Tuesday, March 27, 2012

മിനികഥ

  
1

നാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി ..കെട്ടിടങ്ങളും വാഹനങ്ങളും മനുഷരും ഒഴുകി പോയി .
അതിനിടയില്‍ ഒരാണും പെണ്ണും ഉണ്ടായിരുന്നു.
ആണ് പെണ്ണിനോട് പറഞ്ഞു ..നീ എന്റെ കൂടെ നീന്തുകയെങ്ങില്‍ ആപത്തു വന്നാല്‍ ഞാന്‍ സഹായിക്കാം ..
പെണ്ണ് : വേണ്ട നല്ല മനസ്സിന് നന്ദി,ഞാന്‍ തന്നെ ഒഴുകി പോയി മരിക്കുകയനെങ്ങില്‍ ദുഷ് പേര് ഉണ്ടാവുകയില്ല നിങ്ങളോടൊപ്പം നീന്തിയാല്‍ മരിച്ചാലും ഇനി ജിവിച്ചാലും മറ്റൊരുത്തന്റെ കൂടെ ഒഴുകി നടന്നവള്‍ എന്നാ ദുഷ്പേര് ഉണ്ടാവുകയും ചെയ്യും ..


2

സോണിയുടെ കല്യാണം ആയി
ചെറുക്കന്‍ സുന്ദരന്‍ സുശീലന്‍
ഒരു പാട് സ്വപ്നങ്ങള്‍ കണ്ടു അവള്‍
കൈ കോര്‍ത്ത്‌ കടല്‍ക്കരയിലൂടെ നടന്നു ...
കടലില്‍ ചാടി കുളിക്കാന്‍ മോഹം
... അവള്‍ ആദ്യം ചാടി ....

ആശുപത്രിയില്‍ ആയി ......
പിന്നെ ടെറസ്സില്‍ നിന്നും മുറ്റത്തേക്ക് ചാടിയാല്‍
കലോടിയുകയില്ലേ ...

40 comments:

 1. കൊള്ളാല്ലോ. :)

  ReplyDelete
 2. ആദ്യത്തെ കഥ എനിക്ക് നന്നായി ബോധിച്ചു.
  മിനിക്കഥകള്‍ എന്നും തേന്‍ മുത്തുകള്‍ ആണ്. അതിനു മധുരം ഉണ്ടായിരിക്കണം എന്ന് മാത്രം

  ReplyDelete
 3. ആദ്യത്തെതാ കൂടുതല്‍ നന്നായത് രണ്ടാമത്തേതും കൊള്ളാം

  ReplyDelete
 4. ആദ്യത്തെ കഥ വളരെ ഇഷ്ടമായി. രണ്ടാമത്തേത് ഇത്തിരി കുറച്ച് ഇഷ്ടമായി.

  ReplyDelete
 5. ദുഷ്പേര് പെണ്ണിന്റെ മാത്രം കുത്തകയാണോ.. ആ‍ാ..!

  ReplyDelete
 6. ആദ്യ കഥ കൊള്ളാം. രണ്ടാമത്തേത് ദേ നിശാസുരഭിയൊക്കെ ചോദിച്ചു തുടങ്ങിയത് കണ്ടില്ലേ.. ഹി..ഹീ..

  ReplyDelete
 7. മിനിക്കഥകള്‍ കൊള്ളാം

  ReplyDelete
 8. കഥാപാത്രങ്ങളുടെ കാര്യം കഷ്ടായി...എങ്കിലും,
  കഥകള്‍ കാര്യായിട്ട് തന്നെ ഇഷ്ടായി

  ReplyDelete
 9. ആദ്യ കഥ ഇഷ്ടപ്പെട്ടു. ചീത്തപ്പേര് സ്ത്രീയില്‍ ചുമത്താനാണല്ലോ സമൂഹത്തിന്ന് വ്യഗ്രത

  ReplyDelete
 10. മിനിക്കഥകള്‍ കൊള്ളാം

  ReplyDelete
 11. കഥകൾ കൊള്ളാം.വളരെ ഇഷ്ടമായി.

  ReplyDelete
 12. രണ്ടുകഥയും നന്നായ് ആശംസകൾ.

  ReplyDelete
 13. ഇത് കൊള്ളാമല്ലോ പൈമേ ..
  നന്നായിട്ടുണ്ട്...
  മിനി കഥ ആണോ മിനിക്കഥ ആണോ?

  ReplyDelete
 14. കൂടുതല്‍ സ്വപനം നന്നല്ല.
  നന്നായി.

  ReplyDelete
 15. വായിച്ചു എന്നെ പ്രൊത്സാഹിപ്പിക്കുന്ന ...
  നല്ല മനസ്സുകൾക്ക് നന്ദി അറിയിക്കുന്നു.

  ഈ സ്നെഹം ആണു
  എന്നെ കൊണ്ട് വീണ്ടും എഴുതിക്കുന്നതു...

  ReplyDelete
 16. nee blog niruthukayanennnu paranju niruthiyille ? kathayokke vaayichu, tharakkedilla

  ReplyDelete
 17. ദുഷ്‌പേര് പെണ്ണിന്റെ മാത്രം കുത്തകയാണ്, അവളുടെ ‘ദുഷ്‌പേരിലൂടെ മാത്രം’ അവളുടെ നാട് അറിയപ്പെടുന്നു. നല്ലപേരിലൂടെ അറിയപ്പെടില്ല.

  ReplyDelete
 18. ചെറുതിലെ കളിക്കുമ്പോള്‍ കവണയില്‍ കല്ല്‌ വെച്ച് കാലികുപ്പി ഉന്നം വെച്ചു പൊട്ടിച്ചു കളിക്കുമായിരുന്നു. ഇതും അത് പോലെ ശരിക്കും ഉന്നം വച്ചു കുറിക്കുകൊള്ളും പ്രയോഗങ്ങള്‍. ഊണും തന്നെ തള്ളാനും പറ്റില്ല. എല്ലാം ബഹുജോര്‍ സുഹൃത്തേ ....

  ReplyDelete
 19. ചെറിയ വരികളിലൂടെ വലിയ ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു പൈമാ..

  ReplyDelete
 20. 1) സംശയം രോഗമല്ലല്ലോ…അതിനാൽ സംശയം...അവൾ ഭർത്താവോടൊപ്പമായിരിക്കണം നീന്തിയത്… ഇല്ലായിരുന്നെങ്കിൽ വേഗം കൈ പിടിച്ചേനേ..നീന്തി രക്ഷപ്പെട്ടേനേ..

  2) നിങ്ങളെന്ത് മനുഷ്യനാണ് ഹേ… ഒരു ശുദ്ധൻ...പെണ്ണു സ്വപ്നം കാണുമ്പോൾ ഉടനെ ഫയർഫോഴ്സിനെ ഫോൺ വിളിച്ച് താഴെ വല വിരിപ്പിക്കേണ്ടേ….

  ----------
  കൊള്ളാം നന്നായിട്ടുണ്ട്..ആശംസകൾ

  ReplyDelete
 21. മിനിക്കഥകൾ എന്നാണു ആദ്യം എഴുതേണ്ടത്...ഒന്നാമത്തെ സത്യം നന്നായി രണ്ടാമത്തെ സ്വപ്നം നന്നായി എന്ന് പറയാനാകുമോ?....എല്ലാ ഭാവുകങ്ങളും...

  ReplyDelete
 22. ആദ്യകഥ ഇഷ്ടമായി...

  ReplyDelete
 23. ഇഷ്ടായീ, ഇഷ്ടായീ.. കഥകള്‍ക്ക് പേര് കൂടി നല്‍കൂ.

  ReplyDelete
 24. ആദ്യത്തെ കഥ സൂപ്പര്‍.
  രണ്ടാമത്തേത് മനസ്സിലായും ഇല്ല

  ReplyDelete
 25. രണ്ട് സംഭവങ്ങൾ പൈമാ. സൂപ്പർ. ഇത്രയ്ക്കും ചെറിയ രീതിയിലുള്ള വാക്കുകൾ മതി വലിയ ഒരു ആശയത്തെ കാണിക്കാൻ. അതീവരസകരം. ആശംസകൾ.

  ReplyDelete
 26. പൈമ നല്ലൊരു ചിന്തക്ക് വകയുണ്ടാകി
  ആദ്യം പറഞ്ഞത് കൊള്ളാം
  രണ്ടാമ് കഥ നമ്മൾ മറ്റു രീതിയിൽ പലതവണ വായിച്ചതാണ്, എന്നാലും പുതിയ രീതിയിൽ പുതിയ ചുന്തക്ക് അതും നന്നായി
  ആശംസകൾ.

  ReplyDelete
 27. നന്നായിരിക്കുന്നു പൈമ കുറഞ്ഞ വരികളില്‍ വലിയ അര്‍ഥമുള്ള കാര്യം!

  ഭാവുകങ്ങള്‍!

  ReplyDelete
 28. ആദ്യത്തേത്, പേരുദോഷമുണ്ടാക്കുന്ന ‘ഭയം’നർമ്മം ചേർന്ന വ്യക്തതയുള്ളതിനാൽ പെട്ടെന്ന് ഇഷ്ടപ്പെട്ടു. അടുത്തത്, അറിയുന്ന വിഷയം സ്വന്തമായ അല്പം ചേരുവയില്ലാതെയായതിനാൽ ‘സ്വപ്ന’ത്തിനോടുള്ള പൊരുത്തം കുറഞ്ഞു. അടുത്തതും പോരട്ടെ...ഭാവുകങ്ങൾ...

  ReplyDelete
 29. കുറച്ചു വാക്കുകളിൽ പരയാനുള്ളത് ചെമ്പായി പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്

  ReplyDelete
 30. നന്നായി പൈമേ.. ആദ്യത്തേതാണ് കൂടുതലിഷ്ടായത്.

  ReplyDelete
 31. വായിക്കുകയും...പ്രോത്സാഹിപ്പിച്ച് അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ...സ്നേഹിതർക്കും...സന്തോഷവും കടപ്പാടും അറിയിക്കുന്നു...

  ReplyDelete
 32. പ്രദീപേ... ഇപ്പോഴാണു വരാനൊത്തത്..ആദ്യത്തെ കഥ അതു വളരെ സത്യമാണല്ലോ..അതൽ‌പ്പം ചിന്തിക്കാനും ശരിവയ്ക്കാനും ഉണ്ടായിരുന്നു...രണ്ടാമത്തേത് മോശമൊന്നുമല്ല അതു ചിരിപ്പിച്ചു

  ReplyDelete
 33. രണ്ടു കഥകളും എനിക്കിഷ്ടമായി പ്രദീപ്....

  ReplyDelete
 34. കഥകള്‍ വായിച്ചു ; രസിച്ചു.

  ReplyDelete
 35. കഥകള്‍ രണ്ടും കൊള്ളാം ...!
  ആദ്യത്തെ കഥ കൂടുതല്‍ ഇഷ്ടായി ...!!

  ReplyDelete
 36. രണ്ടും കൊള്ളാം പൈമേ, എന്നാൽ കല്യാണപ്രായമായ ആ സോണിയോട് ടെറസ്സിൽക്കിടന്നുറങ്ങാൻ ആരാണു പറഞ്ഞത്? :)

  ReplyDelete
 37. നന്നായിട്ടുണ്ട് .... ഇന്നെത്തെ കാലഘട്ടത്തില്‍ ഏതു പെണ്ണും ഇങ്ങനെയേ ചിന്തിക്കൂ .....

  ReplyDelete