Wednesday, July 27, 2011

നീ ഉണ്ടായിരുന്നു ....

പള്ളിക്കൂട മുറ്റത്ത് ബദാം മരത്തിന്റെ കീഴെ
കായ്കള്‍ പെറുക്കുമ്പോള്‍..........
പുസ്തകത്താളുകളില്‍ ഒളിപ്പിച്ചു തന്ന
മയില്‍പ്പീലിക്കൂട്ടങ്ങളില്‍...........
ഇടവേളകളില്‍ അപ്പൂപ്പന്‍താടിക്കു വേണ്ടി
പാറക്കൂട്ടം ഓടിക്കയറുമ്പോള്‍.........
അമ്മ കാണാതെ നീ തന്ന
പലഹാരപ്പൊതികളില്‍................
ഉടഞ്ഞുപോയ കല്ലുപെന്‍സിലിനു
പിണങ്ങി നടന്ന ദിവസങ്ങളില്‍..........
കണക്കു മാഷിന്റെ അടി എനിക്കു കിട്ടിയപ്പോള്‍
നീ കരഞ്ഞ കണ്ണുനീരില്‍...........
നട്ടുമാവില്‍ കെട്ടിയ ഊഞ്ഞാലില്‍
നീ എന്റെ പേര് കോറിയിട്ടപ്പോള്‍..........
കുന്നിക്കുരു പെറുക്കി കളിച്ചു കാണാതെ
പോകുന്നതിനു തല്ലുകൂടുമ്പോള്‍...........
നീ ഉണ്ടായിരുന്നു...........

Sunday, July 24, 2011

നഷ്ട്ട്പ്പെടല്‍

കാമം കത്തി ജ്വലിക്കുമ്പോള്‍ കാമുകിക്ക് 
നല്‍കിയ ചുംബനം തെറ്റായിരുന്നു  
അത് പ്രണയം നഷ്ടപെടുത്തി 
പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്നേഹം 
കുടുബത്തിന് തെറ്റായിരുന്നു 
അത് സമാധാനം നഷ്ടപെടുത്തി 
വാക്കുകള്‍ കളങ്കപ്പെടുമ്പോള്‍ 
സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ തെറ്റായിരുന്നു 
അത് വിശ്വാസം നഷ്ടപെടുത്തി 
കടം നാണയത്തിന്റെ കനം കുറച്ചപ്പോള്‍ 
ബാദ്ധ്യതകള്‍ക്ക്  മുന്‍പില്‍ അത് തെറ്റായിരുന്നു  
അത് സ്വാതന്ത്രം നഷ്ടപെടുത്തി 
കഷ്ടത്കള്‍ക്ക്  മുന്‍പില്‍ പ്രണയം ഇല്ലാതായപ്പോള്‍ 
പ്രിയതമയ്ക്ക് അത് തെറ്റായിരുന്നു 
അത് സൌഭാഗ്യം നഷ്ടപെടുത്തി 
ജിവിതത്തില്‍ പ്രതീക്ഷ ഇല്ലാതായപ്പോള്‍ 
ഞാന്‍ എന്നെ നഷ്ടപ്പെടുത്തി. Friday, July 22, 2011

അഗസ്ത്യരാമായണംഭാരതീയര്‍ക്ക് പുരാണ ഇതിഹാസങ്ങള്‍ നിരവധിയുണ്ട് .അതില്‍ ഏറ്റവും മികച്ചത് രാമായണമാണ് .കാരണം ഭാഗവതം പോലെയുള്ള മറ്റ് ഗ്രന്ഥങ്ങള്‍ രണ്ടാമതോന്നില്ല .എന്നാല്‍ രാമായണം അനേകമുണ്ട് .വാല്മീകിരാമായണം ,വ്യാസ രാമായണം ,കമ്പരാമായണം ,ശതമുഖരാമായണം ,ആനന്ദരാമായണം,അത്ഭുതരാമായണം ,അഗസ്ത്യരാമായണം,ഹനുമത് രാമായണം,തുളസിരാമായണം,അദ്ധ്യാത്മരാമായണം എന്നിങ്ങനെ..

   ഇതില്‍ ഭക്തിപ്രദാനമായ അദ്ധ്യാത്മരാമായണമാണ്  കുടുതല്‍ പ്രചാരം.എന്നാല്‍ താരകമന്ത്ര ആച്യാരനായ അഗസ്ത്യ മഹര്‍ഷി രചിച്ച അഗസ്ത്യരാമായണം ഇവയില്‍ ഏറ്റവും മികച്ചതാണ് .അദ്ധ്യാത്മരാമായണത്തില്‍ കുറഞ്ഞപക്ഷം ശ്രീരാമന്റെ ഒരു നാല്‍പതുകൊല്ലത്തെ ചരിത്രമേ കാണുവാന്‍ സാധിക്കൂ. എന്നാല്‍ എഴുനൂറുകൊല്ലം ജീവിച്ചിരുന്ന ശ്രീരാമന്റെ സ്വര്‍ഗാരോഹണം വരെയുള്ള കഥകള്‍ സംക്ഷേപമായെങ്കിലും അഗസ്ത്യരാമായണത്തില്‍ വിവരിച്ചിട്ടുണ്ട്..ഇതില്‍ ഓരോ കാര്യങ്ങള്‍ കാരണം സഹിതം വിവരിച്ചിരിക്കുന്നു.മഹാവിഷ്ണുവിന് ശ്രി രാമനായി പിറക്കാനുള്ള ശാപം ,മണ്ടോധരിക്കും സീത ദേവിക്കും തമ്മില്ലുള്ള സാമ്യം.രാവണനും ഗോകര്‍ണവും തമ്മിലുള്ള ബന്ധം,എന്നിങ്ങനെ നിരവധി കാര്യങ്ങള്‍  കാരണം സഹിതം വിവരിച്ചിട്ടുണ്ട് .
     അഗസ്ത്യ മഹര്‍ഷി ഗോവര്‍ധനപര്‍വതത്തിന്റെ അഹങ്കാരം ശമിപ്പിച്ച കഥ എല്ലാവര്ക്കും അറിയാമല്ലോ  അതിനു ശേഷം മഹര്‍ഷി സഹ്യപര്‍വതത്തിന്റെ അരികില്‍ ആശ്രമം പണിത് ശിഷ്യന്‍ മാരുമായി താമസമാക്കി.അവിടെ വച്ച ഒരു ശിഷ്യന്‍ ആവശ്യ പ്രകാരം മഹര്‍ഷി രചിച്ച ഈ അഗസ്ത്യരാമായണം.മലയാളത്തിലേക്ക് തര്‍ജിമ ചെയ്തത് ശ്രി രാമന്‍ മേനോന്‍ ആണ് .ആദ്ദേഹം അത് പൂര്‍ണമായും അതിന്റെ ഭക്തിയും പുണ്യതയും ഒട്ടും നഷ്ടമാകാതെ പകര്‍ത്തിയിരിക്കുന്നു .

         ലൌകിക ജിവിതത്തെ സുഖകരമാക്കി തിര്‍ക്കുവാനുള്ള അനേകം ത്വതോപദേശം അഗസ്ത്യരാമായണതിലുണ്ട് .രാമായണത്തില്‍ പങ്കെടുത്ത് പലതും നേരിട്ട് കണ്ടറിഞ്ഞ അനുഭവസ്ഥനായ ദ്രാവിഡഗോത്ര മഹാകവിയായ അഗസ്ത്യന്റെ രാമായണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.നര്‍മരസം കലര്‍ന്ന കഥകള്കൂടിയും ഇതിലുണ്ട് .(രാവണന് പറ്റിയ പരാജയങ്ങള്‍ ,കലഹയുടെ ചരിത്രം എന്നിവ)രാമായണത്തെ കുറിച്ച് ഉള്ള എല്ലാ സംശയങ്ങള്‍ക്ക് അഗസ്ത്യരാമായണം നിവര്‍ത്തി ഉണ്ടാക്കും.ശ്രി രാമോഷ്ട്ടോതരശതനാമം ഈ ഗ്രന്ഥത്തില്‍ ഉണ്ട് . അഗസ്ത്യരാമായണം മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത് കൊണ്ട് കുടുതല്‍ എഴുതുവാന്‍ കഴിയുന്നില്ല .


ഈ ഗ്രന്ഥം ശ്രേയസ് ന്റെ  വെബ്‌ സൈറ്റില്‍ PDF  രൂപത്തില്‍ ലഭ്യമാണ് .ഡൌണ്‍ലോഡ്  ചെയ്ത് വായിക്കുമല്ലോ മറ്റു പുണ്യ ഗ്രന്ഥങ്ങള്‍ കൂടി ശ്രേയസ്  ലഭ്യമാക്കുണ്ട്
എല്ലാവരെയും ശ്രി രാമദേവന്‍ അനുഗ്രഹിക്കട്ടെ ...http://sreyas.in/agasthya-ramayanam-scanned-pdf

Tuesday, July 19, 2011

തൂവല്‍ പക്ഷികള്‍

ഒന്നോ രണ്ടോ തവണ ഡോറില്‍ തട്ടിയ ശേഷം അനാമിക അകത്തേക്ക്‌ ചെന്നു.മേശമേല്‍ ഡെപ്പ്യുട്ടി മാനേജര്‍ വാസുദേവപിഷാരഡി എന്ന ബോറ്‍ഡല്ലാതെ ആളെ കാണാനില്ലായിരുന്നു.കുറച്ചു കഴിഞ്ഞപ്പൊള്‍ കര്‍ട്ടന്റെ  പിന്നില്‍ നിന്നും പിഷാരഡി സാര്‍ വെളൂപ്പൂ വിണൂ തുടങ്ങിയ താടി തടവികോണ്ട്‌ വന്നു.
സാര്‍ ലീവ്‌ വേണമായിരുന്നു?.
(അവള്‍പറഞ്ഞുതിരും മുന്‍പെ)
സാര്‍: കുടിയാല്‍ മൂന്നു ദിവസം ഒക്കെ..
ലീവ്‌ എന്തിനെന്നൊ ഒന്നും സാര്‍ അന്വേഷിച്ചില്ല.വിവാഹപ്രായമായ ഒരു പെണ്ണിനു എന്തിനാവണം എന്നതിലാവാം.തന്റെ  യ്യൌവനത്തെ സാര്‍ അടി മുടി നോക്കി. നോട്ടം വിമ്മിഷ്ട്ടപ്പെടുത്തുന്നതല്ല. അതിനാല്‍ എണ്ണകുടിയന്‍ മാരുടെ ലിസ്റ്റില്‍ സാറിനെ പെടുത്തിയിട്ടില്ല.അവള്‍ ഓഫിസ്സില്‍ നിന്നും ഇറങ്ങി ഹോസ്റ്റലിലേക്ക്‌ നടന്നൂ.
"നാളെ നിന്നെ പെണ്ണു കാണാന്‍ ചിലരു വരും.ഇന്നു തന്നെ ഇങ്ങു പോരു." രാവിലെ യാണൂ അമ്മ ഇതു പറഞ്ഞത്‌ ഈ പെണ്ണുകാണല്‍ ചടങ്ങ്‌ അരിശം പിടിച്ച കേസു കെട്ട്‌ തന്നെ.തനിക്കോപ്പം വസ്ത്രങ്ങള്‍ക്കും ഭംഗി വരുത്തി കണ്ണു കളില്‍ നാണം വരുത്തി സ്വന്തം വിഹ്വലതകളെയും ആവേശങ്ങളെയും മറച്ച്‌ പുലമ്പല്‍കള്‍ക്ക്‌ നടുവില്‍ കുറേ സമയം.
ചിലരുടെ പ്രതീക്ഷകള്‍..... ചിലര്‍ക്ക്‌ നേരമ്പൊക്ക്‌ മാത്രം.
വിമ്മിഷ്ട്ടപ്പെടുത്തുന്ന മറ്റൊരു ദിവസം കൂടി,...വന്നിരിക്കുന്നു
 ഒരോ ചിന്തകള്‍ പെറുക്കിക്കൂട്ടി ഹോസ്റ്റലില്‍ എത്തിയപ്പോള്‍ അരമണിക്കൂര്‍ താമസിച്ചതിന്റെ  നിരസം വാര്‍ഡന്‍ ചാര്‍ലിസിസ്റ്ററുടെ മുഖത്തുണ്ടായിരുന്നു.മറൂപടി അറിയാവുന്നത്‌ കൊണ്ട്‌ ചോദ്യം ഉണ്ടായില്ല.
സ്ത്രിയ്ക്ക്‌ എവിടെയും അസ്വാന്ത്രതത്തിന്റെ  ചങ്ങലകണ്ണികള്‍ ഉണ്ടാകും.ചെറിയ ചെറിയ ചങ്ങലകണ്ണികളില്‍ നിന്നും രക്ഷപ്പെട്ട്‌ ഏതെങ്കിലും  ആണ്‍പന്നീകളൂടെ കൂര്‍ത്ത നഖങ്ങള്‍ക്കും അവേശത്തിനും ഇടയില്‍ പ്പെട്ട്‌ .....ഹൊ..വയ്യാ..
 സ്ത്രി ജന്‍മം പുണ്യജന്‍മം എന്നോക്കെ സിരിയലുകാര്‍ വെറുതെ പറയുന്നതാ,
ഒരു ആശ്വാസത്തിനായി ചുമരിലെ യേശൂദേവനെ നോക്കി. മുള്‍ക്കിരിടം അണിഞ്ഞ്‌ സ്നേഹിതരാല്‍ ആണി തറയ്ക്കപ്പെട്ട്‌ കുരിശില്‍ കിടക്കുന്ന രക്ഷകന്‍.കണ്ണുകള്‍ ഈറനാകാതിരിക്കാന്‍ അനാമിക പ്രത്യേകം ശ്രദ്ധിച്ചു.
ചാര്‍ളി  സിസ്റ്റര്‍ തുറിച്ചു നോക്കൂന്നൂണ്ട്‌.യേശൂദേവനെപറ്റി ആലോചിച്ചതിനാലാവാം. ഓട്ടോ പിടിച്ച്‌ അവള്‍ റയില്‍ വെ സ്റ്റേഷനിലേക്ക്‌....ഓട്ടോ ക്കാരന്‍ പയ്യന്‍ തന്റെ  മൂക്കിന്‍ തുമ്പത്തെ  വിയര്‍പ്പുത്തുള്ളികളെ ശ്രദ്ധിക്കുന്നതായി തോന്നി.ഷാളിന്റെ  തലപ്പുകോണ്ട്‌ മുഖത്തെ വിയര്‍പ്പും അതിന്റെ  ടെന്‍ഷനും തുടച്ചൂ കളഞ്ഞു.നാളെ ഇതുപൊലെ ഒരാണ്‍ പ്പന്നിയുടെ മുന്‍പില്‍ ആണല്ലോ മാര്‍ക്കിടാന്‍ നിന്നു കൊടൂക്കേണ്ടത്‌.ആണ്‍പ്പന്നി എന്ന പ്രയോഗം തെറ്റാണെന്ന് ക്യാഷര്‍ ഗിരിജ പറയാറുണ്ട് .എന്നാല്‍ പകരം മറ്റൊരു വാക്ക്‌ പറഞ്ഞതുമില്ല.അവളുടെ വിവാഹം കഴിഞ്ഞതിലാവാം.വിവാഹിത എന്നാല്‍ ചോദ്യവും ഉത്തരവും ഇല്ലാത്ത അവസ്ഥ എന്നാണല്ലോ  .എന്തിനും  സമ്മതം മാത്രം .എന്റെ  ചിന്തകള്‍ കാടു കയറുന്നു.ചിന്തകള്‍ക്ക്‌ എന്തു വേഗതയാണു.ഇത്ര മൈലേജുള്ള യന്ത്രം വെറേയില്ല.റയിവേ സ്റ്റേഷനില്‍ ചെന്നതും തീവണ്ടി വന്നതും ഒരുമിച്ചായിരുന്നു


കമ്പ്യൂട്ടര്‍ എന്ന യന്ത്രത്തോട് മത്സരിച് ജയിക്കാതെയും  തോക്കാതെയും എത്രനാള്‍ ...വിവേക് നെടുവീര്‍പ്പിട്ടു .ക്ലോക്കിലെ സൂചികള്‍ മത്സരിച്ചു ജോലി ചെയ്യുന്നു. ഇന്നു ഒരു മണിക്കൂര്‍ നേരത്തെ  പോകണം.പുറത്ത് ഇറങ്ങി. പ്യൂണ്‍ തോമ്സേട്ടന്‍ പുറത്തു ഉണ്ടായിരുന്നു .നാളെ എവിടേയാ  ചായകുടി ?
രണ്ടിടതുണ്ട്
"അപ്പൊ ഉച്ചയൂണും തരപ്പെട്ടു" ..വലിയ തമാശ പറഞ്ഞ പൊലെ ചിരിക്കുകയും ചെയ്തു

ഈ പെണ്ണ് കാണല്‍ ഒരു അരിശം പിടിച്ച കേസുകെടുതന്നെ.
അവന്‍ ഒരു ടാക്സി പിടിച്ചു റയില്‍വേ സ്റ്റേഷനില്‍ ചെന്നു തീവണ്ടി വരാന്‍ ഇനിയും സമയം ഉണ്ട് .പകല്‍ കിനാവിനു'അല്‍പസമയം  നല്‍കി അവന്‍ ചാരുബഞ്ചില്‍ ഇരുന്നു .
കിനാവുകള്‍ മനസ്സിന്റെ രഹസ്യമാണ് .തീവണ്ടി യുവാവിനെ പോലെ വന്നു വൃദ്ധനെ പോലെ കിതച്ചു നിന്നു. വിവേക്  അതില്‍ കയറി ഇരുന്നു .അതില്‍ വൃദ്ധദമ്പതികള്‍ ഇരിക്കുണ്ടായിരുന്നു ആപ്പുറം ഒരു ചെറുപ്പക്കാരിയും .ദമ്പതികള്‍ എനിക്ക് ഒരു ചിരി സമ്മാനിക്കുകയും ചെയ്തു.ക്ലാരിറ്റി കുറഞ്ഞ ഒരു ചിരി അവനും തിരിച്ചു നല്‍കി  .അല്പനേരം കഴിഞ്ഞു അവരെ പരിചയപ്പെട്ടു .മകളുടെ വിട്ടില്‍ പോവുകയാണെന്നും മൂന്നു മാസം  കഴിഞ്ഞേ  വരൂ എന്നും അറിഞ്ഞു .ചെരുപ്പകാരി അവളുടെ ബാഗില്‍ നിന്നും ഒരു പുസ്തകം എടുത്തു വായിക്കാന്‍ തുടങ്ങി ഗ്രബ്രിയേല്‍ മാര്‍കേസിന്റെ പുസ്തകമായിരുന്നു അത് .എന്റെ ഇഷ്ട രചയിതാവിന്റെ ..ആ പെണ്‍കുട്ടി ചിരിച്ചു
  എന്റെ പേര് വിവേക് ടാറ്റ ഇന്റികോമില്‍ ഡിസൈനര്‍ ആയി ജോലി നോക്കുന്നു പെണ്ണുകാണല്‍  എന്നാ ചടങ്ങിനായി നാട്ടില്‍ പോകുന്നു കുറെയായി.... ഇതിലെങ്ങിലും ... ശരിയാവുമെന്ന് വിചാരിക്കുന്നു ഇല്ലെങ്കില്‍....
 അവള്‍ :ഇല്ലെങ്കില്‍....
ഞാന്‍ :ഓ ഒന്നുമില്ല ...(ആത്മഗതം)

അവള്‍ :ഞാന്‍ അനാമിക ഇവിടെ ബാങ്കില്‍ ക്യാഷര്‍ ആണ് .കല്യാണ കാര്യവുമായി ബന്ധപ്പെട്ട്  നാട്ടില്‍ പോകുന്നു പതിമൂന്നാമത്തെ ചായ സല്ല്കാരം മാണ് നാളെ .എന്താവുമോ പോലും ..
പിന്നെ അവര്‍ സാഹിത്യതെപറ്റി യും  നാടിനെ കുറിച്ചും സംസാരിച്ചു കൂട്ടുകാരായി പിരിഞ്ഞു .


കുറച്ചു ദിവസത്തിന് ശേഷം ..
മറ്റൊരു യാത്രയില്‍ ....അവര്‍ ഒന്നിച്ചു ...
വിവേക് :എന്തായി കല്യാണം
അനാമിക :ചെറുക്കാന് വീട് ഇഷ്ടായില്ല ...
വിവേക്  : എന്റെ കാര്യവും അങ്ങനെതന്നെ
                അതും ക്യാന്‍സല്‍ ..അനാമികയ്ക്  ഇഷ്ട്ടമാണ്  എങ്കില്‍ നമ്മുക്ക് ഒന്നിച്ചു    ജിവിച്ചുകൂടെ ...
ഫോണ്‍ എടുത്തു അവള്‍ അമ്മയെ വിളിച്ചു ....അടുത്ത ആഴ്ച വരുന്ന കുട്ടരോട് വരണ്ട എന്നു പറഞ്ഞേരെ ....

               Thursday, July 14, 2011

നഷ്ട സ്വപ്നം

ഇനിയെന്തിനു ആത്മാവിന്‍ അന്തോളനം
ഇനിയെന്തിനു അനുരാഗ പരിപാലനം
തരിളിലം പൂക്കള്‍ കൊഴിഞ്ഞു പോയി
ഹരിത സ്വപ്നങ്ങള്‍ കരിഞ്ഞുപോയി
ഹിമം വിണു ഉറയാത്ത ഏകാന്ത രാത്രികളില്‍
ആത്മാവിന്‍ നോവുമായ് ഏറെ കരഞ്ഞു ഞാന്‍
നനച്ചു ഞാന്‍ സ്വപ്നങ്ങള്‍ കരിഞ്ഞെന്‍ ജിവിതം

സ്ത്രി ഒരാമുഖം

                       ലേഖനം
                               സ്ത്രി ഒരാമുഖം

                                                   

                                ബാല്യം സ്ത്രികളില്‍ നിന്നും ഒരിക്കലും വിട്ടു മാറുകയില്ല.ശബ്ദം,ദേഹം  എന്നിവ മ്രുദുലമായി  തന്നെ   തുടരും. ബാല്യം(ശരത്ത്‌),കൌമാരം(ഹേമന്തം)യ്യൌവനം
(വസന്തം),വാര്‍ദ്ധ്യക്യം(ശിശിരം)സ്ത്രിയുടെ ജിവിതം നാലുതരത്തിലാന്നു. ബാല്യം കളിയും ചിരിയുമായി പെട്ടന്ന് കടന്നു പോകും.എന്നാല്‍ കൌമാരം അവളില്‍ വരുന്നത്‌ കൌതുകത്തോടെയാണൂ.പുതിയ ഒരു സാധനം കിട്ടിയാല്‍ നമ്മളത്‌ എല്ലാവരെയും കാണിക്കും.അവളിലെ മാറ്റങ്ങള്‍ പുറത്ത്‌ കാണിക്കും.

                   ഒരു സ്ത്രി എറ്റവും കുടുതല്‍ ആഹ്ളാദിക്കുന്നതും ഈ കാലത്തില്‍ തന്നെ.തന്റെ  രക്ഷിതാവിന്റെ നിയന്ത്രണത്തിലാണു ജിവിതം.പൂ കാറ്റത്ത്‌ ആടുന്നപൊലെ. അതിനാല്‍ ആണൂ കവികള്‍ സ്ത്രികളെ പൂവിനൊട്‌ ഉപമിക്കുന്നത്‌.

സ്ത്രൈണത എന്നത്‌ മറച്ചുപിടിക്കേണ്ടതാണു.പൌരുഷം അങ്ങനെയല്ല.അതുകൊണ്ടാണൂ അവള്‍ മറഞ്ഞിരിക്കുന്നത്‌.അപ്പോള്‍ രക്ഷിതാക്കള്‍ അവളെ ഒരു  സുഹ്രുത്തായി കാണണം.അവരുമായി ബന്ധപ്പെടുന്ന ആണ്‍ക്കൂട്ടികളുമായി ഒരു സഹോദരബന്ധം വളര്‍ത്തീയെടുക്കണം.അതിനു ഈശ്വരവിശ്വാസം അത്യാവശ്യമാണൂ.ഭക്തി സ്വയം വ്യക്തിത്വം ഉണ്ടാക്കും.ഉറച്ച തിരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും.

                കൌമാരക്കാരിയുടെ പ്രശ്നം വഴിതെറ്റുന്ന പ്രണയമാണു. പ്രണയം ഒരു ഭാവന മാത്രമാണു.ദാഹം തോന്നിയാല്‍  ജലം അന്വേഷിക്കും കാമം തോന്നിയാല്‍ ഇണയെ അന്വേഷിക്കും അന്വേഷ്ണത്തെയാണു.പ്രണയം എന്നു പറയുന്നത്‌.

  സ്ത്രീകളെ ദുഷ്ചിന്തയോടൂ കൂടി നോക്കുബോള്‍ ഒന്നോര്‍ക്കുക  
ഇതുപൊലെ ഒരു സ്ത്രിയാണൂ നമ്മുക്ക്‌ ജന്‍മം നല്‍കിയതെന്ന്.

Wednesday, July 13, 2011

ഭീകരാക്രമണം.

പ്രിയപ്പെട്ടവരെ....
 നമ്മള്‍ ഇന്നു കേട്ടത്‌ ദുഖകരമായ വാര്‍ത്തയാണു.വീണ്ടൂം മുംബായില്‍ ഭീകരാക്രമണം.
നമ്മുടേ ധീരജവാന്‍മാര്‍ക്ക്‌ ആ തെമ്മാടികളെ എത്രയും പെട്ടന്ന് ഭാരതഭൂമിയില്‍ നിന്നും തുരുത്തൂവാനുള്ള കരുത്ത്‌ ഈശ്വരന്‍ അവര്‍ക്ക്‌ നല്‍ക്കട്ടെ പ്രാര്‍തിക്കൂന്നു.എതു മതത്തില്‍ പെട്ടവരണെങ്ങിലും നമ്മള്‍ ഒന്നിച്ചൂ പ്രാര്‍തിക്കണം.
                ഭാരതമാതാവ്‌ ജയിക്കട്ടെ 
                ജാവാന്‍മാര്‍ ജയിക്കട്ടെ

 ജഡഭയം ത്വജിക്കാ നാം ഗരുഡതുല്യവേഗരായ്‌ 
സഹഗമിക്ക ധിരരേശത്രുവെവിരട്ടുക 
ചട്ടമൊക്കെ മാറ്റുക....... 
പാലായുടെ ഈ വരികള്‍ ഓറ്‍മ്മിക്കുക

Saturday, July 9, 2011

ചിത്രശലഭത്തിന്റെ പേര്

രണ്ടു കവിതകള്‍
                                           മൊഴിമുത്തുകള്‍ 

കുപ്പിച്ചില്ല് കൊണ്ട്  കൈ മുറിക്കാം 
കുത്തുവാക്കുകള്‍ കൊണ്ട് മനസ്സും 

പ്രണയം അഗ്നിയാണ്  ചിലപ്പോള്‍ വെളിച്ചമാകും 
ചിലപ്പോ കത്തിനശിപ്പിക്കും 

സ്വന്തം ഇഷ്ടം മറ്റൊരാളുടെ നഷ്ട്മാകരുത് 
 
                              ചിത്രശലഭത്തിന്റെ  പേര് 

ചിത്രശലഭാത്തോട് പേര് ചോദിക്കുന്നവന്‍ മണ്ടനാണ് 
അത് ആകാശം പോലെയാണ് 
ചിത്രശലഭാത്തോട് തേന്‍ ചോദിക്കുന്നവന്‍ മണ്ടനാണ് 
അത് പൂവുകളുടെതാണ് 
ചിത്രശലഭാത്തോട് നിറം ചോദിക്കുന്നവന്‍ മണ്ടനാണ് 
അത് പ്രകൃതിയുടെതാണ് 
ചിത്രശലഭ ത്തെ പിടിക്കുന്നവന്‍ 
ബുദ്ധിമാന്‍  ആണ്  കാരണം 
ഇനി അതെല്ലാം അവന്റെയാണ് 
   


Friday, July 8, 2011

അത്മലേഖനം

സുഹ്രുത്തുക്കളെ...

                        എന്റെ നാടിനെപ്പറ്റി അല്‍പം പറയാം.കേരളത്തില്‍ അധികമോന്നും അറിയപ്പെടാത്ത സ്തലം. കോതമംഗലം .അവിടെന്ന് ആറു കിലൊമിറ്ററ്‍ കിഴക്ക്‌ മാറിയാണു.പൈമറ്റം എന്റെ  ഗ്രാമം.കംബനിവല്‍ക്കരണം വന്നപ്പൊള്‍ ഭംഗി നഷ്ടപ്പെട്ട ഒരു ഗ്രാമം.ആ കാര്യത്തില്‍ വളരെ അകുലത എനിക്കുണ്ട്‌ .എന്നാലും പാവാട ഉടുത്ത്‌ നില്‍ക്കുന്ന റബ്ബറ്‍ മരങ്ങളെ കാണാന്‍ നല്ല ചന്തമുണ്ട്‌.പാടങ്ങളുടെ ഫോട്ടൊ എടുത്ത്‌ വച്ചിട്ടുണ്ട്‌ വരും തലമുറയെ കാണിക്കാന്‍.അധികം പറയുന്നില്ല കാരണം നഷ്ടങ്ങള്‍ എപ്പൊഴും നിരാശയാണല്ലൊ തരുന്നത്‌.
                പ്രീ-ഡിഗ്രി കഴിഞ്ഞ്‌ വെറുതെ നടക്കുന്ന കാലം.എന്തെങ്ങിലും ആകണമെന്ന് കരുതി ചെന്ന് നിന്നത്‌ സ്റ്റുഡിയോ യുടെ മുന്‍പില്‍. കാര്യം പറഞ്ഞപ്പൊള്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍  പറഞ്ഞു.പിന്നെ കമ്പ്യൂട്ടറ്‍ ലാബിന്റെ  ചുമരുകള്‍ക്കുള്ളില്‍ ഒന്നര വര്‍ഷം.(മള്‍ട്ടിമിടിയ) ഞാന്‍ തള്ളിനിക്കീ. അടൂത്ത്‌ ചുവട്‌ കളര്‍ലാബിലേക്ക്‌...ആറൂ വര്‍ഷം അവിടെ...പിന്നെ സ്വന്തം ഒരു ഡിസൈന്‍ സെണ്റ്റര്‍...അര്‍ട്ട്‌ വേള്‍ഡ്‌...
                    മാറ്റം ജിവിതത്തിനു ആവശ്യമല്ലൊ അതിനായി ഈ മരുഭൂമിയിലെക്ക്‌... പണത്തിനു മാത്രമല്ല ഭാവനകള്‍ക്കും നല്ലതാണൂ ദുബായ് .ദുബായെക്കുറിച്ച്‌ പിന്നെ പറയാം.
          ജിവിതത്തിലെ പ്രധാനപ്പെട്ട മറ്റൊരു സംഭവം ബ്ളോഗ്ഗാണൂ. ആഹാരം കഴിക്കുക എന്നതു പോലെയാണു ചിന്തിക്കുകയെന്നതും.സ്കുളിലെ ബോര്‍ഡ്‌ പോലെയാണ്  ഈ ലോകത്തില്‍ ബ്ളോഗ്ഗ്‌.
                          ഇനി ഞാന്‍ ലഹരിയെ വെറൂക്കുന്നതിന്റെ  കാരണം പറയാം. എനിക്ക്‌ ഒരു അത്മാര്‍തസുഹ്രുത്ത്‌ ഉണ്ടായിരുന്നു.ദീപു. ആള്‍ ഇപ്പൊഴുമുണ്ട്‌ സുഹ്രുത്തല്ല എന്നു മാത്രം.അയല്‍വക്കം  എന്നതിലുപരി നല്ല മനുഷ്യന്‍ ആയിരുന്നു അവന്‍ .എനിക്ക്‌ ഇഷ്ട്പ്പെട്ട മുന്നാലു ഗുണങ്ങള്‍ അവനുണ്ടായിരുന്നു.അതുകൊണ്ട്‌ എന്റെ  അത്മാവിനൊട്‌ ചേര്‍ത് അത്മാര്‍തസുഹ്രുത്താക്കി.തൊഴില്‍ അവനെ മറ്റൊരു ലോകത്തില്‍ എത്തിച്ചൂ.അവര്‍ അവണ്റ്റെ വാക്കുകളെയും വരകളെയും സംഗിതത്തേയും ചങ്ങലയ്ക്കിട്ട്‌ ലഹരിയുടെ ലോകത്തേക്ക്‌ എറിഞ്ഞു.പലപ്പോഴും കാണൂബൊള്‍ പറയും തിരിച്ചൂ വരാമെന്ന്.പക്ഷെ...ചതിക്കുഴികള്‍ അവനൊടോപ്പം എപ്പൊഴും ഉണ്ട്‌. തിരിച്ചൂ കയറുവാന്‍ കഴിയാതെയുള്ള അവന്റെ  കരച്ചില്‍ ഇപ്പൊഴും എനിക്ക്‌ കേള്‍ക്കാം.
ലഹരി പാമ്പിനെ  പോലെയാണൂ ആങ്ങോട്ട്‌ ചെന്നാല്‍ മാത്രമെ കടിക്കു.....
 നിര്‍ത്തട്ടെ...
സ്നേഹത്തോടെ...
 പ്രദീപ്‌

Sunday, July 3, 2011

ലഹരിയും ജീവിതവും

         ജീവിതം ചില സമയങ്ങളില്‍ വേവലാതികളില്‍ പ്പെട്ട്‌ ലഹരികള്‍ക്ക്‌ അടിമയായ്‌ മാറുന്നു.ലഹരി ഒരു തീക്കനല്‍ പൊലെയാണൂ.ഭംഗി കണ്ട്‌ അടുത്ത്‌ ചെന്നാല്‍ അത്‌ നമ്മളെ വിഴുങ്ങും.ഈശ്വരന്‍ മനുഷ്യനു മാത്രം തന്ന അത്മധൈര്യം നമ്മള്‍ ഉപയോഗിക്കണം.ഓന്ത്  നിറം മാറുന്നതുപൊലെ....ആമ ഓടിനുള്ളില്‍ കയറുന്നപൊലെ... പ്രലോഭനങ്ങളില്‍ മനുഷ്യന്‍ അത്മധൈര്യം ഉപയോഗിക്കണം.

ഫൈയര്‍നസ്സ്ക്രിമുകല്‍ ഉപയോഗിച്ച്‌ മുഖം സുന്ദരമാക്കുന്നതുപൊലെ പ്രാര്‍ഥനയാല്‍ അത്മാവും സുന്ദരമാക്കണം.മുഖം ചുടലവരെ കുടെയുള്ളു.അപ്പോള്‍ നിത്യമായ.അത്മാവിനെയല്ലെ ശ്രദ്ധിക്കേണ്ടത്‌.ഒരു വസ്തു വാങ്ങിയാല്‍ അതിനു പ്രതിഫലം നല്‍കണം.നമ്മുടെ ജിവന്‍ ഈശ്വരന്‍ തന്നതാന്നു അതിന്റെ  പ്രതിഫലമാണു പ്രാര്‍ഥന.അതു നമ്മള്‍ തീര്‍ച്ചയായും നല്‍കണം. അല്ലങ്ങില്‍ ജപ്തി വരും(കാലന്‍)

ഒരു നായയുടെതുപൊലാവണം നമ്മുടെ പ്രവര്‍ത്തി. യജമാനനൂ വേണ്ടി കുരയ്ക്കൂകയും പ്രവര്‍ത്തിക്കുകയും ചെയ്യുക അപ്പോള്‍ നമ്മുക്ക്‌ ആവശ്യത്തിനുള്ള ഭക്ഷണവും സുരക്ഷയും ലഭിക്കും.അല്ലന്ഗില്‍   തെരുവുനായയുടെതു പൊലെ വില കുറഞ്ഞതായി തിരും. അതുകൊണ്ട്‌ ഈശ്വരന്റെ  ആ ചങ്ങലയുടെ നിയന്ത്രണത്തിലാവണം നമ്മുടെ പ്രവര്‍ത്തി.

 പൂക്കള്‍ ഇളകിയാടുന്നത്‌ കാണാന്‍ നല്ല രസമല്ലേ..അതിനു കാരണം കാറ്റാണല്ലോ ആ കാറ്റ്‌ നമ്മള്‍ കാണുന്നില്ല.ഈശ്വരന്‍ എന്ന കാറ്റ്‌ നമ്മോടു കുടെ ഉണ്ടെങ്ങില്‍  ജിവിതം ആടിത്തിര്‍ക്കാന്‍ നല്ല രസമായിരിക്കും. 

ഗുരുത്വാകര്‍ഷണബലം എന്നാല്‍ ഒരു കല്ല് എറിഞ്ഞാല്‍ അതു മണ്ണിലേക്ക്‌ വിഴും.അതുപൊലെ ഈശ്വരന്‍ എറിഞ്ഞകല്ലാണു മനുഷ്യന്‍.അവിടുന്ന് വന്നു അങ്ങൊട്ട്‌ തന്നെ പോകണം.വിജയം ഉറപ്പാക്കിയ പരീക്ഷയാണൂ നമ്മുടെ ജിവിതം.അതിന്റെ  ഫലം മരണമാണൂ.മതത്തിനനുസരിച്ച്‌ സിലബസ്‌ വിത്യാസം വരും.അത്ര മാത്രം. മരണത്തിനുശേഷം സ്വര്‍ഗ്ഗവും നരകവും ഉണ്ടോ... എന്താണൂ നിങ്ങളൂടെ അഭിപ്രായം ഒന്നു അറിയിക്കുമൊ?

Friday, July 1, 2011

മാമ്പഴം

കുട്ടികവിത  മാമ്പഴം 


എന്റെ വിട്ടില്‍ അത്തി മരം ഉണ്ട് 
അതില്‍ നിറയെ പഴങ്ങള്‍ ഉണ്ട് 
അതിനു നിറമില്ല 
അടുത്ത വിട്ടില്‍ മാവുണ്ട് 
ഭംഗിയുള്ള മൂന്നു പഴങ്ങള്‍ ഉണ്ട് 
ഞാന്‍ അതില്‍ വലിഞ്ഞു കയറി 
അപ്പോള്‍ ....
ഒന്ന് ക്കാക്ക കൊണ്ടുപോയി 
ഒന്ന് അണ്ണാന്‍ കൊണ്ട്പോയി 
ഒന്ന് കാറ്റു കൊണ്ട് പോയി ...
ഇപ്പോള്‍ ...
എന്റെ വിട്ടില്‍ അത്തി മരം ഉണ്ട് 
അതില്‍ നിറയെ പഴങ്ങള്‍ ഉണ്ട് 
അതിനു നല്ല ഭംഗിയും രുചിയും ഉണ്ട്