Sunday, July 28, 2013

വ്യഭിചാരിണി (കവിത )പിഴച്ച പെണ്ണിന്റെ വാക്കുകളിലെ മധുരം 
ചുംബനത്തിനു ഉണ്ടാവുകയില്ല 
ശ്രദ്ധിച്ചു കേട്ടാലോ? അവളുടെ ഇടുപ്പിൽ നിന്നും 
കാട്ടുക്കോഴിയുടെ കരച്ചിൽ കേൾക്കാം

കൈരേഖയിൽ നിന്നും പിഴപ്പിച്ചവന്റെ പേര് 
മായുകയില്ല കിട്ടുന്ന നാണയമെല്ലാം 
അവന്റെ പേരാകും പറയുക, ഒരു ചിരിയോടെ...
അവൾക്കു അതൊരു സുഖമുള്ള വേദനയും ..

പുരുഷന്റെ ഓരോ പകൽ മയക്കങ്ങൾക്കും 
അവൾ പുതപ്പാകും, അവന്റെ ഓരോ 
രോമാരാജികളേയും വിയര്പ്പിച്ചു തന്റെ 
അരക്കെട്ടിനോടവൾ നീതി പുലർത്തും 

ഇരുട്ടിന്റെ പുതപ്പില്‍,ചുമരുകളുടെ മറവില്‍
ഇക്കിളികളില്‍,പുളകങ്ങളില്‍,പുളിനങ്ങളില്‍
അവള്‍ പാലും തേനും,പിന്നെ പൊന്നും
പകൽ മാന്യതകളിൽ അവള്‍ വ്യഭിചാരിണി

42 comments:

 1. Paima ഒരു നിസ്സാരക്കാരൻ.... alle alla!:)

  ReplyDelete
 2. പൈമയുടെ മനസ്സിന്റെ സമരമുണ്ട് ഈ വരികളിൽ

  ReplyDelete
 3. എതൊക്കെയോ പറഞ്ഞിട്ട്, ഒന്നും പറയാതെ പോയപോലെ,വരികള്‍ക്ക് ഒരു ചിട്ടക്കുറവുണ്ട്.
  ആശംസകള്‍ പൈമാ.

  ReplyDelete
 4. കൈരേഖയിൽ നിന്നും പിഴപ്പിച്ചവന്റെ പേര്
  മായുകയില്ല.. കിട്ടുന്ന നാണയമെല്ലാം
  അവന്റെ പേരാകും പറയുക..
  നല്ല വരികള്‍

  ReplyDelete
 5. വ്യഭിചാരിണിയല്ല ലെെംഗികത്തൊഴിലാളി

  ReplyDelete
 6. പകല്‍ മാന്യന്റെ വ്യഭിചാരിണി ...!

  ReplyDelete
 7. nice paima...I am sharing it on my facebook page https://www.facebook.com/IndianWritersForum?ref=hl

  ReplyDelete
 8. അര്‍ത്ഥവത്തായ വരികള്‍.... ഉത്തരാധുനികന്‍..... അഭിനന്ദനങ്ങള്‍.....

  ReplyDelete
 9. ചില പരമാര്‍ത്ഥങ്ങള്‍

  ReplyDelete
 10. വിപ്ലവങ്ങള്‍ വരികളില്‍ കൂടി വായിക്കാന്‍ പറ്റുന്നു ....ആശംസകള്‍

  ReplyDelete
 11. ങേ പൈമ ഞാനിതു ഇപ്പോളാ കാണുന്നത് ..!!
  ചില നഗ്ന സത്യങ്ങൾ പറഞ്ഞു

  ReplyDelete
 12. നന്നായി എഴുതി

  ReplyDelete
 13. നല്ല വരികള്‍.. ആശംസകള്‍

  ReplyDelete
 14. അവസാനത്തെ വരി അനാവശ്യമെന്ന്‌ തോന്നി.

  ReplyDelete
 15. ഡോ. പി. മാലങ്കോട്,/വിനോദ്കുമാർ തല്ലശ്ശേരി,/ ജെഫു ജൈലഫ്, /
  സലാം/ ഇടശ്ശേരിക്കാരന്(വെടിവട്ടം)/ the man to walk വിത്ത്‌// /....//////////''തിര
  റോസാപ്പൂക്കള്‍///..''' mini//മിനി.....നീര്‍വിളാകന്‍...
  Pradeep കുമാറ....Cv തന്കപ്പാൻ....naimishika ഗ...
  കുഞ്ഞൂസ്(Kunjuss).....നന്ദി സന്തോഷം അറിയിക്കുന്നു

  ReplyDelete
 16. pakal maanyathakalile vyabhichaarini..

  ReplyDelete
 17. മാന്യതയുടെ മുഖങ്ങൾ;ഇരുട്ടിലും,വെളിച്ചത്തുമുള്ളത്.

  നല്ല രചന.

  ശുഭാശംസകൾ....

  ReplyDelete
 18. എടുത്തവിഷയത്തില്‍ നിന്നും തുടങ്ങി, എഴുതി അവസാനിപ്പിക്കും വരെ ചൂട് ചൂട് ...ശക്തം

  ReplyDelete
 19. പിഴക്കുന്നവരും പിഴപ്പിക്കുന്നവരും ...

  ReplyDelete
 20. പകൽ മാന്യന്മാർ കൂടി വരുന്നു

  ReplyDelete
 21. തറവാട്ടില്‍ പിറന്ന പെണ്ണും, വ്യഭിചാരിണിയും ഒരു പോലെയാണ്
  അവര്‍ പെട്ടെന്ന് പ്രതികരിക്കില്ല...

  ReplyDelete
 22. ശക്തിയുള്ള വരികൾ

  ReplyDelete
 23. kavitha nannayirikkunu... aasamsakal

  ReplyDelete
 24. ഉരുകുന്ന ചൂടാണല്ലോ മുന്നില്‍ പൈമ!! ആശംസകള്‍.. (അവസാനം ആകാത്തത് പോലെ തോന്നി -ന്‍റെ വായനയുടെ പരിമിതി ആകാം ട്ടോ )

  ReplyDelete
 25. കൊള്ളാല്ലോ പൈമ..
  പക്ഷെ വിഷയം പൂര്‍ണമായും ഉപയോഗിച്ചില്ല എന്നൊരു തോന്നല്‍..,..

  ഇനിയും ഒരുപാട് എഴുതൂ...

  ReplyDelete
 26. കൊള്ളാമല്ലോ കണ്ടെത്തലുകള്‍ ..

  ReplyDelete
 27. ശക്തമായ വരികൾ ... കുറച്ചു വരികൾ കൂടി എഴുതാമായിരുന്നു ..
  വീണ്ടും വരാം ....
  സ്നേഹപൂർവ്വം ,
  ആഷിക്ക് തിരൂർ

  ReplyDelete
 28. ഇരുട്ടിന്റെ പുതപ്പില്‍,ചുമരുകളുടെ മറവില്‍
  ഇക്കിളികളില്‍,പുളകങ്ങളില്‍,പുളിനങ്ങളില്‍
  അവള്‍ പാലും തേനും,പിന്നെ പൊന്നും
  പകൽ മാന്യതകളിൽ അവള്‍ വ്യഭിചാരിണി
  -------------------------------------------കാര്യം കഴിഞ്ഞാല്‍ കറിവേപ്പില

  ReplyDelete
 29. ഇരുട്ടിന്റെ പുതപ്പില്‍,ചുമരുകളുടെ മറവില്‍
  ഇക്കിളികളില്‍,പുളകങ്ങളില്‍,പുളിനങ്ങളില്‍
  അവള്‍ പാലും തേനും,പിന്നെ പൊന്നും
  പിന്നെ ഫൈസൽ ഇക്ക പറഞ്ഞ മാതിരി.

  നല്ല കവിത പൈമ.

  ReplyDelete
 30. ഇരുട്ടിന്റെ പുതപ്പില്‍,ചുമരുകളുടെ മറവില്‍
  ഇക്കിളികളില്‍,പുളകങ്ങളില്‍,പുളിനങ്ങളില്‍
  അവള്‍ പാലും തേനും,പിന്നെ
  പകൽ മാന്യതകളിൽ അവള്‍ വ്യഭിചാരിണി

  പാവം അവള്‍...

  ReplyDelete
 31. വരികൾ നന്നായിരിക്കുന്നു...ആശംസകൾ

  ReplyDelete
  Replies
  1. നന്നായിരിക്കുന്നു. സുന്ദരങ്ങളായ വരികൾ പൈമയിലൂടെ പിറക്കട്ടെ. ആശംസകൾ.

   Delete
 32. This comment has been removed by the author.

  ReplyDelete