Friday, July 8, 2011

അത്മലേഖനം

സുഹ്രുത്തുക്കളെ...

                        എന്റെ നാടിനെപ്പറ്റി അല്‍പം പറയാം.കേരളത്തില്‍ അധികമോന്നും അറിയപ്പെടാത്ത സ്തലം. കോതമംഗലം .അവിടെന്ന് ആറു കിലൊമിറ്ററ്‍ കിഴക്ക്‌ മാറിയാണു.പൈമറ്റം എന്റെ  ഗ്രാമം.കംബനിവല്‍ക്കരണം വന്നപ്പൊള്‍ ഭംഗി നഷ്ടപ്പെട്ട ഒരു ഗ്രാമം.ആ കാര്യത്തില്‍ വളരെ അകുലത എനിക്കുണ്ട്‌ .എന്നാലും പാവാട ഉടുത്ത്‌ നില്‍ക്കുന്ന റബ്ബറ്‍ മരങ്ങളെ കാണാന്‍ നല്ല ചന്തമുണ്ട്‌.പാടങ്ങളുടെ ഫോട്ടൊ എടുത്ത്‌ വച്ചിട്ടുണ്ട്‌ വരും തലമുറയെ കാണിക്കാന്‍.അധികം പറയുന്നില്ല കാരണം നഷ്ടങ്ങള്‍ എപ്പൊഴും നിരാശയാണല്ലൊ തരുന്നത്‌.
                പ്രീ-ഡിഗ്രി കഴിഞ്ഞ്‌ വെറുതെ നടക്കുന്ന കാലം.എന്തെങ്ങിലും ആകണമെന്ന് കരുതി ചെന്ന് നിന്നത്‌ സ്റ്റുഡിയോ യുടെ മുന്‍പില്‍. കാര്യം പറഞ്ഞപ്പൊള്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍  പറഞ്ഞു.പിന്നെ കമ്പ്യൂട്ടറ്‍ ലാബിന്റെ  ചുമരുകള്‍ക്കുള്ളില്‍ ഒന്നര വര്‍ഷം.(മള്‍ട്ടിമിടിയ) ഞാന്‍ തള്ളിനിക്കീ. അടൂത്ത്‌ ചുവട്‌ കളര്‍ലാബിലേക്ക്‌...ആറൂ വര്‍ഷം അവിടെ...പിന്നെ സ്വന്തം ഒരു ഡിസൈന്‍ സെണ്റ്റര്‍...അര്‍ട്ട്‌ വേള്‍ഡ്‌...
                    മാറ്റം ജിവിതത്തിനു ആവശ്യമല്ലൊ അതിനായി ഈ മരുഭൂമിയിലെക്ക്‌... പണത്തിനു മാത്രമല്ല ഭാവനകള്‍ക്കും നല്ലതാണൂ ദുബായ് .ദുബായെക്കുറിച്ച്‌ പിന്നെ പറയാം.
          ജിവിതത്തിലെ പ്രധാനപ്പെട്ട മറ്റൊരു സംഭവം ബ്ളോഗ്ഗാണൂ. ആഹാരം കഴിക്കുക എന്നതു പോലെയാണു ചിന്തിക്കുകയെന്നതും.സ്കുളിലെ ബോര്‍ഡ്‌ പോലെയാണ്  ഈ ലോകത്തില്‍ ബ്ളോഗ്ഗ്‌.
                          ഇനി ഞാന്‍ ലഹരിയെ വെറൂക്കുന്നതിന്റെ  കാരണം പറയാം. എനിക്ക്‌ ഒരു അത്മാര്‍തസുഹ്രുത്ത്‌ ഉണ്ടായിരുന്നു.ദീപു. ആള്‍ ഇപ്പൊഴുമുണ്ട്‌ സുഹ്രുത്തല്ല എന്നു മാത്രം.അയല്‍വക്കം  എന്നതിലുപരി നല്ല മനുഷ്യന്‍ ആയിരുന്നു അവന്‍ .എനിക്ക്‌ ഇഷ്ട്പ്പെട്ട മുന്നാലു ഗുണങ്ങള്‍ അവനുണ്ടായിരുന്നു.അതുകൊണ്ട്‌ എന്റെ  അത്മാവിനൊട്‌ ചേര്‍ത് അത്മാര്‍തസുഹ്രുത്താക്കി.തൊഴില്‍ അവനെ മറ്റൊരു ലോകത്തില്‍ എത്തിച്ചൂ.അവര്‍ അവണ്റ്റെ വാക്കുകളെയും വരകളെയും സംഗിതത്തേയും ചങ്ങലയ്ക്കിട്ട്‌ ലഹരിയുടെ ലോകത്തേക്ക്‌ എറിഞ്ഞു.പലപ്പോഴും കാണൂബൊള്‍ പറയും തിരിച്ചൂ വരാമെന്ന്.പക്ഷെ...ചതിക്കുഴികള്‍ അവനൊടോപ്പം എപ്പൊഴും ഉണ്ട്‌. തിരിച്ചൂ കയറുവാന്‍ കഴിയാതെയുള്ള അവന്റെ  കരച്ചില്‍ ഇപ്പൊഴും എനിക്ക്‌ കേള്‍ക്കാം.
ലഹരി പാമ്പിനെ  പോലെയാണൂ ആങ്ങോട്ട്‌ ചെന്നാല്‍ മാത്രമെ കടിക്കു.....
 നിര്‍ത്തട്ടെ...
സ്നേഹത്തോടെ...
 പ്രദീപ്‌

15 comments:

 1. ഇതാണ് ഞാന്‍ ...അറിയുക ...
  ഇത്രേയുള്ളൂ ....
  പ്രദീപ്‌

  ReplyDelete
 2. ലഹരി പാമ്പിനെപ്പോലെയാണ്; അങ്ങോട്ട് ചെന്നാല്‍ മാത്രം കടിക്കുന്ന പാമ്പ്. വളരെ ശരിയാണല്ലോ പ്രദീപേ

  (പാമ്പുകളുടെ എണ്ണം കൂടിക്കൂടിവരികയാണ്. )

  ReplyDelete
 3. പ്രദീപിന്റെ നിഷ്കളങ്കമായ വരികള്‍ വായിച്ചു.ലഹരിയില്‍ മുങ്ങിയ കൂട്ടുകാരന്‍ തിരിചുവരട്ടെ....പിന്നെ പ്രദീപിന്റെ ബ്ലൊഗ്ഗില്‍ ‘ആ‘ എന്ന അക്ഷരം കാണുന്നുണ്ടല്ലോ...കാണാന്‍ സാധിക്കുന്നില്ലയെങ്കില്‍ മലയാളം ഫോന്റ് അഞലിഓള്‍ട് ലിപി down load ചെയ്യാതതുകൊണ്ടാവും.

  ReplyDelete
 4. പാമ്പുകളിയില്ലാതെ വൈകിട്ടെന്താഘോഷം?
  നിഷ്ക്രിയനാകാതെ അക്ഷരത്തെറ്റു മാറ്റൂ...

  ReplyDelete
 5. അജിത്‌ ചേട്ടന്‍ ഓര്‍ത്തത് ..
  വിഷം അകത്തേക്ക് കയറ്റുന്ന പാമ്പുകലെയാണോ?

  ReplyDelete
 6. സങ്ങല്പങ്ങള്‍ ..സന്തോഷമുണ്ട് ...
  പോസ്റ്റ്‌ ചെയ്യുന്നിടത്ത് ആ കാണുന്നില്ല ..

  ReplyDelete
 7. അലി വായിച്ചതിലും ഇവിടെ വന്നതിലും
  ...സന്തോഷം ...
  നന്മ നേരുന്നു
  ...സ്മെഹത്തോടെ
  പ്രദീപ്‌

  ReplyDelete
 8. അങ്കിള്‍ സന്തോഷമായി ...
  ഇനിയും വരണം ...

  ReplyDelete
 9. ഈ നല്ല ചിന്തകള്‍ ഒരിക്കലും കൈമോശം വരാതെ സൂക്ഷിക്കൂ... നല്ലത് വരട്ടെ ... എല്ലാ ആശംസകളും ....

  ReplyDelete