Friday, March 16, 2012

മഷി

കവിത എഴുതുവാന്‍ വേണ്ടി പേന എടുത്തു ..
അത് കറുത്ത മഷിയായിരുന്നു..
ശോകരസം വന്നാലോ ?അത് മാറ്റി 
പിന്നെ കിട്ടിത് നീലമഷിയായിരുന്നു
നീലരസം വന്നാലോ അത് മാറ്റി 
പിന്നെ എടുത്തത്‌ പച്ച മഷിയായിരുന്നു..
ജാതീയ രസം വന്നാലോ ?
പിന്നെ എടുത്തത്‌ ചുവന്ന മഷി
അതില്‍ നിന്നും ചോര കവിതയെ ഇല്ലാതാക്കി

6 comments:

  1. തൊട്ട് മുൻപിലത്തെ പോസ്റ്റിലെ തെറ്റുകൾ ഇപ്പോഴും അവിടെ അതേപോലെ, അതു തിരുത്താൻ നിൽക്കാതെ അടുത്ത പോസ്റ്റും. കഷ്ടം. വൈ ദിസ് കൊലവെറി പ്രദീപ്. അതിലെ അക്ഷരത്തെറ്റുകൾ തിരുത്തൂ.

    അക്ഷരത്തെറ്റുകളില്ലാത്ത കിനാശ്ശേരി, അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം. പ്ലീസ് :) :)

    ReplyDelete
    Replies
    1. അതെ ,കിനാശ്ശെരിയെ സാക്ഷര കിനാശേരിയാക്കാന്‍ നമുക്ക് ഒന്നിച്ചു പോരാടാം ,ജയ്‌ കിണാശ്ശേരി ....

      Delete
  2. താങ്കൾക്ക് കമ്പ്യൂട്ടറില്ലേ…. അതിൽ ടൈപ്പ് ചെയ്ത് പോസ്റ്റിക്കൂടേ..ചേരയെ തിന്നുന്ന നാട്ടീൽ പോയാൽ ചേരയുടെ നടു സെന്റർ മദ്ധ്യം തന്നെ ചോദിച്ച് വാങ്ങീട്ട് ആർക്കെങ്കിലും കൊടുത്തിട്ട് വെറും ഒരു ചായയോ കാപ്പിയോ വാങ്ങി കുടിക്കണം മിസ്റ്റർ…ഒപ്പം ഒരു പരിപ്പു വട ആകാം.. നിർബന്ധമില്ല… മഷീൽ തന്നെ എഴുതാൻ നടന്ന ഒടുവിൽ ചോരയൊഴുക്കി കവിതയെ കൊല്ലണമെന്ന് എന്താ ഇത്ര നിർബന്ധം?

    ചിന്തകൾ നന്നായിട്ടുണ്ട്.. ഭാവുകങ്ങൾ

    ReplyDelete
  3. സുഹൃത്തെ...നന്മകള്‍ നേരുന്നു...

    ReplyDelete
  4. മഷി മാറ്റി, മനീഷിയോ..!!!

    ReplyDelete