Wednesday, April 24, 2013

തുഞ്ചൻ പറമ്പ് ബ്ലോഗ്‌ മീറ്റ്‌ 2013

  തുഞ്ചൻ പറമ്പ്  ബ്ലോഗ്‌ മീറ്റ്‌ 2013

https://www.facebook.com/media/set/?set=a.597811456904114.1073741827.233399356678661
എന്റെ രണ്ടാമത്തെ ബ്ലോഗ്‌ മീറ്റ്‌ ആണ് കഴിഞ്ഞ ഞായറാഴ്ച തുഞ്ചൻ പറമ്പിൽ
നടന്നത്. ആദ്യ മീറ്റ്‌ ദുബായിൽ വച്ചായിരുന്നു, കുറെ നാളായി പോസ്റ്റ്‌ ഒന്നും എഴുതാത്തത് കൊണ്ട് പോകുന്നില്ല എന്ന്  വിചാരിച്ചത്ആയിരുന്നു.    രണ്ടു ദിവസം മുൻപ് സതീശൻ ഓ പി, മഹേഷ്‌ വിജയൻ,കുട്ടി മാഷ് എന്നിവര് വിളിച്ചത് കൊണ്ടും കുറെ പുതിയ ബ്ലോഗ്ഗർമാരെ fപരിചയപ്പെടാം  എന്നത് കൊണ്ടും   ആലുവയിൽ നിന്നും (ഇന്നെർ സിറ്റി) തീവണ്ടിക്കു ഏഴര വെളുപ്പിന്  ( രാവിലെ എഴരക്ക്‌ )തിരൂരിലേക്ക് പുറപ്പെട്ടു.പതിനൊന്നു മണിയോടെ സംഭവ സ്ഥലത്ത് എത്തി. ലീല ടീച്ചറുടെ ബുക്ക്‌ സ്റ്റാൾനു മുന്നില് നില്ക്കുന്ന ഒരു ഭ്രാന്തനെ ( അംജിത് ഖാൻ ) ആണ് ആദ്യം കാണുന്നത്. പേര് പറഞ്ഞതും വിറയാർന്ന കൈകളോടെ ചേർത്ത് പിടിച്ചു ....മറ്റുള്ളവരെയും കാണണമല്ലോ എന്ന് ഓർത്ത് ഞാൻ അകത്തേക്ക് ഓടി .  രജിസ്ട്രേഷൻ കൊണ്ടെറിൽ  ഇരുന്ന ജയേട്ടന് എന്നെ കണ്ടപ്പോഴേ മനസ്സിലായി .അവിടെ കരം അടച്ചു രസീതും വാങ്ങി നേരെ ചെന്നത് പൂമരം പോലെ ചിരിച്ചു മുടി നീട്ടി നില്ക്കുന്ന പൂമരം എന്നാ ബ്ലോഗിന്റെ ഉടമ സതീശൻ ഓ പി യുടെ മുന്നിലേക്കാണ്‌അധികം ഒന്നും സംസാരിക്കാത്ത  പ്രകൃതം .കുറച്ചു സംസാരിച്ച ശേഷം തൊട്ടു മുന്നിലെ കസേരയിൽ ഇരുന്ന മഹേഷ്‌ വിജയനെ പരിച്ചയെപെടാൻ ചെന്നു.ഇരുന്നു

എന്നെ അറിയുമോ ?
ഇല്ല (മറുപടി )
ഞാൻ പൈമ.......ഇത് കേട്ടതും മഹേഷ്‌ വളരെ വാചാലനായി .ഞാൻ പ്രവാസി ആയി ഇരുന്നപ്പോൾ ഏറ്റവും കൂടുതൽ ഫോണിൽ സംസാരിച്ചിട്ടുള്ള ബ്ലോഗര് മഹേഷ്‌ ആണ് .അപ്പുറം ഉള്ള  നിരയിൽ  കുട്ടി മാഷിനെ കണ്ടു ഞാൻ അങ്ങോട്ട്‌  ചെന്നു.ബ്ലോഗ്‌ തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ ഒരു മൂത്ത സഹോദരനെ പോലെ കണ്ടു സ്നേഹിക്കുന്ന കുട്ടി മാഷിനെ കാണുക എന്നതായിരുന്നു എന്റെ പ്രധാന  ഉദ്ദേശവും.ഞങ്ങൾ കുറെ നേരം സംസാരിച്ചു .

പിന്നെ രാഗേഷ്  "ഹായ് പൈമ "  എന്ന് വിളിച്ചു അവൻ വന്നു. അവൻ എനിയ്ക്കു ബ്ലോഗര് എന്നതിനേക്കാൾ ഫൈസ് ബുക്കിലെ "ഒരു  വരി കവിത " എന്നാ ഗ്രൂപ്പിലെ സുഹൃത്താണ്‌ .
പിന്നെ പ്രസ്സന്ന ചേച്ചിക്കും എന്നെ പരിച്ചയപെടുതാതെ തന്നെ മനസിലായി.


പിന്നെ എന്റെ വിട്ടിൽ നിന്നും വെറും ആറ്‌ കിലോമിറ്റർ മാത്രം അകലെ താമസിക്കുന്ന തല്ഹത് എന്നാ കുട്ടി  ബ്ലോഗ്ഗേറെ അവിടെ വച്ചാണ് പരിചയ പെടുന്നത് .കൂടെ അവന്റെ കൂട്ടുകാരൻ "അബിദ് "നെയും

"മനിഷ് മന്ന് "  പ്രത്യേകം എടുത്തു പറയേണ്ട ഒരാളാണ് നമ്മുക്ക് എല്ലാവര്ക്കും പ്രിയപ്പെട്ട അവനെ എങ്ങനെ മറക്കാനാകും

വിഠിമാൻ .മനോജ്‌  കുമാർ  എം ,ശിവകാമി.ബെഞ്ചി,അരുണ്‍കറുകച്ചാൽ,മനോരാജ് ചേട്ടൻ,നിരക്ഷരൻ,  .ജിതിൻ രാജ് ,വടക്കേൽ നൌഷാദ്, ,മിണ്ടാ പെണ്ണ് ,ഇസ്മയിൽ അത്തോളി , ദുബായിൽ വച്ചേ പരിചയം ഉള്ള ഇഷ്മയിൽ ചെമ്മാട് ,തിരിചിലാൻ ,റഷീദ്  പുന്നശേരി , അബ്സർ .പത്രക്കാരൻ ,കൂതറ ഹാഷിം ,റിയാസ്‌ ഭായ് ,കുമ്പിടി ,മനു നെല്ലായ,റെജി പിറവം, എന്നിവര് ഒക്കെ ബ്ലോഗ്ഗിൽ  ഉള്ള  പരിചയം പുതുക്കി .

പുതുതായി പരിച്ചയപെട്ടവർ കുറച്ചു പേര് ഒക്കെ ഉണ്ടായിരുന്നു .ഉച്ച ഭക്ഷണത്തിന് ശേഷം ആണ് കൂടുതൽ വർത്തമാനങ്ങൾ ഉണ്ടായതു .
സംഗീത് വിനായകൻ ,കൃഷ്ണ പ്രസാദ്‌,രൂപ ,ശീതൾ (രൂപയുടെ ഫ്രണ്ട്) , ഷഹിദ് .ആഴിക്കോട്  മാഷിന്റെ മോൾ , ആദര്ശ് ,പ്രിയ കൈലാസ്,

പേര് ഒര്ക്കാൻ കഴിയാത്ത വേറെ സുഹൃത്തുക്കളും ....
മീറ്റ്‌ തുടങ്ങിയപ്പോൾ കണ്ട ബ്ലോഗര് അംജിത് ഖാൻ ആണ് എന്നാൽ മീറ്റിന്റെ അവസാനം കണ്ട ബ്ലോഗ്ഗർ രൂപ ആണ്,

അങ്ങനെ മീറ്റ് കഴിഞ്ഞപ്പോൾ ഒരു അതൊരു തിരൂര് പൂരം തന്നെ ആയിരുന്നെന്നു മനസിലായി .
ആ തേര് തെളിച്ച ജയേട്ടൻ,സാബു കൊട്ടോടി ,സന്ദീപ് സലിം .എന്നിവര്ക്കും അഭിവാദ്യങ്ങൾ ആശംസകൾ .....എല്ലാം മംഗളമായി നടത്തിയ സ്വർവേശരനും നന്ദി ......

50 comments:


 1. അങ്ങനെ മീറ്റ് കഴിഞ്ഞപ്പോൾ ഒരു അതൊരു തിരൂര് പൂരം തന്നെ ആയിരുന്നെന്നു മനസിലായി .
  ആ തേര് തെളിച്ച ജയേട്ടൻ,സാബു കൊട്ടോടി ,സന്ദീപ് സലിം .എന്നിവര്ക്കും അഭിവാദ്യങ്ങൾ ആശംസകൾ

  ReplyDelete
 2. ഒരോ മീറ്റും ഓരോ അനുഭവമാണ്, ഒരു തലക്കനവുമില്ലാത്തെ ഒരുപറ്റം നല്ല സ്നേഹിതരെ കാണാൻ കഴിയും അതാണ് നമ്മളീ ബ്ലോഗേഴ്സ്

  ആശംസകൾ

  ReplyDelete
 3. ഇനിയും ഒരുപാട് മീറ്റ്‌ കല്‍ ഉണ്ടാകട്ടെ......സൌഹൃദം വളരട്ടെ...ആശംസകള്‍ ...!

  ReplyDelete
 4. ഹോ നല്ല അനുഭവം ഒരേ സമയം എല്ലവരെയും കാണാനും പരിജയപെടാനും കഴിഞ്ഞല്ലോ
  പിന്നെ നിങ്ങൾ ഒത്ത് ചേർന്നത്‌ എന്റെയും കു‌ടി മണ്ണിലാ
  അതിൽ ഞാൻ അഭിമാനിക്കുന്നു
  ഞാൻ പ്രവാസത്തിലായത് കാരണം വരാൻ പറ്റിയില്ല

  ReplyDelete
 5. മീറ്റിനും, റിപ്പോർട്ടിനും ആശംസകൾ...

  ReplyDelete
 6. റിപ്പോർട്ട്‌ വായിച്ചു, സന്തോഷം.
  എല്ലാവര്ക്കും ആശംസകൾ.

  ReplyDelete
 7. നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ, അടുത്തമീറ്റ് വരട്ടെ, നിന്റെ പേര് ഞാനും മറക്കും! >:(

  ReplyDelete
 8. നന്നായി എഴുതി... ഞാനും അവസാനം പരിചയപ്പെട്ടത് താങ്കളെയാണ്‌

  ReplyDelete
 9. വരാന്‍ പറ്റിയില്ലല്ലോ

  ReplyDelete
 10. കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ സന്തോഷം...
  മ്മടെ മീറ്റ്‌ പോസ്റ്റ്‌ ഇവിടെയുണ്ട്...

  തുഞ്ചനിലെ മീറ്റും ഈറ്റും ചാറ്റും.

  ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു...

  ReplyDelete
 11. സംഗതി കലക്കി .. .. പക്ഷെ ഞങ്ങള്ക്ക് ഒന്നിനും സാധിച്ചില്ല ല്ലോ എന്നൊരു വിഷമം ഉണ്ട് ഇത് വായിക്കുമ്പോൾ .. ഇനി നമ്മളൊക്കെ എന്നാ ഇങ്ങനെ കാണുക പൈമേ ..

  ReplyDelete
 12. കുറിപ്പ് വായിച്ച് സന്തോഷിക്കുന്നു. പങ്കെടുക്കാന്‍ പറ്റിയില്ല. അതില്‍ വലിയ സങ്കടം ഉണ്ട്...

  ReplyDelete
 13. പ്രിയപ്പെട്ട പ്രദീപ്‌ ഒരു സങ്കടം ബാക്കി നില്‍ക്കുകയാണ്‌.. ഞാന്‍ നേരത്തെ പോന്നു.പോരുമ്പോള്‍ കൂടെ പ്രദീപിനെയും കൂട്ടണമെന്ന മോഹവും നടന്നില്ല.യാത്ര പറയാനും ....!അബ്സാറിന്‍റെ കൂടെ പുറപ്പെടുമ്പോള്‍ നല്ല സുഖമുണ്ടായിരുന്നില്ല.അതാണ്‌ നേരത്തെ പോന്നത്.ഇനിയും മറ്റൊരിക്കല്‍ ആവാം എന്ന സമാശ്വാസത്തോടെ...സതീശന്‍. ഒ.പി.യെയും കാണാനും സംസാരിക്കാനും കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.ആശംസകളോടെ ....

  ReplyDelete
 14. സജീവേട്ടന്റെ 2013 തുഞ്ചൻ ബ്ലോഗ് മീറ്റ് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് . ചെയ്യുക. ഇത് കണ്ടില്ലെങ്കിൽ നഷ്ടമാണ്.

  ReplyDelete
 15. പൈമ വായിച്ചു ആശംസകള്‍

  ReplyDelete
 16. വളരെ നാളുകള്‍ക്ക് ശേഷം പ്രദീപിനെ വീണ്ടും വായിക്കുന്നു - ബ്ലോഗ് രംഗത്ത് വീണ്ടും സജീവമായി കാണുന്നതില്‍ ഒത്തിരി സന്തോഷം.......

  ReplyDelete
  Replies
  1. സന്തോഷം, മാഷ് വന്നില്ലല്ലോ
   മീറ്റിനു എന്ത് പറ്റി ?

   Delete
 17. പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ സങ്കടമുണ്ട്. പോസ്റ്റുകള്‍ വായിച്ചു അഭാവം പരിഹരിക്കുകയാണ്.

  ReplyDelete
 18. തുഞ്ചന്‍ പറമ്പിലെ ആദ്യ മീറ്റില്‍ പങ്കെടുത്തിരുന്നു. അതോടെ ആ ത്രില്‍ പോയി. ഇപ്പോള്‍ അത്ര സജീവമല്ലാത്തതിനാല്‍ അടുത്തായിട്ടും പങ്കെടുത്തില്ല. താങ്കള്‍ക്കും പങ്കെടുത്തവര്‍ക്കും ആശംസകള്‍.

  ReplyDelete
 19. നന്നായെഴുതി.

  ReplyDelete
 20. ഈ ഓത്തുചേരലുകൾ, ഒരു അപൂർവ്വസംഗമം തന്നെ... പക്ഷേ ഇത്രയും കാലമായിട്ടും ഒരു ബ്ലോഗ് മീറ്റിൽ പോലും പങ്കെടുക്കുവാൻ കഴിഞ്ഞില്ല എന്നൊരു വിഷമം മാത്രം... ഒരിയ്ക്കൽ എല്ലാവരെയും കാണുവാൻ കഴിയുമെന്ന് കരുതുന്നു.. പങ്കെടുത്ത എല്ലാവർക്കും ആശംസകൾ... ഈ കുറിപ്പ് പങ്കുവച്ച പൈമയ്ക്കും.....:)

  ReplyDelete
 21. ഓൺ ലൈനിൽ കെട്ടിമറിയുന്ന പലരും അവിടെ വന്നിരുന്നെങ്കിലും പരിചയപ്പെടാൻ എനിക്ക് പറ്റിയില്ല. എന്തൊരു ദുരന്തം! നടത്തിപ്പിൽ പോരായ്മയുണ്ടെന്നതു തന്നെ കാരണം. ആദ്യമാദ്യം പരിചയപ്പെടുത്തിയവർ സ്വയമുണ്ടാക്കിയ മഹാഭാരതം പറഞ്ഞു തീർത്തു. പിന്നീടുള്ളവർക്കൊന്ന് മിണ്ടാൻ പോലും സമയം റേഷനായിരുന്നു.ഇനിയുള്ള മീറ്റിൽ അവതാരകൻ,വന്നവരുടെ പേരും ബ്ലോഗിന്റെ പേരും പറയുമ്പോൾ അവർ ഏണീറ്റ് നിന്ന് മറ്റുള്ളവർക്ക് കാണാൻ അവസരം നൽകിയാൽ മതിയാകും. ഫേസ്ബുക്കിൽ നിന്ന് എന്നെ അറിയുന്നവർ അവിടെ എന്റെ പ്രൊഫൈൽ ഫോട്ടോ അയിരിക്കും അന്വേഷിച്ചിരിക്കുക. അതൊരു പ്ലാസ്റ്റിക് ക്യാരീ ബാഗാണ്. അത് തുഞ്ചൻ പറമ്പിൽ നിരോധുച്ചിരിക്കുകയാണ്. അതുകൊണ്ട് ഞാൻ വന്നിട്ടില്ലെന്ന് പലരും ധരിച്ച് കാണും. :)

  ReplyDelete
  Replies
  1. ഭയങ്കര വിഷമം ആയി പോയി എനിക്ക് സാബ്‌ വന്നിട്ടുണ്ടായിരുന്നു എനിട്ട്‌ കാണാൻ പറ്റിയില്ല എന്നോർത്ത് .....പൈസ്സ അടച്ചതിൽ ഒരു വിഹിതം സാബിനെ കാണാൻ വേണ്ടി കൂടി ആയിരുന്നു

   Delete
 22. ഉഷാറായി, വിശദമായി അടുത്ത മീറ്റിൽ പരിചയപ്പെടാം

  ReplyDelete
 23. പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. നുമ്മക്ക് യിനീം കാണാം പൈമാ..!

  ReplyDelete
 24. ഇത്തരം ആഗോള ബൂലോഗ
  സൌഹൃദങ്ങളും പരി ച യം പുതുക്കലുകളും
  വളർന്ന് വളർന് പന്തലിക്കട്ടേ..

  ReplyDelete
 25. ഞാനും വന്നിട്ടുണ്ടായിരുന്നു........
  കൊട്ടോട്ടി.., മനോരാജ്.(തേജസ്).., കൂതറ-(പേരറിയില്ല)പിന്നെ എനിക്കറിയാത്ത രണ്ടോമൂന്നോ പേർ അവരൊടൊക്കെയേ സംസാരിച്ചുള്ളു.... ഭയങ്കര അപരിചിതത്വം തോന്നി.........

  ReplyDelete
  Replies
  1. ജാനകി ചേച്ചി ചുമ്മാ പറയല്ലേ ...
   ആസൂയ ഉണ്ടല്ലേ ഇതൊക്കെ കേട്ടിട്ട് ..:))

   Delete
  2. ഇല്ലില്ല്ല..സത്യം..ഞാൻ വന്നിരുന്നു എന്റെ കുട്ടിയോടൊപ്പം..... അത്രയും ദൂരമുണ്ടെന്നു അറിയില്ലായിരുന്നു... എത്തിയപ്പോൾ 1.20 ആയി.. ജസ്റ്റ് രെജിസ്റ്റർ ചെയ്തിട്ടു തിരിച്ചു പോന്നു......കൊട്ടോട്ടി സാക്ഷി....   Delete
 26. ഇവിടെ വരികയും കമെന്റ് ചെയ്തവര്ക്കും കമെന്റ്ചെയ്യാതെ വായിച്ചവര്ക്കും ഞാൻ നന്ദി രേഖപെടുത്തുന്നു ...

  ReplyDelete
 27. ഇനിയും നടക്കട്ടെ മീറ്റുകൾ...അങ്ങിനെയെങ്കിലും മടിയന്മാരൊക്കെ പൂട്ടിവെച്ച ബ്ലോഗുകൾ തുറന്ന് കച്ചോടം തുടങ്ങുമല്ലോ?

  ReplyDelete
 28. നാട്ടിലുണ്ടായിട്ടും അറിയാതെ പോയി. കഷ്ടമായി.

  ReplyDelete
 29. പൈമ, ഈ ബ്ലോഗ് മീറ്റ് റിപ്പോർട്ടിനു നന്ദി. അവിടെ എന്തൊക്കെ നടന്നു എന്നുകൂടി എഴുതാമായിരുന്നില്ലേ?

  ReplyDelete
 30. ഒരു ബ്ലോഗ് മീറ്റിൽ പങ്കെടുക്കുക എന്നതാണ് ഇനി എന്റെ സ്വപ്നം...

  ബ്ലോഗിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ ആശംസകൾ....

  ReplyDelete
  Replies
  1. “ബ്ലോഗ് മീറ്റിൽ പങ്കെടുത്ത“ എന്ന് തിരുത്തി വായിക്കണമെന്ന് അപേക്ഷിക്കുന്നു...

   Delete
 31. വരാന്‍ പറ്റാഞ്ഞതില്‍ സങ്കടായി ... ആശംസകള്‍

  ReplyDelete
 32. സുഹൃത്തേ
  പരിചയപ്പെടുന്നതിന്
  ഒരു സ്‌നേഹക്കുറിപ്പയക്കുന്നു.
  സ്‌നേഹത്തോടെ തോമസ് പി. കൊടിയന്‍
  poomkaatu.blogspot.i

  ReplyDelete