Wednesday, November 23, 2011

രണ്ടു കവിതകള്‍

ഇരുട്ട്  
എല്ലാവര്ക്കും വിശ്രമം തരുന്ന ഇരുട്ട് 
ശരീരങ്ങള്‍ക്ക് സംഗീതമാകുന്ന ഇരുട്ട് 
സ്വപ്ങ്ങളെ സൃഷ്ട്ടിക്കുന്ന ഇരുട്ട് 
വിഹ്വലതകളെ അകറ്റുന്ന  ഇരുട്ട് 
പ്രണയങ്ങള്‍ക്ക് ത്രെപ്തി നല്‍ക്കുന്ന ഇരുട്ട് 
പ്രയാസങ്ങളെ മറവിയുടെ സഞ്ചിയില്‍ നിറക്കുന്ന   ഇരുട്ട് 

               മൊഴിമുത്തുകള്‍ 
കുപ്പിച്ചില്ല് കൊണ്ട്  കൈ മുറിക്കാം കുത്തുവാക്കുകള്‍ കൊണ്ട് മനസ്സും 
പ്രണയം അഗ്നിയാണ്  ചിലപ്പോള്‍ വെളിച്ചമാകും ചിലപ്പോ കത്തിനശിപ്പിക്കും 
സ്വന്തം ഇഷ്ടം മറ്റൊരാളുടെ നഷ്ട്മാകരുത്                            

22 comments:

  1. കുപ്പിച്ചില്ല് കൊണ്ട് കൈ മുറിക്കാം കുത്തുവാക്കുകള്‍ കൊണ്ട് മനസ്സും
    പ്രണയം അഗ്നിയാണ് ചിലപ്പോള്‍ വെളിച്ചമാകും ചിലപ്പോ കത്തിനശിപ്പിക്കും ...;

    കൊള്ളാം....

    ReplyDelete
  2. പ്രയാസങ്ങളെ മറന്നു,
    സ്വപ്‌നങ്ങള്‍ കണ്ട്,
    ശരീരങ്ങളില്‍ സംഗീതം വിരിയിച്ച്
    പ്രണയത്തിന് തൃപ്തി നല്‍കി
    വിശ്രമിച്ചപ്പോള്‍
    തോന്നിയ ആശയമാണോ?

    സംഗതി കൊള്ളാം കേട്ടോ, തിരിച്ചും മറിച്ചും വായിച്ചാല്‍ വേറെ വേറെ മൂഡ്‌.

    ReplyDelete
  3. ഇരുട്ടിലെ വെളിച്ചങ്ങള്‍ കണ്ടെത്തിയ പൈമക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  4. ചെറിയ വരികളില്‍ വലിയ സത്യങ്ങള്‍ .....നല്ല ആത്മാവുള്ള വരികള്‍ തുടര്‍ന്നും എഴുതുക നമ്മള്‍ വായിക്കാം ......


    http://pradeep-ak.blogspot.com/2011/11/blog-post.html സമയം അനുവദിക്കുബോള്‍ ഇതൊന്നു ശ്രദ്ദിക്കുമല്ലോ ....

    ReplyDelete
  5. നന്ദി ഖാട് ...ഇത് നേരെത്തെ പോസ്റ്റ് ഇട്ടിരുന്നു ..റീ ആണ് ..നന്ദി
    പൊട്ടന്‍ മാഷേ ..വിശദമായ വായനക്ക് ..മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു
    ഭാനു മാഷേ ...ഇരുട്ട് വളരെ നല്ലതാ ..മനസ്സിന് ഒരു ഏകീകരണം ഉണ്ടാവും ..നന്ദി
    പ്രദീപ്‌ ഭായ് ..ആദ്യ വരവിനും ..അഭിപ്രായത്തിനും നന്ദി ..ഇനിയും വരണേ..
    സത്യം(കവിത) മനസ്സിലാക്കിയതില്‍ സന്തോഷം ..
    അങ്ങില്‍ ..സന്തോഷം ..നന്ദി ട്ടോ

    ReplyDelete
  6. നല്ലൊരു ആശയം എന്നല്ലാതെ ഒന്നും പറയാനില്ല

    ReplyDelete
  7. ആശയം നന്നായി..

    ReplyDelete
  8. ഇരുട്ടത്തിരുന്നു ഞാൻ എന്റെ കൈകൾ തപ്പി.കൈ അവിടെ ഇല്ലായിരുന്നു. മനസ്സും... ആശയം നന്നായി.

    ReplyDelete
  9. ഇരുട്ടിനെ ഒരിക്കലും സ്നേഹിക്കരുത് .....നമ്മളെ ചതിക്കും ഇരുട്ട് ...അടുത്ത വരികള്‍ വെളിച്ചത്തെ കുറിചായിരിക്കട്ടെ നല്ല വരികളാല്‍ തീര്‍ത്ത ഇരുട്ട് ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  10. കുഞ്ഞു കവിതകള്‍ ഇഷ്ടായി..രണ്ടാമതെത് കൂടുതല്‍ ഇഷ്ടായി

    ReplyDelete
  11. "സ്വന്തം ഇഷ്ടം മറ്റൊരാളുടെ നഷ്ട്മാകരുത്"......ithu ishttayi...Thank u.

    ReplyDelete
  12. കുപ്പിച്ചില്ലുകൊണ്ടു മുറിഞ്ഞാല്‍ മുറി കൂടും.
    വാക്കുകൊണ്ട് മുറിഞ്ഞാല്‍ മുറി കൂടില്ല.

    ReplyDelete
  13. ഇത്തിരിയില്‍ ഒത്തിരി ചിന്തകള്‍ .നന്നായി പ്രദീപ് .അപ്പോള്‍ ഇങ്ങിനെ ഒരു കവിമനസ്സും ഉണ്ട് അല്ലേ?കവിതകള്‍ ക്കായി വീണ്ടും കാത്തിരിക്കട്ടെ ?

    ReplyDelete
  14. കുപ്പിച്ചില്ല് കൊണ്ട് കൈ മുറിക്കാം
    കുത്തുവാക്കുകള്‍ കൊണ്ട് മനസ്സും
    പ്രണയം അഗ്നിയാണ്
    ചിലപ്പോള്‍ വെളിച്ചമാകും
    ചിലപ്പോ കത്തിനശിപ്പിക്കും
    സ്വന്തം ഇഷ്ടം മറ്റൊരാളുടെ നഷ്ട്മാകരുത്...
    ഇഷ്ടമായി പ്രദീപ്...

    ReplyDelete
  15. നല്ല ആശയം ..
    സൂപ്പര്‍ അവതരണം ...

    ReplyDelete
  16. കൊമ്പന്‍
    Satheesan .ഒപ
    sm sadique
    ഒരു കുഞ്ഞുമയില്‍പീലി
    ഒരു ദുബായിക്കാരന്‍
    വെള്ളരി പ്രാവ്
    Fousia R
    Mohammedkutty ഇരിമ്പിളിയം
    മനോജ് കെ.ഭാസ്കര്‍
    nandini
    മയില്‍ പീലി ..ഇരുട്ട് ന്റെ ശാന്തത വെളിച്ചത്തിന് ഉണ്ടാവില്ലല്ലോ ..പ്രതിഷിക്കം ..
    വെള്ളരിപ്രവ് ..നന്ദി എന്തിനാ ..ഇനി എഴുതാതിരിക്കാന ...ഉം ..തിരിച്ചും നന്ദി
    ഫൌസിത്ത...ഹ ഹ ഉം വരവ് വച്ചിട്ടുണ്ട് ..ട്ടോ
    കുട്ടി മാഷേ ..കുറച്ചു നാളായില്ലേ..കഥകള്‍ ..ഒരു മാറ്റം ..കുറച്ചു പൊട്ടകവിതകള്‍ ഇനി പ്രതിഷിക്കാം...
    എല്ലാവര്ക്കും നന്ദി ..

    ReplyDelete
  17. കൊള്ളാം പ്രദീപ്. ഇരുട്ട് ഇഷ്ടമായി.

    ReplyDelete
  18. അക്ഷരപിശാച്ചുകളെ ഓടിപ്പിക്കുമല്ലോ അല്ലേ

    ReplyDelete
  19. "പ്രയാസങ്ങളെ മറവിയുടെ സഞ്ചിയില്‍ നിറക്കുന്ന ഇരുട്ട് "
    :-) nalla prayogam.

    ReplyDelete