Tuesday, May 14, 2013

നേരം പോക്ക്



ഒരു നേരം പോക്കിന് ...
ഇരുൾ തിങ്ങിയ വഴിയിലൂടെ പോയി
നിറമില്ലാ പെണ്ണിന്റെ മണമില്ല മുടികളിൽ
ഒളിച്ചിരിക്കാം ...

ഒരു നേരം പോക്കിന് ...
പേരറിയ കുട്ടിയുടെ വായറിയാ പാട്ടിന്റെ
താള ചിന്തുകളിൽ ചെവി കൊടുക്കാം

ഒരു നേരം പോക്കിന് .....
എണ്ണമില്ലാ താരങ്ങളെ മറച്ചു രസിക്കുന്ന
വെളിവില്ലാ മേഘങ്ങളെ കണ്ണുരുട്ടി പേടിപ്പിക്കാം

................പൈമ .................

32 comments:

  1. ഇങ്ങനെയൊക്കെ ചെയ്ത് നേരം പോയാല്‍ മതിയോ...??
    ബ്ലോഗില്‍ ഇടയ്ക്കിടെ വല്ലതും എഴുതിയാലെന്താ?

    ReplyDelete
    Replies
    1. ശ്രമിക്കുന്നുണ്ട് അജിത്തെട്ടാ.....
      സന്തോഷം ആദ്യ വരവിനു....

      Delete
  2. കവിതയറിയാതെ അഭിപ്രായം പറയാനാകില്ലെങ്കിലും പറയട്ടെ ഇഷ്ടമായി

    ReplyDelete
  3. നേരം പോക്ക് കൊള്ളാം... പക്ഷെ കവിതയോളം എത്തിയോ എന്നത് ചിന്തനീയം..... നല്ല ചിന്തകള്‍ ഉണ്ടാവട്ടെ, നല്ല ഭാവനകള്‍ വിരിയട്ടെ, നല്ല കവിതകള്‍ പിറക്കുമാറാകട്ടെ.....

    ReplyDelete
  4. Good... but not best.. You can .... try for the best.. Plz. visit me at http://malayalamstoryteller.blogspot.in/ and http://bloggernumberrone.blogspot.in/

    ReplyDelete
  5. നേരമ്പോക്കുകള്‍ ഹൃദ്യമാകട്ടെ.....

    ReplyDelete
  6. ഈ നേരമ്പോക്ക് നിര്‍ത്തണ്ട.തുടരുക.

    ReplyDelete
  7. നേരമ്പോക്കുകൾ കുറച്ചുകൂടി ആവാം.

    ReplyDelete
  8. ജീവിതത്തിൽ നേരം പോക്ക് പലനിലക്കുമാകാം
    കവിതയിൽ ഇത്തിരി കൂടെ ഗൌരവത്തിൽ സമീപിക്കുക :)

    ReplyDelete
  9. എന്നിട്ടും മതിയായില്ലെങ്കില്‍
    ബ്ലോഗില്‍ കവിതയെഴുതി നേരം പോക്കാം...!!

    ReplyDelete
  10. നേരംപോക്കിന് ധാരാളം. എന്നിരിക്കിലും

    അങ്ങിനെയൊരു ''പോക്ക്'' മാത്രം പോരാ.

    ReplyDelete
  11. കൊള്ളാം.. എങ്കിലും ഒരു കവിത എന്ന നിലയിൽ നോക്കുമ്പോൾ
    ഇതും നേരം പോക്കിനായി എഴുതിയതാണെന്ന് തോന്നുന്നു...

    എല്ലാം നേരംപോക്കായാൽ മതിയോ...? :)
    കവിതയും നേരംപോക്കായി എഴുതിയാൽ മതിയോ..?
    അല്പം ഗൗരവം ആയിക്കൂടേ..?

    ReplyDelete
  12. 'മണമില്ല' മുടിയും 'പേരറിയ' കുട്ടിയും കൂടി
    'ആ'കാരം വേണ്ടേ പ്രദീപ്‌?

    ReplyDelete
  13. ഒരു നേരം പോകായി വായനക്കാരും എടുക്കും. :) ആശംസകൾ..

    ReplyDelete
  14. നേരം പോക്ക് ...

    ReplyDelete
  15. പോയി കഴിഞ്ഞ നേത്തൈനി എന്ത് നേരം

    ചിന്തനീയം പൈമാ

    ReplyDelete
  16. കവിത വായിച്ചൂ കേട്ടോ.

    ReplyDelete
  17. നെരംബോക്കിലെ ചിന്തകല്കും നേരം പോലെ വിലയുണ്ട്‌ കൊള്ളാം ലളിതം എങ്കിലും ആശയം ഗംഭീരം

    ReplyDelete
  18. നിറമില്ലാ പെണ്ണിന്റെ മണമില്ല മുടികള്‍, പേരറിയ കുട്ടിയുടെ വായറിയാ പാട്ട്, എണ്ണമില്ലാ താരങ്ങളെ മറച്ചു രസിക്കുന്ന വെളിവില്ലാ മേഘങ്ങള്‍ - ആഹാ നല്ല കല്‍പ്പനകള്‍......

    കവിത എനിക്കിഷ്ടമായി.....

    ReplyDelete
  19. എല്ലാം ആദ്യം നേരം പോക്കിനാണ് ..പോലീസ്‌ പിടിക്കുമ്പോള്‍ പീഡനം ആകും :) നന്നയിട്ടുണ്ട് ..:)

    ReplyDelete
    Replies
    1. പീഡനം എന്ന് മാത്രം പറയരുത് രമേഷേട്ടാ :))

      Delete
    2. ഒരു നേരം പോക്കിനു പോലീസ് പൊക്കിയാൽ
      പെറ്റിക്കേസായ് പുറത്തു കടക്കാം
      മാദ്ധ്യമശ്രദ്ധ പതിഞ്ഞാൽ പിന്നെ,
      പീഡനമായ് പെൺ പീഡനമായ്
      മാന്യതയേറും പുതുകാലത്തിൽ
      നാലാളറിയാനൊരുവഴി ചുളുവിലായല്ലൊ..!!

      (ഹ ഹാ..ഹാ...)

      Delete
  20. ഒരു നേരം പോക്കിന് കവിത വായിക്കാം :-)

    ReplyDelete
  21. കവിയുടെ അസ്വസ്ഥ മനസ്സാണ് എവിടേയും ഒരാനന്ദം കണ്ടെത്താന്‍ കവിക്ക് ആവുന്നില്ല എല്ലാം നേരം പോക്ക് മാത്രമാവുന്നു
    ആശംസകള്‍ പൈമ

    ReplyDelete
  22. എല്ലാം നേരമ്പോക്കായി കാണാതെ പൈമാ ....

    ReplyDelete
  23. നല്ല നേരം പോക്ക്

    ReplyDelete
  24. നേരംപോക്കാണല്ലോ
    കാര്യമായി പരിണമിക്കുന്നത്!
    നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete