രാവിലെ മുറ്റം അടി കഴിഞ്ഞു അരിയിടാന്‍ നോക്കിയപ്പോള്‍ ആണ്
ഒരു മൊട്ടു സൂചി കണ്ടത് .എന്നാ ശരി ഇതിന്റെ സത്യാവസ്ഥ ഒന്നറിയണം
കാരണം "ഇന്നത്തെ സ്ത്രീകള്‍ അടുക്കളയില്‍ നിന്നും ഫൈസ് ബുക്കിലേക്ക് "
എന്നാണ് ഞങ്ങടെ ഗ്രൂപ്പിലെ ശാരദാ മണി ടീച്ചര്‍ പറഞ്ഞിരിക്കുന്നത് .
"മൊട്ടു സൂചി എവിടെ നിന്നാണെന്ന് കണ്ടെത്തുക ." എന്നാ സ്റ്റാറ്റസ് ഫൈസ് ബുക്കില്‍
പോസ്റ്റ് ചെയ്തു ശാന്ത വീട്ടില്‍ നിന്നും ഉടന്‍ പുറത്തു ചാടി.
ആദ്യം പലചരക്ക് കടക്കാരന് പീതംബരനോട് ചോദിച്ചു ..
"പീതാംബരാ ...ഈ സൂചി ഇവിടെ നിന്നും വാങ്ങിയ അരിയില്‍ നിന്നും കിട്ടിയതാണ്
ആരാണ് ഇതിന്റെ ഉത്തരവാദി ..."?
പീതാംബരന് .. "ശാന്തേ എനിക്കറിഞ്ഞു കൂടാ ..ഇതു ഇവിടെ തരുന്ന
സൈല്‍സ് മാനോട് ചോദിക്ക് ......"
ശാന്താ ഉടനെ സൈല്‍സ് മാന്റെ അടുത്ത് :
"മാഡം എനിക്കറിയില്ല ഇത് തരുന്നത് കമ്പനി ആണ് അവരോടു
ചോദിക്കൂ ..."
ശാന്താ അപ്പോള്‍ തന്നെ കമ്പനിയിലേക്ക് .....
"ചേച്ചി...ഇത് ഞങ്ങള്‍ വാങ്ങിക്കുന്നത് മില്ലില്‍ നിന്നാണ് ചിലപ്പോള്‍ അവര്‍ക്ക്
അറിയാന്‍ പറ്റിയേക്കും .."
പെട്ടന്ന് തന്നെ മില്ലിലേക്കു ശാന്ത ചെന്നു.
മില്ലുക്കാരന് ശാന്തയോട്:
"ഇത് ഞങ്ങള്‍ക്ക് പാടത്ത് നിന്നും ആണ് കൊയ്തെടുക്കുന്നത്
കൊയ്യുന്ന സ്ത്രീകളോടെ ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കിട്ടിയേക്കും "
ശാന്ത പാടത്തേക്കു ഓടി ...
കൊയ്ത്തുകാർ ഇങ്ങനെ പറഞ്ഞു ...
"ഞങള്‍ക്ക് അറിയില്ല ഒരു പക്ഷെ ഇതിനു മരുന്നടിക്കാന്‍ വരുന്ന
ഗോപാലന് ചേട്ടന് അറിയാമായിരിക്കും ..."
ഗോപാലന് ചേട്ടന്റെ അടുത്ത് ചെന്നപ്പോള്‍
പുള്ളി പറഞ്ഞത് ...
" എനിക്കറിയില്ല ഇതു ഒരു കമ്പനി ഇറക്കുന്ന മരുന്നാണ് . ഇതില്‍ ചിലപ്പോള്‍
സൂചിയുടെ അംശം വല്ലതും ചേര്‍ന്നിട്ടുണ്ടാവും ..മരുന്ന് ഉണ്ടാക്കുന്ന ലബോട്ടറിയില്‍
ചെന്നാല്‍ വിവരം അറിയാം "
ശാന്തയ്ക്ക് നേരം വൈകിയത് കൊണ്ട് ദൌത്യം പൂര്‍ത്തിയാക്കാതെ
തിരിച്ചു വീട്ടിലേക്കു പോരേണ്ടി വന്നു
വീട്ടില്‍ ചെന്നപ്പോള്‍ മോള് ചോദിച്ചു ....
"അമ്മേ എന്റെ ഒരു മൊട്ടു സൂചി ഈ അരി പാത്രത്തിന്റെ അടുത്ത് ചാടി പോയിരുന്നു
അമ്മക്ക് കിട്ടിയിരുന്നോ "?