Wednesday, April 11, 2012

ലൌ ലെറ്റെർ

വളരെ കഷ്ട്ടപ്പെട്ടാണു ഞാൻ ഒരു ലൌ ലെറ്റെർ എഴുതിയത്.
അതു കാമുകിക്ക് കൊടുത്തു.
അവൾ അത് ഒരു ഉമ്മയും കൂടി ചേർത്തു
അവളുടെ മറ്റോരു കാമുകനു കൊടുത്തു...

അവൻ അതു രണ്ടും പിന്നെ പഞ്ചാരവാക്കുകളും
ചേർത്ത് മറ്റൊരു കാമുകിക്ക് കൊടുത്തു..
അവൾ.അതു മൂന്നും പിന്നെ കുറച്ചു പണവും ചേർത്ത്
അവളുടെ രണ്ടാമത്തെ കാമുകനു കൊടുത്തു.

ആ കാമുകൻ അതു നാലും പിന്നെ ഒരു താലിയും
അവന്റെ കാമുകിക്ക് കൊടുത്തു...
അവൾ ആകട്ടെ..അതു അഞ്ചും പിന്നെ ജീവിതവും
അവളുടെ കാമുകനായ എനിക്കു തന്നു.

അങ്ങനെ…

ഞാൻ എഴുതിയ ലൌ ലെറ്റർ എനിക്കു തിരിച്ചു കിട്ടി..
കൂടെ  കുറെ  സമ്മാനങ്ങളും...

കഷ്ട്ട്പ്പെട്ട് എന്തു ചെയ്താലും അതിനു പ്രതിഫലം കിട്ടും...

47 comments:

 1. മനസ്സിലായോ എന്ന് ചോദിച്ചാല്‍ മനസ്സിലായി.ഇല്ലെന്നു പറഞ്ഞാല്‍ ....!എന്തുപറ്റി പ്രദീപ് ?ഇത് ആദ്യ Commentആണ്.അതുകൊണ്ടുതന്നെ ബാക്കി മറ്റുള്ളവരുടെ commentകൂടി വായിച്ചിട്ട്.പോരേ?

  ReplyDelete
 2. അഞ്ചു രൂപ വിലയുള്ള പേന കൊണ്ട്
  എഴുതിയ ലവ് ലെറ്റര്‍ കൊടുത്തപ്പോള്‍
  കിട്ടിയത് ...ഒരു കാറും അമ്പതു പവനും
  ആര് ഏക്കറും പിന്നെ ഒരു പെണ്ണും ...

  കഴിഞ്ഞ ദിവസം എഴുതിയ ഈ വരികളില്‍ നിന്നാണ് ഇത് ഇന്നലെ ഉണ്ടായതു

  ReplyDelete
  Replies
  1. അത് ഞാന്‍ വായിക്കാത്തത്കൊണ്ട് പറ്റിയതാണ് മേല്‍ കുറിപ്പ്.sorry പ്രദീപ്.സ്ത്രീധനത്തെ ഇതിലും ഭംഗിയായി എങ്ങിനെ ചിത്രീകരിക്കും.അഭിനന്ദനങ്ങള്‍ !

   Delete
 3. കഥ ഗ്രൂപ്പില്‍ വെച്ച് വായിച്ചിരുന്നു... നന്നായിരിക്കുന്നു പ്രദീപ്. എനിക്കിഷ്ടപ്പെട്ടു

  ReplyDelete
 4. ഈ കഥ കൊള്ളാം.ഇഷ്ടമായി.

  ReplyDelete
 5. ബാക്കിയുള്ള കാമുകന്‍സ് & കാമുകീസ് വെര്‍തെയായീന്ന് സാരം.
  അതെങ്ങനെയാ അല്ലേ?, അവര് കഷ്ടപ്പെട്ടില്ലാന്ന് സാരാംശം!

  ReplyDelete
 6. നന്നായിരിക്കുന്നു. പുതുമയുണ്ട്‌.

  ReplyDelete
 7. ആഹാ! കഥ ഇഷ്ടമായി.

  ReplyDelete
 8. ഹ!!
  പൈമയാരാ മോൻ!!

  ReplyDelete
 9. ജയേട്ടന്റെ കമന്റിനു
  താഴെ ഒപ്പ് ,,

  ReplyDelete
 10. ....ഇനിയിങ്ങനത്തെ ലവ് ലെറ്റർ എഴുതി മറ്റൊന്നിനേക്കൂടി വശത്താക്കല്ലേ പ്രദീപേ. ഹൊ, ഒരു കാറ്, അമ്പതുപവൻ, ആറേക്കർ....(ആദ്യം കൊടുത്ത ആ കത്തിന്റെ കോപ്പി എനിക്കൊന്നു തരുമോ? കൂട്ടത്തിലുള്ള ആ പെണ്ണിനെക്കിട്ടിയില്ലെങ്കിലും ഞാൻ സഹിക്കാം.). എന്തു കഷ്ടപ്പാടും ഞാനും സഹിക്കാം. കഥ കൊള്ളാം, കേട്ടോ.

  ReplyDelete
  Replies
  1. പുലിവാലായല്ലോ വി എ സര്‍ ...

   Delete
 11. ശരിയാ...കഷ്ടപ്പെട്ടാല്‍ അതിന്റെ പ്രതിഫലമുണ്ട്...അഞ്ചുരൂപായുടെ പേന, അഞ്ചോ ആറോ വാക്ക്.....

  ReplyDelete
 12. ഉമ്മ മാത്രമേ കണ്ടുള്ളല്ലോ..അത് മാത്രം പോരല്ലോ.
  എന്തായാലും കൂടുതലായി തിരിച്ച് കിട്ടിയല്ലോ
  അതുമതി.

  ReplyDelete
 13. ദൈവമേ താങ്കൾ ഇത്രയും കഷ്ടപ്പെട്ട് പ്രതിഫലം വാങ്ങിയല്ലോ....ഇനിയും ഇതു തുടരാൻ വല്ല ഉദ്ദേശവും ഉണ്ടോ?...
  ഉണ്ടെങ്കിൽ താങ്കൾക്ക് സ്ത്രോത്രം.. സ്തുതി....
  ഇതു കൃഷിയാക്കിയാൽ താങ്കൾക്ക് ജീവിക്കാം അംബാനിയെ പോലെ...
  അപ്പോൾ താങ്കൾ കാറുമായി പോകുമ്പോൾ ഞാൻ എന്റെ സ്വന്തം വീട്ടിലിരുന്ന് കൈവീശിക്കാണിക്കും... കണ്ടില്ലെന്ന് പറയരുത്...
  ആശംസകൾ

  ReplyDelete
  Replies
  1. സുപ്രഭാതം..
   തിരിച്ചു കിട്ടിയ കടലാസ്സിന്‍റെ സ്ഥിതി എന്താണെന്ന് നോക്കിയൊ..?
   ചുക്കി ചുളിഞ്ഞ് അഴുക്ക് പുരണ്ട് വിയര്‍പ്പ് മണക്കുന്നതായിരുന്നില്ലേ...?
   ആശംസകള്‍ ട്ടൊ...

   വിഷു ആശംസകള്‍...!

   Delete
  2. ചിന്തനീയമായ കമെന്റ് ആണല്ലോ ഇത് ..ഉപയോഗിച്ച് പഴകിയതു ..ല്ലേ നന്ദി ടീച്ചറെ

   Delete
  3. മാനവധ്വനി മാഷെ ...ഭാര്യ എന്റെ എല്ല് നുറുക്കുന്ന കാണണം അല്ലെ.. മോഹം കൊള്ളാല്ലോ ..

   Delete
 14. തിരിച്ചുകിട്ടിയല്ലൊ സന്തോഷം പ്രദീപ്...

  ReplyDelete
 15. അതെ കഷ്ടപ്പെട്ട് എന്തു ചെയ്താലും അതിനു പ്രതിഫലം കിട്ടും...

  ReplyDelete
 16. "അതെ കഷ്ടപ്പെട്ട് എന്തു ചെയ്താലും അതിനു പ്രതിഫലം കിട്ടും..." ഈയിടെയായി പൈമ കുറച്ചു പൈകിളിയായോ.. :)

  ReplyDelete
  Replies
  1. ഒരു കഥ എഴുതി തുടങ്ങിയിട്ടുണ്ട് ജെഫു ...ഉടന്‍ പ്രതീക്ഷിക്കാം

   Delete
 17. വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദി അറിയിക്കുന്നു

  ReplyDelete
 18. പൈമേ,
  ഇത് നേരത്തെ വായിച്ചു. ഈ ത്രെഡ് എനിക്ക് അറിയാവുന്നത്. പക്ഷെ ഇങ്ങനെ എഴുതി ഫലിപ്പിക്കാന്‍ പൈമക്കെ ആകൂ. നന്നായി.

  ReplyDelete
 19. check my blog "cheathas4you-safalyam.blogspot.com" and "kannoram.blogspot.com"

  ReplyDelete
 20. ആ കാമുകൻ അതു നാലും പിന്നെ ഒരു താലിയും
  അവന്റെ കാമുകിക്ക് കൊടുത്തു...
  അവൾ ആകട്ടെ..അതു അഞ്ചും പിന്നെ ജീവിതവും
  അവളുടെ കാമുകനായ എനിക്കു തന്നു.


  ഒരാള്‍ താലി കൊടുത്ത ആള്‍...

  ജീവിതം വേറൊരാള്‍ക്കും...

  എന്താ സംഭവം... എനിക്ക് ഭ്രാന്തായോ.. അതോ എല്ലാര്‍ക്കും ഭ്രാന്തായോ..?

  ReplyDelete
 21. താലി കൊടുത്തു എന്നാല്‍ ഭാര്യയാക്കി എന്ന് ..ആ ഭാര്യ ആ താലി എനിക്ക് തന്നു ഒപ്പം ജിവിതവും..

  ReplyDelete
 22. ഡാ..ഹ ഹ ഹ..നിനക്കിട്ടു ഒരു പണി തരണം ന്നു കരുതീട്ട് ശ്ശി കാലായി.:)))
  ഇത് ഞാന്‍ പ്രിന്റ്‌ ഔട്ട്‌ എടുത്തു നിന്‍റെ പെണ്ണിന് കൊടുക്കും നോക്കിക്കോ...

  NB:(ഞാന്‍ അടുത്ത മാസം പോകുന്നു പൈമാ...പെരുമ്പാവൂര്‍ ക്ക്) .

  ReplyDelete
 23. ‘വളരെ കഷ്ട്ടപ്പെട്ടാണു ഞാൻ ഒരു ലൌ ലെറ്റെർ എഴുതിയത്.
  അതു കാമുകിക്ക് കൊടുത്തു.’

  ഇനിയെങ്കിലും കഷ്ടപ്പെട്ടുണ്ടാക്കുന്നത് അർഹർക്ക് മാത്രമേ കൊടുക്കൂന്ന് ഒരു പ്രതിഞ്ജ എടുക്കണം.
  ആശംസകൾ...

  ReplyDelete
 24. പൈമ കുഞ്ഞേ...ആദ്യമെഴുതിയ കമന്റ്‌ വായിച്ചു പേടിക്കണ്ടട്ടോ ശക്തമായ ഭാഷയും,അതിനു തക്ക ഭാവനയും പൈമക്കുണ്ട് അതിനെ പോസിറ്റീവ് ആയ നിലപാടുതറയില്‍ നിന്ന് നോക്കികാണുക.ഉപദേശിക്കാന്‍ ചേച്ചി ആരുമല്ല..എന്നാലും ...നീ എന്‍റെ നാട്ടുകാരന്‍ അനിയന്‍ കുട്ടി അല്ലെ...?

  എഴുതുക...എഴുത്തിലൂടെ ശക്തമായി സാമൂഹ്യ ജീവ കാരുണ്യ ഇടപെടലുകള്‍ നടത്തുക.
  അക്ഷരങ്ങള്‍ അപരന് ആശ്വാസമാകട്ടെ(സ്വത്വത്തെ ആണെങ്കില്‍ പോലും അത് ആക്ഷേപിക്കല്‍ ആകാതിരിക്കട്ടെ-അതല്ലേ കുട്ടി നമ്മുടെ നാടിന്‍റെ സംസ്കാരവും?)

  ReplyDelete
 25. ഷീബ ചേച്ചി ഉപദേശിക്കാൻ ആരുമല്ല എന്നു പറഞ്ഞതിൽ വിഷമം ഉണ്ട് ..ഇത്തരം ഉപദേശവും സ്നേഹവും ആണു എന്റെ പൊസ്റ്റിന്റെ പ്രതിഫലം..ഞാനും നാട്ടിലേക്ക് പൊകുന്നു ജുൺ മാസം ഉണ്ടാകും ...യാത്ര..

  ചേച്ചിടെ ആ തമാശ ആണു കുടുതൽ നല്ലത് ..എനിക്കു മനസ്സിലാകാത്ത ഒരു ബ്ലൊഗ്ഗെർ ചേച്ചി ആണു..പറയുന്നതു മുഴുവൻ തമാശ എന്നാൽ പൊസ്റ്റിൽ മുഴുവനും ലേഖനം..

  സന്തോഷവും കടപ്പാടും അറിക്കുന്നു..

  സ്നെഹത്തോടെ പൈമ....

  ReplyDelete
 26. കഷ്ടപ്പെട്ട് എന്തു ചെയ്താലും അതിനു പ്രതിഫലം കിട്ടും...!!
  ഇത്തിരി കഷ്ടപ്പെട്ടാലും അത് തിരിച്ചു കിട്ടിയല്ലോ നന്നായി ...:))

  ReplyDelete
 27. അതാണ് പണ്ട് കുമാരനാശാന്‍ പാടിയത് "പൊമ്പളങ്കേ കാതലതാന്‍ നംബി വിടാതെ"എന്ന്.അങ്ങനെ ചെയ്യുമെന്നു അറിയുന്ന ഒരാള്‍ക്കു ഞാന്‍ കൊടുത്തതിലൊക്കെ എന്റെ പേരും വച്ചു....................;)

  ReplyDelete
 28. അങ്ങിനെ പ്രവൃത്തിക്ക് നല്ല പ്രതിഫലം കിട്ടി ... നന്നായിട്ടുണ്ട്

  ReplyDelete
 29. അവസാനത്തെ വരി ഇല്ലാതെ തന്നെ കാര്യം പിടി കിട്ടി. പൈമ എഴുതിക്കൊണ്ടേയിരിക്കുക. (ലവ് ലെറ്റർ അല്ല.)

  ReplyDelete
 30. കഷ്ട്ട്പ്പെട്ട് എന്തു ചെയ്താലും അതിനു പ്രതിഫലം കിട്ടും...
  നന്നായി.എന്നാലും ആരോ കൊടുത്ത താലിയും കൂടി സമ്മാനമായി കിട്ടിയത് സന്തോഷത്തിനുള്ള വകയാണോ?
  സന്തോഷമായോ?

  ReplyDelete
 31. ഇത് കൊള്ളാം പ്രദീപ്‌.. ഇഷ്ടായി :)

  ReplyDelete
 32. എഴുതുക ഇനിയും.................ഭാവുകങ്ങൾ

  ReplyDelete
 33. ഇവിടൊന്നും കിട്ടിയില്ലാ..... എന്തിന് ഒരു കത്ത് പോലും.

  നന്നായി പൈമേ ഈ കുഞ്ഞെഴുത്ത്

  ReplyDelete
 34. ഹമ്പട കള്ളാ ....
  നീ ആളുകൊള്ളാലോ
  പരസ്പര വിശ്വാസം അതല്ലേ എല്ലാം

  ReplyDelete
 35. കുറച്ചു കറങ്ങിയിട്ടു ആണെങ്കിലും തിരിച്ചു കിട്ടിയല്ലോ... ഭാഗ്യം..

  ReplyDelete
 36. ഇനി love letter എഴുതണ്ടാ. അതാ നല്ലത്. ഹിഹീ.

  ReplyDelete
 37. അപ്പൊ ഹെന്ത് കൊണ്ട് നമ്മള്‍ തോറ്റു...

  ReplyDelete
 38. അപ്പൊ ഇവിടെയൊക്കെത്തന്നെ കാണുമല്ലോ അല്ലേ ? ശരി. ആശംസകൾ.

  ReplyDelete
 39. പ്രതീക്ഷിച്ചത്
  അതു അഞ്ചും പിന്നെ രണ്ടു പിള്ളേരും
  അവളുടെ കാമുകനായ പ്രദീപിന് തരുമെന്നായിരുന്നു :)

  ReplyDelete
 40. കൊടുത്താല്‍ കൊല്ലത്തു മാത്രമല്ല
  കൂത്താട്ടുകുളത്തു വരെ കിട്ടുംന്ന് മനസ്സിലായില്ലേ..?

  കഥ നന്നായി പ്രദീപെ, ആശംസകള്‍.
  ബാക്കി നീ അനുഭവിക്ക്..ഹല്ലപിന്നെ.

  ReplyDelete