ഉള്ളിലേക്ക് നോക്കാന്‍ എനിക്ക് പേടിയാണ് ..
ചോരയില്‍ നിറയെ പുഴുക്കള്‍ ആണ് .
അത് തന്നത് മതങ്ങള്‍ ആണ് ..
പുറത്തേക്കു നോക്കാന്‍ എനിക്ക് പേടിയാണ് ..
റോഡില്‍ നിറച്ചു ചോരയാണ്
അത് തന്നത് മതങ്ങള്‍ ആണ് ..
മേഘങ്ങള്‍ക്ക് പേടിയാണ് ..
വിമാനങ്ങള്‍ തന്നെ തൂളച്ചു തകര്താലോ എന്ന്
ആര്തവങ്ങള്ക്ക് പേടിയാണ് ..
പീഡനങ്ങള്‍ തന്നെ ഇല്ലാതാക്കിയാലോ എന്ന്
എല്ലാത്തിനും കാരണം മതങ്ങള്‍ ആണ് എന്ന് പറയുന്നതിനോട് യോചിപ്പില്ല .
ReplyDeleteമതങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ചില്ലപ്പോ വേറെ എന്തിന്റൊയോ പേരില്‍ ഇത് പോലെ ഒക്കെ ഉണ്ടായനെ
എനിക്ക് പേടിയാണ്
ReplyDeleteമതത്തെയല്ല
മതങ്ങളിലെ കപടന്മാരെ.
എനിക്ക് പേടിയാണ്
കവിതയെയല്ല
കവിതയിലെ മതവൈരത്തെ.
എനിക്കും പേടിയാണ്, ഇത് പോലുള്ള കവിതകളെ!
ReplyDeleteചിലപ്പോഴൊക്കെ എനിക്കും പേടിയാണ്.
ReplyDeleteബാക്കി അലീക്ക പറഞ്ഞിട്ടുണ്ട്.
ഹ ഹ്
നല്ല വരികള്‍ പൈമ
ReplyDeleteആര്‍ത്തവവും ചോരയും പുഴുക്കളും എണ്‍പതുകളില്‍ നുരഞ്ഞു നാറി വംശ നാശം സംഭവിച്ചവ. പുതുതായി ഒന്നുമില്ല പൈമാ ഇതില്‍. ഇത് ഒരു അബദ്ധമായി ഞാന്‍ എടുക്കട്ടെ. കാരണം എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്.
ReplyDeleteഅലി ഇക്കയോടും ഫൌസിയയോടും യോജിക്കുന്നു.
നിരാശനാകണ്ട. നിങ്ങള്‍ക്ക് പ്രതിഭ ഉണ്ട്. നല്ല രചനകള്‍ നമ്മുടെ ഓര്‍മ്മയിലും ഉണ്ട്.
പൈമ എനിക്ക് വരും തലമുറയേയും പേടിയാണ്
ReplyDeleteഅലി പറഞ്ഞതു തന്നെ... :)..
ReplyDeleteഎഴുതാനുള്ള അവകാശം എല്ലാവർക്കുമുണ്ട്..പക്ഷേ അതിനെ കവിത എന്നു വിളിക്കുന്നതിലേ ഉള്ളൂ അഭിപ്രായവ്യത്യാസം...
കവിത എന്ന് കേള്‍ക്കുന്നത് എനിക്ക് പേടിയാണ്... കാരണം ഒന്നും മനസ്സിലാകാറില്ല...പക്ഷെ ഇതെനിക്ക് മനസ്സിലായി....
ReplyDeleteഅത് കൊണ്ട് പറയുകയാണ്...കവിത പോര...ഇത് ഒരു കവിതയാണോ ...? അതോ രണ്ടോ...? പേടി യെ കുറിച്ച് കവിത എഴുതുകയാനെന്ന്കില് ഇതൊന്നും ഒന്നുമല്ല....
എനിക്ക് തോന്നിയത് പറഞ്ഞതാണ്..
എഴുതുക ഇനിയും...
പീഡനം അനിവാര്യമായ ഒരേര് പാടായി മാറിയോ?
ReplyDeleteഅവസാന വരികള്‍ ആണ് ശരിക്കും പഞ്ച്...
ReplyDeleteധൈര്യമായിരിക്കൂ പ്രദീപ്.
ReplyDeleteപ്രിയ കുട്ടുകാരെ ..ഞാന്‍ ഈ ലോകത്തിന്റെ മതങ്ങള്‍ കാണിക്കുന്ന കപടതയെ കാണിച്ചു എന്ന് മാത്രം ..എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട ഒരു കവിതയാണിത് .
ReplyDeleteമൈ ഡ്രീംസ് ..മതങ്ങളുടെ പേരില്‍ കൊലപാതകങ്ങള്‍ നടന്ന ഒരു കാലം ഉണ്ടായിരുന്നു നമ്മുക്ക് ..ഇപ്പോഴും കുറവല്ലല്ലോ ? പല രാഷ്ട്രിയ പാര്‍ട്ടികള്‍ പോലും മതങ്ങളുടെ നിറങ്ങളില്‍ ആണ് .ചൂഷണം ചെയ്യുന്നത് വോട്ടര്‍മാരെ ...
തണല്‍ ..ചിലപ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത് ..മതവൈര്യം നന്നെന്നു ..കാരണം അഫ്ഗാനിത്യനില് അടുത്തിടെ നടന്ന ഒരു സംഭവം മതം മാറാതത്തിന്റെ പേരില്‍ ഒരാളെ കൊലപ്പെടുത്തി..അത് ഒരു ലഹരിയായി മാറിയിരിക്കുന്നു.
അലി... കവിത എന്ന് മാത്രം പറയുന്നില്ല ..എങ്കിലും വായിച്ചതില്‍ സന്തോഷം ...നാട്ടുകാരാ.
നമ്മുടെ ചോരയില്‍ മതത്തിന്റെ ( വര്‍ഗീയതയുടെ) വ്രെതികെട്ട പുഴുക്കള്‍ ഉണ്ട് .
ഇല്ലെന്നു പറയുന്നുണ്ടോ ?
ഫൌസിത്ത ..നമ്മുടെ റോഡുകളില്‍ വര്‍ഗീയ കൊലപാതകം നടന്നിട്ടുണ്ട് ..അത് ചോരയിലെ ഈ പുഴുക്കളില്‍ നിന്നാണ് ..നന്ദി
ഷബീര്‍ സന്തോഷം ..നല്ല വാക്ക് പറഞ്ഞതില്‍ ..
പൊട്ടന് മാഷേ..ഒരു കഥയാണ് പ്ലാന്‍ ചെയ്തത് ..കുറെ പറഞ്ഞ കാരണം മാറ്റി പിടിച്ചു എന്ന് മാത്രം..കവിതയ്ക്ക് അര്‍ഥം ഉണ്ടെന്നാണ് എന്റെ വിശ്വാസം ..ഇനിയും മെച്ചപ്പെടുത്താം ..
നല്ല അഭിപ്രായത്തിനു നന്ദി ..കുറവുകള്‍ പരിഹരിക്കുന്നതാണ് ..കവിതയില്‍ ഞാന്‍ തുടക്കമാണ് ..
ഷാജു നന്ദി പുതുതലമുറയെ പേടിക്കുന്നു എന്ന് പറയുമ്പോള്‍ അത് നമ്മളെ തന്നെയല്ലേ ..
പറഞ്ഞ കാര്യം എനിക്ക് മനസ്സിലായി ..എന്താവോ എന്തോ ?
പഥികന്..വാക്കുകള്‍ക്ക് അടക്കം തോന്നിയതില്‍ കവിത എന്ന് ലേബല്‍ കൊടുത്തു അത്ര മാത്രം ..നന്ദി
ഖാട് ..സന്തോഷം ..മനസ്സിലായത് കൊണ്ട് കവിതയെ അറിഞ്ഞു ..ല്ലേ പേടിക്കണ്ട ..കുറവുകള്‍ നികത്താം...
കൊമ്പന് പീഡനം എങ്ങനെയോ വന്നതാണ് ...ഒരു ടെപ്തിനു വേണ്ടി ..ഹ..ഹ..
മനോചേട്ടാ..കുറെ മനസ്സില്‍ തോന്നിയിരുന്നു ..അത് എഴുതി ..അഭിപ്രായം പറഞ്ഞതില്‍ സന്തോഷം ..
ReplyDeleteമോഇദീന്‍ ഇക്ക ..നന്ദി ..ഇങ്ങനെ പേടിക്കതിരിക്കും ..നമ്മള് ഇവിടെ ജിവിക്കുന്നുണ്ടല്ലോ ?
ചുരുങ്ങിയ വാക്കില്‍ ഒട്ടേറെ പറഞ്ഞു..
ReplyDeleteപൈമ... അഭിനന്ദനീയം ഈ കരവിരുത്.
സത്യങ്ങള്‍ മനസ്സിലാകുമ്പോള്‍ പേടിയൊക്കെ മാറട്ടെ
ReplyDeleteനന്നായി എഴുതുക,, പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ReplyDelete>>ആര്ത്തവങ്ങള്ക്ക് പേടിയാണ് ..
ReplyDeleteപീഡനങ്ങള്‍ തന്നെ ഇല്ലാതാക്കിയാലോ എന്ന്! <<
ഇങ്ങനെയാണോ ഉദ്ദേശിച്ചത്? അതോ "'ഇല്ലാതാക്കിയല്ലോ എന്ന്'" എന്നാണോ?
ആശയം കൊള്ളാം പ്രദീപ്, പക്ഷെ അതൊരു നല്ല കവിതയായോ എന്ന് സംശയമുണ്ട്...
ഇക്കാര്യത്തില്‍ എനിക്ക് പേടിയില്ല.
ReplyDeleteപേടിക്കാതെ ജീവിക്കാന്‍ പറ്റാത്ത കാലമായി മാറി പൈമേ ...മനുഷ്യനെ തന്നാണ് പേടിക്കേണ്ടത് ...മനുഷ്യന് തന്നാണ് മതങ്ങളെ സൃഷ്ടിച്ചത് ല്ലേ ....
ReplyDeleteമനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടീ
മണ്ണ് പങ്കു വച്ച് മനസ്സ് പങ്കു വച്ച്
പേടികൾ ഇനിയുമുണ്ട്...അവസാനമില്ലാത്ത പേടികൾ.
ReplyDeleteആശയം കൊള്ളാം.
ReplyDeleteപേടികേണ്ട എന്ന് പറയാന്‍ എനിക്ക് പേടിയാണ്.....
വളരെ സാരവത്തായ ആശയം.പേടിയുടെ ലോകത്താണ് നാമിപ്പോള്‍ -ശാന്തിയുടെയും സമാധാനത്തിന്റെയും മറ്റൊരു പുതിയ പ്രഭാതം പ്രതീക്ഷിച്ചു കൊണ്ട് ...അഭിനന്ദനങ്ങള്‍ !
ReplyDeleteപൈമാ ...ഇഷ്ടപ്പെട്ടു ആശയം....
ReplyDeleteബാകി...ആശംസകള്‍....
Off.നമ്മുടെ മീറ്റിന്റെ
ഫോട്ടം ഒന്ന് അയക്കണേ....
ഈ സമൂഹത്തില്‍ ജീവിക്കാന്‍ തന്നെപെടിയാനെനിക്ക് എവിടെ നോക്കിയാലും കഴുകന് കണ്ണുകളുമായി നോക്കുന്നവരെ കാണാം
ReplyDeleteഒന്നും പേടിയ്ക്കേണ്ട. ഇനിയും എഴുതിക്കോ.
ReplyDeleteവെള്ളരിപ്രാവേ നാട്ടുകാരീ സന്തോഷം .അറിയിക്കുന്നു
ReplyDeleteസ്വന്തം ജിമ്മിച്ചാ..പേടി മാറ്റണം ..എല്ലാവരുടെയും ..നന്ദി ട്ടോ
മിനി ചേച്ചി ...കാത്തിരിപ്പു വെറുതെ ആകാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ് ..നന്ദി ..
ലിപി ചേച്ചി ..ഇഷ്ട്ടപ്പെട്ടല്ലേ ..നന്ദി .കവിത എന്നൊക്കെ വിളിക്കാം ..തെറ്റ് മാറ്റിയിട്ടുണ്ട് ട്ടോ
ശങ്കരനാരായണന് മലപ്പുറം നന്ദി ..
കൊച്ചുമോളെ..പേടിക്കണ്ട ..ഞാന്‍ പൊതുവായ .കാര്യം പറഞ്ഞന്നേ ഉള്ളു ..ഇഷ്ടയത്തില്‍ സന്തോഷം പാട്ട് പാടിയത്തില്‍ അതിലും സന്തോഷം ...
എച്ച്കുട്ടി നന്ദി ..ട്ടോ ഇനിയും വരണേ..
ശിഖണ്ടി നന്ദി
കുട്ടി മാഷേ ..പുതിയ പ്രഭാതം പ്രതീക്ഷിച്ചു കൊണ്ട് നമ്മുക്കിരിക്കാം ..
എന്റെ വിന്‍സെന്റ് ചേട്ടാ ..സന്തോഷം ..മീറ്റ് സുപ്പെര് ആയിരുന്നല്ലോ ?ഇവിടെ ഓഫീസില്‍ പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല പിന്നെ ഇന്നലെ തിരിചിലാന്റെ പോസ്റ്റ് കാണിച്ചു കൊടുത്തു ..
ReplyDeleteഅപ്പൊ ഒക്കേ ആയി.പോട്ടം ഞാന്‍ അയക്കാട്ടോ..നന്ദി ..
ഇടശ്ശേരി നന്ദി ..സൂക്ഷിക്കണം നമ്മള് ക്യാമറകള്‍ പതിഞ്ഞിരിപ്പുണ്ട് ..എവിടെയോ ?ദൈവത്തിന്റെ ക്യാമറകള്‍ ...
കുസുമം ചേച്ചി ..നന്ദി വീണ്ടും വരിക ..
ഒരു തിരുത്ത്- അതിനുള്ള സ്വാതന്ത്ര്യം ആസ്വാദകര്ക്കുണ്ടല്ലോ?
ReplyDeleteഉള്ളിലേക്ക് നോക്കാന്‍ എനിക്ക് പേടിയാണ് ..
ചോരയില്‍ നിറയെ പുഴുക്കളാണ് .
അത് തിന്നുന്നത് മതം തന്ന നന്മയെയാണ്
പുറത്തേക്കു നോക്കാന്‍ എനിക്ക് പേടിയാണ് ..
റോഡില്‍ നിറച്ചു ചോരയാണ്
അത് ചിന്തിയത് മതഭ്രാന്തന്മാരാണ്
ഇനിയും നന്നാവാനുണ്ട് മനുഷ്യനും,മതവും,പിന്നെ കവിതയും....
ReplyDeleteചിരാമുളക് ..നന്ദി കവിതയിലെ തിന്മയെ കളഞ്ഞു ലൈഫോയ് ഉപയോഗിച്ച് നന്നാക്കി പറഞ്ഞിരിക്കുന്നു ..കവിതയിലെ കുഴപ്പം ചൂണ്ടി കാണിച്ചതിന് നന്ദി ..
ReplyDeleteചന്തു ചേട്ടാ ..ഇനിയും നന്നാക്കാന്‍ ശ്രമിക്കാം ..നന്ദി
കവിത കൊള്ളാം...എല്ലാരുടെ അഭിപ്രായവും വായിച്ചു...എല്ലാം എല്ലാരും പറഞ്ഞല്ലോ -:)
ReplyDeleteഒരു സഹായത്തിനു വേണ്ടിയാണ്.
ReplyDeleteഇവിടെ എഴുതിയത് തെറ്റാണെങ്കില്‍ ക്ഷമിക്കുക.
ഇപ്പോള്‍ ഫോണ്ട് ശരിയായോന്നു ഒന്ന് പറയാമോ?
മാഷേ
ReplyDeleteനിങ്ങള്‍ ഗ്രാഫിക്കിന്റെ ആശാനല്ലേ?
ഇപ്പൊ ഫോണ്ട് 14 ആക്കി. ടൈംസ് ന്യു റോമന്‍ ആക്കി.
ശരിയായോ?
ബുദ്ധിമുട്ടിക്കുന്നതില്‍ വിഷമം ഉണ്ടേ.
എന്നാലും പറയുമല്ലോ?
പേടിയാണെനിയ്ക്കീ-
ReplyDeleteപിഴച്ച കാലത്തു-
ഞാനാരെന്നു ചൊല്ലാന്‍.
ഇപ്പോഴുത്തെ മനുഷ്യന്റെ ഭാവം .......പറയാന്‍ പേടി പ്രവര്‍ത്തിക്കാന്‍ പേടി നല്ല കവിത എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteസത്യം പറയാന്‍ എനിക്കും പേടിയാണ്
ReplyDeleteമത തീവ്രവാതി എന്ന് മുദ്ര കുത്തിയാലോ !!!
അഭിനന്ദനങ്ങള്‍.........
ReplyDeleteഎനിക്ക് എന്നെത്തന്നെ പേടിയാണ്...
ReplyDeleteപേടി തോന്നുന്നു... നന്നായി
ReplyDeleteശരിക്കും പേടിയാണ്
ReplyDeleteഎന്ത് പറയണമെന്ന് .. ഹ ഹ :)
നല്ല ചിന്ത,,, മതങ്ങളും മറ്റുമുപയോഗിച്ച് ചിലരുടെ നടപടികൾ മതത്തെ തന്നെ പേടിക്കേണ്ട ഗതിയിലായോ എന്ന ചിന്ത ഉണ്ടാകൂന്നുണ്ടോ>
ReplyDeleteചിന്തകള്‍ക്ക് പുതുമ ഉണ്ട്..ഇനിയിപ്പോള്‍ പേടിച്ചല്ലേ പറ്റൂ...മതങ്ങളുടെ ഉരുക്ക് കരങ്ങള്‍ ശക്തി പ്രാപിച്ച വര്‍ത്തമാന കാലത്ത്..ആശംസകള്‍..
ReplyDeleteദുബൈക്കാരന് നന്ദി.വിവാഹ ആശംസകള്‍ ..
ReplyDeleteനമൂസേ ..നന്ദി രണ്ടു വരി ചൊല്ലി തന്നതിന് ..
മയില്‍പ്പീലി നന്ദി ..പേടി മാറുന്ന കാലം വരുമോ ?പോലും ..
അനാമിക ..നന്ദി സത്യം പറയാന്‍ പേടിക്കണ്ട ..എങ്കിലും ഒരു തിരിച്ചറിവ് നല്ലതാ ..
മനോജ് ..ഭായ് സ്വെകരിചിരിക്കുന്നു ..
പ്രദീപ് മാഷേ ...പേടിക്കണം നമ്മളെ ..പകുതി ചെകുത്താന് എപ്പോഴും നമ്മോടു കൂടെയുണ്ട്
dremmer ആദ്യ വരവിനു ..നന്ദി അതും ഈ തണുത്ത december രില്‍ സന്തോഷം ...
പുന്നശ്ശേരി ആദ്യ വരവിനു നന്ദി ...മീറ്റിംഗ് നമ്മള് ആഹ്ലാദിച്ചല്ലോ...ആ ത്രപ്തി ഇപ്പോഴും ഉണ്ട്
നസീഫ് ആദ്യ വരവിനു നന്ദി ...ഇനിയും വരണേ..തീര്‍ച്ചയായും നമ്മുടെ മത വിശ്വാസം മാറ്റം വരുത്തേണ്ടത് ഉണ്ട് ..
മതങ്ങള്‍ മാത്രമല്ല.. മതങ്ങളും....:))
ReplyDeleteഎനിക്ക് പേടിയില്ല കാരണം ചോര ചീന്തുന്നതും, മതവിദ്വേഷം പരത്തുന്നതും കപട വിശ്വാസികളാണ്... മതങ്ങളിലെ കപടന്മാരെ തിരിച്ചറിഞ്ഞ് മതങ്ങൾ തന്നെ ധർമ്മം സ്ഥാപിക്കും..
ReplyDeleteഎന്തായാലും കൊള്ളാം അഭിനന്ദനങ്ങൾ
മേഘങ്ങള്‍ക്ക് പേടിയാണ് ..
ReplyDeleteവിമാനങ്ങള്‍ തന്നെ തൂളച്ചു തകര്താലോ എന്ന്
ആര്തവങ്ങള്ക്ക് പേടിയാണ് ..
പീഡനങ്ങള്‍ തന്നെ ഇല്ലാതാക്കിയാലോ എന്ന്
ഉള്ളിലേക്ക് നോക്കാന്‍ എനിക്ക് പേടിയാണ് ..
ReplyDeleteചോരയില്‍ നിറയെ പുഴുക്കള്‍ ആണ് .
അത് തന്നത് മതങ്ങള്‍ ആണ് ..
പുറത്തേക്കു നോക്കാന്‍ എനിക്ക് പേടിയാണ് ..
റോഡില്‍ നിറച്ചു ചോരയാണ്
അത് തന്നത് മതങ്ങള്‍ ആണ് ..
നമ്മുടെ ചോരയില്‍ മതത്തിന്റെ ദുഷിച്ച പുഴുക്കള്‍ പെടാതിരിക്കട്ടെ..
നല്ല രീതിയില്‍ പറഞ്ഞു...:-) ഈ കവിത ഇഷ്ടമായി...
ReplyDelete