Saturday, December 31, 2011

വിരഹം

എവിടെയോ തേഞ്ഞുപോയി മാഞ്ഞുപോയി 
കാലാതിതമാം പ്രണയഭാവം 
അകലെയാണെങ്ങിലും മായാതെ മങ്ങാതെ 
നിൻ  പുഞ്ചിരി  വിളക്ക് തെളിഞ്ഞുനില്പ്പൂ 
ആ നെടുവീർപ്പു പൊലും എൻ ഹ്രിത്തിൽ 
ഇത്തിരി മധുരം നിറക്കുന്നുണ്ട്
കടലാസുതാളുകൾക്കിടയിൽ മരിക്കുവാൻ
നിൻ ഓർമ്മ തൂലികത്തുബിൽ വന്നു ചേർന്നു
വെളുത്തൂം കറുത്തും വന്ന നിലാപ്പെണ്ണു
നിൻ ഓർമ്മകളേയും കൂട്ടുചേർത്തു
എന്നിട്ടും കലിയടങ്ങാതാ നിലാപെണ്ണു
നിദ്രാകളെയും പിടിച്ചു വച്ചു

ഒക്കെയും ഓർമ്മപ്പെടുത്തൂവാനായിട്ട്
കാലോച്ച ഇല്ലാതെ നീ ഓടി വന്നു
ആ സനേഹത്തണുപ്പിൽ അല്പം മയങ്ങണം
ഇനിയെനിക്ക് എല്ലാം മറക്കണം പിന്നെനിക്ക്
ജീവിതത്തേരിൽ കയറി യാത്ര തുടങ്ങാം
നമ്മുക്കിനിയെങ്ങിലും...


Thursday, December 22, 2011ബാങ്കിലെ കാഷ് കൌണ്ടറിൽ രണ്ടുപേർ ഇന്ന് ലീവാണ്. അതിനാൽ ലീനയുടെ കൌണ്ടറിൽ നല്ല തിരക്കാണ്. രണ്ടു ദിവസം കൂടി ഈ തിരക്കുണ്ടാകും.

കസേരയുടെ മൂലയിലിരുന്ന മൂട്ട, ചോരകുടി തുടങ്ങിയിരിക്കുന്നു. പുറത്തുനില്‍ക്കുന്ന ചില ആണോന്തുകൾ തന്‍റെ മുഖത്തെ ചോരയും കുടിക്കുന്നുണ്ട്. രാവിലെ തേച്ച ഫെയർനസ്സ് ക്രീം ഇവർ വടിച്ചെടുക്കുമെന്നു തോന്നുന്നു. തന്‍റെ മുഖം ചോര നഷ്ടപ്പെട്ട് വിക്രിതമായിപ്പോകുമോ......ചോരകുടിക്ക് ഏതെങ്കിലും ചാനൽ റിയാലിറ്റി ഷോ നടത്തിയാൽ ഫ്ലാറ്റും കാറും ഇവർക്ക് തന്നെ. തന്‍റെ ഇടത്തെ കവിളിലെ മറുകിലേക്ക് ശ്രദ്ധിച്ചു നോക്കുന്നുണ്ട്. രമേശേട്ടനും വലിയ ഇഷ്ടമാണ് ഈ മറുക്. വിവാഹം കഴിഞ്ഞ ആദ്യ രാവുകളിൽ ഈ മറുകിനെ രണ്ടോ മൂന്നോ തവണ ഉമ്മ വച്ചിട്ടേ ഉറങ്ങാറുള്ളൂ. എന്‍റെ ശാലുമോള്‍ക്കും ഈ മറുക് കിട്ടിയിട്ടുണ്ട്. അവള് നാലാം ക്ലാസിലാ. ഇപ്പോ ഈ തവണത്തെ സ്കൂൾ ഫെസ്റ്റിനു പാടാൻ പാട്ടു പഠിച്ചു കൊണ്ടിരിക്കുകയാണ്. സ്കൂളിൽ ഞാൻ തന്നെ ചെല്ലണം ഇല്ലേ അവളു കരയും..അതാണു പതിവും...ഒരു കുട്ടിയെ വളർത്താൻ ഇപ്പൊ ഒക്കെ എന്താ ചിലവ്. ലോണ്‍ വരെ എടുക്കണം. വിടിന്‍റെ ലോൺ ഇതു വരെയും അടച്ചു വീട്ടിയിട്ടില്ല. അപ്പുറത്തെ വീട്ടിലെ വക്കീലേച്ചി പറയുന്നത് അധികം പണം ഉണ്ടാക്കിയില്ലെങ്കിലും അത്യാവശ്യ സൌകര്യങ്ങളുമായി ജീവിക്കണമെന്നാണ്. 

മനുഷ്യനെപ്പോലെ ക്ലോക്കിലെ സൂചികൾ മത്സരിച്ചോടുന്നുണ്ട്. അവർ പരസ്പരം ചീത്ത വിളിക്കുന്നുണ്ട്. ടക് ടക് ശബ്ദം മാത്രം പുറത്തുകേൾക്കാം. കുറച്ചു കഴിയുമ്പോള്‍ മണിക്കൂര്‍ സൂചി ഇടപെടും. അപ്പൊ കൂട്ട തല്ലായിരിക്കും. മനുഷ്യരും ഇങ്ങനെയാണ്. ഒരൊ മാസം കൂടുമ്പോഴും ഹർത്താലെന്നൊ ബന്ദെന്നോ പറഞ്ഞ് റോഡിൽ കൂട്ടത്തല്ല് നടത്തും. 

രാമചന്ദ്രൻചേട്ടൻ എന്നെ നോക്കുന്നുണ്ട്. ഫണ്ട് പിരിവു കൊടുത്തിട്ടില്ല. പുള്ളിക്കാരൻ വിട്ടിൽ വളർത്തുന്ന പ്രാവിനുവരെ തീറ്റ കൊടുക്കുന്നത് പാർട്ടി ഫണ്ടിൽ നിന്നുമെടുത്തിട്ടാണ് .ഇന്നാള് ട്രെയിനില്‍നിന്നും തള്ളിയിട്ട് പെൺകുട്ടിയെ പീഢിപ്പിച്ചു കൊന്ന ആ തമിഴനെ രക്ഷിച്ചതും......ഈ പാർട്ടി ഫണ്ടിലെ കാശു തന്നെ. പീഢനം എന്ന വാക്കു തെറ്റാണെന്നാ കാഷ്യർ ഗിരിജ പറയുന്നത്. ലൈംഗീകാതിക്രമമെന്നു പറയണം. പുള്ളിക്കാരത്തി അജിതയുടെയാളാണ്. പഞ്ചാഗ്നി സിനിമ അജിതയുടെ കഥയാണെന്നും പറഞ്ഞ് പത്തു പ്രാവശ്യമാണ് കക്ഷി കണ്ടത്. 

ഡ്യൂട്ടി കഴിഞ്ഞിറങ്ങി. പുറത്തുകണ്ട വണ്ടിക്കാരന്‍റെ കയ്യിൽനിന്നും ഒരു പൊതി കടല വാങ്ങി. കടല തരുമ്പോള്‍ അയാളുടെ കൈവിരലുകൾ എന്‍റെ കൈവിരലുകളിൽ മുട്ടി. ഗൌനിച്ചില്ല. വിരലുകൾക്ക് വിരലുകളോട് വിശേഷമെന്തെങ്കിലും  പറയാനുണ്ടാവുമല്ലോ.

മോൾക്ക് ഒരു ബാഗ് വാങ്ങണം കരടിയുടെ രൂപമുള്ളത്. നാളെയാകട്ടെ. റോസ്സിലി മിസ്സ് പുറത്തു തന്നെ നില്‍പ്പുണ്ടാവും..രാവിലെ കൊടുത്തു വിട്ട ടിഫിൻ മൊത്തം മോളു കഴിച്ചിട്ടുണ്ടാവുമോ..പത്തു മിനിറ്റ് താമസിച്ചിരിക്കുന്നു. മോളെന്നെ കാണാതെ പേടിച്ചിരിക്കും. നടത്തതിന്‍റെ വേഗത കൂട്ടി. ഗേറ്റിൽ റോസ്സിലിമിസ്സും ദീപാമിസ്സും നില്‍പ്പുണ്ടായിരുന്നു. എന്നെ കണ്ടതും അവർ പറഞ്ഞു. ”ശാലുമോളെ അവളുടെ ഡാഡി വന്നു കൊണ്ടു പോയല്ലോ”....അവളോട്‌ യാത്രയും പറഞ്ഞു വിട്ടിലേക്ക് നടന്നു. 

റോസ്സിലിമിസ്സ് ദീപാമിസ്സിനോട് പറഞ്ഞു “ശാലു മോളു മരിച്ചിട്ട് ആറുമാസം കഴിഞ്ഞു. ഇപ്പോഴും ആ അമ്മ ഇവിടെ വന്നിട്ടേ വിട്ടിൽ പോകൂ”

Wednesday, December 7, 2011

ഫ്രിഡ്ജ്‌ കമ്പനി


ഫോൺ ബെല്ലടിക്കുന്നു.  
രാജിവ് ഓർത്തു. ഫ്രിഡ്ജ് കമ്പനിക്കാർ ആയിരിക്കുംകഴിഞ്ഞ ദിവസം ഊട്ടി ട്രിപ്പിനു തന്റെ പേരു തിരഞ്ഞെടുത്തിരിക്കുന്നുഎന്നാണല്ലോ പറഞ്ഞത്കാലു സാധീനമില്ലാതെ നാലു ചുമരുകൾക്ക് ഉള്ളിൽ കിടക്കുന്ന തനിക്ക് എന്തിനാണ് ഈ ടൂർ പരിപാടിതന്റെ പേരിലുള്ള ചിട്ടികാശിനാണ്ഫ്രിഡ്ജ് വാങ്ങിയത്. അതു കൊണ്ടാണ്അമ്മ 
ന്റെ പേര് എഴുതി കൊടുത്തത്"സാർ..ഇതു ഐഡിയയുടെ ഓഫിസിൽ നിന്നാണ്  മാസത്തെ നെറ്റ്ബിൽ അടച്ചില്ല" ഫോണിൽ ഒരു കിളിമൊഴിയാണ്.
തനിക്ക് ആകെ ജിവിക്കണമെന്ന് തോന്നുന്നത് തന്നെ നെറ്റ് ഉള്ളതു കൊണ്ടാണ്.ഇപ്പോ അതിന്റെ കാര്യം 
പോക്കാണ്ബ്ലോഗ്ഗെഴുത്ത് നിക്കുമെന്നാ തോന്നണേ...രൂപാ കിട്ടണമെങ്കിൽ കുരുമുളക് ില്ക്കണം.. കുരുമുളക് പറിക്കാൻ വരാമെന്ന് പറഞ്ഞ പയ്യൻ വന്നിട്ടില്ല..അവൻ എവിടെയോഇന്‍റര്‍വ്യൂവിനു പോയതാന്നാ അറിഞ്ഞേ.ബി ടെക്ക് കഴിഞ്ഞതാണല്ലോ അവൻ.എൻജിനിയെഴ്സിനൊന്നും ഒരു വിലയും ഇല്ല ഇക്കാലത്ത്.റേഷൻ കടയിൽ പുഴു തിന്ന അരി എടുത്തുകൊടുക്കാൻ ഇനി ബി ടെക്ക് കാരെ നിർത്തേണ്ടി വരുംഅതാവാം സർക്കാർ ഇത്ര അധികം കോളേജുകൾക്ക് അഗീകാരം കൊടുക്കുന്നത്.ബ്ലോഗ്ഗില്ബി ടെക്ക് കഴിഞ്ഞ ഒരു പെൺകൊച്ച് ജോലി ഒന്നും കിട്ടാതെ പൊട്ടത്തരങ്ങൾ എഴുതികൂട്ടുന്നുണ്ട്..
ബ്ലോഗ്ഗില്‍ആർക്കും തന്റെ കറുത്ത മുഖത്തേയോവികലാംഗത്തെയോ അറിയില്ലപ്രൊഫൈൽ ഫോട്ടൊയും കൊടുത്തിട്ടില്ല.എല്ലാവരും പറയുന്നതു വല്യ   കഥാകാരനാകും,ഭാവിയുണ്ട് എന്നൊക്കെയാ.പക്ഷെ..എനിക്കറിയാം..അതൊന്നും നടക്കില്ലന്ന്.പ്രായത്തെക്കാൾ എറെ കറുത്ത അനുഭവങ്ങൾ എന്റെ ശരീരത്തെവയസ്സന്‍ ആക്കിയിരിക്കുന്നുവല്ലോ ..
കോളിങ്ങ് ബെല്ല് കേട്ടുഞാൻ വീൽ ചെയർ ഉരുട്ടി ചെന്ന് വാതിൽ തുറന്നു.കോണകം കഴുത്തിൽ തൂക്കി സുന്ദരനാ യുവാവ് പറഞ്ഞുസാർ ഞങ്ങൾ ഫ്രിഡ്ജ്കമ്പനിയിൽ നിന്നും വരുന്നതാണ്ടൂർപ്രോഗ്രാമിന്റെ പാസ്സ് നല്കാൻ.  

രാജീവ് : നിങ്ങള്‍ക്കതിന്റെപണം നല്കാൻ കഴിയുമോ

യുവാവ് :മറ്റാരെങ്കിലും പോകാൻ തയ്യാറാണെങ്കില്‍ പണം നല്കാം..

 
പയ്യൻ ചിരിച്ചു കൊണ്ട് കോണകം ആട്ടി കടന്നു പോവുകയും ചെയ്തു.. 

ഓരാഴ്ച കഴിഞ്ഞ്.. 

ടൂർ കമ്പനിക്കാർ തന്ന പണം കൊണ്ട് നെറ്റ് ബിൽ അടച്ചു പുതിയ ബ്ലോഗ്ഗെഴ്സിനായികഥാമത്സരവും നടത്തി.വിട്ടിലേക്ക് കുറച്ചു സാധനങ്ങളു വാങ്ങി. എക്സ്പോർട്ട് ക്വാളിറ്റി.സാധനങ്ങ
 .. കമ്പനിനല്ല സാധനങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കുന്നുഎന്നിട്ട് പോഷണമില്ലാത്തതും മോശമായതും ഇവിടെ വില്ക്കുന്നു.അതു കഴിച്ച് നമ്മുടെ കുട്ടികൾ തിസാരവും മഞ്ഞപിത്തവും പിടിച്ചു മരിക്കുകയും ചിലർ മന്ദബുദ്ധികളാവുകയും ചെയ്യും.  ഇങ്ങനെ പോയാൽദൈവത്തിന്റെ സ്വന്തം നാട് എന്നതു മാറി മന്ദബുദ്ധികളുടെസ്വന്തം നാട് എന്നാവും.എന്തേലും ആവട്ടെ..മെയിൽ ചെക്ക് ചെയ്യാം.. ടീനയുടെ മെയില്‍ഉണ്ട്.തന്റെ ബ്ലോഗ്ഗിലെ എല്ലാകഥകളും വായിക്കുന്ന ഒരു ആരാധിക..തന്നെ ഒന്നു നേരിൽ കാണണമെന്ന് കുറേ നാളായി പറയുന്നു.തന്റെ വികലാഗത്വം മറച്ചു വച്ചിരിക്കുന്നതു കൊണ്ട്അതും ഇതും പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. അവളുടെ മെയില്‍വായിച്ചു... 


              പ്രിയപ്പെട്ട
 രാജിവ്..
ടൂർ കമ്പനിക്കാർ നമുക്ക് തന്നത്ഒരു ജിവിതം കൂടിയാണ്വളരെ നാളായി ഒന്നു കാണണമെന്ന് ിചാരിക്കുന്നു.വന്നതു കൊണ്ട് സാധിച്ചു..എന്നാലും നീ എന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കുമെന്ന് ഓർത്തില്ല..ഒരു പക്ഷേ..ഞാനും അതു ആഗ്രഹിച്ചിരിക്കാം അതാണല്ലോ റൂംനമ്പര്‍തന്നതും..രാത്രി നീ മുറിയിൽ വന്നപ്പോൾ....പിന്നെ നമ്മൾ മൂന്ന് ദിവസം ഒരുമിച്ച് എല്ലാം മറന്ന് ഉറങ്ങിയില്ലേ....ഒരു സന്തോഷവാർത്ത ഉണ്ട്.. നീ ഒരുഅച്ഛനാവാൻ പോകുന്നു.. രണ്ടു ദിവസമായി നിന്നെ മൊബൈലിൽ വിളിക്കുന്നു..കിട്ടുന്നില്ലല്ലോ..എന്നാണു നമ്മുടെ വിവാഹം


                                            സ്നേഹത്തോടെ...
                                                           ടീന...
രാജിവ് ഞെട്ടിപ്പോയി.. നാലു ചുമരുകൾക്ക് പുറത്ത് പോകാത്തതാന്‍ അച്ഛനായെന്ന്‍..ഊട്ടിക്ക് പോയെന്നും... ടൂർ കമ്പനിയിലേക്ക് ഫോൺ ചെയ്തു.. സാർ ..സാറിന്റെ പേരു മാറ്റാൻ പറ്റാത്തതു കൊണ്ട് ഇവിടെ അടുത്തുള്ള ഹോട്ടൽ ജോലിക്കാരനാണ്സാറിന്റെ പേരിൽ ടൂർ പോയത്..അവൻ തന്ന പണം ..ഞങ്ങൾ അയച്ചിരുന്നല്ലോ..കിട്ടിയില്ലേ..