Thursday, August 25, 2011

ചെറിയ ചിന്തകള്‍

     അച്ഛന്‍ ഇന്നലെയും വിളിച്ചു പറഞ്ഞിരുന്നു ...തറവാട്ടിലേക്ക് നീ തന്നെ പോകണം എന്ന് .ഇവിടുന്നു ഇരുപതു കിലോമിറ്റെരെ അവിടെക്കുള്ള് ...എന്നാലും പോകാന്‍ തോന്നിയില്ല .ദാസന്‍ മാമന്റെ  ആണ്ടു ബലി ആയതു കൊണ്ടാണ് ഈ യാത്ര .കടമകള്‍ മറന്നു  ആര്‍ക്കങ്ങിലും  ജീവിക്കാന്‍ സാധിക്കുമോ ? അവര്‍ അച്ഛനോടും അമ്മയോടും ചെയ്തത് ഓര്‍ത്താല്‍ ...വേണ്ട ...മനസ്സ് ഒരു പകരം വിട്ടല്‍ പൊലെ തിരിച്ചു വന്നു അച്ഛന്‍ പറയാറുള്ളത് ഒന്നിന് പകരം മറ്റൊന്നില്ല എന്നാണ്  അതുകൊണ്ട ഇങ്ങോട്ട് പോകാന്‍ നിബന്ധിച്ചത് .. തറവാടിനടുത്ത് താമസിച്ചപ്പോള്‍ കുറച്ചൊന്നുമല്ല മാമന്‍ ഉപദ്രവിച്ചത് ..ഞങ്ങളെ ഗ്രഹണിപിള്ളേര്‍ എന്നാ വിളിച്ചിരുന്നത്‌  ഇപ്പോഴല്ലേ മോനും മോളും ആയതു .കടമനിട്ട യുടെ ഒരു കവിത ഓര്മ വന്നു'അളിയനും പെങ്ങളും എന്നതോര്‍ക്കാതെ  അതിയാന്റെ തോന്യാസയിരുന്നു''  ഇയാള്‍ കവിത ചൊല്ലുമോ ? ബസ്സിലെ സീറ്റില്‍ അടുത്തിരുന്നയാള്‍ ചോദിച്ചു  ഉം ..കവിയെ പൊലെ മൂളി. ബുള്‍ഗാന്‍ താടി ഉണ്ടാര്‍ന്നെ ഒന്ന്  തടവാമായിരുന്നു.പിന്നെ അയാള്‍ എന്നോടൊന്നും ചോദിച്ചില്ല .കവിയായി തോന്നിയത് കൊണ്ടാവാം
                ബസ്സിന്റെ പുറം കാഴ്ചകളിലേക്ക് നോക്കിയിരുന്നു.പുറത്തെ തിരക്ക് ബസ്സിനുള്ളിലും വന്നു കൂടി മോനെ ...ഈ കവറോന്നു പിടിക്കുമോ ?ഒരു സ്ത്രി യാണ് ..അത് വാങ്ങി പിടിച്ചു. അവരുടെ ശരിരത്തിന്റെ മൃദുലത എന്റെ പുറംകൈകളില്‍ തട്ടി.ഞാന്‍ കൈ അവിടെനിന്നും എടുത്തില്ല.എങ്കിലും മനസ്സിന്റെ നിര്‍ബന്ധം കാരണം കൈ പിന്‍വലിച്ചു.അവരുടെ ബ്ലോസ്സിന്റെ പിന്‍ വശം മുഴുവന്‍ കാണത്തക്ക രീതിയില്‍ ഉണ്ടാക്കിയതായിരുന്നു.പുറത്തെ നീലിച്ച രോമങ്ങള്‍ക്കിടയില്‍  വിയര്‍പ്പു അവിടവിടെ യായി വന്നു കൂടിയിട്ടുണ്ട് .ഈ  നോട്ടം തുടര്‍ന്ന് കൊണ്ടിരുന്നാല്‍ ...മറ്റൊരു പീഡന വാര്‍ത്തകൂടി ..ദൈവമേ ...എന്റെ കുടുംബം ..എന്റെ പെങ്ങളുടെ കല്യാണം ...അയ്യയ്യോ ...വേണ്ട

       ചിന്തകള്‍ മനസ്സിന്റെ  എഞ്ചിന്‍ മുറിയില്‍ തീക്കനലായി  മാറുകയാണ്  പുറമേ നിന്നും വിശുന്ന തണുത്ത കാറ്റു അത് കരിക്കട്ടകള്‍ ആക്കി മാറ്റുന്നുണ്ട് .ഇനിയും ഉണ്ടാകാവുന്ന തീക്കനലുകള്‍ ...ഇനിയും ഉണ്ടാകാവുന്ന കരിക്കട്ടകള്‍. അതും ഇതും ആലോചിച്ചിരുന്നു എനിക്കിറങ്ങേണ്ട സ്റ്റോപ്പ്‌ എത്തി .ആ സ്ത്രീയെ കാണാന്നില്ല.ഏതായാലും കവറുമായി ഞാന്‍ ഇറങ്ങി .
            
                   എത്ര വര്‍ഷമായി ഇവിടെ വന്നിട്ട് എങ്കിലും പരിചിതം പൊലെ ..ഇവിടുത്തെ കാറ്റിന് നമ്മളെ പരിചയം ..ഉണ്ടാകും ..പുഴകള്‍ക്കും ...പക്ഷികള്‍ക്കും ..പരിചയം കാണിക്കാത്തവര്‍ മനുഷര്‍ മാത്രമായിരിക്കും.  ഞാന്‍ കവറിനെ കുറിച്ച് വ്യാകുലപ്പെട്ടു.തറവാട്ടിലേക്ക്  ഇത് കൊണ്ട് പോകുന്നതില്‍ ഔജത്യമില്ല. എവിടെയെങ്കിലും കളയാം.അടുത്ത് കണ്ട പറമ്പിലേക്ക് വലിച്ചെറിഞ്ഞു ..
             തറവാട്ടിലേക്ക്  ചെന്നു തന്റെ അനിഷ്ട്ടങ്ങളെ മറച്ചു പിടിച്ചു അവയെ പുറതെടുക്കാനാവാത്ത രീതിയില്‍ മുഖംമൂടി ധരിച്ചു അവിടുത്തെ തിരക്കു   കള്‍ക്കിടയില്‍ ചിരിച്ചു നിന്നു.സ്വന്തക്കാരുടെ ചുണ്ടിലെ ചിരിയും ഹസ്തദാനവും മറവിയുടെ സഞ്ചിയില്‍ ആനിഷ്ട്ടങ്ങളെ ഒളിപ്പിച്ചിരുത്തി.ഒരു പ്രമാണിയുടെ പ്രതിച്ചായ ആയിരുന്നു എനിക്കപ്പോള്‍ .എന്റെ വാക്കുകള്‍ക്ക് കേള്‍വിക്കാര്‍ ഉണ്ടായി.കുറെ കുറ്റസമ്മതങ്ങള്‍..സ്നേഹാന്വേഷണങ്ങള്‍  ..ഇവ രാവിന്റെ നീളം കുറച്ചതായി തോന്നി ..

          കുറെ കിളികള്‍ക്ക്  ഒപ്പം പുലരിയും വന്ന് എന്നെ വിളിച്ചുണര്‍ത്തി.എന്നെ പൊലെ തന്നെ ഇളം തലമുറയില്‍ പെട്ടതായിരുന്നു ആ കിളികളും ..എഴുന്നേറ്റു കുളിക്കാനായി പുഴയിലേക്ക് പോയി .ഇന്നലെ കവര്‍  വലിച്ചെറിഞ്ഞ വിടിനടുത്തു ഒരാള്‍കൂട്ടം ..
            അതിലൊരാള്‍ : അറിഞ്ഞോ ?ഇബ്രാഹിംകുട്ടിടെ മോന്‍ ...കോയമ്പത്തൂര്‍ പഠിക്കാന്‍ പോയ ആ ചെക്കനില്ലേ .ആ നാസ്സര്‍ അവന്റെ   പുരയിടത്തില്‍ നിന്നും ബോംബു കിട്ടി ...ആ താടി മൌലവിടെ സഹായി ആണവന്‍ ..പോലിസോക്കെ വന്നിട്ടോണ്ട്...
     എന്റെ  ചിന്തകള്‍ തീക്കനലുകള്‍ ആയി ...Friday, August 5, 2011

പ്രണയത്തിന്റെ ഗന്ധം

ഈ അമ്മയെങ്ങിനെയാ അച്ഛനെ ഇഷ്ട്ടപ്പെട്ടത്‌ ഉയരോം ഇല്ല സൌന്ദര്യവും ഇല്ല?
 ബാലന്റെ മകള്‍ അമ്മയോട് ചോദിച്ചു. 
അവള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.എന്നാല്‍ ബാലന്‍ ഒന്ന് ചിന്തിക്കുക കൂടി ചെയ്തു. അത് വെറും പ്രണയമായിരുന്നില്ല.ആവേശമായിരുന്നു .കുട്ടുകാരിയായി വന്നു  എന്റെ പ്രത്യേയ ശാസ്ത്രങ്ങളെ സ്നേഹിക്കുകയായിരുന്നു .ആ സ്നേഹം ഒരു ഗന്ധമായി മാറുകയായിരുന്നു .പ്രണയത്തിന്റെ ഗന്ധം.
                 
             വിവാഹ രെജിസ്റ്ററില്‍ ഒപ്പിട്ടു ഇറങ്ങി അവളുടെ കൈക്ക് പിടിക്കുബോള്‍ ആ കൈകള്‍ക്ക് ഗന്ധം ഉണ്ടായിരുന്നു. ചുംബനത്തിലും ആ ഗന്ധം പിന്തുടരുന്നു ഉണ്ടായിരുന്നു .ചില ഗന്ധങ്ങള്‍ അങ്ങനെയാണ് .അവളുടെ മാറില്‍ ഞാന്‍  മുഖം ചേര്‍ത്തു.അപ്പോള്‍ ആ ഗന്ധം ഉണ്ടായിരുന്നില്ല .ഇവളെന്താ 'മന്ത്രവാദിനിയാണോ?ആയിരിക്കും പ്രണയത്തിന്റെ വശ്യമന്ത്രം പഠിച്ചവള്‍, .ആണുങ്ങളെ കുട്ടിച്ചാത്തന്‍ മാരെ പോലെ അടിമയാക്കാനുള്ള മന്ത്രം പഠിച്ചവള്‍, ഞാന്‍ മന്ത്രവാദിനിയെ നോക്കി. അവള്‍ അവിടെ ഉണ്ടായിരിന്നില്ല .എന്റെ  ശരിരത്തില്‍ ഉള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു അവള്‍ . ഞാന്‍ അപ്പോള്‍  അവളുടെ ശരിരത്തിനു ഉള്ളില്‍ ആണെന്ന്  തിരിച്ചറിഞ്ഞു ഒരു തരം പരകായപ്രവേശം .ഒന്ന്  വിയര്‍ത്തലാതെ   പ്രത്യേകിച്ച് ഒന്നും തോന്നിയില്ല;എങ്കിലും ആ ഗന്ധം തന്നെ വിട്ടുപോയതില്‍ സന്തോഷം തോന്നി.

                   ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .രണ്ടു കുട്ടികളുമായി .രണ്ടുപേരും ആപ്പുറെ മുറിയിലാണ് കിടക്കുന്നത് .അവള്‍ അരികില്‍ ഉണ്ട് .അവളുടെ ചുമലില്‍ കൈ വച്ചു. ആ കൈ തട്ടി മാറ്റി അവള്‍ തിരിഞ്ഞു കിടന്നു.കുറെ നാളുകളായി ഇങ്ങനെയാണ്.ചുംബനം തന്നിട്ട് വരെ കുറെ നാളായി .സൌന്ദര്യ ഭ്രമം ആണ് കാരണം .മൊബൈല്‍ ഫോണ്‍ എടുത്തു നോക്കിയാല്‍ ബ്യൂട്ടി പാര്‍ലര്‍ന്റെ നമ്പര്‍ ആണ് മുഴുവനും.മനസ്സ് കലുഷിതമായി .ഇപ്പോ ഉറക്കം വളരെ കുറവാണു എനിക്ക്. ഉറക്കത്തെ പിടിക്കാന്‍ പുതപ്പിനുള്ളില്‍ കയറുമ്പോള്‍ ഉറക്കം പുറത്തു ചാടും.കുറച്ചു കഴിഞ്ഞു.ഞാന്‍ പുറത്തിറങ്ങുമ്പോള്‍ ഉറക്കം അകത്തു .ഒരു തരം ഒളിച്ചു കളി.എപ്പോഴോ ഞാന്‍ ഉറങ്ങുകയും ചെയ്തു.

                                                                 സമയം എന്തായി കാണുമോ ?   കുറച്ചു നേരം മുന്‍പ് അലാറം മുഴ്ങ്ങിയിരുന്നു  അപ്പൊ എന്റെ മടി അതിന്റെ വായ പൊത്തുകയാണ്  ചെയ്തത് .   ഉറക്കത്തില്‍ കണ്ട സ്വപ്നത്തിന്റെ അമ്പരപ്പ് ഇതു വരെയും മാറിയിട്ടില്ല .ലൈംഗീക  ചുവയുള്ള സ്വപ്നങ്ങള്‍ ആണ് ഇപ്പോള്‍ അധികവും കാണുന്നത് .പ്രായത്തിന്റെയോ അതോ അവസ്ഥയുടെതോ.. മെല്ലെ കണ്ണ് തുറന്നു നോക്കി ..മൂത്തവള്‍ വാര്‍ത്ത ചാനല്‍ കാണുകയാണ്. ഞാന്‍ ചെന്ന് ടിവി ഓഫാക്കി .എന്ത് ആശ്ലീലമാണ് ഇപ്പോ വാര്‍ത്തകള്‍  പീഡന വാര്‍ത്തകളും ഈ രാഷ്ട്രിയാക്കാരുടെ കള്ളകളികളും മാത്രം ഇത് കേട്ട് വളരുന്ന നമ്മുടെ കുട്ടികള്‍ എങ്ങനെയാ കള്ളന്മാരകതിരിക്കുക.

                      കുളിക്കാനായി പോയി.കുളക്കടവിലെ ഓളങ്ങള്‍ ഇരയെകിട്ടിയ  സന്തോഷത്തോടെ എന്നെ പൊതിഞ്ഞു .സോപ്പിനോടും ശരിരത്തിനോടും നീതി പുലര്‍ത്തി കുളിച്ചു കയറി കുളിയുടെ അവശേഷിപ്പ് എന്ന രിതിയില്‍ മേല് തേച്ചിരുന്ന ചകിരി പോന്തകാട്ടിലേക്ക് വലിച്ചെറിഞ്ഞു. അതിന്റെ പ്രതിഷേധം പോലെ കൈതയില്‍ ഇരുന്ന ഓന്ത് തിരിഞ്ഞു നോക്കുകയും നിറം മാറ്റി പേടിപ്പിക്കുകയും ചെയ്തു .കുളിച്ചു വിട്ടില്‍ വന്നപ്പോള്‍ ആരും ഉണ്ടായിരുന്നില്ല.ടിവി ഓണ്‍ ചെയ്തു 
വിശ്രമിക്കാനിരുന്നു. 
               ആരോ വന്നിട്ടുണ്ട് .വാതില്‍ തുറന്നു .മിനാക്ഷിയാണ് മോളുടെ കുട്ടുകാരി.അവള്‍ പതിവുപോലെ കയറിയിരുന്നു.ഒപ്പം എന്നെ അലട്ടുവാറുള്ള  ആ ഗന്ധവും.ഭാര്യയോടുള്ള അമര്‍ഷവും ഈ ഗന്ധവും എന്നെ കൊല്ലുന്നതുപോലെ തോന്നി.എന്റെ മോളുടെ പ്രായമുള്ള കുട്ടി ..വേറെ വികാരമൊന്നും തോന്നാതിരിക്കുവാന്‍ ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു ...