Thursday, December 22, 2011ബാങ്കിലെ കാഷ് കൌണ്ടറിൽ രണ്ടുപേർ ഇന്ന് ലീവാണ്. അതിനാൽ ലീനയുടെ കൌണ്ടറിൽ നല്ല തിരക്കാണ്. രണ്ടു ദിവസം കൂടി ഈ തിരക്കുണ്ടാകും.

കസേരയുടെ മൂലയിലിരുന്ന മൂട്ട, ചോരകുടി തുടങ്ങിയിരിക്കുന്നു. പുറത്തുനില്‍ക്കുന്ന ചില ആണോന്തുകൾ തന്‍റെ മുഖത്തെ ചോരയും കുടിക്കുന്നുണ്ട്. രാവിലെ തേച്ച ഫെയർനസ്സ് ക്രീം ഇവർ വടിച്ചെടുക്കുമെന്നു തോന്നുന്നു. തന്‍റെ മുഖം ചോര നഷ്ടപ്പെട്ട് വിക്രിതമായിപ്പോകുമോ......ചോരകുടിക്ക് ഏതെങ്കിലും ചാനൽ റിയാലിറ്റി ഷോ നടത്തിയാൽ ഫ്ലാറ്റും കാറും ഇവർക്ക് തന്നെ. തന്‍റെ ഇടത്തെ കവിളിലെ മറുകിലേക്ക് ശ്രദ്ധിച്ചു നോക്കുന്നുണ്ട്. രമേശേട്ടനും വലിയ ഇഷ്ടമാണ് ഈ മറുക്. വിവാഹം കഴിഞ്ഞ ആദ്യ രാവുകളിൽ ഈ മറുകിനെ രണ്ടോ മൂന്നോ തവണ ഉമ്മ വച്ചിട്ടേ ഉറങ്ങാറുള്ളൂ. എന്‍റെ ശാലുമോള്‍ക്കും ഈ മറുക് കിട്ടിയിട്ടുണ്ട്. അവള് നാലാം ക്ലാസിലാ. ഇപ്പോ ഈ തവണത്തെ സ്കൂൾ ഫെസ്റ്റിനു പാടാൻ പാട്ടു പഠിച്ചു കൊണ്ടിരിക്കുകയാണ്. സ്കൂളിൽ ഞാൻ തന്നെ ചെല്ലണം ഇല്ലേ അവളു കരയും..അതാണു പതിവും...ഒരു കുട്ടിയെ വളർത്താൻ ഇപ്പൊ ഒക്കെ എന്താ ചിലവ്. ലോണ്‍ വരെ എടുക്കണം. വിടിന്‍റെ ലോൺ ഇതു വരെയും അടച്ചു വീട്ടിയിട്ടില്ല. അപ്പുറത്തെ വീട്ടിലെ വക്കീലേച്ചി പറയുന്നത് അധികം പണം ഉണ്ടാക്കിയില്ലെങ്കിലും അത്യാവശ്യ സൌകര്യങ്ങളുമായി ജീവിക്കണമെന്നാണ്. 

മനുഷ്യനെപ്പോലെ ക്ലോക്കിലെ സൂചികൾ മത്സരിച്ചോടുന്നുണ്ട്. അവർ പരസ്പരം ചീത്ത വിളിക്കുന്നുണ്ട്. ടക് ടക് ശബ്ദം മാത്രം പുറത്തുകേൾക്കാം. കുറച്ചു കഴിയുമ്പോള്‍ മണിക്കൂര്‍ സൂചി ഇടപെടും. അപ്പൊ കൂട്ട തല്ലായിരിക്കും. മനുഷ്യരും ഇങ്ങനെയാണ്. ഒരൊ മാസം കൂടുമ്പോഴും ഹർത്താലെന്നൊ ബന്ദെന്നോ പറഞ്ഞ് റോഡിൽ കൂട്ടത്തല്ല് നടത്തും. 

രാമചന്ദ്രൻചേട്ടൻ എന്നെ നോക്കുന്നുണ്ട്. ഫണ്ട് പിരിവു കൊടുത്തിട്ടില്ല. പുള്ളിക്കാരൻ വിട്ടിൽ വളർത്തുന്ന പ്രാവിനുവരെ തീറ്റ കൊടുക്കുന്നത് പാർട്ടി ഫണ്ടിൽ നിന്നുമെടുത്തിട്ടാണ് .ഇന്നാള് ട്രെയിനില്‍നിന്നും തള്ളിയിട്ട് പെൺകുട്ടിയെ പീഢിപ്പിച്ചു കൊന്ന ആ തമിഴനെ രക്ഷിച്ചതും......ഈ പാർട്ടി ഫണ്ടിലെ കാശു തന്നെ. പീഢനം എന്ന വാക്കു തെറ്റാണെന്നാ കാഷ്യർ ഗിരിജ പറയുന്നത്. ലൈംഗീകാതിക്രമമെന്നു പറയണം. പുള്ളിക്കാരത്തി അജിതയുടെയാളാണ്. പഞ്ചാഗ്നി സിനിമ അജിതയുടെ കഥയാണെന്നും പറഞ്ഞ് പത്തു പ്രാവശ്യമാണ് കക്ഷി കണ്ടത്. 

ഡ്യൂട്ടി കഴിഞ്ഞിറങ്ങി. പുറത്തുകണ്ട വണ്ടിക്കാരന്‍റെ കയ്യിൽനിന്നും ഒരു പൊതി കടല വാങ്ങി. കടല തരുമ്പോള്‍ അയാളുടെ കൈവിരലുകൾ എന്‍റെ കൈവിരലുകളിൽ മുട്ടി. ഗൌനിച്ചില്ല. വിരലുകൾക്ക് വിരലുകളോട് വിശേഷമെന്തെങ്കിലും  പറയാനുണ്ടാവുമല്ലോ.

മോൾക്ക് ഒരു ബാഗ് വാങ്ങണം കരടിയുടെ രൂപമുള്ളത്. നാളെയാകട്ടെ. റോസ്സിലി മിസ്സ് പുറത്തു തന്നെ നില്‍പ്പുണ്ടാവും..രാവിലെ കൊടുത്തു വിട്ട ടിഫിൻ മൊത്തം മോളു കഴിച്ചിട്ടുണ്ടാവുമോ..പത്തു മിനിറ്റ് താമസിച്ചിരിക്കുന്നു. മോളെന്നെ കാണാതെ പേടിച്ചിരിക്കും. നടത്തതിന്‍റെ വേഗത കൂട്ടി. ഗേറ്റിൽ റോസ്സിലിമിസ്സും ദീപാമിസ്സും നില്‍പ്പുണ്ടായിരുന്നു. എന്നെ കണ്ടതും അവർ പറഞ്ഞു. ”ശാലുമോളെ അവളുടെ ഡാഡി വന്നു കൊണ്ടു പോയല്ലോ”....അവളോട്‌ യാത്രയും പറഞ്ഞു വിട്ടിലേക്ക് നടന്നു. 

റോസ്സിലിമിസ്സ് ദീപാമിസ്സിനോട് പറഞ്ഞു “ശാലു മോളു മരിച്ചിട്ട് ആറുമാസം കഴിഞ്ഞു. ഇപ്പോഴും ആ അമ്മ ഇവിടെ വന്നിട്ടേ വിട്ടിൽ പോകൂ”

56 comments:

 1. പ്രിയപെട്ടവരെ ..ഇത് മറ്റൊരു രീതിയില്‍ ആണ് ഈ കഥ എഴുതിയത് ..പരാജയപ്പെട്ടു എന്നൊരു സംശയം ..ഉണ്ട് ..

  ReplyDelete
 2. എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്‍

  ReplyDelete
 3. എനിയ്ക്കിഷ്ടപ്പെട്ടു. പക്ഷെ ഒരു അവ്യക്തത .

  ReplyDelete
 4. രണ്ടു പേര്‍ ലീവായ സ്ഥിതിക്ക് വളരെ തിരക്കുള്ള കാഷ്‌ കൌണ്ടറില്‍ ഇരുന്നു ഇത്രയൊക്കെ ചിന്തിക്കാനും പുറത്തുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാനും സമയം കിട്ടുമോ എന്ന് തോന്നാതിരുന്നില്ല .അതും കാഷ്‌ കൌണ്ടര്‍ ആണേ ...പിന്നെ മകളുടെ മരണത്തോടെ അല്പം മാനസിക നില തെറ്റിയ ഒരാളെ കാഷ്‌ കൌണ്ടര്‍ പോലുള്ള ഉത്തരവാദിത്വം കൂടിയ ചുമതല ഏല്‍പ്പിച്ച ആ ബാങ്ക് മാനേജരെ മണ്ട ശിരോമണി എന്ന് തന്നെ വിളിക്കണം.എന്നാലും കഥ തരക്കേടില്ല
  പിന്നെ രമേശേട്ടന്
  കറുത്ത മറുകിനോട് ഇത്ര ഇഷ്ടമുണ്ട് എന്നൊക്കെ നിന്നോടാരാ പറഞ്ഞത് എന്നു എനിക്കിപ്പോ അറിയണം ..ഞാന്‍ പരമ രഹസ്യമായി വച്ച കാര്യമാ അത് ..

  ReplyDelete
 5. കുറേ ചിന്തകള്‍ കഥപോലെ പങ്കുവച്ചതായി തോന്നി.. ക്ലോക്കിന്റെ വഴക്കിടല്‍ ഇഷ്ടപെട്ടു...

  രമേശേട്ടാ... അതൊക്കെ ആരെങ്കിലും പറയണോ...? കണ്ടാലറിഞ്ഞൂടെ മറുക് കണ്ടാല്‍ വിടാത്ത ആളാണെന്ന്.. ഹി..ഹി..ഹി...

  ReplyDelete
 6. എത്ര തിരക്കിലും ഏകാഗ്രതയിലും മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായും. ചിന്തകള്‍ കടന്നു വന്നുകൊണ്ടേയിരിക്കും.

  ഇവിടെ ലീന മകള്‍ മരിച്ചുവെന്ന സത്യം ഉള്‍ക്കൊള്ളാതെ ജീവിക്കുന്നു എന്നതൊഴിച്ച് വേറൊരു മാനസീക വൈകല്യവും ഇല്ല. ഇത് തൊഴിലിനെ ബാധിക്കില്ല എന്നാണ് എന്റെ അഭിപ്രായം.
  അത്തരക്കാരെ ധാരാളം സമൂഹത്തില്‍ കാണാം.

  ചിന്തകളില്‍ക്കൂടെ ഈ കഥയെ വിരിയിച്ച്, നല്ല ക്ലൈമാക്സോടെ തീര്‍ത്തത് തികച്ചും മനോഹരമായി.

  നല്ല രചന. ആശംസകള്‍.

  ReplyDelete
 7. എന്തുവാ,,,പൈമേ.... എന്തൊക്കെയോ കാര്യങ്ങള്‍ പറഞ്ഞു... കുറെ കാര്യങ്ങള്‍ രമേശേട്ടന്‍ പറഞ്ഞത് പോലെ അസംഭവ്യം...ആര് മാസം മുന്‍പ് മരിച്ച മകളെ തേടി പോകുന്ന അമ്മ അബ്നോര്മല്‍ ആയിരിക്കും... അങ്ങനെയൊരു മനസ്സില്‍ ഇത്തരം ചിന്തകള്‍...
  അവിശ്വസനീയം....
  അവസാനത്തെ മരണം ഒഴിവാക്കി ഓരോ കാര്യങ്ങളോടും വ്യത്യസ്തമായ സ്ത്രീ മനസ്സിന്റെ സഞ്ചാരം വിവരിക്കാം ആയിരുന്നു എന്നൊരഭിപ്രായം ഉണ്ടെനിക്ക്... എങ്കില്‍ നല്ലൊരു പോസ്റ്റ്‌ കിട്ടുമായിരുന്നു... (എന്റെ അഭിപ്രായം....)

  ReplyDelete
 8. കുസുമം ആര്‍ പുന്നപ്ര
  രമേശ്‌ അരൂര്‍
  ഷബീര്‍ - തിരിച്ചിലാന്‍
  പൊട്ടന്‍
  khaadu..
  എല്ലാവര്ക്കും
  അഭിപ്രായം തുറന്നു പറഞ്ഞതിന് നന്ദി അറിയിക്കുന്നു

  ReplyDelete
 9. കഥ പറഞ്ഞു വന്ന രീതി നന്നായിരുന്നു . അവസാനം അവള്‍ കുട്ടിയെ കൂട്ടി വീട്ടിലേക്കു നടന്നാലും ഇതൊരു കഥയായി തന്നെ വായിക്കുമായിരുന്നു.

  പക്ഷെ ബാങ്കില്‍ കൃത്യമായി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട കാഷ്യര്‍ ജോലി ചെയ്യുന്ന എന്നാല്‍ കുട്ടി മരിച്ചു 6 മാസം കഴിഞ്ഞിട്ടും ആ റിയാലിറ്റിയെ ഉള്‍ക്കൊള്ളാനാവാത്ത നായികയുടെ ചിത്രം അല്‍പം വൈരുദ്ധ്യമായി തോന്നുന്നു.

  പക്ഷെ നല്ല കഥാ ആഖ്യാനത്തിനുള്ള കയ്യിലിരിപ്പ് താങ്കളില്‍ ഉണ്ട് എന്നു കഥയുടെ ആദ്യ ഭാഗം വ്യക്തമാക്കുന്നു. ആശംസകളോടെ.

  ReplyDelete
 10. @khaadu
  abnormal മനസ്സിലെ ചിന്തകള് എപ്രകാരമയിരിക്കും എന്നറിയാന്‍ പറ്റുമോ?

  രമേശ് അരൂര്‍ പറഞ്ഞ പ്രശ്നങ്ങള്‍ ഉണ്ട്. ആറ് മാസം എന്നുള്ളത് കുറച്ചാല്‍ ആ പ്രശ്നം തീരുമായിരിക്കും
  പരാജയപ്പെട്ടു എന്ന പേടി വേണ്ട... കഥ നല്ലതു തന്നെ....:)

  ReplyDelete
 11. എങ്ങിനെ പറഞ്ഞാലും കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്. വളച്ച് തിരിച്ച് വായനക്കാരെ കുഴപ്പിക്കാതെ പ്രകടമാക്കുന്നത് തന്നെയാണ് എനിക്കിഷ്ടം. ഇവിടെ കാര്യങ്ങള്‍ മനസ്സിലാകാതെ വരുന്ന കുഴപ്പങ്ങള്‍ ഒന്നുമില്ല.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 12. രമേഷേട്ടാ എനിക്ക് വളരെ ഇഷ്ടമുള്ള പേരാണ് രമേശ്‌ ..ചേട്ടനേം ..
  ..എനിക്ക് നെരീട്ടു പരിചയം ഉള്ള ആളു ഉണ്ട്സ്കൂ ളില്‍ പഠിച്ചപ്പോള്‍ അയാള് കൂട്ട്യെ വിളിക്കാന്‍ സ്കൂളിനു മുന്‍പിന്‍ നിക്കുമായിരുന്നു .അതാണ് ഞാന്‍ കണ്ടത് ..

  ReplyDelete
 13. റോസ്സിലിമിസ്സ് ദീപാമിസ്സിനോട് പറഞ്ഞു “ശാലു മോളു മരിച്ചിട്ട് ആറുമാസം കഴിഞ്ഞു. ഇപ്പോഴും ആ അമ്മ ഇവിടെ വന്നിട്ടേ വിട്ടിൽ പോകൂ”

  ഇത് വരെ വളരെ നന്നായി തന്നെ പറഞ്ഞു പക്ഷെ അവസാനം എന്തോ ഒരു അവിക്തത തോനുന്നു ...


  റോസ്സിലിമിസ്സും ദീപാമിസ്സും നില്‍പ്പുണ്ടായിരുന്നു. എന്നെ കണ്ടതും അവർ പറഞ്ഞു. ”ശാലുമോളെ അവളുടെ ഡാഡി വന്നു കൊണ്ടു പോയല്ലോ”....അവരോടു യാത്ര പറഞ്ഞു വിട്ടിലേക്ക് നടന്നു.
  “ശാലു മോളു മരിച്ചിട്ട് ആറുമാസം കഴിഞ്ഞു. ഇപ്പോഴും ആ അമ്മ ഇവിടെ വന്നിട്ടേ വിട്ടിൽ പോകൂ”അപ്പോള്‍ റോസ്സിലിമിസ്സ് ആരോട് എന്നില്ലാതെ പറയുണ്ടായിരുന്നു

  എന്ന് ആണ് ആണെകില്‍ കുറച്ചു കൂടി നന്നാവുമായിര്‍ന്നു

  ReplyDelete
 14. രാമചന്ദ്രന്‍ ചേട്ടന്‍,പ്രാവ്,........

  ഹോ..പേടിപ്പിച്ചു കളഞ്ഞു ഈ പൈമേടെ ഒരു കാര്യം:)
  നന്നായി പറഞ്ഞു.നന്മകള്‍.......

  ReplyDelete
 15. സത്യം പറ.. ഈ മറുക് നിനക്കെവിടുന്നു കിട്ടി..?
  അത് പറഞ്ഞിട്ടിവനെ വിട്ടാമതി.!
  അരൂരേ.. കൊല്ലണ്ട..!!

  റോസ്സിലിമിസ്സും,ദീപാമിസ്സും ചേര്‍ന്ന് ഈ കാര്യമറിയാത്ത മറ്റൊരാളോടു പറഞ്ഞാല്‍ പോരായിരുന്നോ..?
  ശ്രദ്ധിച്ചാല്‍ കുറ്റമറ്റതാക്കാമായിരുന്നു.
  ആശംസകളൊടെ..പുലരി

  ReplyDelete
 16. ദീപാമിസ്സിന് കാര്യം അറിയില്ല എന്ന് വെച്ചാല്‍ പോ?രെ

  ReplyDelete
 17. അവള്‍ തന്നെ ശരിയായ ബുദ്ധിയുള്ള പെണ്‍കുട്ടികള്‍ ആരും ഇത് പോലെ ചിന്തിക്കില്ല.അത് തന്നെ അപ്പ്‌ നോര്‍മല്‍ അല്ലെ ..പിന്നെ ഇന്നത്തെ ലോഖത്തെ കുറിച്ച് വെധനിക്കുന്നവര്‍ അപ്പ്‌ നോര്‍മല്‍ തന്നെ ..

  ReplyDelete
 18. ആദ്യ ഭാഗം വായിച്ചപ്പോള്‍ വ്യത്യസ്തമായ സ്ത്രീ മനസ്സിന്റെ സഞ്ചാരം ആണെന്ന് തോന്നി..അതാ അങ്ങനെയൊരു കമ്മന്റ്...അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു..

  "എന്തുവാ,,,പൈമേ." എന്നത് സ്നേഹത്തോടെ വിളിച്ചതാണ്... അത് തെറ്റിദ്ദരിക്കുമോ എന്നൊരു സംശയം... അതാ ഈ കമ്മന്റ്.. എന്നെ തന്നെ വിശ്വസിപ്പിക്കാന്‍ വേണ്ടി മാത്രം...

  സ്നേഹത്തോടെ...

  ReplyDelete
 19. അവസാനിപ്പിക്കലില്‍ മാത്രമേ ഒരു അഭിപ്രായ വ്യതാസമുള്ളൂ.. മറ്റെല്ലാം നന്നായി. ഒരു അത്രീയുടെ ഒരു ദിവസത്തെ അനുഭവങ്ങളായി നന്ല്ലരീതിയില്‍ തന്നെ കാണാന്‍ കഴിഞ്ഞു. എന്നാലും പൈമേ നീയാ പാവം രമേശേട്ടനെ....

  ReplyDelete
 20. എന്റെ പ്രദീപ്... നല്ല കഥ. അക്ഭര്‍ ഭായ് പറഞ്ഞതുപോലെ കഥാവസനം സ്കൂളില്‍ ചെന്ന് ആ കുട്ടിയേയും കൂട്ടി അവര്‍ വീട്ടിലേക്കു നടന്നിരുന്നെങ്കില്‍ ഇതൊരു മികച്ച കഥ ആയേനെ... അത്ര ഭംഗിയായി പ്രദീപ് അവരുടെ മനോവ്യാപാരങ്ങളിലൂടെ കഥ വളര്‍ത്തിക്കൊണ്ടു വന്നിരുന്നു... ഞാന്‍ ചിന്തിച്ചത് പ്രദീപിന് കൂടുവിട്ടു കൂടുമാറുന്ന വിദ്യ വശമുണ്ടോ എന്നാണ്... അത്ര ഭംഗിയായി പ്രദീപ് ഒരു സ്ത്രൈണ മനസിലേക്ക് ചേക്കേറി... ബാങ്ക് ഉദ്യോഗസ്ഥയായ ഒരു സ്ത്രീയുടെ മനോവ്യാപാരങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോയി...

  ഇനി വൈകുന്നേരം കുട്ടിയേയും കൂട്ടി വീട്ടിലേക്കു പോയാല്‍ മതിയായിരുന്നു... അവിടെ പ്രദീപ് അനാവശ്യമായ ഒരു ട്വിസ്റ്റ് കൊണ്ടു വന്നു... വേണ്ടിയിരുന്നില്ല...

  മരിച്ചുപോയ കുട്ടിയെ ഒരമ്മക്കും അത്ര വേഗം മനസില്‍ നിന്നും പറിച്ചു മാറ്റാനാവില്ല... അവരുടെ മനസില്‍ ആ കുട്ടി ജീവസുറ്റ ചൈതന്യമായി എപ്പോഴും തിളങ്ങി നില്‍ക്കും... അതു കൊണ്ട് അവര്‍ അബ്നോര്‍മലാണ് എന്നൊന്നും പറയാന്‍ പറ്റില്ല..അവര്‍ ജോലികാര്യങ്ങളില്‍ പ്രാപ്തയും ആയിരിക്കും... ഒരു പക്ഷേ ഈ അമ്മ അറിഞ്ഞു കൊണ്ടുതന്നെ മനസിന്റെ സമാധാനത്തിന് നിത്യവും ചെയ്യുന്ന ഒരു പ്രവര്‍ത്തിയും ആവാം അത്... അതു കൊണ്ടാണല്ലോ ടീച്ചര്‍മാരുടെ സംഭാഷണം അവര്‍ ശ്രവിച്ചത്... അത്തരം സ്വഭാവങ്ങളുള്ള ഒരുപാട് പേര്‍ ഉണ്ട്...

  അതുകൊണ്ട് പ്രദീപ് ഇപ്പോള്‍ എഴുതിയ രീതിയിലും കഥക്ക് മികവിന്റെ കുറവൊന്നുമില്ല.... എന്റെ അഭിപ്രായത്തിലെ കൂടുതല്‍ നല്ല രീതി ഞാന്‍ പറഞ്ഞു എന്നു മാത്രം...

  ലളിതസുന്ദരമായി പറഞ്ഞ കഥക്ക് അഭിനന്ദനങ്ങള്‍....

  ReplyDelete
 21. കഥ കുറച്ചു കൂടെ നന്നാക്കാമായിരുന്നു. മകള്‍ മരിച്ചതിന്റെ വിഹ്വലതകള്‍ ആ അമ്മ ഇടക്ക്‌ ഓഫീസില്‍ കൂടെ കാണിച്ചിരുന്നെങ്കില്‍ കഥക്ക് കുറച്ചു കൂടെ സ്വാഭാവികത വന്നേനെ

  ReplyDelete
 22. മകള്‍ മരിച്ച ഒരമ്മയ്ക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ കഴിയുമോ??എന്തോ..ലോകം ഇങ്ങനെ ഒക്കെ ആയിരിക്കും..എന്തോ എവിടെയോ കാണാതെ പോയത് പോലെ...ശൈലി നന്നായിട്ടുണ്ട്..ആശംസകള്‍..

  ReplyDelete
 23. തീര്‍ച്ചയായും ചിതറിയ ചിന്തകള്‍ തന്നെ..യാതൊരു വിധ അടുക്കും ചിട്ടയുമില്ലാതെ...പലതിനും പരസ്പരബന്ധവുമില്ല..അബ്നോര്‍മലായ ഒരാളിന്റെ ചിന്തയായതുകൊണ്ടാണോ ഇങ്ങിനെ...മരിച്ചുപോയ മകള്‍..ആ ഓര്‍മ്മകള്‍..അവസാന വരി...ഞാന്‍ കുഴപ്പത്തിലായി...

  ReplyDelete
 24. എല്ലാരും പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ... കുറച്ചുടെ നന്നാക്കാമായിരുന്നു... ചിന്തകള്‍ നന്നായിരുന്നു.. പക്ഷെ സാഹചര്യം !!

  ReplyDelete
 25. കഥ എഴുതിയതിനു ശേഷം ഒരുപാടു മിനുക്കുപണികള്‍ നടത്തേണ്ടതുണ്ട്. അതില്ലാത്തതിന്റെ കുറവുണ്ട് കഥയില്‍ എന്നാണ് എന്റെ അഭപ്രായം.

  ReplyDelete
 26. എന്റെ പ്രദീപെ,,
  മകൾ മരിച്ചപ്പോൾ അമ്മ അബ്നോർമാൽ ആയതല്ലെ സംഭവം. ഇനിയും നന്നായി എഴുതുക,,, ആശംസകൾ

  ReplyDelete
 27. അക്ബര്‍
  Abdul Wadhood Rehman
  പട്ടേപ്പാടം റാംജി
  MyDreams
  വെള്ളരി പ്രാവ്
  പ്രഭന്‍ ക്യഷ്ണന്‍
  Jefu Jailaf
  Pradeep Kumar
  റോസാപൂക്കള്‍
  ഷാനവാസ്‌
  ശ്രീക്കുട്ടന്‍
  anamika
  ശങ്കരനാരായണന്‍ മലപ്പുറം
  mini//മിനി

  പ്രിയപ്പെട്ടവരേ
  നല്ല വായനക്ക് എന്റെ ഹ്രെദയം നിറഞ്ഞ നന്ദി ..

  ReplyDelete
 28. ഇങ്ങിനെ ഒരാള്‍ ഉണ്ടാവും എന്നാണ് എന്റെ കാഴ്ചപാട് ..ചില അനുഭവങ്ങള്‍ ഉണ്ട് താനും
  ഇത്ര മോശം കഥയാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല.കാരണം എല്ലാ കഥകളിലും ഞാന്‍ എന്റെ ചിന്തകള്‍ ഉള്ള്പെടുതാറുണ്ട് ഇതിലും ചേര്‍ത്ത് എന്ന് മാത്രം..പിന്നെ മറ്റു കഥകള്‍ എഴുതിയത് ത്രെഡ് നേരത്തെ കണ്ടിട്ടാണ് .ഇത് മറ്റൊരു രീതിയില്‍ ആണ് എഴുതിയത് .

  ഖാധു ..ഒരു കാമെന്റ്റ് ഇപ്പോഴും സിരെയസ്സയിട്ടെ ഞാന്‍ കാണാറുള്ളു ..അത് ഈ പോസ്സ്ടിനു അടിയില്‍ തീരും ..പിണക്കം ഒന്നും ഇല്ല കാരണം എന്റെ മറ്റു പോസ്റ്റുകള്‍ക്ക് നല്ലത് പറഞ്ഞവരാണ് നിങള്‍ .പിന്നെ എന്നെ അല്ലല്ലോ മോശം പറയുന്നേ ..പോസ്സിനെ അല്ലെ ..

  പ്രദീപ്‌ മാഷെ ..അങ്ങനെ ഒരു പേടി ഉണ്ടായിരുന്നു അതാണ് കഥ എന്നെ ലേബല്‍ പോലും കൊടുക്കാത്തത് ..ഒരു പരീക്ഷണം ..ഇത്ര നാളും ഞാന്‍ വെടി വെച്ചിട്ട് വട്ടം വരയ്ക്കുകയായിരുന്നു ഇതില്‍ വട്ടം വരച്ചിട്ടു വെടി വച്ചു. പിന്നെ തെറ്റ് ,ശങ്ങരേട്ടന്‍ പറഞ്ഞ പോലെ മിനുക്കുപണികള്‍ ഇല്ലാതെ പോയി ..അതാണ് .

  ജിഫ്ഫു ഞാന്‍ രമേശേടനെ ഉദ്ദേശിച്ചില്ല ..എന്റെ മിക്ക കഥകളിലും രമേശ്‌ എന്നെ പേര് ഉണ്ടാവാറുണ്ട് ...

  റോസ്സപൂക്കള്‍..നന്ദി അത് പറയും എന്ന് ഞാന്‍ വിചാരിച്ചിരുന്നു.നീണ്ട കഥയൊന്നും അല്ലല്ലോ എന്നോര്‍ത്തു. അതാണ് കൊടുക്കാത്തത് .

  ReplyDelete
 29. its not up to ur style ...
  any way .. best wishes ...!!

  ReplyDelete
 30. കഥ എഴുതിയതിനു ശേഷം ഒരുപാടു മിനുക്കുപണികള്‍ നടത്തേണ്ടതുണ്ട്. തുടർന്നും നന്നായി എഴുതുക.അഭിനന്ദനങ്ങൾ

  ReplyDelete
 31. Abdul Kader Arakkal ശാലു മോളു മരിച്ചിട്ട് ആറുമാസം കഴിഞ്ഞു. ഇപ്പോഴും ആ അമ്മ ഇവിടെ വന്നിട്ടേ വിട്ടിൽ പോകൂ...athu vendaayirunnu ,

  ReplyDelete
 32. Dhania Nair

  ഞാന്‍ എന്താണ് ഇതില്‍ എഴുതേണ്ടത്? ഓര്‍മ്മകള്‍ക്ക് എന്നും തിരികൊളുത്തുന്ന ആ അമ്മ ഞാന്‍ ആണെന്നോ.. അതോ ശാലുമോളെ എന്നും തേടിപോകുന്ന ആ അമ്മയുടെ കഥ കൊള്ളാം എന്നോ... ഹൃദയത്തില്‍ കൊണ്ടു പ്രദീപ്‌ ഇത്, ആ അവസാനത്തെ ഒറ്റ വരിയില്‍....

  ReplyDelete
 33. ചിന്തകള്‍ കൂട്ടമായിരുന്നു ..പെട്ടെന്ന് കഴിഞ്ഞ പോലെ ...ഒരു അവ്യെക്തത ..എവിടെയോ ഫീല്‍ ചെയ്തു ഇനിയും ശ്രമിക്കൂ ..എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 34. Lucy Kp

  ബോധമനസിന്റെയും , ഉപബോധമനസ്സിന്റെയും സമന്വയം ...വളരെ ഭംഗി ആയി ചിത്രീകരിച്ചിരിക്കുന്നു...അറിയാതെ ഏറ്റെടുത്തു നടത്തുന്ന ഒരു പ്രവൃത്തി...കുഞ്ഞു മകളുടെ വിരഹം ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത, അല്ലെങ്കില്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഈ അമ്മയുടെ മാനസിക യാത്രയുടെ അറ്റം വരെ വായനക്കാരെയും , കൊണ്ടുപോയതിന്, പ്രതീപ് അഭിനന്ദനങ്ങള്‍ ....

  ReplyDelete
 35. Mohammed Ashraf

  വളരെ നന്നായി പ്രതീപ് പൂവാലന്മാരുടെ പഞ്ചാരയടിയെ ഇത്രയും നന്നായി അവതരിപ്പിച്ചതിന്...പഴയ കാലത്തെ തെറ്റുകള്‍ ക്ക് നേരെ ഒരു തിരിഞ്ഞു നോട്ടത്തിനും കൂടി കാരണമായി താങ്കളുടെ ഈ കഥ..

  ReplyDelete
 36. ബാങ്കിലെ കാശ് കൌന്റെരില്‍ ജോലിയുള്ള ആള്‍ ഇങ്ങനെ എന്ന് പറയുമ്പോള്‍ ...
  ഒരു ലോജിക് ഇല്ല... എഴുത്ത് തുടരുക ആശംസകള്‍.

  ReplyDelete
 37. കുഴപ്പമില്ല .പക്ഷെ എവിടൊക്കെയോ അവ്യക്തത ..
  കയ്യില്‍ ഉണ്ട് തേച്ചു മുനുക്കി പുറത്തു വരട്ടെ ,,,,,,,,,,
  ഓഫ്‌ # രമേശ്‌ അരൂര്‍ ചേട്ടന്റെ കംമെറ്റ് ഇഷ്ടപ്പെട്ടു ................

  ReplyDelete
 38. കഥ കൊള്ളിക്കാം..ഒരു ജോലിക്കാരിയുടെ വർത്താനം ... അത്രേ ആയുള്ളൂ....നല്ല വണ്ണം പറഞ്ഞു വന്ന് എവിടേയും എത്തിച്ചില്ല എന്നൊരു പരിഭവം ഉണ്ട്.. അതവിടെ കിടക്കട്ടേ എന്നു പറയുമെന്നറിയുന്നതിനാൽ ഞാൻ തന്നെ പറയാം....പുതിയ വർഷത്തിൽ ചീത്ത വിളിക്കേണ്ട എന്നു കരുതി ഇപ്പോൾ വിളിക്കുന്നു..

  "അടുത്ത പ്രാവശ്യം ശരിയാക്കീട്ട് വരണം .. പുതിയ വർഷാ വരാൻ പോകുന്നത്.. ജസ്റ്റ് റിമംബർ ദാറ്റ്.'

  ReplyDelete
 39. ഇനി ഒന്നു കൂടി..

  ഭാവുകങ്ങൾ പറയാൻ മറന്നു..
  ഭാവുകങ്ങൾ !

  ഇരിക്കട്ടെ മറ്റൊരു തെറി വിളി കൂടി..

  ReplyDelete
 40. കസേരയുടെ മൂലയിലിരുന്ന മൂട്ട, ചോരകുടി തുടങ്ങിയിരിക്കുന്നു. പുറത്തുനില്‍ക്കുന്ന ചില ആണോന്തുകൾ തന്‍റെ മുഖത്തെ ചോരയും കുടിക്കുന്നുണ്ട്. രാവിലെ തേച്ച ഫെയർനസ്സ് ക്രീം ഇവർ വടിച്ചെടുക്കുമെന്നു തോന്നുന്നു. തന്‍റെ മുഖം ചോര നഷ്ടപ്പെട്ട് വിക്രിതമായിപ്പോകുമോ......ചോരകുടിക്ക് ഏതെങ്കിലും ചാനൽ റിയാലിറ്റി ഷോ നടത്തിയാൽ ഫ്ലാറ്റും കാറും ഇവർക്ക് തന്നെ. ശൈലി നന്നായിട്ടുണ്ട്..ആശംസകള്‍..

  ReplyDelete
 41. പൈമേ രമേശേട്ടന് മറുക് ഇഷ്ടാനെന്നു ഇപ്പൊ ഞങ്ങള്‍ എല്ലാരും അറിഞ്ഞു ....സൂക്ഷിച്ചോളൂ ട്ടോ ? കഥയില്‍ ഒരു അവ്യക്തത കാണുന്ന പോലെ ...എന്നാലും ഒരു പുതുമ തോന്നുന്നു ട്ടോ ?

  ReplyDelete
 42. praveen mash (abiprayam.com)
  moideen angadimugar
  ഒരു കുഞ്ഞുമയില്‍പീലി
  Ismail Chemmad
  അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
  മാനവധ്വനി
  Mohiyudheen MP
  kochumol(കുങ്കുമം)
  Valsan anchampeedika Anchampeedika

  വായിച്ച എല്ലാവര്ക്കും ഹ്രെദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  ReplyDelete
 43. മച്ചൂ ഒരു മാറ്റമുണ്ട് ഈ കഥക്ക്
  ആശംസകള്‍

  ReplyDelete
 44. ചില യാതാര്ത്യങ്ങള്‍ ചിലമനസ്സുകള്‍ ഉള്‍കൊള്ളാന്‍ കുറെ സമയം എടുക്കും നല്ല കഥ

  ReplyDelete
 45. കഥ പെട്ടെന്ന് തീര്‍ന്നു. ബാങ്ക് സമയം വരെയെങ്കിലും നീട്ടാമായിരുന്നു. കുറച്ചുകൂടി ഭാവനയില്‍ സമയമെടുത്ത് എഴുതിയാല്‍ ഇനിയുള്ള രചനകള്‍ നന്നാക്കാം. ശ്രമിക്കുക. ആശംസകള്‍.

  ReplyDelete
 46. നല്ല ഒരാശയമായിരുന്നു...
  ഞാന്‍ നേരത്തേയും പറഞ്ഞിട്ടുണ്ട്,
  പ്രദീപിന് അല്പം ധൃതി കൂടുതലാണെന്ന്.

  ReplyDelete
 47. കൊള്ളാം മാഷെ, നന്നായിട്ടുണ്ട്. ആശംസകള്‍...

  ReplyDelete
 48. ഷാജു അത്താണിക്കല്‍
  കൊമ്പന്‍
  ഫിയൊനിക്സ്
  മനോജ് കെ.ഭാസ്കര്‍
  മുല്ല
  എല്ലാവര്ക്കും നന്ദി ..
  ഫിയൊനിക്സ് ആദ്യ വരവിനു നന്മയുടെ പൂക്കള്‍ നല്‍കുന്നു ..
  മുല്ല ..ചുമ്മാ പറയുകയാ .എനിക്കറിയാം ഇത് ഒന്നിന്നും കൊള്ളില്ലന്നു ..
  (സോപ്പ് ചീപ് കണ്ണാടി )

  ReplyDelete
 49. പ്രദീപിന്റെ ശൈലി പ്രദീപിന്റെ മാത്രം ശൈലിയാണു. അതിൽ അല്പം അവ്യക്തത ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതും എഴുത്തുകാരന്റെ സ്വാതന്ത്ര്യം. മനസ്സിലാകാത്തവിധം അവ്യ്ക്തതയൊന്നുമില്ലതാനും.

  അഭിനന്ദനങ്ങൾ!

  ReplyDelete
 50. എനിക്ക് ഇഷ്ട്ടപെട്ടു പ്രദീപ്‌ ..
  മനോ വിചാരങ്ങള്‍ വളരെ സൂക്ഷ്മം
  ആയി കൈകാര്യം ചെയ്തിട്ടുണ്ട്...
  ക്ലോകിന്റെ ഭാഗം വളരെ നന്നായി
  ആസ്വദിച്ചു..

  പുതു വര്‍ഷ ആശംസകള്‍...

  ReplyDelete
 51. പ്രിയ പ്രദീപ് ...ശൈത്യം വരുമ്പോള്‍ ഉണ്ടാകുന്ന രോഗങ്ങളുടെ ശ്വാസം മുട്ടലുകള്‍ കാരണമാണ് ഇതുവരെ ഇവിടെ വരാതിരുന്നത്.പൊറുക്കുക.കഥ വായിച്ചു.എവിടെയൊക്കെയോ ചില പോരായ്മകള്‍ ഉണ്ടോ ?പതിവിലും വ്യത്യസ്തമായ കഥയ്ക്ക് ആശംസള്‍ എന്ന് പറയട്ടെ.

  ReplyDelete
 52. പൈമ, മതി ഇത് മതി. . . . ഇത് ആണ് കഥ,ചെറുകഥ. . . .

  കഥാകാരന്റെ ചിന്തകള്‍ നായകനെകൊണ്ടോ നായികയെ കൊണ്ടോ പറയിപ്പിക്കുന്ന ഇത്തരം കഥാഖ്യാന രീതി എനിക്കിഷ്ടമാണ്. . പ്രദീപ്‌ സാര്‍ പറഞ്ഞ പോലെ ഒരു ട്വിസ്റ്റ്‌ വേണ്ടിയിരുന്നില്ല. . . .പക്ഷെ അതൊരു കുറവല്ല. . ഇനി എന്തെങ്കിലും കുറവ് ഉണ്ടെങ്കില്‍ തന്നെ അത് എഴുതിയ വാക്കുകളുടെ ശക്തി പരിഹരിച്ചിരിക്കുന്നു. . .ആശംസകള്‍ പൈമ . . .

  ReplyDelete
 53. പൈമയുടെ പരീക്ഷണം പരാജയപ്പെട്ടിട്ടില്ല. നല്ല കഥ. ഒരു സ്ത്രൈണമനസ്സിന്റെ വ്യാപരങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു. പൈമയുടെ ഈ "റേഞ്ച്", അതാണെനിക്കിഷ്ടം...ആ കറുത്ത മറുകുപോലെ!!

  ReplyDelete