്തിരണ്ടുകാരനെ കാണാതായിട്ട്     ഇരുപത്തിരണ്ടു വർഷമായി. താഴെ കൊടുത്തിരിക്കുന്ന എന്റെ ഫോട്ടോയുടെ അതേ മുഖ സാദ്രശ്യമുള്ള അഞ്ചടി രണ്ടിഞ്ച് പൊക്കവും ഇരുനിറവും ഉള്ള എന്റെ സഹോദരനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന വിലാസത്തിലോ? ഫോൺ നമ്പറിലോ അറിയിക്കുക.

എന്ന് ശാന്താസുതം കമ്പനി
ചെയർമാൻ
ഗോവിന്ദൻ.

വാർത്ത വായിച്ചതും ചായക്കടയിൽ അതു സംസാരവിഷയമായി.പത്രക്കാർ എന്തെങ്കിലും വാർത്ത കൊടുത്താൽ അതിൽ അല്പം കൂട്ടിയും കുറച്ചും ഊഹാബോഹങ്ങൾ ചേർത്ത് അതു വിവാദമാക്കുന്നതും സംഘർഷങ്ങൾ ഉണ്ടാക്കുന്നതും നാട്ടുകാർ ആണല്ലോ..


"ഈ പാർട്ടി നമ്മുടെ തെങ്ങുകയറ്റക്കാരൻ ഗോപലൻ ആയിരിക്കില്ലേ"?..
ദിവാകരൻ കടയിൽ ഉള്ളവരോട് ചോദിച്ചു.

തെങ്ങുകയറ്റക്കാരൻ ഗോപാലൻ കുമ്മാട്ടിക്കരയിൽ എത്തിയിട്ട് പതിമൂന്ന് വർഷം ആയിക്കാണും.വന്ന അന്നു മുതൽ ഒറ്റക്കാണു താമസവും.ഫോട്ടോയിൽ കാണുന്ന അതേ  മുഖഛായ അത്ര തന്നെ വയസ്സും ഉണ്ടാകും. അധികം സംസാരിക്കാത്ത ആളായതു കൊണ്ട് അധികം കൂട്ടുകാരും ഇല്ല ഗോപാലനു.

എകദേശം ഉറപ്പിക്കാൻ കഴിയാവുന്നതു കൊണ്ട് ലോട്ടറിക്കാരൻ ഇത്താക്ക് തന്റെ ഹെർകുലിസ് സൈക്കിളിൽ ഗോപാലന്റെ വീട്ടിലേക്ക് വച്ചു പിടിപ്പിച്ചു.സൈക്കിളിന്റെ വേഗത്തൊടോപ്പം
സ്വപ്നങ്ങളുടെ വേഗതയും  കൂടി..ഗോപാലനെ കണ്ട് പിടിച്ച് വിവരം അറിയിച്ചാൽ ശാന്തസുതം കമ്പനിയിൽ നിന്നും കുറെ പണം പാരിതോഷികം കിട്ടും അതിൽ നിന്നും ഒരു വെസ്പ സ്കൂട്ടർ വാങ്ങണം.അതിൽ ഭാര്യ മേരിക്കുട്ടിയേയും കയറ്റി പയ്യമ്പ്ര പൂരത്തിനു പോകണം.അവളുടെ ആങ്ങളമാരുടെ മുന്നിൽ കൂടി ഗമേൽ ഒന്നു നടക്കണം.

വാർത്തകൾ സ്വപ്നങ്ങൾ ആകുന്നത് ഇങ്ങനെ ആണു.

ഇത്താക്ക് ഗോപാലന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ ഗോപാലൻ ഉണ്ടായിരുന്നില്ല അന്വേഷിച്ചപ്പോൾ ശാന്താസുതം കമ്പനിയിൽ നിന്നും ആളു വന്ന് കൊണ്ട് പോയി എന്നറിഞ്ഞു.

ഗോപാലനു സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ഇരമ്പൽ  ഈര്‍ച്ച   ഉണ്ടാക്കി അതോടോപ്പം വേവലാതികള്‍ മനസ്സിനെയും.. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണു താൻ വീട് വിട്ട് പോന്നത്. അച്ചനും അമ്മയും തന്നേക്കാൾ അരമണിക്കൂർ മുതിർന്ന ചേട്ടനെ കൂടുതലായി ഇഷ്ടപ്പെട്ടിരുന്നു.പുതിയ സ്ലേറ്റ്,ഉടൂപ്പുകൾ,കളിപ്പാട്ടങ്ങൾ എല്ലാം അവനായിരുന്നു ആദ്യം വാങ്ങി കൊടുക്കുക.ഒരു ദിവസം അവൻ കഴിച്ചു കൊണ്ടിരുന്ന പലഹാരത്തിൽ നിന്നു ഒരു കഷ്ണം ഞാൻ കഴിച്ചതിനു അമ്മ എന്നെ കുറെ തല്ലുകയുണ്ടായി.അതാണു അന്ന് നാടു വിടാൻ ഉണ്ടായ കാരണം.അവനേക്കാൾ അല്പം നിറം കുറവാണു എന്നതായിരുന്നു.എന്നെ അവർ വെറുക്കാനുണ്ടായ കാരണം. അതോർത്ത് നാലാം ക്ലസ്സുകാരൻ വീണ്ടും കരഞ്ഞു.

                                       ജീപ്പ് എന്നെ ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം വീട്ടുമുറ്റത്ത് കൊണ്ട് ചെന്നെത്തിച്ചു.കാലങ്ങൾ ഓർമ്മയിലെ ഓടിട്ട വീട് ബംഗ്ലാവ് ആക്കിയിരിക്കുന്നു.അകത്ത് നിന്നും രണ്ടു പേർ വന്നെന്നെ അകത്തേക്ക് കൊണ്ടു പോയി.


എന്റെ മറ്റോരു കണ്ണാടിരൂപം പൊലെ ചേട്ടൻ  ഗോവിന്ദന്‍ കസേരയിൽ ഇരിപ്പുണ്ടായിരുന്നു.ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപ്പിടിക്കുകയും ഒപ്പം അടുത്തിരുത്തുകയും ചെയ്തു.

അമ്മയെ വിളിക്കൂ...
ചേട്ടൻ വെളുത്ത് മെലിഞ്ഞ പരിചാരകയെ പോലെ തോന്നുന്ന സ്ത്രീയോട് പറഞ്ഞു. ചാംന്ദിനി മാം എന്ന് വിളിച്ച് അവൾ അകത്തേക്ക് പോയി.

ചാംന്ദിനി അതാരാ....ചേട്ടാ..

നമ്മുടെ അമ്മ..

അമ്മയുടെ പേർ ശാന്ത എന്നായിരുന്നല്ലോ..പണം എല്ലാത്തിനും രൂപമാറ്റം വരുത്തുമല്ലോ..അപ്പോൾ പേരും മാറും മദ്രാസ്  വികസനം വന്ന് ചെന്നൈ അയതു പോലെ ബൊംബൈ മുംബൈ ആയതു പോലെ.

അമ്മ വന്ന് അടുത്തീരുന്നു.ചുണ്ടുകളിൽ ചായം തേച്ച്..വിലകൂടിയ വസ്ത്രം ധരിച്ചിരുന്നു അമ്മ.

മോനേ....അച്ചൻ മരിക്കും മുൻപ് വില്പത്രം എഴുതി വച്ചു. നമ്മുടെ എല്ലാ  കമ്പിനികളും വീടുകളും,തോട്ടങ്ങളും എല്ലാം നിന്റെ പേർക്കാണു എഴുതിയിരിക്കുന്നതു .നിന്റെ അനുവാദം കൂടാതെ ഞങ്ങൾക്ക് അതൊന്നും വിനിയോഗിക്കാൻ കഴിയില്ല.അതുകൊണ്ട്.....

അതുകൊണ്ട്...ബാക്കി പറയണ്ടാ..എവിടെ ആണു ഒപ്പിടേണ്ടത്..അതു പറഞ്ഞാൽ മതി....

അമ്മ അകത്തേക്ക് പോയി കുറച്ച് കടലസുകളുമായി തിരിച്ചു വന്നു.ഒപ്പം സുന്ദരിയായ യുവതിയും ഉണ്ടായിരുന്നു.

നീ ഇവളെ ഓർക്കുന്നുണ്ടോ?മീനാക്ഷി
സുധാകരമാമയുടെ മോൾ..
ഇവളെ നീ വിവാഹം കഴിക്കണം എന്നയിരുന്നു.അച്ചന്റെ ആഗ്രഹം..

അമ്മ കൊണ്ട് വന്ന മുദ്രകടലസുകളിൽ ഒപ്പിട്ടു കൊടുത്തു.

അമ്മേ...ചേട്ടാ....എനിക്ക് അച്ചന്റെ സ്വത്തോ..വീടോ പണമോ..ഒന്നും വേണ്ടാ...അച്ചന്റെ ആഗ്രഹം നിറവേറ്റണം..ഞാൻ മീനാക്ഷിയെ  കൊണ്ട് പൊകുന്നു..