Monday, November 21, 2011

അവസ്ഥാന്തരം


വരുന്ന ഓട്ടോറിക്ഷക്ക് മുഴുവൻ കൈ കാണിച്ചിട്ടും അരും നിർത്തിയില്ല സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു രാത്രിയായതിനാൽ എല്ലാ വണ്ടിയും തിരക്കിലാണു.ഡോകടർ വരാൻ താമസിച്ചതു കാരണമാണ്  വൈകിയതു. മകള്‍  തന്നെയല്ലേ ഉള്ളൂ എന്നോർത്ത് രമണി പറഞ്ഞതാ എഴു മണിക്കേ ഇറങ്ങിക്കൊള്ളാൻ.. അപ്പോഴേക്കും അവൾക്ക് നെഞ്ചു  വെദന കൂടി. അനിയത്തി രാധ അവിടെ ഉണ്ട് എന്നാലും എന്റെ പാതിയെ നോക്കെണ്ടതു താൻ തന്നെയല്ലേ.. രണ്ടു ദിവസം മുൻപ് ഡോക്ടർ പറഞ്ഞതു ഓപ്പറേഷൻ വേണ്ടി വരും എന്നാണു.മൂന്നു ലക്ഷം രൂപാ ചിലവു വരും എന്നും. രവിയുടെ ഉള്ളുരുകി.

ഒരു ലാറി നിർത്തി സൈഡ് ഡോർ ഡൈവർ തന്നെ തുറന്നു കൊടുത്തു. രവി വണ്ടിയിൽ കയറി. സുമുഖനായ യുവവായിരുന്നു ഡ്രൈവർ.
"ഇന്നു ഞങ്ങളു താമസിച്ചാ...  അതാ കണ്ടത്. ആ പയ്യൻ കൂർക്കം വലി തുടങ്ങിയിരിക്കുന്നു.
ഈ ചെക്കനെ കിട്ടിയിട്ടു കുറെ നാളായി. എതോ ഹൊട്ടലിൽ വേലക്കു നില്‍ക്കുവായിരുന്നു. ബാലവേലാന്നും പറഞ്ഞു പോലിസു എമ്മാൻ മാരു പിടിച്ചു കൊണ്ടു പൊയി..സി ഐ യുടെ വീട്ടിൽ വേലക്ക് നിർത്തി. ഹോട്ടലിലാർന്നപ്പോ..ഭക്ഷണം എങ്കിലും കിട്ടുവാർന്നു... അവിടുന്ന് ഓടി വന്നതു ഇതിന്റെ മുന്നിലേക്കാ.... "


"ഇതു പൊലെ ചാട്ടം നമ്മളു കുറെ കണ്ടതാ... 
ഇന്നാളു ഒരു കിഴവിയും ഒരു പെങ്കൊച്ചും.. രണ്ടിന്നും ബോധം ഉണ്ടാർന്നില്ല..കിളവി ചത്തെന്നാ തോന്നണേ .ചത്താ അതിന്റെ ഭാഗ്യം...ഈ ദുരിതം പേറേണ്ടല്ലൊ. പെങ്കൊച്ചിനെ എടുത്ത് വണ്ടിലിട്ടു. അവശതയായി കിടന്ന ആ കൊച്ചിനെ ഈ ചെക്കൻ എന്തോ ചെയ്തു.. ഇവന്റെയപ്പൻ കുറെ നാളു മുൻപ് തീവണ്ടിന്നു ഒരു പെണ്ണിനെ വലിച്ചു ചാടിച്ചു പീഡിപ്പിച്ചു കോന്നതാ... ആ കൊണം ഇവനും കാട്ടാതിരിക്കുമോ?
 ആ കൊച്ചിനെ പീതബരൻ മുതലാളിയെ എല്പ്പിച്ചു. സുഖമായപ്പോൾ ചുണ്ടത്തു ലിപ്സ്സിറ്റിക്കും തേച്ച് ഇറുകിയ ജീൻസ്സും ഇടീപ്പിച്ച് ടൌണിൽ ഇറക്കി.. രൂപാ 8 ലക്ഷമാ കിട്ടിയെ !  പതിമൂന്നു വയസ്സേ ഉണ്ടാർന്നോള്ളൂ​.. പെണ്ണു ഉണ്ടെ മുതലാളി എന്തും ചെയ്യും..."  രവിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയിരിക്കുന്നു. ഡ്രൈവര്‍ വര്‍ത്ത‍മാനം നിര്‍ത്തിയിട്ടില്ല .. ഒരു പരിചിതനെ പോലെ ആണ് അയാള്‍ സംസാരിക്കുന്നതു ! എങ്കിലും യാത്ര പറഞ്ഞു രവി ഇറങ്ങി.
 
മൂത്തവള്‍ ശോഭയാണ് വാതില്‍ തുറന്നു തന്നത്.  "അമ്മക്ക് എങ്ങിനെയുണ്ട് അച്ഛാ ..."
"അങ്ങിനെതന്നെ .."
"നാളെയാണ് രേവതിക്ക് ഹോസ്റ്റലില്‍ ചെല്ലേണ്ടത് ...പ്ലസ് ടു പരീക്ഷ തുടങ്ങറായി .."
"രണ്ടു ദിവസം കൂടി കഴിയട്ടെ ... "
പുലരാന്‍ ഇനി കുറച്ചു നേരം കൂടിയേ ഉള്ളു ..ഓപ്പറേഷനുള്ള രൂപ എന്ന ചിന്ത രവിയെ ഉറക്കത്തില്‍ നിന്നും അകറ്റി നിര്‍ത്തി. പുറത്തെ നിലാവിന് നരച്ച നിറമായി അയാള്‍ക്ക്‌ തോന്നി.നക്ഷ്ത്രങ്ങക്കും തിളക്കം ഉണ്ടായിരുന്നില്ല..
 
ചിലത് കണക്കു കൂട്ടി രവി.. രാവിലെ തന്നെ വിട്ടില്‍ നിന്നും ഇറങ്ങി ടൌണില്‍ വന്നു ചിലരെ ഫോണില്‍ വിളിക്കുകയും ചെയ്തു. ഓട്ടോറിക്ഷ പിടിച്ചു യാത്ര തുടങ്ങി ...വണ്ടി നിന്നത്  ഒരു വലിയ വിടിന്റെ മുന്നിലാണ്  പ്രായം ചെന്ന ആള്‍ ഒന്നും ചോദിക്കാതെ രവിയെ മുറിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു 
ഫെയര്‍ന്നസ് ക്രിമുകള്‍ കൊണ്ട് യൌവനം പിടിച്ചു നിര്‍ത്തിയ ഒരാള്‍ കസേരയില്‍ ഇരിപ്പുണ്ടായിരുന്നു.. അയാളോടപ്പം ഒരു ഫിലിപ്പിനി കുട്ടി ഉണ്ടായിരുന്നു. മേശമേല്‍ പാത്രത്തില്‍ മുളക് പുരട്ടി റോസ്റ്റ് ചെയ്ത ചിക്കന്‍ ഇരിപ്പുണ്ട് രവി ഓര്‍ത്തു തന്റെ വിട്ടില്‍ ഇന്നലെ മുളക് ചമ്മന്തി ആയിരുന്നു.  രണ്ടും മനുഷ്യ ജന്മങ്ങള്‍ തന്നെ !
 
അയാള്‍ ‍ - "ഇത്ര വയസ്സുണ്ട്? "
രവി : "പതിനേഴു "
അയാള്‍ ‍: "എട്ടു തരാം.. മൂന്ന് ഇപ്പൊ" 
രവി : "സമ്മതം" 
അയാള്‍ ആരെയോ ഫോണില്‍ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പൊതിയുമായി ഒരാൾ മുറിയിലേക്ക് വന്നു. മറ്റെ ആൾ പൊതി വാങ്ങി രവിയെ ഏല്‍പ്പിച്ചു.
ആശുപത്രിയിലേക്ക് ടാക്സി വിളിച്ചാണു പൊയതു. അതിനടുത്ത് തന്നെയായിരുന്നു ഡോകടരുടെ വീട് ഗോവിന്ദന്‍ നായർ എന്ന ബൊർഡിനു മുകളിൽ മഹാവിഷ്ണുവിന്റെ ഫൊട്ടൊ തൂക്കിയിട്ടുണ്ടായിരുന്നു. തല നരച്ച ഒരു ദുഷ്ട്ടൻ..ആയിരുന്നു ഡൊക്ടർ.. പണം നല്കിയപ്പോൾ രവിയുടെ കൈ വിറച്ചു. പണമാണല്ലോ ലോകത്തെ മുഴുവൻ വിറപ്പിക്കുന്നതു! തിരിക്കെ വിട്ടിലേക്കു മടങ്ങി... മക്കൾ ആശുപത്രി വിശേഷം ചോദിച്ചിട്ടും രവി ഒന്നും മിണ്ടാതെ കട്ടിലിനു ഭാരമായി...
 "എന്താ അച്ചാ പറ്റിയേ.. " രണ്ടാമത്തെവൾ രേവതിയാണു.
"നാളെ നിനക്കു ഹോസ്റ്റലിൽ പോകാം..." അതും പറഞ്ഞു അയാള്‍ ഉറക്കം നടിച്ചു..

മഞ്ഞ ചുരിദാറിൽ രേവതി സുന്ദരിയായിരുന്നു.. ആ മഞ്ഞ നിറം അവൾക്ക്  സ്വര്‍ണ്ണത്തെക്കാള്‍  ഭംഗി കൊടുത്തിരിക്കുന്നൂ. കവിളുകളൂം ചുണ്ടുകളും യൌവനം വന്നു തുടിപ്പിച്ചിരിക്കുന്നു. ശരീരവടിവുകളിൽ താരുണ്യം ആകൃതി  കൊടുത്തിരിക്കുന്നു. ബസ്സിനു വേഗത കുറവായി രേവതിക്കു തോന്നി.. സ്ക്കൂളിൽ ചെല്ലുമ്പോള്‍  ആതിരയും ആനാമികയും കാത്തിരിപ്പുണ്ടാവും... ഫാത്തിമ ഇപ്രാവശ്യവും മല്ബറി പഴം കൊണ്ടു വരുമായിരിക്കും.. കഴിഞ്ഞ തവണത്തെ ആ മധുരം ഇപ്പൊഴും നാവിന്നു പൊയിട്ടില്ല... ആതിര വേക്കെഷനനു പൊയപ്പോ തന്നോട് പറഞ്ഞില്ല, അതുകൊണ്ടു രണ്ടു ദിവസം അവളൊട് മിണ്ടില്ല.. കണക്കു ഇത്തിരി വിഷമാണു.. രൈഹനത്തീനൊടു ചൊദിച്ച് ഒന്ന് പഠിക്കണം.. എന്നിട്ട് വല്യ ആളായി അച്ചന്റെ കഷ്ട്ടപ്പാടെല്ലാം മാറ്റണം.. അവളോരൊന്ന് ചിന്തിച്ച് ഇരുന്നപ്പോഴെക്കും
 ടൌൺ എത്തി.. ഹൊസ്റ്റലിൽ നിന്ന് ഇവിടെ അളു വന്നു നിക്കൂന്നല്ലേ അച്ഛൻ പറഞ്ഞേ.. അവൾ നോക്കിയപ്പോൾ ഒരു പ്രായം ചെന്ന ആൾ വന്നു... " എന്നെ രവി പറഞ്ഞു വിട്ടതാ..."  അതും പറഞ്ഞു അയാൾ ഒരു ചുവന്ന മരുതി ക്കാറിന്റെ അടുത്തെക്കാണു പോയതു... അച്ചന്റെ പ്രായമുള്ള മനുഷൻ അല്ലേ പേടിക്കാതെ അവൾ ആ കാറിൽ കയറി. കാറിന്റെ വേഗത തീർന്നതു ഒരു ഹോട്ടലിന്റെ മുൻപിൻ ആണു.. അയാൾ കൊണ്ടു പൊയതു ഒരു മുറിയിലേക്കും.. മുറിയിലുള്ള ആളെ കണ്ടപ്പോൾ അവൾക്ക് സമാധാനമായി..

ഡോക്ടർ ഗോവിന്തൻ നായർ.. തന്റെ അമ്മയെ മരണത്തിൽ നിന്നും രക്ഷിക്കുന്ന ആൾ.. ഡോകടർ അകത്തേക്കു വരാൻ പറഞ്ഞു. ചെന്ന ഉടനെ അയാൾ അവളെ കടന്നു പിടിച്ചു. അരക്കെട്ടിലൂടെ കൈയ്യിട്ട്.രേവതിയെ തന്നോടു ചെർത്തു....അവൾ കുതറി ഓടുവാൻ നോക്കിയെങ്കിലും നടന്നില്ല.. അവൾ നിലവിളിച്ചു കൊണ്ടു അയാളുടെ കൈ കടിച്ചു മുറിച്ചു.. വേദന എടുത്ത ആ കിളവൻ അവളെ നിലത്തേക്കേറിഞ്ഞു...  എന്നിട്ട് അയാൾ  ആക്രോശിച്ചു...  
"എടി മറ്റവളെ... നിന്റെ തന്തക്കു രൂപാ എട്ടു ലക്ഷം... കൊടൂത്തിട്ടാ നിന്നെ വാങ്ങിയേ... "
അതു കേട്ടത്തോടെ രേവതി ഞെട്ടി പൊയി.. ഒരു മകളും കേൾക്കാൻ ഇടയില്ലാത്ത ഒന്ന് !  ജനിപ്പിച്ച അച്ചൻ തന്നെ വിറ്റിരിക്കുന്നു...

അപ്പോഴേക്കും മൂന്നു പേർ കൂടി മൂറിയിലേക്ക് വന്നു. അവർ അവളെ തറയിലിട്ട് ചവിട്ടി.. രണ്ടു പേർ കൈകളിൽ ചവിട്ടിപ്പിടിച്ചു നഗ്നയാക്കി, ആ നഗ്നതയിൽ അവർ സിഗരറ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ചു.. ആ വേദന കണ്ട് ചിരിച്ചു രസിച്ചു.. ഉറക്കെ കരഞ്ഞ അവളുടെ വായിൽ മഞ്ഞ ഷാൾ കുത്തി നിറച്ചു...
 ആശുപത്രിക്കിടക്കയിൽ അവളുടെ അമ്മ വേദനിക്കുന്നു.. അതിനു പകരമായി അവൾ ഇവിടെ വേദനിക്കപ്പെടുന്നു.. 
 
രവി  ആശുപത്രിയുടെ വരാന്തയിൽ എയിഡ്സ് ബാധിച്ച് കൈകാലുകൾ പുഴുത്ത് ഒരു വൃദ്ധ കിടക്കുന്നത് കണ്ടു... അവർക്ക് തന്റെ മകളുടെ മുഖഛായ ഉള്ളതായി അയാള്‍ക്ക്‌ തോന്നി.. 

37 comments:

 1. പ്രിയപ്പെട്ടവരേ ...ഈ കഥ ആരെയും വേദനിപ്പിക്കാന്‍ അല്ല ...ഇത് അശ്ലീലമെന്നു തോന്നുന്നു എങ്കില്‍ ക്ഷമിക്കുക....പീഡനം എന്ന് നമ്മള്‍ പറയുന്നു എങ്കിലും ..ഒരു കുട്ടിയും അനുഭവിക്കുന്ന വേദന തുറന്നു പറഞ്ഞു എന്ന് മാത്രം ..ഒരു വാക്ക് മാത്രമല്ല ...അത്
  സ്നേഹത്തോടെ ....
  പൈമ ..

  ReplyDelete
 2. മനസ്സിന്റെ ഉള്ളിൽ എന്തോ ഒരു ഇത്,,
  ഒരു വല്ലായ്മ
  ടെൻഷൻ മാറ്റിവെച്ച് അല്പം ചിരിക്കാനായി ഒന്ന് അയച്ചുതരുന്നുണ്ട്.

  http://mini-mininarmam.blogspot.com/2011/11/blog-post.html

  ReplyDelete
 3. മനുഷ്യന്‍ മൃഗത്തെക്കാളും അധപ്പധിച്ചുപോയാലുള്ള അവസ്ഥ,അതില്‍ കുടുതലോന്നും പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല

  ReplyDelete
 4. പീഡനപര്‍വ്വം.. ഭാര്യക്ക് വേണ്ടി മകളെ കുരിതി കൊടുക്കുക. അസംഭവ്യം. ഭാര്യയെ സ്നേഹിക്കുന്നുവെങ്കില്‍ മകളെയും അയാള്‍ സ്നേഹിക്കുന്നുണ്ടാകും. പക്ഷെ ഇതിലെ കഥാ തന്‍തു ഈ അടുത്തിടെയായി നടന്ന ദുഷിച്ച ചില സംഭവങ്ങള്‍ക്കെതിരിലുള്ള പ്രതിഷേധമായി കണക്കാക്കുന്നു. അഭിനന്ദനങ്ങള്‍..

  ReplyDelete
 5. ജെഫു പറഞ്ഞത് പോലെ ഭാര്യക്ക് വേണ്ടി മകളെ വില്‍ക്കുക എന്നത് അസംഭവ്യം...അടുത്തിടെ നടന്ന ചില സംഭവങ്ങള്‍ ഇതില്‍ കാണുന്നുണ്ട്... എന്നു മാത്രം...
  പൈമയുടെ പതിവ് നിലവാരമില്ലാത്ത ഒരു രചന..


  ഇനിയും എഴുതുക....ആശംസകള്‍..

  ReplyDelete
 6. വേദനിപ്പിചെങ്കിലും ഇതില്‍ ഒരു സത്യമുണ്ട്, ഇന്ന് നാം കാണുന്ന ചില കാര്യങ്ങളുടെ ...
  അല്ലെങ്കില്‍ മനുഷ്യന്‍ ചില സമയങ്ങളി നിസ്സഹയരാവുന്നത്

  ReplyDelete
 7. ജെഫു ..ഞാന്‍ ഉദ്ദേശിച്ചത് ...ഇപ്പോഴത്തെ...ചില അവശതകള്‍ കാണിച്ചു എന്ന് മാത്രം അതിനു ഒരു കാരണവും ..

  ReplyDelete
 8. അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി ...

  ReplyDelete
 9. ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ചില സത്യങ്ങള്‍.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 10. മിനി ടീച്ചര്‍ നന്ദി ...വേദന ..
  അതാണ് ഞാന്‍ ഉദ്ദേശിച്ചതും ...
  ഇടശ്ശേരി നമ്മള്‍ ചിന്തികേണ്ടത് തന്നെ പീഡനം എന്ന് കേട്ടാല്‍ കുളിര് കോരുന്ന കിളവന്‍മാര്‍ നമുക്കിടയില്‍ ഉണ്ട് ...നന്ദി
  ജിഫു സംഭവിക്കാം ...സാത്യത ഉണ്ട് ..നന്ദി
  ഖാട് ..നന്ദി ..ഇത് പോട്ടെന്നേ..സുപ്പെര്‍ കഥയുമായി പൈമ വരുന്നുണ്ട് ....അടുത്ത ആഴ്ച ..നിരാശ വേണ്ട നന്ദി
  ഷാജു ഒന്നറിയുക ..അടിച്ചമര്‍ത്ത പെടുന്നവന്റെ വേദന ...മുതലാളിത്യ ഭരണം ഇപ്പോഴും കേരളത്തില്‍ ഉണ്ട് ...നന്ദി
  കുസുമം ..ചേച്ചി എനിക്ക് ആശ്വാസമായി ..ബ്ലോഗ്ഗിനിമാര്‍ എന്ത് കരുതുമെന്നയിരുന്നു ..
  നന്ദി ..കാരണം ..ഇതും ഒരു പീഡനം ആണല്ലോ ?

  ReplyDelete
 11. പണ്ടത്തെ മലയാള സിനിമപോലെ ..ദുഷ്ടന്മാരെ മാക്സിമം ദുഷ്ടന്മാരാക്കുകയാണല്ലോ രീതി ..:)

  ReplyDelete
 12. മകളെ വിറ്റ് കാശാക്കുന്ന ദുഷ്ടന്മാര്‍ ലോകത്ത് പെരുകുന്നു. മനസ്സില്‍ തട്ടുന്ന കഥ.

  ReplyDelete
 13. മദ്യപാനമാണ് മക്കളെ പീഢിപ്പിക്കുന്നതുനും, വില്‍ക്കുന്നതിനും പ്രധാനമായ ഒരു കാരണം. വീട് വിറ്റാലും, ശരീരാവയവങ്ങള്‍ വിറ്റാലും, ഭാര്യയെ രക്ഷിക്കാന്‍ ഒരാള്‍ സ്വന്തം മകളെ വില്‍ക്കില്ല എന്ന് തന്നെയാണ് എന്റേയും അഭിപ്രായം.

  ReplyDelete
 14. നല്ലത്:-
  നല്ല ചിന്ത .
  ചെറുകഥയുടെ പൂര്‍ണ്ണതയുള്ള ക്രാഫ്റ്റ്‌.
  ഡോക്റ്ററെ ഉള്‍പ്പെടുത്തിയ നല്ല ക്ലൈമാക്സ്.
  അശ്ലീലത അനുഭവപ്പെടുന്നില്ല.
  ഉദ്ദേശിച്ച വേദന വായനക്കാര്‍ക്ക് പകരാന്‍ കഴിഞ്ഞു.

  മോശം:-

  ഭാര്യയെ രക്ഷിക്കാന്‍ തക്കവണ്ണം മനസാക്ഷി ഉള്ളയാള്‍ മകളെ വില്‍ക്കാന്‍ തയ്യാറാവും എന്നാ ലോജിക് അത്രക്ക് അങ്ങ് ദഹിക്കുന്നില്ല.

  അക്ഷരത്തെറ്റ് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്.

  ReplyDelete
 15. രമേഷേട്ടാ ...മലയാള സിനിമ പോലെ ..അവസാനം ഒരു കഴുകന്‍ എലിയെ പിടിക്കുന്ന സീന്‍ ഓര്‍ക്കുക ...നന്ദി ട്ടോ ..
  കേരളദേശം ..നന്ദി ഇനിയും വരണേ...
  ഷബീര്‍ ...ഭാര്യയാണ് ആദ്യം ഉണ്ടായതു ..അപ്പൊ എങ്ങനെ? ഉണ്ട് ..
  പിന്നെ മനുഷന്‍ അല്ലേ ..സംഭവിക്കാം ..വന്നതിലും കാമേറ്റിത്തിനും നന്ദി
  പൊട്ടന്‍ ..വായനക്കാരാ...ഡോക്റ്റര്‍ എന്നതിന് രണ്ടു ആര്തമാണ് ഞാന്‍ ഉദ്ദേശിച്ചത് ഒന്നേ വയസ്സന്‍ മാരുടെ ആക്രാന്തം ,രണ്ടു മുതലാളിത്യം ഭരണം ...അത് പ്രത്യേകം മനസ്സിലാക്കി വായിച്ചാ ..മാഷിന് ..നല്ല വായനക്കുള്ള അവാര്‍ഡ് തരുന്നുണ്ട് ..പിന്നെ പീഡനം എന്ന് പറയാനും ..ചിലര്‍ക്ക് അത് വായിച്ചു ..കുളിര് കൊരാനും സാധിക്കും എന്ന ആ കുട്ടിയുടെ വേദന ആരെങ്കിലും അറിയുന്നുണ്ടോ? ഈ ഫെമിനിസം കളിച്ചു അടുക്കളയില്‍ കയറാതെ നടക്കുന്ന സ്ത്രീ കള്‍ പോലും ...പേപ്പറില്‍ വാര്‍ത്ത‍ വരുമ്പോള്‍ ചാന്നലുകര്‍ക്കും പത്രക്കാര്‍ക്കും ..റേറ്റ് കൂടും ...എന്നാ ആ വേദനയുടെ റേറ്റ് ആര് നോക്കും ..
  നന്ദി പൊട്ടന്‍ മാഷേ ...

  ReplyDelete
 16. ഒരച്ഛനും ചെയ്യാന്‍ പാടില്ലാത്ത ഒന്ന് എന്നെ ഇതിനെ കുറിച്ച് പറയാന്‍ ഒള്ളൂ

  ReplyDelete
 17. കഥ തീരെ ഇഷ്ടമായില്ല, സമാന സംഭവങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുന്നുവെങ്കിലും ഇത് കുറെ എക്സ്ട്രീം ആണ്. തുറന്നു പറഞ്ഞതില്‍ മുഷിയരുത്.

  ReplyDelete
 18. ഒരു തന്ത കൂടിയായ എനിക്ക് ഒന്നും പറയാന്‍ തോന്നുന്നില്ല...കഷ്ടം..

  ReplyDelete
 19. സാധിക്കില്ല എന്നോണ്ടോ ?കൊമ്പ നമ്മള്‍ ഇങ്ങനെ സംഭവങ്ങള്‍ കേള്‍ക്കരുണ്ടല്ലോ ?..നന്ദി
  വി പി സര്‍ നന്ദി തുറന്നു പറഞ്ഞതിന് ...ഒരു പക്ഷെ അവസാന ഭാഗം ആക്കം അങ്ങനെ തോന്നിയത് നന്ദി .

  ReplyDelete
 20. പോസ്റ്റ്‌ നന്നായിട്ടുണ്ട്. പക്ഷെ കാര്യങ്ങള്‍ പറയുന്നത് ലേശം കുടിപോയോ എന്ന് സംശയം. എങ്കിലും ഇതു ഇന്നത്തെ കാലത്തിന്റെ ഒരു നേര്‍കാഴ്ച ആണ്.അഭിനന്ദനങ്ങള്‍.....

  ReplyDelete
 21. ഭാന്ത്‌ പിടിപ്പിക്കുന്ന കാഴ്ചകള്‍ നാം ദിവസേന കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

  ReplyDelete
 22. സമകാലിക സംഭവങ്ങൾ ഉണ്ടെങ്കിലും അല്പം കടുപ്പം കൂടിപ്പോയി.
  ഒരു കഥ എന്ന രീതിയിലാണെങ്കിൽ എഴുത്ത് അല്പം കൂടി മെച്ചപ്പെടാനുണ്ട്. അക്ഷരത്തെറ്റുകളുടെ കാര്യം പ്രദീപ് ശ്രദ്ധിക്കാത്തത് കഷ്ടമാണ്.

  ReplyDelete
 23. നമ്മുടെ കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ അതി ഭാവുകത്വം ഉണ്ടെന്നു തോന്നുന്നില്ല...പോസ്റ്റ്‌ നന്നായി പ്രദീപ്‌

  ReplyDelete
 24. വിഷയം നന്നെങ്കിലും പറഞ്ഞുതീര്‍ക്കുവാനുള്ള അടങ്ങാത്ത വെമ്പല്‍ കാണുന്നു.

  ഇത്തരം ഞെട്ടലുളവാക്കുന്ന എത്രയോ കാഴ്ചകള്‍ നമുക്കുചുറ്റും.

  ReplyDelete
 25. ഷാനവാസ്‌ ഇക്ക അഭിപ്രായം അറിയിച്ചതില്‍ നന്ദി
  അരുണ കിരണങ്ങള്‍ ..സ്വെകരിക്കുന്ന്നു ..സന്തോഷം ..
  രംജി സര്‍ ..നന്ദി ഇനിയും വരിക ..
  അലി നാട്ടുകാരാ...അക്ഷരത്തെറ്റ് മാറ്റാന്‍ നോക്കുന്നുണ്ട് ..
  എന്ത് ചെയ്യാം ഭൂതം പോണില്ല ..നന്ദി ..
  ദുബായ് ക്കാരന്‍ നന്ദി
  മനോചെട്ട ...അഭിപ്രായം ത്തിനു നന്ദി ...shramikkam

  ReplyDelete
 26. enthu parayanna.... ellam kalathinte kalikal :)

  ReplyDelete
 27. പെട്ടെന്ന് പറഞ്ഞു തീർത്തപോലെ തോന്നി..

  ReplyDelete
 28. ഈശ്വരാ ! അയാളും ഒരച്ഛനോ !!

  ReplyDelete
 29. Dear Pradeep...ഇവിടെ വരാന്‍ വൈകി ട്ടോ .ക്ഷമിക്കണേ ...
  'അവസ്ഥാന്തരം' മുഴുവന്‍ വായിച്ചു.കാമ്പുള്ള രചന.വര്‍ത്തമാന കാല ജീവിത പരിസരത്തു നിന്നും ചീന്തിയെടുത്ത ജീവിതങ്ങള്‍.എന്തു ചെയ്യാന്‍ ?കിഡ് നി വിറ്റും മക്കളെ ബലി കൊടുത്തും ചിലര്‍ 'ജീവിക്കുന്നു'!!ഇപ്പോള്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകിക്കൊണ്ടിരിക്കുന്നു.ധര്‍മം അധ:പ്പതിച്ച ഒരു കാലഘട്ടം ഇത് പോലെ ഉണ്ടായിടുണ്ടോ?

  ReplyDelete
 30. സ്വന്തം മക്കളെ വിറ്റു കാശാക്കുന്ന അച്ഛന്മാര്‍ ഈ ഭൂമിക്ക് തന്നെ ഭാരമാണ് ...കാശ് കൊടുത്തു പ്രലോഭിപ്പിച്ചു നമ്മുടെ പെണ്‍കുട്ടികളെ സൂക്കേട്കാരാക്കുന്നതെന്ടിനു വേണ്ടി ? ഇത്തരം വാര്‍ത്തകള്‍ നിത്യവും കേട്ടുവരുന്നു ഇതിന്നൊരു അവസാനമില്ലേ ?

  ReplyDelete
 31. ee dhushicha kalatthinte chithram.

  ReplyDelete
 32. വായിച്ച എല്ലാവര്ക്കും നന്ദി ...
  കുട്ടി മാഷേ വൈകിയിട്ടില്ല ..മാഷിന്റെ വരവും കാത്തു ഇരിക്കുകയായിരുന്നു ..
  സന്തോഷം ...
  ജാബിര്‍ സന്തോഷം ..ഉണ്ട് ട്ടോ
  പഥികന്‍ ഇനിയും വരണേ..കുടുതല്‍ എഴുതിയാല്‍ ചെലപ്പോ പ്രശ്നമാകും അതാ ..
  ലിപി ചേച്ചി ..നന്ദി
  കൊച്ചുമോള്‍ ...നമ്മള്‍ ചിന്തിക്കേണ്ട കാലം കഴിഞ്ഞു ..നന്ദി
  വരുണ്‍ നന്ദി എവിടെ അല്‍പ സമയം ചിലവഴിച്ചതിനു ..

  ReplyDelete
 33. പ്രദീപിനോട് ദൈവം ക്ഷമിക്കട്ടെ..

  ReplyDelete
 34. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിലനില്‍ക്കുന്ന ദുഷിച്ച വ്യവസ്ഥിതികളെ, സാംസ്കാരിക ജീര്‍ണ്ണതകളെ, പരസ്യമായി വെളിപ്പെടുത്തിക്കൊണ്ട്‌ ഒരു സ്വന്തം ലേഖകന്‍ പത്രത്തില്‍ കൊടുത്ത ഒരു പൊളിച്ചെഴുത്താണിത്‌. ഈ വാര്‍ത്തയിലൂടെ അങ്ങാടിയില്‍ കാണപ്പെട്ട വ്യവഹാരങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്‌. വായിച്ചവര്‍ക്ക്‌ സംഭവങ്ങളുടെ ഗാംഭീര്യം അണുതെറ്റാതെ ഗ്രഹിച്ചെടുക്കാം. കൂട്ടത്തില്‍ ഒരു വായനക്കാരനായ ഞാനും പലതും ഗ്രഹിച്ചു.
  കണ്ടു: ഒരു അങ്ങാടിപ്പുറക്കാഴ്ച. കാമ ഭ്രാന്തനായ ഒരു ഡോക്ടരുടെ പാരവശ്യം. രോഗാതുരയായ ഒരമ്മ. സഹധര്‍മ്മിണിയെ രക്ഷിക്കാനുള്ള പങ്കപ്പാടില്‍ ബുദ്ധിഹീനനായി മകളുടെ ചാരിത്രം ചികിത്സയ്ക്കുള്ള പ്രതിഫലമാക്കി ഭിഷഗ്വരനു കൈമാറുന്ന ഒരു പിതാവ്‌.
  പക്ഷെ കാതലായ പലതും ചിരട്ടയ്ക്കുള്ളില്‍ ഫലവത്താകാതെ വരണ്ടു കിടക്കുന്നു. ചാരിത്രത്തിന്ന്‌ അമ്മയുടെ ജീവനേക്കാള്‍ വിലയുണ്ടെന്നോ ഇല്ലെന്നോ പറയേണ്ടവന്‍ ഞാനല്ല. കഥാകാരനാണ്‌. അപശപ്തമായ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക്‌ വിരല്‍ചൂണ്ടുക ഒട്ടും എളുപ്പമല്ല എന്ന്‌ കഥാകാരന്‍ മനസ്സിലാക്കാനുണ്ട്‌. അതിന്‌ മനുഷ്യവികാരങ്ങളുടെ നാനാ തലങ്ങള്‍ ഒരു മനശാസ്ത്രജ്ഞനെപ്പോലെ ഉള്‍ക്കണ്ണാല്‍ തപ്പണം.
  നീതിന്യായ കോടതിയില്‍ തെറ്റുകാരാരെന്ന്‌ കണ്ടെത്തണം. അതിനു ശേഷമാവാം കുറ്റാരോപണം. ചെകുത്താനെ പെട്ടെന്ന്‌ കണ്ടെടുക്കാം പക്ഷെ അതാരെന്ന്‌ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഉപാധി കഥാകാരന്റെ കൈക്കലാണെന്ന്‌ ഓര്‍ക്കുക. ഈ ദൗത്യനിര്‍വഹണത്തില്‍ കഥാകാരന്‍ അമ്പേ പരാജയപ്പെട്ടുകാണുന്നു.

  ReplyDelete
 35. അതിഭാവുകത്വം തോന്നുന്നില്ല. കാരണം, പണത്തിന് വേണ്ടി മകളെ വിറ്റ അപ്പന്‍മാരുടെ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. പക്ഷെ, അതിന് സെന്‍റിമെന്‍റ്സില്‍ പൊതിഞ്ഞ ഒരു ന്യായീകരണം കൊടുത്താലും ആ അച്ഛനെ ന്യായീകരിക്കാന്‍ കഴിയില്ല. പിന്നെ, ഒരു കാര്യത്തില്‍ പ്രദീപിനോട് ക്ഷമിക്കാന്‍ കഴിയില്ല. അക്ഷരത്തെറ്റ്. പോസ്റ്റിടാനുള്ള വെപ്രാളത്തിന് അക്ഷരത്തെറ്റുകള്‍ താങ്കള്‍ കാര്യമാക്കുന്നതേയില്ല. മൂന്നോ നാലോ ആവര്‍ത്തിയെങ്കിലും വായിച്ചിട്ട് മാത്രമേ പോസ്റ്റ് ചെയ്യാവൂ. അല്ലെങ്കില്‍ അതൊരു ശീലമായി, താങ്കള്‍ ഈ കാര്യത്തില്‍ കുപ്രസിദ്ധി നേടി, എഴുതുവാനുള്ള അത്ഭുതകരമായ കഴിവിനെ താങ്കള്‍ ഇതിലൂടെ നശിപ്പിക്കും. അതുണ്ടാവരുത്. കാരണം, താങ്കളില്‍ ഒരു നല്ല എഴുത്തുകാരനെ കാണുന്നുണ്ട്. :-)

  ReplyDelete
 36. വിഷയം അതി തീവ്രം....എഴുതാൻ നല്ല കഴിവുള്ള പ്രദീപ് അതിങ്ങനെ എഴുതിയാൽ പോരാ എന്നാണ് എനിയ്ക്ക് തോന്നുന്നത്.

  ReplyDelete