Tuesday, March 27, 2012

മിനികഥ

  
1

നാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി ..കെട്ടിടങ്ങളും വാഹനങ്ങളും മനുഷരും ഒഴുകി പോയി .
അതിനിടയില്‍ ഒരാണും പെണ്ണും ഉണ്ടായിരുന്നു.
ആണ് പെണ്ണിനോട് പറഞ്ഞു ..നീ എന്റെ കൂടെ നീന്തുകയെങ്ങില്‍ ആപത്തു വന്നാല്‍ ഞാന്‍ സഹായിക്കാം ..
പെണ്ണ് : വേണ്ട നല്ല മനസ്സിന് നന്ദി,ഞാന്‍ തന്നെ ഒഴുകി പോയി മരിക്കുകയനെങ്ങില്‍ ദുഷ് പേര് ഉണ്ടാവുകയില്ല നിങ്ങളോടൊപ്പം നീന്തിയാല്‍ മരിച്ചാലും ഇനി ജിവിച്ചാലും മറ്റൊരുത്തന്റെ കൂടെ ഒഴുകി നടന്നവള്‍ എന്നാ ദുഷ്പേര് ഉണ്ടാവുകയും ചെയ്യും ..


2

സോണിയുടെ കല്യാണം ആയി
ചെറുക്കന്‍ സുന്ദരന്‍ സുശീലന്‍
ഒരു പാട് സ്വപ്നങ്ങള്‍ കണ്ടു അവള്‍
കൈ കോര്‍ത്ത്‌ കടല്‍ക്കരയിലൂടെ നടന്നു ...
കടലില്‍ ചാടി കുളിക്കാന്‍ മോഹം
... അവള്‍ ആദ്യം ചാടി ....

ആശുപത്രിയില്‍ ആയി ......
പിന്നെ ടെറസ്സില്‍ നിന്നും മുറ്റത്തേക്ക് ചാടിയാല്‍
കലോടിയുകയില്ലേ ...

Thursday, March 22, 2012

ജയം


ഞാന്‍ ആരെയാണ്, എന്തിനെയാണ് ജയിക്കേണ്ടത് ?

ചുറ്റും അഹങ്കാരത്തോടെ മൂളി പറക്കുന്ന ഈച്ചകളെയോ ?
ചോര കുടിക്കും എന്ന ഭീക്ഷണിയുമായി നടക്കുന്ന
മാനം കേട്ട കൊതുകുകളെയോ?
ഉറങ്ങാന്‍ പോലും സമ്മതിക്കാതെ എപ്പോഴും ശല്യം
ചെയ്യുന്ന മൂട്ടകളെയോ?
സ്വാര്‍ത്ഥതക്കു വേണ്ടി സ്വന്തം സഹോദരനെ പോലും കൊല്ലാന്‍
നടക്കുന്ന മനുഷ്യകാട്ടാളരേയോ?
സ്വര്‍ഗ്ഗലോകം തരാമെന്നു വ്യാജപ്രഖ്യപനം നടത്തുന്ന
മതഗ്രന്ഥങ്ങളെയോ ?
മുകളില്‍ കണ്ണടച്ച് ചിരിച്ചിരിക്കുന്ന ആയിരം
ഈശ്വരന്‍മാരേയോ?
നൂറായിരം നിയമങ്ങള്‍ നിരത്തി വച്ച്
പാവങ്ങളെ മാത്രം ജീവിക്കാന്‍ സമ്മതിക്കാത്ത
നിയമപാലകരെയോ ?
എന്തിനേയും ആത്മാര്‍ത്ഥതയോടെ സ്നേഹിച്ചു സ്വന്തം
സ്വസ്ഥത നശിപ്പിക്കുന്ന എന്റെ മനസ്സിനെയോ?

എന്റെ നെരമ്പിലൂടെ ഒഴുകുന്ന ചോരക്കു ആസൂയയുടെ
കറുത്ത നിറമെന്നു അലറി വിളിക്കുന്ന ബ്ലോഗ്ഗെസിനെയോ?

കവിത  

Tuesday, March 20, 2012

ഫാസിലാ

കല്യാണം കഴിഞ്ഞ രണ്ടു മാസം ആയപ്പോള്‍ ആണ് ഇങ്ങനെ ഒരു അസുഖം മൂസാക്കക്ക് ഉണ്ടെന്നു മനസ്സിലായത്.സംശയരോഗം ..കേട്ടോളോട് ആത്മാര്‍ത്ഥമായ സ്നേഹം ഉള്ളവര്‍ക്കെ ഈ അസുഖം ഉണ്ടാവൂന്നു തൈത്തുമ്മ പറഞ്ഞത് ഓര്‍ക്കുന്നുണ്ട്.എന്നാലും ഇതിച്ചിരി കടുപ്പം തന്നെ.
കഴിഞ്ഞ ദിവസം മീന് കൊണ്ട് വന്ന ചെക്കന്‍ അവന്റെ മൊബൈല്‍ ശബ്ദിച്ചു.
"ഫാസില ഫാസില നീ നാണിക്കണത് എന്താണ് ? "
ഇതു കേട്ടപ്പോഴേ മൂസ്സാക്കക്ക് സംശയം ആയി
ഞാന്‍ എന്ത് ചെയ്യാനാ എന്റെ പേര് ഫാസിലാന്നു ആയതു എന്റെ തെറ്റാ ...

കഴിഞ്ഞ ദിവസം പുറത്തു പോയപ്പോ കാസറ്റ് കടയില്‍ നിക്കുന്ന ചെക്കന്‍ എന്നെ നോക്കി ഒരു പാട്ടു പാടി
"പൂവിതള്‍ അല്ലേ ഫാസിലാ...തേന്‍ ...."
അതോടെ മൂസാക്കക്ക് സംശയം കൂടി ..
അന്ന് വിട്ടില്‍ ചെന്നപ്പോള്‍ "അവന്‍ ആരെടി ::ന്ന് ചോദിച്ചു പിന്നെ ഇടിയോടിടി ആയിരുന്നു
അന്ന് മുതല്‍ തുടങ്ങിയ പീഡനം ആണ് ..
ഇപ്പൊ എന്റെ പ്രാര്‍ത്ഥന ആല്‍ബം പാട്ടുകള്‍ ഒന്നും ഇറങ്ങല്ലേ എന്നാണ്
കാരണം പാടുന്നോര്‍ക്ക് പാടിയാ മതി ഇടി മൊത്തം കൊള്ളുന്നത്‌ ഞാനാ ..

Monday, March 19, 2012

ലോണ്‍ എടുത്ത രണ്ടു ലക്ഷം രൂപ
അടി കീറിയ പോക്കറ്റില്‍ ആണ് ഇട്ടതു
മലമുകളില്‍ നിന്നും വെള്ളം ചുമന്നു താഴെ
പുഴയില്‍ കൊണ്ട് വന്നു ഒഴുക്കി കളഞ്ഞു

ഇത് ചെയ്തത് ഒരു ഭ്രാന്തന്‍
 
ജനിച്ചതില്‍ പിന്നെ ഇതുവരെയും ആര്‍ക്കും
ഒരു ഉപദ്രവും ചെയ്തിട്ടില്ല ...എന്നിട്ടും .....
അവര്‍ മൂന്നാല് പേര് ഉണ്ടായിരുന്നു
ആദ്യം എന്റെ കൈകള്‍ വെട്ടി കളഞ്ഞു
പിന്നെ ശരീരത്തില്‍ തലങ്ങും വിലങ്ങും ..

എന്ത് ചെയ്യാം ഒരു വാഴയായി പോയില്ലേ
 

Saturday, March 17, 2012

പാല്  വാങ്ങി വരും വഴി പശു കുത്തി പാല്
പോയതില്‍ അമ്മ എന്നെ കുറ്റക്കാരനാക്കി
ചുംബനത്തിനിടെ പല്ല് കൊണ്ട് ചുണ്ട് മുറിഞ്ഞതില്‍
കാമുകി എന്നെ കുറ്റക്കാരനാക്കി
മരിക്കാന്‍ വ്യാജന്‍ ആണെന്നറിയാതെ പാഷാണം കഴിച്ചതിനു
മരണവും എന്നെ കുറ്റക്കാരനാക്കി
ഇങ്ങനെ ഒരു ജന്മം തന്നതിന് ദൈവത്തെ ഞാനും
കുറ്റപ്പെടുത്തി ..

ഒന്പതിന്റെ പട്ടിക പഠിക്കാന്‍  പ്രയാസമുണ്ടായപ്പോള്‍
ഒന്പതിനെ ഞാന്‍ വെറുത്തു
ഒന്‍പതാം ക്ലാസ്സിലെ പ്രേമം ചീറ്റി പോയപ്പോള്‍
ഒന്പതിനെ ഞാന്‍ വെറുത്തു
ഒന്‍പതാം തിയതി കല്യാണം നടന്നപ്പോള്‍
ഒന്പതിനെ ഞാന്‍ വെറുത്തു
ഒന്‍പതു എന്ന് ഭാര്യ കളിയാക്കി വിളിച്ചപ്പോള്‍
ഒന്പതിനെ ഞാന്‍ വെറുത്തു ..
 ഇപ്പോള്‍
ഒന്‍പതു ആയിരുന്നു ഞാന്‍ എന്ന് തിരിച്ചറിഞ്ഞു ..
ഒന്‍പതു (ചാന്തു പൊട്ട് )

Friday, March 16, 2012

മഷി

കവിത എഴുതുവാന്‍ വേണ്ടി പേന എടുത്തു ..
അത് കറുത്ത മഷിയായിരുന്നു..
ശോകരസം വന്നാലോ ?അത് മാറ്റി 
പിന്നെ കിട്ടിത് നീലമഷിയായിരുന്നു
നീലരസം വന്നാലോ അത് മാറ്റി 
പിന്നെ എടുത്തത്‌ പച്ച മഷിയായിരുന്നു..
ജാതീയ രസം വന്നാലോ ?
പിന്നെ എടുത്തത്‌ ചുവന്ന മഷി
അതില്‍ നിന്നും ചോര കവിതയെ ഇല്ലാതാക്കി