Thursday, August 25, 2011

ചെറിയ ചിന്തകള്‍

     അച്ഛന്‍ ഇന്നലെയും വിളിച്ചു പറഞ്ഞിരുന്നു ...തറവാട്ടിലേക്ക് നീ തന്നെ പോകണം എന്ന് .ഇവിടുന്നു ഇരുപതു കിലോമിറ്റെരെ അവിടെക്കുള്ള് ...എന്നാലും പോകാന്‍ തോന്നിയില്ല .ദാസന്‍ മാമന്റെ  ആണ്ടു ബലി ആയതു കൊണ്ടാണ് ഈ യാത്ര .കടമകള്‍ മറന്നു  ആര്‍ക്കങ്ങിലും  ജീവിക്കാന്‍ സാധിക്കുമോ ? അവര്‍ അച്ഛനോടും അമ്മയോടും ചെയ്തത് ഓര്‍ത്താല്‍ ...വേണ്ട ...മനസ്സ് ഒരു പകരം വിട്ടല്‍ പൊലെ തിരിച്ചു വന്നു അച്ഛന്‍ പറയാറുള്ളത് ഒന്നിന് പകരം മറ്റൊന്നില്ല എന്നാണ്  അതുകൊണ്ട ഇങ്ങോട്ട് പോകാന്‍ നിബന്ധിച്ചത് .. തറവാടിനടുത്ത് താമസിച്ചപ്പോള്‍ കുറച്ചൊന്നുമല്ല മാമന്‍ ഉപദ്രവിച്ചത് ..ഞങ്ങളെ ഗ്രഹണിപിള്ളേര്‍ എന്നാ വിളിച്ചിരുന്നത്‌  ഇപ്പോഴല്ലേ മോനും മോളും ആയതു .കടമനിട്ട യുടെ ഒരു കവിത ഓര്മ വന്നു'അളിയനും പെങ്ങളും എന്നതോര്‍ക്കാതെ  അതിയാന്റെ തോന്യാസയിരുന്നു''  ഇയാള്‍ കവിത ചൊല്ലുമോ ? ബസ്സിലെ സീറ്റില്‍ അടുത്തിരുന്നയാള്‍ ചോദിച്ചു  ഉം ..കവിയെ പൊലെ മൂളി. ബുള്‍ഗാന്‍ താടി ഉണ്ടാര്‍ന്നെ ഒന്ന്  തടവാമായിരുന്നു.പിന്നെ അയാള്‍ എന്നോടൊന്നും ചോദിച്ചില്ല .കവിയായി തോന്നിയത് കൊണ്ടാവാം
                ബസ്സിന്റെ പുറം കാഴ്ചകളിലേക്ക് നോക്കിയിരുന്നു.പുറത്തെ തിരക്ക് ബസ്സിനുള്ളിലും വന്നു കൂടി മോനെ ...ഈ കവറോന്നു പിടിക്കുമോ ?ഒരു സ്ത്രി യാണ് ..അത് വാങ്ങി പിടിച്ചു. അവരുടെ ശരിരത്തിന്റെ മൃദുലത എന്റെ പുറംകൈകളില്‍ തട്ടി.ഞാന്‍ കൈ അവിടെനിന്നും എടുത്തില്ല.എങ്കിലും മനസ്സിന്റെ നിര്‍ബന്ധം കാരണം കൈ പിന്‍വലിച്ചു.അവരുടെ ബ്ലോസ്സിന്റെ പിന്‍ വശം മുഴുവന്‍ കാണത്തക്ക രീതിയില്‍ ഉണ്ടാക്കിയതായിരുന്നു.പുറത്തെ നീലിച്ച രോമങ്ങള്‍ക്കിടയില്‍  വിയര്‍പ്പു അവിടവിടെ യായി വന്നു കൂടിയിട്ടുണ്ട് .ഈ  നോട്ടം തുടര്‍ന്ന് കൊണ്ടിരുന്നാല്‍ ...മറ്റൊരു പീഡന വാര്‍ത്തകൂടി ..ദൈവമേ ...എന്റെ കുടുംബം ..എന്റെ പെങ്ങളുടെ കല്യാണം ...അയ്യയ്യോ ...വേണ്ട

       ചിന്തകള്‍ മനസ്സിന്റെ  എഞ്ചിന്‍ മുറിയില്‍ തീക്കനലായി  മാറുകയാണ്  പുറമേ നിന്നും വിശുന്ന തണുത്ത കാറ്റു അത് കരിക്കട്ടകള്‍ ആക്കി മാറ്റുന്നുണ്ട് .ഇനിയും ഉണ്ടാകാവുന്ന തീക്കനലുകള്‍ ...ഇനിയും ഉണ്ടാകാവുന്ന കരിക്കട്ടകള്‍. അതും ഇതും ആലോചിച്ചിരുന്നു എനിക്കിറങ്ങേണ്ട സ്റ്റോപ്പ്‌ എത്തി .ആ സ്ത്രീയെ കാണാന്നില്ല.ഏതായാലും കവറുമായി ഞാന്‍ ഇറങ്ങി .
            
                   എത്ര വര്‍ഷമായി ഇവിടെ വന്നിട്ട് എങ്കിലും പരിചിതം പൊലെ ..ഇവിടുത്തെ കാറ്റിന് നമ്മളെ പരിചയം ..ഉണ്ടാകും ..പുഴകള്‍ക്കും ...പക്ഷികള്‍ക്കും ..പരിചയം കാണിക്കാത്തവര്‍ മനുഷര്‍ മാത്രമായിരിക്കും.  ഞാന്‍ കവറിനെ കുറിച്ച് വ്യാകുലപ്പെട്ടു.തറവാട്ടിലേക്ക്  ഇത് കൊണ്ട് പോകുന്നതില്‍ ഔജത്യമില്ല. എവിടെയെങ്കിലും കളയാം.അടുത്ത് കണ്ട പറമ്പിലേക്ക് വലിച്ചെറിഞ്ഞു ..
             തറവാട്ടിലേക്ക്  ചെന്നു തന്റെ അനിഷ്ട്ടങ്ങളെ മറച്ചു പിടിച്ചു അവയെ പുറതെടുക്കാനാവാത്ത രീതിയില്‍ മുഖംമൂടി ധരിച്ചു അവിടുത്തെ തിരക്കു   കള്‍ക്കിടയില്‍ ചിരിച്ചു നിന്നു.സ്വന്തക്കാരുടെ ചുണ്ടിലെ ചിരിയും ഹസ്തദാനവും മറവിയുടെ സഞ്ചിയില്‍ ആനിഷ്ട്ടങ്ങളെ ഒളിപ്പിച്ചിരുത്തി.ഒരു പ്രമാണിയുടെ പ്രതിച്ചായ ആയിരുന്നു എനിക്കപ്പോള്‍ .എന്റെ വാക്കുകള്‍ക്ക് കേള്‍വിക്കാര്‍ ഉണ്ടായി.കുറെ കുറ്റസമ്മതങ്ങള്‍..സ്നേഹാന്വേഷണങ്ങള്‍  ..ഇവ രാവിന്റെ നീളം കുറച്ചതായി തോന്നി ..

          കുറെ കിളികള്‍ക്ക്  ഒപ്പം പുലരിയും വന്ന് എന്നെ വിളിച്ചുണര്‍ത്തി.എന്നെ പൊലെ തന്നെ ഇളം തലമുറയില്‍ പെട്ടതായിരുന്നു ആ കിളികളും ..എഴുന്നേറ്റു കുളിക്കാനായി പുഴയിലേക്ക് പോയി .ഇന്നലെ കവര്‍  വലിച്ചെറിഞ്ഞ വിടിനടുത്തു ഒരാള്‍കൂട്ടം ..
            അതിലൊരാള്‍ : അറിഞ്ഞോ ?ഇബ്രാഹിംകുട്ടിടെ മോന്‍ ...കോയമ്പത്തൂര്‍ പഠിക്കാന്‍ പോയ ആ ചെക്കനില്ലേ .ആ നാസ്സര്‍ അവന്റെ   പുരയിടത്തില്‍ നിന്നും ബോംബു കിട്ടി ...ആ താടി മൌലവിടെ സഹായി ആണവന്‍ ..പോലിസോക്കെ വന്നിട്ടോണ്ട്...
     എന്റെ  ചിന്തകള്‍ തീക്കനലുകള്‍ ആയി ...34 comments:

 1. ഇതു കൊള്ളാമല്ലൊ പ്രദീപ്...,
  “മറവിയുടെ സഞ്ചിയിൽ അനിഷ്ടങ്ങളെ ഒളിപ്പിച്ചിരുത്തി.”
  നല്ല പ്രയോഗമാണ്..
  ബ്ലൌസിന്റെ പിൻ വശക്കാഴ്ച്ച ഒരു പീഡനമെന്ന ചിന്തകളെയും വീണ്ടുവിചാരങ്ങളേയും വളർത്തുന്നത് നന്നായി അവതരിപ്പിച്ചു...

  അല്ലെങ്കിലും പ്രദീപിന്റെ ക്ലൈമാക്സ് വായനക്കാരെയും അമ്പരിപിക്കുന്നതാ‍ണ്..പേരില്ലാത്ത ഇതിലെ നായകൻ “ഞാൻ “ അവസാനം അമ്പരന്ന പോലെ

  അക്ഷര തെറ്റുകൾ തിരുത്തിയേക്കു പ്രദീപ്

  ReplyDelete
 2. പ്രദീപ്‌ ഒരു വലിയ കാര്യം ചില കുഞ്ഞു കാര്യങ്ങള്‍ കൊണ്ട് അവതരിപ്പിച്ചു.. പീഡനം, തീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ക്ക് മറ്റൊരു രൂപം നല്‍കി പറയാന്‍ ശ്രമിച്ചു.. ഇങ്ങനെ നിരപരാധികള്‍ ആയ എത്ര പേര്‍ തീവ്രവാദികള്‍ ആയി മുദ്ര കുത്തപെടുന്നുണ്ടാവാം..

  ReplyDelete
 3. കൊള്ളാട്ടോ, പ്രദീപ് കഥകളിലൂടെ ഒക്കെ വലിയ, ചിന്തിക്കേണ്ട കാര്യങ്ങള്‍ ആണ് പറയുന്നത്, ഇനിയും ഇവിടെ വരുമ്പോള്‍ ഈ ഒരു പ്രതീക്ഷ ഉണ്ടാവുംട്ടോ... :) പക്ഷെ ഒന്നുകൂടി ശ്രദ്ധിച്ചു, തിരക്ക് പിടിക്കാതെ എഴുതണേ... പിന്നെ ടൈപ്പ് ചെയ്തു കഴിഞ്ഞു പോസ്റ്റ്‌ ചെയ്യും മുന്‍പ് രണ്ടുമൂന്നു വട്ടം വായിച്ചു നോക്കൂട്ടോ, ചെറിയ ചെറിയ തെറ്റുകള്‍ ഉള്ളുവെങ്കിലും അത് വായനയുടെ സുഖം കുറയ്ക്കുന്നു....

  ReplyDelete
 4. പ്രദീപ് ഈ കഥയിലും വ്യത്യസ്തതയുണ്ട്. അതിനേക്കാളേറെ ബോംബ് ഏതെന്നത് വായനക്കാരനിലേക്ക് വിട്ടുകൊടുത്തതും വളരെ നന്നായി. പക്ഷെ ഒട്ടേറെ അക്ഷരത്തെറ്റുകള്‍ ഈ കഥയില്‍ കണ്ടപ്പോള്‍ വിഷമം തോന്നി. ഉദാ : ‘പുലംബലുകള്‍, തിരക്കുകള്‍ കിടയില്‍‘ ഇതൊക്കെ കറക്റ്റ് ചെയ്യുമല്ലോ.

  ReplyDelete
 5. പ്രദീപ് വാക്കുകള്‍ മനോഹാരിത സ്രിഷ്ടിച്ചു തുടങ്ങുന്നു.നന്നായ് പുരോഗമിച്ചിരിക്കുന്നു.കൂടുതല്‍ നന്നാവട്ടെ..
  ആനുകാലിക പ്രസക്തമായ കാര്യങ്ങളിലൂടെയുള്ള ഓട്ടം നന്നായി .ആശംസകള്‍.....

  ReplyDelete
 6. ജാനകി ചേച്ചി നേരത്തെ ആണല്ലോ ? സന്തോഷം. തെറ്റുകള്‍ മാറ്റാം..ഇനിയും വരണം ...
  നന്ദി ...

  mad ഇത് തെറ്റിദ്ധരിക്കപെടുന്ന നമ്മുടെ മുസ്ലിം സഹോദരന്മാര്‍ക്ക് വേണ്ടിയാണു അവരും ഭാരതീയരാണെന്നു
  നമ്മള്‍ ഓര്‍ക്കണം ..നന്ദി അര്‍ജുന്‍ മാഷേ ....

  ലിപി ചേച്ചി ...വളരെ സന്തോഷം അക്ഷരതെറ്റുകള്‍ വരാതെ നോക്കാം (ബോസ്സ് പുറത്തു പോകുമ്പോള്‍ ആണ് ഈ പരിപാടി)
  പിന്നെ മനോചെട്ടന് ലിങ്ക് കൊടുത്തതിനു പ്രത്യേകം നന്ദി ...ചേച്ചി യുടെ പോസ്റ്റും കാലിക മായവിഷയങ്ങള്‍ ആണല്ലോ ?
  പുതിയ പോസ്റ്റ്‌ വരട്ടെ ....കാത്തിരിക്കുന്നു

  മനോചേട്ടാ...വളരെ വിശദമായി തന്നെ പോസ്റ്റ്‌ എല്ലാം വായിച്ചല്ലോ ' കുറെ മാറ്റങ്ങള്‍ വരുത്താന്‍ ഈ കമന്റ്‌ കൊണ്ട് സാധിച്ചു
  (അടുത്ത പോസ്റ്റ്‌ വായിക്കണം കേട്ടോ )മനസ്സ് നിറഞ്ഞ സന്തോഷം അറിയിക്കുന്നു. വളരെ നന്ദി ..തുടര്‍ന്നും പ്രതീഷിക്കുന്നു ....

  സങ്ങല്പങ്ങള്‍ ഒരു പാട് നാളായല്ലോ കണ്ടിട്ട് ...സുഖം എന്ന് കരുതുന്നു. പുരോഗമനം ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം
  ആശംസകള്‍ സ്വികരിക്കുന്നു ...നന്ദി

  ReplyDelete
 7. പ്രദീപ്‌ ,
  ഒടുവില്‍ പറഞ്ഞ ആശയം പറയുന്നതിന് വേണ്ടി.ബാക്കി എഴുതി ഉണ്ടാക്കിയ പോലെ തോന്നി.സ്വാഭാവികത ആദ്യാവസാനം കണ്ടില്ല.
  ആശയം നല്ല ശ്രമം.

  ReplyDelete
 8. കൊള്ളാം പ്രദീപ്‌ ..ചുരുങ്ങിയ വാക്കുകള്‍ .കഥയുടെ ആദ്യഭാഗവുമായി ബന്ധമില്ലാതെ തികച്ചും വ്യത്യസ്തമായ അവസാനം

  ReplyDelete
 9. കൊള്ളാം പ്രദീപ്. ചില കാര്യങ്ങൾ താങ്കൾ പച്ചയായി പറഞ്ഞു.നന്നായിട്ടുണ്ട്..

  ReplyDelete
 10. പൈമക്കുട്ടാ, ഇത് മുമ്പ് വായിച്ചതായി ഓര്‍ക്കുന്നല്ലോ. മുമ്പ് എഴുതിയിരുന്നോ? ഏതായാലും നന്നായി.

  ReplyDelete
 11. ഈ ലക്കം ഇരിപ്പിടത്തില്‍ ഈ പോസ്റ്റ് ചേര്‍ത്തിട്ടുണ്ട് .നന്ദി

  ReplyDelete
 12. കഥ കൊള്ളാം പ്രദീപ്‌ ..പുതുമയുള്ള അവതരണം .

  ReplyDelete
 13. വ്യത്യസ്തമായ ആവിഷ്കാരം ....അഭിനന്ദനമര്‍ഹിക്കുന്നു .

  ReplyDelete
 14. എല്ലാവര്ക്കും നന്ദി അറിയിക്കുന്നു

  ഓണാശംസകള്‍

  ReplyDelete
 15. പ്രദീപ്, കഥ നന്നായിട്ടുണ്ട്. പക്ഷെ, ഒരു വിയോജിപ്പുള്ളത്, മുകളില്‍ പലരും ചൂണ്ടിക്കാട്ടിയതുപോലെ അക്ഷരതെറ്റുകളാണ്. പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഒരു നാലഞ്ചുവട്ടം വീണ്ടും വീണ്ടും വായിക്കുക. അക്ഷരത്തെറ്റുകള്‍ വാക്കുകളുടെയും കഥയുടെയും സൌന്ദര്യം കുറയ്ക്കും.

  ReplyDelete
 16. പീഡിത തന്ന പൊതി പുലിവാലായെനേം അല്ലേ ?

  ഓണാശംസകൾ

  ReplyDelete
 17. ഞാന്‍,,, കഥ തുടങ്ങിയപ്പോള്‍ പോതിയുണ്ടായിരുന്നു പിന്നെ അത് കളഞ്ഞു ദാ ഇപ്പോ ഇങ്ങനെയായി..
  തിരിച്ചു വന്നതില്‍ സന്തോഷം പുതിയ പോസ്റ്റ്‌ പ്രതീഷിക്കുന്നു ...

  രമേഷേട്ടാ ഇരിപ്പിടത്തില്‍ എനിക്കും സീറ്റ്‌ തന്നതില്‍ സന്തോഷം ..

  മോദീന്‍ ഇക്ക എവിടെയായിരുന്നു ...വായിച്ചതില്‍ സന്തോഷം ...

  ദുബായ് ക്കാരന്‍ .നന്ദി

  രവീന നന്ദി ..

  സാബു ചേട്ടന്‍ ...അടുത്ത പോസ്റ്റില്‍ ഈ വിയോജിപ്പ് ഉണ്ടാവില്ല

  സന്തോഷം ...കലവല്ലഭാന്‍ ..ഇനിയും വരിക .
  ഓണാശംസകള്‍

  ReplyDelete
 18. തുറന്നെഴുത്ത് ഇഷ്ടായി. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 19. പൈമയുടെ എഴുത്തിനു ഒരു സല്യൂട്ട്,
  കുറച്ചു വൈകി ഇവിടെ എത്താന്‍ ഇനി കൂടെയുണ്ട്.

  ReplyDelete
 20. ആദ്യായിട്ടാ ഇവിടെ ..വാക്കുകളുടെ ഊര്‍ജം ശരിക്കും അനുഭവിച്ചു ..നന്നായി ആശംസകള്‍ ..

  ReplyDelete
 21. Nannaayirikkunnu. Shraddhichaal onnukoode nannaakkaam ennu thonni. Best wishes.

  ReplyDelete
 22. ചുരുങ്ങിയ വാക്കുകളിലൂടെ നല്ല ആഴമുള്ള ഒരു കഥ..ഇഷ്ടമായി.

  ReplyDelete
 23. ചുരുങ്ങിയ വാക്കുകളിലൂടെ നന്നായി പറഞ്ഞു.അഭിനന്ദനങ്ങള്‍.

  ReplyDelete
 24. ബ്ലൌസിന്റെ തുറന്ന ഭാഗവും നീല രോമങ്ങളും കണ്ട്രോള്‍ പോകാന്‍ നില്‍ക്കുമ്പോള്‍ മാന്യത നില നിര്‍ത്താന്‍ നിലക്ക് നിന്ന്
  കൊള്ളാം നന്നായിരിക്കുന്നു

  ReplyDelete
 25. ഭാനു കളരിക്കല്‍
  കുന്നെക്കാടന്‍
  Satheesan
  Dr P മലന്കൊറ്റ്
  വേനൽപക്ഷി
  Pradeep Kumar
  കൊമ്പന്‍

  എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു

  ReplyDelete
 26. മനോഹരമായെഴുതി.എങ്കിലും
  അവസാനഭാഗങ്ങള്‍ ആദ്യത്തേതില്‍ നിന്നു മാറിനില്‍ക്കുന്ന പോലെ..എന്റെ തോന്നലാവാം.. ഒന്നു കൂടി ശ്രദ്ധിക്കൂ ഇനിയും നന്നാക്കാം..അക്ഷരത്തെറ്റുകള്‍ ഇനിയും തിരുത്താനുണ്ട്.
  ആശംസകളോടെ
  പ്രഭന്‍ ക്യഷ്ണന്‍ പുലരി

  ReplyDelete
 27. വായിച്ചവര്‍ എല്ലാരും പറഞ്ഞത് ആവര്‍ത്തിക്കേണ്ടി വരുന്നു.
  നല്ല രചന ആവുമ്പോള്‍ അത് സ്വാഭാവികം.
  എന്നാലും പറയട്ടെ , നല്ല കഥ, നല്ല ക്ലൈമാക്സ്.
  ഇഷ്ടായി പ്രദീപ്‌

  ReplyDelete
 28. കഥയിൽ കഥ വേണം അത് ഞാനിവിടെ കണ്ടൂ..എല്ലാ ഭാവുകങ്ങളും.....

  ReplyDelete
 29. ആദ്യമായാണിവിടെ, കഥയുള്ള കഥ വായിച്ച് ഇഷ്ടപ്പെട്ടു. എല്ലാ ആശംസകളും ഇനിയും വരാം.

  ReplyDelete
 30. തിരക്കുകള്‍ കൊണ്ട് വായന വൈകിപ്പോയി.. കഥ ഇഷ്ടമായി. അലക്ഷ്യമായി പറഞ്ഞു പോകുന്ന ശൈലി കൊള്ളാം.. സാധാരണങ്ങള്‍ ആയ പലതും പറഞ്ഞു വന്നു ഒടുവിലെ ഖണ്ഡികയില്‍ ഒളിച്ചു വെച്ച ക്ലൈമാക്സ്‌ തന്നെ ഈ കഥയുടെ നട്ടെല്ല്.. അത് പോലെ കഥയ്ക്കുടനീളം തെളിയുന്ന മനോഹരങ്ങളായ വാക് പ്രയോഗങ്ങളും എനിക്കേറെ ഇഷ്ടമായി.. ആദ്യമാണിവിടം.. പുതിയ പോസ്റ്റുകള്‍ അറിയിക്കുമല്ലോ..
  സ്നേഹപൂര്‍വ്വം..

  ReplyDelete
 31. പ്രദീപ്, നല്ല ആശയം, ആവിഷ്കാരം. അക്ഷരത്തെറ്റുകള്‍ വളരെ കുറഞ്ഞിരിക്കുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. (താമസിച്ചുപോയി. നെറ്റൊന്നുമില്ലാത്ത ഒരു അവധിക്കാലത്തായിരുന്നു.)

  ReplyDelete