Monday, March 19, 2012

ലോണ്‍ എടുത്ത രണ്ടു ലക്ഷം രൂപ
അടി കീറിയ പോക്കറ്റില്‍ ആണ് ഇട്ടതു
മലമുകളില്‍ നിന്നും വെള്ളം ചുമന്നു താഴെ
പുഴയില്‍ കൊണ്ട് വന്നു ഒഴുക്കി കളഞ്ഞു

ഇത് ചെയ്തത് ഒരു ഭ്രാന്തന്‍
 
ജനിച്ചതില്‍ പിന്നെ ഇതുവരെയും ആര്‍ക്കും
ഒരു ഉപദ്രവും ചെയ്തിട്ടില്ല ...എന്നിട്ടും .....
അവര്‍ മൂന്നാല് പേര് ഉണ്ടായിരുന്നു
ആദ്യം എന്റെ കൈകള്‍ വെട്ടി കളഞ്ഞു
പിന്നെ ശരീരത്തില്‍ തലങ്ങും വിലങ്ങും ..

എന്ത് ചെയ്യാം ഒരു വാഴയായി പോയില്ലേ
 

21 comments:

  1. വാഴയെക്കുറിച്ചെഴുതിയത് വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  2. വാഴയെ കുറിച്ച് "ഒരക്ഷരം" മിണ്ടരുത്.
    രണ്ടക്ഷരം മിണ്ടാം . വാ. ഴ :)

    ReplyDelete
  3. ലോണ്‍ എടുത്ത് വാഴ കൃഷി നടത്തിയ ഭ്രാന്തന്‍ ..
    പാവം വാഴ ... :)

    ReplyDelete
  4. വാഴക്കാ‍യും വാഴ കായും തമ്മില്‍ എന്തെങ്കിലും ബന്ധം?

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഭ്രാന്തന്മാര്‍ വാഴ വെട്ടുന്നു..
    കുല ബുദ്ധി ഉള്ളവര്‍ കൊണ്ടു
    പോവുന്നു..ഹ..ഹ..

    ReplyDelete
  7. ഇത് ചെയ്തത് ഒരു ഭ്രാന്തന്‍

    ReplyDelete
  8. ശ്രീ. അക്ബർ കാണിച്ച ‘വാ...ഴ...’!!!! ശ്രീ.നിശാസുരഭിയും ‘വാഴക്കാ’യ്ക്കും ‘വാഴ കാ’യ്ക്കുമുള്ള ബന്ധം ചോദ്യത്തിലൂടെ സൂചിപ്പിച്ചു. ശ്രീ.എന്റെ ലോകം ബുദ്ധിമാനായതിനാൽ കുലയുംകൊണ്ട് പോയി. ശ്രീ. പ്രദീപേ, ‘സ്പാർട്ടാക്കസി’ന്റെ കഥ എല്ലാ ബുക് സ്റ്റാളിൽ നിന്നും കിട്ടും. അതു വാങ്ങി അമ്പതുപ്രാവശ്യം വായിക്കുകയും അതുപോലെയാകാൻ ശ്രമിക്കുകയും ചെയ്യൂ. ഇമ്പോസ്സിഷനാണ്. പിന്നെ, ‘മഹാഭാരത’ത്തിൽ ‘ഭഗീരഥൻ’ എന്ന ഒരു കഥാപാത്രമുള്ളത് അറിയാമല്ലോ. അദ്ദേഹത്തെപ്പോലെയും ആകാൻ ശ്രമിക്കുക. ജോലിയും വായനയും കഴിഞ്ഞ് ബാക്കിയുള്ള സമയത്ത് നല്ലനല്ല കഥകളെഴുതി പോസ്റ്റ് ചെയ്യുക. അല്ലെങ്കിൽ, ചങ്ങമ്പുഴ എഴുതിയതുപോലെ, ‘വാഴക്കുല’ തിരുമേനി വെട്ടിക്കൊണ്ടുപോകും....ഭാവുകങ്ങൾ.....

    ReplyDelete
  9. വാഴയും കായും തമ്മിലെന്തു ബന്ധം..?

    ReplyDelete
  10. വാഴകൾ നീണാൾ വാഴട്ടെ,

    ReplyDelete
  11. "ആദ്യം എന്റെ കൈകള്‍ വെട്ടി കളഞ്ഞു "

    കൊമ്പ് വെട്ടിയില്ലേ?

    ReplyDelete
  12. "ആദ്യം എന്റെ കൈകള്‍ വെട്ടി കളഞ്ഞു
    പിന്നെ ശരീരത്തില്‍ തലങ്ങും വിലങ്ങും ..

    എന്ത് ചെയ്യാം ഒരു വാഴയായി പോയില്ലേ"
    ഈ വരികള്‍ പൈമ തന്നെ എവിടെയോ മുമ്പെഴുതെയിരുന്നോ?

    ReplyDelete
  13. ആശംസകൾ..
    വെട്ടൽ തുടരട്ടെ...

    ReplyDelete
  14. ലളിതം .....

    ആശംസകള്‍ പ്രദീപ്...

    ReplyDelete
  15. ഹ്ഹ്ഹ്.രണ്ട് ലക്ഷം അടികീറിയ പോക്കറ്റിലിട്ടൊ..അത് ചെയ്തതും ഒരു ഭ്രാന്തനാണോ? അപ്പൊ ഭ്രാന്തന്മാര്‍ക്ക് വരെ ലോണ്‍ കൊടുക്കാന്‍ തുടങ്ങീല്ലെ? ബാങ്കുകളും പുരോഗമിക്കുന്നു....

    ReplyDelete
  16. ആശംസകള്‍ പ്രദീപ്...:)

    ReplyDelete