Sunday, February 19, 2012

മക്കൾ മഹാത്മ്മ്യം..
വയസ്സരായ മൂന്നു പേർ തങ്ങളുടെ മക്കളുടെ മഹിമകളെ പറ്റി സംസാരിക്കുകയാണു.

ഒരാൾ : എന്റെ മോൻ ആസ്ത്രെലിയയിൽ എൻ ജിനിയർ ആണു..അരലക്ഷം രൂപായാ അവന്റെ ശബളം.അവൻ വേലക്കാർക്ക് കൊടുക്കുന്നതു പതിനായിരങ്ങൾ ആണു ശബളം..ഞങ്ങളെ നോക്കാൻ അവൻ ഡോക്ട്ടരെ വച്ചിട്ടുണ്ടു.എന്താ അവന്റെ സ്നേഹം..

രണ്ടാമത്തെ ആൾ : എന്റെ പൊന്നുമോൻ ദുബായിൽ ഡോക്ട്ടർ ആണു.എസി മുറിയിലാ അവൻ താമസിക്കുന്നേ.. സാന്റ്രൊ കാർ അവൻ തന്നതാ..ഞങ്ങളെ നോക്കാൻ മൂന്ന് നേഴ്സുമാരെയാ അവൻ വിട്ടിൽ നിർത്തിയിരിക്കുന്നത്.

മൂന്നാമത്തെ ആൾ : എന്റെ മോൻ കൂലിപ്പണിക്കാരൻ ആണു..പണികഴിഞ്ഞു എത്ര വിഷമിച്ച് വന്നാലും ഞങ്ങൾ ചോറുണ്ടോ? എന്നറിഞ്ഞട്ടേ അവൻ കഴിക്കൂ..
..........            ...........          ...................           ..................         ................          

മരിച്ചു പോയ തന്റെ പിതാവിന്റെ സ്വത്തുക്കൾ ഭാഗം വെക്കുകയായിരുന്നു മക്കൾ മൂന്നു പേരും.ഒരാൾ സ്വർണ്ണകിണ്ടി എടുത്തു.മറ്റേയാൾ പണപ്പെട്ടി എടുത്തു.
ഇളയയാൾ എടുത്ത്ത് പിതാവ് ഉപയോഗിച്ചു കൊണ്ടിരുന്ന മമ്മട്ടിയായിരുന്നു.
അതു കണ്ട മൂത്തവർ അവനെ കളിയാക്കി.
അപ്പോൾ അവൻ പറഞ്ഞു
നമ്മുടെ പിതാവു ഈ മമ്മട്ടി കൊണ്ടാണു ഈ കാണുന്നവ എല്ലാം ഉണ്ടാക്കിയത്.

24 comments:

 1. മനമുണര്‍ത്താനും ആത്മപരിശോധനക്കും ഈ വരികളൊക്കെ ധാരാളം. മനോഹരമായ രചന. അഭിനന്ദനങ്ങള്‍

  ReplyDelete
 2. വളരെ നല്ല ആശയമാണ് പ്രദീപ് പങ്കുവെച്ചത് -കാലികമായ സത്യം.ആദ്യം മൂന്നു പിതാക്കന്മാരുടെ കാഴ്ചയില്‍ നിന്നു മക്കളിലേക്ക്. പിന്നെ മക്കളുടെ കാഴ്ചയില്‍ നിന്നു പിതാക്കന്മാരിലേക്ക് - ആ സമീപനത്തിലും പുതുമയുണ്ട്.

  തലമുറകളുടെ കാഴ്ചപ്പാടുകളിലൂടെ മഹത്തായ ഒരു സന്ദേശം കുറഞ്ഞ വാക്കുകളില്‍ ഭംഗിയായി അവതരിപ്പിച്ചു.

  ReplyDelete
 3. ചെറിയ വാക്കുകളിലൂടെ വലിയകാര്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ...

  ReplyDelete
 4. തിരിച്ചറിവുകള്‍ ഉണ്ടാവട്ടെ.....

  ReplyDelete
 5. പ്രദീപ്‌ ചെറിയ പോസ്ടാനെലും ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു..നമ്മുടെ അച്ഛനോടും അമ്മയോടും നമ്മള്‍ എങ്ങനെ പെരുമാരുന്നോ അത് പോലെ നമ്മുടെ മക്കളും പെരുമാറും എന്ന് എല്ലാരും ഓര്‍ത്താല്‍ നല്ലത് ..

  ReplyDelete
 6. ആവിഷ്കരണത്തില്‍ ഇതേ ശൈലി മുന്പ് കണ്ടിട്ടുണ്ട്. പക്ഷെ വിഷയം ഗംഭീരം. ആശംസകള്‍.

  ReplyDelete
 7. കൊള്ളാം പ്രദീപ്

  ReplyDelete
  Replies
  1. വളരെ നാളായല്ലോ അജിതെട്ട കണ്ടിട്ട് ..നാട്ടില്‍ പോയിരുന്നു.അല്ലെ ..സന്തോഷം ..ട്ടോ

   Delete
 8. അറിവും തിരിച്ചറിവും എന്നാ തിരിച്ചറിയുന്നത്‌?

  ReplyDelete
 9. ഇത്തവണ കുറച്ച് ഗുണപാടങ്ങളാണല്ലേ?

  ReplyDelete
 10. വളരെ നല്ല പോസ്റ്റ്. ആശംസകൾ !

  ReplyDelete
 11. ഗുരോ...എനിക്ക് ഈ കഥയുടെ പൊരുൾ മനസ്സിലായിരിക്കുന്നു..
  ഞാൻ ധന്യയായി....

  പ്രദീപ് കഥ നന്നയിട്ടുണ്ട് കെട്ടോ

  ReplyDelete
 12. സംഗതി പണ്ട് കഥാ പുസ്തകങ്ങളിൽ നിന്നും വായിച്ചതായി തോന്നുന്നു, അല്ലെങ്കിൽ സാമ്യമുള്ള കഥ

  ഗുണപാഠത്തിന് ആശംസകൾ !

  ReplyDelete
 13. നന്നായിരിക്കുന്നു ,ഇനിയും വരട്ടെ ഗുണ പാഠങ്ങള്‍ ..

  ReplyDelete
 14. പ്രദീപ് നന്നായിട്ടുണ്ട്, ആശംസകള്‍..

  ReplyDelete
 15. നന്നായിട്ടുണ്ട്..ആശംസകൾ

  ReplyDelete
 16. പ്രദീപിന്റെ നല്ലൊരു പോസ്റ്റ്. അഭിനന്ദനങ്ങള്‍

  ReplyDelete
 17. പൈമേ,
  എനിക്ക് ഒരു കാര്യത്തില്‍ പൈമയോട് അസൂയ ഉണ്ട്. താങ്കളുടെ ചിന്തയില്‍., ചിന്തകള്‍ക്ക് അല്‍പമെങ്കിലും ന്യായീകരണം എഴുത്തിലൂടെ കാണിക്കുവാനായാല്‍ u r my super blogger.
  കലക്കി പൈമ.

  ReplyDelete
  Replies
  1. പൊട്ടന്‍ മാഷെ ..നാട്ടില്‍ എന്തൊക്കെയ നാട്ടില്‍ വിശേഷം ?..സന്തോഷം ട്ടോ

   Delete
 18. പ്രിയപ്പെട്ട പ്രദീപ്‌.നല്ല ചിന്ത.കാലം കാതോര്‍ക്കുന്ന സന്ദേശം.ചുരുങ്ങിയ വാക്കുകളില്‍ സമൂഹത്തിനോട് വിളിച്ചു പറയുന്ന ഇത്തരം രചനകള്‍ സവിശേഷമായി വേറിട്ടുനില്‍ക്കുന്നു .അഭിനന്ദനങ്ങള്‍ ,പ്രിയ പ്രദീപ്...

  ReplyDelete
 19. നന്നായി പൈമേ.. ആശംസകള്‍

  ReplyDelete
 20. നല്ലൊരു സന്ദേശം നല്‍കിയ രചന ആശംസകള്‍

  ReplyDelete
 21. നല്ല ചിന്ത പൈമേ ...നന്നായി ട്ടോ ഈ ഗുണപാഠം ..ഇനിയും പോരട്ടെ നല്ല നല്ല കഥകളും ,കവിതകളും ,ഗുണപാഠങ്ങളും ഒക്കെ ..

  ReplyDelete
 22. ചെറിയ വാക്കുകളിലൂടെ വലിയകാര്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ.
  നല്ലൊരു സന്ദേശം നല്‍കിയ രചന. ആശംസകള്‍ പൈമാ.

  ReplyDelete