Tuesday, March 20, 2012

ഫാസിലാ

കല്യാണം കഴിഞ്ഞ രണ്ടു മാസം ആയപ്പോള്‍ ആണ് ഇങ്ങനെ ഒരു അസുഖം മൂസാക്കക്ക് ഉണ്ടെന്നു മനസ്സിലായത്.സംശയരോഗം ..കേട്ടോളോട് ആത്മാര്‍ത്ഥമായ സ്നേഹം ഉള്ളവര്‍ക്കെ ഈ അസുഖം ഉണ്ടാവൂന്നു തൈത്തുമ്മ പറഞ്ഞത് ഓര്‍ക്കുന്നുണ്ട്.എന്നാലും ഇതിച്ചിരി കടുപ്പം തന്നെ.
കഴിഞ്ഞ ദിവസം മീന് കൊണ്ട് വന്ന ചെക്കന്‍ അവന്റെ മൊബൈല്‍ ശബ്ദിച്ചു.
"ഫാസില ഫാസില നീ നാണിക്കണത് എന്താണ് ? "
ഇതു കേട്ടപ്പോഴേ മൂസ്സാക്കക്ക് സംശയം ആയി
ഞാന്‍ എന്ത് ചെയ്യാനാ എന്റെ പേര് ഫാസിലാന്നു ആയതു എന്റെ തെറ്റാ ...

കഴിഞ്ഞ ദിവസം പുറത്തു പോയപ്പോ കാസറ്റ് കടയില്‍ നിക്കുന്ന ചെക്കന്‍ എന്നെ നോക്കി ഒരു പാട്ടു പാടി
"പൂവിതള്‍ അല്ലേ ഫാസിലാ...തേന്‍ ...."
അതോടെ മൂസാക്കക്ക് സംശയം കൂടി ..
അന്ന് വിട്ടില്‍ ചെന്നപ്പോള്‍ "അവന്‍ ആരെടി ::ന്ന് ചോദിച്ചു പിന്നെ ഇടിയോടിടി ആയിരുന്നു
അന്ന് മുതല്‍ തുടങ്ങിയ പീഡനം ആണ് ..
ഇപ്പൊ എന്റെ പ്രാര്‍ത്ഥന ആല്‍ബം പാട്ടുകള്‍ ഒന്നും ഇറങ്ങല്ലേ എന്നാണ്
കാരണം പാടുന്നോര്‍ക്ക് പാടിയാ മതി ഇടി മൊത്തം കൊള്ളുന്നത്‌ ഞാനാ ..

10 comments:

  1. സൈനബ(ഓ...സൈനബ)മാരും ഫാത്തിമമാരും(നെഞ്ചിനുള്ളില്‍ നീയാണ്..)അടി കൊള്ളാതെ എങ്ങനെയാ ജീവിച്ചു പോണതെന്ന് കൂടി അന്വേഷിച്ചോളീ...

    ReplyDelete
  2. ഇത്തരത്തില്‍ ഉള്ള സംശയ രോഗികള്‍ ഒരുപാടുണ്ട്. നേരിട്ടരിയാവുന്നതിനാല്‍ ആസ്വദിച്ചു.

    നല്ല ത്രെഡ്, അല്പം കൂടെ വിപുലീകരിച്ച്, ക്രാഫ്റ്റില്‍ കുറെക്കൂടെ നിലവരം വരുത്തിയിരുന്നെങ്കില്‍ എന്ന് തോന്നി.
    എഴുതിയിടത്തോളം വളരെ നന്നായി

    ReplyDelete
  3. കേട്ടോളോട് ആത്മാര്‍ത്ഥമായ സ്നേഹം
    -------------------------------------
    ആരാ കേട്ടോള്?
    -------------------------------

    മീൻ ചെക്കനായി മീൻ കൊണ്ടു വന്നും
    ക്യാസറ്റു കടേൽ പോയിയിരുന്നും
    പാട്ടും പാടി, വെള്ളമിറക്കി
    മൂസാക്കാന്റെ കെട്ടിയോളെ നീ
    കഷ്ടത്തിലാക്കല്ലെ പൈമ ചെക്കാ…
    എന്നൊന്നു മാറ്റിപ്പാടിയാലോ?ഏതു വഴീം നോക്കാലോ ഒരു ഡ്രിഫെൻഡ് തെറാപ്പി..കൊള്ളാം..ഇതു നന്നായിട്ടുണ്ട്.. ആശംസകൾ

    ReplyDelete
  4. എന്റെ ഉള്ളിൽ നീയാണ് ഫാസിലാ!!!

    ReplyDelete
  5. നെന്ജിനുള്ളില്‍ തീയാണ്... :)

    ReplyDelete
  6. blog-കള്‍ ശ്രദ്ധിക്കാത്തതുകൊണ്ട് പറ്റിപ്പോയ വീഴ്ചയാണ് വൈകിയത്.പൊറുക്കുക.ഇപ്പോള്‍ ബ്ലോഗ്കള്‍ ചുറ്റിക്കറങ്ങാറില്ല.അത്ര സുഖകരമല്ല ഇപ്പണി എന്ന് തോന്നി.....
    നല്ല രണ്ടു മൂന്നു പോസ്റ്റുകള്‍ വിട്ടുപോയി.ഇപ്പോള്‍ വായിച്ചു ട്ടോ.ഇതിനു മുമ്പുള്ള രണ്ടു കവിതകള്‍ ഇതിലേറെ ഇഷ്ടമായി.ഇനിയുമിനിയും എഴുതുക.ഭാവുകങ്ങള്‍ ...
    പോസ്റ്റ്‌ ഇട്ടാല്‍ facebook -ല്‍ മെസ്സേജ് ഇടാന്‍ മറക്കരുതേ...

    ReplyDelete
  7. നന്നായ് പറഞ്ഞു ആശംസകൾ...

    ReplyDelete
  8. ഫാത്തിമാന്നന്നെ കൊടുക്കാമായിരുന്നൂ കേട്ടൊ ഭായ്

    ReplyDelete