Wednesday, July 25, 2012

മൊട്ടു സൂചി

രാവിലെ മുറ്റം അടി കഴിഞ്ഞു അരിയിടാന്‍ നോക്കിയപ്പോള്‍ ആണ് 
ഒരു മൊട്ടു സൂചി കണ്ടത് .എന്നാ ശരി ഇതിന്റെ സത്യാവസ്ഥ ഒന്നറിയണം 
കാരണം "ഇന്നത്തെ സ്ത്രീകള്‍ അടുക്കളയില്‍ നിന്നും ഫൈസ് ബുക്കിലേക്ക് "
എന്നാണ് ഞങ്ങടെ ഗ്രൂപ്പിലെ ശാരദാ മണി ടീച്ചര് പറഞ്ഞിരിക്കുന്നത് .

"മൊട്ടു സൂചി എവിടെ നിന്നാണെന്ന് കണ്ടെത്തുക ." എന്നാ സ്റ്റാറ്റസ് ഫൈസ് ബുക്കില്‍
പോസ്റ്റ്‌ ചെയ്തു ശാന്ത വീട്ടില്‍ നിന്നും ഉടന്‍ പുറത്തു ചാടി.

ആദ്യം പലചരക്ക് കടക്കാരന്‍ പീതംബരനോട് ചോദിച്ചു ..

"പീതാംബരാ ...ഈ സൂചി ഇവിടെ നിന്നും വാങ്ങിയ അരിയില്‍ നിന്നും കിട്ടിയതാണ്
ആരാണ് ഇതിന്റെ ഉത്തരവാദി ..."?

പീതാംബരന്‍ .. "ശാന്തേ എനിക്കറിഞ്ഞു കൂടാ ..ഇതു ഇവിടെ തരുന്ന
സൈല്‍സ് മാനോട് ചോദിക്ക് ......"

ശാന്താ ഉടനെ സൈല്‍സ് മാന്റെ അടുത്ത് :

"മാഡം എനിക്കറിയില്ല ഇത് തരുന്നത് കമ്പനി ആണ് അവരോടു
ചോദിക്കൂ ..."

ശാന്താ അപ്പോള്‍ തന്നെ കമ്പനിയിലേക്ക് .....

"ചേച്ചി...ഇത് ഞങ്ങള്‍ വാങ്ങിക്കുന്നത് മില്ലില്‍ നിന്നാണ് ചിലപ്പോള്‍ അവര്‍ക്ക്
അറിയാന്‍ പറ്റിയേക്കും .."

പെട്ടന്ന് തന്നെ മില്ലിലേക്കു ശാന്ത ചെന്നു.

മില്ലുക്കാരന്‍ ശാന്തയോട്:

"ഇത് ഞങ്ങള്‍ക്ക്  പാടത്ത് നിന്നും  ആണ് കൊയ്തെടുക്കുന്നത്‌
കൊയ്യുന്ന സ്ത്രീകളോടെ ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കിട്ടിയേക്കും "

ശാന്ത പാടത്തേക്കു ഓടി ...

കൊയ്ത്തുകാർ ഇങ്ങനെ പറഞ്ഞു ...

"ഞങള്‍ക്ക് അറിയില്ല ഒരു പക്ഷെ ഇതിനു മരുന്നടിക്കാന്‍ വരുന്ന
ഗോപാലന്‍ ചേട്ടന് അറിയാമായിരിക്കും ..."

ഗോപാലന്‍ ചേട്ടന്റെ അടുത്ത് ചെന്നപ്പോള്‍
പുള്ളി പറഞ്ഞത് ...

" എനിക്കറിയില്ല ഇതു ഒരു കമ്പനി ഇറക്കുന്ന മരുന്നാണ് . ഇതില്‍ ചിലപ്പോള്‍
സൂചിയുടെ അംശം വല്ലതും ചേര്‍ന്നിട്ടുണ്ടാവും ..മരുന്ന് ഉണ്ടാക്കുന്ന ലബോട്ടറിയില്‍
ചെന്നാല്‍ വിവരം അറിയാം "

ശാന്തയ്ക്ക് നേരം വൈകിയത് കൊണ്ട് ദൌത്യം പൂര്‍ത്തിയാക്കാതെ
തിരിച്ചു വീട്ടിലേക്കു പോരേണ്ടി വന്നു

വീട്ടില്‍ ചെന്നപ്പോള്‍ മോള് ചോദിച്ചു ....

"അമ്മേ എന്റെ ഒരു മൊട്ടു സൂചി ഈ അരി പാത്രത്തിന്റെ അടുത്ത് ചാടി പോയിരുന്നു
അമ്മക്ക് കിട്ടിയിരുന്നോ "?

18 comments:

 1. കൊള്ളാം.
  ഇതാണ് ലോകസ്വഭാവം.
  പൈമ ആള് ‘ഫുത്തിമാൻ’ തന്നെ!

  ReplyDelete
 2. സൂചി പോയാല്‍ ലാബിലും തപ്പണം മോനേ...

  ReplyDelete
 3. ഇങ്ങനെയാണ് ആടിനെ പട്ടിയാക്കുക അല്ലെ ??

  ReplyDelete
 4. ന്യൂസ് നൈറ്റു പോലെയായല്ലോ കാര്യങ്ങള്‍... ഹ...ഹ...

  ReplyDelete
 5. കൊച്ചുകഥയെങ്കിലും ചിന്തിപ്പിച്ചിരിക്കുന്നു പൈമ.

  ReplyDelete
 6. മൊട്ടുസൂചിയില്‍ നിന്നും മോട്ടിടുന്നു കഥ ..നന്നായി ,,

  ReplyDelete
 7. നൈസ് റൈറ്റിങ് പൈമ :)

  ReplyDelete
 8. പ്രദീപേ....
  കഥയ്ക്ക് ഒരു മൊട്ടുസൂചിയായാലും മതീല്ലേ

  ReplyDelete
 9. നുറുങ്ങു രചനയിലൂടെ ശക്തമായ തിരിച്ചുവരവ്.:)
  ലളിതമായ എഴുത്തിലൂടെ,
  ഗൌരവകരവും സങ്കീര്‍ണവുമായ കാര്യങ്ങളെ പോലും
  ലഘുവാക്കി, നര്‍മത്തില്‍ ചാലിച്ച്,
  കാലിക പ്രസക്തി നഷ്ടപ്പെടാതെ, അവതരിപ്പിക്കാനുള്ള പൈമയുടെ കഴിവ് അസൂയാവഹം.
  ശക്തമായ ഭാഷയില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ എഴുതാന്‍ ശ്രമിക്കുക.

  ReplyDelete
 10. പ്രിയ പ്രദീപിനോട് ആദ്യമായി ഒരപേക്ഷ.പുതിയ പോസ്റ്റിടുമ്പോള്‍ facebook-ല്‍ എനിക്കൊരു message അയക്കണേ.ബൂലോകത്ത് അധികം മേഞ്ഞുനടക്കുന്ന ആളല്ലാത്തതു കൊണ്ടാണ് ട്ടോ.....
  ഇനി പോസ്റ്റ്...നല്ല ഭാവനയുടെ തിളക്കമുണ്ട്.പ്രഫുല്ലമാവട്ടെ സര്‍ഗഭാവനകള്‍,ഇതുപോലെ-ഇനിയുമിനിയും.ആശംസകള്‍ !ഭാവുകങ്ങള്‍ !!

  ReplyDelete
 11. കഥ നന്നായിരിക്കുന്ന പ്രദീപ്. ഒട്ടും ആയാസമില്ലാതെ വായിക്കാം. ആന്തരികാര്‍ത്ഥങ്ങള്‍ കണ്ടെത്താം. കൃത്യമായ ഒരു അവസാനിപ്പിക്കലും ഉണ്ട്.

  പ്രദീപിന്റെ എഴുത്തും ,ഭാഷയും ഇനിയും പുരോഗമിക്കും എന്നുറപ്പുണ്ട്. ഭാവുകങ്ങള്‍.

  ReplyDelete
 12. ഈ കഥ മുന്‍പേ ഫേസ്ബുക്കില്‍ പോസ്ടിയപ്പോ വായിച്ചു. അടിപൊളി കഥ കേട്ടോ! അടിപൊളി ഭാവന ആണ്. അതാണ്‌ കലിപ്പ്! സൂപ്പര്‍!

  അപ്പൊ വീണ്ടും കാണാം!

  ReplyDelete
 13. നന്നായിട്ടുണ്ട് പൈമാ...

  ReplyDelete
 14. നിന്റെയൊരു കാര്യം..!
  നന്നായീ പ്രദീപേ..!

  ReplyDelete
 15. മനോഹരമായി വരച്ചുവെച്ചിരിക്കുന്നു എന്നേയും
  എന്റെ ലോകത്തേയും
  അഭിനന്ദനങ്ങള്‍ പ്രദീപ്.

  ReplyDelete