Saturday, November 26, 2011

അടിപിടി

വാക്കുകള്‍ അടി കൂടുകയാണ് ..
നീളം കുറഞ്ഞു പോയെന്നു ഒരാള്‍ ..
ചില്ലക്ഷരം മാത്രമേ ഉള്ളു എന്ന് വേറൊരാള്‍ ..
അര്‍ഥം ഒട്ടുമില്ലെന്ന് മറ്റൊരാള്‍ ..
നാട്ടുകാരന്‍ ..ഇവിടെന്താ നടക്കുന്നേ..?
ഇതോ.ഇതൊരു കവിത ..
വാക്കുകള്‍ ഒറ്റക്കെട്ടായി പറഞ്ഞു ...

27 comments:

 1. നന്നായിരിക്കുന്നു ,,,

  ReplyDelete
 2. കൊള്ളാല്ലോ പൈമേ കുഞ്ഞു കവിത ....വല്ലതും പറയാം എന്നുവച്ചാല്‍ വാക്കുകള്‍ അടി കൂടുന്നു അതുകൊണ്ട് ഒന്നും പറയാന്‍ വയ്യ ....

  ReplyDelete
 3. ഹോ അപ്പോള്‍ ഇങ്ങനെയാ കവിതകള്‍ ഉണ്ടാകുന്നത് അല്ലെ ?
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 4. ഹാ ഹാ ...നല്ലൊരു കവിത .എന്റെ പ്രിയപ്പെട്ട പ്രദീപിന് ഒരായിരം ഭാവുകങ്ങള്‍ !ഇനിയും ഇങ്ങോട്ട് പോരട്ടെ ആ കവി മനസ്സിലെ ചൂടുള്ള ഭാവനകള്‍ ,ചിന്തകള്‍ ...

  ReplyDelete
 5. പൈമ കവിതകള്‍ ഇനിയും ഉണ്ടാകും കുട്ടി മാഷേ ...

  ReplyDelete
 6. കവിതയുടെ പണിപ്പുര തന്നെയാണോ ഉദ്ദേശിച്ചത്?
  കവിതയിലെ വാക്കുകള്‍ തല്ലു കൂടുമ്പോള്‍ നാട്ടുകാരന്‍ കവിതന്നെ അല്ലെ?

  വാക്കുകള്‍ ഒറ്റക്കെട്ടായി കവിത എന്ന് ചൊല്ലുമ്പോള്‍ കവി പകര്‍ത്തി വച്ച വരികളില്‍ അയാള്‍ക്ക് തന്നെ സംശയവും കവിത പൂര്‍ണ്ണമാണെന്ന് സ്വയം പ്രഖ്യാപിക്കുകയുമാണോ?

  നാട്ടുകാരന്‍ വിമര്‍ശകനല്ലല്ലോ?

  ഇപ്പ്രാവശ്യം വായിച്ചപ്പോള്‍ എന്റെ പേര് ശരിക്കും എനിക്ക് ചേരുന്നതായി തോന്നി.

  അല്പം വിശദീകരണം തരണം, ഒരു പുനര്‍ വായനക്ക്. എന്‍റെ ബുദ്ധിയുടെ ഫ്യൂസ് അടിച്ചു പോയോ?

  ഇപ്പ്രാവശ്യമെന്കിലും അക്ഷരതെറ്റുകള്‍ എല്ലാം തിരുത്തിയല്ലോ, നന്നായി.

  ReplyDelete
 7. അപ്പൊ ലതാണ് കവിത...

  ReplyDelete
 8. നന്നായിരിക്കുന്നു, ഭാവുകങ്ങൾ..

  ReplyDelete
 9. പൊട്ടന്‍ മാഷേ ...കവിതയുടെ ആദ്യ ഖട്ടം ആണ് .കവി തന്നെയാണ് നാട്ടുക്കാരനും ..അതായതു വായനക്കാരന്‍ ..നമ്മുടെ ഉള്ളില്‍ വായനക്കാരന്‍ ഉണ്ടല്ലോ ?..കവിത എഴുതി തുടങ്ങുമ്പോള്‍ ഉണ്ടാക്കുന്ന ഒരു വേദന ..അതാണ് ഈ അടിപിടി ഉദേശിച്ചത് ..നല്ല വായനക്ക് ..മനസ്സ് നിറഞ്ഞ നന്ദി ...

  ReplyDelete
 10. മണികണ്‍ഠന്‍
  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM
  kochumol(കുങ്കുമം)
  പഞ്ചാരകുട്ടന്‍ -malarvadiclub
  Fousia R
  മനോജ് കെ.ഭാസ്കര്‍
  khaadu..
  MUHAMMED SHAFI
  എല്ലാവര്ക്കും നല്ല വായനക്ക് നന്ദി ..ഇനിയും വരണേ..

  ReplyDelete
 11. കവിതകള്‍ക്ക് വേണ്ടി ഒരു ബ്ലോഗ്‌ തുടങ്ങിയാലോ ?എന്ത് പറയുന്നു വായനക്കാര്‍

  ReplyDelete
 12. നന്ദി,
  ഇപ്പോള്‍ എനിക്ക് ആസ്വദിക്കാനാകുന്നു. മനസ്സിലാകാതെ ഒരു കമന്റിട്ടു പോകുന്നത് ശരിയല്ലല്ലോ മാഷെ. നന്നായാല്‍ മാത്രം നന്നായി എന്ന് പറയുന്നതാ പൊട്ടന്റെ ശീലം. ഇതിനു ഒരു ഭലേ...ഭേഷ്‌!!!!!

  ReplyDelete
 13. വാക്കുകളുടെ കലമ്പല്‍ .നന്നായി

  ReplyDelete
 14. അല്ല പൈമേ... ഇവിടെ എന്നതാ നടക്കുന്നെ?(നാട്ടുകാരി)

  ReplyDelete
 15. കുറഞ്ഞ വരി ഉയര്‍ന്ന ചിന്ത ആശംസകള്‍
  ദുബൈമീറ്റില്‍ ഫോട്ടോ കണ്ടു ഞാന്‍ കരുതിയത് വിശ്വ മിത്രനെ പ്പോലെ ആജാനു ഭാഹു ആണെന്നാ കണ്ടപ്പം അല്ലെ അറിഞ്ഞത് എന്നെ പ്പോലെ കള്ളന്‍ ഛെ കുള്ളന്‍ ആണെന്ന്

  ReplyDelete
 16. മുല്ല സന്തോഷം ..അറിയിക്കുന്നു
  പ്രാവേ ..അടി നടക്കുന്നു ..വാക്കുകള്‍ തമ്മില്‍ ..
  ..നാട്ടുകാരിക്ക് നന്ദി..
  കൊബനെ പോലെ കള്ളനായ കുള്ളന്‍ ..ഹ..ഹ,.
  നന്ദി ..മീറ്റം അടിച്ചു പൊളിച്ചു ..പോസ്റ്റ്‌ വരുന്നുണ്ട് ..
  എന്റെ ആദ്യ മീറ്റ്‌ പോസ്റ്റ്‌

  ReplyDelete
 17. ലേബല്‍ കവിത എന്ന് കണ്ടത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലാട്ടോ... ആശംസകള്‍..

  ReplyDelete
 18. വാക്കുകള്‍ അടി കൂടുകയാണു അല്ലേ? ആ തർക്കം കഴിഞ്ഞ് ഒരു കവിത വിടരട്ടേ....ആശംസകൾ...

  ReplyDelete
 19. ലിപി ചേച്ചി ഇനി കുറച്ചു കവിതകള്‍ വായിക്കാം ...പൈമയില്‍ നന്ദി
  കുസുമം ചേച്ചി വളരെ നന്ദി
  ചന്തു ചേട്ടാ തര്‍ക്കം ഒക്കേ കഴിഞ്ഞു ..പുതിയ കവിതകള്‍ വരുന്നുണ്ട് ..സന്ദര്‍ശനം പ്രതീഷിക്കുന്നു നന്ദി

  ReplyDelete
 20. കവിതയിലെ മാത്രമല്ല പ്രദീപേ, കഥയിലെ വാക്കുകളും അടി കൂടും.

  ReplyDelete
 21. പാവം കവിത ..

  എല്ലാം കവിതക്ക് മാത്രം ..

  അപ്പോള്‍ കഥ ഏതു ഗണത്തില്‍ ....

  ReplyDelete