Tuesday, June 18, 2013

ആട്ടകഥ


തെക്കേ മുറ്റത്തെ മാവിൽ ഞാൻ
ഒരു സാധനം തൂക്കി ഇട്ടിട്ടുണ്ട് ..
നായ്ക്കൾക്കും പുഴുക്കൾക്കും
കൊടുക്കാതെ നിങ്ങളത്
കത്തിച്ചു കളയണം. 
ഊഹ ബോഹങ്ങൾ  കൊണ്ട് നിങ്ങൾ
ചോദ്യങ്ങൾ ഉണ്ടാക്കണം.
കുറെ ചോദ്യചിഹ്നങ്ങൾ അതിനു
ഉത്തരമാകും

മാവിൻ കൊമ്പിൽ തൂങ്ങി ആടുന്നത്
ഒരു കളിപ്പാട്ടമല്ലന്നോർക്കണം
അലമുറ ഇടുന്ന എന്റെ പ്രിയതമയോട്
പറയണം മോൻ ഊഞ്ഞാൽ ഈ കൊമ്പിൽ
കെട്ടണമെന്ന്, എനിക്കൊന്നു ആട്ടി വിടാമല്ലോ ..

ഉറ്റവരോട് പറയണം കടക്കെണിയിൽ
അല്ലായിരുന്നെന്നു,ബാങ്കുകാർ
കോളിംഗ് ബെൽ ഉപയോഗിക്കില്ലന്നും..
നഷ്ടപ്പെട്ടത് ഒരു കഷണം പ്ലാസ്റ്റിക് കയറും,
ഉപയോഗിക്കാൻ കഴിയാത്ത ഒരു ജീവനും
മാത്രമാണെന്ന് .....


അമ്മയോട് പറയണം മരണത്തിനു
അമ്മിഞ്ഞ മണം ഉണ്ടെന്നു.മാവിൽ ചോട്ടിൽ
വന്നു മോനെ എന്ന് വിളിക്കരുതെന്നും..
ചേട്ടനോട് പറയണം കാലിനു ബലം കൂട്ടാൻ
താങ്ങായി ഞാനില്ലന്നും നല്ല താങ്ങ് വച്ച്
തരാൻ ചേച്ചി ഉണ്ടെന്നും ......

പ്രിയതമയോടു ഒരു വാക്ക് കൂടി...
"നിന്നെ പൊന്നെ എന്ന് വിളിച്ചൊരു
നൂറുമ്മ " ഇഷ്ടഗാനം പാടാൻ ഞാനില്ലന്നും
ഇനി ഞാൻ നിന് മോനാണെന്നും അവന്റെ
ചിരികളിൽ ഞാനുണ്ടെന്നും നീ അറിയുക .

കവികളോട് ഒരു വാക്ക് ...
ഈ തൂങ്ങി ആടുന്നത് ഒരു കവിതയല്ല.
വാക്കുകൾ നഷ്ടപെട്ട തൂലികയാണ്
കമന്റിന്റെ മൂലകളിൽ ചോദ്യചിഹ്നമായോ ?
ഹാസ്യചിഹ്നമായോ ഞാൻ ഇടയ്ക്കു വരാം ..

Sunday, June 16, 2013

സൈബര് ജീവിതത്തിൽ രണ്ടു വര്ഷം

പ്രിയപ്പെട്ട  എന്റെ  ആന്പെൻ  സുഹൃത്തുക്കളെ .....

ഞാൻ സൈബര് ജീവിതത്തിൽ രണ്ടു വര്ഷം പൂർത്തിയാകുന്നു.ആദ്യം "നിഷ്ക്രിയൻ "  എന്നാ ബ്ലോഗ്‌ തുടങ്ങിയാണ് സൈബര് എഴുത്തിലേക്ക്‌ കടന്നു വരുന്നത്.ഒരു മാസം കഴിഞ്ഞപ്പോൾ ആ ബ്ലോഗ്‌ "പൈമ " എന്നാക്കി മാറ്റി. കുറെവായനക്കാർ വരികയും പ്രോത്സാഹിപ്പിക്കുകയും   ചെയ്തു.


പ്രിയ ബ്ലോഗേഴ്സ് ആണ് എന്നിൽ ഒരു എഴുത്തുകാരൻ ഉണ്ടെന്നു കണ്ടെത്തിയത്.രമേശ്‌ അരൂര് .ശങ്കരനാരായണൻ മലപ്പുറം. മുഹമ്മദ്‌ കുട്ടി ഇരുമിയം ,ലിപി രണ്ഞു,വെള്ളരിപ്രാവ്‌ ( ഷീബ ). ഷാജുf അതാനിക്കാൻ .അജിത്‌ ,ശാബു  തോമസ്‌ ,ജാനകി ,ഭാനു കളരിക്കാൻ,മനോരാജ്  എന്റെ ലോകം .ദുബായിക്കാരൻ.സ്വന്തം സുഹൃത്ത്‌ ,കൊമ്പൻ മൂസ, ജെഫു,പ്രദീപ്‌ മാഷ് കോഴിക്കോട് .എച്ചുമു കുട്ടി ,അർജുൻ മാട്, അക്ബര് അലി .പൊട്ടൻ മാഷ് .ഖാദു,ഇടശ്ശേരിക്കാരൻ,c
ചന്തു  നായര് ,ഷാനവാസ്‌ ഇക്ക .മാനവധ്വനി .സതീശാൻ ഓ പി .മഹേഷ്‌ വിജയന് .ശ്രീകുട്ടൻ,......സൈബര്  ശത്രു ആയിരുന്ന കണ്നുരാനും....ഇനിയും പേര് പറയാത്ത കുറെ ബ്ലോഗേര്സ് ഉണ്ട് ...പേര് മറന്നതിൽ അവർ ക്ഷമിക്കണം.  സെനറ്റ്  എന്നൊരു ചേച്ചി  ഉണ്ടായിരുന്നു.അവർ ഒരു കാൻസർ പെഷന്റ്ടു ആയിരുന്നു  ഇപ്പൊ ആളുണ്ടോ എന്നറിയില്ല ..അവര്ക്കും ...

സ്നേഹം തന്നു തെറ്റ് കുറ്റങ്ങൾ പറഞ്ഞു തന്നു കൂടെ നിരത്തിയ എല്ലാവര്ക്കും  നന്ദി .......സ്നേഹം


ഫേസ് ബുക്കിൽ ആണേൽ പറഞ്ഞാൽ തീരാത്ത അത്ര നന്ദിയും   കടപ്പാടും ഉണ്ട് നിങ്ങൾ ഓരോരുത്തരോടും, അതിൽ എടുത്തു പറയാൻ നോക്കിയാൽ മൂന്നോ  നാലോ പോസ്റ്റ്‌ വേണ്ടി വരും ...

രണ്ടായിരത്തിൽ അധികം ഫ്രണ്ട്സ് ഇപ്പോൾ ഉണ്ട് .പല കാര്യങ്ങൾ കൊണ്ട് എട്ടു പേരെ ഞാൻ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കുറെ പേര് എന്നെയും .. ഇതു വരെ എന്റെ എല്ലാ സ്റ്റ്ടസിനും കമെന്റ്റ്റും ലൈക്കും തന്നു വിഷമങ്ങളിലും സന്തോഷങ്ങളിലും കൂടെ നിന്ന എല്ലാവര്ക്കും നന്ദി സന്തോഷം