Saturday, October 6, 2012

സ്വസ്ഥം


പോരാളികള്‍ തയാറെടുത്തു
ശൂലം, വാള്‍, പരിച,
ആയുധങ്ങള്‍ പലതു
ലോഹം ഒന്ന് തന്നെ
മനുഷ്യനും മതങ്ങളും പോലെ
മനുഷ്യനെ പോലെ ആകാതെ
ലോഹങ്ങള്‍ക്ക് പിന്മാറി
ഒരു വാള്‍ ഒടിഞ്ഞു നിലം പതിച്ചു
ഒപ്പം സുഗന്ധ്യലേപനം പൂശിയ
രാജാവിന്റെ തലയും

ഭരണം മാറി, മഴ മാറി, വെയില്‍ മാറി,
ഒരു വാള്‍ വീണ്ടും നിലം പതിച്ചു
ജയിച്ച ആ  രാജാവിന്റെ ശിരസ്സും ..
പിന്നെയും  ഭരണം മാറി ..

എന്നാല്‍
മാളത്തില്‍....,,,,
മുയല്‍ കുഞ്ഞിനു പാല് കൊടുത്തു
സുഖമായി കഴിയുന്നു  സ്വസ്ഥമായി
മരക്കൊമ്പില്‍ ,,,,
,അടക്കാക്കുരുവി ഇണയോട്
 കൊക്കുരുമി ഇരുന്നു സ്വസ്ഥമായി

21 comments:

 1. പ്രിയ പൈമ,

  നമുക്കും വേണ്ടേ സ്വസ്ഥത ആ മുയലിനെയും അടക്കാക്കുരുവിയെയും പോലെ.നന്നായി. ആശംസകള്‍ .

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 2. നന്ദി സന്തോഷം ..രാം ജി ചേട്ടാ
  ..ഗിരീഷ്‌

  പാതിവാതില്‍ തുറന്നു നിലാവ്
  താരകളോട് കിന്നരിക്കുന്നു
  ഇളം തെന്നല്‍ താരാട്ടു പാട്ടുമായി
  എന്നെ ഉറക്കാന്‍ വരുന്നു ..
  ശുഭരാത്രി .

  ReplyDelete
 3. എന്തോ ..ഒന്നും അങ്ങോട്ട്‌ തിരിഞ്ഞില്ല ...

  ReplyDelete

 4. ഈ നിലാവും കവിതയും എന്റെ ഉറക്കം കെടുത്തി. എവിടെ സ്വസ്ഥത ?

  ReplyDelete
 5. പൈമാ, ഈ ഹൈക്കു കലക്കി ട്ടാ ... നല്ല അര്‍ത്ഥമുള്ള സംഗതി...!

  ഇത്രക്കും ആന ബുദ്ധി ഒക്കെ ഉണ്ടായിരുന്നിട്ടും നമ്മള്‍ മനുഷ്യര്‍ക്ക്‌ കടുകോളം വിവേകം ഇല്ലാതെ പോയല്ലോ എന്ന് ചിന്തിച്ചുപോയി! നമ്മളെക്കാള്‍ സന്തുഷ്ടരാണ് മുയലും മാനും എല്ലാം! സത്യം!!

  ആ, കാലത്തിന്റെ ഒരു പോക്കേയ്!!! പറഞ്ഞിട്ട് കാര്യമില്ല, കൂടെ തുഴയുക തന്നെ!

  ReplyDelete
 6. അടയ്ക്കാകുരുവിയും മുയലും മറ്റും സ്വസ്തതയോടെ കഴിയുന്നുവെന്ന് മനുഷ്യർ വെറുതെ സ്വപ്നം കാണുകയാണ്. അവർക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. ശത്രുക്കളും ഭക്ഷണ ദാരിദ്ര്യവും മറ്റും അവരുടെ സ്വസ്തതയെ നശിപ്പിക്കുന്നുണ്ട്. അതുകൂടാതെയാണ് മനുഷ്യനെക്കൊണ്ടുള്ള ശല്യവും...!
  ആശംസകൾ...

  ReplyDelete
 7. താങ്കള്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ വായനക്കാരില്‍ അസ്വസ്ഥത ഉണ്ടാക്കിയോ ?തിരഞ്ഞടുത്ത വിഷയം കൊള്ളാം പക്ഷെ വാക്കുകള്‍ക്കു മുര്‍ച്ച കുറഞ്ഞപോലെ! പൈമ താങ്കളുടെ വാക്കുകളിലെ തീവ്രത എവിടെ,ഇതിലും കുടുതല്‍ പ്രതീക്ഷിക്കുന്നു.വീണ്ടും കാണാം.ആശംസകള്‍

  ReplyDelete
 8. നല്ലത് തന്നെ കേട്ടോ.

  ReplyDelete
 9. മനുഷ്യന്‍ പഠിക്കുമായിരിക്കും ചിലപ്പോള്‍.....വല്ല കാലത്തും

  അതുവരെ മുയലിനേയും അടയ്ക്കാക്കുരുവിയേയും ഒന്നും മനുഷ്യന്‍ ചുമ്മാ വിടുമെന്ന് തോന്നുന്നില്ല.

  ReplyDelete
 10. അധികാരത്തിനു വേണ്ടിത്തന്നെയാണ് എന്നും യുദ്ധങ്ങള്‍ നടക്കുന്നത് ,പക്ഷെ വിശേഷാബുദ്ധിയുള്ളതുകൊണ്ട് മൃഗങ്ങളെപ്പോലെ ജീവിക്കേണ്ടവനല്ല മനുഷ്യന്‍

  ReplyDelete
 11. എന്നാല്‍
  മാളത്തില്‍....,,,,
  മുയല്‍ കുഞ്ഞിനു പാല് കൊടുത്തു
  സുഖമായി കഴിയുന്നു സ്വസ്ഥമായി
  മരക്കൊമ്പില്‍ ,,,,
  ,അടക്കാക്കുരുവി ഇണയോട്
  കൊക്കുരുമി ഇരുന്നു സ്വസ്ഥമായി

  സ്വസ്ഥം ഗ്രിഹഭരണം എന്നാണോ പൈമേ ഉദ്ദേശിച്ചത് ??

  ReplyDelete
 12. nalla upama. manoharamayirikkunnu kavitha.

  http://kalivilakkuthelinjappol.blogspot.in

  ReplyDelete
 13. തലകള്‍ വീണത്‌ സ്വസ്ഥതക്ക് വേണ്ടിയല്ലേ. പക്ഷെ അറിഞ്ഞിട്ടവരും അസ്വസ്ഥരായിപ്പോയി. മുയലുകളെ, കുരുവികളെ ലാല്‍സലാം..

  ReplyDelete
 14. പൈമേ നീ നന്നായി എഴുതിയോ? നീ തന്നെ ഒന്ന് വിശകലനം ചെയ്യണം
  ഇതിൽ വരികൾക്കിടയിലെ ലിങ്കിങ് പരാജയമാണ് ചില കല്ലുകടിക്ക് കാരണം.....
  കവിതയില്ലാ എന്നല്ല ഞാൻ പറയുന്നത്, ഒന്ന് കൂടി ശ്രമിച്ചാൽ അടിപൊളിയാകും

  നമുക്കാ അടക്കാ കുരുവികളാക്കാം

  ReplyDelete
 15. പൈമേ നീ നന്നായി എഴുതിയോ? നീ തന്നെ ഒന്ന് വിശകലനം ചെയ്യണം
  ഇതിൽ വരികൾക്കിടയിലെ ലിങ്കിങ് പരാജയമാണ് ചില കല്ലുകടിക്ക് കാരണം.....
  കവിതയില്ലാ എന്നല്ല ഞാൻ പറയുന്നത്, ഒന്ന് കൂടി ശ്രമിച്ചാൽ അടിപൊളിയാകും

  നമുക്കാ അടക്കാ കുരുവികളാക്കാം

  ReplyDelete
 16. പ്രദീപ്‌ ..ഒന്നുകൂടെ ഒന്ന് നിവര്‍ത്തി കുടഞ്ഞ്‌ തേച്ച് മടക്കിയാല്‍

  നല്ല ഫസ്റ്റ് ക്ലാസ്സ്‌ കവിതയാകും ...

  ആശയം കൊള്ളാം ...ആശംസകള്‍

  ReplyDelete
 17. സ്വസ്ഥത ഏതെങ്കിലും മാളത്തിലൊ മരക്കൊമ്പിലോ ഇരിക്കുന്നുണ്ടെന്ന് കരുതുന്നില്ല . ഓരോ ജീവനും പലപല കാര്യങ്ങളില്‍പ്പെട്ട് കുഴങ്ങുക തന്നെയാവും . അധിനിവേശം എല്ലാം മാളങ്ങളും മരക്കൊമ്പുകളുമില്ലാതാക്കുന്നെന്നത് മറ്റൊരു വശം . പിന്നെ അധികാരത്തിനായുള്ള മത്സരം വെറുതെ തന്നെ .

  ReplyDelete
 18. സ്വസ്ഥത തന്നെ പ്രശനം..കൊള്ളാം.
  ആശംസകള്‍. പൈമ..

  ReplyDelete
 19. നല്ല ആശയം. വരികള്‍ ഒരല്‍പം കൂടി ചിട്ടപ്പെടുത്തിയാല്‍ കേമം.

  നാളേക്ക് വേണ്ടുന്നതെടുത്തിടാത്ത
  മൃഗത്തിനെ തൊട്ടു നമസ്ക്കരിക്കൂ...

  ReplyDelete