Wednesday, August 22, 2012

ആഗ്രഹം

എനിക്കൊരു നല്ല ആശാരി ആവണം
എന്നായിരുന്നു ആഗ്രഹം .
വാക്കുകള്‍ മിനുക്കി ചിന്തേര് ഇട്ടു
അടുപ്പിച്ചു ഭംഗിയാക്കി കഥക്കൂടുകള്‍
പണിയുന്ന വാക്കാശാരി.

എനിക്കൊരു നല്ല
‘മേസ്തിരി’ ആവണം
എന്നായിരുന്നു ആഗ്രഹം .
വാക്കുകള്‍ അടുക്കി നിര വരുത്തി
ഓരോ അക്ഷരങ്ങളെയും തൂക്കുകട്ട വച്ച്
അളന്നു നോക്കി കവിതപ്പുര
പണിയുന്ന
മേസ്തിരി

എനിക്കൊരു നല്ല കൊല്ലന്‍ ആവണം
എന്നായിരുന്നു ആഗ്രഹം .
മനസ്സില്‍ കത്തിഎരിയുന്ന
വാക്കുകള്‍ ഉലയില്‍ വച്ച്
അടിച്ചു പതം വരുത്തി ലേഖനങ്ങള്‍ കൊണ്ട്.
അസ്ത്രങ്ങള്‍ പണിയുന്ന
ഒരു വാക്കൊല്ലന്‍

എന്നിട്ടോ ?
അടുക്കുംതോറും പിടി തരാതെ ഓടുന്ന
വാക്കുകളെ തേടി അലഞ്ഞു
ഒരു ഭ്രാന്തനായി മാറിയിരിക്കുന്നു .

31 comments:

 1. ഒന്നും ആവാതെ ആഗ്രഹങ്ങള്‍ അങ്ങിനെ തന്നെ അല്ലെ.
  എന്തായാലും നല്ലൊരു
  ആശാരിയെപ്പോലെ
  കൊല്ലനെപ്പോലെ
  മേസനെപ്പോലെ
  ആകാന്‍ ശ്രമിക്കാം.

  ReplyDelete
 2. തേടിത്തേടി അവസാനം എത്തുന്ന ആ അവസ്ഥയാണു വാക്കു തേടുന്നവര്‍ക്ക് ഉണ്ടാകുന്നതെന്ന് പറഞ്ഞത് മഹാനായ ഒരു എഴുത്തുകാരനാണ്. പണ്ട്.....വളരെ പണ്ട്. കാലത്തെ അതി ജീവിക്കുന്ന സത്യങ്ങള്‍ അങ്ങനെയാവണമല്ലോ അല്ലേ?...

  ഇനിയും വരാം വായിയ്ക്കാന്‍.......

  ReplyDelete
 3. എനിക്കിപ്പോൾ എഴുതാൻ പേടിയാണ്...കുറേയേറെ വായിച്ചത് കൊണ്ടാവാം.അർത്ഥം,സന്ധി,സമാസം,വൃത്തം,അലങ്കാരം(വ്യാകരണം)ഒക്കെ മനസിലാക്കിയത് കൊണ്ടാവാം.ഇപ്പോൾ തോന്നുന്നൂ ഇതൊന്നുംപഠിക്കണ്ടായിരുന്നെന്നു... മർമ്മം മനസ്സിലാക്കിയാൽ ആരേയും തല്ലാൻ പറ്റാത്ത സ്ഥിതി...അതുകൊണ്ട് ആശാരിയെപ്പോലെ,കൊല്ലനെപ്പോലെ,
  മേസനെപ്പോലെ,ആകണ്ടാന്നാ എന്റെ ചിന്ത..ആശംസകൾ

  ReplyDelete
 4. ബല്ലാത്ത ആഗ്രഹങ്ങളെന്നെ പഹയാ അന്റെത്...

  ReplyDelete
 5. അടുക്കുംതോറും പിടി തരാതെ ഓടുന്ന
  വാക്കുകളെ തേടി അലഞ്ഞു
  ഒരു ഭ്രാന്തനായി മാറിയിരിക്കുന്നു....
  Well said!

  ReplyDelete
 6. അല്ലയൊ ആശാരീ.....ആശംസകൾ.....:)

  ReplyDelete
 7. വാക്കിനെ അതിന്‍റെ സര്‍ഗ സമൂര്‍ത്തതയില്‍ വാര്‍ത്തെടുക്കുന്ന വിദഗ്ദ്ധനായ പണിക്കാരാ ഇത് സ്വന്തത്തില്‍ ഒളിഞ്ഞു കിടക്കുന്നില്ലേ?ബഹിര്‍ഗ്ഗമിക്കട്ടെ എല്ലാം പണിക്കുറ തീര്‍ക്കും പണിശ്ശാലയില്‍ നിന്നും...അകമഴിഞ്ഞ ഭാവുകങ്ങള്‍ !

  ReplyDelete
 8. പട്ടേപ്പാടം റാംജി
  Echmukutty
  ചന്തു നായർ
  ഷബീര്‍ - തിരിച്ചിലാ
  ചീരാമുളക്
  പാപ്പാത്തി
  Mohammed kutty Irimbiliyam


  സന്തോഷം ..
  മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു .
  എല്ലാവര്ക്കും

  ReplyDelete
 9. പരിശ്രമം ചെയ്യുകിലെന്തിനെയും
  വശത്തിലാക്കാന്‍ കഴിവുള്ള വണ്ണം
  എന്നാണല്ലോ കവി വാക്യം, അത്
  മറക്കാതെ, പരിശ്രമിക്കുക മുന്നേറുക
  തീര്‍ച്ചയായും ഇവരെല്ലാം ആകാം
  അല്ലെങ്കില്‍ ഇവരില്‍ ഒരാളെങ്കിലുമാകാം !
  ആഗ്രഹങ്ങള്‍ സഫലമാകട്ടെ !
  ആശംസകള്‍ ആശിഷുകള്‍!

  ReplyDelete
 10. എനിക്കൊരു നല്ല ആശാരി ആവണം
  എന്നിട്ട് വേണം നല്ല ഒരു ആശാരിച്ചിയെ കെട്ടാന്‍

  ReplyDelete
 11. അങ്ങനെയങ്ങനെ പൈമയൊരു Wordsmith ആയി

  ReplyDelete
 12. കൊള്ളാം!
  മേസൺ എന്നതു മാറ്റി ‘മേസ്തിരി’ആക്കൂ! (അല്ലെങ്കിൽ അല്പണിക്കാരൻ)
  ഞങ്ങളുടെ നാട്ടിൽ മേശരി എന്നും വിളിക്കും.

  ReplyDelete
 13. “അല്ലെങ്കിൽ കല്പണിക്കാരൻ“ എന്ന് തിരുത്ത്....

  ReplyDelete
 14. അങ്ങനെ പൈമയും ഗവിയായി...ഒന്നു കൂടി കാച്ചിക്കുറുക്കിയാല്‍...!!

  ReplyDelete
 15. പക്ഷെ അവസാനം ഒരു ബ്ലോഗ്ഗര്‍ ആയി... അല്ലെ!!! ഓരോരോ വിധികളെ!!!

  ആഫ്രിക്കയില്‍ നിന്നും പാമ്പിന്റെ ഡോക്ടര്‍ ... ശേ ശ്ശെ... ദുഫായില്‍ നിന്നും ഭ്രാന്തന്‍ ബ്ലോഗ്ഗര്‍ വന്നെന്നു കേട്ടല്ലോ... ശെരിയാണോ! എന്നാലൊന്നു കാണാന്‍ പറ്റോ ?

  ReplyDelete
 16. ഒരു ഭ്രാന്തന്‍ ആകുന്നതും ചിലപ്പോഴൊക്കെ നല്ലതാണ്. പ്രത്യേകിച്ച് വാക്കുകള്‍ക്കു പിറകെ ഓടുന്ന ഭ്രാന്തന്‍ .. അവരാണ് പലപ്പോഴും ഇതിഹാസങ്ങള്‍ ആയി മാറുന്നത് :)

  ReplyDelete
 17. അസ്സലായി പ്രദീപ്. നല്ല ചിന്തയാണ് പങ്കുവെച്ചത്. അക്ഷരക്കൂട്ടുകൾ അങ്ങിനെയാണ്, അടുക്കുന്തോറും പിടിതരാതെ അകന്നകന്ന് പോവും....

  ഡോക്ടർ ജയൻ പറഞ്ഞപോലെ മേസൺ എന്നതുമാറ്റി മേസ്തിരി എന്നാക്കിയത് നന്നായി.

  ReplyDelete
 18. നീ വാക്കുകളെ തേടി തന്നെയല്ലേ അലയുന്നത്...
  ഉദ്ദേശം ലക്ഷ്യം കാണുക തന്നെ ചെയ്യും

  ഈ എഴുത്ത് ഇഷ്ടപ്പെട്ടു

  ReplyDelete
 19. ഗംഭീരം ! ഒത്തിരി ഇഷ്ട്ടപ്പെട്ടു .. ...ഓണാശംസകള്‍ ... !

  ഓ ടോ :താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ കട തുടങ്ങി.കഥപ്പച്ച..( വലിയ കഥയൊന്നുമില്ല എങ്കിലും ...! ).. എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :)

  ReplyDelete
 20. എന്തെല്ലാം ആഗ്രഹങ്ങള്‍ .ഒരു കുന്നോളം ആഗ്രഹിച്ചാലേ കടുകുമണിയോളമെങ്കിലും കിട്ടു ..ആഗ്രഹിക്കു..എന്തെങ്കിലുമൊക്കെ ആയി തീര്‍ന്നേക്കാം..

  ReplyDelete
 21. പ്രദീപേ..., കണ്ണടച്ചു പറയാം....നന്നായിരിക്കുന്നു
  ഒരു ഭ്രാന്തനായ് മാറിയിരിക്കുന്നു എന്നു വായിക്കുന്ന- എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന..ഒരാൾ ഈ കവിത വായിച്ച് ആത്മ പരിശോധന നടത്തിപോകും... ഞാനിപ്പോ ഭ്രാന്തനോ.. (ഭ്രാന്തിയോ)..എന്ന്

  ReplyDelete
 22. ആഗ്രഹിക്കൂ..ആഗ്രഹിച്ചുകൊണ്ടേ ഇരിക്കൂ ! എന്നാലല്ലേ എവിടെയെങ്കിലും എത്താന്‍ സാധിക്കു...ഒരു ആഗ്രഹവും ഇല്ലാത്തവര്‍ എവിടെയും എത്തില്ല !


  >>അങ്ങനെ ഗവിതയിലും കൈവെച്ചു അല്ലെ ! <<

  ReplyDelete
 23. എന്തോരം ആഗ്രഹങ്ങളാ പൈമേ .. ഈ കവിതവായിച്ച് ഇതേപോലെ ഒക്കെ ആഗ്രഹിക്കാന്‍ ഞാനും ശ്രമിക്കാന്‍ പോണൂ ട്ടോ...

  ReplyDelete
 24. ആദ്യമായാ ഇവിടെ..
  നന്നായി..

  ReplyDelete
 25. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .. കവിയ്ക്കു തന്റെ കാമുകിയെ കിട്ടിയിരുന്നെങ്കില്‍ പിന്നെ നല്ല കാവ്യങ്ങള്‍ കിട്ടാതെ നമ്മള് വലഞ്ഞേനെ എന്ന് .. അപ്പൊ നടക്കട്ടെ.. പക്ഷെ ഭ്രാന്ത് കൂടാതെ നോക്കണം ..ഹഹ :)(തമാശ പുടിച്ചില്ലേല്‍ പറയണേ )

  ReplyDelete
 26. അപ്പഴും ഒരു ടീച്ചറാവാൻ ( മാഷ്‌ ) തോന്നീലല്ലോ., :(

  നല്ല അടുക്കും ചിട്ടയും ഉണ്ട്‌ വരികൾക്ക്‌ ..ആശംസകൾ ട്ടൊ..

  ശുഭരാത്രി.,!

  ReplyDelete
 27. മനസ്സിനെ സ്പര്‍ശിക്കാതെ പോകുന്ന കാര്യങ്ങളെക്കുറിച്ച് എഴുതാന്‍ ശ്രമിക്കാതിരിക്കുക എന്നതാണ് അഭികാമ്യം. അത് എങ്ങനെ എഴുതിയാലും നന്നാവില്ല. മനസ്സില്‍ തട്ടിയ കാര്യങ്ങളെക്കുറിച്ച് ലളിതമായി എഴുതുമ്പോള്‍ വാക്കുകള്‍ തേടി അലയേണ്ടിവരില്ല. എല്ലാം പേനത്തുമ്പില്‍ വന്നോളും. പിന്നെ, ഒരു കാര്യം ഞാനെന്റെ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട്. എനിക്ക് ഞാന്‍ ആവാനേ പറ്റൂ എന്ന്. അതുകൊണ്ട്, എഴുത്ത് മെച്ചപ്പെടുത്താന്‍ എന്തു ചെയ്യാം എന്നു ശാന്തമായി ആലോചിക്കുന്നതല്ലാതെ, താരതമ്യപഠനം നടത്തി ഉള്ള മനസമാധാനം കെടുത്താന്‍ ഞാന്‍ നില്‍ക്കാറില്ല. :) അതല്ലേ നല്ലത്.. പൈമയുടെ കവിത നന്നായീട്ടോ.. അതു കൊണ്ടല്ലേ..മടി പിടിച്ചിരുന്ന എന്റെ തലയില്‍ ഇത്രയും ചിന്തകള്‍ കയറിവന്നത് :)

  ReplyDelete
 28. നന്നായിരിക്കുന്നു. ആശംസകൾ

  ReplyDelete
 29. താങ്കളുടെ വരികൾ മനോഹരമായിരിക്കുന്നു..
  ഞാനും കഥക്കൂട്ടു പണിയുന്നവാക്കാശാരിയായില്ല, കവിതപ്പുര പണിയുന്ന മേസ്തിരിയായില്ല,ലേഖനാസ്ത്രങ്ങൾ പണിയുന്ന വാക്കൊല്ലനായില്ല..

  പക്ഷെ ഞാൻഒന്നായിട്ടുണ്ട് കിറു കിറുക്കുള്ള മനസ്സു കൊണ്ട് കുനു കുനെയുള്ള അക്ഷരങ്ങൾ നിരത്തി,കുത്തിക്കുറിച്ച് കുത്തിക്കുറിച്ച് പുലമ്പി നടക്കുന്ന ഒരുവൻ..അപ്പോൾ പരിഹാസത്തിന്റെ പാന പാത്രം നീട്ടാൻ ആരെങ്കിലും ഉണ്ടാകും.. അതു മോത്തിക്കുടിച്ച് ഒന്നും മിണ്ടാതെ, ,…
  ആശംസകൾ പൈമാ..
  സ്നേഹപൂർവ്വം

  ReplyDelete
 30. ആഗ്രഹങ്ങള്‍ ആണല്ലോ മനുഷ്യനെ ജീവിപ്പികുന്നത്, ഇഷ്ടായി വരികള്‍,കൂടുതല്‍ പോരട്ടെ,ആശംസകള്‍ !!!!

  ReplyDelete
 31. നല്ല ആഗ്രഹങ്ങള്‍.
  ആഗ്രഹം നല്ലതുതന്നെ. അതില്ലാത്തവര്‍ ഇല്ലല്ലോ.
  അത്യാഗ്രഹം ആവുമ്പോഴേ പ്രശ്നം വരുന്നുള്ളൂ.

  ReplyDelete