Sunday, October 7, 2012

അത്


രണ്ടു താമരപ്പൂവുകളുടെ ഇടയില്‍
നിന്നാണ് എനിക്കത് കിട്ടിയത്
വേവലാതി പിടിച്ച തെക്കന്‍ കാറ്റു
കൊണ്ട് വന്നു ഇട്ടതോ ?
പാതിരാസഞ്ചാരത്തിന് ഇറങ്ങിയ
വെള്ളക്കന്ണന്‍ നത്ത് ഒളിപ്പിച്ചു വച്ചതോ ?
വാതില്‍ പാതി തുറന്നു വന്ന
നിലാവില്‍ നിന്നും കൈ വിട്ടു ചാടിയതോ ?
പാടത്തു കാവല്‍ നിന്ന വെള്ളകൊക്ക്
കാലില്‍  ഒടക്കിയപ്പോള്‍ തട്ടി എറിഞ്ഞതോ ?

അമ്പലക്കടവില്‍ വച്ച്
ചുംബനത്തോടോപ്പം
ഞാനത് അവള്‍ക്കു നല്‍കി
അവള്‍ എനിക്ക് പ്രണയവും ......

37 comments:

 1. മനോഹരമായ വരികൾ പൈമേ!

  ‘അത്’ എന്തെന്ന് അത് കിട്ടിയവൾക്കറിയാം; കൊടുത്തവനും!
  മറ്റുള്ളവർ ചിന്തിച്ചു കൊതിക്കട്ടെ!

  ReplyDelete
  Replies
  1. ഉം ഇനി കിട്ടിയത് പറയണ്ടാ ല്ലേ

   Delete
 2. എന്താ കിട്ടിയതെന്ന് പറയാത്തതിനാൽ ഞാൻ ചെറിയൊരു എഡിറ്റിംഗ് നടത്തി,

  രണ്ടു താമരപ്പൂവുകളുടെ ഇടയില്‍
  നിന്നാണ് എനിക്കടി കിട്ടിയത്
  അമ്പലക്കടവില്‍ വച്ച്
  ചുംബനത്തോടോപ്പം

  എങ്ങനുണ്ട് എഡിറ്റിംഗ്?

  ReplyDelete
  Replies
  1. നന്നായി ചേരും ട്ടാ ..അങ്ങനെ ചിരയും കവി ആയി ല്ലേ
   ഭാവന ഉണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കണേ ..

   Delete

  2. രണ്ടു താമരപൂവുകളിക്കിടയില്‍...
   നിന്നുമാണെനിക്ക് കിട്ടിയത്...
   വേവലാതി പിടിച്ച തെക്കന്‍ കാറ്റ്..
   കൊണ്ട് വന്നു തന്നതോ?
   പാതിരാ സഞ്ചാരത്തിനറങ്ങിയ..
   വെള്ളക്കണ്ണന്‍ നട്ടൊളിപ്പിച്ചു വെച്ചതോ?
   പാതി തുറന്ന നിലാവില്‍ നിന്നും
   കൈ വിട്ട് പോയതോ?
   പാടത്തെ കാവല്‍ക്കരന്‍ കൊക്ക്..
   കാലിലൊടക്കിയപ്പോള്‍ തട്ടി എറിഞ്ഞതോ?

   പൈമ ഇതെപ്പടീ....??

   Delete
 3. പ്രയിക്കുന്നതിനു മുന്‍പ് തന്നെ അവളെ ചുബിച്ചല്ലേ !! അത് (ആ സാധനം ) കിട്ടുന്നതിനു മുന്‍പേ അവള്‍ ചുംബനം ഏറ്റ് വാങ്ങുകയും ചെയ്തു ..അപ്പോള്‍ അവള്‍ ആളു ചില്ലറ ക്കാരി അല്ലല്ലോ ..ഏതാ പൈമേ ആ അമ്പലക്കടവ് ?? :))

  ReplyDelete
  Replies
  1. പറഞ്ഞാല്‍ പ്രശ്നം ആകും ...അത് പഞ്ചായത്ത് ഏറ്റെടുത്തു

   Delete
 4. ഇതെല്ലാം കഴിഞ്ഞാണ് അവള്‍ പ്രണയം നല്‍കിയത് !!!!

  ReplyDelete
 5. അമ്പലക്കടവ് സ്ഥലമാണോ
  അതോ ക്ഷേത്രക്കടവോ?
  രണ്ടായാലും ആത്മീയ പ്രണയത്തില്‍
  ഇടപെട്ടു.

  ഇനി അനുഭവിക്കാം.

  ReplyDelete
 6. അമ്പലക്കടവില്‍ വെച്ച് നീ നല്‍കിയത് എന്താനന്നു വായിക്കുന്നവര്‍ ചിന്തിക്കട്ടെ! നിനക്ക് നീ ആശിച്ച പ്രണയം കിട്ടിയില്ലേ?എന്തായാലും കടവുതന്നെ തിരഞ്ഞിടത്തത് നന്നായി,അന്ന് തന്ന പ്രണയംഎന്നും കെടാതെ സുക്ഷിക്കു... ആശംസകള്‍

  ReplyDelete
 7. രണ്ട് താമരപ്പൂവുകള്‍ക്ക് ഇടക്ക് നിന്നല്ലേ കിട്ടിയത്.. നിശ്ചയമായും ചെളിയാവും. :) അത് നല്‍കിയപ്പോള്‍ അവള്‍ക്ക് തലയില്‍ ചെളി കയറി. അതുകൊണ്ടല്ലേ അവള്‍ ചുംബിച്ചത്.. അല്ലെങ്കില്‍ ആരെങ്കിലും ചുംബിക്കുമോ ..

  ഇനി നിന്നാല്‍ ശരിയാവില്യ :)

  ReplyDelete
 8. ഓഹോ! അങ്ങനെ.....

  ReplyDelete
 9. പെണ്ണുങ്ങള്‍ക്ക്‌ എന്തേലും നല്‍കിയാലേ പ്രണയം കിട്ടൂ..! നോട്ട് ദ പോയിന്റെ ..........!
  (ന്നാലും അതെന്തായിരിക്കും..? )

  ReplyDelete
 10. അവളുടെ പേരും ഭാവന എന്നാണോ? അതോ ഭാവാനി എന്നോ? :)
  എന്തായാലും ഞാങ്ങളിലും ഭാവന നെയ്തു തന്ന പൈമാ നന്ദി !!

  ReplyDelete
 11. രണ്ടാം വരവിന് ഇങ്ങനെ ഒരു കൊടുക്കല്‍ വാങ്ങല്‍ വേണ്ടി വന്നു അല്ലേ? ആശംസകള്‍

  ReplyDelete
 12. ഇത്ര വേഗം പ്രണയം കിട്ടാന്‍ എന്താണാവോ ഈ പൈമ കൊടുത്തത്...?
  (ഒരു വൈബ്രേറ്റര്‍ വേണ്ടി വരുമോ ഭാവന ഉണര്‍ത്താന്‍ .... :))

  ReplyDelete
 13. അത് താനല്ലയോ ഇത് എന്നു വര്‍‌ണ്ണ്യത്തില്‍ ആശങ്ക ഇല്ലാതിരിക്കട്ടെ

  ReplyDelete
 14. താമരപ്പൂവ് , അമ്പലക്കടവ് ...
  സത്യം പറ പൈമേ എന്താ കൊടുത്തത് ...:)

  ReplyDelete
 15. അമ്പലക്കടവില്‍ വച്ച്
  ചുംബനത്തോടോപ്പം
  ഞാനത് അവള്‍ക്കു നല്‍കി

  സത്യം പറ...ലവള്‍ക്ക് കൊടുത്ത ലത് എന്താ ?

  ReplyDelete
 16. ഹോ..ആ അത്...എന്റെ ഉറക്കം നഷ്ടപ്പെട്ടു.

  ഇനി അവള്‍ കുളിക്കാമ്പോയപ്പോ അവിടെ മറന്നു വെച്ചത് വല്ലോം ആണോ അത്.തരിച്ചു കിട്ടിയ സന്തോഷത്തില്‍ പ്രേമിച്ചതാണെങ്കിലോ....

  പൈമേ..കവിത കൊള്ളാം കേട്ടോ

  ReplyDelete
 17. വായിച്ചു പ്രോത്സാഹിപ്പിച്ച
  എല്ലാവര്ക്കും സന്തോഷം ...നന്ദി ....

  ReplyDelete
 18. പൈമേ 'ലത്' വെള്ള കൊക്കിന്റെ
  കാലില്‍ ഒടക്കിയോ ഉടക്കിയോ??
  കൊള്ളാം...ആശംസകള്‍..

  ReplyDelete
 19. പ്രദീപേ,
  "പൈമ"യില്‍ ഒളിഞ്ഞിരിക്കുന്ന കലാകാരന്‍റെ ഭാവനയില്‍ അത് വിണ്ണില്‍ നിന്നും അടര്‍ന്നു വീണ വെണ്ണിലാ ചന്ദന കിണ്ണമോ, നിലാവിനെ തോല്‍പ്പിക്കുന്ന ചിരിയോ,ഉള്ളം തണുപ്പിക്കും ചന്ദനമോ,ഗാന്ധര്‍വ മുഹൂര്‍ത്തത്തില്‍ മേഘത്തില്‍ നിന്നും അടര്‍ന്നു വീണ നക്ഷത്രമാകാം...:)
  എന്നാല്‍ കുഞ്ഞനിയന്‍ പ്രദീപിന് കിട്ടിയത് അതൊന്നുമായിരിക്കില്ല എന്ന് എനിക്കറിയില്ലേ :)
  അതൊരുപക്ഷേ നത്ത് ഉപേക്ഷിച്ച തേങ്ങാ പൂളോ,നിലാവില്‍ നിന്നും ചാടിയ വാല്‍മാക്രിയോ,ആണെന്ന് ചിന്തിച്ചു ..
  പക്ഷെ കൊക്കിന്റെ കാലില്‍ തടഞ്ഞത് എന്ന് കേട്ടപ്പോള്‍ ....:)))

  അയ്യേ...ഉപയോഗം കഴിഞ്ഞു ഒന്നും പാടത്തേക്കു എറിയരുത് കൊച്ചേ...വെറുതെ കൊക്കിന്റെ കാലില്‍ ചുറ്റാന്‍ പാകത്തിന്.:)))

  "മാലിന്യങ്ങള്‍ എങ്ങനെ വേണ്ട വിധത്തില്‍ സംസ്കരിക്കാം" എന്ന് മാത്സ് ബ്ലോഗില്‍ നീരുജിയുടെ മികച്ച ഒരു ലേഖനം ഉണ്ട്.പോയി വായിച്ചു പഠി.അല്ല പിന്നെ....
  സുഖല്ലെടാ നിനക്ക്?അവളോടും അന്വേഷണം പറയു.

  ReplyDelete
 20. ആഹാ , പൈമേ ആ അമ്പലം എവിടേ
  കൊള്ളാം ട്ടോ

  ReplyDelete
 21. പ്രണയിക്കുമ്പോഴെ ജനസംഖ്യയെ കുറിച്ച് ഉത്കണ്ഠാകുലരാണോ ?

  ReplyDelete
 22. പണ്ട് കടം മേടിച്ച അമ്പത് രൂപ തിരിച്ച് കൊടുത്ത കാര്യമാണ് പൈമ പറഞ്ഞത്.. എല്ലാരും കാട് കയറി ചിന്തിച്ചു..

  ReplyDelete
 23. വൈകിയാണേലും കവിത വായിച്ചു.'അത്'ശരിക്കും ഒരു കവിത വിരിയിച്ചിട്ടുണ്ട്.വരികളില്‍ ഒളിഞ്ഞു കിടക്കുന്ന കൊടുക്കലും വാങ്ങലും ആത്മഹര്‍ഷം ഉളവാക്കിയതിന്റെ ഉള്‍ത്തുടിപ്പുകള്‍ ആണ്.അതെന്തെന്നു വായനക്കാര്‍ ചിന്തിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം -'അത്'തന്നെയാണ് കവിത.അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല ഒരാള്‍ക്കും...അഭിനന്ദനങ്ങളുടെ ഒരായിരം മലര്‍ ചെണ്ടുകള്‍ !

  ReplyDelete
 24. വായിക്കാൻ വൈകിയെങ്കിലും കവിതയിലെ ഭാവന ഞാനറിയുന്നു.

  ReplyDelete
 25. ഞാനും വായിക്കാന്‍ ഏറെ വൈകി..... അത് സത്യത്തില്‍ എന്താ ?
  ഒന്ന് പറയാന്‍........... ശ്ശോ....... ഒന്ന് പറ മാഷേ........ എന്താ അത്.....


  എനിക്കുമുണ്ടൊരു ബ്ലോഗ്‌........ വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു........

  ReplyDelete
 26. അതെന്തായിരിക്കും.. ??

  ReplyDelete
 27. കൊള്ളാം ട്ടോ , എന്നാലും എന്താ കിട്ടിയത്

  ReplyDelete
 28. അമ്പലക്കടവില്‍ വച്ച്
  ചുംബനത്തോടോപ്പം
  ഞാനത് അവള്‍ക്കു നല്‍കി
  അവള്‍ എനിക്ക് പ്രണയവും ......

  കൊച്ചു കള്ളന്‍! അത് എന്താണെന്ന് വ്യക്തമാക്കിയില്ല. മറ്റുള്ളവരുടെ തല പുകക്കാന്‍. അത് കൊടുത്തപ്പോള്‍ അതിനേക്കാള്‍ വിലയേറിയ ഒന്ന് കിട്ടുകയും ചെയ്തുവത്രേ. ഏതായാലും, സുഹൃത്തേ, അഭിനന്ദനങ്ങള്‍. വീണ്ടും എഴുതുക.

  ReplyDelete
 29. ആദ്യ രണ്ട് വരിയില്‍ പടന്നക്കാരന്‍ പറഞ്ഞ മാറ്റമാണ് കൂടുതല്‍ അനുയൊജ്യമായി എനിക്കും തോന്നിയത്. എങ്കിലും അതെന്താണ് കിട്ടിയത്?..അവസാനത്തെ വരി (അവള്‍ എനിയ്ക്ക് പ്രണയവും) എന്നല്ലായിരുന്നെങ്കില്‍ കിട്ടിയത് പ്രണയമായിരുന്നെന്ന് ഞാന്‍ വിചാരിക്കുമായിരുന്നു.

  ReplyDelete