Sunday, December 16, 2012

ഹൈകൂ കവിതകള്‍


ഒരു മുടന്തനായ
വൃദ്ധന്‍ ആയിരുന്നു
ഇന്നത്തെ പകല്‍
............................

‎"ഇന്നലെ കുടിച്ച
പകലിനു 
മടുപ്പിന്റെ കയ്പ്പ്
............................

നിനക്കൊരു വാക്ക് 
എനിക്കൊരു കുടം കണ്ണീര്‍ "

............................

കാര്‍മേഘങ്ങള്‍ക്കിടയില്‍ 
പെട്ട് നക്ഷത്രം എണ്ണുന്ന 
പൂനിലാവ്‌ "

............................

'ഉണക്കാനിട്ട നെല്‍മണികളെ
കുളിപ്പിച്ച് കിടത്തുന്നു
വേനല്‍ മഴ "

............................

പ്രണയത്തിന്റെ 
ചിതയില്‍ ചാടുന്ന 
വ്യാമോഹത്തിന്റെ 
ഇയല്കുഞ്ഞുങ്ങള്‍

............................

നല്ല കിട്ടല് കിട്ടിയ 
കാലം പോയിട്ടല്ലല്ലു കിട്ടി

Sunday, October 7, 2012

അത്


രണ്ടു താമരപ്പൂവുകളുടെ ഇടയില്‍
നിന്നാണ് എനിക്കത് കിട്ടിയത്
വേവലാതി പിടിച്ച തെക്കന്‍ കാറ്റു
കൊണ്ട് വന്നു ഇട്ടതോ ?
പാതിരാസഞ്ചാരത്തിന് ഇറങ്ങിയ
വെള്ളക്കന്ണന്‍ നത്ത് ഒളിപ്പിച്ചു വച്ചതോ ?
വാതില്‍ പാതി തുറന്നു വന്ന
നിലാവില്‍ നിന്നും കൈ വിട്ടു ചാടിയതോ ?
പാടത്തു കാവല്‍ നിന്ന വെള്ളകൊക്ക്
കാലില്‍  ഒടക്കിയപ്പോള്‍ തട്ടി എറിഞ്ഞതോ ?

അമ്പലക്കടവില്‍ വച്ച്
ചുംബനത്തോടോപ്പം
ഞാനത് അവള്‍ക്കു നല്‍കി
അവള്‍ എനിക്ക് പ്രണയവും ......

Saturday, October 6, 2012

സ്വസ്ഥം


പോരാളികള്‍ തയാറെടുത്തു
ശൂലം, വാള്‍, പരിച,
ആയുധങ്ങള്‍ പലതു
ലോഹം ഒന്ന് തന്നെ
മനുഷ്യനും മതങ്ങളും പോലെ
മനുഷ്യനെ പോലെ ആകാതെ
ലോഹങ്ങള്‍ക്ക് പിന്മാറി
ഒരു വാള്‍ ഒടിഞ്ഞു നിലം പതിച്ചു
ഒപ്പം സുഗന്ധ്യലേപനം പൂശിയ
രാജാവിന്റെ തലയും

ഭരണം മാറി, മഴ മാറി, വെയില്‍ മാറി,
ഒരു വാള്‍ വീണ്ടും നിലം പതിച്ചു
ജയിച്ച ആ  രാജാവിന്റെ ശിരസ്സും ..
പിന്നെയും  ഭരണം മാറി ..

എന്നാല്‍
മാളത്തില്‍....,,,,
മുയല്‍ കുഞ്ഞിനു പാല് കൊടുത്തു
സുഖമായി കഴിയുന്നു  സ്വസ്ഥമായി
മരക്കൊമ്പില്‍ ,,,,
,അടക്കാക്കുരുവി ഇണയോട്
 കൊക്കുരുമി ഇരുന്നു സ്വസ്ഥമായി

Wednesday, August 22, 2012

ആഗ്രഹം

എനിക്കൊരു നല്ല ആശാരി ആവണം
എന്നായിരുന്നു ആഗ്രഹം .
വാക്കുകള്‍ മിനുക്കി ചിന്തേര് ഇട്ടു
അടുപ്പിച്ചു ഭംഗിയാക്കി കഥക്കൂടുകള്‍
പണിയുന്ന വാക്കാശാരി.

എനിക്കൊരു നല്ല
‘മേസ്തിരി’ ആവണം
എന്നായിരുന്നു ആഗ്രഹം .
വാക്കുകള്‍ അടുക്കി നിര വരുത്തി
ഓരോ അക്ഷരങ്ങളെയും തൂക്കുകട്ട വച്ച്
അളന്നു നോക്കി കവിതപ്പുര
പണിയുന്ന
മേസ്തിരി

എനിക്കൊരു നല്ല കൊല്ലന്‍ ആവണം
എന്നായിരുന്നു ആഗ്രഹം .
മനസ്സില്‍ കത്തിഎരിയുന്ന
വാക്കുകള്‍ ഉലയില്‍ വച്ച്
അടിച്ചു പതം വരുത്തി ലേഖനങ്ങള്‍ കൊണ്ട്.
അസ്ത്രങ്ങള്‍ പണിയുന്ന
ഒരു വാക്കൊല്ലന്‍

എന്നിട്ടോ ?
അടുക്കുംതോറും പിടി തരാതെ ഓടുന്ന
വാക്കുകളെ തേടി അലഞ്ഞു
ഒരു ഭ്രാന്തനായി മാറിയിരിക്കുന്നു .

Saturday, August 11, 2012

കാലാന്തരം


                                             പത്രത്തിൽ അങ്ങനെ ഒരു വാർത്ത ഉള്ളത് ചായക്കടക്കാരൻ ദിവാകരനാണു ആദ്യം പറഞ്ഞത്.പുള്ളി അത് എല്ലാവരെയും വായിച്ചു കേൾപ്പിക്കുകയും ചെയ്തു.

    “ എന്റെ ഇരട്ടസഹോദരനായ ഗോപാലന്‍   എന്ന മുപ്പത്തിരണ്ടുകാരനെ കാണാതായിട്ട്     ഇരുപത്തിരണ്ടു വർഷമായി. താഴെ കൊടുത്തിരിക്കുന്ന എന്റെ ഫോട്ടോയുടെ അതേ മുഖ സാദ്രശ്യമുള്ള അഞ്ചടി രണ്ടിഞ്ച് പൊക്കവും ഇരുനിറവും ഉള്ള എന്റെ സഹോദരനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന വിലാസത്തിലോ? ഫോൺ നമ്പറിലോ അറിയിക്കുക.

എന്ന് ശാന്താസുതം കമ്പനി
ചെയർമാൻ
ഗോവിന്ദൻ.

വാർത്ത വായിച്ചതും ചായക്കടയിൽ അതു സംസാരവിഷയമായി.പത്രക്കാർ എന്തെങ്കിലും വാർത്ത കൊടുത്താൽ അതിൽ അല്പം കൂട്ടിയും കുറച്ചും ഊഹാബോഹങ്ങൾ ചേർത്ത് അതു വിവാദമാക്കുന്നതും സംഘർഷങ്ങൾ ഉണ്ടാക്കുന്നതും നാട്ടുകാർ ആണല്ലോ..


"ഈ പാർട്ടി നമ്മുടെ തെങ്ങുകയറ്റക്കാരൻ ഗോപലൻ ആയിരിക്കില്ലേ"?..
ദിവാകരൻ കടയിൽ ഉള്ളവരോട് ചോദിച്ചു.

തെങ്ങുകയറ്റക്കാരൻ ഗോപാലൻ കുമ്മാട്ടിക്കരയിൽ എത്തിയിട്ട് പതിമൂന്ന് വർഷം ആയിക്കാണും.വന്ന അന്നു മുതൽ ഒറ്റക്കാണു താമസവും.ഫോട്ടോയിൽ കാണുന്ന അതേ  മുഖഛായ അത്ര തന്നെ വയസ്സും ഉണ്ടാകും. അധികം സംസാരിക്കാത്ത ആളായതു കൊണ്ട് അധികം കൂട്ടുകാരും ഇല്ല ഗോപാലനു.

എകദേശം ഉറപ്പിക്കാൻ കഴിയാവുന്നതു കൊണ്ട് ലോട്ടറിക്കാരൻ ഇത്താക്ക് തന്റെ ഹെർകുലിസ് സൈക്കിളിൽ ഗോപാലന്റെ വീട്ടിലേക്ക് വച്ചു പിടിപ്പിച്ചു.സൈക്കിളിന്റെ വേഗത്തൊടോപ്പം
സ്വപ്നങ്ങളുടെ വേഗതയും  കൂടി..ഗോപാലനെ കണ്ട് പിടിച്ച് വിവരം അറിയിച്ചാൽ ശാന്തസുതം കമ്പനിയിൽ നിന്നും കുറെ പണം പാരിതോഷികം കിട്ടും അതിൽ നിന്നും ഒരു വെസ്പ സ്കൂട്ടർ വാങ്ങണം.അതിൽ ഭാര്യ മേരിക്കുട്ടിയേയും കയറ്റി പയ്യമ്പ്ര പൂരത്തിനു പോകണം.അവളുടെ ആങ്ങളമാരുടെ മുന്നിൽ കൂടി ഗമേൽ ഒന്നു നടക്കണം.

വാർത്തകൾ സ്വപ്നങ്ങൾ ആകുന്നത് ഇങ്ങനെ ആണു.

ഇത്താക്ക് ഗോപാലന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ ഗോപാലൻ ഉണ്ടായിരുന്നില്ല അന്വേഷിച്ചപ്പോൾ ശാന്താസുതം കമ്പനിയിൽ നിന്നും ആളു വന്ന് കൊണ്ട് പോയി എന്നറിഞ്ഞു.

ഗോപാലനു സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ഇരമ്പൽ  ഈര്‍ച്ച   ഉണ്ടാക്കി അതോടോപ്പം വേവലാതികള്‍ മനസ്സിനെയും.. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണു താൻ വീട് വിട്ട് പോന്നത്. അച്ചനും അമ്മയും തന്നേക്കാൾ അരമണിക്കൂർ മുതിർന്ന ചേട്ടനെ കൂടുതലായി ഇഷ്ടപ്പെട്ടിരുന്നു.പുതിയ സ്ലേറ്റ്,ഉടൂപ്പുകൾ,കളിപ്പാട്ടങ്ങൾ എല്ലാം അവനായിരുന്നു ആദ്യം വാങ്ങി കൊടുക്കുക.ഒരു ദിവസം അവൻ കഴിച്ചു കൊണ്ടിരുന്ന പലഹാരത്തിൽ നിന്നു ഒരു കഷ്ണം ഞാൻ കഴിച്ചതിനു അമ്മ എന്നെ കുറെ തല്ലുകയുണ്ടായി.അതാണു അന്ന് നാടു വിടാൻ ഉണ്ടായ കാരണം.അവനേക്കാൾ അല്പം നിറം കുറവാണു എന്നതായിരുന്നു.എന്നെ അവർ വെറുക്കാനുണ്ടായ കാരണം. അതോർത്ത് നാലാം ക്ലസ്സുകാരൻ വീണ്ടും കരഞ്ഞു.

                                       ജീപ്പ് എന്നെ ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം വീട്ടുമുറ്റത്ത് കൊണ്ട് ചെന്നെത്തിച്ചു.കാലങ്ങൾ ഓർമ്മയിലെ ഓടിട്ട വീട് ബംഗ്ലാവ് ആക്കിയിരിക്കുന്നു.അകത്ത് നിന്നും രണ്ടു പേർ വന്നെന്നെ അകത്തേക്ക് കൊണ്ടു പോയി.


എന്റെ മറ്റോരു കണ്ണാടിരൂപം പൊലെ ചേട്ടൻ  ഗോവിന്ദന്‍ കസേരയിൽ ഇരിപ്പുണ്ടായിരുന്നു.ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപ്പിടിക്കുകയും ഒപ്പം അടുത്തിരുത്തുകയും ചെയ്തു.

അമ്മയെ വിളിക്കൂ...
ചേട്ടൻ വെളുത്ത് മെലിഞ്ഞ പരിചാരകയെ പോലെ തോന്നുന്ന സ്ത്രീയോട് പറഞ്ഞു. ചാംന്ദിനി മാം എന്ന് വിളിച്ച് അവൾ അകത്തേക്ക് പോയി.

ചാംന്ദിനി അതാരാ....ചേട്ടാ..

നമ്മുടെ അമ്മ..

അമ്മയുടെ പേർ ശാന്ത എന്നായിരുന്നല്ലോ..പണം എല്ലാത്തിനും രൂപമാറ്റം വരുത്തുമല്ലോ..അപ്പോൾ പേരും മാറും മദ്രാസ്  വികസനം വന്ന് ചെന്നൈ അയതു പോലെ ബൊംബൈ മുംബൈ ആയതു പോലെ.

അമ്മ വന്ന് അടുത്തീരുന്നു.ചുണ്ടുകളിൽ ചായം തേച്ച്..വിലകൂടിയ വസ്ത്രം ധരിച്ചിരുന്നു അമ്മ.

മോനേ....അച്ചൻ മരിക്കും മുൻപ് വില്പത്രം എഴുതി വച്ചു. നമ്മുടെ എല്ലാ  കമ്പിനികളും വീടുകളും,തോട്ടങ്ങളും എല്ലാം നിന്റെ പേർക്കാണു എഴുതിയിരിക്കുന്നതു .നിന്റെ അനുവാദം കൂടാതെ ഞങ്ങൾക്ക് അതൊന്നും വിനിയോഗിക്കാൻ കഴിയില്ല.അതുകൊണ്ട്.....

അതുകൊണ്ട്...ബാക്കി പറയണ്ടാ..എവിടെ ആണു ഒപ്പിടേണ്ടത്..അതു പറഞ്ഞാൽ മതി....

അമ്മ അകത്തേക്ക് പോയി കുറച്ച് കടലസുകളുമായി തിരിച്ചു വന്നു.ഒപ്പം സുന്ദരിയായ യുവതിയും ഉണ്ടായിരുന്നു.

നീ ഇവളെ ഓർക്കുന്നുണ്ടോ?മീനാക്ഷി
സുധാകരമാമയുടെ മോൾ..
ഇവളെ നീ വിവാഹം കഴിക്കണം എന്നയിരുന്നു.അച്ചന്റെ ആഗ്രഹം..

അമ്മ കൊണ്ട് വന്ന മുദ്രകടലസുകളിൽ ഒപ്പിട്ടു കൊടുത്തു.

അമ്മേ...ചേട്ടാ....എനിക്ക് അച്ചന്റെ സ്വത്തോ..വീടോ പണമോ..ഒന്നും വേണ്ടാ...അച്ചന്റെ ആഗ്രഹം നിറവേറ്റണം..ഞാൻ മീനാക്ഷിയെ  കൊണ്ട് പൊകുന്നു..

Wednesday, July 25, 2012

മൊട്ടു സൂചി

രാവിലെ മുറ്റം അടി കഴിഞ്ഞു അരിയിടാന്‍ നോക്കിയപ്പോള്‍ ആണ് 
ഒരു മൊട്ടു സൂചി കണ്ടത് .എന്നാ ശരി ഇതിന്റെ സത്യാവസ്ഥ ഒന്നറിയണം 
കാരണം "ഇന്നത്തെ സ്ത്രീകള്‍ അടുക്കളയില്‍ നിന്നും ഫൈസ് ബുക്കിലേക്ക് "
എന്നാണ് ഞങ്ങടെ ഗ്രൂപ്പിലെ ശാരദാ മണി ടീച്ചര് പറഞ്ഞിരിക്കുന്നത് .

"മൊട്ടു സൂചി എവിടെ നിന്നാണെന്ന് കണ്ടെത്തുക ." എന്നാ സ്റ്റാറ്റസ് ഫൈസ് ബുക്കില്‍
പോസ്റ്റ്‌ ചെയ്തു ശാന്ത വീട്ടില്‍ നിന്നും ഉടന്‍ പുറത്തു ചാടി.

ആദ്യം പലചരക്ക് കടക്കാരന്‍ പീതംബരനോട് ചോദിച്ചു ..

"പീതാംബരാ ...ഈ സൂചി ഇവിടെ നിന്നും വാങ്ങിയ അരിയില്‍ നിന്നും കിട്ടിയതാണ്
ആരാണ് ഇതിന്റെ ഉത്തരവാദി ..."?

പീതാംബരന്‍ .. "ശാന്തേ എനിക്കറിഞ്ഞു കൂടാ ..ഇതു ഇവിടെ തരുന്ന
സൈല്‍സ് മാനോട് ചോദിക്ക് ......"

ശാന്താ ഉടനെ സൈല്‍സ് മാന്റെ അടുത്ത് :

"മാഡം എനിക്കറിയില്ല ഇത് തരുന്നത് കമ്പനി ആണ് അവരോടു
ചോദിക്കൂ ..."

ശാന്താ അപ്പോള്‍ തന്നെ കമ്പനിയിലേക്ക് .....

"ചേച്ചി...ഇത് ഞങ്ങള്‍ വാങ്ങിക്കുന്നത് മില്ലില്‍ നിന്നാണ് ചിലപ്പോള്‍ അവര്‍ക്ക്
അറിയാന്‍ പറ്റിയേക്കും .."

പെട്ടന്ന് തന്നെ മില്ലിലേക്കു ശാന്ത ചെന്നു.

മില്ലുക്കാരന്‍ ശാന്തയോട്:

"ഇത് ഞങ്ങള്‍ക്ക്  പാടത്ത് നിന്നും  ആണ് കൊയ്തെടുക്കുന്നത്‌
കൊയ്യുന്ന സ്ത്രീകളോടെ ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കിട്ടിയേക്കും "

ശാന്ത പാടത്തേക്കു ഓടി ...

കൊയ്ത്തുകാർ ഇങ്ങനെ പറഞ്ഞു ...

"ഞങള്‍ക്ക് അറിയില്ല ഒരു പക്ഷെ ഇതിനു മരുന്നടിക്കാന്‍ വരുന്ന
ഗോപാലന്‍ ചേട്ടന് അറിയാമായിരിക്കും ..."

ഗോപാലന്‍ ചേട്ടന്റെ അടുത്ത് ചെന്നപ്പോള്‍
പുള്ളി പറഞ്ഞത് ...

" എനിക്കറിയില്ല ഇതു ഒരു കമ്പനി ഇറക്കുന്ന മരുന്നാണ് . ഇതില്‍ ചിലപ്പോള്‍
സൂചിയുടെ അംശം വല്ലതും ചേര്‍ന്നിട്ടുണ്ടാവും ..മരുന്ന് ഉണ്ടാക്കുന്ന ലബോട്ടറിയില്‍
ചെന്നാല്‍ വിവരം അറിയാം "

ശാന്തയ്ക്ക് നേരം വൈകിയത് കൊണ്ട് ദൌത്യം പൂര്‍ത്തിയാക്കാതെ
തിരിച്ചു വീട്ടിലേക്കു പോരേണ്ടി വന്നു

വീട്ടില്‍ ചെന്നപ്പോള്‍ മോള് ചോദിച്ചു ....

"അമ്മേ എന്റെ ഒരു മൊട്ടു സൂചി ഈ അരി പാത്രത്തിന്റെ അടുത്ത് ചാടി പോയിരുന്നു
അമ്മക്ക് കിട്ടിയിരുന്നോ "?

Thursday, June 14, 2012

നമ്മുക്കിനി പ്രണയിക്കാംനമ്മുക്ക് പോകാം ആഗ്രഹങ്ങൾ 
കെട്ടിപ്പടുത്ത ആ ഉദ്യാനത്തിലേക്ക്....
ഇലചിന്തുകളിൽ നമ്മുക്ക് 
പ്രണയം കുറിക്കാം.
പാതി ഉറങ്ങിയ പൂവുകളെ
 നമ്മുക്കു ഉണർത്താം.. 
പൂവിതളുകളെ കാറ്റിന്റെ 
വിശറിയിൽ മാനം മുട്ടിക്കാം
ഉച്ചാസവായുവിന്റെ
 ഉയർച്ച്ചാതാഴ്ച്ചകളെ
 തിരിച്ചറിയാം...
കൺപീലികളുടെ എണ്ണം തിട്ടപ്പെടുത്തി 
നിമിഷങ്ങളെ മുറിക്കാം.
വിലപിച്ചെറിഞ്ഞ ദിനങ്ങളെ
കൈവെള്ളയിൽ വച്ച്കണക്കു പറയാം.
ഉൾമുറിയിലെ പേരില്ലാ 
മച്ചിക്കോഴികളെ മുട്ടയിടീക്കാം.
മഴപാറ്റകൾക്ക് പുലമ്പലുകളെ 
എറിഞ്ഞിട്ടു കൊടുക്കാം
ഇതുവരെ കാണാത്ത പകലുകളെ 
രാക്കടലിന്റെ അടിയിൽ ഒളിപ്പിക്കാം
മുങ്ങികയറുമ്പോൾ ഉടുപ്പിലെ 
ചിതമ്പലുകൾക്ക് മോടി കൂട്ടാം 
സൂര്യചന്ദ്രന്മാരെ പിടിച്ച് കൂട്ടിലടക്കാം
അവർ നമ്മുക്കിനി കാവൽ നില്ക്കട്ടെ.
അപ്പോൾ നമ്മുക്കിനി പ്രണയിക്കാം 
പകല്ച്ചൂടിലും നിലാത്തണുപ്പിലും. 

Friday, May 25, 2012

ഭയം

എന്റെ വഴികളിലേക്ക് തിരിഞ്ഞു 
നോക്കാൻ എനിക്ക് ഭയമാണു.
നീ എവിടെ എങ്ങിലും.. 
ഒളിച്ചിരിപ്പുണ്ടങ്ങിലോ?

പണത്തിന്റെ കനം പ്രണയത്തിനില്ലന്നും പറഞ്ഞ് പിരിഞ്ഞു
പോയ ഒൻപതാം ക്ലാസിലെ ഇടുങ്ങിയ വഴികളിൽ...
കൂടെ പഠിക്കുന്നവന്റെ മുഖസൌന്ദര്യത്തിനു മുന്നിൽ
എന്റെ കലകളെ പുശ്ചിച്ചു തള്ളിയ ട്യൂഷൻ ക്ലാസിൽ.. 
അല്പനേരമെന്നും പറഞ്ഞു നീ നഷ്ടപ്പെടുത്തിയ
കലായയത്തിന്റെ ചുവന്ന സായഹ്നങ്ങളിൽ...
വരക്കുന്ന ചിത്രങ്ങളിൽ ഒളിച്ചിരുന്ന് എന്നെ 
ഭ്രാന്തനാക്കിയ എന്റെ ഛായപ്പലകയിൽ..
ചുംബിച്ചുണർത്തിയിട്ട് എന്നേക്കും ഒറ്റപ്പെടുത്തിപ്പോയ 
എകാന്തമായ ഉദ്യാനത്തിലെ ചാരുബഞ്ചിൽ

ഭയമാണെനിക്ക് ഇപ്പോഴും....
ഒളിഞ്ഞിരിക്കുന്ന നിന്റെ സാനിദ്ധ്യങ്ങളെ...

Saturday, May 12, 2012

കവിത പെണ്ണ് .

എന്റെ ഉള്ളില്‍ ഒരു പെണ്ണുണ്ട് .
ഒരു കവിത പെണ്ണ് .
ഭാവനകളുടെ തേനും പാലും കഴിച്ചു 
അവള്‍ യൌവനോക്തയായിരിക്കുന്നു 
തൂലികത്തുമ്പിലൂടെ കടലാസിന്റെ ഉമ്മറത്ത്‌ 
വന്നിരിക്കാന്‍ അവള്‍ക്കു നാണമാണ് 

നുണക്കുഴി കണ്ടു ആരും നുണച്ചിന്നു വിളിക്കരുത് 
നിതംബം മറഞ്ഞ മുടികണ്ട് യക്ഷി എന്നും കരുതണ്ട 
പട്ടുപാവാടയുടെ ഭംഗി കണ്ടു പിടിച്ചു വലിക്കരുത് 
അവള്‍ ഇവടെ സമാധാനത്തോടെ അല്പം 
ഇരിക്കട്ടെ ...എന്തേലും കമെന്റ് പറഞ്ഞോ ട്ടോ ..

Saturday, April 21, 2012

എന്റെ മനസ്സ്

എന്റെ മനസ്സ് എങ്ങിനെയാണു
ഇത്ര മാത്രം അഴുകിയത്?
മോഹഭംഗങ്ങളുടെ കരിയിലകൾ വീണു
അടിഞ്ഞതു കൊണ്ടോ?
പ്രവാസമെന്ന ദുരാഗ്രഹത്തിലേക്ക് കാലു
തെന്നി വീണതുകൊണ്ടോ?
സഹപ്രവർത്ത്കരുടെ പരിഹാസചിരിയിൽ
മുറിവേറ്റതുകൊണ്ടോ?
സുഹ്രുത്തുക്കളുടെ കപടസ്നേഹത്തിന്റെ ചിലന്തിവലയിൽ
പെട്ടു പോയതു കൊണ്ടോ?
കിടപ്പറയിൽ അർത്ഥം മാറി വന്ന വാക്കുകൾ
അടികൂടിയതു കൊണ്ടോ?
എന്നേ മരിച്ച എന്റെ മനസ്സിനു ആണ്ടുബലി
ഇടാത്തതു കൊണ്ടോ?
മൂക്കുപൊത്തി മുഖത്തു തുപ്പി കടന്നു പോകുമ്പോൾ
ഒന്നോർക്കുക....മനുഷ്യൻ എന്നായിരുന്നു...
എന്റേയും വിളിപ്പേർ

Wednesday, April 11, 2012

ലൌ ലെറ്റെർ

വളരെ കഷ്ട്ടപ്പെട്ടാണു ഞാൻ ഒരു ലൌ ലെറ്റെർ എഴുതിയത്.
അതു കാമുകിക്ക് കൊടുത്തു.
അവൾ അത് ഒരു ഉമ്മയും കൂടി ചേർത്തു
അവളുടെ മറ്റോരു കാമുകനു കൊടുത്തു...

അവൻ അതു രണ്ടും പിന്നെ പഞ്ചാരവാക്കുകളും
ചേർത്ത് മറ്റൊരു കാമുകിക്ക് കൊടുത്തു..
അവൾ.അതു മൂന്നും പിന്നെ കുറച്ചു പണവും ചേർത്ത്
അവളുടെ രണ്ടാമത്തെ കാമുകനു കൊടുത്തു.

ആ കാമുകൻ അതു നാലും പിന്നെ ഒരു താലിയും
അവന്റെ കാമുകിക്ക് കൊടുത്തു...
അവൾ ആകട്ടെ..അതു അഞ്ചും പിന്നെ ജീവിതവും
അവളുടെ കാമുകനായ എനിക്കു തന്നു.

അങ്ങനെ…

ഞാൻ എഴുതിയ ലൌ ലെറ്റർ എനിക്കു തിരിച്ചു കിട്ടി..
കൂടെ  കുറെ  സമ്മാനങ്ങളും...

കഷ്ട്ട്പ്പെട്ട് എന്തു ചെയ്താലും അതിനു പ്രതിഫലം കിട്ടും...

Tuesday, March 27, 2012

മിനികഥ

  
1

നാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി ..കെട്ടിടങ്ങളും വാഹനങ്ങളും മനുഷരും ഒഴുകി പോയി .
അതിനിടയില്‍ ഒരാണും പെണ്ണും ഉണ്ടായിരുന്നു.
ആണ് പെണ്ണിനോട് പറഞ്ഞു ..നീ എന്റെ കൂടെ നീന്തുകയെങ്ങില്‍ ആപത്തു വന്നാല്‍ ഞാന്‍ സഹായിക്കാം ..
പെണ്ണ് : വേണ്ട നല്ല മനസ്സിന് നന്ദി,ഞാന്‍ തന്നെ ഒഴുകി പോയി മരിക്കുകയനെങ്ങില്‍ ദുഷ് പേര് ഉണ്ടാവുകയില്ല നിങ്ങളോടൊപ്പം നീന്തിയാല്‍ മരിച്ചാലും ഇനി ജിവിച്ചാലും മറ്റൊരുത്തന്റെ കൂടെ ഒഴുകി നടന്നവള്‍ എന്നാ ദുഷ്പേര് ഉണ്ടാവുകയും ചെയ്യും ..


2

സോണിയുടെ കല്യാണം ആയി
ചെറുക്കന്‍ സുന്ദരന്‍ സുശീലന്‍
ഒരു പാട് സ്വപ്നങ്ങള്‍ കണ്ടു അവള്‍
കൈ കോര്‍ത്ത്‌ കടല്‍ക്കരയിലൂടെ നടന്നു ...
കടലില്‍ ചാടി കുളിക്കാന്‍ മോഹം
... അവള്‍ ആദ്യം ചാടി ....

ആശുപത്രിയില്‍ ആയി ......
പിന്നെ ടെറസ്സില്‍ നിന്നും മുറ്റത്തേക്ക് ചാടിയാല്‍
കലോടിയുകയില്ലേ ...

Thursday, March 22, 2012

ജയം


ഞാന്‍ ആരെയാണ്, എന്തിനെയാണ് ജയിക്കേണ്ടത് ?

ചുറ്റും അഹങ്കാരത്തോടെ മൂളി പറക്കുന്ന ഈച്ചകളെയോ ?
ചോര കുടിക്കും എന്ന ഭീക്ഷണിയുമായി നടക്കുന്ന
മാനം കേട്ട കൊതുകുകളെയോ?
ഉറങ്ങാന്‍ പോലും സമ്മതിക്കാതെ എപ്പോഴും ശല്യം
ചെയ്യുന്ന മൂട്ടകളെയോ?
സ്വാര്‍ത്ഥതക്കു വേണ്ടി സ്വന്തം സഹോദരനെ പോലും കൊല്ലാന്‍
നടക്കുന്ന മനുഷ്യകാട്ടാളരേയോ?
സ്വര്‍ഗ്ഗലോകം തരാമെന്നു വ്യാജപ്രഖ്യപനം നടത്തുന്ന
മതഗ്രന്ഥങ്ങളെയോ ?
മുകളില്‍ കണ്ണടച്ച് ചിരിച്ചിരിക്കുന്ന ആയിരം
ഈശ്വരന്‍മാരേയോ?
നൂറായിരം നിയമങ്ങള്‍ നിരത്തി വച്ച്
പാവങ്ങളെ മാത്രം ജീവിക്കാന്‍ സമ്മതിക്കാത്ത
നിയമപാലകരെയോ ?
എന്തിനേയും ആത്മാര്‍ത്ഥതയോടെ സ്നേഹിച്ചു സ്വന്തം
സ്വസ്ഥത നശിപ്പിക്കുന്ന എന്റെ മനസ്സിനെയോ?

എന്റെ നെരമ്പിലൂടെ ഒഴുകുന്ന ചോരക്കു ആസൂയയുടെ
കറുത്ത നിറമെന്നു അലറി വിളിക്കുന്ന ബ്ലോഗ്ഗെസിനെയോ?

കവിത  

Tuesday, March 20, 2012

ഫാസിലാ

കല്യാണം കഴിഞ്ഞ രണ്ടു മാസം ആയപ്പോള്‍ ആണ് ഇങ്ങനെ ഒരു അസുഖം മൂസാക്കക്ക് ഉണ്ടെന്നു മനസ്സിലായത്.സംശയരോഗം ..കേട്ടോളോട് ആത്മാര്‍ത്ഥമായ സ്നേഹം ഉള്ളവര്‍ക്കെ ഈ അസുഖം ഉണ്ടാവൂന്നു തൈത്തുമ്മ പറഞ്ഞത് ഓര്‍ക്കുന്നുണ്ട്.എന്നാലും ഇതിച്ചിരി കടുപ്പം തന്നെ.
കഴിഞ്ഞ ദിവസം മീന് കൊണ്ട് വന്ന ചെക്കന്‍ അവന്റെ മൊബൈല്‍ ശബ്ദിച്ചു.
"ഫാസില ഫാസില നീ നാണിക്കണത് എന്താണ് ? "
ഇതു കേട്ടപ്പോഴേ മൂസ്സാക്കക്ക് സംശയം ആയി
ഞാന്‍ എന്ത് ചെയ്യാനാ എന്റെ പേര് ഫാസിലാന്നു ആയതു എന്റെ തെറ്റാ ...

കഴിഞ്ഞ ദിവസം പുറത്തു പോയപ്പോ കാസറ്റ് കടയില്‍ നിക്കുന്ന ചെക്കന്‍ എന്നെ നോക്കി ഒരു പാട്ടു പാടി
"പൂവിതള്‍ അല്ലേ ഫാസിലാ...തേന്‍ ...."
അതോടെ മൂസാക്കക്ക് സംശയം കൂടി ..
അന്ന് വിട്ടില്‍ ചെന്നപ്പോള്‍ "അവന്‍ ആരെടി ::ന്ന് ചോദിച്ചു പിന്നെ ഇടിയോടിടി ആയിരുന്നു
അന്ന് മുതല്‍ തുടങ്ങിയ പീഡനം ആണ് ..
ഇപ്പൊ എന്റെ പ്രാര്‍ത്ഥന ആല്‍ബം പാട്ടുകള്‍ ഒന്നും ഇറങ്ങല്ലേ എന്നാണ്
കാരണം പാടുന്നോര്‍ക്ക് പാടിയാ മതി ഇടി മൊത്തം കൊള്ളുന്നത്‌ ഞാനാ ..

Monday, March 19, 2012

ലോണ്‍ എടുത്ത രണ്ടു ലക്ഷം രൂപ
അടി കീറിയ പോക്കറ്റില്‍ ആണ് ഇട്ടതു
മലമുകളില്‍ നിന്നും വെള്ളം ചുമന്നു താഴെ
പുഴയില്‍ കൊണ്ട് വന്നു ഒഴുക്കി കളഞ്ഞു

ഇത് ചെയ്തത് ഒരു ഭ്രാന്തന്‍
 
ജനിച്ചതില്‍ പിന്നെ ഇതുവരെയും ആര്‍ക്കും
ഒരു ഉപദ്രവും ചെയ്തിട്ടില്ല ...എന്നിട്ടും .....
അവര്‍ മൂന്നാല് പേര് ഉണ്ടായിരുന്നു
ആദ്യം എന്റെ കൈകള്‍ വെട്ടി കളഞ്ഞു
പിന്നെ ശരീരത്തില്‍ തലങ്ങും വിലങ്ങും ..

എന്ത് ചെയ്യാം ഒരു വാഴയായി പോയില്ലേ
 

Saturday, March 17, 2012

പാല്  വാങ്ങി വരും വഴി പശു കുത്തി പാല്
പോയതില്‍ അമ്മ എന്നെ കുറ്റക്കാരനാക്കി
ചുംബനത്തിനിടെ പല്ല് കൊണ്ട് ചുണ്ട് മുറിഞ്ഞതില്‍
കാമുകി എന്നെ കുറ്റക്കാരനാക്കി
മരിക്കാന്‍ വ്യാജന്‍ ആണെന്നറിയാതെ പാഷാണം കഴിച്ചതിനു
മരണവും എന്നെ കുറ്റക്കാരനാക്കി
ഇങ്ങനെ ഒരു ജന്മം തന്നതിന് ദൈവത്തെ ഞാനും
കുറ്റപ്പെടുത്തി ..

ഒന്പതിന്റെ പട്ടിക പഠിക്കാന്‍  പ്രയാസമുണ്ടായപ്പോള്‍
ഒന്പതിനെ ഞാന്‍ വെറുത്തു
ഒന്‍പതാം ക്ലാസ്സിലെ പ്രേമം ചീറ്റി പോയപ്പോള്‍
ഒന്പതിനെ ഞാന്‍ വെറുത്തു
ഒന്‍പതാം തിയതി കല്യാണം നടന്നപ്പോള്‍
ഒന്പതിനെ ഞാന്‍ വെറുത്തു
ഒന്‍പതു എന്ന് ഭാര്യ കളിയാക്കി വിളിച്ചപ്പോള്‍
ഒന്പതിനെ ഞാന്‍ വെറുത്തു ..
 ഇപ്പോള്‍
ഒന്‍പതു ആയിരുന്നു ഞാന്‍ എന്ന് തിരിച്ചറിഞ്ഞു ..
ഒന്‍പതു (ചാന്തു പൊട്ട് )

Friday, March 16, 2012

മഷി

കവിത എഴുതുവാന്‍ വേണ്ടി പേന എടുത്തു ..
അത് കറുത്ത മഷിയായിരുന്നു..
ശോകരസം വന്നാലോ ?അത് മാറ്റി 
പിന്നെ കിട്ടിത് നീലമഷിയായിരുന്നു
നീലരസം വന്നാലോ അത് മാറ്റി 
പിന്നെ എടുത്തത്‌ പച്ച മഷിയായിരുന്നു..
ജാതീയ രസം വന്നാലോ ?
പിന്നെ എടുത്തത്‌ ചുവന്ന മഷി
അതില്‍ നിന്നും ചോര കവിതയെ ഇല്ലാതാക്കി

Sunday, February 26, 2012

രണ്ടിതളുകള്‍                               എമിലി കുറച്ചു നേരത്തെ ഓഫിസിൽ നിന്ന് ഇറങ്ങി.ലിബിയ വീട്ടിൽ വന്നിട്ടുണ്ടാവും.ഇടക്ക് വിളിക്കാറുള്ളതാണു. ഇപ്പോ അതും ഇല്ല.അവൾക്ക് ടൌണിൽ ഉള്ള ആളുമായിട്ട് പ്രേമം ആണു.അതിന്റെ പേരിലാൺ വഴക്ക് കൂടിയതും.ഞാൻ അവളുടെ ചേച്ചിയാണെന്ന് പൊലും ഓർക്കാതെ...എന്തോക്കെയാ പറഞ്ഞേ...അവൾ ക്വാർട്ടേഴ്സിൽ ഉണ്ടാകും..കൂടെ അവളുടെ കാമുകനും..ലിബിയക്ക് അത്ര ഇഷ്ടമാണെങ്ങിൽ..ഈ ചേച്ചി അതു നടത്തികോടുക്കുമല്ലോ..എതു മതക്കാരൻ ആയാലും..അവളുടെ എതു വാശിയും ഞാൻ നടത്തി കൊടുത്തിട്ട്ല്ലേ ഉള്ളൂ..എന്റെ വിവാഹം കഴിഞ്ഞതിന്റെ അടുത്ത വർഷം മുതൽ അമ്മ അവൾക്ക് ഒരോ ആലോചനകൾ കൊണ്ടുവരുന്നതാണു.ഒന്നും അവൾക്ക് ഇഷ്ടമാകാറില്ല.അതിന്റെ കാരണം ഇതാവും..എന്തായാലും ഇന്ന് അവർ എവിടെ ആയാലും കണ്ട് പിടിച്ചു തിരുമാനം ഉണ്ടാക്കിയിട്ടേ..വിശ്രമം ഉള്ളൂ.. 
അവൾ വിട്ടിൽ ചെന്നപ്പോൾ ലിബിയ വീട്ടിൽ വന്നിട്ടുണ്ടായിരുന്നില്ല.തന്റെ ചുവന്ന മാരുതിക്കാർ എടുത്ത്..ക്വാർട്ടേഴ്സിലേക്ക്.ചെന്നു. ലിബിയ അവൾ പുതുതായി നിര്‍മ്മിച്ച കടലാസുപൂക്കള്‍ എല്ലാം നിരത്തിവച്ചു.അതിൽ മഞ്ഞനിറമുള്ള ഒരു പൂവെടുത്ത് ചുണ്ടോടു ചേര്‍ത്തു.അധികം സമയം എടുത്ത് അവൾ ഉണ്ടാക്കിയതും അതു തന്നെയാണു.റൊജറിനു വേണ്ടി ഉണ്ടാക്കിയതാണു അതു.റോജറീനു ഇഷ്ട്ടപ്പെട്ട മഞ്ഞനിറത്തീലുള്ള പൂവ്.ബാക്കി ഒൻപതു പൂക്കളും അവൾ റോജറിനു വേണ്ടിത്തന്നെയാണുണ്ടാക്കിയതും.അവൻ തന്നെ കണ്ട് മടങ്ങുന്ന അന്നു മുതൽ അവൾ ഒരോ ദിവസവും ഒരു പൂവീതം ഉണ്ടാക്കും.ചിലപ്പോ പത്ത് അല്ലേ പന്ത്രണ്ട്..അവരുടെ കൂടിക്കാഴ്ച്ചക്ക് അതിൽ അധികം ദിവസം ഒന്നും അകലം ഉണ്ടാക്കാറില്ല. 

അവൾ ജനാല തുറന്നു ആകാശത്തിലേക്ക് നോക്കി.മേഘങ്ങള്‍ ഇല്ലാത്ത ആകാശം കുട്ടികൾ ഇല്ലാത്ത വീട് പോലെ നിശ്ചലമായി തോന്നി 
മേഘങ്ങള്‍ ആണു ആകാശത്തിന്റെ അനക്കങ്ങൾ. 

റോജർ അവൾ വിചാരിച്ചതിലും നേരത്തെ വന്നു.ആ പൂവുകൾ റോജറിനു നല്കി അവൻ അതിനു പകരമായി അവൾക്ക് ഒരു ഉമ്മ കൊടൂത്തു.ചുണ്ടുകൾ വാക്കുകൾ പുറത്തു വിടാനും.ഭക്ഷണം കഴിക്കാനും മാത്രമല്ല എന്നവൾക്ക് തോന്നി.റോജർ അതിൽ നിന്നും മഞ്ഞപൂവിതളെടുത്ത് അവളുടെ ഇടത്തെ കവിളത്തെ കറൂത്ത മറുകിൽ തൊടൂവിക്കുകയും ജനാലതുറന്ന് അതു ആകാശത്തിലേക്ക് എറിയുകയും ചെയ്തു.അതു കണ്ട നിലാവു മരച്ചില്ലകൾക്കിടയിൽ ഒളിച്ചു.മറ്റൊരാളുടെ പ്രണയസമ്മാനം സ്വീകരിക്കണ്ടാ എന്നു വിചാരിച്ചാവും..ഗ്രഹങ്ങൾക്ക് മര്യാദകളൊക്കെ അറിയാമായിരിക്കും..ചിലപ്പോൾ മനുഷ്യരെക്കാൾ എറെയും അതാണല്ല്ലോ പണ്ട് ചന്ദ്രനിൽ കാലു കൂത്താൻ ചെന്ന നീല്‍ ആം സ്ട്രോങ്ങിനെ സ്നേഹത്തൊടെ സ്വീകരിച്ചത്. 

തീൻ മേശയിൽ അവൾ റോജറിനായി ഒരുക്കിയ വിഭവങ്ങൾ നിരത്തി വച്ചു.അവർ ഒരുമിച്ചിരുന്ന് കഴിക്കുകയും ചേയ്തു. 

റൊജർ: നീ എപ്പോഴാണു എന്നെ ആദ്യമായി കണ്ടത്? 

ലിബിയ: സെമിത്തെരിയിൽ വച്ച് നീ നിന്റെ മമ്മയുടെ കല്ലറയിൽ പൂക്കൾ അർപ്പിച്ച് വരികയായിരുന്നു.ഞാൻ എന്റെ പപ്പായുടെ കല്ലറക്കരികിൽ പ്രാര്‍ഥിക്കുകയായിരുന്നു.കൂടെ എന്റെ മൂത്തസഹോദരി എമിലിയും ഉണ്ടായിരുന്നു. 
റോജർ: ആ കണ്ണുനീർ തുള്ളികളിൽ നിന്നായിരുന്നു നമ്മുടെ പ്രണയം...ഞാനിപ്പോൾ മറ്റൊരാളുടെ ഭർത്താവാണു..എന്നാലും..നിന്നെ സ്നേഹിക്കുന്നു.ശരിയായ പ്രണയം തിരിച്ചറിയാതെ.എടുത്ത് ചാടിയതായിരുന്നു എന്റെ തെറ്റ്.. 

ലിബിയ: കടലോളം പ്രണയം ഉള്ളിൽ ഉണ്ടായിട്ടും ഒരു തുള്ളിപൊലും പുറത്ത് കാണാതിരുന്നതല്ലെ എന്റെ തെറ്റ്.. 

റൊജർ :തെറ്റുകൾക്ക് നഷ്ട്ട ജിവിതത്തെ തിരിച്ച് തരാൻ കഴിയില്ലല്ലോ തിരിച്ചു തരാൻ കഴിയുന്നതു..വീണ്ടും വീണ്ടും ചെയ്യാൻ കഴിയുന്ന തെറ്റുകൾ മാത്രം.. 

ലിബിയ : നമ്മുടെ ബന്ധം എമിലിക്ക് ഇഷ്ട്ടമല്ല.പല തവണ താക്കീത് തന്നിട്ടുണ്ട്. അവൾക്ക് വിഷമം ആകും എന്നറിഞ്ഞിട്ടും....എമിലി എന്റെ മൂത്തസഹോദരി മാത്രമല്ല ..അമ്മയെ പോലെയാണു എനിക്കവൾ.. 

റോജർ :ഞാൻ ഒരു ഭർത്താവാണു എന്നാലും നമ്മുടെ പ്രണയം പ്രണയമല്ലാതാകുന്നില്ലല്ലോ... 

ലിബിയ : എത്ര ശ്രമിച്ചിട്ടും..റൊജർ...എനിക്കു നിന്റെ സംഗീതത്തിനോപ്പം ചുവടുകൾ വെയ്ക്കാതിരിക്കാൻ കഴിയുന്നില്ല.നിന്റെ ചിത്രങ്ങൾക്ക് മുഖം തരാതിരിക്കാനും... 

റോജർ :നീ എന്നെ മനസ്സിലാക്കുന്നു എന്നതിന്റെ തെളിവാണത്..ഒരിക്കൽ പോലും എന്റെ ഭാര്യ എന്റെ ചിത്രങ്ങളെ നോക്കുക പോലും ചെയ്തിട്ടില്ല.

            

എമിലി കാർ ക്വാർട്ടേഴ്സിന്റെ അരികിൽ പാർക്ക് ചെയ്തിട്ട്.അവളുടെ അടുത്തേക്ക് ചെന്നു.ലിബിയ ചെടികൾ നന്നക്കുകയായിരുന്നു.ചേച്ചിയെ കണ്ടതും ലിബിയ ഞെട്ടി.മുറിയിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ട് എമിലിയും ഞെട്ടി.തന്റെ ഭർത്താവ് റോജർ..കബനി ടൂർ എന്ന് പറഞ്ഞു ഇടക്കു പോകാറുള്ളത് ഇങ്ങൊട്ടണല്ലേ..ചേട്ടനും അനിയത്തിയും ആണു ഇവർ.എന്നിട്ട്... 

എമിലി അനിയത്തി ലിബിയയ്യോട് : നിങ്ങൾക്ക് ഇങ്ങനോരു ബന്ധം.ഈ ചേച്ചിയോട്..ഇങ്ങനെ... 

വാക്കുകൾ പൂർത്തികരിക്കാൻ ആവാതെ..എമിലി കാറിന്റെ അടുത്തേക്ക് ചെന്നു.. 

ഡ്രൈവ് ചെയ്തു പോകുംബൊൾ അവൾ മനസ്സിൽ വിചാരിച്ചു ..റോജറിനു എന്നിൽ നിന്നു ലഭിക്കാത്തത് എന്തോ അവളിൽ നിന്നു കിട്ടി അതാണല്ലോ..അപ്പോ എന്റെ ആവശ്യം,,ഇല്ല 

അമിതവേഗത മരണതിനു കാരണമാകുമെന്ന് അറിയാവുന്നതു കൊണ്ട് കാറിന്റെ വേഗത അവൾ കൂട്ടി 

Sunday, February 19, 2012

മക്കൾ മഹാത്മ്മ്യം..
വയസ്സരായ മൂന്നു പേർ തങ്ങളുടെ മക്കളുടെ മഹിമകളെ പറ്റി സംസാരിക്കുകയാണു.

ഒരാൾ : എന്റെ മോൻ ആസ്ത്രെലിയയിൽ എൻ ജിനിയർ ആണു..അരലക്ഷം രൂപായാ അവന്റെ ശബളം.അവൻ വേലക്കാർക്ക് കൊടുക്കുന്നതു പതിനായിരങ്ങൾ ആണു ശബളം..ഞങ്ങളെ നോക്കാൻ അവൻ ഡോക്ട്ടരെ വച്ചിട്ടുണ്ടു.എന്താ അവന്റെ സ്നേഹം..

രണ്ടാമത്തെ ആൾ : എന്റെ പൊന്നുമോൻ ദുബായിൽ ഡോക്ട്ടർ ആണു.എസി മുറിയിലാ അവൻ താമസിക്കുന്നേ.. സാന്റ്രൊ കാർ അവൻ തന്നതാ..ഞങ്ങളെ നോക്കാൻ മൂന്ന് നേഴ്സുമാരെയാ അവൻ വിട്ടിൽ നിർത്തിയിരിക്കുന്നത്.

മൂന്നാമത്തെ ആൾ : എന്റെ മോൻ കൂലിപ്പണിക്കാരൻ ആണു..പണികഴിഞ്ഞു എത്ര വിഷമിച്ച് വന്നാലും ഞങ്ങൾ ചോറുണ്ടോ? എന്നറിഞ്ഞട്ടേ അവൻ കഴിക്കൂ..
..........            ...........          ...................           ..................         ................          

മരിച്ചു പോയ തന്റെ പിതാവിന്റെ സ്വത്തുക്കൾ ഭാഗം വെക്കുകയായിരുന്നു മക്കൾ മൂന്നു പേരും.ഒരാൾ സ്വർണ്ണകിണ്ടി എടുത്തു.മറ്റേയാൾ പണപ്പെട്ടി എടുത്തു.
ഇളയയാൾ എടുത്ത്ത് പിതാവ് ഉപയോഗിച്ചു കൊണ്ടിരുന്ന മമ്മട്ടിയായിരുന്നു.
അതു കണ്ട മൂത്തവർ അവനെ കളിയാക്കി.
അപ്പോൾ അവൻ പറഞ്ഞു
നമ്മുടെ പിതാവു ഈ മമ്മട്ടി കൊണ്ടാണു ഈ കാണുന്നവ എല്ലാം ഉണ്ടാക്കിയത്.

Saturday, January 21, 2012

ഓർമ്മക്കുറിപ്പ്


വൃശ്ചികമാസം എനിക്ക് വലിയ രണ്ടു  നിത്യദുഃഖങ്ങആണു തന്നത്, ഒന്നു എന്റെ അച്ഛന്റെ വേപ്പാട്, മറ്റൊന്ന് മുത്തശ്ശിയുടെ(അമ്മച്ചിയുടെ അമ്മ) വേപ്പാട്. ഇവ രണ്ടു പേരും മരണവണ്ടിയികയറിയതിനു വെറും പതിനഞ്ച് ദിവസത്തെ അകലമേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോ ഒരു പ്രവാസി ആയതു കൊണ്ട് ആണ്ടുബലികർമ്മങ്ങ നടത്താ കഴിയുന്നില്ല, അതോ‍ത്ത്‌  മനസ്സ്  നീറുകയാണ്. അച്ചനെ കുറിച്ച് ഓമ്മക്കുറിപ്പ് എഴുതാനും കാരണം അതാണ്‌.

കൂത്താട്ടുകുളത്തിനടുത്തുളള കാക്കൂ എന്ന സ്ഥലത്താണ് ഞങ്ങളുടെ തറവാട്. അവിടെ നിന്നും അച്ഛന്  ജോലി കിട്ടിയാണ് കോതമംഗലത്തിനടുത്തുള്ള പൈമറ്റം എന്ന ഗ്രാമത്തിലേക്ക് വരുന്നതും, അവിടെ താമസമാക്കുന്നതും. നന്നേ ചെറുപ്പത്തിൽ വന്നതു കൊണ്ട് എന്റെ നാട് പൈമറ്റം തന്നെ. അതുകൊണ്ടാണ് ബ്ലോഗ്ഗിനു പൈമ എന്ന പേരിട്ടത്.

അച്ഛന് കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള അനുഭാവം  ദൃഡമായിരുന്നു, എങ്കിലും  പൊതുവേദികളിൽ അച്ഛ കുറച്ചേ പങ്കെടുത്തിട്ടുള്ളു, ജോലിസ്ഥലത്തുള്ള  സംഘടനകളിലായിരുന്നു കുടുതൽ ശ്രെദ്ധ, മിക്കവാറും പല മീറ്റിങ്ങുകളും വീട്ടിൽ വച്ച് നടന്നിട്ടുണ്ട്, അച്ച അതിൽ പരിമിതിയും കണ്ടിരുന്നു. ദീര്ഘ  വീക്ഷണം  മിക്ക കാര്യങ്ങളിലും ഉണ്ടായിരുന്നു,എന്നിരുന്നാലും കുടുതൽ സുഹ്രുത്തുക്ക ഇല്ലായിരുന്നു.
 
അച്ഛന് കവലയി തയ്യല്‍ക്കട  നടത്തുന്ന അബൂബക്കആയിരുന്നു അടുത്ത സ്നേഹിത. അച്ഛന്റെ മരണശേഷം അയാ എന്നെ കാണുമ്പോ  വാചാലാനാവുന്നതും അതുകൊണ്ടാവാം, അവർ പല ചച്ചകളും നടത്തിയിരുന്നു, മിതഭാഷിയായിരുന്ന അബൂബക്കർ എന്താണ്  അച്ഛനോട് മാത്രം അധികം സംസാരിച്ചിരുന്നത് എന്ന് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു.

അകലെയുള്ള സുഹ്രുത്തിനെ കണ്ടത്താഅധികനാളൊന്നും വേണ്ട
എന്നാൽ അടുത്തുള്ള ശത്രുവിനെ മനസ്സിലാക്കാൻ വളരെ നാ വേണം. 
എന്നാണ് അച്ഛന്‍ പറയാറ്, എന്നിട്ടും ഇതു വരെ എനിക്ക്  സുഹ്രുത്തിനെ കണ്ടെത്താനോ, ശത്രുവിനെ തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല, അതിനെ കുറിച്ച് ഞാഅത്മലേഖനം എന്ന പോസ്റ്റില്‍  എഴുതിയത്  വായിച്ചു കാണുമല്ലോ..

അച്ഛനെ  ഞാ അമ്മച്ചിയോട് ഒപ്പമേ പുറത്ത് പോകുമ്പോ  കണ്ടിട്ടുള്ളൂ, അല്ലാതെ കാണുന്നത് മുത്തശ്ശിക്കു സുഖമില്ലാതെ അശുപത്രിയിൽ വച്ചാണ്. ആറോ എഴോ ദിവസം പെൻഷ വാങ്ങാൻ പോയിട്ടുവരുമ്പോ  ഞങ്ങൾക്ക് എപ്പോഴും പലഹാരങ്ങ കൊണ്ട് തരുമായിരുന്നു. മരിക്കുന്നതിന്  മുന്‍പ് വരെ അതിനൊരു  മാറ്റവും ഉണ്ടായിട്ടില്ല. കുട്ടികൾ എപ്പോഴും മാതാപിതാക്കൾക്ക് കുട്ടികൾ തന്നെയായിരിക്കും എന്ന് അച്ഛന്റെ  ആ സ്വഭാവത്തിൽ നിന്നാണ്  മനസ്സിലാക്കിയത്.

പണ്ട് ഉത്സവപ്പറമ്പുകളിൽ പോകുമ്പോളുള്ള അച്ഛന്റെ കരുതൽ, അന്നു ദേഷ്യം തോന്നിയിട്ടുണ്ട്, എങ്കിലും ഇന്ന് അതൊരു  സുഖമുള്ള വേദനയായി മനസ്സിലുണ്ട്. അച്ഛന്‍ തന്നെയാണു പോകുന്നതെങ്കില്‍  എനിക്കിഷ്ട്ടമുള്ള മൌത്ത് ഓർഗണും, ചേട്ടന് ഇഷ്ട്ടമുള്ള ഫിലിം പെട്ടിയും ബോട്ടും കൊണ്ട് വരുമായിരുന്നു. കുറെ എഴുതാനുണ്ട് എങ്കിലും വ്യക്തിപരമായ ഇത്തരം കാര്യങ്ങ എഴുതി നിങ്ങളെ ബോറടിപ്പിക്കുന്നില്ല. പിതാവ് എന്നത്  നമ്മുടെ സൃഷ്ട്ടാവ്  മാത്രമല്ല ഈശ്വരൻ കൂടിയണ്, പൂജിച്ചില്ലെങ്കിലും  സ്നേഹിക്കാതിരിക്കരുത്..

ഈ അടുത്തിടെ നാട്ടിൽ പടർന്നു പിടിച്ച മഞ്ഞപ്പിത്തം എന്റെ കുടുംബത്തിൽ നിന്നും മൂന്നു പേരെയാണ്  മരണം കൊണ്ട്  പോയത്, അച്ഛന്റെ  മൂത്ത സഹോദരന്റെ മകനും(പ്രകാശ്) മകളും(ഓമന) മകളുടെ മകളും(ശ്യമിലി) കഴിഞ്ഞ  ഒക്ടൊബറി ശ്യാമിലിയുടെ മരണവാത്ത അറിഞ്ഞാണ്  ഞാൻ നാട്ടി പോകുന്നത്, ശ്യാമിലി പെരുംബാവൂരിനടുത്തുള്ള അയിരാപുരം കോളേജി ബി.കോമിന്  പഠിയ്ക്കുകയായിരുന്നു, ഓണപരിപാടികളിൽ കൂടി നടന്നു മോളു അസുഖം അറിഞ്ഞില്ല. രണ്ടാഴ്ച്ചത്തെ ആശുപത്രിവാസം മരണത്തെ മാറ്റി നിത്താനായില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവളുടെ അമ്മയും(എന്റെ പെങ്ങൾ) വിട പറഞ്ഞു. പത്തു ദിവസം കഴിഞ്ഞു ഞാൻ ദുബായിലേക്ക് മടങ്ങി വന്നു, രണ്ടു ദിവസം കഴിഞ്ഞപ്പോൾ പ്രകാശേട്ടനും  പോയി എന്ന വിവരവും കിട്ടി.

Friday, January 6, 2012

ഒരേ ധ്രുവങ്ങള്‍


ഇന്റർനെറ്റ് കഫേയുടെ നാലാം നമ്പര്‍ കാബിനിൽ ആളില്ലെന്നു കരുതിയാണ് വാതിൽ തുറന്ന് നോക്കിയത്. അപ്പോഴാണ്‌ പയ്യനെ  കണ്ടത്.  ബ്ലൂഫിലിംകണ്ട്  എന്തോ ചെയ്യുകയായിരുന്നു അവൻ. എന്നെ കണ്ടതും ഒറ്റ മൌസ്  ക്ലിക്കിൽ വിന്‍ഡോ ക്ലോസ്സ് ചെയ്തു. ഞാൻ മുഖത്തെ ചമ്മൽ കാണിക്കാതെ തിരിച്ചിറങ്ങുകയും ചെയ്തു . മറ്റൊരു കാബിനിൽ കയറി മെയിൽ ചെക്ക് ചെയ്യുകയും ഫെയ്സ്ബൂക്ക്ഓപ്പണ്‍ ആക്കി  നോട്ടിഫിക്കേഷൻ നോക്കുകയും ഷീബയ്ക്കും നീതുവിനും ലൈക്ക് അടിക്കുകയും ചെയ്തു. അവരെല്ലാവരും  വാളില്‍ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.മെസ്സേജ് ബോക്സ്സിൽ കുറെ നാളായല്ലൊ കണ്ടിട്ട് എന്ന ഭുട്ടാനിലുള്ള അജിത്തേട്ടന്റെ അന്വേഷണം ഉണ്ട്. സമയം ഇല്ലാത്തതു കോണ്ട് റിപ്ലേ കൊടുത്തില്ല. കാരണം ഒന്നോ രണ്ടോ മംഗ്ലീഷ് വാക്കുകൾക്ക് പകർത്താൻ കഴിയുന്നതല്ലല്ലോ ഞങ്ങളുടെ അത്മബന്ധം. 

ഫ്രൻഡ്ഷിപ്പ് റിക്വെസ്റ്റില്‍, സീത എന്ന ആളു കിടപ്പുണ്ട് വിശദമായി നോക്കിയപ്പോഴാണു മനസ്സിലായത്. തത്തമംഗലം ചന്തയിൽ പപ്പടം വില്ക്കുന്ന ശാന്തയാണ്. പത്തമ്പത് വയസ്സുള്ള ഇവർക്കെന്തിനാ..ഈ ഫെയ്സ്ബൂക്കും എന്റെ  ഫ്രൻഡ്ഷിപ്പും. അധികനേരം ഇരുന്നാൽ ചാറ്റ് ബോക്സ്സ് റെഡ് സിഗ്നൽ കാണിക്കാൻ തുടങ്ങും..കഴിഞ്ഞ ദിവസം കൂട്ടുകാരി ധന്യ പറഞ്ഞാതാ; പത്തു മിനിറ്റ് ചാറ്റ് ചെയ്തപ്പോൾ അവൾക്കാരോ. ചുംബനം   കോടുത്തൂന്ന്. കീ ബോർഡിലെ നാലു അക്ഷരങ്ങൾക്ക് വികാരം കൊടുക്കാൻ കഴിയുമോ? 
 ചുംബനം  ഒരു കലയാണ്‌... .ശരീരത്തിന്റെ താളവും മനസ്സിന്റെ വേഗതയും വികാരങ്ങളുടെ അതിപ്രസരവും മുഖത്തേക്ക് സമന്വയിക്കുന്ന ഒരു കല. 

അറിവായേപ്പിന്നെ ഞാൻ ആർക്കും ഉമ്മ കൊടുത്തിട്ടില്ല വാങ്ങിച്ചിട്ടുമില്ല. കൊടുക്കണം എന്നു തോന്നിയപ്പോൾ ആരെയും കണ്ടില്ല. വാങ്ങിക്കണം എന്ന് തോന്നിയപ്പോൾ ഒരു പാടു പേർ അടുത്ത് ഉണ്ടായിരുന്നുതാനും. തുറസ്സായ സ്ഥലത്ത് ഉമ്മ നല്‍കണമെങ്കില്‍ നമ്മൾ ദുബായിലോ മറ്റോ ജനിക്കണം. ചെമ്മാടുള്ള മൈമൂനത്തിന്റെ ഇക്ക അങ്ങിനെയാ പറഞ്ഞേ..നാട്ടിൽ മെക്കാടു പണിക്കു ചുമ്മാടുമായി നടന്ന ചെമ്മാടാ..ഇപ്പോ ദുബായിൽ സോഫ്റ്റ് വേയ്ർ  എന്‍ജിനീയര്‍  ആണ്.


ബാഗു തുറന്ന് പേഴ്സ് എടുത്ത് പൈസ കഫേക്കാരനു കൊടുത്തു.അയാൾ എന്റെ മുഖത്തേക്കും..പൈസയിലേക്കും നോക്കി. മുഖവും പൈസയും തമ്മിൽ എന്തേലും ബന്ധമുണ്ടോ? നല്ല മുഖം ഉണ്ടെങ്കില്‍  കുറെ പൈസ ഉണ്ടാക്കാമെന്ന്...വിട്ടിൽ പാലുമായി വരാറുള്ള രമണിചേച്ചി പറഞ്ഞത് ഓർക്കുന്നു. 

ഞാൻ കഫേയിൽ നിന്നും ഇറങ്ങി.സ്കൂളിൽ ചെന്നപ്പോൾ ആ പയ്യന്‍  അവിടെ ഉണ്ടായിരുന്നു.ഇതിനു മുൻപ് ഇവിടെയെങ്ങും അവനെ കണ്ടിട്ടില്ല. അതോ..ശ്രദ്ധിക്കാത്തതാണോ.. 

നിന്റെ പേരെന്താ? 
രാഹുൽ 

ചമ്മൽ മാറാത്തതു കൊണ്ടാണെന്നു തോന്നുന്നു, അവൻ എന്നോട് പേരു ചോദിച്ചില്ല.പറയാൻ തുടങ്ങിയപ്പോഴേക്കും അവൻ പോവുകയും ചെയ്തു. 
പിന്നീട്  ... 
അവനെ കാണുന്നത്.ഒൻപതു ബി യുടെ ഇടുങ്ങിയ വരാന്തയിൽ വച്ചാണ്. അവനെ കെട്ടിപ്പിടിച്ച് ആ താടയിൽ ഒരു കടി കൊടുത്തു. അവനൊരു വേദനയും എനിക്കൊരു സുഖവും കിട്ടി.എന്റെ ജിവിതത്തിലെ ആദ്യത്തെ ലൈംഗീകപരമായ കൊടുക്കൽ വാങ്ങൽ. 

ഞാൻ കൂട്ടുകാരികളുടെ അടുത്തേക്ക് ചെന്നു..അവർ തങ്ങളുടെ പ്രേമത്തെ പറ്റിയുള്ള വീരവാദങ്ങൾ പറയുകയാണ് .കിട്ടിയ പ്രേമ ലേഖനങ്ങൾ ഒന്നിച്ചു നോക്കുകയാണ്. പ്രേമം എന്ന ഒന്നില്ല എന്നു എനിക്കു തോന്നുന്നു. ശരീരസക്തി   മാത്രമാണത്. കൌമാരത്തിലും യൌവനത്തിലും മാത്രമല്ലേ..പ്രേമം ഉള്ളൂ...ശരീരത്തിനു ഭംഗിയുള്ള കാലത്തു മാത്രം... 

പിന്നെ ഞാൻ രാഹുലിനെ കാണുന്നത് ഐസ്ക്രീം പാർലറിൽ വച്ചാണു.ഷാർജ ഷേക്ക് കഴിച്ചു കൊണ്ട് ഞങ്ങൾ സ്വപനങ്ങൾ പകുത്തു. അവൻ എനിക്കോരു ഉമ്മ തരുമെന്ന് വിചാരിച്ചു. അറിയാത്ത രീതിയിൽ അവന്റെ തുടയിൽ കൈ വച്ചു. അവനതു തട്ടി മാറ്റിയില്ല. ബസ്സ് വരാൻ സമയമായതു കൊണ്ട് ബാഗുമായി അവൻ ഓടി.ഒരു ദിവസത്തെ ഇരുപത്തിനാലു മണിക്കൂർ ആക്കിയതിനു ദൈവത്തെ ഞാൻ  ശപിച്ചു. 

പൈപ്പിന്റെ ചുവട്ടിൽ നല്ല തിരക്കാണ്. വെള്ളമെടുക്കാൻ അവനുമുണ്ട്. എന്റെ വാട്ടർ ബോട്ടിലിൽ ഉള്ള വെള്ളം കമഴ്ത്തി കളഞ്ഞ്..ഞാനും പൈപ്പിന്റെ ചുവട്ടിലേക്ക്.... 

ഞാൻ അവനോട് പതിയെ ചോദിച്ചു.. 
രണ്ടു ദിവസമായല്ലോ കണ്ടിട്ട്.. 

അവൻ എന്നോടു പറഞ്ഞു.. 
രാജിവ്... നീ എന്നോടു മിണ്ടുന്നതു എന്റെ കൂട്ടുകാർക്ക് ഇഷ്ട്ടമല്ല..ആ ചാന്തു പൊട്ടിനോട് ഒരടുപ്പവും വേണ്ടാന്നാ..അവരു പറഞ്ഞേക്കണേ..