Tuesday, June 18, 2013

ആട്ടകഥ


തെക്കേ മുറ്റത്തെ മാവിൽ ഞാൻ
ഒരു സാധനം തൂക്കി ഇട്ടിട്ടുണ്ട് ..
നായ്ക്കൾക്കും പുഴുക്കൾക്കും
കൊടുക്കാതെ നിങ്ങളത്
കത്തിച്ചു കളയണം. 
ഊഹ ബോഹങ്ങൾ  കൊണ്ട് നിങ്ങൾ
ചോദ്യങ്ങൾ ഉണ്ടാക്കണം.
കുറെ ചോദ്യചിഹ്നങ്ങൾ അതിനു
ഉത്തരമാകും

മാവിൻ കൊമ്പിൽ തൂങ്ങി ആടുന്നത്
ഒരു കളിപ്പാട്ടമല്ലന്നോർക്കണം
അലമുറ ഇടുന്ന എന്റെ പ്രിയതമയോട്
പറയണം മോൻ ഊഞ്ഞാൽ ഈ കൊമ്പിൽ
കെട്ടണമെന്ന്, എനിക്കൊന്നു ആട്ടി വിടാമല്ലോ ..

ഉറ്റവരോട് പറയണം കടക്കെണിയിൽ
അല്ലായിരുന്നെന്നു,ബാങ്കുകാർ
കോളിംഗ് ബെൽ ഉപയോഗിക്കില്ലന്നും..
നഷ്ടപ്പെട്ടത് ഒരു കഷണം പ്ലാസ്റ്റിക് കയറും,
ഉപയോഗിക്കാൻ കഴിയാത്ത ഒരു ജീവനും
മാത്രമാണെന്ന് .....


അമ്മയോട് പറയണം മരണത്തിനു
അമ്മിഞ്ഞ മണം ഉണ്ടെന്നു.മാവിൽ ചോട്ടിൽ
വന്നു മോനെ എന്ന് വിളിക്കരുതെന്നും..
ചേട്ടനോട് പറയണം കാലിനു ബലം കൂട്ടാൻ
താങ്ങായി ഞാനില്ലന്നും നല്ല താങ്ങ് വച്ച്
തരാൻ ചേച്ചി ഉണ്ടെന്നും ......

പ്രിയതമയോടു ഒരു വാക്ക് കൂടി...
"നിന്നെ പൊന്നെ എന്ന് വിളിച്ചൊരു
നൂറുമ്മ " ഇഷ്ടഗാനം പാടാൻ ഞാനില്ലന്നും
ഇനി ഞാൻ നിന് മോനാണെന്നും അവന്റെ
ചിരികളിൽ ഞാനുണ്ടെന്നും നീ അറിയുക .

കവികളോട് ഒരു വാക്ക് ...
ഈ തൂങ്ങി ആടുന്നത് ഒരു കവിതയല്ല.
വാക്കുകൾ നഷ്ടപെട്ട തൂലികയാണ്
കമന്റിന്റെ മൂലകളിൽ ചോദ്യചിഹ്നമായോ ?
ഹാസ്യചിഹ്നമായോ ഞാൻ ഇടയ്ക്കു വരാം ..

52 comments:

 1. ഒന്നൂടെ നന്നാക്കിയാൽ ഉഗ്രനാവും .... ഇപ്പൊ പകുതി മാർക്കെ തരാൻ പറ്റുകയുള്ളൂ.

  :)

  ReplyDelete
 2. ഞാന്‍ മുക്കാല്‍ മാര്‍ക്കും കൊടുക്കുന്നു

  (ഖാദൂനെ കണ്ടിട്ട് ഒത്തിരിനാളായല്ലോ. സുഖമാണോ?)

  ReplyDelete
 3. അക്ഷരത്തെറ്റുകള്‍ പൈമയുടെ ട്രേഡ് മാര്‍ക്കാണല്ലോ അല്ലെ ?കവിത അവസാനമെത്തിയപ്പോള്‍ തികച്ചും ദുര്‍ബ്ബലമായി എന്ന് തോന്നുന്നു ,ഒന്ന് കൂടി തിരുത്തിയാല്‍ ഖാദൂ പറഞ്ഞപോലെ നന്നാകും ,ഉറപ്പ് !

  ReplyDelete
 4. ഒന്ന് തിരുത്തി ഒന്നുകൂടെ ജീവസുറ്റതാക്കണം എന്നു തന്നെയാ എന്റെയും അഭിപ്രായം....

  ReplyDelete
 5. പൈമാ , ആശയം നന്നായെങ്കിലും അക്ഷരത്തെറ്റുകൾ കവിതയുടെ അർത്ഥവും സൗന്ദര്യവും നശിപ്പിക്കും ട്ടോ...

  ReplyDelete
 6. പൈമേ , വല്ലാതെ സങ്കടപ്പെടുത്തുന്നു... ഓരോ വരികളും ..!

  ReplyDelete
 7. ഞാനാദ്യമേ നോക്കാറീ അക്ഷരത്തെറ്റുകളാ,കവിതയാവുമ്പോള്‍ പ്രത്യേകിച്ചും. സ്വല്പം കൂടി മെനക്കെട്ടു കൂടായിരുന്നോ..?

  ReplyDelete
 8. മനസ്സിനെ മുറിപ്പെടുത്തുമെങ്കിലും മനോഹരമായ വരികള്‍ ..
  ഒരു ആത്മഹത്യയുടെ നേര്‍ക്കാഴ്ച്ചയല്ലിതില്‍ ..
  ഒരാത്മാവിന്റെ നൊമ്പരങ്ങള്‍ മാത്രം..
  ആശംസകള്‍

  ReplyDelete
 9. നമ്മൾ പഠിച്ചിരുന്നകാലത്ത് മലയാളം ശ്രേഷ്ഠഭാഷ ആയിരുന്നില്ല , അത്കൊണ്ട് ഇത്തിരി അക്ഷര പിശക് വരും ല്ലേ .....
  എന്തായാലും നല്ല ആശയം, നല്ല കവിത

  ReplyDelete
 10. aksharathetukalodu thanne enikum paraathi. mothathil kavitha valare nallathu. onnukoode minukiyedukam,lle?

  ReplyDelete
 11. പ്രദീപ്... വളരെ നല്ല ആശയം..ആത്മഹത്യയുടെ ഭീകരതയേക്കാൾ, വ്യക്തിയുടെ മനോവിചാരങ്ങളാണ് ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നത്..... അല്പസമയംകൂടി ചിലവഴിച്ച്, അക്ഷരതെറ്റുകൾ തിരുത്തി മിനുക്കിയെടുത്താൽ മനോഹരമായ ഒരു കവിത തന്നെയാലുമെന്നതിൽ സംശയമില്ല.... ഒന്നു ശ്രമിച്ചു നോക്കൂ...

  ReplyDelete
 12. ആത്മഹത്യയെ ഇങ്ങനെയും നോക്കി കാണാം അല്ലെ. ആശംസകൾ പൈമാ.

  ReplyDelete
 13. തൂക്കിക്കൊന്നവനും തൂങ്ങിച്ചത്തവനും മാർക്കില്ല.

  ReplyDelete
 14. കവിയായി തന്നെ പുനർജനിക്കണം! ആട്ടം കണ്ടു കൊതിച്ചവന്റെ മണ്ടക്ക് വീണ മാങ്ങാ പോലെ ചലിക്കട്ടെ തൂലിക .. ആട്ടക്കഥ പോലെ തൂലിക..
  ഇനിയും..

  കമന്റ്‌ എഴുതാൻ ഒരു കവിയുടെ ആവശ്യം ഇല്ല അതിനു ആസ്വാദകർ
  തന്നെ വേണം ഒരു കവിയുടെയും എഴുത്തുകാരന്റെയും എത്രയോ മേലെയാണ് ആസ്വാധകാൻ എന്ന് ഓരോ എഴുത്തുകാരനും തിരിച്ചറിയപ്പെടെണ്ടാതാണ്

  എന്തുകൊണ്ട് തൂലിക കെട്ടിത്തൂക്കി എന്ന് മനോഹരമായി പറഞ്ഞു

  പൈമ നല്ല ആശയം പകരുന്ന മനോഹരമായ കവിത

  ReplyDelete

 15. ആട്ടം കണ്ടു;കഥയും കേട്ടു.സങ്കടം കൊണ്ടു!
  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
 16. നീ പെട്ടെന്ന് പോസ്റ്റിയൊ ഇത്

  എങ്കിലും ചിലതൊക്കെ പറയുന്നുണ്ട് വരികൾ പക്ഷെ ഇതൊന്നുമല്ല ഇനിയുമുണ്ട് ഇതിൽ പറയാൻ.................

  ReplyDelete
 17. തൂങ്ങിയാട്ടക്കാർക്ക് പറയാനുണ്ടായിരുന്നത് ഇങ്ങിനെയുമാവാ‍ാം. ആശയം കൊള്ളാം.. അക്ഷര തെറ്റ് കൊള്ളില്ല.. ആശംസകൾ

  ReplyDelete
  Replies
  1. khaadu..കിട്ടിയതായി :) വളരെ നാളുകള്ക്ക് ശേഷം ഒരു കണ്ടുമുട്ടൽ നന്ദി സന്തോഷം ഖദൂ
   /അജിത്‌/ നന്ദി ,സന്തോഷം സുഖാണല്ലോ ല്ലേ
   സിയാഫ് അബ്ദുള്‍ഖാദര്‍/ ട്രേഡ് മാര്ക്ക് ഒന്നും അല്ല ..ധൃതി കൂടി പോയി
   ചന്തു നായർ/ നന്ദി. സന്തോഷം ശ്രമിക്കാം
   ente ലോകം/ സന്തോഷം
   കുഞ്ഞൂസ്/ വായിച്ചതിൽ സന്തോഷം ചേച്ചി
   അംജത്‌/ നീ തിരിച്ചു പോയോ ?
   മുഹമ്മദുകുട്ടി ..ഇക്ക മടി തന്നെ
   /മുഹമ്മദ്‌ ആറങ്ങോട്ടുകര/ വീണ്ടും മാഷോക്കെ എവിടെ ഉണ്ടെന്നു അറിഞ്ഞതിൽ സന്തോഷം
   ശ്രീ/ ശ്രീയേട്ടാ കുറെ ആയല്ലേ കണ്ടിട്ട് ..പ്രോത്സാഹനത്തിനു നന്ദി
   niDheEsH kRisHnaN / വരവിനും അഭിപ്രായത്തിനും നന്ദി
   മുകിൽ നന്ദി സന്തോഷം
   Shibu തോവാള/ തീര്ച്ചയായും
   അക്ബര്/ സുഖം എന്ന് കരുതുന്നു നന്ദി
   Jefu ജൈലഫ്/ എങ്ങനെ പോകുന്നു അന്റെ ജീവിതമൊക്കെ ..ഈ വരവിനു നന്ദി
   lവീ കെ/ സന്തോഷം
   ബൈജു മണിയങ്കാല/ ആദ്യവരവിനു നന്ദി .വായനക്കാരൻ ആണ് എഴുത്തുകാരന്റെ ഊർജ്യം .
   Cv തന്കപ്പാൻ/ എല്ലാം ഒരു കഥയല്ലേ മാഷെ ...
   ഷാജു അത്താണിക്കല്‍/ ഇല്ല ഇത്രേ ഉള്ള്ളൂ
   ബഷീര്‍ പി.ബി.വെള്ളറക്കാട്‌ സന്തോഷം

   Delete
 18. ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ആത്മഹത്യ.. അപ്പോൾ പിന്നെ ഞാൻ പോയാൽ അങ്ങനെ വേണം ഇങ്ങനെ വേണം എന്നൊക്കെ മറ്റുള്ളവരെ ചട്ടം കെട്ടുന്നതിൽ അർത്ഥമില്ല.. കവിയുടെ വരികൾ കൊള്ളാം..

  ReplyDelete
  Replies
  1. ഒരു കാഴ്ചപാട് അത്രേ ഉള്ളൂ ഒരുവാ

   Delete
 19. നന്നായിരിയ്ക്കുന്നു.
  പക്ഷേ, കൂടുതല്‍ മനോഹരമാക്കണമായിരുന്നു.
  അക്ഷരപ്പിശാചുകള്‍ കല്ലുകടിയായി.
  ആശംസകള്‍ .....

  ReplyDelete

 20. തെക്കേ മുറ്റത്തെ മാവിൽ ഞാൻ ഒരു സാധനം തൂക്കി ഇട്ടിട്ടുണ്ട് .. നായ്ക്കൾക്കും പുഴുക്കൾക്കും കൊടുക്കാതെ നിങ്ങളത് കത്തിച്ചു കളയണം - ശക്തവും, പുതുമയുള്ളതുമായ ചിന്തകള്‍. നല്ല വരികള്‍

  അക്ഷരങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉള്ളതുപോലെ തോന്നി, അത് കവിതയുടെ ആസ്വാദനത്തിന് തടസ്സമുണ്ടാക്കുന്നു.....

  ReplyDelete
  Replies
  1. മാഷിന്റെ അഭിപ്രായം നോക്കിയിരിക്കുകയായിരുന്നു
   നന്ദി ,സന്തോഷം

   Delete
 21. Replies
  1. ആദ്യ വരവിനു നന്ദി
   ,സന്തോഷം കരീം ജി

   Delete
 22. കരുത്തുറ്റ പുതുമയേറിയ വരികള്‍...നല്ല ആശയം.
  എന്നാലും ധിറുതി പിടിച്ച് പോസ്റ്റ് ചെയ്തോ?

  അക്ഷരപ്പിശക് ഇത്തിരി ബോറടിപ്പിക്കുന്നുണ്ട്...


  ഖാദൂനെ കണ്ടിട്ട് ഒരുപാട് കാലമായി...സുഖം തന്നെയോ ഖാദൂ?

  ReplyDelete
  Replies
  1. വിലയേറിയ അഭിപ്രായം

   Delete
 23. വരികൾ നന്നായി,,

  ReplyDelete
 24. ആശയം ഗംഭീരം, നല്ല വളക്കൂറുള്ള വരികള്‍/ ഇഷ്ടമായി. അഭിനന്ദനങ്ങള്‍...

  ReplyDelete
 25. abhinandanangal........paima

  ReplyDelete
 26. ആഹ വളരെ നന്നായിരിക്കുന്നു ഈ കവിത
  ശരിക്കും ഇതു പൈമയുടെ ഒരു തിരിച്ചുവരവ്..!
  വരികളിലെ തീഷ്ണത വല്ലാതെ മനസ്സിനെ നോവിക്കുന്നു.
  പ്രമേയം പുതുമയില്ലങ്കിലും നിങ്ങളുടെ വരികളിലെ പുതുമ ശരിക്കും ആസ്വദിച്ചു
  മനോഹരം എന്നല്ല,അതിമനോഹരം എന്നേ പരയൂൂ
  അൽപ്പം ധ്രിതി കൂടിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല

  ReplyDelete
  Replies
  1. ഇജ്ജു ഫസേബൂക്കിൽ ഈ post ചെയ്തു
   എന്നെ അങ്ങ് ഫൈമസ് ആക്കിയില്ലേ പതിനാറു ഫ്രണ്ട്സ് രികൂസ്ട്ട വന്നത്
   നന്ദി സന്തോഷം ..പറഞ്ഞു തീര്ക്കുന്നില്ല ഡാ

   Delete
 27. വരികളും ആശയവും കൊള്ളാം ആശംസകള്‍ പൈമ

  ReplyDelete
 28. വരികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു ,, മനോഹരമായ കവിത ,, എനിക്ക് വളരെ വളരെ അധികം ഇഷ്ട്ടമായി

  ReplyDelete
  Replies

  1. mini//മിനി സന്തോഷം
   Mukesh നന്ദി ഇനിയും വരിക
   വിനോദ് വൈജയന്തം/ അഭിപ്രായത്തിനു നന്ദി
   കൊമ്പൻ വന്നല്ലോ കണ്ടല്ലോ സന്തോഷമുണ്ടല്ലോ
   Salim Veemboor സലിം വീമ്പൂര്‍ ...നന്ദി സന്തോഷം

   Delete
 29. എനിക്ക് ഇഷ്ടായി ..
  അത്ര വല്ല്യതും അല്ല .. എന്നാൽ മോശവും അല്ല .
  കവിതകളെ നിരൂപിക്കാൻ അറിവും കുറവ് .. കിരണിന്റെ ഫോടോ ആശയക്കുഴപ്പമുണ്ടാക്കുന്നു . :D

  ReplyDelete
  Replies
  1. ശിഹാബ് ....താങ്കൾ ഒരു നല്ല രചന ശൈലി ഉള്ള എഴുത്തുകാരൻ ആണെന്ന്
   ഞാൻ കഴിഞ്ഞ് ദിവസം ആണ് അറിയുന്നത് ...നന്ദി വരവിനും ...സന്തോഷം

   Delete
 30. നല്ല വരികള്‍.,... കവിത വല്യ വശമില്ലാത്തോണ്ട് കൂടുതല്‍ ഒന്നും എഴുതാനില്ല.

  ReplyDelete
 31. ആശയം കൊള്ളാം. വരികള്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു.
  അഭിനന്ദനങ്ങള്‍ .

  ReplyDelete
 32. വരികൾ നല്ലത് തന്നെ.., ആശംസകൾ...

  ReplyDelete
 33. ആശംസകൾ....
  പക്ഷേ തൂങ്ങിയാടുന്ന കാഴ്ച ഒരിക്കൽ കണ്ടാൽ.....................................:(

  ReplyDelete
  Replies
  1. അച്ചു / ന്നാലും അച്ചു വന്നല്ലോ സന്തോഷം ..
   moideen അങ്ങടിമുഗർ/ മാഷിനോടോന്നും നന്ദി പറയാൻ ആവില്ല
   മാഷ് വീണ്ടും ബ്ലോഗിൽ സജീവമാകണം ട്ടോ ..പ്രതീക്ഷിക്കുന്നു
   navas ഷംസുദീൻ ...വന്നല്ലോ കണ്ടല്ലോ വായിച്ചല്ലോ സന്തോഷം
   Nidheesh Varma Raja ////// വാക്കുകള്ക്കും ഭാവനകല്ക്കും മേലെ ആണ് അനുഭവം
   നന്ദി ഈ വരവിനു

   Delete
 34. നല്ല ആശയം .. മികച്ച അവതരണം ... ആശംസ്സകൾ സഹോദരാ

  ReplyDelete
 35. എന്തൊക്കെയോ കൂടി പറയണം എന്നുണ്ടായിരുന്നോ ?? ഒരു സംശയം - ഊഹാപോഹങ്ങള്‍ അല്ലെ? ആശംസകള്‍

  ReplyDelete
 36. ഊഹാപോഹങ്ങള്‍ ....???!!!!!!!!
  പൈമ ..ആശംസകള്‍!

  ReplyDelete