Sunday, February 26, 2012

രണ്ടിതളുകള്‍                               എമിലി കുറച്ചു നേരത്തെ ഓഫിസിൽ നിന്ന് ഇറങ്ങി.ലിബിയ വീട്ടിൽ വന്നിട്ടുണ്ടാവും.ഇടക്ക് വിളിക്കാറുള്ളതാണു. ഇപ്പോ അതും ഇല്ല.അവൾക്ക് ടൌണിൽ ഉള്ള ആളുമായിട്ട് പ്രേമം ആണു.അതിന്റെ പേരിലാൺ വഴക്ക് കൂടിയതും.ഞാൻ അവളുടെ ചേച്ചിയാണെന്ന് പൊലും ഓർക്കാതെ...എന്തോക്കെയാ പറഞ്ഞേ...അവൾ ക്വാർട്ടേഴ്സിൽ ഉണ്ടാകും..കൂടെ അവളുടെ കാമുകനും..ലിബിയക്ക് അത്ര ഇഷ്ടമാണെങ്ങിൽ..ഈ ചേച്ചി അതു നടത്തികോടുക്കുമല്ലോ..എതു മതക്കാരൻ ആയാലും..അവളുടെ എതു വാശിയും ഞാൻ നടത്തി കൊടുത്തിട്ട്ല്ലേ ഉള്ളൂ..എന്റെ വിവാഹം കഴിഞ്ഞതിന്റെ അടുത്ത വർഷം മുതൽ അമ്മ അവൾക്ക് ഒരോ ആലോചനകൾ കൊണ്ടുവരുന്നതാണു.ഒന്നും അവൾക്ക് ഇഷ്ടമാകാറില്ല.അതിന്റെ കാരണം ഇതാവും..എന്തായാലും ഇന്ന് അവർ എവിടെ ആയാലും കണ്ട് പിടിച്ചു തിരുമാനം ഉണ്ടാക്കിയിട്ടേ..വിശ്രമം ഉള്ളൂ.. 
അവൾ വിട്ടിൽ ചെന്നപ്പോൾ ലിബിയ വീട്ടിൽ വന്നിട്ടുണ്ടായിരുന്നില്ല.തന്റെ ചുവന്ന മാരുതിക്കാർ എടുത്ത്..ക്വാർട്ടേഴ്സിലേക്ക്.ചെന്നു. ലിബിയ അവൾ പുതുതായി നിര്‍മ്മിച്ച കടലാസുപൂക്കള്‍ എല്ലാം നിരത്തിവച്ചു.അതിൽ മഞ്ഞനിറമുള്ള ഒരു പൂവെടുത്ത് ചുണ്ടോടു ചേര്‍ത്തു.അധികം സമയം എടുത്ത് അവൾ ഉണ്ടാക്കിയതും അതു തന്നെയാണു.റൊജറിനു വേണ്ടി ഉണ്ടാക്കിയതാണു അതു.റോജറീനു ഇഷ്ട്ടപ്പെട്ട മഞ്ഞനിറത്തീലുള്ള പൂവ്.ബാക്കി ഒൻപതു പൂക്കളും അവൾ റോജറിനു വേണ്ടിത്തന്നെയാണുണ്ടാക്കിയതും.അവൻ തന്നെ കണ്ട് മടങ്ങുന്ന അന്നു മുതൽ അവൾ ഒരോ ദിവസവും ഒരു പൂവീതം ഉണ്ടാക്കും.ചിലപ്പോ പത്ത് അല്ലേ പന്ത്രണ്ട്..അവരുടെ കൂടിക്കാഴ്ച്ചക്ക് അതിൽ അധികം ദിവസം ഒന്നും അകലം ഉണ്ടാക്കാറില്ല. 

അവൾ ജനാല തുറന്നു ആകാശത്തിലേക്ക് നോക്കി.മേഘങ്ങള്‍ ഇല്ലാത്ത ആകാശം കുട്ടികൾ ഇല്ലാത്ത വീട് പോലെ നിശ്ചലമായി തോന്നി 
മേഘങ്ങള്‍ ആണു ആകാശത്തിന്റെ അനക്കങ്ങൾ. 

റോജർ അവൾ വിചാരിച്ചതിലും നേരത്തെ വന്നു.ആ പൂവുകൾ റോജറിനു നല്കി അവൻ അതിനു പകരമായി അവൾക്ക് ഒരു ഉമ്മ കൊടൂത്തു.ചുണ്ടുകൾ വാക്കുകൾ പുറത്തു വിടാനും.ഭക്ഷണം കഴിക്കാനും മാത്രമല്ല എന്നവൾക്ക് തോന്നി.റോജർ അതിൽ നിന്നും മഞ്ഞപൂവിതളെടുത്ത് അവളുടെ ഇടത്തെ കവിളത്തെ കറൂത്ത മറുകിൽ തൊടൂവിക്കുകയും ജനാലതുറന്ന് അതു ആകാശത്തിലേക്ക് എറിയുകയും ചെയ്തു.അതു കണ്ട നിലാവു മരച്ചില്ലകൾക്കിടയിൽ ഒളിച്ചു.മറ്റൊരാളുടെ പ്രണയസമ്മാനം സ്വീകരിക്കണ്ടാ എന്നു വിചാരിച്ചാവും..ഗ്രഹങ്ങൾക്ക് മര്യാദകളൊക്കെ അറിയാമായിരിക്കും..ചിലപ്പോൾ മനുഷ്യരെക്കാൾ എറെയും അതാണല്ല്ലോ പണ്ട് ചന്ദ്രനിൽ കാലു കൂത്താൻ ചെന്ന നീല്‍ ആം സ്ട്രോങ്ങിനെ സ്നേഹത്തൊടെ സ്വീകരിച്ചത്. 

തീൻ മേശയിൽ അവൾ റോജറിനായി ഒരുക്കിയ വിഭവങ്ങൾ നിരത്തി വച്ചു.അവർ ഒരുമിച്ചിരുന്ന് കഴിക്കുകയും ചേയ്തു. 

റൊജർ: നീ എപ്പോഴാണു എന്നെ ആദ്യമായി കണ്ടത്? 

ലിബിയ: സെമിത്തെരിയിൽ വച്ച് നീ നിന്റെ മമ്മയുടെ കല്ലറയിൽ പൂക്കൾ അർപ്പിച്ച് വരികയായിരുന്നു.ഞാൻ എന്റെ പപ്പായുടെ കല്ലറക്കരികിൽ പ്രാര്‍ഥിക്കുകയായിരുന്നു.കൂടെ എന്റെ മൂത്തസഹോദരി എമിലിയും ഉണ്ടായിരുന്നു. 
റോജർ: ആ കണ്ണുനീർ തുള്ളികളിൽ നിന്നായിരുന്നു നമ്മുടെ പ്രണയം...ഞാനിപ്പോൾ മറ്റൊരാളുടെ ഭർത്താവാണു..എന്നാലും..നിന്നെ സ്നേഹിക്കുന്നു.ശരിയായ പ്രണയം തിരിച്ചറിയാതെ.എടുത്ത് ചാടിയതായിരുന്നു എന്റെ തെറ്റ്.. 

ലിബിയ: കടലോളം പ്രണയം ഉള്ളിൽ ഉണ്ടായിട്ടും ഒരു തുള്ളിപൊലും പുറത്ത് കാണാതിരുന്നതല്ലെ എന്റെ തെറ്റ്.. 

റൊജർ :തെറ്റുകൾക്ക് നഷ്ട്ട ജിവിതത്തെ തിരിച്ച് തരാൻ കഴിയില്ലല്ലോ തിരിച്ചു തരാൻ കഴിയുന്നതു..വീണ്ടും വീണ്ടും ചെയ്യാൻ കഴിയുന്ന തെറ്റുകൾ മാത്രം.. 

ലിബിയ : നമ്മുടെ ബന്ധം എമിലിക്ക് ഇഷ്ട്ടമല്ല.പല തവണ താക്കീത് തന്നിട്ടുണ്ട്. അവൾക്ക് വിഷമം ആകും എന്നറിഞ്ഞിട്ടും....എമിലി എന്റെ മൂത്തസഹോദരി മാത്രമല്ല ..അമ്മയെ പോലെയാണു എനിക്കവൾ.. 

റോജർ :ഞാൻ ഒരു ഭർത്താവാണു എന്നാലും നമ്മുടെ പ്രണയം പ്രണയമല്ലാതാകുന്നില്ലല്ലോ... 

ലിബിയ : എത്ര ശ്രമിച്ചിട്ടും..റൊജർ...എനിക്കു നിന്റെ സംഗീതത്തിനോപ്പം ചുവടുകൾ വെയ്ക്കാതിരിക്കാൻ കഴിയുന്നില്ല.നിന്റെ ചിത്രങ്ങൾക്ക് മുഖം തരാതിരിക്കാനും... 

റോജർ :നീ എന്നെ മനസ്സിലാക്കുന്നു എന്നതിന്റെ തെളിവാണത്..ഒരിക്കൽ പോലും എന്റെ ഭാര്യ എന്റെ ചിത്രങ്ങളെ നോക്കുക പോലും ചെയ്തിട്ടില്ല.

            

എമിലി കാർ ക്വാർട്ടേഴ്സിന്റെ അരികിൽ പാർക്ക് ചെയ്തിട്ട്.അവളുടെ അടുത്തേക്ക് ചെന്നു.ലിബിയ ചെടികൾ നന്നക്കുകയായിരുന്നു.ചേച്ചിയെ കണ്ടതും ലിബിയ ഞെട്ടി.മുറിയിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ട് എമിലിയും ഞെട്ടി.തന്റെ ഭർത്താവ് റോജർ..കബനി ടൂർ എന്ന് പറഞ്ഞു ഇടക്കു പോകാറുള്ളത് ഇങ്ങൊട്ടണല്ലേ..ചേട്ടനും അനിയത്തിയും ആണു ഇവർ.എന്നിട്ട്... 

എമിലി അനിയത്തി ലിബിയയ്യോട് : നിങ്ങൾക്ക് ഇങ്ങനോരു ബന്ധം.ഈ ചേച്ചിയോട്..ഇങ്ങനെ... 

വാക്കുകൾ പൂർത്തികരിക്കാൻ ആവാതെ..എമിലി കാറിന്റെ അടുത്തേക്ക് ചെന്നു.. 

ഡ്രൈവ് ചെയ്തു പോകുംബൊൾ അവൾ മനസ്സിൽ വിചാരിച്ചു ..റോജറിനു എന്നിൽ നിന്നു ലഭിക്കാത്തത് എന്തോ അവളിൽ നിന്നു കിട്ടി അതാണല്ലോ..അപ്പോ എന്റെ ആവശ്യം,,ഇല്ല 

അമിതവേഗത മരണതിനു കാരണമാകുമെന്ന് അറിയാവുന്നതു കൊണ്ട് കാറിന്റെ വേഗത അവൾ കൂട്ടി 

70 comments:

 1. ആദ്യ കമന്റു എന്റെ വക.
  ചേച്ചിക്ക് അനിയത്തിയുടെ കാമുകന്‍ ആരെന്നറിയില്ലെങ്കിലും അനിയത്തിക്ക് ചേച്ചിയുടെ ഭര്‍ത്താവിനെ അറിയാമായിരുന്നല്ലോ.
  കഥയുടെ അവസാനം നന്നായി അവതരിപ്പിച്ചു

  ReplyDelete
  Replies
  1. ജോലി തിരക്ക് കാരണം ബ്ലോഗ്ഗില്‍ തുടരുനതല്ല ..എല്ലാവര്ക്കും നന്ദി.
   പ്രദീപ്‌ മാഷ്,കുട്ടി മാഷ് .മനോരാജ്, ലിപി ചേച്ചി,പൊട്ടന്‍ മാഷ് .ഖധു,ശങ്ങരേട്ടന്‍,സതീശന്‍ ഓ പി,കൊമ്പന്‍,ബിജു ഡേവിസ് .ഷാജു അതാനിക്കാന്‍ എന്നിവര്‍ക്കും പിന്നെ സുഹൃത്ത്‌ ഇടശ്ശേരി,വെള്ളരി പ്രാവ് ,സങ്ങല്പങ്ങള്‍,എന്നിവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു

   Delete
 2. നല്ല ഒരു ട്വിസ്റ്റ്‌ ഉള്ള കഥ ...........മനുഷ്യരുടെ വിവിധ ഭാവങ്ങള്‍...

  ReplyDelete
  Replies
  1. ഷാബീത്ത...എസ് ബിയില്‍ നിന്നും ഇടയ്ക്കു ഇങ്ങോട്ട് ഒക്കെ വാ ...സിയാദ് ഇക്കയെ ആന്വേഷിച്ചതായി പറയ്ക ..തന്കൂസേ ..

   Delete
 3. നല്ല കഥ തന്നെ..അഭിനന്ദനങ്ങള്‍ പൈമാ..

  ധാരാളം അക്ഷരതെറ്റുകളുണ്ട്..ഒരു തുടക്കക്കാരനാണെങ്കില്‍ പരിചയക്കുറവുമൂലമുണ്ടാകുന്നതെന്നു പറയാം..എന്താണിത്രമാത്രം അശ്രദ്ധ..മുന്‍പ് പലരും ചൂണ്ടികാട്ടിയതാണല്ലോ..പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഒന്നുകൂടി വായിച്ചുനോക്കിയാല്‍‍ പൈമയ്ക്ക് തന്നെ അവ മനസ്സിലാക്കാം..

  ReplyDelete
  Replies
  1. തുടക്കവും ഒടുക്കവും ഒരേ പോലെയല്ലേ ശ്രീ പുളുസേ...

   Delete
 4. പൈമ ഞാൻ വായിച്ചു... കമെന്റ് രാത്രിയിടാം

  ReplyDelete
 5. ഇന്നത്തെ സമൂഹത്തില്‍ പലയിടത്തും നാം കാണുന്ന സംഭവം.

  ലളിതമായി പറഞ്ഞ ഈ കഥ ഇഷ്ട്ടമായി

  ReplyDelete
 6. അമിതവേഗത മരണതിനു കാരണമാകുമെന്ന് അറിയാവുന്നതു കൊണ്ട് കാറിന്റെ വേഗത അവൾ കൂട്ടി

  കഥയുടെ അവസാനം നന്നായി അവതരിപ്പിച്ചു

  ReplyDelete
 7. പതിവ് പ്രമേയം..ഭംഗിയായി അവതരിപ്പിച്ചു..അഭിനന്ദനങ്ങള്‍..

  ReplyDelete
 8. തെറ്റുകൾക്ക് നഷ്ട്ട ജിവിതത്തെ തിരിച്ച് തരാൻ കഴിയില്ലല്ലോ തിരിച്ചു തരാൻ കഴിയുന്നതു..വീണ്ടും വീണ്ടും ചെയ്യാൻ കഴിയുന്ന തെറ്റുകൾ മാത്രം..

  കഥ കൊള്ളാം.

  ReplyDelete
  Replies
  1. ഈ വരികള്‍ ആണ് ഇതിന്റെ തുടക്കം ...തിരിച്ചറിഞ്ഞു വായിച്ചതിനു നന്ദി രംജി ചേട്ടാ

   Delete
 9. കഥ വ്യത്യസ്തത തോന്നിച്ചു. നന്നായിട്ടുണ്ട്.

  ReplyDelete
 10. തരക്കേടില്ല, തുടരട്ടെ പൈമാ

  ReplyDelete
 11. Muhammed kutty mavoor......February 26, 2012 at 7:17 AM

  വേറിട്ടൊരു പ്രണയ കഥ വേറിട്ടൊരു ശൈലിയില്‍......അഭിനന്ദനം പൈമാ .....

  ReplyDelete
  Replies
  1. മാവൂര്‍ ഇക്ക ..വന്നപ്പോള്‍ സമയം വൈകി ..ഇത്ര നാള്‍ എന്നെ യുവയില്‍ സപ്പോര്‍ത്റ്റ് ചെയ്ത ഇക്കാക്കും നന്ദി അറിയിക്കുന്നു.നമ്മുക്ക് യുവയില്‍ തന്നെ കാണാം

   Delete
 12. ഏണസ്റ്റ് ഹേമിങവെ സ്റ്റയില്‍ തോന്നിച്ചു...ഇഷ്ടായി ട്ടൊ, ആശംസകള്‍...!

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. അയ്യോ ..അയ്യയ്യോ ..ഈ ടീച്ചറെ കൊണ്ട് തോറ്റു..ഞാനിപ്പം മാനത്തു വലിഞ്ഞു കേറും ..

   Delete

   Delete
 13. ബ്ലോഗ്ഗില്‍ ഞാന്‍ ഒരു പാട് പേര്‍ക്ക് ഇഷ്ട്ടകുറവു ഉണ്ടാക്കിയിട്ടുണ്ട് അതില്‍ മുന്നില്‍ നില്‍ക്കുന്നത് കണ്ണൂരാന്‍ ആണ് അയാള്‍ക്കും ഞാന്‍ ഖേദം അറിയിക്കുന്നു

  ReplyDelete
 14. വളരെ നന്നായിരിക്കുന്നു ഒത്തിരി ഇഷ്ടമായി ആശംസകള്‍ @! പുണ്യാളന്‍

  ReplyDelete
 15. കഥയുടെ എന്‍ഡ് പഞ്ച് ഒക്കെ നന്നായിരിക്കുന്നു. വ്യത്യസ്തത ഫീല്‍ ചെയ്യുന്നുണ്ട്...

  പിന്നെ എന്തിനാ ബ്ലോഗ് നിറുത്തുന്നത്? സമയം പോലെയൊക്കെ എഴുതൂ... ബ്ലോഗിങ് നമുക്കൊന്നും തൊഴിലല്ലാത്തത് കൊണ്ട് , എഴുത്ത് ഉള്ളില്‍ നിന്നും വരുമ്പോള്‍ അത് പേനയുപയോഗിച്ച് കടലാസില്‍ പകര്‍ത്തുന്നതിന് പകരം കീബോര്‍ഡുപയോഗിച്ച് ബ്ലോഗിലേക്ക് വരഞ്ഞിടൂ :)

  ReplyDelete
  Replies
  1. എന്നെ ഒരു പാട് പ്രോത്സാഹിപ്പിച്ച ആള്ളാണ് മനോ ചേട്ടന്‍ ..നന്ദി ..

   Delete
 16. എമിലി തോൽവി സമ്മതിച്ച് പിന്മാറുകയാണു; പൈമയും.

  എമിലിയ്ക്ക് പിന്മാറാം, കാരണം അവർ ഒരു കഥാപാത്രം മാത്രമാണു. എന്നാൽ കഥാകൃത്തിനു പിന്മാറാനാകില്ല. അവൻ ഒറ്റപ്പെട്ട ഒരു ഭീഷണിയിൽ തളർന്നാൽ, ഔദ്യോഗികത്തിരക്കുകൾ എന്ന മറയിലൊളിച്ചാൽ സമൂഹം ഒരു ഭീരുവായേ കാണൂ.

  ഇത് പൈമയ്ക്ക് ഒരു വിഷമല്ലായിരിയ്ക്കാം. എന്നാൽ എന്റെ ഭീതി അതല്ല ... ഒരു പക്ഷെ, നാളെ ആരെങ്കിലും പൈമയോട് ‘പോയി അത്മഹത്യ ചെയ്യൂ സുഹൃത്തേ’ എന്ന് പറഞ്ഞാൽ .............

  ReplyDelete
  Replies
  1. നമ്മള്‍ ഒരു വഴക്കിലൂടെ ആണ് പരിചയപ്പെട്ടത്‌ അല്ലെ ഡേവിസ് ..ഡേവിസിന്റെ ബ്ലോഗ്ഗിനെക്കള്‍ ഏറെ ഞാന്‍ ഇഷ്ടപ്പെടുന്നത് പെരുമാറ്റതെയാണ് ..നന്ദി

   Delete
  2. Dear Pradeep,

   Expecting your next post on coming Thursday... :)

   Delete
 17. കഥ ഇഷ്ട്ടമായി ആശംസകള്‍...!

  ReplyDelete
 18. കഥ ഇഷ്ടപ്പെട്ടു .... എഴുത്ത് തുടരും എന്നു പ്രത്യാശിക്കുന്നു :)

  ReplyDelete
 19. കഥയുടെ പ്രമേയത്തിൽ പുതുമ തോന്നിയില്ല.
  ജോലിത്തിരക്കു കൊണ്ട് ബ്ലോഗ്ഗിൽ നിന്നും പിന്മാറേണ്ട കാര്യമുണ്ടൊ..?

  ReplyDelete
 20. കഥ നന്നായി പൈമേ.

  എമിലി, ലിബിയ, റോജര്‍ പേരുകള്‍ കേട്ടപ്പോള്‍ ഏതോ ഇംഗ്ലീഷ് കഥയുടെ വിവര്‍ത്തനം ആണു എന്നാണു ആദ്യം തോന്നിയത്.

  >>എമിലി അനിയത്തി ലിബിയയ്യോട് <<< എമിലിയുടെ അനിയത്തിയാണ് ലിബിയ എന്നത് കഥയിലൂടെ വന്ന വായനക്കാര്‍ക്ക് അറിയാവുന്നതാണല്ലോ. പിന്നെ ഇവിടെ അനിയത്തി എന്നു പരിച്ചയപ്പെടുത്തേണ്ടതില്ല. ഇത്തരം സൂക്ഷ്മതക്കുറവു കഥകള്‍ക്ക് അഭംഗിയാണ്. പിന്നെ ധാരാളം അക്ഷരത്തെറ്റുകള്‍.

  ബ്ലോഗ്‌ നിര്‍ത്തുന്നു എന്നു പറയുന്നത് കേട്ടു. അതിനുള്ള സമയം ആയോ. തുടരൂ. ആശംസകളോടെ.

  ReplyDelete
 21. ...ഒരു നടനും ‘അഭിനയം നിർത്തി’യെന്ന് പറയാനാവില്ല, എഴുത്തും അങ്ങനെതന്നെ. ‘സർഗ്ഗചേതന’ ഉള്ളിൽക്കിടന്ന് തിളച്ചുമറിയും. കുറച്ചുദിവസം പരീക്ഷിച്ചുനോക്ക്. പോരായ്മകൾ അറിഞ്ഞ്, അവയെ ഒഴിവാക്കി, വാശിയോടെ തിരിച്ചുവന്ന് വീണ്ടുംവീണ്ടും എഴുതണം. ‘പ്രദീപ് പൈമ’യുടെ അക്ഷരത്തെറ്റില്ലാത്ത, നല്ല ആശയങ്ങളുള്ള കഥകൾ വായിക്കാൻ ഞാൻ പ്രതീക്ഷിച്ച് ഇവിടെയുണ്ടാവും. കിട്ടുന്ന സമയത്തൊക്കെ ധാരാളം വായിക്കണം. രചനയെപ്പറ്റി എന്തെങ്കിലും സംശയം വന്നാൽ,ഒരു വൈഷമ്യവും വരാതെ ഞാനുമായി ബന്ധപ്പെടൂ സുഹൃത്തേ. ‘നല്ല രചനാവൈഭവം’ ഉണ്ടാകട്ടെയെന്ന് ഞാൻ ആശീർവ്വദിക്കുന്നു, ദൈവത്തിന്റെ പേരിൽ. വീണ്ടും വരിക......

  ReplyDelete
  Replies
  1. വി എ സര്‍ ..മനസ് നിറഞ്ഞു ട്ടോ ഈ കമെന്റ് വായിച്ചു ..ഇനി ഒരു കഥ എഴുതുന്നുന്ടെങ്ങില്‍ ഞാന്‍ സാറിനെ കാണിച്ചിരിക്കും ..നന്ദി

   Delete
 22. Njan ippo pothuve FB yilum blogilum onnum varareyilla. Samayakkuravu thanne Karanam. Ippo silent anenkilum orikkalum ellam nirthi ennu parayaan manasaagrahikkunnilla. Veendum shakthamaayi thirike varanamennu thanneyaanu aagraham. Athinaal enikkum onne parayaanullu,theerumaanan parisodhikkuka. Athu parayaan maathram phonil ninnum ee kurippezhuthunnu. Swanthamsuhruthu

  ReplyDelete
  Replies
  1. നന്ദി ...നന്ദി ...ഈ സ്നേഹത്തിനു കടപ്പാട് ...

   Delete
 23. എന്‌റെ ബ്ളോഗിലേക്ക്‌ കഥ വായിക്കാന്‍ വരാത്ത പൈമയുടെ ബ്ളോഗിലേക്ക്‌ ഞാനിതാ വീണ്‌ടും വന്നിരിക്കുന്നു. :) കഥ നന്നായി കെട്ടോ ? ഭാര്യയുടെ സഹോദരിയെ മോഹിക്കുന്നയാളുകള്‍ ഒരുപാടുണ്‌ട്‌. ചിലപ്പോള്‍ അവരുടെ ശരീരത്തിനോടുള്ള മോഹമാകും. ചിലപ്പോള്‍ അവരുടെ പെരുമാറ്റം കണ്‌ട്‌ ഇഷ്ടം തോന്നി അത്‌ പ്രേമത്തിലവസാനിക്കും. പക്ഷെ അതൊരിക്കലും മുന്നോട്ട്‌ കൂടുതല്‍ കൊണ്‌ട്‌ പോകാതെ തകരുകയാണ്‌ പതിവ്‌.. കൊള്ളാം എഴുത്ത്‌ പൈമേ

  പിന്നെ എഴുത്ത് ആരെങ്കിലും പറയുമ്പോൾ നിറുത്തേണ്ടതല്ല, ആരെങ്കിലും പറയുമ്പോൾ തുള്ളാൻ നീയെന്താ കുട്ടിയാണോ? ബ്ലോഗിൽ തുടർന്നാൽ പൈമക്ക് നന്നു. പൈമയെന്നെ ചന്ത പിള്ളയെന്നും, ഓശാന പാടുന്നവനെന്നും വിളിച്ചിട്ട് ഞാൻ എങ്ങനെയാണ് പ്രതികരിച്ചത്. മാച്ചാലും തേച്ചാലും പോകാത്ത രീതിയിൽ പറയാനും കൊടുക്കാനും കഴിവുള്ളയാളാണ് ഞാനും. പക്ഷെ ഈ നെറ്റിലൂടെയുള്ള കസർത്തുകളിൽ ഞാൻ മിതത്വമാണ് പാലിക്കാറുള്ളത്., ഒന്നാമത് വാതിലടച്ച് പ്രിഷ്ടം കാണിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് കൊണ്ട് തന്നെ കാപട്യ ലോകത്തിലെ സംഭവ വികാസങ്ങളെ ആ രീതിയിലേ കാണൂ, കാണൂകയുമുള്ളൂ. ഇതിവിടെ പറയാൻ കാരണം പൈമയെ ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലോ? പൈമെ ഇനറ്റർനെറ്റ് ലോകത്തെ “കപട” ശൈലികളെ ആ രീതിയിൽ കാണാൻ പഠിക്കൂ. ബ്ലോഗിലൂടെയോ ഫേസ്ബുക്കിലൂടേയോ ആരെങ്കിലും പ്രകോപിപ്പിച്ചാൽ അതിനെ തന്മയത്തത്തോടെ എടുക്കൂ..

  എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും സംഭവിച്ചുട്ടുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. സ്നേഹത്തോടെ !

  ReplyDelete
  Replies
  1. ഞാന്‍ മോഹിയുടെ കഥകള്‍ വായിക്കാറുണ്ട് കമെന്റ് ഇടാറില്ല എന്ന് മാത്രം .ഇത് ചില പോസ്റ്റ്‌ ഇഷ്ടപെടത്തത് കൊണ്ടാണ്...എല്ലാവരും ഒരേ പോലെ അല്ലല്ലോ മോഹി ..

   Delete
 24. കഥ ഇഷ്ടമായി.
  ബ്ലോഗിൽ നിന്നും പിന്മാറാനുള്ള തീരുമാനം ഇഷ്ടമായില്ല.

  ReplyDelete
 25. പൈമേ , കഥ ഇഷ്ടായി. ബ്ലോഗ്‌ നിറുത്താന്‍ പോന്ന തീരുമാനത്തെ കുറിച്ച് ഞാന്‍ നേരത്തെ ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞിരുന്നു.. എന്തായാലും നല്ലത് വരട്ടെ...

  ReplyDelete
 26. പ്രിയപ്പെട്ട പ്രദീപ് കഥ വായിച്ചു പ്രദീപിന്റെ രചനകളിലെല്ലാമുള്ള വ്യത്യസ്ത പ്രകടിപ്പിക്കാനുള്ള ശ്രമം.പിന്നെ ബ്ലോഗിൽ നിന്നും മടങ്ങാനുള്ള തീരുമാനം ശരിയാണോ? സമയക്കുറവ് എല്ലാവരെയും ബാധിക്കുന്നയൊന്നാണ് .സ്ഥിരമായിരിക്കാൻ ഒന്നിനുമാവില്ല ,ജോലി മനുഷ്യനൊഴിവാക്കാനാവത്തതാണ് അതിനാൽ അത് മാറ്റിവക്കാനാവില്ല പക്ഷെ സമയവും സന്ദർഭവും അനുസരിച്ച് ചെറിയ പോസ്റ്റ്കളിലൂടെയാണെങ്കിലും പ്രദീപിന്റെ സാന്നിദ്ധ്യം ബ്ലോഗ് ലോകം ആഗ്രഹിക്കുന്നു.ജോലിനന്നായ് തുടരട്ടെ അതോടൊപ്പം ബ്ലോഗും.ആശംസകൾ...

  ReplyDelete
 27. വിത്യസ്തമായ രചന. അത്യന്തം ആകർഷകം. സുന്ദരം. ഇത്രയ്ക്കും നന്നായി ഭാവനകൾ വിടരുന്ന തലയങ്ങ് ചുമ്മാ പോകുകയോ വിടില്ല ഞാൻ.ആശംസകൾ.

  ReplyDelete
 28. ബ്ലോഗെഴുത്ത് നിർത്തരുത്. തിരക്കുകളൊക്കെ എല്ലാവർക്കും ഉണ്ടാകും. യൂസർനെയിമും പാസ്വേഡും ഉപേക്ഷിക്കാതിരുന്നാൽ മതി. ഇടയ്ക്ക് സമയം കിട്ടുമ്പോൾ വരാമല്ലോ. കമന്റുകൾക്കോന്നും സമയമില്ലെങ്കിലും എഴുതി അഗ്രിഗേറ്ററിൽ ചർക്കൂ.

  ReplyDelete
 29. :തെറ്റുകൾക്ക് നഷ്ട്ട ജിവിതത്തെ തിരിച്ച് തരാൻ കഴിയില്ലല്ലോ തിരിച്ചു തരാൻ കഴിയുന്നതു..വീണ്ടും വീണ്ടും ചെയ്യാൻ കഴിയുന്ന തെറ്റുകൾ മാത്രം..
  പൈമാ... വളരെ മനോഹരമായി പറഞ്ഞു കഥ
  ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പൈമ കഥാക്കാരന്‍ തന്നെ ആണ്
  ബ്ലോഗു നിറുത്തണ്ട ഒരു കാര്യവും ഇല്ല നിനക്ക് പറ്റാത്ത തിനെ നീ വെടിയുക എനിട്ട്‌ നീ നീയായിട്ടു തുടരൂ

  ReplyDelete
 30. pottan : said

  നമ്മുടെ പൈമ എവിടെ പോകാന്‍.?? (പൈമയില്ലാതെ എന്ത് ബൂലോകം?)

  അവന്‍ ഒരിടത്തും പോയിട്ടില്ല. കണ്ണൂരാനും പൈമയും അല്‍പ ദിവസത്തിനകം ക്ലോസ് ഫ്രണ്ട്സ്‌ ആകും.( ബെറ്റ്‌ ഉണ്ടോ? എന്റെ പൊട്ടന്‍ എന്നാ തൂലികാനാമം ഞാന്‍ തരാം....അല്ല പിന്നെ) ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും. അപ്പോള്‍ രണ്ടു ശുദ്ധന്മാര്‍ ഒത്തു കൂടിയാലോ? അതാണ് ഇവിടെ കണ്ടത്.

  പിന്നെ കണ്ണൂരാനും പൈമയും ചേര്‍ന്ന് എന്നെ പുറത്തക്കാമെന്ന് നോക്കണ്ട. അതിനു ഞന്‍ ബ്ലോഗില്‍ എഴുതിയിട്ട് വേണ്ടേ? വേണേല്‍ കമന്റിനു കമന്ടടിക്കാം.

  ഒരു സിനിമയുടെ തിരക്കഥയുടെ പണിപ്പുരയില്‍ ആണ്. ഒപ്പം പെന്‍ഗ്വിന്‍ പുബ്ലികേഷന് വേണ്ടി ഒരു പുസ്തകവുമുണ്ട്. ഇത് രണ്ടും ചെയ്യുന്നത് ആരാണെന്നു എനിക്കും അറിയില്ല.

  അയ്യോ പൈമേ പോകല്ലേ, അയ്യോ പൈമേ പോകല്ലേ... എന്ന് പറഞ്ഞു കളിയാക്കാന്‍ ഞാന്‍ ഇല്ല.

  മോനെ പൈമേ,

  കഥ കൊഴപ്പമില്ല എന്നേ ഉള്ളൂ. അല്പം കൂടെ ശ്രദ്ദിക്കണമായിരുന്നു. ലിബിയ്ക്കും രോജര്‍ക്കും പരസ്പരം അറിയാമെന്ന സ്ഥിതിക്ക്.... അവരുടെ ബന്ധങ്ങള്‍ക്ക് ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത സംഭാഷണങ്ങള്‍ ആയി തോന്നി.

  നല്ല ത്രെഡ്, നല്ല ക്ലൈമാക്സ്.

  നല്ല ത്രെഡ് കിട്ടിയാല്‍ രണ്ടു ദിവസം കയ്യില്‍ വക്കാന്‍ ഉള്ള സന്മനസ്സ് നല്‍കാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

  അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു.( ബൂലോകം എണീറ്റ്‌ നിന്ന് കയ്യടിക്കണം.)

  ReplyDelete
  Replies
  1. 100% ശരിയാണ് ട്ടോ ..ഇതൊക്കെ അവരുടെ ഓരോരോ നമ്പര്‍ അല്ലാതൊന്നുമില്ല ...

   Delete
 31. പ്രദീപ് തുടക്കം മുതല്‍ ഞാന്‍ പ്രദീപിന്റെ കഥകള്‍ വായിക്കുന്നു.ചില കഥകളെക്കുറിച്ച് എനിക്കു നല്ല അഭിപ്രായം തോന്നി.ചിലത് ഒട്ടും നന്നായില്ല എന്നു തോന്നി. ചിലത് അല്‍പ്പം കൂടി ശ്രദ്ധവെച്ചിരുന്നെങ്കില്‍ മികച്ച രചന ആവുമായിരുന്നു എന്നു തോന്നി- എല്ലാ എഴുത്തുകാരുടേയും രചനകളും അങ്ങിനെ ഒക്കെ തന്നെ -പൊതുവായി പറഞ്ഞാല്‍ ബ്ലോഗുകളില്‍ നന്നായി എഴുതുന്ന എഴുത്തുകാരനാണ് പ്രദീപ്.ബ്ലോഗെഴുത്തില്‍ നിന്ന് പ്രദീപ് പിന്മാറരുത് എന്നാണ് എന്റെ ആഗ്രഹം.

  ഈ കഥയും പ്രദീപിന്റെ നല്ല കഥകളുടെ ഗണത്തില്‍ പെടുന്നു.

  ReplyDelete
 32. എത്താന്‍ വൈകിയതില്‍ എന്റെ പ്രിയ പ്രദീപ്‌ ക്ഷമിക്കുക.തുടക്കം മുതല്‍ കഥ എവിടെച്ചെന്ന് അവസാനിക്കുമെന്ന വര്‍ദ്ധിച്ച ജിജ്ഞാസയില്‍ വായിച്ചു.അവസാനം അമ്പരപ്പിക്കുകതന്നെ ചെയ്തു.അഭിനന്ദനങ്ങള്‍ പ്രദീപ്.ഒരു പാട് സന്തോഷം തോന്നുന്നു.
  ഇതാണ് എഴുത്ത് എന്ന് ഓരോ വരിയും വിളിച്ചു പറയുന്നു.എന്റെ മനസ്സും.ആ സന്തോഷം ഞാനിവിടെ ആത്മാര്‍ത്ഥമായി പങ്കുവെക്കുന്നു.ഇനിയുമിനിയും എഴുതുക.തെളിഞ്ഞുണരട്ടെ നല്ലൊരു എഴുത്തുകാരന്‍.ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍ !

  ReplyDelete
 33. കേട്ട ആശയമാണെങ്കില്‍ പോലും അവതരണം കൊണ്ട് വിത്യസ്തത പുലര്‍ത്തി ഇത്, ഭാര്യ എന്നാ നിലയിലെ എമിലിയുടെ വീണ്ടു വിചാരം എടുത്തു പറയേണ്ടത് തന്നെ, സ്പോട്ടില്‍ സീന്‍ ഉണ്ടാക്കുന്ന ഭാര്യമാരില്‍ നിന്നും വേറിട്ടൊരു ഭാര്യ,നന്നായിട്ടുണ്ട് വരികളില്‍ കൂടി പോകുമ്പോ ഒരു ആകാംക്ഷ ഉണ്ട് അടുത്തത് എന്താണെന്നു അറിയാന്‍... ഇതെന്തേ പെട്ടന്ന് എഴുത്ത് നിര്‍ത്താനുള്ള തീരുമാനം?.. അത് വേണ്ട.... സ്നേഹത്തോടെ ധന്യ...

  ReplyDelete
 34. വീണ്ടും വരൂ

  ReplyDelete
 35. ഒരുപാട് ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിലും നല്ലത് ഉള്ളത് നന്നായി അവതരിപ്പിക്കാന്‍ കൂടുതല്‍ സമയവും ശ്രമവും നല്‍കുന്നതാണ് അപ്പോള്‍ എഴുത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെടും.എഴുതണോ വേണ്ടയോ എന്നത് മനസാക്ഷിയോട് മാത്രം ചോദിക്കേണ്ടാ കാര്യമാണ്. എഴുത്തുകാരനും പ്രസാധകനും ഒന്നായിരിക്കുമ്പോള്‍ ബാക്കി വാദങ്ങള്‍ക്ക് എന്ത് പ്രസക്തി ?

  ReplyDelete
 36. കഥ ഇഷ്ടായി പൈമേ ... ക്ലൈമാക്സ് നന്നായി അവതരിപ്പിച്ചു ..എന്നാലും എമിലിയുടെ മാനസികാവസ്ഥ ഒരു നൊമ്പരമായി

  ReplyDelete
 37. പ്രദീപേ...എന്തായിവിടെ കാണുന്ന പുകിലൊക്കെ....?
  നിന്റെ കഥകൾ എന്തുമാത്രം നല്ലതാണെന്നറിയാമോ....
  ഈ കഥ തന്നെ...- അതിന്റെ അവസാനത്തെ ആ ഒരു വാക്ക് ഇരുത്തം വന്ന ഒരെഴുത്തുകാരന്റെ തൂലികയിൽ നിന്നു തന്നെയാണു വന്നിരിക്കണത്....
  വെറും കഴമ്പില്ലാത്ത വാഗ്ധോരണികൾ കേട്ട് സർഗ്ഗശേഷിക്കൊരു ബ്രേയ്ക്ക് ഇടണ്ട ആവശ്യമെന്താണ്.. നിന്റെ റുമിലെ വേസ്റ്റ് ബാസ്ക്കറ്റിലേയ്ക്ക് വേണ്ടാത്തതൊക്കെ തള്ളുന്ന പോലെ മനസ്സിനെ വിഷമിപ്പിക്കുന്ന ഇത്തരം കാര്യങ്ങളും തള്ളുക കേട്ടോ.....
  കഥകളും.., കാര്യങ്ങളും ഒക്കെ നിന്റെ ബ്ലോഗിൽ ഇനിയും ഇനിയും ഉണ്ടാകട്ടെ..

  ReplyDelete
 38. പ്രദീപ്,‌ പ്രിയപ്പെട്ട നാട്ടുകാരാ....

  ഇഷ്ടം പോലെ എഴുതുക..

  ഇട വേള എടുക്കണം എന്ന് തോന്നുമ്പോള്‍

  ഇടവേള എടുക്കുക..വീണ്ടും തോന്നുമ്പോള്‍

  വീണ്ടും വരുക..മ്മടെ ബ്ലോഗ് അല്ലെ..ആരാ

  ഇപ്പൊ ചോദിക്കാന്‍..വീണ്ടും കാണാം

  വേഗം...ആശംസകള്‍..

  ReplyDelete
 39. കഥ കൊള്ളാം…അഭിനന്ദനങ്ങൾ.. ഇടവേള എടുത്ത് കൂടുതൽ നല്ല കഥകളുമായി വരിക.. ആശംസകൾ നേരുന്നു…

  ReplyDelete
 40. എത്ര പഴകിയാലും വര്‍ത്തമാന പ്രസക്തിയുള്ള പ്രമേയം പുതുമയുള്ള അവതരണം...പ്രദീപിന്റെ മറ്റു കഥകള്‍ പോലെ ഏറെ ഇഷ്ടപ്പെട്ടു

  ReplyDelete
 41. പ്രദീപേ.. കഥ നന്നായീട്ടോ. അവസാനഭാഗം വളരെ നന്നായി..

  ReplyDelete
 42. ചെറിയ പ്രമേയത്തിലെ ക്ലാമാക്സ്‌ നന്നായി ,കഥയ്ക്ക് എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 43. This comment has been removed by the author.

  ReplyDelete
 44. ഇനിയും കഥകൾ തുടരട്ടെ.. :)

  ReplyDelete
 45. അവതരണത്തില്‍ വ്യത്യസ്തത പുലര്‍ത്തി. കഥ നനായിട്ടുണ്ട് പൈമ..

  ReplyDelete
 46. കഥ വായിച്ചു. പൈമയുടെ നിലവാരത്തിനു ഒട്ടും ചേരാത്ത പോലെ തോന്നി. നിറയേ എഡിറ്റിംഗ് പിഴവുകളും ഉണ്ട്. കമന്റുകള്‍ ഒന്നോടിച്ച് നോക്കി. എല്ലാരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിരിക്കുന്നു. അവര്‍ക്കൊക്കെ എന്തുപറ്റി? അല്ലെങ്കില്‍ എനിക്കെന്തെങ്കിലും പറ്റിയോ? എന്തായാലും, എനിക്ക് ഇക്കഥ തീരെ രസിച്ചില്ല.

  പിന്നെ എന്തോ ശണ്ഠയെയും എഴുത്ത് നിര്‍ത്തലിനെയുമൊക്കെപ്പറ്റി പറഞ്ഞു കണ്ടു. പിന്തിരിഞ്ഞോടുന്നത് ധീരര്‍ക്കു പറ്റിയതല്ല . ഉറച്ചു നില്‍കൂ, നല്ല സ്റ്ഷ്ടികള്‍ പടച്ച് വിടൂ. എല്ലാ ഭാവുകങ്ങളും.

  ReplyDelete
 47. വായിച്ചു പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി ....

  ReplyDelete
 48. നല്ല കഥ ..ട്ടോ പിന്നെ എഴുത്ത് നിര്‍ത്തണ്ട ട്ടോ ....കമെന്റ് ഇടുന്നില്ല എങ്കിലും പൈമയുടെ എല്ലാ കഥകളും ഞാന്‍ വായിക്കാറുണ്ട്" ഫ്രിഡ്ജ്‌ കമ്പനി " എന്നാ കഥ ഓര്‍ത്തു ഇപ്പോഴും ചിരിക്കാറുണ്ട്.നല്ല കഴിവുള്ള കഥകരാന്‍ ആണ് പൈമ.ഇപ്പൊ അടുത്തിടെ വന്ന കഥകള്‍ അല്പം മോശം ആണെങ്കിലും നല്ല ട്വിസ്റ്റ്‌ കഥകള്‍ ഇനിയും വരുമെന്ന് ഉറപ്പുണ്ട്.ആളുകള്‍ പലതും പറയും അത് കേള്‍ക്കണ്ട.

  ReplyDelete
 49. kathayute avasaana variyaanu enikk aettavum ishttappettathu.

  ReplyDelete
 50. എന്താ പറ്റിയത് പൈമേ,എഴുത്ത് നിര്‍ത്തുകാണു എന്നൊക്കെ , നിനക്ക് തോന്നുന്നുണ്ടോ എഴുതാതിരിക്കാം കഴിയും എന്ന്..വെറുതെയാണത്,മനസ്സില്‍ വിങ്ങിപ്പെരുകണത് പുറത്തേക്ക് വരിക തന്നെ ചെയ്യും, കൂള്‍...

  പിന്നെ എഴുത്തിനെ പറ്റിയാണേല്‍ സത്യസന്ധമായി അഭിപ്രായം പറയാന്‍ ശ്രമിക്കാറുണ്ട് ഞാന്‍, നല്ലതാണേല്‍ അങ്ങനെ, മനസ്സിലായില്ലേല്‍ അത്, അതൊക്കെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.
  പിന്നെ ഈ പോസ്റ്റ് ഞാന്‍ കാണാനും വൈകി.

  ReplyDelete
 51. http://athishayappathiri.blogspot.in/

  തൂപ്പുകാരൻ ആരാണെന്നറിയാത്താവർക്ക് ഈ പോസ്റ്റ് ഒന്ന് വായിച്ചാൽ മനസ്സിലാവും. പെണ്ണിനെ ഇറക്കി കളിച്ചപ്പോൾ അവൻ തത്ത പറയും പോലെ പറഞ്ഞു. ഹഹഹഹ ശരീരവും മനസ്സും കറുപ്പായാൽ ഇങ്ങനെ ഇരിക്കും.

  ReplyDelete
 52. veendum ezhuthu , katha akshara thettu karanam aaswadichu vaayikkanayilla, njanum akshara thettinte ala, maximum sramikku athozhivaakkan

  ReplyDelete