Friday, December 2, 2011

തനിനിറം


 സുരേഷ് 
ഒരു വര്‍ത്താനക്കാരന്‍...  
ഭൂലോക സൌന്ദര്യം മുഴുവന്‍ തന്റെ ബുള്‍ഗാന്‍ താടിയില്‍ ആണെന്ന് വിശ്വസിക്കുന്നവന്‍. എന്തെങ്ങിലും പണിയെടുത്തു കുടുംബം പോറ്റുക എന്നതാണ് അവന്റെ ഉദ്ദേശം.അവന്റെ കുടുംബം എന്നത് 3300  രൂപ വിലയുള്ള 3.2 മെഗാ പിക്സെല്‍  ക്യാമെറയുള്ള  ഒരു ചൈന മൊബൈല്‍  ആണ്.ലോകം മുഴുവന്‍  നടങ്ങുമാറുള്ള അതിന്റെ റിഗ് ടോണ്‍ ആണ്. സുരേഷിന്റെ ജിവിതം മുന്നോട്ടു നയിച്ചത് .ഇവിടം വരെ എത്തിച്ചത് .ഇവിടം വരെ എന്നു പറയുംബോള്‍  പാദം മുതല്‍  പോക്ക്റ്റുള്ള നീല ജീന്‍സിലും എക്സറെ എടുത്ത പൊലത്തേ പടമുള്ള കറുത്ത ബനിയനിലും. 
"പ്രണയിക്കുകയായിരുന്നു നാം ഒരോരൊ ജന്മങ്ങളീല്‍" 
...3.2 മെഗാപിക്സല്‍ ക്യാമറഫോണ്‍ ബെല്ലടിച്ചു .മിസ്സെഡു  കോള്‍ .ടൊയ്‌ലറ്റില്‍   പോകാന്‍  ഓടിയ സുരേഷ് അതേ സ്പീഡില്‍ ഫോണിനു  അരികിലേക്ക്... ഫോണ്‍ എടുത്ത് ചെവിയോടു ചേര്‍ത്തു. 
മുത്തൂസ്സേ എന്താ താമസിച്ചത്? 
മറുതലക്കല്‍  നിന്നൊരു കിളിമൊഴി പിന്നെ ചുംബനത്തീന്റെ അകംബടിയോടെയുള്ള പഞ്ചാരവാക്കുകളൂടെ താലപ്പോലി മഹൊത്സവം. 
കിളിമൊഴി: എനിക്കൊരു ആഗ്രഹം..സാധിച്ചു തരുമോ? 
ചുംബനത്തിന്റെയും പഞ്ചാരയുടേയും നിലയില്ലാ വെള്ളത്തില്‍ കൈകാലിട്ടടിച്ചു  കൊണ്ടിരുന്ന സുരേഷ് : ഒന്നോ പത്തോ  ചോദിച്ചോ? 
കിളിമോഴി: ചുരിധാര്‍ വേണം..നീലകളര്‍ 
സുരേഷ് : നാളെത്തന്നെ പാര്‍സെല്‍   അയച്ചേക്കാം.. 
........                       .......................               .....................
വിവേക് 
ഒരു പ്രേമപനി
.ഒരു പ്രവാസി.ജോലി സമയവും ബാക്കി സമയവും.ഇന്റെര്‍ നെറ്റില്‍  ഉടക്കി ജിവിക്കുന്നവന്‍ .ഇന്റെര്‍നെറ്റ് എന്നാല്‍  ഫേസ്ബൂക്കില്‍ തല ചതഞ്ഞ് അരഞ്ഞു കിടക്കുന്ന ഫോട്ടൊയും വിഡിയോയുംകാണുന്നതും ചാറ്റ് ചെയ്യുന്നതും ആണെന്ന് വിചാരിക്കുന്ന ഒരുവന്‍.  നേരം വെളുത്താല്‍ ഫേസ് ബുക്കും തുറന്നു വല വിരിച്ചു ഇരിക്കും പുള്ളിക്കാരന്റെ വലയില്‍ ഏഴെട്ടു പേര്‍ കുടുങ്ങിയിട്ടുമുണ്ട്. നിത്യ ,രേണു,ദീപാ.ഇങ്ങനെ ഒരു നീണ്ട നിര ഈ വിദ്വാന്‍ കിടക്കാന്‍ നേരം പത്തു വിരലും ഓരോ ചാറ്റിങ്ങികള്‍ ആണെന്ന് വിചാരിച്ചു മുത്തം  കൊടുത്തിട്ടേ ഉറങ്ങാറുള്ളൂ ..
പതിവ് പോലെ ഫേസ് ബുക്ക്‌ തുറന്നു ..പൂവിന്റെ മുഖമുള്ള ഒരു പെണ്കിളി.
   
പെണ്കിളി : ഇന്നലെ നിന്നെ പത്തു പ്രാവശ്യം സ്വപ്നം കണ്ടു .
വിവേക് : ഞാനും..
പെണ്കിളി : ഒരു മാല വാങ്ങി തരുമോ? രൂപ തന്ന മതി പതിനായിരം ..
വിവേക് : അതിനെന്താ ..തരാമല്ലോ
കഴിഞ്ഞ ദിവസം ചാറ്റ് ചെയ്തപ്പോ പറഞ്ഞ അശ്ലീലത്തിന്റെ ചൂട് ഇപ്പോഴും ഞരബിലുണ്ട്.
പെണ്കിളി :ഇതാ എന്റെ അക്കൌണ്ട് നമ്പര്‍  824345567
                           അപ്പൊ വൈകുന്നേരം കാണാം .
ചാറ്റിങ്ങിനോട് ആത്മാര്‍ത്ഥത ഉള്ള വിവേക് അങ്ങനെ തന്നെ ചെയ്തു.
...........            ................ ...................                      .................

രാഹുൽ 

മുല്ലപ്പെരിയാർ പോട്ടിന്നറിഞ്ഞാൽ ഇനി മൂന്നാറിലേക്ക് മദാമ്മ മാരു വരില്ലല്ലോ എന്നോർത്ത് വിഷമിക്കുന്നവൻ.മൂന്ന് കോളേജ് ഉണ്ട് ടൌണിൽ.ഒരോ കോളേജിലേയും.രണ്ടു പെൺകുട്ടികൾ വീതം..പുള്ളിക്കാരന്റെ പ്രണയ ലിസ്റ്റിൽ വിണിട്ടുണ്ട്.ഒരാളെ ഗേറ്റിൽ വച്ചാണു കാണുന്നു.മാറ്റാളെ ലൈബ്രറിയിൽ വച്ചുംഅമ്മയ്ക്ക് മരുന്ന് വങ്ങാൻ വച്ചിരിക്കുന്ന കാശ് അടിച്ചു മാറ്റി.പെൺകുട്ടികൾക്ക് ഐസ്ക്രിം വാങ്ങി കൊടുക്കുന്ന ഒരു ശുദ്ധമനസ്സ്ക്കൻ.നിത്യ ജിവിതത്തിന്റെ ഭാഗമായി ഇയാളും ഉപയോഗിക്കുന്നുണ്ട് ഒരു മൊബൈൽ ഫോൺ.
മൊബൈൽ ബെല്ലടിക്കുന്നുഹലോ..വാവാച്ചീ.... മറു തലക്കൽ നിന്നോരു 
പെൺകിടാവ് എത്ര നാളായി ഞാൻ പറയുന്നു.ഒരു നല്ല ചെരുപ്പ് വാങ്ങി തരാൻ..ഇന്നു ഉറപ്പായിട്ടും                      വേണം..       രാഹുൽ :  ശരി ഇന്നു പാര്‍ക്കില്‍   വരുമ്പോള്‍ കൊണ്ടുവരാം.

................                 .............................                  ....................


അവൻ എന്നെ കാത്ത് വിഷമിക്കുന്നുണ്ടാവും..അനുപമ മനസ്സിൽ ഓർത്തു..ഐസ്ക്രിം പാർലറിൽ ചെന്നാപ്പോൾ അവൻ അവിടെ നിപ്പുണ്ടായിരുന്നു...ഐസ്ക്രിമിനോപ്പം അവർ പ്രണയവും പകുത്തു..
അവൻ  നീല ചുരിദാർ പുതിയതാ.. 

അനുപമ ആന്റി വാങ്ങി തന്നതാ.. 
അവൻ  മാലയോ?
 അനുപമ അമ്മാവൻ വാങ്ങി തന്നതാ.. 
അവൻ  ചെരുപ്പ് പുതിയതാണോ
അനുപമ ഇതു ചേച്ചി വാങ്ങി തന്നതാ.. 


എല്ലാ കാമുകന്മാർക്കും മനോഹരദിവസം ആശംസിച്ചു കോണ്ട് അവന്റെ കൈയ്യും പിടിച്ച് ഹോട്ടൽ മുറിയിലേക്ക് നടന്നു.

അവൾ ഓർത്തു....ഒരു കമ്പ്യൂട്ടറും നെറ്റും..പിന്നെ മൊബൈലുംഅല്പം നേറിക്കേടും..ഉണ്ടെങ്ങിൽ..പെൺകൂട്ടികൾക്ക് എന്തും..നേടാം
... 45 comments:

 1. .ഒരു കമ്പ്യൂട്ടറും നെറ്റും..പിന്നെ മൊബൈലും. അല്പം നേറിക്കേടും..ഉണ്ടെങ്ങിൽ..എന്തും നേടാം ..ശെരിയാണ്‌ പക്ഷെ എല്ലാ ആണുങ്ങളും,അതുപോലല്ല. അവരും എന്തെങ്കിലും നേട്ടങ്ങള്‍,
  പ്രതീഷിക്കുന്നുണ്ടാകം,അതില്‍ വീഴാതിരുന്നാല്‍ .നല്ലത്,ആശംസകള്‍

  ReplyDelete
 2. കാലിക കഥ ..സത്യം പറഞ്ഞോ .....ഇത് സുഹൃത്തിന്റെ സ്വൊന്തം കഥയല്ലേ ...:)......എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 3. ഉപകരണങ്ങളുടെ പ്രശനമല്ല. ഉപയോഗിക്കുന്ന രീതിയാണ് വിഷയം.
  കൃത്യമായും വിവേചനാധികാരം പ്രയോഗിക്കുകില്‍ ഏതിലും/ഏതിലേക്കും നന്മ എത്തിക്കുവാന്‍ സാധിക്കും.
  പ്രദീപ്‌.. വര്‍ത്തമാന ജീവിതങ്ങളെ ജീര്‍ണ്ണതയെ പറയുന്നതില്‍ വിജയിച്ചിട്ടുണ്ട്. ആശംസകള്‍..!!

  ReplyDelete
 4. പൈമ,
  നന്നായി എഴുതി.
  ചുരുക്കം ചില പെണ്‍കുട്ടികള്‍ ഇങ്ങനെ ഉണ്ടെന്നത് സത്യമാണ്. വലയില്‍ വീഴുന്ന ആണുങ്ങള്‍ ഒരുപാടും.
  ഐസ്ക്രീം പാര്‍ലറില്‍ ആ കാമുകനോടും എന്തെങ്കിലും ചോദിക്കുമെന്ന് കരുതി.അതും മറ്റുപ്രേമം പോലെ ആണോ അല്ലയോ എന്ന് പറയാതെ നിര്‍ത്തി സ്ത്രീകളുടെ സങ്കീര്‍ണ്ണമായ സൈക്കോളജി വായനക്കാര്‍ക്ക് തന്നെ വിട്ടതാണോ?
  വളരെ ഇഷ്ടം ആയി.

  ഒരു സംശയം മാഷേ, ചാറ്റില്‍ നല്ല അനുഭവമാ, അല്ലെ? ഹി..ഹി...ഹി...

  ReplyDelete
 5. ലേഖകന്റെ തനിനിറമാണോ ഈ എഴുതിയത് എന്ന് ദേവൂട്ടിക്കൊരു
  സംശയം.....

  ഇതിലൂടെ നിത്യജീവിതത്തിലെ സത്യങ്ങള്‍ തന്നെയാണു താങ്കള്‍ വരച്ചു കാട്ടിയത്.....എനിക്ക് വളരെ ഇഷ്ടമായി...

  ഇനിയും എഴുതൂ.....ഇനിയും വരാം...ആശംസകള്‍...

  ReplyDelete
 6. നന്നായി എഴുതി.
  ലളിതമായ ആഖ്യാനം.നല്ല അവതരണം.

  ReplyDelete
 7. ഹഹഹ കലക്കന്‍ ആശയം

  ReplyDelete
 8. സാരോപദേശകഥ. ഹ ഹ

  ReplyDelete
 9. ഇങ്ങിനേയും സുഖമായി ജീവിക്കാന്‍ കഴിയും , അല്ലേ.

  ReplyDelete
 10. അവൾ ഓർത്തു....ഒരു കമ്പ്യൂട്ടറും നെറ്റും..പിന്നെ മൊബൈലും. അല്പം നേറിക്കേടും..ഉണ്ടെങ്ങിൽ..പെൺകൂട്ടികൾക്ക് എന്തും..നേടാം...


  ആ ആദ്യം പറഞ്ഞ എക്സ് രേ ടി ഷര്‍ട്ട്‌ എവിടെയോ കണ്ടിട്ടുണ്ടല്ലോ.... ഓര്‍ത്തു നോക്കിയെ .. :)

  ReplyDelete
 11. ഹ..ഹ..ഹ.. അതേയ് ഖാട് പ്രശ്നം ഉണ്ടാക്കല്ലേ..

  ReplyDelete
 12. Vinayan ഐഡിയ
  ഒരു കുഞ്ഞുമയില്‍പീലി
  നാമൂസ്
  പൊട്ടന്‍
  റാണിപ്രിയ
  പഞ്ചാരകുട്ടന്‍ -malarvadiclub
  ആറങ്ങോട്ടുകര മുഹമ്മദ്‌
  കൊമ്പന്‍
  Fousia ര
  keraladasanunni

  എല്ലാവര്ക്കും നന്ദി

  ReplyDelete
 13. കാലികം, അടിപൊളി, സമ്പവം നല്ല രസമുണ്ട്
  ഇനിയും എഴുതുക
  ആശംസകള്‍

  ReplyDelete
 14. അപ്പോള്‍ ഇങ്ങനെയും ഒരു ജീവിതം ഉണ്ട് അല്ലെ...ഇത് സ്വന്തം കാര്യം വല്ലതും ആണോ???അനുഭവം പോലെ എന്തെങ്കിലും???നന്നായിട്ടുണ്ട്...ആശംസകള്‍..

  ReplyDelete
 15. ഇന്റര്‍നെറ്റ് കാമുക(കി)കള്‍ക്കിട്ട് നല്ലൊരു ചൊട്ട്.കലക്കി പ്രദീപ്.ഗുണപാഠമുള്ള കഥ.

  ReplyDelete
 16. ഷാജു നന്ദി ..ഇനിയും വരണേ...

  ഷാനവാസ്‌ ഇക്ക ഇവിടെ കുറച്ചു സമയം ചിലവഴിച്ചതിനു നന്ദി ..
  അനുഭവം ഒന്നുമല്ല കേട്ടോ ..കാരണം അക്ഷരത്തെറ്റ് മാറ്റാന്‍ സമയമില്ല പിന്നെയാ ..ചാറ്റിംഗ് ..
  ഇങ്ങിനെ ഒരു കൂട്ടുകാരി...എനിക്കുണ്ട് ...

  കുട്ടി മാഷെ ..മാഷ് എന്ത് പറയുമെന്ന് ആലോചിക്കുകയായിരുന്നു.ഇഷ്ട്ടപ്പെട്ടത്തില്‍ സന്തോഷം
  ..ചിലര്‍ മെയില്‍ ചെയ്തത് ..എന്റെ കഥകള്‍ക്ക് വിരസത തോന്നുന്നു എന്ന്..ഈ ലഹരിയും ..മറ്റു അല്ലെ ..ഉള്ളു ..മാറ്റി പിടിക്കാന്‍ ...നമ്മക്ക് ഇനി ചെറിയ കവിതയൊക്കെ എഴുതി കൂടമേന്നെ.

  ReplyDelete
 17. ആരുടെയൊക്കെയോ അനുഭവങ്ങൾ...!!

  ReplyDelete
 18. എഴുത്ത് നന്നായി പൈമ. പക്ഷേ, പൈമയുടെ ചില എഴുത്തുകളില്‍ അല്‍പം സ്ത്രീ വിരുദ്ധത പലപ്പോഴും കാണുന്നുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അച്ഛനും മകനും സഹോദരനും ആണാണെന്ന ബോധം വേണം. ഇതുപോലെ ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അമ്മയും പെങ്ങളും മകളും പെണ്ണാണെന്ന ബോധവും വേണം. വാസ്തവത്തില്‍ ഒരു പുരുഷന്‍ 100 ശതമാനവും പുരുഷനല്ല; ഒരു സ്ത്രീ 100 ശതമാനവും സ്ത്രീയുമല്ല. ജൈവഘടനപ്രകാരം സ്ത്രീയില്‍ പുരുഷനും പുരുഷനില്‍ സ്ത്രീയുമുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരു പുരുഷനില്‍ ആ പുരുഷന്റെ അമ്മയും അച്ഛനുമുണ്ട്;സ്ത്രീയില്‍ ആ സ്ത്രീയുടെ അച്ഛനും അമ്മയും. ഈയൊരു കാഴ്ചപ്പാട് എല്ലാവര്‍ക്കും വേണമെന്നാണ് എന്റെ അഭിപ്രായം.

  ReplyDelete
 19. ഇത് കലക്കി പ്രദീപ്‌ ...

  ReplyDelete
 20. ഇന്നത്തെ കാലത്ത് കായ് ചിലവാക്കാതെ ഒരു കാര്യവും നടക്കില്ല.
  കായിനു മാത്രമേ വിലയുള്ളു...!!

  ReplyDelete
 21. സഹോദരൻ എത്ര കാശാണ്‌ അക്കൗണ്ടിലേക്ക്‌ മാറ്റിയത്‌? ;)

  വായിച്ചു കഴിഞ്ഞപ്പോൾ ആദ്യം ലേബൽ നോക്കി - ചെറുകഥ - അശ്വാസം ! അനുഭവം എന്നായില്ലല്ലോ :)

  ആശംസകൾ

  ReplyDelete
 22. ചെ ഞാനിവിടെ ൧൨ മണിക്കൂറും ഫേസ് ബുക്കില്‍ ചുറ്റി തിരിഞ്ഞിട്ടും ഒരുത്തി പോലും എന്നെ പറ്റിക്കാന്‍ വരുന്നില്ലല്ലോ... എനിക്ക് ഭയങ്കര ബുദ്ധി അന്ന് അവളുമാരോടോക്കെ വല്ലവരും പറഞ്ഞുകാണും...

  കാലിക പ്രസക്തിയുള്ള വിഷയം... സംഭവം അടിപൊളി...

  ReplyDelete
 23. സമകാലികം. അഭിനന്ദനങ്ങള്‍...

  ReplyDelete
 24. kollaam. manoharamaayirikkunnu.
  ellaa aashamsayum

  ReplyDelete
 25. ഡാ..മണ്ടാ.. പറ്റീത് പറ്റി..!
  ഇതിങ്ങനെ എഴുതിവച്ച് നാട്ടാരേക്കൊണ്ടു പറയിക്കണോ...!!

  സത്യം..! എനിക്ക് ശരിക്കും ഇഷ്ട്ടായി..!
  ആശംസകളോടെ...പുലരി

  ReplyDelete
 26. പൈമോ.... ആദ്യഭാഗം തെന്നെയാണ് മാസ്റ്റര്‍ പീസ്- സുരേഷ്.
  പിന്നെ എക്സ്-റേ ടീ ഷര്‍ട്ടിന്റെ പേറ്റന്റ് ആര്‍ക്കാണ്?

  നല്ല നര്‍മ്മം. പക്ഷേ, "ലവന്മാര്‍" കണ്‍ടാലും പഠിക്കില്ല, കൊണ്ടാലും പഠിക്കില്ല, പിന്നെയല്ലേ ഒരു ബ്ലോഗ് വായിച്ചിട്ട്!!!

  ReplyDelete
 27. ക്യാമറ കഥ ........ഹി ഹി .....ചാച്ചുന്റെ അടുത്തു മുണ്ട് ക്യാമറ ....എന്നെ തൊടാന്‍ സമ്മതിക്കൂല ....എടുത്താ അപ്പൊ ചീത്ത പറയും ....:( പോട്ടെ റ്റാ റ്റാ ബൈ ബൈ

  ReplyDelete
 28. പ്രദീപ്., ആശയം എനിക്ക് ഇഷ്ടപ്പെട്ടു. പ്രദീപിന്റെ ലാളിത്യമുള്ള നേരെ ചൊവ്വെ കാര്യം പറയുന്ന ഭാഷയും നല്ലത്.. എന്നാലും പ്രദീപിന്റെ എഴുത്തുകളില്‍ എവിടെയൊക്കെയോ ഒരു സ്ത്രീ വിരുദ്ധത പ്രത്യക്ഷപ്പെടുന്നുണ്ട്. സ്ത്രീകളൊക്കെ ആത്മാര്‍ത്ഥതയില്ലാതെ പറ്റിക്കാന്‍ നടക്കുന്നവരും, പുരുഷന്മാര്‍ അഴകിയ രാവണന്മാരായി ചതിക്കുഴികളില്‍ വീഴാന്‍ നടക്കുന്നവരും ആണെന്നൊന്നും എനിക്ക് അഭിപ്രായമില്ല കേട്ടോ.... അല്ല., ഈ കഥ അംങ്ങിനെ പറയുന്നുമില്ല എന്നു തോന്നുന്നു...

  ReplyDelete
 29. pradeepe..appo ingane
  okkeyaa kaaryangal alle???

  ReplyDelete
 30. ഹ ഹ ആഹ ഇതുപോലുള്ള കഥാപാത്രങ്ങള്‍ നമ്മുടെ ഇടയിലും കാണാം(ഞാന്‍ അത്തരക്കാരനല്ല :-) )......നെറ്റ് കാമുകന് അവള്‍ എട്ടിന്റെ പണിതന്നെ കൊടുത്തല്ലോ
  NB:ഒരു കമ്പ്യൂട്ടറും നെറ്റും..പിന്നെ മൊബൈലും. അല്പം നേറിക്കേടും..ഉണ്ടെങ്ങിൽ..പെൺകൂട്ടികൾക്ക് എന്തും..നേടാം...

  ReplyDelete
 31. വരാന്‍ അല്പം വൈകി ..ഇവിടെ ചേര്‍ന്ന് പോകുന്നു .. വിശദമായ വായനക്ക് പിന്നെ വരാം

  ReplyDelete
 32. pravaahiny
  അലി
  ശങ്കരനാരായണന്‍ മലപ്പുറം
  praveen mash (abiprayam.com)
  faisu madeena
  വീ കെ
  Sabu M H
  Arunlal Mathew || ലുട്ടുമോന്‍
  മനോജ് കെ.ഭാസ്കര്‍
  DKD
  പ്രഭന്‍ ക്യഷ്ണന്‍
  ചീരാമുളക്
  കുമാരന്‍ | കുമാരന്‍
  ചാച്ചുവിന്റെ മാലാഖ
  Pradeep Kumar
  Biju Davis
  ente ലോകം
  ഇടശ്ശേരിക്കാരന്(വെടിവട്ടം)
  അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ

  എല്ലാവര്ക്കും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും ഉള്ള
  നന്ദി അറിയിക്കുന്നു

  ReplyDelete
 33. എനിക്ക് സ്ത്രീ വിരോധം ഒട്ടും ഇല്ല ..പിന്നെ പോസ്റ്റുകള്‍ ..ഈ പ്രണയം ഒക്കെ ..എങ്ങനെയാ എഴുതുക ..അതൊക്കെ ..നല്ല പോലെ ചിന്തിച്ചു എഴുതണം

  ReplyDelete
 34. എന്താ കഥ !!!!!
  വളരെ നന്നായിട്ടുണ്ട്
  പെണ്‍കുട്ടികളുടെ ഫോട്ടോയും പേരും
  വെച്ച് ഉള്ള ആണുങ്ങള്‍ക്കും ഇതൊക്കെ ആകാം

  ReplyDelete
 35. കൊള്ളാല്ലോ... പെണ്‍കുട്ടികള്‍ക്കൊക്കെ വിവരം വച്ചോ ! :)

  ReplyDelete
 36. കഥ സൂപ്പര്‍..! ഈ ആണുങ്ങളൊക്കെ ഇത്ര പൊട്ടന്മാരാ ല്ലെ? രസകരമായി തന്നെ വായിച്ചു.. ഞാന്‍ കരുതി അവസാനത്തെ ആള്‍ എങ്കിലും അവളെ പറ്റിക്കുമെന്ന്..!

  ReplyDelete
 37. പ്രദീപ്! ഇതൊക്കെത്തന്നെ ലോകം!! :-) നന്നായിടുണ്ട്. :-)

  ReplyDelete
 38. പ്രദീപേ.. എന്റെ ഒരു മെറ്റീരിയല്‍ ഈ കഥയില്‍ ഉണ്ടല്ലോ... ആ x-ray ടീഷര്‍ട്ട്. വേണ്ടാ... തല്‍ക്കാലം വിട്ടിരിക്കുന്നു.

  പിന്നേ.. ഇത് പഴയ കാമുകന്മാരാ... പുതിയവന്മാര്‍ പണം ഇങ്ങോട്ട് പിടുങ്ങുന്നവന്മാരാണ്. ഗേള്‍ഫ്രണ്ടിനെ തട്ടുകടയില്‍ കൊണ്ടുപോയി.. ഇതാണ് നമ്മുടെ നാടിന്റെ രുചി എന്ന് പറഞ്ഞ് ഫൈവ്സ്റ്റാര്‍ റെസ്റ്റോറന്റുകളെ കുറ്റം പറയുന്നവന്‍.

  കൊള്ളാം പൈമ... രസായി

  ReplyDelete
 39. എല്ലാ ആണുങ്ങള്‍ക്കും ഇതൊരു പാഠമാണ്... പെണ്‍കുട്ടികള്‍ക്കും വലിപ്പിക്കാന്‍ അറിയാം!!

  ReplyDelete