Saturday, April 21, 2012

എന്റെ മനസ്സ്

എന്റെ മനസ്സ് എങ്ങിനെയാണു
ഇത്ര മാത്രം അഴുകിയത്?
മോഹഭംഗങ്ങളുടെ കരിയിലകൾ വീണു
അടിഞ്ഞതു കൊണ്ടോ?
പ്രവാസമെന്ന ദുരാഗ്രഹത്തിലേക്ക് കാലു
തെന്നി വീണതുകൊണ്ടോ?
സഹപ്രവർത്ത്കരുടെ പരിഹാസചിരിയിൽ
മുറിവേറ്റതുകൊണ്ടോ?
സുഹ്രുത്തുക്കളുടെ കപടസ്നേഹത്തിന്റെ ചിലന്തിവലയിൽ
പെട്ടു പോയതു കൊണ്ടോ?
കിടപ്പറയിൽ അർത്ഥം മാറി വന്ന വാക്കുകൾ
അടികൂടിയതു കൊണ്ടോ?
എന്നേ മരിച്ച എന്റെ മനസ്സിനു ആണ്ടുബലി
ഇടാത്തതു കൊണ്ടോ?
മൂക്കുപൊത്തി മുഖത്തു തുപ്പി കടന്നു പോകുമ്പോൾ
ഒന്നോർക്കുക....മനുഷ്യൻ എന്നായിരുന്നു...
എന്റേയും വിളിപ്പേർ

32 comments:

 1. ഹേയ്, ഇത് പ്രദീപിന്റെ മനസ്സൊന്നുമല്ല. പ്രദീപിന്റെ മനസ്സ് നല്ല ചിന്തകളും ഭാവനയുമൊക്കെ ഉറവെടുത്തുവരുന്ന ഒന്നാണല്ലോ. അതിനെ തുറന്നുവിടൂ.

  ReplyDelete
 2. ഒന്നോർക്കുക....മനുഷ്യൻ എന്നായിരുന്നു...
  എന്റേയും വിളിപ്പേർ...

  നന്നായി..പൈമാ..

  ReplyDelete
 3. താങ്കളെ ആരും മനുഷ്യൻ എന്നു വിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല.. കണ്ടിട്ടുമില്ല...അറിഞ്ഞിട്ടുമില്ല...

  പ്രദീപ് എന്നും പൈമ എന്നുമൊക്കെയാണ്‌ വിളിക്കാറ്‌ എന്നൊക്കെയാ ഞാൻ കേട്ടത്.. ഇനി മനുഷ്യൻ എന്നു വിളിക്കണോ വിളിക്കാം താങ്കൾക്കിഷ്ടം അതാണെങ്കിൽ നമ്മൾ എതിരു നിന്നിട്ട് എന്തെടുക്കാൻ....!

  ഹേ മനുഷ്യാ .. നിങ്ങൾ നന്നായി എഴുതി... അഭിനന്ദനങ്ങൾ..
  സംശയം അതല്ലേ എല്ലാം... മനസ്സ് അഴുകിയിട്ടില്ല മനുഷ്യാ.. നിങ്ങൾ മത്സ്യമാർക്കെറ്റിൽ പോയാൽ മത്സ്യം മണക്കും... പൂവു വില്ക്കുന്ന മാർക്കെറ്റിൽ പോയാൽ പൂവിൻ ഗന്ധം മണക്കും...സ്പ്രേ വില്ക്കുന്ന കടയിൽ പോയാൽ സ്പ്രേ മണക്കും... അപ്പോൾ മനുഷ്യാ ഒന്നോർക്കുക.. പോകുന്ന കാലുകളാണ്‌ പ്രശ്നം... പോകുന്ന സ്ഥലങ്ങളും.. ഇടപഴകുന്നവരും...... ഇപ്പോൾ മനസ്സിലായിരിക്കുമെന്ന് കരുതുന്നു...

  ReplyDelete
 4. Replies
  1. എന്തിനാ ഡിലീറ്റ് ചെയ്തെ നല്ല കമെന്റ് ആയിരുന്നല്ലോ ?
   സന്തോഷം പ്രാവ് ചേച്ചി ...

   Delete
 5. ഈ വിചാരപ്പെടല്‍ എവിടെയൊക്കെയോ നീറ്റിക്കുന്നുവോ ? അനുഭവങ്ങള്‍ കവിതയായി തളിര്‍ക്കുമ്പോള്‍ അത് ജീവഗന്ധിയാകുന്നു.അഭിനന്ദിക്കട്ടെ പ്രിയ പ്രദീപിനെ.

  ReplyDelete
  Replies
  1. ആദ്യം അഴുകല്‍ എന്നാ വാക്ക് മാത്രമേ മനസ്സില്‍ ഉണ്ടായുള്ളൂ ..പിന്നെ ഒരു തീകുണ്ഡം ആവുകയായിരുന്നു ..അതിന്റെ അതിന്റെ ചെറിയ പൊരിയെ എഴുത്തില്‍ കിട്ടിയുള്ളൂ ..

   Delete
 6. മനുഷ്യൻ മനുഷ്യനെ കണ്ടെത്തുക,,,

  ReplyDelete
 7. വെറുതെ എന്തിന് ഓരോരു ചിന്തകള്‍?
  ആ ഫോണ്ട് അല്പം വലുതാക്കി വായിക്കാന്‍ പറ്റാവുന്ന വിധത്തില്‍
  ആക്കു പ്രദീപ്‌ മനുഷ്യാ...

  ReplyDelete
  Replies
  1. ഹ..ഹ..മാറ്റിയിട്ടുണ്ട് മറ്റൊരു മനുഷ്യന്‍ ചേട്ടാ ..

   Delete
 8. ....’...മനുഷ്യാ നീ മണ്ണാകുന്നു....’എന്ന് ബൈബിളിൽ. ‘പ്രദീപ് മനുഷ്യാ, നീ വെറും മണ്ണല്ല, കളിമണ്ണാകുന്നു...’ ശ്രീ മാനവധ്വനി പറഞ്ഞ വാചകങ്ങൾ നൂറുപ്രാവശ്യം പകർത്തിയെഴുതൂ.... അതിനുഷേഷം തീർച്ചയായും ‘ഭഗവദ്ഗീത’യിലെ ‘കർമ്മയോഗം’എന്ന 27-ആം അദ്ധ്യായം കാണാതെ പഠിക്കുക. പിന്നെ, ധൈര്യമായി നല്ലനല്ല ആശയങ്ങൾ കണ്ടുപിടിച്ച് കഥകളെഴുതുക. ഇടവേളകളിൽ നല്ല പ്രശസ്തരചനകൾ വായിക്കുക. ഇത്തരം ‘ആത്മവിലാപങ്ങൾ’ ആവർത്തിക്കാതിരിക്കുക. ഈ പോസ്റ്റിൽ ഈ വിലാപവരികൾക്കു പകരം നല്ല ഒരു ചെറിയ ‘കഥ’യായിരുന്നെങ്കിൽ ധാരാളം നല്ല കമെന്റുകൾ കിട്ടിയേനേ........ ഉയരൂ പ്രദീപേ, ഉണർന്നു പ്രവർത്തിച്ച് പ്രശസ്തനാകാൻ ശ്രമിക്കൂ.....

  ReplyDelete
  Replies
  1. ഇതൊക്കെ ചില സമയത്തെ തോന്നലുകള്‍ ..ഒന്നും ഇല്ലന്നെ ...സന്തോഷം വി എ സര്‍ ...

   Delete
 9. മനസ്സ് ഇങ്ങനെ അഴുകാന്‍ അനുവദിക്കാതെ മനുഷ്യാ...
  അത് ശരീരത്തെയും ബാധിക്കും

  ReplyDelete
 10. വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി ...

  ReplyDelete
  Replies
  1. അരുതാത്ത ചിന്തകള്‍ എന്തിന്‍ മനുഷ്യാ...
   സ്വയം കുറ്റപ്പെടുത്തലുകളും വേദനകളും വിജയം നല്‍കില്ലെന്ന് വിശ്വസിയ്ക്കൂ..
   ഇച്ചിരിയെങ്കിലും പൊസിറ്റീവ് എനര്‍ജി വരികളില്‍ കൊണ്ടു വരൂ...
   നാളെയെ നയിയ്ക്കാന്‍ അതെങ്കിലും വേണം...!

   Delete
 11. ആത്മ വിചാരങ്ങള്‍...
  കുറച്ച് കൂടി എന്തോ പറയാനില്ലേ?
  പാതിയില്‍ നിര്‍ത്തിയ പോലെ...

  ReplyDelete
 12. മൂര്‍ച്ചയുള്ള വാക്കുകള്‍. നല്ല ചിന്തകള്‍. പൈമക്ക് മനസ്സ് വെച്ചാല്‍ നല്ല സൃഷ്ടികള്‍ നടത്താന് കഴിയുമെന്ന് തെളിയിക്കുന്ന പോസ്റ്റ്.

  ReplyDelete
 13. അപകര്‍ഷതാ ബോധം ആണ് ഇത്

  ReplyDelete
 14. പ്രവാസം അത്യാഗ്രഹമാണോ..? :)
  ഒരു കീഴടങ്ങലിന്റെ സ്വരം വരികളില്‍. നന്നായി എഴുതി.

  ReplyDelete
 15. ഇത് നന്നായിട്ടുണ്ട്ട്ടോ പ്രദീപ്‌..

  ReplyDelete
 16. പ്രദീപ്‌ ഇഷ്ടപ്പെട്ടു..അഭിനന്ദനങ്ങള്‍ ...

  ReplyDelete
 17. എന്റെ മനസ്സ് എങ്ങിനെയാണു
  ഇത്ര മാത്രം അഴുകിയത്?
  കൊള്ളാം. ഇഹ്ങനെ എല്ലാവരും ചിന്തിച്ചെങ്കില്‍

  ReplyDelete
 18. ഈ അഴുകിയ ചിന്തകളെ അതിന്റെ വഴിക്ക് വിടൂ.. എന്നിട്ട് ഒരു നല്ല മനുഷ്യന്‍ ആയി തീരാന്‍ ശ്രമിക്കൂ.. ഹി..ഹി.. പ്രദീപ്‌, നന്നായിട്ടുണ്ട് ചിന്തകള്‍.. ചില വാക്കുകള്‍ തീ തുപ്പുന്നുണ്ട്.. ആശംസകള്‍..

  ReplyDelete
 19. അല്ലയോ മനുഷ്യാ നിങ്ങടെ ചിന്ത കൊള്ളാം :-)

  ReplyDelete
 20. മനസിനോട് എന്തു പറയാൻ പൈമേ,....

  മനസേ നീ മനസിനാൽ കാക്കുക

  ReplyDelete
 21. കവിതക്ക് ഭാവുകങ്ങൾ..............എനിക്ക് കവിതയെപ്പോലെ ഇഷ്ടപ്പെട്ടത് മാനവധ്വനിയുടെ കമന്റാണു...അത് ഞാനിവിടെ എടുത്തെഴുതട്ടേ..."ഹേ മനുഷ്യാ .. നിങ്ങൾ നന്നായി എഴുതി... അഭിനന്ദനങ്ങൾ..
  സംശയം അതല്ലേ എല്ലാം... മനസ്സ് അഴുകിയിട്ടില്ല മനുഷ്യാ.. നിങ്ങൾ മത്സ്യമാർക്കെറ്റിൽ പോയാൽ മത്സ്യം മണക്കും... പൂവു വില്ക്കുന്ന മാർക്കെറ്റിൽ പോയാൽ പൂവിൻ ഗന്ധം മണക്കും...സ്പ്രേ വില്ക്കുന്ന കടയിൽ പോയാൽ സ്പ്രേ മണക്കും... അപ്പോൾ മനുഷ്യാ ഒന്നോർക്കുക.. പോകുന്ന കാലുകളാണ്‌ പ്രശ്നം... പോകുന്ന സ്ഥലങ്ങളും.. ഇടപഴകുന്നവരും...... ഇപ്പോൾ മനസ്സിലായിരിക്കുമെന്ന് കരുതുന്നു... ഈ കമന്റ് നല്ല ചിന്തയിൽ നിന്നും ഉടലെടുത്തതാണു...അത്തരത്തിൽ ചിന്തിക്കുക..എല്ലാ നന്മകളും

  ReplyDelete
 22. മോഹങ്ങളേയും മോഹഭംഗങ്ങളെയും ജീവിതത്തിന്റെ കരുത്തുകള്‍ ആക്കുക. സുഹൃത്തുക്കളുടെ നല്ല സ്നേഹത്തെ തിരിച്ചറിയുക .മനസ്സിനെ മരിക്കാന്‍ അനുവദിക്കാ തിരിക്കുക ...അപ്പോള്‍ നമ്മള്‍ നല്ലവിളിപ്പെരുള്ള മനുഷ്യന്‍ ആകും . ഇത് പ്രദീപിനെ കുറിച്ച് പറഞ്ഞതല്ല ഈ കവിതയെ കുറിച്ച് . എന്റെ കാഴ്ച്ചയില്‍ പ്രദീപ്‌ നല്ല വിളിപ്പേരുള്ള അഴുകാത്ത ചിതയുള്ള നല്ല മനുഷ്യന്‍

  ReplyDelete
 23. വൈകിയാണ് ഇത് വായിക്കുന്നത്. ആത്മനിന്ദ എന്നതും ആത്മപ്രശംസ എന്നതും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. സാമൂഹ്യജീവി എന്നാ നിലയിലുള്ള മനുഷ്യന്റെ അസ്തിത്വത്തിന് ചേര്‍ന്നതല്ല രണ്ടും....

  ReplyDelete
 24. മൂക്കുപൊത്തി മുഖത്തു തുപ്പി കടന്നു പോകുമ്പോൾ
  ഒന്നോർക്കുക...അപകർഷതാബോധം മാത്രം
  ആയിയിരുന്നു...
  എന്റേയും നിയന്ത്രകൻ!

  ആശംസകൾ.

  ReplyDelete
 25. അഴുകാത്ത മനസുള്ള ആരുണ്ടാവും? അതറിയാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍ , നല്ല വരികള്‍ പ്രദീപ്‌

  ReplyDelete