Thursday, March 22, 2012

ജയം


ഞാന്‍ ആരെയാണ്, എന്തിനെയാണ് ജയിക്കേണ്ടത് ?

ചുറ്റും അഹങ്കാരത്തോടെ മൂളി പറക്കുന്ന ഈച്ചകളെയോ ?
ചോര കുടിക്കും എന്ന ഭീക്ഷണിയുമായി നടക്കുന്ന
മാനം കേട്ട കൊതുകുകളെയോ?
ഉറങ്ങാന്‍ പോലും സമ്മതിക്കാതെ എപ്പോഴും ശല്യം
ചെയ്യുന്ന മൂട്ടകളെയോ?
സ്വാര്‍ത്ഥതക്കു വേണ്ടി സ്വന്തം സഹോദരനെ പോലും കൊല്ലാന്‍
നടക്കുന്ന മനുഷ്യകാട്ടാളരേയോ?
സ്വര്‍ഗ്ഗലോകം തരാമെന്നു വ്യാജപ്രഖ്യപനം നടത്തുന്ന
മതഗ്രന്ഥങ്ങളെയോ ?
മുകളില്‍ കണ്ണടച്ച് ചിരിച്ചിരിക്കുന്ന ആയിരം
ഈശ്വരന്‍മാരേയോ?
നൂറായിരം നിയമങ്ങള്‍ നിരത്തി വച്ച്
പാവങ്ങളെ മാത്രം ജീവിക്കാന്‍ സമ്മതിക്കാത്ത
നിയമപാലകരെയോ ?
എന്തിനേയും ആത്മാര്‍ത്ഥതയോടെ സ്നേഹിച്ചു സ്വന്തം
സ്വസ്ഥത നശിപ്പിക്കുന്ന എന്റെ മനസ്സിനെയോ?

എന്റെ നെരമ്പിലൂടെ ഒഴുകുന്ന ചോരക്കു ആസൂയയുടെ
കറുത്ത നിറമെന്നു അലറി വിളിക്കുന്ന ബ്ലോഗ്ഗെസിനെയോ?

കവിത  

34 comments:

 1. നല്ല ചോദ്യം പ്രദീപെ..ആരാ പ്രദീപിനസൂയ ആണെന്നു പറഞ്ഞത്...

  ReplyDelete
 2. മുട്ടയും കൊതുകും ഈച്ചയും ബിംബങ്ങള്‍ അല്ലെ? അതിനു താഴോട്ട് പച്ച യാഥാര്‍ത്യങ്ങളും. ഒരു തലത്തില്‍ നിന്ന് കൊണ്ട് എഴുതിയിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ.

  ReplyDelete
  Replies
  1. പൊട്ടന്‍ മാഷെ ..... ഈച്ചയും കൊതുകും അത് പോലെ തന്നെയാ ഞാന്‍ മനുഷനെയും കണ്ടത് ...ചിന്തിക്കാനും സംസാരിക്കാനും കഴിയുന്ന ജീവീ..

   Delete
 3. എന്റെ നെരമ്പിലൂടെ ഒഴുകുന്ന ചോരക്കു ആസൂയയുടെ
  കറുത്ത നിറമെന്നു അലറി വിളിക്കുന്ന ബ്ലോഗ്ഗെസിനെയോ?

  ഈ വരിയിലെത്തുമ്പോള്‍ താളവും ഭാവവും നഷ്ടമാവുന്നു - ആ രണ്ടുവരികള്‍ നല്ല ഒരു സര്‍ഗ്ഗസൃഷ്ടിയുടെ നിറം കെടുത്തുന്നു....

  ReplyDelete
 4. ജയത്തിന്റെയും തോല്‍വിയുടെയും അല്ലാത്ത ഒരു ലോകമുണ്ടല്ലോ സൌഹൃദത്തിന്റെ ഒരു ലോകം.നമുക്കത് സൃഷ്ടിക്കാം

  ReplyDelete
 5. 1963-ല്‍ ങോ ദിന്‍ ദിയെമിന്റെ കീഴിലുള്ള ദക്ഷിണവിയറ്റ്‌നാം ഭരണകൂടം ബുദ്ധിസ്റ്റുകളെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ബുദ്ധസന്യാസിയായ തിച് ക്വാംഗ് ഡക് തീ കൊളുത്തി ആത്മഹത്യ ചെയ്യുന്ന ദൃശ്യം ഞാൻ ഷെയർ ചെയ്തിട്ടുണ്ട്. വേള്‍ഡ് പ്രസ് അസ്സോസിയേഷന്‍ ആ വര്‍ഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുത്ത ഇത് പകര്‍ത്തിയത് ലോകപ്രശസ്ത ന്യൂസ്‌ ഫോട്ടോഗ്രാഫറായ മാല്‍ക്കം ബ്രൌണിയാണ്. പച്ചമാംസത്തില്‍ തീപടരുമ്പോഴും ഒരു സന്യാസിക്ക് അങ്ങനെ ധ്യാനനിരതനായി ഇരിക്കാന്‍ കഴിയുമോ?

  അതെല്ലാവർക്കും കഴിയും.പക്ഷെ നല്ല ധ്യാനം(ശ്രദ്ധ) വേണം. അത്രയൊന്നുമില്ലെങ്കിലും അതിന്റെ നൂറിലൊന്ന് ശ്രദ്ധ മതി ഈച്ചയുടേയും കൊതുകിന്റേയും എല്ലാം മൂളിപ്പരക്കലുകളിൽ നിന്ന് രക്ഷപ്പെടാൻ അല്ലെങ്കിൽ അവയെ അവഗണിക്കാൻ. അതുപോലെ കൊതുകുകളിൽ നിന്നും മൂട്ടകളിൽ നിന്നും രക്ഷപ്പെടുവാനും. ട്ടോ പൈമാ. ഇങ്ങനെ മറ്റുള്ളവരെ പ്രാകിപ്പറഞ്ഞ് നടക്കുന്ന നേരം സ്വയം ഒന്ന് ശ്രദ്ധ വരുത്താൻ നോക്ക്. ആശംസകൾ.

  ReplyDelete
 6. പ്രാകി നടക്കാന്‍ എനിക്ക് സമയം ഇല്ല മണ്ടൂ ....ഇരുപതു face ബുക്ക്‌ ഗ്രൂപ്പില്‍ മെമ്പര്‍ ആണ് ഞാന്‍ .അതിലൊക്കെ ദിവസവും രണ്ടു പോസ്റ്റുകള്‍ വീതം ഇടുന്നുണ്ട്. pinne ചില virodhangal നല്ല സ്രെഷ്ട്ടികള്‍ ഉണ്ടാക്കിയിട്ടെല്ലേ ... ‍

  ReplyDelete
 7. ഇതൊക്കെ എഴുതുന്ന പ്രദീപിനെ പേടിക്കണമെന്നു തോന്നുന്നു!

  ReplyDelete
 8. അവയും ഇവിടെ ജീവിക്കേണ്ടവർ. നമുക്ക് സൂക്ഷ്മത പുലർത്താൻ സർവ്വമാന ജീവജാലങ്ങളൂം അത്യാവശ്യം. ആരെയും അടച്ച് ചീത്ത വിളിക്കാതെ ഇവിടെ ജീവിക്കാം. ജയിക്കാനല്ല വെറുതെ ജീവിക്കാൻ.

  ReplyDelete
 9. ദേഷ്യവും സങ്കടവുമൊക്കെ നല്ല രചനകള്‍ക്ക് കളമൊരുക്കട്ടെ എന്ന് ആശംസിക്കുന്നു..

  ReplyDelete
 10. അടങ്ങു പൈമാ..നീ ഒന്നടങ്ങ്‌..,
  ദൈവമേ നല്ലോരു പയ്യനായിരുന്നു....:(
  എല്ലാം പെട്ടന്നായിരുന്നു.കഷ്ടം!!!
  നാട്ടില്‍ ചെല്ലുമ്പോള്‍ നിന്‍റെ പെണ്ണിനോട് ഞങ്ങള്‍ ഇനി എന്ത് പറയുമെടാ ?

  ReplyDelete
 11. കവിയുടെ കൂടെ രോഷം അണപ്പൊട്ടി ഒഴുകാൻ തുടങ്ങുകയിരുന്നു,,
  കവിയുടെ രോഷം ഇങ്ങോട്ട് തിരിഞ്ഞതും ആ പുഴ എവിടെ പോയി ഒളിച്ചു എന്നറിയണില്ല... :)
  ആശംസകൾ ട്ടൊ...!

  ReplyDelete
 12. എഴുതാന്‍ ഓരോരുത്തര്‍ക്കും ഒരു കാരണം വേണമല്ലോ ? പ്രാവിന്റെ വേവലാതികളെ....പോസ്റ്റുകള്‍ വരുന്നുണ്ട് ....നല്ലതിന് ശ്രമിക്കാം....

  ReplyDelete
 13. വര്‍ഷിണി* വിനോദിനി
  പുഴ ഒഴുകുന്നു...ഇനിയും ഒഴുകും ഏതു വഴിയെലൂടെ എന്നത് കാലത്തിന്റെ അവസ്ഥക്ക് അനുസരിച്ച് ...നന്ദി ടീച്ചറെ...

  ReplyDelete
 14. പ്രദീപ്‌ മാഷേ...ഇന്നലെ ഒരു ഉണക്ക ചപ്പാത്തി കഴിച്ചു ..അതിനെ ജയിക്കാന്‍ എന്ത് ചെയ്യുമെന്ന് ആലോചിക്കുകയായിരുന്നു...തുടങ്ങിയപ്പോള്‍ ഉള്ളിലെ വിങ്ങല്‍ വരികള്‍ ആയി അത്ര മാത്രം ...നന്ദി ...

  ReplyDelete
 15. മാനവ്വധ്വനി ചോദ്യം എന്നെ വിഷമിപ്പിക്കുന്നു ട്ടോ ...മര്യാദക്ക് എന്തെങ്ങിലും പറഞ്ഞിട്ട് പോ ? കാരണം മാഷോക്കെ കവിത മനസ്സിലാക്കാന്‍ കഴിയുന്ന ആളല്ലേ ...

  ReplyDelete
 16. കുറേ ചോദ്യങ്ങള്‍. പലരും പലവട്ടം ചോദിച്ചത്.
  അതിലപ്പുരത്ത് ഒന്നും തോന്നിയില്ല.

  ReplyDelete
 17. ജയിക്കേണ്ടത് മനസ്സിന്റെ ഭീരുത്വത്തെ അല്ലേ.

  ReplyDelete
 18. നല്ലൊരു കവിതയായിരുന്നു... അവസാനമായപ്പോള്‍ അത് വ്യക്തിപരമായി... സത്യം പറഞ്ഞാല്‍ പടിക്കല്‍ ചെന്ന് കലമുടച്ചു...
  ഒന്നൂടെ മുറുക്കി പിടിച്ചാല്‍ നല്ല കവിതയാക്കാം...
  എഴുത്ത് തുടരുക..
  ആശംസകള്‍..

  ReplyDelete
 19. വായിച്ചു....അവസാന വരികൾ ആവശ്യമില്ലെന്ന് എനിയ്ക്ക് തോന്നി...

  ReplyDelete
 20. നീ ആരെയും കൂസാതെ സത്യത്തെയും ധര്‍മത്തെയും മുറുകെ പിടിച്ചു മുന്നോട്ട് പോകൂ അവിടെ നിനക്ക് ജയം ഉണ്ടാകും

  ReplyDelete
 21. എന്റെ നെരമ്പിലൂടെ ഒഴുകുന്ന ചോരക്കു ആസൂയയുടെ
  കറുത്ത നിറമെന്നു അലറി വിളിക്കുന്ന ബ്ലോഗ്ഗെസിനെയോ?

  എന്നിട്ടും അഭിപ്രായം പറയാൻ അതേ ബ്ലോഗ്ഗേഴ്സിന്റെ മുൻ‌പിലേക്ക് സ്വയം ഇട്ടൂ കൊടുത്തുവോ..?

  ReplyDelete
 22. എന്റെ നെരമ്പിലൂടെ ഒഴുകുന്ന ചോരക്കു ആസൂയയുടെ
  കറുത്ത നിറമെന്നു അലറി വിളിക്കുന്ന ബ്ലോഗ്ഗെസിനെയോ?

  ?

  ReplyDelete
 23. തുടങ്ങിയ ഇടത്തു അല്ലല്ലോ അവസാനം..!!
  അങ്ങനെ വേണം എന്ന് നിര്‍ബന്ധം ഇല്ല..
  പക്ഷെ വിഷയം മാറിപ്പോയി...ആശംസകള്‍..

  ReplyDelete
 24. കവിത നന്നായി....അവസാനത്തെ രണ്ടു വരികള്‍ ചേരുന്നില്ല

  ReplyDelete
 25. അവസാനത്തെ 2 വരികള്‍ മറ്റൊരു വിധത്തില്‍ ആക്കാമായിരുന്നു
  എങ്കിലും എറിഞ്ഞിട്ടു കുറെ ചോദ്യങ്ങള്‍..
  എല്ലാവരെയും ചിന്തിപ്പിക്കാന്‍
  അവിടെ പ്രദീപ്‌ ജയിച്ചു
  അത് പോരെ ??


  ഭാവുകങ്ങള്‍...

  ReplyDelete
 26. എന്തിനേയും ആത്മാര്‍ത്ഥതയോടെ സ്നേഹിച്ചു സ്വന്തം
  സ്വസ്ഥത നശിപ്പിക്കുന്ന എന്റെ മനസ്സിനെയോ?

  ജയിക്കേണ്ടത് ഈ മനസ്സിനേയാണ് കേട്ടൊ ഭായ്

  ReplyDelete
 27. വായിച്ചു ആശംസകള്‍

  ReplyDelete
 28. എന്റെ നെരമ്പിലൂടെ ഒഴുകുന്ന ചോരക്കു ആസൂയയുടെ
  കറുത്ത നിറമെന്നു അലറി വിളിക്കുന്ന ബ്ലോഗ്ഗെസിനെയോ??????
  ആരാ അത് ????

  ആശംസകള്‍

  ReplyDelete
 29. എന്റെ നെരമ്പിലൂടെ ഒഴുകുന്ന ചോരക്കു ആസൂയയുടെ
  കറുത്ത നിറമെന്നു അലറി വിളിക്കുന്ന ബ്ലോഗ്ഗെസിനെയോ?

  താങ്കള്‍ ജയിച്ചിരിക്കുന്നു പ്രദീപ്‌ ! :))

  ReplyDelete
 30. ചെയ്യുന്നതും പറയുന്നതും ശരിയെന്നു പൂര്‍ണ്ണ ബോധ്യമുണ്ടെങ്കില്‍ മറ്റൊന്നിനെയും പേടിക്കണ്ടാ പ്രദീപ്‌..

  ReplyDelete