Friday, May 25, 2012

ഭയം

എന്റെ വഴികളിലേക്ക് തിരിഞ്ഞു 
നോക്കാൻ എനിക്ക് ഭയമാണു.
നീ എവിടെ എങ്ങിലും.. 
ഒളിച്ചിരിപ്പുണ്ടങ്ങിലോ?

പണത്തിന്റെ കനം പ്രണയത്തിനില്ലന്നും പറഞ്ഞ് പിരിഞ്ഞു
പോയ ഒൻപതാം ക്ലാസിലെ ഇടുങ്ങിയ വഴികളിൽ...
കൂടെ പഠിക്കുന്നവന്റെ മുഖസൌന്ദര്യത്തിനു മുന്നിൽ
എന്റെ കലകളെ പുശ്ചിച്ചു തള്ളിയ ട്യൂഷൻ ക്ലാസിൽ.. 
അല്പനേരമെന്നും പറഞ്ഞു നീ നഷ്ടപ്പെടുത്തിയ
കലായയത്തിന്റെ ചുവന്ന സായഹ്നങ്ങളിൽ...
വരക്കുന്ന ചിത്രങ്ങളിൽ ഒളിച്ചിരുന്ന് എന്നെ 
ഭ്രാന്തനാക്കിയ എന്റെ ഛായപ്പലകയിൽ..
ചുംബിച്ചുണർത്തിയിട്ട് എന്നേക്കും ഒറ്റപ്പെടുത്തിപ്പോയ 
എകാന്തമായ ഉദ്യാനത്തിലെ ചാരുബഞ്ചിൽ

ഭയമാണെനിക്ക് ഇപ്പോഴും....
ഒളിഞ്ഞിരിക്കുന്ന നിന്റെ സാനിദ്ധ്യങ്ങളെ...

15 comments:

  1. ഇത്തരം പ്രണയ ചിന്തകളുടെ കാലം അസ്തമിച്ചില്ലേ പ്രദീപ്‌. പ്രായോഗിക ചിന്തകള്‍ക്ക്‌ പ്രാമുഖ്യമുള്ള പുതിയ കാലം ആവശ്യപ്പെടുന്നത് നിര്‍മലവികാരങ്ങളില്‍ അഭിരമിക്കാത്ത, പോകുന്നവരോടെല്ലാം പോവാനും, വരുന്നവരോട് വരാനും പറയുന്ന നട്ടെല്ലുള്ള യുവതയെ ആണ്.....

    ReplyDelete
  2. ഇത് ഭാവനയിലെ ഭയം മാത്രമല്ലേ?

    ReplyDelete
  3. കരഞ്ഞു കൊണ്ടിരിക്കാതെ പ്രണയത്തിന്‍റെ പുതുവഴികള്‍ തേടൂ ,,അതന്നെ

    ReplyDelete
  4. "ഭയപെടേണ്ട ! ഞാന്‍ നിന്നോട്കൂടെയുണ്ട്.."കട:ദൈവപുത്രന്‍.

    ReplyDelete
  5. നീ........... നീ യാണ് സംശയാലു
    നിന്നിലെ സംശയം മാത്രമാണ് ഭയം

    ReplyDelete
  6. എന്റെ വഴികളിലേക്ക് തിരിഞ്ഞു
    നോക്കാൻ എനിക്ക് ഭയമാണു.


    ഭയപെടേണ്ട ! ഞാന്‍ നിന്നോട്കൂടെയുണ്ട്.

    ReplyDelete
  7. കൊള്ളാം പൈമേ... പക്ഷേ അവളോടു പൂവാൻ പറ

    ReplyDelete
  8. ഒന്‍പതാ ക്ലാസിലെ പ്രണയം ഇത്ര നഷ്ടമോ , അതിനെയോര്‍ത്തു തിരിഞ്ഞു നോക്കാന്‍ ഭയവും....സംഭവം ഇതാണെങ്കിലും വരികള്‍ കൊള്ളാം

    ReplyDelete
  9. ഭീരുവാകല്ലെ പ്രണയമേ..

    ReplyDelete
  10. തൊഴില്‍ രഹിതനായ ആമാശയത്തിന്റെ
    നിലവിളിയാണ് വിശപ്പ്
    വയര്‍ നിറഞ്ഞവന്റെ വികാര ചിന്തയുടെ
    വര്‍ണ്ണ ചിറകാണ് പ്രണയം
    പ്രണയം വസന്താത്മക സുഗന്ധമെങ്കില്‍
    അത്യുന്നതത്തിലെത്തി വിയര്‍ക്കും ഗ്രീഷമം വിശപ്പ്

    ReplyDelete
  11. i am proud of u................

    ReplyDelete