Friday, January 6, 2012

ഒരേ ധ്രുവങ്ങള്‍


ഇന്റർനെറ്റ് കഫേയുടെ നാലാം നമ്പര്‍ കാബിനിൽ ആളില്ലെന്നു കരുതിയാണ് വാതിൽ തുറന്ന് നോക്കിയത്. അപ്പോഴാണ്‌ പയ്യനെ  കണ്ടത്.  ബ്ലൂഫിലിംകണ്ട്  എന്തോ ചെയ്യുകയായിരുന്നു അവൻ. എന്നെ കണ്ടതും ഒറ്റ മൌസ്  ക്ലിക്കിൽ വിന്‍ഡോ ക്ലോസ്സ് ചെയ്തു. ഞാൻ മുഖത്തെ ചമ്മൽ കാണിക്കാതെ തിരിച്ചിറങ്ങുകയും ചെയ്തു . മറ്റൊരു കാബിനിൽ കയറി മെയിൽ ചെക്ക് ചെയ്യുകയും ഫെയ്സ്ബൂക്ക്ഓപ്പണ്‍ ആക്കി  നോട്ടിഫിക്കേഷൻ നോക്കുകയും ഷീബയ്ക്കും നീതുവിനും ലൈക്ക് അടിക്കുകയും ചെയ്തു. അവരെല്ലാവരും  വാളില്‍ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.മെസ്സേജ് ബോക്സ്സിൽ കുറെ നാളായല്ലൊ കണ്ടിട്ട് എന്ന ഭുട്ടാനിലുള്ള അജിത്തേട്ടന്റെ അന്വേഷണം ഉണ്ട്. സമയം ഇല്ലാത്തതു കോണ്ട് റിപ്ലേ കൊടുത്തില്ല. കാരണം ഒന്നോ രണ്ടോ മംഗ്ലീഷ് വാക്കുകൾക്ക് പകർത്താൻ കഴിയുന്നതല്ലല്ലോ ഞങ്ങളുടെ അത്മബന്ധം. 

ഫ്രൻഡ്ഷിപ്പ് റിക്വെസ്റ്റില്‍, സീത എന്ന ആളു കിടപ്പുണ്ട് വിശദമായി നോക്കിയപ്പോഴാണു മനസ്സിലായത്. തത്തമംഗലം ചന്തയിൽ പപ്പടം വില്ക്കുന്ന ശാന്തയാണ്. പത്തമ്പത് വയസ്സുള്ള ഇവർക്കെന്തിനാ..ഈ ഫെയ്സ്ബൂക്കും എന്റെ  ഫ്രൻഡ്ഷിപ്പും. അധികനേരം ഇരുന്നാൽ ചാറ്റ് ബോക്സ്സ് റെഡ് സിഗ്നൽ കാണിക്കാൻ തുടങ്ങും..കഴിഞ്ഞ ദിവസം കൂട്ടുകാരി ധന്യ പറഞ്ഞാതാ; പത്തു മിനിറ്റ് ചാറ്റ് ചെയ്തപ്പോൾ അവൾക്കാരോ. ചുംബനം   കോടുത്തൂന്ന്. കീ ബോർഡിലെ നാലു അക്ഷരങ്ങൾക്ക് വികാരം കൊടുക്കാൻ കഴിയുമോ? 
 ചുംബനം  ഒരു കലയാണ്‌... .ശരീരത്തിന്റെ താളവും മനസ്സിന്റെ വേഗതയും വികാരങ്ങളുടെ അതിപ്രസരവും മുഖത്തേക്ക് സമന്വയിക്കുന്ന ഒരു കല. 

അറിവായേപ്പിന്നെ ഞാൻ ആർക്കും ഉമ്മ കൊടുത്തിട്ടില്ല വാങ്ങിച്ചിട്ടുമില്ല. കൊടുക്കണം എന്നു തോന്നിയപ്പോൾ ആരെയും കണ്ടില്ല. വാങ്ങിക്കണം എന്ന് തോന്നിയപ്പോൾ ഒരു പാടു പേർ അടുത്ത് ഉണ്ടായിരുന്നുതാനും. തുറസ്സായ സ്ഥലത്ത് ഉമ്മ നല്‍കണമെങ്കില്‍ നമ്മൾ ദുബായിലോ മറ്റോ ജനിക്കണം. ചെമ്മാടുള്ള മൈമൂനത്തിന്റെ ഇക്ക അങ്ങിനെയാ പറഞ്ഞേ..നാട്ടിൽ മെക്കാടു പണിക്കു ചുമ്മാടുമായി നടന്ന ചെമ്മാടാ..ഇപ്പോ ദുബായിൽ സോഫ്റ്റ് വേയ്ർ  എന്‍ജിനീയര്‍  ആണ്.


ബാഗു തുറന്ന് പേഴ്സ് എടുത്ത് പൈസ കഫേക്കാരനു കൊടുത്തു.അയാൾ എന്റെ മുഖത്തേക്കും..പൈസയിലേക്കും നോക്കി. മുഖവും പൈസയും തമ്മിൽ എന്തേലും ബന്ധമുണ്ടോ? നല്ല മുഖം ഉണ്ടെങ്കില്‍  കുറെ പൈസ ഉണ്ടാക്കാമെന്ന്...വിട്ടിൽ പാലുമായി വരാറുള്ള രമണിചേച്ചി പറഞ്ഞത് ഓർക്കുന്നു. 

ഞാൻ കഫേയിൽ നിന്നും ഇറങ്ങി.സ്കൂളിൽ ചെന്നപ്പോൾ ആ പയ്യന്‍  അവിടെ ഉണ്ടായിരുന്നു.ഇതിനു മുൻപ് ഇവിടെയെങ്ങും അവനെ കണ്ടിട്ടില്ല. അതോ..ശ്രദ്ധിക്കാത്തതാണോ.. 

നിന്റെ പേരെന്താ? 
രാഹുൽ 

ചമ്മൽ മാറാത്തതു കൊണ്ടാണെന്നു തോന്നുന്നു, അവൻ എന്നോട് പേരു ചോദിച്ചില്ല.പറയാൻ തുടങ്ങിയപ്പോഴേക്കും അവൻ പോവുകയും ചെയ്തു. 
പിന്നീട്  ... 
അവനെ കാണുന്നത്.ഒൻപതു ബി യുടെ ഇടുങ്ങിയ വരാന്തയിൽ വച്ചാണ്. അവനെ കെട്ടിപ്പിടിച്ച് ആ താടയിൽ ഒരു കടി കൊടുത്തു. അവനൊരു വേദനയും എനിക്കൊരു സുഖവും കിട്ടി.എന്റെ ജിവിതത്തിലെ ആദ്യത്തെ ലൈംഗീകപരമായ കൊടുക്കൽ വാങ്ങൽ. 

ഞാൻ കൂട്ടുകാരികളുടെ അടുത്തേക്ക് ചെന്നു..അവർ തങ്ങളുടെ പ്രേമത്തെ പറ്റിയുള്ള വീരവാദങ്ങൾ പറയുകയാണ് .കിട്ടിയ പ്രേമ ലേഖനങ്ങൾ ഒന്നിച്ചു നോക്കുകയാണ്. പ്രേമം എന്ന ഒന്നില്ല എന്നു എനിക്കു തോന്നുന്നു. ശരീരസക്തി   മാത്രമാണത്. കൌമാരത്തിലും യൌവനത്തിലും മാത്രമല്ലേ..പ്രേമം ഉള്ളൂ...ശരീരത്തിനു ഭംഗിയുള്ള കാലത്തു മാത്രം... 

പിന്നെ ഞാൻ രാഹുലിനെ കാണുന്നത് ഐസ്ക്രീം പാർലറിൽ വച്ചാണു.ഷാർജ ഷേക്ക് കഴിച്ചു കൊണ്ട് ഞങ്ങൾ സ്വപനങ്ങൾ പകുത്തു. അവൻ എനിക്കോരു ഉമ്മ തരുമെന്ന് വിചാരിച്ചു. അറിയാത്ത രീതിയിൽ അവന്റെ തുടയിൽ കൈ വച്ചു. അവനതു തട്ടി മാറ്റിയില്ല. ബസ്സ് വരാൻ സമയമായതു കൊണ്ട് ബാഗുമായി അവൻ ഓടി.ഒരു ദിവസത്തെ ഇരുപത്തിനാലു മണിക്കൂർ ആക്കിയതിനു ദൈവത്തെ ഞാൻ  ശപിച്ചു. 

പൈപ്പിന്റെ ചുവട്ടിൽ നല്ല തിരക്കാണ്. വെള്ളമെടുക്കാൻ അവനുമുണ്ട്. എന്റെ വാട്ടർ ബോട്ടിലിൽ ഉള്ള വെള്ളം കമഴ്ത്തി കളഞ്ഞ്..ഞാനും പൈപ്പിന്റെ ചുവട്ടിലേക്ക്.... 

ഞാൻ അവനോട് പതിയെ ചോദിച്ചു.. 
രണ്ടു ദിവസമായല്ലോ കണ്ടിട്ട്.. 

അവൻ എന്നോടു പറഞ്ഞു.. 
രാജിവ്... നീ എന്നോടു മിണ്ടുന്നതു എന്റെ കൂട്ടുകാർക്ക് ഇഷ്ട്ടമല്ല..ആ ചാന്തു പൊട്ടിനോട് ഒരടുപ്പവും വേണ്ടാന്നാ..അവരു പറഞ്ഞേക്കണേ.. 

111 comments:

 1. എന്റെ സുഹൃത്തായ മോഹിയുടെ "തോന്നലുകള്‍" എന്നാ കഥയില്‍ നിന്നാണ് ഇതിന്റെ ത്രെഡ് കിട്ടിയത്.
  ചില തെറ്റുകള്‍ തിരുത്തി തന്ന പൊട്ടന്‍ മാഷിന് നന്ദി അറിയിക്കുന്നു..

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ബ്ലൂഫിലിം ,ചുംബനം ,പ്രേമം എല്ലാം ഉള്‍ചേര്‍ന്ന് 'ഒരേ ധ്രുവങ്ങള്‍ 'ആയി ഭവിക്കുന്ന കഥ മനോഹരമായിട്ടുണ്ട്.മാത്രവുമല്ല വളരെ വ്യക്തതയോടെ വായിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഇത് സംവിധാനിച്ച പ്രദീപിനെ അഭിനന്ദിക്കുകയും ചെയ്യട്ടെ.

  ReplyDelete
 4. ഇത് നന്നായിട്ടുണ്ട്.വ്യത്യസ്തമായ ഒരു കഥ.

  ReplyDelete
 5. മറ്റൊന്ന് കൂടി പറയട്ടെ .ഈ പേക്കൂത്തുകള്‍ കുറെയൊക്കെ നമ്മുടെ സിനിമകളില്‍ നിന്നും പകരുന്ന 'പകര്‍ച്ചവ്യാധി'കളുമാണ് .കണ്ടിട്ടില്ലേ ചുംബനം ,കൈവെള്ളയില്‍ ഊതി വിടുന്നത് ...!!

  ReplyDelete
 6. നന്നായി നല്ല ഒഴുക്കോടെ കാര്യങ്ങൾ പറഞ്ഞു. കഥയിൽ കുറച്ചും കൂടി അതും ഇതുമൊക്കെ ഉണ്ടായിരുന്നേൽ , പൈമയുടെ ധൈര്യം അപാരം എന്നൊക്കെപ്പറഞ്ഞ് കമന്റുകൾ വന്നേനെ.

  പിന്നെ ഒരു കമന്റിനു മറുകമന്റ്...കയ്യിൽ ഊതിവിടുന്ന ചുംബനം പലപ്പോഴും അതിൽ അവസാനിക്കുന്നു, എന്നാലത് ചുണ്ടിലോ മുഖത്തോ നേരിട്ടായാലോ?

  ReplyDelete
 7. കഥയുടെ സീരിയസ് ക്ലൈമാക്സില്‍ കളഞ്ഞു. എങ്കിലും രസകരമായി പറഞ്ഞു പ്രദീപ്. അക്ഷരതെറ്റുകള്‍ തിരുത്തുവാന്‍ ഇനിയും ഞാന്‍ പ്രദീപിനോട് പറയുന്നില്ല :(

  ReplyDelete
 8. നന്ദി.. നല്ല കഥക്ക്...

  ReplyDelete
 9. ഇന്നത്തെ കാലത്ത് അസാദാരനമാല്ലാത്ത കുറെ കാര്യങ്ങള്‍ ഭംഗിയായി പറഞ്ഞു... വായന സുഖം തരുന്ന നല്ല രചന... എങ്കിലും ചെറിയോരു അപൂര്‍ണത.... ഞാന്‍ എന്ന രീതിയില്‍ കഥ പറഞ്ഞു സ്വന്തം സുഹൃത്തുക്കളെ പേരെടുത്തു പറഞ്ഞത് ശരിയായോ എന്നൊരു സംശയം... അവസാനം ഞാനെല്ലന്ന രീതിയില്‍ അവസാനിപ്പിക്കുമ്പോള്‍ ആദ്യം പറഞ്ഞ ആളുകള്‍...?

  എങ്കിലും നന്നായി.....

  സ്നേഹാശംസകള്‍...

  ReplyDelete
 10. കഥ നന്നായി പ്രദീപ്‌ .
  ഇത്തരം വ്യത്യസ്തമായ വിഷയങ്ങള്‍ ഇനിയും വരട്ടെ.
  ആശംസകള്‍

  ReplyDelete
 11. Mohammedkutty irimbiliyam
  Shukoor
  ചീരാമുളക്
  Manoraj
  സങ്കൽ‌പ്പങ്ങൾ
  khaadu.
  മന്‍സൂര്‍ ചെറുവാടി

  വായിച്ചാ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു

  ReplyDelete
 12. വിഷയത്തിലെ വ്യത്യാസം നന്നാക്കിയിരിക്കുന്നു.

  ReplyDelete
 13. നല്ല ഒരു വിഷയം ..
  നല്ല അവതരണവും ............

  ReplyDelete
 14. കുട്ടി മാഷെ ..ഈശ്വരന്‍ നമ്മുക്ക് തന്ന ലൈഗീക കഴിവില്‍ ചുംബനത്തിനു നല്ല പങ്ങുണ്ട്.എന്നാല്‍ വെറുതെ മാഷ് പറഞ്ഞ പോലെ കാറ്റില്‍ പറത്തിയും മൊബൈല്‍ മെസേജു ആയും നമ്മള്‍ അതിന്റെ വില കുറച്ചിരിക്കുന്നു..


  ചീരാമുളക്
  ..മിക്കവാറും എന്റെ എല്ലാ കഥകളില്‍ ഉള്ള പോലെ ചിന്തകള്‍ മാത്രമാണ് ഇത് .ചില അശ്ലീലങ്ങള്‍ എഴുതിയാല്‍ ..ചിലപ്പോ മുളക് പോലും പറയും എരിയുന്നു എന്ന് ..അത് വേണോ ? പിന്നെ ഇന്ന് കമെറ്റ് കിട്ടിയാല്‍ പോരല്ലോ ...

  മനോചേട്ടാ...
  രണ്ടു മണികൂര്‍ ആണ് ഇതിനു എടുത്ത സമയം ...എഴുതി തുടങ്ങിയപ്പോള്‍ എല്ലാം പേനയിലേക്ക്‌ വന്നു.
  പിന്നെ അവര് പറയുന്നതല്ലേ നമ്മുക്ക് കേള്‍ക്കാന്‍ പറ്റൂ ..നന്ദി അറിയിക്കുന്നു

  സങ്ങല്‍പ്പങ്ങള്‍ ..കുറെ ആയല്ലോ കണ്ടിട്ട് ..സുഖമല്ലേ ..ഈ കമെന്റ് ബോക്സ് വെറും അഭിപ്രായം മാത്രമല്ല..
  ബ്ലോഗ്ഗരുകള്‍തമ്മില്‍ ഒരു ഹൃദയബന്ധം ഉണ്ടാക്കുന്നുണ്ട് ട്ടോ ..നന്ദി പറഞ്ഞവര്‍ക്ക് തിരിച്ചു നന്ദി പറയുന്നില്ല ട്ടോ

  ഖാധു...അതൊക്കെ അങ്ങനെയാ...നമ്മള്‍ ബ്ലോഗ്ഗെരെസിനു വേണ്ടി എഴുതുന്നു അപ്പോള്‍ അവര്‍ കഥയില്‍ ഉണ്ടാകുന്നതു നല്ലതല്ലേ ..നന്ദി

  മന്‍സൂറിനെ പോലെ ഒരാളുടെ കമെന്റ് ..ആ അനുഗ്രഹം കിട്ടിയതില്‍ സന്തോഷിക്കുന്നു

  ReplyDelete
 15. ഈ കഥയിലെ നായകന്‍ ക്ലൈമാക്സില്‍ പറയുന്നത് പോലെ ഒരു ചാന്തു പോട്ട് ആണെങ്കില്‍ കധാരംഭത്തില്‍ ഫേസ് ബുക്കിലെ ഫ്രണ്ട് ഷിപ്പില്‍ അധികവും സ്ത്രീകള്‍ വരില്ലായിരുന്നു.മനശാസ്ത്രപരമായി ഇത്തരക്കാര്‍ ആണുങ്ങളോട് സൗഹൃദം കാണിക്കാന്‍ താല്പര്യം കാണിക്കുന്നവരും അവര്‍ക്ക് വേണ്ടി ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്.ശരീരം കൊണ്ട് പുരുഷനും മനസുകൊണ്ട് സ്ത്രീയും ആയ ഇക്കൂട്ടരെ നേരിട്ട് അറിയാവുന്നതുകൊണ്ടും അവരെ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത അനുഭവത്തിലാണ് ഇത് പറയുന്നത്.ഈ കഥയിലെ സന്ദര്ഭ വിവരണം നന്നായി.പക്ഷെ ആഴത്തില്‍ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ടു എഴുതുന്നതില്‍ രചയിതാവ് പരാജയപ്പെട്ടത് കൊണ്ടാണ് മേല്‍പ്പറഞ്ഞ പിശക് സംഭവിച്ചത് .പക്ഷെ പ്രദീപില്‍ നല്ല ഭാവിയുള്ള എഴുത്തുകാരന്‍ ഉണ്ട് .:)

  ReplyDelete
 16. കഥാരംഭം എന്ന് തിരുത്തി വായിക്കുക .

  ReplyDelete
 17. Vaayichchu.. vythyasthamaaya meghala... nannaayi.. (excuse my font)

  ReplyDelete
 18. പട്ടേപ്പാടം റാംജി
  കാഴ്ചക്കാരന്‍
  രമേശ്‌ അരൂര്‍
  Biju Davis
  നന്ദിയും കടപ്പാടും അറിയിക്കുന്നു

  ReplyDelete
 19. രമേഷേട്ട...
  സ്ത്രീകളുടെ സ്വനിധ്യം അറിയിച്ചത് ...കഥ പറയുന്ന ആള്‍ ഒരു സ്ത്രീ ആണെന്ന് തോന്നാന്‍ വേണ്ടി ആണ്.പക്ഷെ രമേഷേട്ട എനിക്ക് തോന്നിയത് .ചില പൊട്ടുകള്‍ പെണ്‍കുട്ടികളുടെ അടുത്തന്നു മാറാതെ നടക്കുന്നത് കണ്ടിട്ടുണ്ട്. ആറിയില്ല ട്ടോ കുടുതല്‍ ..ഈ വിശദമായ വായനക്ക് നന്ദി അറിയിക്കുന്നു.

  ReplyDelete
 20. ശരിയാണ് പ്രദീപ് . ചില ചാന്തുപൊട്ടുകള്‍ പെണ്‍ സൗഹൃദങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതു കണ്ടിട്ടുണ്ട്...അതോടൊപ്പം രമേഷ് സാറും മനുവും ചൂണ്ടിക്കാട്ടിയ മറ്റു പ്രശ്നങ്ങളോട് ഞാനും യോജിക്കുന്നു....

  ഞാന്‍ എന്ന കഥാപാത്രം ആരാണെന്ന സസ്പന്‍സ് അവസാനം വരെ നില നിര്‍ത്തുന്ന കാര്യത്തില്‍ പ്രദീപ് വിജയിച്ചിട്ടുണ്ട്.കഥയുടെ ആശയവും കൊണ്ടു വന്ന സന്ദര്‍ഭങ്ങളും നന്നായിട്ടുണ്ട്.

  പുതിയ ആശയങ്ങള്‍ സ്വപ്നം കാണുന്ന ഒരു നല്ല കഥാകാരന്‍ പ്രദീപില്‍ ഉണ്ട്...ഒന്നുകൂടി ശ്രദ്ധവെച്ചാല്‍ മികച്ച കഥകള്‍ ഞങ്ങള്‍ക്കു തരുവാന്‍ പ്രദീപിനു സാദ്ധ്യമാവും.....

  ReplyDelete
 21. അവസാനത്തെ വാചകത്തിലെത്തിയപ്പോഴാണ് സംഗതി മനസ്സിലായത്‌. വളരെ രസകരമായി അവതരിപ്പിച്ചു.
  പെണ്‍മനസ്സ് പേറുന്ന ചാന്ദ്‌പൊട്ടിന്‍റെ കൂട്ട് പെണ്‍കുട്ടികള്‍ തന്നെയാവില്ലേ?

  ReplyDelete
 22. നല്ല ആശയം .. വ്യത്യസ്തമായി പറയാന്‍ ശ്രമിച്ചു.
  മുകളില്‍ പലരും സൂചിപ്പിച്ച ചില പോരായ്മകള്‍
  ഒഴിവാക്കിയാല്‍ മികച്ച കഥയാക്കം
  ഭാവുകങ്ങള്‍

  ReplyDelete
 23. അവസാനം വരെ ഒരു പെൺകുട്ടിയാണോ എന്ന ആകാംക്ഷ കൊണ്ട് പോയി നല്ല ക്ലൈമാക്സിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.. അഭിനന്ദനങ്ങൾ..!!

  ReplyDelete
 24. ഈ തുറന്നെഴുത്തുകളിലൂടെ പൈമ ഒരു സാമൂഹ്യ ധര്‍മ്മം കൂടി നിറവേറ്റുകയാണ്. രമേഷ് സാറിന്റെ അഭിപ്രായത്തോട് അല്പം വിയോജിക്കുന്നു. ബൈ സെക്സുവാലിറ്റി ഉള്ള ആളില്‍ ഫെമിനിന്‍ ജെന്ടര്‍ അല്പം ഡോമിനെറ്റ് ചെയ്യപ്പെടുമ്പോള്‍ പൈമയുടെ കഥാപാത്രം പൂര്‍ണ്ണതയോടു അടുത്തുനില്‍ക്കുന്നു എന്ന് പറയാതെ നിര്‍വാഹമില്ല. ആശയം കണ്ടെത്തിയ, പാത്രസൃഷ്ടിയിലെ മികവ് കഥാരചനയില്‍ നില നിറുത്തുവാനായെന്കില്‍ പൈമക്ക് ഇതൊരു മികച്ച കഥയാക്കിയെടുക്കാമായിരുന്നു.

  വളരെ നല്ല ഒരു അറ്റംപ്റ്റ്‌, പൈമ പ്രതീക്ഷ നിലനിര്‍ത്തി.

  ReplyDelete
 25. പഴയ പൈമാ ടച്ച്‌ ആയില്ലെങ്കിലും...
  പൈമ പ്രതീക്ഷ നിലനിര്‍ത്തി.

  Like :)

  ReplyDelete
 26. ഇന്നത്തെകാലത്ത് സാധാരണമായ കുറച്ച് സംഭവങ്ങള്‍ ഒരു കഥയായി തുറന്നെഴുതിയതില്‍ വിജയിച്ചു. ഞാന്‍ നേരത്തേയും പറഞ്ഞിട്ടുണ്ട് പ്രദീപിന് അല്പം ധൃതി കൂടുതലാണെന്ന്. നല്ല നല്ല ആശയങ്ങള്‍ ലഭിക്കുമ്പോള്‍ അല്പം സാവകാശത്തോടെ അത് തേച്ച് മിനുക്കിയെടുത്താല്‍ എത്ര മനോഹരമായ കഥയായി മാറും.

  നല്ല ശ്രമത്തിന് നല്ല അഭിനന്ദനങ്ങള്‍......

  ReplyDelete
 27. ഈയ്യാളാളു ശരിയല്ല.. ആളു ശരിയല്ല.. എന്ന് എനിക്കു തോന്നി… ആദ്യം ഒളിഞ്ഞു നോട്ടം…! പിന്നെ പയ്യന്റെ പുറകെ, പയ്യനെ ബ്ലാക്ക് മെയിൽ ചെയ്യൽ, പയ്യനെ പീഡിപ്പിക്കൽ, ഇത്യാദി..ഛേ.. വകുപ്പ്… ഒരു പാട് വെച്ച് ചാർജ്ജു ചെയ്യാം .. പോട്ടേ ബ്ലോഗിലല്ലേ........ഹി ഹി

  ചിന്തകളിൽ ചില വീഴ്ച സംഭവിച്ചു..കുറച്ചു കൂടി മനസ്സിരുത്തി എഴുതിയെങ്കിൽ കഥയിൽ മറ്റുളളവർ ചൂണ്ടിക്കാട്ടിയ പാളിച്ചകൾ ഒഴിവാക്കാമായിരുന്നു..
  ആശംസകൾ നേരുന്നു

  ReplyDelete
 28. പൈമയില്‍ പ്രതീക്ഷയേറുന്നു.

  ReplyDelete
 29. കഥ രണ്‌ട്‌ പ്രാവശ്യം വായിച്ചപ്പോഴാണ്‌ സംഗതികളുടെ കിടപ്പുവശം മനസ്സിലായത്‌. നന്നായിട്ടുണ്‌ട്‌. ചാന്ത്‌ പൊട്ടുകളെ എന്താ വിളിക്കാ.. പാവം ജന്‍മങ്ങള്‍ ! അല്ല എന്‌റെ കഥ "തോന്നലുകള്‍" അതില്‍ നിന്നാണ്‌ ഇതിനുള്ള ത്രെഡ്‌ എന്ന് കണ്‌ടു. അതും ഇതുമായി ബന്ധപ്പെടുത്തിയത്‌ എങ്ങനെയാന്ന് തീരെ മനസ്സിലായില്ലട്ടോ? അഭിനന്ദനങ്ങള്‍ ! ആശംസകള്‍ ! -

  ReplyDelete
 30. കഥ നന്നായിരിക്കുന്നു...
  ആശംസകൾ...

  ReplyDelete
 31. ഇവനേക്കൊണ്ട് തോറ്റു..!
  “വായില്‍ വരുന്നത് കോതക്ക് പാട്ട്“ എന്ന പഴമൊഴി ഓര്‍ത്തുപോയി..!

  ചിന്തകള്‍ അസ്സലായിരിക്കണു. കഴിയുമായിരുന്നിട്ടും അത് വേണ്ട വിധം പകര്‍ത്തിയില്ല..! എഴുതിയിട്ടു പാകപ്പെടുത്തുകയോ, പാകപ്പെടുത്തി എഴുതുകയോ ചെയ്യൂന്നേ..! ഒട്ടും ആക്രാന്തമരുത്.

  ആശംസകളോടെ..പുലരി

  ReplyDelete
 32. Pradeep Kumar
  Arif Zain
  റശീദ് പുന്നശ്ശേരി
  ‍ആയിരങ്ങളില്‍ ഒരുവന്‍
  പൊട്ടന്‍
  വെള്ളരി പ്രാവ്
  മനോജ് കെ.ഭാസ്കര്‍
  മാനവധ്വനി
  നാമൂസ്
  the man to walk with
  Mohiyudheen Thootha
  വീ കെ
  പ്രഭന്‍ ക്യഷ്ണന്‍

  വായിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നു

  ReplyDelete
 33. പ്രദീപ്‌ മാഷെ
  ഉള്ളില്‍ ആശയങ്ങള്‍ പുറത്തു വിടുവാന്‍ ശ്രമിക്കുന്നു എന്ന് മാത്രം ..നിങളുടെ അനുഗ്രഹമാണ് എന്റെ ഈ എഴുത്ത് അത് പറയാതെ നിഗള്‍ക്ക് അറിയാമല്ലോ .. അന്ന് വന്ന പൈമയും ഇന്നത്തെ പൈമയും ..എന്താണെന്നു ..

  പൊട്ടന്‍ അജിതെട്ട ചേട്ടാ
  ...അവസാനഭാഗത്ത്‌ അങ്ങിനെ അല്ലാതെ ചാന്തുപൊട്ട് ആക്കാന്‍ കഴിഞ്ഞില്ല..അല്ലെ പിന്നെ അശ്ലീല ഭാഗങ്ങള്‍ ഉപയോഗിക്കണം .. ഈ വിലയേറിയ അഭിപ്രായത്തിനു കടപ്പാട് ..

  പ്രാവേ .. നല്ല നര്‍മ്മ രസിതമായ കമെന്റ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു..അടുത്തത് ശ്രമിക്കാം.

  മനോജ്‌ വിശദമായ വായനക്ക് ഒരായിരം നന്ദി ..ഒരു വ്യഥകള്‍ മാത്രമാണ് ഉദേശിച്ചത്‌ ..
  ഇനി പുതിയത് താങ്ങള്‍ പറഞ്ഞ പോലെ ..ആയിരിക്കും

  മാനവദ്വാനി നന്ദി ട്ടോ ..കൊള്ളാം നര്‍മ്മം ഇഷ്ട്ടായി .

  നമൂസേ ...ഞാനും അതാ ..പ്രതിക്ഷിക്കുന്നെ ..ഞാന്‍ ഒന്നും ചെയ്യുന്നില്ല്ല പേന എടുക്കുന്നു ..

  ReplyDelete
 34. ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ഒക്കെ ചെയുന്ന നുറുങ്ങുകളുണ്ട് അവിടെയും ഇവിടെയും; രസകരമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു ... എങ്കിലും ഒരു നല്ല കഥ എന്ന് പറയാമോ എന്ന് സംശയം!

  ReplyDelete
 35. പൈമ, നല്ലപോലെ അവതരിപ്പിച്ചു. ക്‌ളൈമാക്‌സ് ശരിയായില്ലെന്നാണ് എന്റെ സംശയം. കഥയില്‍ യഥാര്‍ത്ഥ വ്യക്തികളെ പരാമര്‍ശിക്കാന്‍ പാടില്ലായിരുന്നു. എന്തായാലും ഒരു കാര്യം ഉറപ്പ്. പൈമക്ക് നല്ലൊരു ഭാഷയുണ്ട്. തുറന്നെഴുതാനുള്ള തന്റേടവുമുണ്ട്. പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞപോലെ ആക്രാന്തം ഒഴിവാക്കണമെന്നുതന്നെയാണ് എന്റെയും അഭിപ്രായം.

  ReplyDelete
 36. നന്നായി പ്രദീപ്‌ ഈ തുറന്നെഴുത്ത്. ഇനി ഒന്നും പറയുന്നില്ല. അതിലും വല്ല ത്രെഡ് കണ്ടെത്തും :)

  ReplyDelete
 37. ഒരു കാര്യം പറയാന്‍വിട്ടുപോയി. 'ഫ്രൻഡ്ഷിപ്പ് റിക്വെസ്റ്റില്‍, സീത എന്ന ആളു കിടപ്പുണ്ട്. വിശദമായി നോക്കിയപ്പോഴാണു മനസ്സിലായത്. തത്തമംഗലം ചന്തയിൽ പപ്പടം വില്ക്കുന്ന ശാന്തയാണ്. പത്തമ്പത് വയസ്സുള്ള ഇവർക്കെന്തിനാ..ഈ ഫെയ്സ്ബൂക്കും എന്റെ ഫ്രൻഡ്ഷിപ്പും. 'എന്നു പറഞ്ഞല്ലോ. പപ്പടം വില്‍ക്കുന്ന ശാന്തയ്ക്ക് ഫേസ്ബുക്കും ഫ്രണ്ട്ഷിപ്പും പാടില്ലെന്നാണോ പറയുന്നത്? പത്തമ്പതു വയസ്സുണ്ടെങ്കിലും ശാന്ത എന്നാണ് പ്രയോഗിച്ചിരിക്കുന്നത്! ഇതിലേറെ വയസ്സുണ്ടായിരുന്നോ, വീട്ടില്‍ പാലുമായി വരുന്ന രമണിച്ചേച്ചിക്ക്? മറ്റൊരു തലത്തിലുള്ള വരേണ്യബോധം പൈമയുടെ കഥയിലും ഉണ്ട് എന്നാണ് എന്റെ അഭിപ്രായം.

  ReplyDelete
 38. a collage with slices of virtual and real world.

  ReplyDelete
 39. വളരെ നന്നായി പറഞ്ഞു
  ചിലതെല്ലാം ഉണ്ട് ഇതില്‍ അല്ലേ കൊള്ളാം
  ആശംസകള്‍

  ReplyDelete
 40. അനില്‍കുമാര്‍ . സി. പി.
  ശങ്കരനാരായണന്‍ മലപ്പുറം
  Jefu Jailaf
  Fousia R
  ഷാജു അത്താണിക്കല്‍

  നന്ദി അറിയിക്കുന്നു

  ReplyDelete
 41. അനിലേട്ടാ ..ആദ്യം തന്നെ സ്വാഗതം ചെയ്യുന്നു. ഒരു കഥോന്നുമല്ല ഇത് ..വെറുതെ ലേബല്‍ കൊടുത്തു എന്നെ ഉള്ളൂ ..
  മനസ്സില്‍ ഉള്ളത് പകര്‍ത്തി ..

  ശങ്കരനാരായണന്‍ ചേട്ടാ ..
  സാദാരണ ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട് .പ്രായം ആയാല്‍ ചിലത് ചെയ്യാന്‍ മേലാ എന്ന് ..അതാണ് സീതയുടെ കാര്യത്തില്‍ എടുത്തത്‌. അയല്‍വക്കം കാരിയായ രമണിയെ ചേച്ചി എന്ന് വിളിച്ചത് പരിചയം കൊണ്ടാണ് .പപ്പടം വില്‍ക്കുന്ന ശാന്ത കുടുതല്‍ അറിയില്ലല്ലോ ..

  ReplyDelete
 42. നല്ല അവതരണം .... പുതുമയുള്ള എഴുത്ത് ,.... നല്ല കഥ .... ഫൈസ്ബോക്കിലും ടെലഫോണിലും ഇതുപോലെ ആളറിയാതെ പ്രേമിക്കയും കീബോര്‍ഡു ചുംബനങ്ങള്‍ കൈമാറുകയും ചെയ്യുന്ന ഈ കാലത്ത് കളിക പ്രസക്തമായ കഥ

  ReplyDelete
 43. സ്വ വര്‍ഗ രതിയും സ്വയംഭോഗം എല്ലാം ആയിട്ട് ഒരു എ മയം സംഗതി കൊള്ളാം

  ReplyDelete
 44. പൈമ പുതിയ ശൈലികള്‍ ഇങ്ങനെ
  പോരട്ടേ..നന്നാവുന്നുണ്ട്....
  ആശംസകള്‍....

  ReplyDelete
 45. Asha Sreekumar
  കൊമ്പന്‍
  ente lokam
  നന്ദി അറിയിക്കുന്നു
  സ്വവര്‍ഗരതിയും സ്വയംഭോഗം മാത്രമോ ? ഹ,,ഹ.. ഇനി കൊമ്പതരങ്ങളും വരുന്നുണ്ട് ? ഞാന്‍ നീല മഷിയെ കുറിച്ച് പറഞ്ഞത് ഓര്‍മയുണ്ടോ ?

  ReplyDelete
 46. ചാന്തുപൊട്ടുകളെ കുറിച്ച് ഒരു കഥ എഴുതണം എന്ന്നു ഇന്നലേം കൂടെ വിചാരിച്ചതേയുള്ളൂ ,അത് പോയി ,പൈമയുടെ കഥ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് ,അല്‍പ്പം കൂടി വിശദമാകാംആയിരുന്നു എന്ന് തോന്നി ,എഴുത്തുകാരന്‍ പുറത്തു വരട്ടെ ,കാത്തിരിക്കുന്നു ,,,,,,,,,

  ReplyDelete
 47. എഴുതാൻ കഴിവുള്ള ആൾ വ്യത്യസ്തമായ വിഷയങ്ങൾ എടുത്ത് ഭയങ്കര ധിറുതിയിൽ എഴുതി പോസ്റ്റ് ചെയ്തതെന്തിനാണെന്ന് എന്റെ ചോദ്യം. ഈ കഥ അതി മനോഹരമാകുമായിരുന്നു. ഇപ്പോ ചില നല്ല വാചകങ്ങളുടെ സ്പാർക് കാണിച്ചിട്ട് ......

  വായനക്കാർക്ക് പരിഭവിയ്ക്കാനും അവകാശമുണ്ട് കേട്ടൊ.

  ReplyDelete
 48. കൊള്ളാം പ്രദീപ്‌, ആശയം മികച്ച നിലവാരം പുലര്‍ത്തി...
  എങ്കിലും എഴുത്ത് കൂടുതല്‍ നന്നാക്കാമായിരുന്നു എന്ന് തോന്നി , പ്രത്യേകിച്ചും ഇത് പോലത്തെ കുഞ്ഞ് കഥകള്‍ ആകുമ്പോള്‍....!

  ReplyDelete
 49. തുറന്നെഴുത്ത്, തുറന്നെഴുത്ത് എന്ന് ഇതിനാണ് പറയുന്നതല്ലേ.. അഭിനന്ദനങ്ങള്‍

  ReplyDelete
 50. പൈമക്കുട്ടാ,

  സുന്ദരന്‍ കഥ...മനോഹരമായ അവതരണം....അഭിനന്ദനങ്ങള്‍...

  ReplyDelete
 51. പ്രമേയത്തില്‍ പുതുമയുണ്ട് ..ആശംസകള്‍

  ReplyDelete
 52. വായനയുടെ ആദ്യം ഞാന്‍ കരുതി ഇത് പ്രദീപിന്റെ തന്നെ അനുഭവം ആയിരിക്കും എന്ന് .ആ ചിന്ത ഉടനെ അവസാനിച്ചു. പിന്നീട് ഒരു പെണ്‍കുട്ടിയുടെ കഥയായി കാണാന്‍ ശ്രെമിച്ചുഎങ്കിലും ഒരു ചാന്തു പൊട്ടിലേക്ക് കൊണ്ട് എത്തിക്കയായിരുന്നു ശെരിക്കും പേര് പോലെ തന്നെ ...പലതെന്നു തോന്നിക്കുമെന്കിലും എല്ലാം "ഒരേ ധ്രുവങ്ങള്‍"

  ReplyDelete
 53. നല്ല എഴുത്ത്.

  ReplyDelete
 54. സിയാഫ് അബ്ദുള്‍ഖാദര്‍
  Echmukutty
  മഹേഷ്‌ വിജയന്‍
  എം.അഷ്റഫ്.
  ശ്രീക്കുട്ടന്‍
  faisalbabu
  mottamanoj
  (saBEen* കാവതിയോടന്‍)
  കുന്നെക്കാടന്‍
  keraladasanunni

  നന്ദി അറിയിക്കുന്നു

  ReplyDelete
 55. സിയാസ് ചേട്ടാ ..നമ്മുടെ മനസ്സ് പറയുന്ന കഥ.പുതുമ അത് തന്നെയാണ് ...ആദ്യം തോന്നിയത് മറ്റൊന്നായിരുന്നു.നല്ല അഭിപ്രായത്തിനു നന്ദി ..
  എച്ചുമൂ ..പരിഭവിക്കണ്ടാട്ടോ..നല്ല കഥകള്‍ പുതുവര്‍ഷത്തില്‍ ഞാന്‍ തരുന്നുണ്ട് ..

  കാവതി..അധ്യവരവിനു നന്ദി..
  നല്ല വായനക്ക് മനസ്സ് തുറന്ന സന്തോഷം അറിയിക്കുന്നു

  ReplyDelete
 56. കഥ വായിച്ചു. നന്നായിരിക്കുന്നു . ആശംസകൾ

  ReplyDelete
 57. നല്ല രസമുള്ള അവതരണം ... കഥ പറച്ചില്‍ തുടങ്ങിയപ്പോഴേ ഒരു ചാന്തു പൊട്ടിന്‍റെ മണം കിട്ടിയതാ.. ആദ്യമായ് പ്രദീപിനെ വായിക്കുന്നത് കൊണ്ടു കാര്യമാക്കിയില്ല , ഒടുവിലല്ലേ കാര്യം പിടികിട്ടിയത്.. ചുംബന കല ഇഷ്ടായി..

  ReplyDelete
 58. വിത്യസ്തമായ ഒരു തീമാണെങ്കിലും പലരും പറഞ്ഞ പോലെ പാത്ര സൃഷ്ടിയില്‍ ചില പന്തി കേടുകള്‍ കാണുന്നു. ഒന്നു കൂടി മനസ്സിരുത്തി എഴുതിയിരുന്നുവെങ്കില്‍ ഇനിയും നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍. എന്നിരുന്നാലും നന്നായിട്ടുണ്ട്.

  ReplyDelete
 59. praveen mash (abiprayam.com)
  പാവത്താൻ
  ഫെമിന ഫറൂഖ്
  jabiredappal
  Mohamedkutty മുഹമ്മദുകുട്ടി

  ആദ്യമായി വായിക്കാന്‍ എത്തിയവര്‍ക്ക് സ്വാഗതം ഈ കഥ അത്ര നന്നായില്ല എന്നറിയാം..അടുത്തതില്‍ മെച്ചപ്പെടുത്താം കേട്ടോ നന്ദി ഇനിയും വരണേ..

  ReplyDelete
 60. ആശംസകള്‍ പൈമേ.. ഇനിയുമൊരുപാടെഴുതാനാവട്ടെ...

  ReplyDelete
 61. ....അവിടവിടെ മുഴച്ചിരിക്കുന്നതെല്ലാം 'മുല'യല്ലെന്നു ,അടുത്ത എഴുത്തില്‍ തിരുത്തുമല്ലോ........

  ReplyDelete
 62. കഥ നന്നായിരിക്കുന്നു എന്ന് പറയുന്നില്ല , സസ്പെന്‍സ് നില നിര്‍ത്താന്‍ വിദഗ്ധമായി കഴിഞ്ഞിരിക്കുന്നു. കഥ തന്തുവും മനോഹരം,തുറന്നുള്ള എഴുത്തും നന്നയിട്ടുണ്ട് . പക്ഷെ എന്തോ ഒരു അപൂര്‍ണ്ണത ഉണ്ടെന്നു തോന്നി . ഞാന്‍ ഞാന്‍ എന്ന് പറഞ്ഞിട്ടോടുവില്‍ രാജീവ്‌ എന്ന് പേര് പറയാതെ ഇരിക്കാമായിരുന്നു എന്ന് തോന്നി . ഇത്രയൊക്കെ തുറന്നെഴുതുംപോലും വായനക്കാരെ ഒരു ചെറിയ ഭയം ഉള്ളത് പോലെ ??

  ReplyDelete
 63. പലരും പറഞ്ഞു കേട്ട കഥ പോലെ, ആശംസകൾ...

  ReplyDelete
 64. ആദ്യമായിട്ടാണ് ഇവിടെ. വന്നതു വെറുതെ ആയില്ല. എങ്കിലും തൊലിപ്പുറത്തുകൂടി പറഞ്ഞവസാനിപ്പിച്ചു എന്നു തോന്നി. കുറച്ചുകൂടി വിവരണം വേണ്ടിയിരുന്ന വിഷയമാണെന്നു തോന്നി ( എന്റെ മാത്രം അഭിപ്രായം)

  ഏഴുത്തിന്റെ ശൈലി ഇഷ്ടമായി. ആശംസകൾ.

  satheeshharipad.blogspot.com

  ReplyDelete
 65. ഇലഞ്ഞിപൂക്കള്‍
  subanvengara-സുബാന്‍വേങ്ങര
  sarath sankar
  അന്ന്യൻ
  Satheesh Haripad
  kochumol(കുങ്കുമം)


  വായിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നു

  ReplyDelete
 66. ചുംബനം ഒരു കലയാണ്‌... .ശരീരത്തിന്റെ താളവും മനസ്സിന്റെ വേഗതയും വികാരങ്ങളുടെ അതിപ്രസരവും മുഖത്തേക്ക് സമന്വയിക്കുന്ന ഒരു കല.

  :):):)

  ReplyDelete
 67. നല്ല കഥ ..ആശംസകള്‍.....

  ReplyDelete
 68. കഥ വായിച്ചു നന്നായിരിക്കുന്നു ആശംസകൾ

  ReplyDelete
 69. വായിച്ചതിനു ശേഷം പ്രദീപിന്റെ മുഖത്തേക്കാണ് രണ്ടു തവണ നോക്കിയത് ...
  ക്ഷമിക്കുക !

  ReplyDelete
 70. കുമാരന്‍ | kumaaran
  ആചാര്യന്‍
  അനുരാഗ്
  മുരളിദാസ് പെരളശ്ശേരി

  ആദ്യമായി വായിക്കാന്‍ എത്തിയവര്‍ക്ക് സ്വാഗതം ഈ കഥ അത്ര നന്നായില്ല എന്നറിയാം..അടുത്തതില്‍ മെച്ചപ്പെടുത്താം കേട്ടോ നന്ദി ഇനിയും വരണേ..

  മുരളിദാസ് താങ്ങള്‍ നോകികൊള്ളൂ ...വിതക്കുനവന്‍ കൊയ്യും എന്നൊരു ചൊല്ലുണ്ടല്ലോ ?നന്ദി

  ReplyDelete
 71. ഒരു വായനാ സുഖം ഉണ്ടായിരുന്നു.
  മുരളിദാസ് പെരളശ്ശേരി പറഞ്ഞപോലെ വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനും ആ മുഖത്തേക്കൊന്നു നോക്കി.
  അനുഭവം പോലെ അവതരിപ്പിച്ചതുകൊണ്ടായിരിക്കാം അത്.
  ആശംസകള്‍

  ReplyDelete
 72. അക്ഷരങ്ങളിലൂടെ യാത്ര ചെയ്തപ്പോള്‍ ശെരിക്കും ഒരു പെണ്‍ചിന്തയായി തോന്നിച്ചു ,അവസാനം ആണ് മനസ്സിലായത്‌ നല്ല അവതരണം വിത്യസ്തമായ വിഷയം രണ്ടും ചേര്‍ന്നപ്പോള്‍ കഥ നന്നായി അഭിനന്ദനം ,ഇനിയും എഴുതുക വിത്യസ്തമായ ഇത്തരം ചിന്തകള്‍ക്ക് കാത്തിരിക്കുന്നു ,എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 73. എഴുത്ത് നന്നായി വരുന്നുണ്ട്.
  അല്പം കൂടി വായന.
  അല്പം കൂടി ധ്യാനം.

  ആശംസകൾ...

  ReplyDelete
 74. നല്ലൊരു കഥാപാത്ര സൃഷ്ടി...
  ആശംസകൾ:))

  ReplyDelete
 75. ഈശ്വരാ അപ്പൊ കുഴഞ്ഞല്ലോ ഞങ്ങൾ, ഞങ്ങൾക്കി ചാന്ത്പൊട്ടിനോട് നല്ല അടുപ്പാണല്ലോ ? ഇനിപ്പൊ എന്ത് ചെജ്ജും കുട്ടി പൗഡ്റ് തിന്നിലേ ?

  ശരീരത്തിന്റെ താളവും മനസ്സിന്റെ വേഗതയും വികാരങ്ങളുടെ അതിപ്രസരവും മുഖത്തേക്ക് സമന്വയിക്കുന്ന ഒരു കല. ഈമാതിരി വേഗം ങ്ങള് നോക്കണ്ട ട്ടോ പെണ്ണിന്റെ ചുണ്ട്മ്മേ പ്ലാസ്റ്ററ് ഇടണ്ടി വരും.

  ബാഗു തുറന്ന് പേഴ്സ് എടുത്ത് പൈസ കഫേക്കാരനു കൊടുത്തു.അയാൾ എന്റെ മുഖത്തേക്കും..പൈസയിലേക്കും നോക്കി. മുഖവും പൈസയും തമ്മിൽ എന്തേലും ബന്ധമുണ്ടോ? നല്ല മുഖം ഉണ്ടെങ്കില്‍ കുറെ പൈസ ഉണ്ടാക്കാമെന്ന്...വിട്ടിൽ പാലുമായി വരാറുള്ള രമണിചേച്ചി പറഞ്ഞത് ഓർക്കുന്നു.

  ഈ മുകളിലെ വാചകത്തിലെ പ്രയോഗത്തിലെ നർമ്മം എനിക്ക് വളരെ ഇഷ്ടായി ട്ടോ പൈമേ.

  ReplyDelete
 76. Ashraf Ambalathu
  ഒരു കുഞ്ഞുമയില്‍പീലി
  Nassar Ambazhekel
  നികു കേച്ചേരി
  മണ്ടൂസന്‍

  വായിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നു

  ReplyDelete
 77. മണ്ടുസാ ...ആദ്യവരവിനും നല്ല വായനക്കും നന്ദി..
  അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു വാചകങ്ങള്‍ ആണ് സുഹൃത്ത്‌ എടുത്തു പറഞ്ഞിരിക്കുന്നത് .സന്തോഷം കൊണ്ട് എന്റെ മനസ്സ് നിറഞ്ഞു.കാരണം.വളരെ ചിന്തിച്ചാണ് ആ വാചകങ്ങള്‍ എനിക്ക് കിട്ടിയത് .മനസ്സിലാക്കി എന്നറിഞ്ഞതില്‍ വീണ്ടും നന്ദി പറയുന്നു.

  ReplyDelete
 78. kollam ennalum payyanil thanne thudanganamaayirunno....
  aasamsakal

  ReplyDelete
 79. ചില കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കേണ്ടതും ചില കാര്യങ്ങള്‍ പറഞ്ഞു പൊലിപ്പിക്കേണ്ടതുമാണ്.അറിയാമെന്കിലും മെനക്കെടാന്‍ തയ്യാറില്ലെങ്കില്‍
  പിന്നെ എന്ത് പറയാനാണ്

  ReplyDelete
  Replies
  1. നാരദന്‍ വളരെ നാളായല്ലോ കണ്ടിട്ട്...സന്തോഷം ഒരു അനിയനെ പോലെ കണ്ടു തുറന്നു പറഞ്ഞതിന് .. അടുത്ത പോസ്റ്റ്‌ തീര്‍ച്ചയായും നിരാശപ്പെടിണ്ടി വരില്ല ..

   Delete
 80. പ്രദീപ്‌ പൈമ, വളരെ രസകരമായ അവതരണം ...കഥയുടെ അവസാനം അല്ലേ ? ആളെ മനസിലായത് ..ആശംസകള്‍ .......

  ReplyDelete
 81. വായിച്ചു,വെത്യസ്തമായ തലത്തില്‍, ഒരു സ്ത്രൈണ സോഭാവമുള്ളആളുടെ കഥ പറയാന്‍ ശ്രേമിച്ചിട്ടുണ്ട്. ഒന്ന് കൂടി നന്നാക്കാനാകും, ആശംസകള്‍

  ReplyDelete
 82. Soya Narayananvn V N

  കെ .പി .രാമനുണ്ണിയുടെ പ്രണയപര്‍വം എന്നാ ചെറുകഥാ സമാഹാരം വായിക്കുകയായിരുന്നു ഞാന്‍.........
  ഇതും ആ തരത്തിലുള്ള ഒരു വായനാ അനുഭവമാണ്‌ തന്നത്.നന്നായിരിക്കുന്നു.കോര്‍ത് ഇണക്കുന്ന രീതി ഇഷ്ടപ്പെട്ടു.

  ReplyDelete
 83. >> തുറസ്സായ സ്ഥലത്ത് ഉമ്മ നല്‍കണമെങ്കില്‍ നമ്മൾ ദുബായിലോ മറ്റോ ജനിക്കണം <<

  മനസിലായില്ല.

  ReplyDelete
 84. Prasanna Kongad
  സത്യത്തില്‍ കഥ വായിച്ചിട്ട് എന്തോ പൊരുത്തക്കെടുകള്‍ ...രാജീവിനെ പോലെയുള്ള കുട്ടികളെ ചാന്തു പൊട്ട് എന്നാണോ വിളിക്കേണ്ടത് ...?

  ReplyDelete
 85. Faiz Kizhekkethil
  ന്റെ പൈമേ അവസാനം ടെ കിടക്കാന് സാതനം എന്നാ പോലെ ആയി ..... നല്ലൊരു ലവ് സ്റ്റോറി പ്രധീക്ഷിച്ചു ......

  Moideen Parayil
  ഓരോഴുക്കോടെ വായിചൂട്ടോ രസകരമായി അവതരിപ്പിച്ചു പൈമാ റോക്സ് ഗുഡ്

  Sathar Ajmal
  അയ്യോ പൈമ നീ നന്നായി എഴുതിയല്ലോ . സിനിമ കാണുന്ന പോലെ തോന്നി, ഗുഡ് വെരി ഗുഡ്

  ReplyDelete
 86. Haridas Velloor
  ഒരു പെണ്ണിന്റെ കാഴ്ചപ്പാടുകള്‍ പോലെ എന്ന തോന്നല്‍ അവസാന നിമിഷം വരെയും ഉണ്ടായില്ല...രാഹുലിനു കടി കൊടുക്കുമ്പോള്‍ പോലും...(അത് ചെറിയ പിഴവായി തോന്നി)
  അതേസമയം ചാന്തുപൊട്ട് എന്നത് അവസാന വരിയില്‍ തന്നെയാണ് മനസ്സിലായത്‌... (അത് നന്നാവുകയും ചെയ്തു)

  Abusinan Athavanad
  പ്രേമം എന്ന ഒന്നില്ല എന്നു എനിക്കു തോന്നുന്നു. ശരീരസക്തി മാത്രമാണത്. കൌമാരത്തിലും യൌവനത്തിലും മാത്രമല്ലേ..പ്രേമം ഉള്ളൂ...ശരീരത്തിനു ഭംഗിയുള്ള കാലത്തു മാത്രം...
  കള്ളക്കള്ളക്കാമത്തിന്നൊരു ചെല്ലപ്പെരിത് പ്രേമം....!

  Abk Mandayi Kdr
  സ്വവർഗ്ഗ രതിക്കാരൻറെ ചമ്മൽ മുന്നിൽ തെളിഞ്ഞു കാണുന്നു....പ്രദീപ് നന്നായെഴുതി...

  Anil Chandrakantham
  ധീരം ..രസകരം ....ഈ രചന ......സ്വവര്‍ഗസ്നേഹത്തിനു ഉള്ള പരിമിതികള്‍ വ്യന്ജിപ്പിച്ച നല്ല രചന ....

  Faiz Kizhekkethil

  യാതാര്‍ത്ത സ്നേഹത്തില്‍ ഒരിക്കലും ശരീര്സക്തി കടന്നു വരുന്നില്ല സ്നേഹത്തിനു ശരീരത്തിന്റെ ബന്ഗിയോടു കൂടിയിനക്കാന്‍ ശ്രമിക്കരുത് ... അന്ധര്‍ പ്രണയിക്കുന്നത്‌ ശരീരതോടാണോ അവര്‍ കാമം ഉള്ളിലോതിക്കിയാകുമോ പ്രണയിക്കുന്നത്‌.... കള്ളാ കാമത്തിന് ചെല്ലപേര് കാമം തന്നെയാണ് .... പ്രണയം എന്ന് പറയുന്നത് പവിത്രമായ ഒന്ന് തന്നെയാണ് പവിത്രമായ മനസിന്റെ ഉടമകള്‍ക്ക് ....

  Zainu Karippur
  എനിക്കിതങ്ങ് ബോധിച്ചില്ല .ഒരു കഥ എന്നനിലക്ക്‌ നന്നായി എന്ന് പറയുമ്പോഴും അശ്ലീല ചുവ പലയിടങ്ങളിലും കാണാം എന്നുള്ളത് നമ്മുടെ യുവയുടെ ചുവരിനെ വൃത്തികേടാക്കുന്നില്ലേ എന്ന് എനിക്ക് തോന്നി .ഇത് എന്റെ മാത്രം തോന്നലാണ് കേട്ടോ?..
  .അല്ലെ? ,,,,

  ReplyDelete
 87. Harish Pallapram
  വൈക്കം മുഹമ്മദ്‌ ബഷീര്‍ പലേ പലേ പദങ്ങളും ഉപയോഗിക്കാറുണ്ട്... ഒരിക്കല്‍ പോലും ആരും പ്രതിഷേധിച്ചിട്ടില്ല.. എന്ന് മാത്രമല്ല അത് അത്രമേല്‍ നെഞ്ചിലെറ്റിയിട്ടും ഉണ്ട്... മേല്‍പ്പറഞ്ഞ സുഹൃത്തുക്കളോട് എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ ഉദ്യേശശുദ്ധിക്ക് ചോര്‍ച്ച വരാതെ രചനയോട് നീതിപുലര്‍ത്താന്‍ എഴുത്തുകാരന് കഴിയുമെങ്കില്‍ അത്തരം പദങ്ങളെ നമുക്ക് വെറുതെ വിട്ടുകൂടെ....

  Dhania N Nair

  അസ്സലായിട്ടുണ്ട് ഇത്, ആശയത്തിന്റെ ഭംഗി ചോരാതെ തന്നെ ഒഴുക്കോടെ നീങ്ങി കഥ. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ എല്ലാം തന്നെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ ഉണ്ട് എന്നുള്ളതാണ് സത്യം, പോക്കറ്റ്‌ മണിക്ക് വേണ്ടിയും സുഖത്തിനു വേണ്ടിയും ചെയ്യുന്നു ഇവര്‍, ലെസ്ബിയന്‍സ് എന്നത് മുന്നേ കേള്‍ക്കുന്നത് വിരളമായിരുന്നു, ഇന്നതൊരു സാധാരണ കാര്യം മാത്രമായി. വിഷയത്തിനെതിരെ കണ്ണടച്ചിട്ട് കാര്യമില്ല. നന്നായിട്ടുണ്ട് .. അഭിനന്ദനങള്‍...

  Moideen Parayil

  കഥാ പാത്രങ്ങളുടെ പൂര്‍ണ്ണ തക്ക് ചിലപ്പോള്‍ അത്തരം പദങ്ങള്‍ ഉപയോഗിക്കേണ്ടി വന്നേക്കാം
  എന്‍റെ കാഴ്ചപ്പാടില്‍ അത് തെറ്റാണെന്ന് തോന്നുന്നില്ല
  ഇത് പോലെയുള്ള കഥകള്‍ പറയുമ്പോള്‍ അത്തരം പദങ്ങള്‍ കടന്നു വരിക സ്വാഭാവികം
  ഇതൊക്കെ സമൂഹത്തിലെ ചില യാഥാര്‍ത്യ ങ്ങളാണ് അതിലേക്കു വിരല്‍ ചൂണ്ടിയ കഥാ കാരന് അഭിനന്ദനം ,,

  ReplyDelete
 88. കുഴപ്പമില്ല. ഭാവുകങ്ങൾ

  ReplyDelete
 89. കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന ഒരു തോന്നല്‍

  ReplyDelete
 90. ജീവിതത്തില്‍ നടക്കാവുന്ന ചില പച്ചയായ സത്യങ്ങള്‍ ...
  മിതത്വതോടെ പ്രദീപ് കുറിച്ചിട്ടു .
  പക്ഷെ വായനക്കാര്‍ ഒന്നടക്കം ഇതില്‍ എന്തോ കുറവുണ്ട് എന്ന്
  പറയാനുള്ള മുഖ്യ കാരണം പ്രദീപിന്റെ പതിവ് ശൈലിയിലേക്ക് ഈ
  കഥ ഉയര്‍ന്നില്ല എന്നത് കൊണ്ടാണ് . അതിനു കാരണമായി ഞാന്‍ കാണുന്നത്
  പോസ്റ്റുകളുടെ ബാഹുല്യം തന്നെ . ഇത്ര നാള്‍ക്കകം പോസ്റ്റ്‌ ചെയ്യണം എന്ന രീതി
  ബ്ലോഗ്‌ എഴുത്തില്‍ ഇല്ലെന്നിരിക്കെ കുറച്ചു കൂടി സമയം എടുത്തു ത്രെഡ് വികസിപ്പിചെടുത്തുവെങ്കില്‍
  ഇത് മികച്ച ഒരു കഥയായി മാറുമായിരുന്നു . പ്രദീപിന് അതിനുള്ള കഴിവും ഉണ്ട് .
  ആശംസകള്‍

  ReplyDelete
 91. വ്യതസ്തമായ ഒരു പ്രമേയം അതിര് കടക്കാതെ അതി സുന്ദരമായി പറഞ്ഞു...ഇനിയും പോരട്ടെ , ഇത് പോലെ കനമുള്ള കഥകള്‍..ആശംസകള്‍..

  ReplyDelete
 92. Vinayan Idea
  Ismail Chemmad
  K@nn(())raan*خلي ولي
  pravaahiny
  അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
  വേണുഗോപാല്‍
  SHANAVAS

  വായിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നു

  ReplyDelete
 93. വേണു ചേട്ടാ .. കാര്യാ കാരണങ്ങള്‍ സഹിതമുള്ള ഈ അഭിപ്രായം ..എനിക്ക് വരും കാലരചനകളില്‍ മാറ്റം വരുത്താന്‍ സഹായകമാകും.എല്ലാവരുടെയും അഭിപ്രായപ്രകാരം മാസത്തില്‍ രണ്ടു പോസ്റ്റ്‌ മാത്രമായി കുറക്കുന്നു.ചിലപ്പോള്‍ കുറയാം ..ട്ടോ യാത്രയൊക്കെ സുഖകരം ആകട്ടെ ..

  ഷാനവാസ്‌ ഇക്ക നൂറാമത് എത്തിച്ചതിനു നന്ദി.ഇനിയുള്ള പോസ്റ്റുകള്‍ക്ക് കുടുതല്‍ ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കുന്നതാണ്.അയല്‍വക്കംകാരന്റെ കമെന്റ് എനിക്ക് വിലയേറിയതാണ് ട്ടോ

  ReplyDelete
 94. ഹായ് 100 കഴിഞല്ലോ..!കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു മികച്ച രചന ആകുമായിരുന്നു.ആശംസകള്‍!!!!!

  ReplyDelete
 95. നല്ല രീതിയില്‍ കഥ പറഞ്ഞിരിക്കുന്നു എന്ന് പറയുന്നതില്‍ വളരെ സന്തോഷമുണ്ട്. എല്ലാ ആശംസകളും.

  ReplyDelete
 96. ഒരു സാദാരണ കഥ ...അവസാന വരികളില്‍ അസാദാരണമായി പറയാനുള്ള ശ്രമം ....ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു

  ReplyDelete
 97. പ്രേമം എന്ന ഒന്നില്ല എന്നു എനിക്കു തോന്നുന്നു. ശരീരസക്തി മാത്രമാണത്. കൌമാരത്തിലും യൌവനത്തിലും മാത്രമല്ലേ..പ്രേമം ഉള്ളൂ...ശരീരത്തിനു ഭംഗിയുള്ള കാലത്തു മാത്രം...

  ഇത് പരമസത്യമായി നിലനിൽക്കുമ്പോഴും നമ്മുടെ ചുറ്റുപാട് ഇപ്പോഴും ബാഹ്യമായി രമണനിസത്തിൽ ഒതുങ്ങുന്നത് രസകരമായി തോന്നാറുണ്ട്. ഉള്ളിലിരിപ്പ് എന്താണെന്നെല്ലാരും സ്വയം അറിയുന്നുണ്ടാകുമല്ലോ.
  ആശംസകൾ

  ReplyDelete
 98. ത്രെഡ് പൊട്ടാതെ പറഞ്ഞതാണ് കേട്ടൊ ഈ കഥയുടെ മേന്മ കേട്ടൊ ഭായ്

  ReplyDelete
 99. ഞാനിവിടെ വരാന്‍ അല്‍പ്പം താമസിച്ചു!! നല്ല കഥ ഒരു വ്യത്യസ്ത്തത തോന്നി

  ReplyDelete
 100. ഞാന്‍ മുന്നേ വായിച്ചതാണ് അല്ലെ പൈമേ... എനിക്കിഷ്ടമാണീ എഴുത്ത്, ആശയങ്ങളുടെ വിത്യസ്തത അതാണ്‌ എഴുത്തിനെ മാറ്റി നിര്‍ത്തുന്നത്.. അവസാനം വരെയും ആകാംക്ഷ ഉണ്ട് ആരാണീ "ഞാന്‍" എന്ന്. വിഷയം ഇന്നത്തെ സമൂഹത്തില്‍ പ്രധാന്യമുള്ളത് തന്നെ.. ഇനിയും നന്നായി എഴുതുക. ആശംസകളും പ്രാര്‍ഥനകളും ..

  സ്നേഹപൂര്‍വ്വം ധന്യ...

  ReplyDelete