Saturday, March 17, 2012

പാല്  വാങ്ങി വരും വഴി പശു കുത്തി പാല്
പോയതില്‍ അമ്മ എന്നെ കുറ്റക്കാരനാക്കി
ചുംബനത്തിനിടെ പല്ല് കൊണ്ട് ചുണ്ട് മുറിഞ്ഞതില്‍
കാമുകി എന്നെ കുറ്റക്കാരനാക്കി
മരിക്കാന്‍ വ്യാജന്‍ ആണെന്നറിയാതെ പാഷാണം കഴിച്ചതിനു
മരണവും എന്നെ കുറ്റക്കാരനാക്കി
ഇങ്ങനെ ഒരു ജന്മം തന്നതിന് ദൈവത്തെ ഞാനും
കുറ്റപ്പെടുത്തി ..

ഒന്പതിന്റെ പട്ടിക പഠിക്കാന്‍  പ്രയാസമുണ്ടായപ്പോള്‍
ഒന്പതിനെ ഞാന്‍ വെറുത്തു
ഒന്‍പതാം ക്ലാസ്സിലെ പ്രേമം ചീറ്റി പോയപ്പോള്‍
ഒന്പതിനെ ഞാന്‍ വെറുത്തു
ഒന്‍പതാം തിയതി കല്യാണം നടന്നപ്പോള്‍
ഒന്പതിനെ ഞാന്‍ വെറുത്തു
ഒന്‍പതു എന്ന് ഭാര്യ കളിയാക്കി വിളിച്ചപ്പോള്‍
ഒന്പതിനെ ഞാന്‍ വെറുത്തു ..
 ഇപ്പോള്‍
ഒന്‍പതു ആയിരുന്നു ഞാന്‍ എന്ന് തിരിച്ചറിഞ്ഞു ..
ഒന്‍പതു (ചാന്തു പൊട്ട് )

7 comments:

  1. ഇത് കൊള്ളാമല്ലോ. 9ന്റെ കളിയും നന്നായി. ഇനിയും ഇത്തരം രചനകൾ പോരട്ടെ.

    ReplyDelete
  2. ഒന്‍പത്...കവിത വിഷയത്തില്‍ നിന്ന് പലപ്പോഴും വ്യതിചലിക്കുന്നു ,,,ആശംസകള്‍

    ReplyDelete
  3. മരിക്കാന്‍ വ്യജന്നെന്നറിയാതെ പാഷാണം കഴിച്ചതിനു
    മരണവും എന്നെ കുറ്റക്കാരനാക്കി

    ee varikal valare aakarshanamaayi

    ReplyDelete
  4. കവിതയെന്ന ലേബലിൽ തീരേ ചേരാത്തവരികളാണിത് കേട്ടൊ ഭായ്

    ReplyDelete
  5. കുറ്റവും തെറ്റും ഒക്കെ നമ്മളത് തന്നെ എന്നങ്ങു സമാധാനിക്ക്

    ReplyDelete
  6. ഒന്‍പതില്‍ തന്നെ ഒന്ന് നീട്ടി ഒന്പതില്‍ തന്നെ
    ഒതുക്കാമായിരുന്നല്ലോ ...ആശംസകള്‍...

    ReplyDelete