Friday, August 5, 2011

പ്രണയത്തിന്റെ ഗന്ധം

ഈ അമ്മയെങ്ങിനെയാ അച്ഛനെ ഇഷ്ട്ടപ്പെട്ടത്‌ ഉയരോം ഇല്ല സൌന്ദര്യവും ഇല്ല?
 ബാലന്റെ മകള്‍ അമ്മയോട് ചോദിച്ചു. 
അവള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.എന്നാല്‍ ബാലന്‍ ഒന്ന് ചിന്തിക്കുക കൂടി ചെയ്തു. അത് വെറും പ്രണയമായിരുന്നില്ല.ആവേശമായിരുന്നു .കുട്ടുകാരിയായി വന്നു  എന്റെ പ്രത്യേയ ശാസ്ത്രങ്ങളെ സ്നേഹിക്കുകയായിരുന്നു .ആ സ്നേഹം ഒരു ഗന്ധമായി മാറുകയായിരുന്നു .പ്രണയത്തിന്റെ ഗന്ധം.
                 
             വിവാഹ രെജിസ്റ്ററില്‍ ഒപ്പിട്ടു ഇറങ്ങി അവളുടെ കൈക്ക് പിടിക്കുബോള്‍ ആ കൈകള്‍ക്ക് ഗന്ധം ഉണ്ടായിരുന്നു. ചുംബനത്തിലും ആ ഗന്ധം പിന്തുടരുന്നു ഉണ്ടായിരുന്നു .ചില ഗന്ധങ്ങള്‍ അങ്ങനെയാണ് .അവളുടെ മാറില്‍ ഞാന്‍  മുഖം ചേര്‍ത്തു.അപ്പോള്‍ ആ ഗന്ധം ഉണ്ടായിരുന്നില്ല .ഇവളെന്താ 'മന്ത്രവാദിനിയാണോ?ആയിരിക്കും പ്രണയത്തിന്റെ വശ്യമന്ത്രം പഠിച്ചവള്‍, .ആണുങ്ങളെ കുട്ടിച്ചാത്തന്‍ മാരെ പോലെ അടിമയാക്കാനുള്ള മന്ത്രം പഠിച്ചവള്‍, ഞാന്‍ മന്ത്രവാദിനിയെ നോക്കി. അവള്‍ അവിടെ ഉണ്ടായിരിന്നില്ല .എന്റെ  ശരിരത്തില്‍ ഉള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു അവള്‍ . ഞാന്‍ അപ്പോള്‍  അവളുടെ ശരിരത്തിനു ഉള്ളില്‍ ആണെന്ന്  തിരിച്ചറിഞ്ഞു ഒരു തരം പരകായപ്രവേശം .ഒന്ന്  വിയര്‍ത്തലാതെ   പ്രത്യേകിച്ച് ഒന്നും തോന്നിയില്ല;എങ്കിലും ആ ഗന്ധം തന്നെ വിട്ടുപോയതില്‍ സന്തോഷം തോന്നി.

                   ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .രണ്ടു കുട്ടികളുമായി .രണ്ടുപേരും ആപ്പുറെ മുറിയിലാണ് കിടക്കുന്നത് .അവള്‍ അരികില്‍ ഉണ്ട് .അവളുടെ ചുമലില്‍ കൈ വച്ചു. ആ കൈ തട്ടി മാറ്റി അവള്‍ തിരിഞ്ഞു കിടന്നു.കുറെ നാളുകളായി ഇങ്ങനെയാണ്.ചുംബനം തന്നിട്ട് വരെ കുറെ നാളായി .സൌന്ദര്യ ഭ്രമം ആണ് കാരണം .മൊബൈല്‍ ഫോണ്‍ എടുത്തു നോക്കിയാല്‍ ബ്യൂട്ടി പാര്‍ലര്‍ന്റെ നമ്പര്‍ ആണ് മുഴുവനും.മനസ്സ് കലുഷിതമായി .ഇപ്പോ ഉറക്കം വളരെ കുറവാണു എനിക്ക്. ഉറക്കത്തെ പിടിക്കാന്‍ പുതപ്പിനുള്ളില്‍ കയറുമ്പോള്‍ ഉറക്കം പുറത്തു ചാടും.കുറച്ചു കഴിഞ്ഞു.ഞാന്‍ പുറത്തിറങ്ങുമ്പോള്‍ ഉറക്കം അകത്തു .ഒരു തരം ഒളിച്ചു കളി.എപ്പോഴോ ഞാന്‍ ഉറങ്ങുകയും ചെയ്തു.

                                                                 സമയം എന്തായി കാണുമോ ?   കുറച്ചു നേരം മുന്‍പ് അലാറം മുഴ്ങ്ങിയിരുന്നു  അപ്പൊ എന്റെ മടി അതിന്റെ വായ പൊത്തുകയാണ്  ചെയ്തത് .   ഉറക്കത്തില്‍ കണ്ട സ്വപ്നത്തിന്റെ അമ്പരപ്പ് ഇതു വരെയും മാറിയിട്ടില്ല .ലൈംഗീക  ചുവയുള്ള സ്വപ്നങ്ങള്‍ ആണ് ഇപ്പോള്‍ അധികവും കാണുന്നത് .പ്രായത്തിന്റെയോ അതോ അവസ്ഥയുടെതോ.. മെല്ലെ കണ്ണ് തുറന്നു നോക്കി ..മൂത്തവള്‍ വാര്‍ത്ത ചാനല്‍ കാണുകയാണ്. ഞാന്‍ ചെന്ന് ടിവി ഓഫാക്കി .എന്ത് ആശ്ലീലമാണ് ഇപ്പോ വാര്‍ത്തകള്‍  പീഡന വാര്‍ത്തകളും ഈ രാഷ്ട്രിയാക്കാരുടെ കള്ളകളികളും മാത്രം ഇത് കേട്ട് വളരുന്ന നമ്മുടെ കുട്ടികള്‍ എങ്ങനെയാ കള്ളന്മാരകതിരിക്കുക.

                      കുളിക്കാനായി പോയി.കുളക്കടവിലെ ഓളങ്ങള്‍ ഇരയെകിട്ടിയ  സന്തോഷത്തോടെ എന്നെ പൊതിഞ്ഞു .സോപ്പിനോടും ശരിരത്തിനോടും നീതി പുലര്‍ത്തി കുളിച്ചു കയറി കുളിയുടെ അവശേഷിപ്പ് എന്ന രിതിയില്‍ മേല് തേച്ചിരുന്ന ചകിരി പോന്തകാട്ടിലേക്ക് വലിച്ചെറിഞ്ഞു. അതിന്റെ പ്രതിഷേധം പോലെ കൈതയില്‍ ഇരുന്ന ഓന്ത് തിരിഞ്ഞു നോക്കുകയും നിറം മാറ്റി പേടിപ്പിക്കുകയും ചെയ്തു .കുളിച്ചു വിട്ടില്‍ വന്നപ്പോള്‍ ആരും ഉണ്ടായിരുന്നില്ല.ടിവി ഓണ്‍ ചെയ്തു 
വിശ്രമിക്കാനിരുന്നു. 
               ആരോ വന്നിട്ടുണ്ട് .വാതില്‍ തുറന്നു .മിനാക്ഷിയാണ് മോളുടെ കുട്ടുകാരി.അവള്‍ പതിവുപോലെ കയറിയിരുന്നു.ഒപ്പം എന്നെ അലട്ടുവാറുള്ള  ആ ഗന്ധവും.ഭാര്യയോടുള്ള അമര്‍ഷവും ഈ ഗന്ധവും എന്നെ കൊല്ലുന്നതുപോലെ തോന്നി.എന്റെ മോളുടെ പ്രായമുള്ള കുട്ടി ..വേറെ വികാരമൊന്നും തോന്നാതിരിക്കുവാന്‍ ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു ...   
                  

27 comments:

 1. പൈമ തുടക്കം എനിക്ക് നമ്മുടെ കഥ പറയുമ്പോള്‍ എന്നാ സിനിമയുടെ പോലെ തോന്നി. പേരും സന്ദര്‍ഭവും.. വികസിച്ചു വികസിച്ചു ഒരു സാമൂഹിക വിപത്തില്‍ എത്തിച്ചേര്‍ന്നത് നന്നായി അവതരിപ്പിച്ചു.

  ReplyDelete
 2. താങ്കള്‍ വിരല്‍ ചൂണ്ടുന്നത് പച്ചയായൊരു ജീവിതയാഥാര്‍ത്ഥ്യത്തിലേക്കും അത് ഉത്പാതിപ്പിക്കുന്ന വിപത്തിലേക്കുമാണ്.തന്റെ ജൈവചോതനകളെ തൃപ്തിപ്പെടുത്താന്‍ അവസരം കിട്ടാതെ പോവുന്ന വ്യക്തി അറിയാതെതന്നെ അയാളില്‍ അഗമ്യഗമനത്തിനുള്ള ആന്തരികപ്രേരണ രൂപം കൊള്ളുകയാണ്.അതേനിമിഷത്തില്‍ തന്നെ അയാളിലെ മനുഷ്യന്‍ ഉണര്‍ന്ന് സടകുടഞ്ഞ മൃഗത്തെ ആട്ടിയോടിക്കുന്നു.

  അസാധാരണമായ ഈ പക്വതയുടെ കുറവാകാം ഇന്നു നാം കേട്ടുകൊണ്ടിരിക്കുന്ന പല വിചിത്രസംഭവങ്ങളുടെയും കാരണഭൂതമാവുന്നത്.

  പുതുമയുള്ള നല്ല ആശയം പ്രദീപ്.അഭിനന്ദനങ്ങള്‍.

  ReplyDelete
 3. കഥയുടെ പ്രമേയം നന്നായിട്ടുണ്ട്. കുടുംബജീവിതത്തിലെ ലൈംഗികമരവിപ്പിനെ തുറന്നുകാട്ടുന്ന ഒരു നല്ല ആവിഷ്ക്കാരം. അഭിനന്ദനങ്ങള്‍!! പക്ഷെ, മനഃപ്പൂര്‍വ്വമോ അല്ലാതെയോ ഒരു പിഴവ് സംഭവിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ട് പാരഗ്രാഫില്‍ third person ആണ് കഥ പറയുന്നത്. മൂന്നാമത്തെ പാരഗ്രാഫ് മുതല്‍ അത് first person ആയി മാറുന്നു. എന്നാലോ, അവസാന വരിയില്‍ വീണ്ടും third person കടന്നുകൂടുന്നു. "ഒരു തരം ഒളിച്ചു കളി.എപ്പോഴോ അവന്‍ ഉറങ്ങുകയും ചെയ്തു." കഥയുടെ ആഖ്യായനരീതിയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്, കഥ ആര് പറയുന്നുവെന്നത്. ഇനിയും എഴുതണം എല്ലാവിധ ആശംസകളും!!

  ReplyDelete
 4. അര്‍ജുന്‍ മാഷേ ഇഷ്ട്ടപ്പെട്ടുല്ലേ സന്തോഷം.
  ആശയം ഉള്ളിലെ രീതില്‍ പുറത്തു വന്നോ
  എന്നൊരു സംശയം ഉണ്ടായിരുന്നു
  വളെരെ നന്ദി മാഷേ ...

  പ്രദീപ്‌ മാഷേ ..സന്തോഷം അറിയിക്കുന്നു
  മുഴുവന്‍ വായിക്കുകയും പ്രജോധനമെകുന്ന
  അഭിപ്രായം എഴുതിയതിനും ഇനിയും വരണം
  പ്രോത്സാഹിപ്പിക്കുകയും ചെയ്യണം

  സാബു ചേട്ടാ ... തെറ്റുകള്‍ ഉണ്ടായിരുന്നെന്ന് എനിക്ക് തോന്നി
  പക്ഷെ മനസിലായില്ല .കുറെ നാളുകളായി എഴുതാര്‍ഇല്ലായിരുന്നു.വിശദമായി വായിച്ച് കുറവുകള്‍ കാണിച്ചു തന്നല്ലോ.വളരെ സന്തോഷം
  ഇനി നല്ല നല്ല രചനകള്‍ തരുവാന്‍ കഴിയുന്നതും ഞാന്‍ ശ്രമിക്കുന്നതാണ്
  എല്ലാവര്ക്കും വന്നതില്‍ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു
  സ്നേഹത്തോടെ ....
  പ്രദീപ്‌

  ReplyDelete
 5. സാബു ചേട്ടന്‍ പറഞ്ഞതുപോലെ തിരുത്തിയിട്ടുണ്ട്

  ReplyDelete
 6. "വേറെ വികാരമൊന്നും തോന്നാതിരിക്കുവാന്‍ ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു ..."

  ഇതൊക്കെ എങ്ങിനെ എഴുതുന്നു പ്രദീപ്? ചില സമയങ്ങളില്‍ ചില മദ്ധ്യവയസ്കരുടെ അനുഭവമാണത്. ചിലപ്പോള്‍ എന്റെയും.

  അക്ഷരത്തെറ്റുകള്‍ മുമ്പത്തേക്കാള്‍ വളരെ കുറവുണ്ട്. എന്നാലും മെച്ചപ്പെടുത്താനുമുണ്ട്.

  ReplyDelete
 7. ആദ്യമേ അഭിനന്ദനങ്ങള്‍ പ്രദീപ്‌... പല കുടുംബജീവിതത്തിലെയും ലൈംഗികമരവിപ്പ് വിവാഹ മോചനം വരെയോ അല്ലെങ്കില്‍ അപകടകരമായ മറ്റു വഴികളിലൂടെയോ സഞ്ചരിക്കുന്നു. മകളുടെ പ്രായമുള്ളവരെ കാണുമ്പോള്‍ പോലും സ്വയം നിയന്ത്രിക്കേണ്ടി പുരുഷന്മാര്‍ ! അവരെ മാത്രം കുറ്റപ്പെടുത്താന്‍ ആവുമോ ? വളരെ പ്രസക്തമായ വിഷയം നന്നായി അവതരിപ്പിച്ചു. ഷാബു പറഞ്ഞ കാര്യങ്ങള്‍ ഇനിയുള്ള എഴുത്തില്‍ ശ്രദ്ധിക്കുമല്ലോ... mad|മാഡ് പറഞ്ഞപോലെ തുടക്കം ആ സിനിമ ഓര്‍മിപ്പിച്ചു.

  ReplyDelete
 8. പ്രദീപ്‌ .മനോഹരമായ ആവിഷ്കാരം.ഉദ്ദീപകമായ ഒരു ചിന്ത പ്രസക്തമായ വാക്കുകള്‍ കൊണ്ട് അലങ്കരിച്ചത് പോലെ.പക്ഷെ ആവര്‍ത്തിച്ചുള്ള അക്ഷരത്തെറ്റുകള്‍ രസ ക്കേട് ഉണ്ടാക്കുന്നു.എഴുത്തില്‍ ശോഭിക്കുമെന്നു ഈ കഥ പറയുന്നു .ആശംസകള്‍ :)

  ReplyDelete
 9. പ്രസക്തമായ ഒരു വിഷയം..നന്നായി പറഞ്ഞിരിക്കുന്നു. ആശംസകള്‍.

  ReplyDelete
 10. പൈമക്കുട്ടന്‍ ഇത്തവണ കൈകാര്യം ചെയ്തത് ഗൗരവമുള്ളതും വയസ്സേറിയതുമായ വിഷയമാണല്ലോ. ഗൗരവമായിത്തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. അവതരണത്തിലെവിടെയോ ഒരു പാകപ്പിഴ അനുഭവപ്പെടുന്ന പോലെ. ഒന്നുകില്‍ കഥ കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കണം. അല്ലെങ്കില്‍ കഥാകാരന്‍ പറയണം. രണ്ടുംകൂടി ആവരുത്. അക്ഷരത്തെറ്റുകള്‍ വരാതെ ശ്രദ്ധിക്കണം. 'പിന്തുടരുന്നുണ്ടായിരുന്നു'എന്നു പറയാന്‍ സാധിക്കുമ്പോള്‍ എന്തിനാണ് 'പിന്തുടരുന്നു ഉണ്ടായിരുന്നു' എന്ന് പറയുന്നത്? ആശംസകള്‍!

  ReplyDelete
 11. അജിത്ത് ചേട്ടാ ഇത് വായിച്ചു ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
  മദ്ധ്യവയസ്കരുടെ പ്രശ്നങ്ങള്‍ ഒന്ന് ...വേറെ തന്നെയാണ് ഒരു തരം സഹനം
  ഇതേക്കുറിച്ച് എഴുതുയാല്‍ ഒരു കഥയില്‍ തീരുകയില്ല ...
  മെച്ചപ്പെട്ടു എന്ന് ചേട്ടന്‍ പറഞ്ഞതില്‍ സന്തോഷം ഉണ്ട് കേട്ടോ
  നന്ദി

  ലിപി ചേച്ചി ...വിവാഹ മോചനം കൈകാര്യം ചെയ്തിട്ടുള്ളതല്ലേ ?
  ഇങ്ങനെ എന്തെഗിലും വിഷയം വന്നിട്ടുണ്ടയിരിക്കും അല്ലെ ?
  സ്ത്രികള്‍ എന്ത് കരുത്തുമെന്നായിരുന്നു
  പേടി ഇപ്പോ അത് മാറി ..ഇഷ്ട്ടപെടല്ലോ നന്ദി ..

  രമേഷേട്ടാ ..മുതിര്‍ന്നവര്‍ ഇതുപോലെ നല്ലതെന്ന് പറയുന്നത്
  ഒരു പാട് സന്തോഷം തരുന്നുണ്ട് എനിക്ക് ..അതുകൊണ്ടാണ് ഇത്രയെങ്ങിലും
  മാറ്റം വന്നത് ..പ്രസക്തമായ വാക്കുകള്‍ അതിന്റെ ഉദ്യേശവും..ചേട്ടന്‍ കണ്ടു പിടിച്ചല്ലേ ?
  വളെരെ നന്ദി (സ്കൂള്‍ എങ്ങനെ പോകുന്നു ഫീസ്‌ കുടിശിക കിട്ടാന്‍ ഉണ്ടോ ?)

  ദുബായിക്കാരന്‍ ആദ്യത്തെ വരവിനു സന്തോഷത്തിന്റെ ചെറിയ റോസാ പൂക്കള്‍ നല്‍കുന്നു
  ഇവിടെ വന്നതിനും വായിച്ചതിനും നന്ദി ..ഇനിയും വരിക

  അങ്കിള്‍ ..പാകപ്പിഴ എവെടെയോ തോന്നി എന്താണെന്നു മനസിലായില്ല
  തെറ്റ് കാണിച്ച് തന്നല്ലോ സന്തോഷമുണ്ട് നിങ്ങളുടെ പ്രോത്സാഹനം കൊണ്ടാണ്
  ഇതു പോലെ എഴുതാന്‍ സാധിച്ചത് ..ഇനിയും ....പ്രതീഷിക്കുന്നു

  എല്ലാവര്ക്കും നന്മ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു
  സ്നേഹത്തോടെ ...
  പ്രദീപ്‌

  ReplyDelete
 12. തുടക്കത്തില്‍ നിന്നും തീരെ പ്രതീക്ഷിക്കാത്ത അവസാനിപ്പിക്കല്‍, കൈകാര്യം ചെയ്ത വിഷയത്തിന് കയ്യടി ഉണ്ട്..

  കഥയിലിയിനിയും ഉയരങ്ങള്‍ ആശംസിക്കുന്നു..

  ReplyDelete
 13. പ്രദീപ്‌ നല്ല ആശയം .....നന്നായി ഒതുക്കി പറഞ്ഞിരിക്കുന്നു....അഭിനന്ദനങ്ങള്‍.....

  ReplyDelete
 14. വൈകിപോയി പ്രദീപേ....
  എന്താ കഥ..?!!!!
  നന്നായിട്ട് അവതരിപ്പിച്ചിരിക്കുന്നു...
  തീരെ പ്രതീക്ഷിക്കാത്ത കഥാവസാനം..അഭിനന്ദനങ്ങൾ

  ReplyDelete
 15. തൊട്ടാൽ പൊള്ളുന്ന പ്രമേയം, കിടിലൻ അവസാനം. അഭിനന്ദനം. എങ്കിലും പലയിടത്തും അശ്രദ്ധ കാണുന്നുണ്ട്. കുട്ടുകാരി,പ്രത്യേയ ശാസ്ത്രങ്ങളെ ...എന്നിങ്ങനെ പലതും. ഒഴിവാക്കുമല്ലോ.

  ReplyDelete
 16. എല്ലാവരും അഭിപ്രായപ്പെട്ടത് പോലെ നല്ല കഥയും ആവിഷ്ക്കാരവും. സത്യസന്ധതയാണ് ഈ കഥയുടെ തിളക്കം.
  തുടര്‍ന്നും എഴുതു. പോസ്ടിട്ടാല്‍ ലിങ്ക് അയയ്ക്കു. സസ്നേഹം..

  ReplyDelete
 17. നിശാസുരഭി..ഇഷ്ട്ടമയോ എന്ന് പറഞ്ഞില്ലല്ലോ ?
  വായിച്ചല്ലോ ;ആശയവും മനസ്സിലാക്കി വളരെ നന്ദി
  ആശംസകള്‍ ഹ്രദയ പൂര്‍വ്വം സ്വീകരിക്കുന്നു
  സന്തോഷം ഉണ്ട് വന്നതില്‍ ...

  നജീബ് ഇക്ക ആദ്യമായി ഇവിടെ വന്നതില്‍ സന്തോഷം
  വായിച്ചു നല്ല ഒരു അഭിപ്രായവും പറഞ്ഞു ..നന്ദി കേട്ടോ
  ഇക്ക യുടെ ബ്ലോഗ്‌ കണ്ടിരുന്നു ഒന്നാം തരം ആശയമാണല്ലോ അതില്‍ .

  ജാനകി ചേച്ചി എന്താ വൈകിയേ ബ്ലോഗ്‌ മീറ്റിങ്ങിനു പോയതല്ലേ..
  അതെ.. പോസ്റ്റ്‌ ഒന്നും കാണുന്നില്ലാലോ ? ഇനിയും വരിക ..
  സന്തോഷം ചേച്ചി..

  ആദ്യ വരിവിനു നന്ദി വായിച്ചല്ലോ ? തെറ്റുകള്‍ ശ്രദ്ധിക്കാം ..
  ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ..
  നന്ദി ഇനിയും വരിക ..

  ഭാനു ചേട്ടാ ..ഞാന്‍ മെച്ചപ്പെടുല്ലേ നന്ദി ട്ടോ. നിങളുടെ
  പ്രോത്സാഹനമാണ് ഇത്രയും എത്തിച്ചത് ..

  ReplyDelete
 18. വഴി തെറ്റിക്കുന്ന വഴുക്കലുകളുടെ പനോരമ

  ReplyDelete
 19. വേറെ ഗന്ധമൊന്നുമില്ലേ പൈമക്കുട്ടാ?

  ReplyDelete
 20. പ്രണയത്തിന്റെ മൊറ്റുരു മുഖമാണ് ഇത്. അതോടൊപ്പം ഇന്നിന്റെ ജീവിതത്തിന്റെ പരിച്ഛേദവും. കഥയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്നൊട്ടാകെ നടക്കുന്ന സംഭവങ്ങളാകയാല്‍ വായനയില്‍ തീരെ അസ്വഭാവികത തോന്നിയില്ല. പക്ഷെ, ചിലയിടങ്ങളില്‍ പ്രദീപിന് ഉപയോഗിച്ച സ്ലാങ്ങ് വിട്ടുപോയിട്ടുണ്ട്. സാഹിത്യ ഭാഷയിലൂടെ പറഞ്ഞുവന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അപ്പൊ എന്ന് വായിക്കുമ്പോള്‍ ഒരു കല്ലുകടി. അതല്ലാതെ അപ്പൊ ഇപ്പൊ എന്നൊന്നും എഴുതുവാന്‍ പാടില്ല എന്നില്ല. അതുപോലെ കഥയുടെ തുടക്കത്തില്‍ ഉപയോഗിച്ച രീതിയും തുടര്‍ന്ന് പറഞ്ഞുവന്ന രീതിയും തമ്മിലുള്ള വ്യത്യാസം അതും വരാതെ ശ്രദ്ധിക്കുക. പണ്ടുകാലത്തെ കഥകളില്‍ നിന്നും ഇന്ന് കഥാകാരന്മാര്‍ ഒട്ടേറെ പരീക്ഷണങ്ങളിലൂടെ കഥ പറച്ചില്‍ നടത്തുമ്പോള്‍ ഫര്‍സ്റ്റ് പേര്‍സണും തേര്‍ഡ് പേര്‍സണും ഒന്നും അത്ര ശ്രദ്ധിക്കപ്പെടില്ല എങ്കില്‍ പോലും ചില കഥകളില്‍ ആ പഴയ അച്ചടക്കമുള്ള കഥാരീതി വായിക്കുവാന്‍ കൊതിക്കാറില്ലേ നമ്മള്‍. അതുകൊണ്ട് അതൊക്കെ ശ്രദ്ധിക്കുക. ആശയങ്ങള്‍ ഒട്ടേറെ മനസ്സിലുണ്ടെന്ന് മനസ്സിലാക്കുന്നു. എഴുതുക.

  ReplyDelete
 21. ഇനിയും എഴുതുക. ഇതൊരു പൊള്ളുന്ന പ്രമേയമാണ്. അതുകൊണ്ട് ആവിഷ്ക്കരണത്തിലും കുറച്ചു കൂ‍ടി ശ്രദ്ധിയ്ക്കാമെന്ന് തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 22. പുതിയ പോസ്റ്റിടുമ്പോൾ ലിങ്ക് അയയ്ക്കുമല്ലോ.

  ReplyDelete
 23. Nalla aashayam, moshamallathe ezhuthi. Keep writing. Bhavukangal.

  ReplyDelete