Sunday, December 16, 2012

ഹൈകൂ കവിതകള്‍


ഒരു മുടന്തനായ
വൃദ്ധന്‍ ആയിരുന്നു
ഇന്നത്തെ പകല്‍
............................

‎"ഇന്നലെ കുടിച്ച
പകലിനു 
മടുപ്പിന്റെ കയ്പ്പ്
............................

നിനക്കൊരു വാക്ക് 
എനിക്കൊരു കുടം കണ്ണീര്‍ "

............................

കാര്‍മേഘങ്ങള്‍ക്കിടയില്‍ 
പെട്ട് നക്ഷത്രം എണ്ണുന്ന 
പൂനിലാവ്‌ "

............................

'ഉണക്കാനിട്ട നെല്‍മണികളെ
കുളിപ്പിച്ച് കിടത്തുന്നു
വേനല്‍ മഴ "

............................

പ്രണയത്തിന്റെ 
ചിതയില്‍ ചാടുന്ന 
വ്യാമോഹത്തിന്റെ 
ഇയല്കുഞ്ഞുങ്ങള്‍

............................

നല്ല കിട്ടല് കിട്ടിയ 
കാലം പോയിട്ടല്ലല്ലു കിട്ടി

27 comments:

  1. ചെറിയ വരികളിൽ ഒരുപാട് പറയുന്നത് അതെന്നും അതിശയ കവിത തന്നെ, നീ ഇത് കലക്കിയല്ലൊ

    നിനക്കൊരു വാക്ക്
    എനിക്കൊരു കുടം കണ്ണീര്‍ "

    ഈ രണ്ട് വരികളിൽ തന്നെ എത്രയോ വാക്കുകൾ അതിലെന്തൊക്കെയോ ഉണ്ട്, ഇനിയും പറയാൻ കണ്ണീര് മാത്രം

    ആശംസകൾ

    ReplyDelete

  2. "പ്രണയത്തിന്റെ
    ചിതയില്‍ ചാടുന്ന
    വ്യാമോഹത്തിന്റെ
    ഇയല്കുഞ്ഞുങ്ങള്‍
    .......നല്ല ഭാവന.അഭിനന്ദനങ്ങള്‍,പ്രദീപ്‌....

    ReplyDelete
  3. ഷാജു അത്താണിക്കല്‍
    പടന്നക്കാരൻ
    Mohammed kutty Irimbiliyam
    Asha Chandran...

    സന്തോഷം,
    ഇനിയും വരുമല്ലോ .നന്ദി

    ReplyDelete
  4. കൊള്ളാം .. നന്നയിരിക്കുന്ന... :)

    ReplyDelete
  5. Improved a lot.. നന്നായിട്ടുണ്ട്

    ReplyDelete
  6. കുഞ്ഞുകവിതകളിലൂടെ ജീവിതം പറയുന്നു....
    തെളിയുന്നത് വലിയ അർത്ഥതലങ്ങൾ....

    ReplyDelete
  7. പൈമ നിനക്കൊരു വാക്ക്
    എനിക്കൊരു കുടം കണ്ണു നീര്‍ അത് സൂപ്പെര്‍ ആയി

    ReplyDelete
  8. എതാനും വാക്കുകളിലും വരികളിലും ഒളിഞ്ഞുകിടക്കുന്ന ''ഇമ്മിണി ബല്യ'' ആശയങ്ങള്‍!

    ReplyDelete
  9. പകൽ മുടന്തി മുടന്തി രാത്രിയിലെത്തട്ടെ!

    നിനക്കൊരു വാക്ക്
    എനിക്കൊരു കുടം കണ്ണീര്‍ - ഈ വരികൾ മറ്റുള്ളവയെക്കാൾ കൂടുതൽ ഇഷ്ടമായി.

    പിന്നെ കാലം കടന്നു പോകുമ്പോൾ അല്ലലെങ്കിലും കിട്ടുന്നുണ്ടല്ലോ!

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. പൈമാ നല്ല വരികള്‍.
    ആശംസകള്‍..

    ReplyDelete
  12. കുഞ്ഞുവരികളിലൊളിപ്പിച്ച വലിയ സംഗതികൾ!
    ഇയൽ കുഞ്ഞുങ്ങളും അല്ലല്ലും (അല്ലൽ ആണോ?) മനസ്സിലായില്ല

    ReplyDelete
  13. നിനക്കൊരു വാക്ക്
    എനിക്കൊരു കുടം കണ്ണീര്‍ "
    ഇത് ശരിക്കും ഇഷ്ടായി പൈമേ ..
    കുഞ്ഞു കവിത നല്ല വരികള്‍ !

    ReplyDelete
  14. നല്ല വരികള്‍.
    ആശംസകള്‍ !

    ReplyDelete
  15. കൊച്ച് കൊച്ച് വരികൾ..
    ബല്യ ബല്യ അർത്ഥങ്ങൾ..

    ReplyDelete
  16. ചുരുക്കം അക്ഷരങ്ങളില്‍ അര്‍ത്ഥവ്യാപ്തി ഒളിപ്പിച്ചുവെച്ച് മനോഹരമാക്കി. ഇയല്‍ , ഈയല്‍ ഇതില്‍ ഏതാണ് ശരി?

    ReplyDelete
  17. മിനി.പി.സിJanuary 11, 2013 at 12:31 AM

    നിനക്കൊരു വാക്ക് ,എനിക്കൊരു കുടം കണ്ണീര്‍ ......ഇഷ്ടായി പൈമ കവിതകള്‍ .

    ReplyDelete
  18. നല്ല വരികള്‍.

    ReplyDelete
  19. അര്‍ഥം നിറഞ്ഞ കുഞ്ഞുകവിതകള്‍
    ആശംസകള്‍

    ReplyDelete
  20. കുഞ്ഞു വരികൾ.. നല്ല വരികൾ…ആശംസകൾ

    ReplyDelete
  21. hai pai
    അല്‍പ്പം താമസിച്ചു ... എങ്കിലും നല്ല കവിത വായിക്കാന്‍ കഴിഞ്ഞു.
    മികച്ച രചന
    ആശംസകള്‍

    ReplyDelete
  22. ഹൈക്കു കവിതകൾ..വായനാസുഖവും, അർഥഗാംഭീര്യവും..ആശംസകൾ..

    ReplyDelete
  23. ഇഷ്ടമായി പ്രത്യേകിച്ചും ആദ്യത്തെ കവിത ,,,,ആശംസകള്‍

    ReplyDelete
  24. എനിക്കേറ്റം ഇഷ്ടായത് വ്യാമോഹത്തിന്റെ ഈയൽക്കുഞ്ഞുങ്ങളെയാണ് :)

    ReplyDelete