നമ്മുക്ക് പോകാം ആഗ്രഹങ്ങൾ
കെട്ടിപ്പടുത്ത ആ ഉദ്യാനത്തിലേക്ക്....
ഇലചിന്തുകളിൽ നമ്മുക്ക്
പ്രണയം കുറിക്കാം.
പാതി ഉറങ്ങിയ പൂവുകളെ
നമ്മുക്കു ഉണർത്താം..
പൂവിതളുകളെ കാറ്റിന്റെ
വിശറിയിൽ മാനം മുട്ടിക്കാം
ഉച്ചാസവായുവിന്റെ
ഉയർച്ച്ചാതാഴ്ച്ചകളെ
തിരിച്ചറിയാം...
കൺപീലികളുടെ എണ്ണം തിട്ടപ്പെടുത്തി
നിമിഷങ്ങളെ മുറിക്കാം.
വിലപിച്ചെറിഞ്ഞ ദിനങ്ങളെ
കൈവെള്ളയിൽ വച്ച്കണക്കു പറയാം.
ഉൾമുറിയിലെ പേരില്ലാ
മച്ചിക്കോഴികളെ മുട്ടയിടീക്കാം.
മഴപാറ്റകൾക്ക് പുലമ്പലുകളെ
എറിഞ്ഞിട്ടു കൊടുക്കാം
ഇതുവരെ കാണാത്ത പകലുകളെ
രാക്കടലിന്റെ അടിയിൽ ഒളിപ്പിക്കാം
മുങ്ങികയറുമ്പോൾ ഉടുപ്പിലെ
ചിതമ്പലുകൾക്ക് മോടി കൂട്ടാം
സൂര്യചന്ദ്രന്മാരെ പിടിച്ച് കൂട്ടിലടക്കാം
അവർ നമ്മുക്കിനി കാവൽ നില്ക്കട്ടെ.
അപ്പോൾ നമ്മുക്കിനി പ്രണയിക്കാം
പകല്ച്ചൂടിലും നിലാത്തണുപ്പിലും.
പാതി ഉറങ്ങിയ പൂവുകളെ
ReplyDeleteനമ്മുക്കു ഉണർത്താം..
ചിന്തകൾ ഉണർത്തുന്ന നല്ലൊരു കവിത
പരിഹാസരൂപത്തിലുള്ള ഈ എഴുത്ത് തരക്കേടില്ല. വാചകങ്ങൾ ഇനിയും മെച്ചപ്പെടുത്തണം.
ReplyDeleteകൊള്ളാം
ReplyDeleteഇനിയും വിരിയട്ടെ...
ReplyDeleteകൊള്ളാം പൈമാ..നശിച്ച അക്ഷരത്തെറ്റുകള്‍ കൂടി ഒഴിവാക്കുമെങ്കില്‍..
ReplyDelete"കൺപീലികളുടെ എണ്ണം തിട്ടപ്പെടുത്തി
ReplyDeleteനിമിഷങ്ങളെ മുറിക്കാം.
വിലപിച്ചെറിഞ്ഞ ദിനങ്ങളെ
കൈവെള്ളയിൽ വച്ച്കണക്കു പറയാം.
ഉൾമുറിയിലെ പേരില്ലാ
മച്ചിക്കോഴികളെ മുട്ടയിടീക്കാം.
മഴപാറ്റകൾക്ക് പുലമ്പലുകളെ
എറിഞ്ഞിട്ടു കൊടുക്കാം
ഇതുവരെ കാണാത്ത പകലുകളെ
രാക്കടലിന്റെ അടിയിൽ ഒളിപ്പിക്കാം..........."
_____________
ഹാഹ !ഇതല്ലേ കവിത.തിളക്കമുള്ള ഭാവന.നന്നായി പ്രദീപ്.സന്തോഷം തോന്നുന്നു.സര്‍വഭാവുകങ്ങളും നേരുന്നു,സാഭിനന്ദനം.
കുറച്ചായി ബ്ലോഗ് ശ്രദ്ധയില്‍പ്പെട്ടിട്ട്.ഞാന്‍ facebook-ല്‍ link കാണാറുമില്ല.കുഴപ്പം എന്റെതായിരിക്കാം.ക്ഷമാപണത്തോടെ,താങ്കളുടെ കുട്ടിമാഷ്.
സുന്ദര വരികള്‍ പൈമാ....
ReplyDeleteകോര്‍ത്തിണക്കിയപ്പോള്‍ അതിസുന്ദര കവിതയും.
ഇനിയും എഴുതുക............ ഒരുപാട്!
ആശംസകളോടെ,
കാവ്യാത്മകം..... ഭാവസാന്ദ്രം....... ഈ വരികൾ.
ReplyDeleteകവിത നന്നായിരിക്കുന്നു പ്രദീപ്.
ഇതുവരെ കാണാത്ത പകലുകളെ
ReplyDeleteരാക്കടലിന്റെ അടിയിൽ ഒളിപ്പിക്കാം
മുങ്ങികയറുമ്പോൾ ഉടുപ്പിലെ
ചിതമ്പലുകൾക്ക് മോടി കൂട്ടാം
സൂര്യചന്ദ്രന്മാരെ പിടിച്ച് കൂട്ടിലടക്കാം
അവർ നമ്മുക്കിനി കാവൽ നില്ക്കട്ടെ.
അപ്പോൾ നമ്മുക്കിനി പ്രണയിക്കാം
പകല്ച്ചൂടിലും നിലാത്തണുപ്പിലും.
പരിഹാസരൂപത്തിൽ പറഞ്ഞാലും,കാവ്യാത്മകമായി പറഞ്ഞാലും പറയുന്നത് പ്രണയത്തെപ്പറ്റിയല്ലേ ? കുഴപ്പമില്ല. അതെന്തെഴുതിയാലും,ആരെഴുതിയാലും! ആശംസകൾ.
മിനി ടീച്ചറെ ..സന്തോഷം ...നന്ദി
ReplyDeleteഹരിനാഥ് ചേട്ടാ ...സുഖല്ലേ ..നന്ദി
ശ്രീ ഏട്ടാ ..കുറെ ആയല്ലോ കണ്ടിട്ട് ..നന്ദി ..
തൊമ്മന് ...ആദ്യാണല്ലോ ല്ലേ നമ്മള് കാണണെ..ഇനീം വരണേ.
നന്ദി സന്തോഷം ..
ശ്രീക്കുട്ടന് എന്ത് ചെയ്യാം പൂളൂസ്..ലത് ലിങ്ങനെ വന്നൂണ്ടിരിക്കും ..
സന്തോഷം ..
കുട്ടി മാഷെ ..അവസാനത്തെ വരി കമെന്റ് എന്നെ വിഷമിപ്പിചൂട്ടോ ..
എന്നോട് ക്ഷമ ചോദിചിരിക്കുന്നു എന്റെ ദൈവമ്മേ ഈ പാപം എവിടെ കൊണ്ട് കളയും
അപ്പോള്‍ നമുക്കിനി പ്രണയിക്കാം....
ReplyDeleteഇത്രയും ചെയ്യണമെങ്കില്‍ ഞാനില്ല ഈ പണിയ്ക്ക്. എളുപ്പമുള്ള പ്രണയവഴികളെന്തെങ്കിലുമുണ്ടോ????
ReplyDeleteചൂട് കൂട്യേന്റെ അറിയാനൊണ്ട്..!
ReplyDeleteപൈമ ഉസ്സാറായി..!
ചില തിരുത്തലുകള്‍ ഉണ്ട്’
“ഉച്ചാസവായുവിന്റെ
ഉയർച്ച്ചാതാഴ്ച്ചകളെ
തിരിച്ചറിയാം...“ - ഇത് തിരുത്തുക.
പിന്നെ,
ആദ്യവരി-
നമ്മുക്ക് പോകാം,
ആഗ്രഹങ്ങൾ കെട്ടിപ്പടുത്ത ആ ഉദ്യാനത്തിലേക്ക്....
ഇങ്ങിനെയാക്കിയാല് നന്ന്.
ആശംസകളോടെ ..പുലരി
good
ReplyDeleteജോസ് ആദ്യായിട്ടാണെന്നു തോന്നുന്നു ഇവിടെ ല്ലേ ..സന്തോഷം ആ തുറന്ന അഭിപ്രായത്തിനു
ReplyDeleteപ്രദീപ് മാഷെ ..സന്തോഷം ആ വാക്കുകള്‍ക്ക് ..
മണ്ടൂസേ ..നേരത്തെ ആണല്ലോ ..
രംജി ചേട്ടാ ..സന്തോഷം ..കഥ പുതിയത് തരണം കേട്ടോ
അജിത്തെട്ടാ ..സുഖല്ലേ ഉം ഉണ്ട് ...ഒരു കത്തി എടുത്തു കാണിച്ചാല്‍ മതി ..
പ്രഭന് ചേട്ടോ ..വിട്ടിലോക്കെ പോയി അടിച്ചു പൊളിച്ചു തിരിച്ചു വന്നൂലെ
എല്ലാം ഭംഗി ആയില്ലേ ..
അമ്പു ചേട്ടാ .ആദ്യവരവിനു നന്ദി സന്തോഷം ..
വായിക്കാൻ നല്ല രസമുണ്ട്, അതിനപ്പുറം..???
ReplyDeleteഅതെ നമുക്കൊന്ന് അത്രടം വരെ പോയിനോക്കാം...നന്നായിരിക്കുന്നു വരികള്‍ പൈമാ.
ReplyDeleteകവിത വിലയിരുത്താന്‍ ഉള്ള വെവരം ഒന്നും ഞമ്മകില്ല
ReplyDeleteഎന്നാലും സംഗതി ഉഷരായിട്ടുന്ദ്
കൊള്ളാം പൈമേ...!
ReplyDeleteWow!!!..paima ....it is fantastic !!!
ReplyDeleteWow!!!..paima ....it is fantastic !!!
ReplyDeleteWow!!!..paima ....it is fantastic !!!
ReplyDeleteപൈമാ..വളരെ നല്ല വരികള്‍, ഒരായിരം വട്ടം വായിച്ചാലും മതി വരാത്ത പോലെ. ആശംസകള്‍
ReplyDeleteഎത്ര മനോഹരമായ ഭാവന ..... ആ ഭാവന മനോഹരമായി കോര്‍ത്തിണക്കി അതി മനോഹരമായ ഒരു കവിത അഭിനന്ദനങ്ങള്‍ പ്രദീപ്
ReplyDeleteഎങ്കിൽ പ്രണയച്ചോളൂ
ReplyDeleteആശംസകൾ
സോളമന്റെ പ്രണയ ഗീതങ്ങള്‍ വായിച്ചിട്ടുണ്ടോ ? പഴയ നിയമം ? ..ഇത് ആ സ്റ്റൈല്‍ ഓര്‍മ്മ പ്പെടുത്തി
ReplyDeleteകൊള്ളാം
ReplyDeleteഈയിടെയായി പൈമക്ക് കവിതയാണല്ലോ കൂട്ട്.
ReplyDeleteഎന്തായാലും നന്നായിരിക്കുന്നു.
ഇതാവുമ്പോള്‍ കുറച്ചു സമയം മതിയല്ലോ.നന്ദി ഫാരി ..
Deleteനന്നായിട്ടുണ്ട് ....
ReplyDeleteസ്വാഗതം ..പൈമാ ബ്ലോഗ്ഗിലേക്ക് ....നന്ദി .
Deleteവളരെ നന്നായെന്നുപറഞ്ഞ് സുഖിപ്പിക്കാന്‍ ഞാനില്ല പൈമേ..
ReplyDeleteഒരു കൗതുകം തോന്നി രണ്ടുവട്ടം വായിച്ചു. പക്ഷേ വേണ്ടത്ര ശ്രദ്ധവച്ചെഴുതിയതല്ലെന്നു തോന്നുന്നു.
നിഷേധത്തിന്റെ സ്വരമാണ് ഉദ്ദേശിച്ചതെങ്കില്‍ വേണ്ടത്ര വിജയിച്ചില്ല. ഒന്നുകൂടെ ശ്രദ്ധവച്ചാല്‍ പാവം വായനക്കാരന് ഏറ്റുവാങ്ങുന്ന ഈര്‍ഷ്യക്ക് സമാധാനമുണ്ടാക്കാം. അല്ലെങ്കില്‍ ആരോടാണീ ഈര്ഷ്യയെന്നു സൂചിപ്പിക്കാമായിരുന്നു.
ശൈശവാവസ്ഥയില്‍ നിന്നു കവിതയെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുമല്ലോ.. നന്മമാത്രം ഉദ്ദേശിച്ചുകൊണ്ട്, (ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കാതിരിക്കാനാണങ്ങിനെ സംബോധന ചെയ്യേണ്ടിവന്നത്.)
എല്ലാവിധ ആശംസകളും.
അപ്പോ.. അടുത്ത പോസ്റ്റ് പോന്നോട്ടെ...
സന്തോഷം മൂത്തേടത് മാഷെ ..ഇത് പോലെ ഉള്ള കമെന്ട്ടുകള് ആണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.എഴുത്ത് തുടങ്ങിയപ്പോള്‍ ഒരു വികാരവും മനസ്സില്‍ ഉണ്ടായില്ലാ. പ്രണയം വിജയിക്കാതെ മരിക്കാന്‍ പോകുന്ന ആളായിരുന്നു മനസ്സില്‍ എഴുതിയതാവട്ടെ ഇങ്ങനെയും ..തീര്‍ച്ചയായും ശ്രമിക്കാം മാഷെ ...നന്ദി ഈ വരവിനും ,,,ആത്മാര്‍ത്ഥമായ അഭിപ്രായത്തിനും ..
Deleteഒരു രസമൊക്കെ ഉണ്ട്.
ReplyDeleteകൂടെ അക്ഷരപ്പിശാശുക്കളും.
ഇലചിന്തും ഉച്ചാസവയുവും എന്നൊക്കെ.
കൂട്ടിലടച്ച്
ReplyDeleteകാവലിരുത്തി
നേര്‍ക്കുനേര്‍
കണ്ണില്‍ നോക്കി
പ്രണയിക്കാം
പ്രളയം വരുവോളം.
This comment has been removed by the author.
ReplyDeleteസംഭവം കൊള്ളാം ട്ടോ. നല്ല വരികള്‍..,...പക്ഷെ വായിച്ചു വരുമ്പോള്‍ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമന് സോഫിയയോട് ചൊല്ലിക്കൊടുക്കുന്ന കവിത (ബൈബിളിലെ വാചകങ്ങള്‍ ) ഓര്മ വരുന്നു. അതും മോഹന്‍ ലാലിന്റെ ശബ്ദത്തില്‍...,...പൈമാ താങ്കള്‍ മോഹന്‍ ലാല്‍ ഫാന്‍ ആണോ ?
Deleteആശംസകള്‍ ...
എന്തൊക്കെയാണേലും പൈമ ആളൊരു വ്യത്യസ്തനാം കവിയാണു
ReplyDeleteകൊള്ളാം കേട്ടോ! നന്നായിട്ടുണ്ട്! എനിക്കും വരുന്നു ബാക്കി കവിത!
ReplyDelete"ഇനി നമുക്ക് ആ വെള്ളരി തോപ്പുകളില്‍ ചെന്ന് രാപാര്‍ക്കാം...
രണ്ടു പിള്ളാരെ വളര്‍ത്താം...
ഒന്ന് എഞ്ചിനീയറും, മറ്റേത് ഡോക്ടറും...
ഇപ്പോഴേ നമുക്ക് പ്രണയിക്കാം"
good one...
ReplyDeleteഉൾമുറിയിലെ പേരില്ലാ
ReplyDeleteമച്ചിക്കോഴികളെ മുട്ടയിടീക്കാം.
പ്രണയം ഭ്രാന്തം ആണ് അല്ലെ... ?
എന്നാലും ഒരു അനുഭൂതിയാണ് പക്ഷെ രാജമാണിക്യത്തില്‍ മുമ്മുക്ക പറയും പോലെ 'നമ്മളില്ലെ' (ഒരു തുള്ളി പ്രണയം മതി ജീവിതം തകരാന്‍ എന്ന തിരിച്ചറിവ്)
എനിക്ക് ഇഷ്ടമായി.....
പകല്ച്ചൂടിലും നിലാത്തണുപ്പിലും പ്രണയം പങ്കുവയ്ക്കുവാനാകട്ടെ നമുക്കെല്ലാം. അങ്ങനെ ലോകമാകെ പ്രണയവര്‍ണ്ണം വിരിയട്ടെ... ഇവിടെയിത് ആദ്യമായാണു ഞാന്‍. ഇനിയും വരാം. ആശംസകള്‍...
ReplyDeleteവായിച്ചു,ഇഷ്ടമായി
ReplyDeleteനല്ല ഭാവന. ഭാവുകങ്ങള്‍.
ReplyDelete