Friday, November 11, 2011

മരണത്തിന്റെ രുചിയും ഗുണവും ....


പ്രിയപ്പെട്ട ഡോക്ടര്‍ ...
 കത്ത് കിട്ടിക്കഴിയുമ്പോള്‍ ഞാന്‍ ലോകത്ത് ഉണ്ടാവില്ല.എന്നാല്‍ ഇതൊരു മരണക്കുറിപ്പായി കാണേണ്ട കാരണംകഴിഞ്ഞ രണ്ടു തവണയും ഇതുപോലെ
ആത്മഹത്യ ചെയ്യാന്‍ രണ്ട് കത്ത്എഴുതി ഇറങ്ങീതാ  ...ആദ്യത്തേത് വാടകവീട് എടുത്ത് തൂങ്ങി മരിക്കാനയിരുന്നു. പിന്നെഓര്ത്തപ്പോ പ്രേത ഭയം കാരണം ചിലര്പിന്നെ  വിട്ടില്‍ താമസിച്ചില്ലെങ്കിലോ ?ചിലപ്പോ സ്ഥലത്തിന്റെ വിലയും കുറയും.എന്റെ മരണം ആവര്ക്ക് ഒരു ദ്രോഹമാകരുതല്ലോ ..രണ്ടാമത്തേത് ആഴമുള്ള കിണറില് ചാടി മരിക്കാന്ആയിരുന്നു.  അതിനൊരു  കിണറുംതെരഞ്ഞെടുത്തുപക്ഷെ... ഒരു മൂന്നുവയസ്സുകാരിയെ സ്വന്തം അച്ഛന്‍ പീഡിപ്പിച്ചുകൊന്നിട്ടത് അതിലായിരുന്നു.എന്റെ മരണം കാരണം  പിഞ്ചു പ്രേതാത്മാവിന്  ദുഷ്പ്പേര് ഉണ്ടാകും. പ്രേതബാധയെന്നോഎന്നോ മറ്റോ പറഞ്ഞു ..പിന്നെ ഇല്ലാഹോമങ്ങളുടെ പേരുപറഞ്ഞുകള്ളത്തതന്ത്രിമാര് പണ പിടുങ്ങും. നാട്ടില് സ്വസ്ഥമായി മരിക്കാന്   പോലും ഒരു പുരുഷന്ആവകാശമില്ലേ?

   കത്ത് ഇങ്ങനെ വിശദമായി എഴുതാന്കാരണം മറ്റൊരു കത്ത് ഇനിഉണ്ടാവില്ലെന്നതുകൊണ്ടാണ് .ഞാന്‍ ഒരുഗ്രാഫിക് ഡിസൈനര്‍ ആണ് .കുറച്ചു നാള്ദുബൈയില്‍ ഉണ്ടായിരുന്നു.കിട്ടിയദിര്ഹംസ് മുഴുവന്‍ വീട്ടിലേയ്ക്ക്അയച്ചുകൊടുത്തു.മടങ്ങി വന്നപ്പോള്‍ NRI അക്കൌണ്ട് നോ ബാലന്സ്. അതുകണ്ടവിട്ടുക്കാര്ക്ക് എന്നെ വേണ്ടാതായി.ചേട്ടാ ചേട്ടാന്ന് വിളിക്കുമ്പോഴും മറ്റ്കാമുകന്മാരെ  ആലിംഗനം ചെയ്യുകയായിരുന്നു എന്റെ കാമുകി.
          അല്പം ആശ്വാസത്തിനണ് ബ്ലോഗ്തുടങ്ങിയത്. നിയമസഭയില്നടക്കുന്നതിനേക്കാള്  ഭയങ്കര തല്ലാ ബ്ലോഗ്ഗില്.നിയമസഭയില്‍ നേതാക്കന്‍മാര്‍ക്ക്  ഒരുകള്ളച്ചിരിയെങ്കിലും ഉണ്ട്.ബ്ലോഗ്ഗില്‍ ചിരിപോയിട്ട് ചിലര്ക്ക് മുഖംപോലുമില്ല..എന്നാലും ഞാന്‍ മരിച്ചാല്ചിലര്‍ എനിയ്ക്കുവേണ്ടി പോസ്റ്റ്ഇടുവയിരിക്കും.പത്തു മൂന്നൂറു കമന്റ്പ്രതീഷിച്ച്. ഇത്രയും എഴുതി കത്ത്നിര്ത്തുന്നു
  സ്വന്തം ....സുരേഷ്

നല്ല ചൂടുണ്ട്.ഓരോ കിനാവ് കണ്ട് വെയില്കൊണ്ട് മെല്ലെ നടന്നു.മരണത്തെപറ്റി നട്ടുച്ചയ്ക്ക് കിനാവ് കാണുന്ന ആദ്യത്തെആള്‍ ഞാനായിരിക്കും.നല്ല ഒരു കത്തിവാങ്ങണം.രമ്പ് മുറിച്ച് മുറിവിടണം.വേദന ഉണ്ടാവണം. എന്നാലെമരണത്തിന്റെ രുചി അറിയാന്‍ പറ്റു.ചോരനിറയാന്‍ ഒരു ബക്കറ്റ് അടുത്തുവയ്ക്കണം.അല്ലേല്‍ റൂം ബോയിക്ക്‌ പണിയാകും.മരണംആര്ക്കും ഒരു ബുദ്ധിമുട്ട്വരുത്തരുത്.ഏതായാലും ഒരു ഓട്ടോപിടിക്കാം. റോഡിലെ ഗട്ടറൊക്കെ ചാടിഅവിടെ ചെല്ലുമ്പോഴേക്കും  എന്റെ കഥതീര്ന്നിരിക്കും. അപ്പൊ പിന്നെ കത്തീംവേണ്ടി വരില്ല. നാട്ടില്‍ ഗട്ടര്‍ ഇല്ലാത്തറോഡ്‌ നേതാക്കന്‍മാരുടെ വീടിന് മുന്നില്‍മാത്രാ...കുറച്ചു നേരം കഴിഞ്ഞിട്ടും ഓട്ടോകിട്ടിയില്ല ...ഹര്ത്താല്ആണ്.എനിക്കേതായാലും സന്തോഷമായി.ഹര്ത്താല്‍ ദിവസത്തില്‍ റോഡ്‌ കാണാന്‍ നല്ലരസമാ...തിരക്കൊന്നുമില്ലാതെ ..നടുറോഡില്ആകാശം നോക്കി കിടന്ന് കവിത വരെഎഴുതാം.
                     വെയില്‍ എന്റെനെറ്റിയിലും കഴുത്തിലും വിയര്്പു പടര്ത്തി.ശരീരത്തിലെ അവസാന വിയര്‍പ്പ്. മരിക്കുമ്പോള് ആരും വിയര്ക്കുകയില്ലല്ലോ ? മരണം ഒരു തരംമരവിപ്പല്ലേ...കുറച്ചു ദൂരം ചെന്നപ്പോ ഒരുകടലാസ് തുണ്ട് എന്റെമുന്നിലേയ്ക്കുചാടി.എവിടെ നിന്നെന്നറിയാന്‍  ഞാന്‍ മുകളിലേലേയ്ക്ക് നോക്കി. കെട്ടിടത്തിന്റെ രണ്ടാമത്തെനിലയില്‍ നിന്നാണ്.ഒരു പെണ്ണ് കൈനീട്ടിഎന്തോ പറയുന്നുണ്ട്. കടലാസ്വായിക്കാനാണ്.
                    ഞാന്‍ ഇവിടുത്തെവേലക്കാരിയാണ്. മുതലാളി എന്നെപൂട്ടിയിട്ടിരിക്കുകയാണ്.ഭക്ഷണം തന്നിട്ട്ഒരാഴ്ച ആയി.അടിക്കേം ചെയ്യും എന്നെരക്ഷിക്കണം ....
ങ്ങി ii മുഖം ഒരു സൈഡ് വീർത്ത്നീരുവച്ചിരിക്കുന്നു. മുന്‍വരിയിലെ  ഒന്നോരണ്ടോ പല്ലുകളില്ല. വലത്തേ കവിളത്ത്എന്തോ കൊണ്ട് പൊള്ളിച്ച പാടുണ്ട്.
എന്തായാലും മരിക്കണം. ഇവളെരക്ഷപ്പെടുത്തിയിട്ടാണെങ്കില്‍ ...മരണത്തിന്റെ രുചി ഒന്നുകൂടിയാലോ? ഞാ പോലിസിനെഅറിയിച്ചു.പെണ്ണുകേസ്സയാതുകൊണ്ട്പോലീസ് പെട്ടെന്നെത്തി.

പോലിസ് ഇവളെ നീ നോക്കുമോ?ഞങ്ങകൊണ്ടുപോണോ?
അവ : പോലീസുകാര്‍ എന്നെകൊണ്ടുപോയാ ....ഇവരെന്നെപീഡിപ്പിക്കും.പത്ത് പതിമൂന്നുപേരുണ്ട്.നാളെ എന്റെ ശവം ഉറപ്പ്.ഇനി നിങ്ങളാണ് കൊണ്ടുപോകുന്നതെങ്കില്‍  എന്തെങ്കിലും..ചെയ്താത്തന്നെ അത്  പീഢനംആകുന്നില്ല.

ഞാ ശരി എന്റെ കൂടെ പോരൂ...
ഞങ്ങള്‍ നടന്നു.അതിനിടയി ഞാ എന്റെയാത്രയുടെ ലക്ഷ്യത്തെപ്പറ്റി പറഞ്ഞു.

അവ എനിക്കും ഒരു കത്തി വാങ്ങിച്ചോ..
ഞാ അതെന്തിനുനിന്നെ രക്ഷിച്ചത്എന്തിനു?
അവ മുതലാളി എന്നെകൊല്ലുകയാണെങ്കില്‍ ..അടിമയായിട്ടാണ്മരിക്കുന്നത്. എന്നാ ഇപ്പോ എനിയ്ക്ക് സ്വാതന്ത്യം കിട്ടി ഞാഞാനാ യിട്ടാ..മരിക്കുന്നേ....സ്വാതന്ത്രതിന്റെരുചി അറിഞ്ഞു.

ഞാ :എന്റെ 65 സെന്റും വീടുംനിനക്കുതരാം...
അവ അതു വേണ്ടാ..അപ്പോ ഞാ നിങ്ങടെഅടിമയായില്ല്ലേ...
ഞാ എല്ലാ സ്ത്രീകളും ഏതെങ്കിലും  ഒരുപുരുഷന്റെ അടിമയല്ലേ....

അവ :  അതിന് താലീന്നൊരു ബന്ധനം അല്ലബന്ധം ഉണ്ടല്ലോ...നിങ്ങ എനിക്കൊരു ജോലിവാങ്ങി തരണം.
ഞാ :മരിക്കാ ഇറങ്ങീതാ....ഞാ
അവ :നിങ്ങളിപ്പോള്‍മരിക്കരുത്..കൊലപാതകകുറ്റം എന്റെ മേവരും...

    എന്റെ മരണം മറ്റൊരുളാൾക്കും ദ്രോഹംആകരുതല്ലോ..
ഞാ  മരണത്തി നിന്നും  പിന്‍മാറി.
പിറ്റേന്ന് രാവിലെ തന്നെ ജോലിഅന്വേഷിച്ചിറങ്ങി ഹനുമാന്‍ കോവിലിലുംശിവക്ഷേത്രത്തിലും പ്രത്യേകം പ്രത്യേകംഅര്ച്ചനകള്‍ നടത്തി ഓരോ ചരടുകള്‍ വാങ്ങികൈയ്യിലും കെട്ടി ...ഒന്നുരണ്ടിടത്ത് ജോലിഅന്വേഷിക്കുകയും ചെയ്തു.
അവള്‍ നിങള്‍ മരിച്ചാല്‍  മരണംഎപ്പോഴും എന്നെ അലട്ടികൊണ്ടിരിക്കും...നമ്മുക്ക് ഒരുമിച്ച് ജിവിച്ചൂടെ ...
ഞാന്‍ ആലോചിച്ചു ...ഇവള്ക്ക് ഒരുജീവിതമാകും ...ബന്ധുക്കള്ഇല്ലാത്തതിനാല് വേറെശല്യം ഒന്നും  ഉണ്ടാവില്ല...

അവളുടെ വിരലുകളില്  ഞാന്‍ വിരലുകള്കോര്ത്തു  വിരലുകള്ക്ക് നല്ല നീളംഉണ്ടായിരുന്നു ...ശംഖിനി വര്ഗത്തില്പ്പെട്ടപെണ്ണായിരുന്നു അവള്
വിശ്വസിക്കാന്‍ പറ്റിയവള്‍.കഴുത്തില്മൂന്നു വരികള്‍ തെളിഞ്ഞുകാണാമായിരുന്നു.അവള്‍ക്ക് വസ്ത്രങ്ങള് വാങ്ങാന് തുണിക്കടയിലേയ്ക്കുചെന്ന് ോഡ് ക്രോസ് ചെയ്യുന്ന സമയത്ത് ഒരു ടിപ്പര് ലോറി  വന്ന് എന്നെഇടിച്ചുത്തെറിപ്പിക്കുകയായിരുന്.ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്ന ഞാന്‍ ചിലര്‍ പറയുന്നത് കേട്ടു.
 ''ഈ ടിപ്പര്‍ ലോറി ജനസംഖ്യകുറയക്കുമല്ലോ. ഏതായാലും നാളെ നമ്മുക്കൊരു ഹര്ത്താല് പ്രതീഷിക്കാം...''
എനിക്ക് മരണത്തിന്റെ രുചി അറിയാന്‍ പറ്റി...ഹര്ത്താല് നടത്തി ചിലര്‍ക്ക് അതിന്റെ ഗുണവും ... 52 comments:

 1. ഈ ബ്ലോഗ്‌ ഒന്ന് നോക്കണേ നല്ല രസമുള്ള കവിതകള്‍ ഇതിലുണ്ട് ..നിരാശരാകേണ്ടി വരില്ല ...

  http://kavitha-spandhanam.blogspot.com/

  ReplyDelete
 2. ജീവിതത്തിന്റെ ഓരോ പോക്ക്..
  മരണത്തിന്റെ ഓരോ വരവ്...


  ആശംസകൾ

  ReplyDelete
 3. ആഗ്രഹിക്കാത്ത നേരത്തു അവന്‍ കടന്നു വരും... മരണത്തിന്റെ ഓരോ കളികള്‍....

  ReplyDelete
 4. രംഗബോധം ഇല്ലാത്ത കോമാളിയാണ് മരണം എന്ന് പറയാറുണ്ട്. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിന്നിടയിലാണ് ഈ മരണം. നന്നായി എഴുതി.

  ReplyDelete
 5. ജാബിര്‍ ആദ്യം തന്നെ ഓടി വന്നു വായിച്ചതിനു നന്ദി ....
  ലുട്ടു ...മരണം വാതില്‍ക്കല്‍ ഒരു നാള്‍ .......
  നന്ദി ....
  സംങ്ങല്പം ...കൊള്ളാമല്ലോ അല്ലേ ...ഇത് ഒരു പരീക്ഷണം ആയിരുന്നു ഹാസ്യം ക്ലിക്കിയോ ?
  കേരളദേശം ..രംഗബോധം ഇല്ലാത്ത കോമാളിയാണ് മരണം ഈ വാക്ക് എന്നെ ഒരു പാട് വെധനിപ്പിചിട്ടുന്ദ് ..
  എല്ലാവര്‍ക്കും നന്ദി

  ReplyDelete
 6. കൊള്ളാം ..ഇത് വായിച്ചിട്ട് ഒറ്റ വാക്കില്‍ ഒന്നും പറയാന്‍ കഴിയുന്നില്ല ..!

  ReplyDelete
 7. പ്രിയ പ്രദീപ്,ആദ്യത്തെ ഖണ്ഡം വായിച്ചപ്പോള്‍ തീര്‍ച്ചയായും പേടിച്ചുപോയി.രണ്ടാമത്തേതു കൂടി വായിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്‌.
  ഈ കഥ ജീവിതഗാന്ധിയാണ്.സംഭവലോകത്തിന്റെ ഒരു പരിഛേദവും.സുഗമമായ ശൈലി അഭിനന്ദനീയം.
  പിന്നെ ബ്ലോഗ്‌ അനുഭവത്തെക്കുറിച്ച് കുറിച്ച് എഴുതിയത് വളരെ നന്നായി.ആശംസകള്‍ !

  ReplyDelete
 8. പൈമ,
  പതിനൊന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഒരു പോസ്റ്റുമായി എത്തി. ചെറു നര്‍മ്മം മുതല്‍ " ശവത്തിന്റെ മരവിപ്പിനെ വിയര്‍ക്കായ്മ" ആക്കുന്നതുവരെയുള്ള എഴുത്തിന്‍റെ മര്‍മ്മം പിടിച്ചുള്ള കളി ഇഷ്ടായി.

  അവസാന ചില വരികള്‍ എവിടെയോ കേട്ടത് പോലെ തോന്നി.

  പക്ഷെ ഈ പോസ്റ്റ്‌ വായിക്കപ്പെടേണ്ട നല്ല ഒന്നാണ്.
  സമയമെടുത്താലും ഇത് പോലെ ശക്തമായി തിരിച്ചു വരിക.

  ReplyDelete
 9. വ്യത്യസ്തമായ ശൈലിയാണൂ, പ്രദീപിനു.

  മരണം പ്രതീക്ഷിയ്ക്കാത്ത സമയത്ത് കടന്നു വരുന്നു എന്നു മാത്രമാണോ ഇതിന്റെ സന്ദേശം? വേറെ എന്തോ കൂടെ താങ്കൾ ഉദ്ദേശിച്ചിട്ടുണ്ടെന്നു തോന്നുന്നു, എന്നാൽ അത് എനിയ്ക്ക് വ്യക്തമായില്ല..

  ഇനിയും എഴുതൂ...

  ReplyDelete
 10. വളരെ ഇഷ്ടായി ഈ എഴുത്ത്...........
  ഇന്ന് സമൂഹത്തിലെ ചില സത്യങ്ങള്‍ താങ്കള്‍ ഒരു ചെറിയ വിവരണത്താല്‍ ചിത്രീകരിച്ചു
  ആശംസകല്‍

  ReplyDelete
 11. ഇഷ്ടപ്പെട്ട എഴുത്ത്...

  ReplyDelete
 12. ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാ ആശംസകളും

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. ഫൈസു നന്ദി ...വാക്കുകള്‍ ഇല്ലാതാകുന്നത് ചിന്തകള്‍ക്ക് ഒഴുക്ക് ഇല്ലാതാകുമ്പോള്‍ ആണ് ...
  ഫേസ് ബുക്കില്‍ നിന്ന് ഇടെക്കു പുരതോട്ടു ഇറങ്ങു ഭായ് ...

  മുഹമ്മദ്‌ മാഷേ... വളരെ സന്തോഷം ...ഹാസ്യം ..എങ്ങനെയുണ്ട് ...ഇനിയും വരണേ...

  പൊട്ടന്‍ ..ഇത്രയേറെ ..ഭംഗിയയിത്റ്റ്..വായിച്ചു എന്നെ മനസ്സിലാക്കിയതില്‍ എങ്ങനെയാ നന്ദി പറയ്ക ....നന്ദി എന്തിനാ നമ്മള്‍ സഹോദരങ്ങള്‍ അല്ലേ ...ഇ അഭിപ്രായം കേട്ട് എന്റെ മനസ്സ് നിറഞ്ഞു ...

  അങ്കിള്‍ നേരത്തെ യാണല്ലോ ? നന്ദി ...

  ബിജു ..ഉദ്ദേശിച്ചത് ...ഒരു കോമഡിയ അതിന ബ്ലോഗ്‌ ഒക്കേ ചെര്തെ ...പക്ഷെ എനിക്ക് മനസ്സിലായി കോമഡി വഴങ്ങില്ല എന്ന് ..പിന്മാറി ..നന്ദി ..

  ഷാജു നന്ദി ....ഇനിയും പ്രതീഷിക്കുന്നു ....

  പ്രദീപ്‌ മാഷേ ഇന്ന് നേരത്തെ ആണല്ലോ ?സന്തോഷം ..മാഷിനെ പോലെയുള്ളവരുടെ അഭിപ്രായം ആണ് ഇവിടെ വരെ എത്തിച്ചത് ..ആ നന്ദി പറഞ്ഞ തീരില്ല ..

  നന്മാന്ദന്‍ ആശംസകള്‍ സ്വെകരിക്കുന്നു ..തരിച്ചു നന്മ നേരുന്നു ..

  ReplyDelete
 15. രംഗബോധം ഇല്ലാത്ത കോമാളിയാണ് മരണം....

  എഴുത്ത് നന്നായിട്ടുണ്ട്... എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുണ്ട് നിങ്ങളുടെ എഴുത്തില്‍..... കുറച്ചൊക്കെ മനസ്സിലായി... എന്റെ കുഴപ്പമാണ്..

  ആശംസകള്‍...ഇനിയും എഴുതുക..

  ReplyDelete
 16. നാട്ടുകാരാ..നീ ചത്തോ???
  നീ അറിഞ്ഞില്ലേ ?എല്ലാം പെട്ടന്നായിരുന്നു..."എന്നെ ഒരാള്‍ "സൈനൈഡ്‌" തന്നു കൊന്നെടാ".(New post)

  -ന്നാലും ന്‍റെ പൈമേ...ഞാന്‍ കരുതി നീയെങ്കിലും വരുമെന്ന് പ്രതിഷേധം പ്രകടിപ്പിക്കാന്‍.
  ഒരു ബന്ദു..ഒരു ഹര്‍ത്താല്‍...ഒരു അനുശോചനം..
  ങ്ങ് ഹൂം.ചത്തപ്പോളാട നമ്മളൊക്കെ വെറും ശവാണെന്ന് തിരിച്ചറിഞ്ഞത്:(

  ReplyDelete
 17. കഖാന്‍ ...എഴിതിയതു നല്ല നര്‍മ്മം പക്ഷെ വന്നത് ട്രജെടി ...തിരുമേനി ക്ഷമിക്കുക ,..നോം ശിഷ്യനന്നു ...
  പ്രാവേ ...ഇത് ഇപ്പോ പോസ്റ്റി പുതിത് ...പറ്റിച്ചതല്ലേ ...
  ഉം ..ഉം ...എന്നെ സമ്മതിക്കണം അല്ലേ..ഒരു മാറ്റം ആയിക്കൊട്ടെന്നു വിചാരിച്ചു ..
  സന്തോഷം ട്ടോ നാട്ടുകാരി വന്നതില് ..

  ReplyDelete
 18. ചിന്തിക്കാന്‍ ഒന്നല്ല ഒരുപാട് കാരണ ങ്ങള്‍ നല്‍കുന്ന പോസ്റ്റ്

  ReplyDelete
 19. നന്നായി പ്രദീപ്‌ .
  ഒരു വിത്യസ്തതയുണ്ട് അവതരണത്തിന് .
  ആശംസകള്‍

  ReplyDelete
 20. എഷടായി..പെരുതിഷടായി...അനേകായിരം കമന്റുകള്‍ക്കുള്ള മുതല്‍ ഉണ്ട് ഇതില്‍....

  ReplyDelete
 21. വ്യത്യസ്തമായ അവതരണം. പക്ഷേ തിരക്കിട്ടെഴുതിയപോലെ തോന്നി. ഒന്നുകൂടി ആറ്റിക്കുറുക്കിയിരുന്നെങ്കിൽ ഈ മരണം കുറച്ചുകൂടി ആസ്വാദകരമായേനെ!!

  ReplyDelete
 22. കൊമ്പന്‍ ..സന്തോഷം ഉണ്ട് ഈ തിരക്കിനിടയിലും തിടുക്കത്തില്‍ പോസ്റ്റ്‌ വയിക്കുന്നുടല്ലോ ?ചിന്തിക്കണം ...നമ്മള്‍ കുറച്ചു പേരെങ്കിലും ...
  ഫൌസിത്ത...നന്ദി വിണ്ടും വരണം ...
  ചെറുവാടി ..ആശംസകള്‍ നിറഞ്ഞ മനസ്സോടെ സ്വെകരിക്കുന്നു ...
  മിന്‍ ഹാസ്‌ ...ഞാന്‍ പറഞ്ഞത് ശരിയാണോ ?നമ്മള്‍ മരിച്ചാല്‍ ആരറിയും ....
  അതാണ് ബ്ലോഗ്ഗെരുടെ ജിവിതം ...
  ചിരമുളാകെ...നന്ദി ട്ടോ തിരക്ക് കൂടിയതല്ല ...തത്വചിന്ത കയറിയപ്പോള്‍ ...മാറ്റം വന്നതാ ...

  ReplyDelete
 23. ഞാന്‍ മുമ്പ് ഇതില്‍ കമന്റ്‌ ഇട്ടിരുന്നാല്ലോ അതെവിടെ ഭോലോകഭൂതം അടിച്ചു മാറ്റിയോ?ന്തായാലും പോസ്റ്റ്‌ കൊള്ളാം അവസാനം എഴുതിയത് അടിപൊളിയായികയ്യിലെ ചരടിനെ പറ്റി {{{{വരാനുള്ളത് വഴിയില്‍ തങ്ങില്ല }}}}

  ReplyDelete
 24. നന്നായിട്ടുണ്ട് ....... ഒരു പ്രത്യേകത കാണുന്നു ഈ എഴുത്തിനു ...keep it up

  ReplyDelete
 25. പേടിയോടെയാണ് ഇത് വായിച്ചു തുടങ്ങിയത്...
  കാരണം വിഷയം ആത്മഹത്യയും മരണവുമോക്കെയല്ലേ...
  ഞാനും ഇടയ്ക്കിടയ്ക്ക് മരണത്തെ സ്വപ്നം കാണാറുണ്ട്...
  മുഴുവന്‍ വായിച്ചു. വ്യത്യസ്തമായ ഒരു പോസ്റ്റ്‌.
  ക്ലൈമാക്സ് സംഭവം കലക്കി കേട്ടോ..
  മരണത്തിന്റെ രുചി എനിക്കറിയാന്‍ പറ്റി...അതിന്റെ ഗുണം മറ്റുള്ളവര്‍ക്കും...

  ReplyDelete
 26. ഇടശ്ശേരിടെ കമെന്റിനെ ഭൂതം പിടിച്ചേ ....സൂക്ഷിച്ചോ ?
  ചരട് ആണ് പോസ്സ്റ്റില്‍ ഏറ്റവും പാട് പെട്ടത് ...നന്ദി ..
  ആശ ചേച്ചി ...നന്ദി ട്ടോ
  ഹക്കീം എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ..ആ വാക്കാണ്‌ ..
  ഗുണം എല്ലാവര്ക്കും ...ഹ ഹ ഹ നന്ദി ട്ടോ
  കുമ്പിടി ..നന്ദി ട്ടോ

  ReplyDelete
 27. സുനിശ്ചിതമായ മരണം അനിശ്ചിതമായ സമയത്ത് കടന്നു വരുന്നു. ഏറെ ചിന്തിക്കാനുള്ള പോസ്റ്റ്‌ തന്നെ.

  ReplyDelete
 28. ഇത് നന്നായി എന്നു പറയാൻ പറ്റില്ല.. ഒന്നാമത് പോലിസ് : ഇവളെ നീ നോക്കുമോ?ഞങ്ങൾകൊണ്ടുപോണോ?-
  എന്ന താങ്കളുടെ വരികൾ തുടങ്ങുന്നിടം… പോലീസ് അങ്ങിനെ പെണ്ണുങ്ങളെ ഉടനെ ഒരാളുടെ കൂടെ വിടുമോ?
  ഞാനൊരു പാർട്ടിയുടേയും വക്താവല്ല .. കേരളത്തിൽ ഹർത്താലിനു എല്ലാ പാർട്ടികളും മുന്നിലാണ്..
  രണ്ടാമത്….. ആർ. എസ്സ്. എസ്സു കാരാണ് കേരളത്തിൽ നിത്യവും ഹർത്താൽ ആക്കുന്നത് എങ്കിൽ ആർ. എസ്. എസ്സിനെ നിരോധിച്ചാൽ കേരളത്തിൽ ഹർത്താലേ ഉണ്ടാവില്ലല്ലോ?..
  താങ്കൾ നല്ല രീതിയിൽ കൊണ്ടു വന്നു എവിടെയോ കൈമോശം വന്നു എന്നെ എനിക്കു പറയാൻ പറ്റുന്നുള്ളു.. ഒരു പക്ഷെ കഥയെ കുറിച്ചും കഥാഘടനയേ കുറിച്ചും എനിക്ക് അറിയാത്തതു കൊണ്ടാകാം ഞാൻ വിമർശിച്ചത്…അതിനാൽ വിമർശനത്തെ തെറ്റായി എടുക്കരുത്… എനിക്കു തോന്നിയതു പറഞ്ഞതു മാത്രമാണ്..
  ഒരു പക്ഷെ താങ്കളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നതു കൊണ്ടാവാം

  ReplyDelete
 29. മാനവധ്വനി...ആദ്യത്തേത് സംബവിക്കാമല്ലോ ? ആരും ഇല്ലാത്ത ഒരു പെണ്ണല്ലേ ...
  പിന്നെതെത് തെറ്റു തന്നെയാണ് ..ചൂണ്ടി കാണിച്ചതിന് വളരെ നന്ദി.. മാറ്റിയിട്ടുണ്ട് ..
  ആരുടെയെങ്ങിലും മനസ്സിന് നിരശം ഉണ്ടായേങ്ങില്‍ ക്ഷമിക്കുക ...

  ReplyDelete
 30. മരണത്തിന്റെ രുചി ...!കൊള്ളാം....!!!

  ReplyDelete
 31. തന്റെ മരണം... ആര്‍ക്കും ബുദ്ധിമുട്ടാവരുത്... എന്ന ആ മനോഭാവം എനികിഷ്ടമായി...
  പിന്നെ ആ പോലീസിനെ അവിടെ വലിചിഴയ്ക്കണ്ടായിരുന്നു... ആ വായിച്ചു വന്ന സുഖം അവിടെ നഷ്ടമായത് പോലെ...
  രസമുള്ള എഴുത്ത്... ഇഷ്ടമായി

  ReplyDelete
 32. റോസാപൂക്കള്‍ പൂക്കുന്നതും പൊഴിയുന്നതും ദൈവം തീരുമാനിക്കുന്നു .... എല്ല്ലാം നല്ലതിന് ... ആശംസകള്‍ ... വീണ്ടും വരാം ... സസ്നേഹം

  ReplyDelete
 33. പ്രദീപിന്റെ പോസ്റ്റുകളില്‍ പ്രതീക്ഷിക്കുന്ന ആ വ്യത്യസ്തത ഈ കഥയ്ക്കും ഉണ്ട്. ഇഷ്ടായി...

  ReplyDelete
 34. വി പി മാഷേ ..നന്ദി ട്ടോ ..വായിച്ചതിനും ചിന്തിച്ചതിനും ...
  പ്ര്രവീന്‍ മാഷേ..സന്തോഷം ആയിട്ടോ ..നന്ദി
  അനാമിക മരണം ആരുക്കും ദ്രോഹം ആകരുത് ജിവിതം ഒട്ടും ...നന്ദി
  രോസ്സപ്പോക്കള്‍ ..നന്ദി ദൈവം ഈ കമെന്റും ദൈവം അറിയുന്നത് ..
  വക്കീല്‍ ചേച്ചി ..നന്ദി ട്ടോ അടുത്ത പോസ്റ്റ്‌ ഒരു കുറ്റാന്വേഷണം ആണ് സഹായം വേണം

  ReplyDelete
 35. ഇഷ്ടായി
  ആശംസകള്‍

  ReplyDelete
 36. ഓരോ രംഗങ്ങളും നന്നായി. പലപ്പോഴും ആക്ഷേപ ഹാസ്യം ആണെന്ന് തോന്നിപ്പിച്ചെങ്കിലും അവസാനിപ്പിച്ചത് മരണം കൊണ്ടായല്ലേ. എല്ലാ ചേരുവയും ഒത്തു ചേര്‍ന്ന നല്ല പോസ്റ്റ്‌..

  ReplyDelete
 37. പ്രദീപിന് നല്ല ആശയങ്ങളുണ്ട്. പക്ഷെ വാക്കുകളുടെ പരിമിതി പ്രശ്നമാകുംപോലെ തോന്നുന്നു. ഈ കഥ തന്നെ, നന്നായി പറയാന്‍ കഴിഞ്ഞു എങ്കിലും അവസാനം എങ്ങിനെയോ നിര്‍ത്തുകയായിരുന്നു എന്ന് തോന്നി.ഫോണ്ട് പ്രശ്നം വായനാസുഖം വല്ലാതെ കുറയ്ക്കുന്നു.
  നന്നായി എഴുതാന്‍ ഒരുപാടൊരുപാട് വായിക്കുക തന്നെയാണ് പ്രതിവിധി.

  ആശംസകള്‍.

  ReplyDelete
 38. This comment has been removed by the author.

  ReplyDelete
 39. വായിക്കാൻ തുടങ്ങിയപ്പോൾ പേടിച്ചുപോയി,,, എഴുത്ത് തുടരുക,,,
  എഴുതി എഴുതി നന്നാവുക,,,
  പിന്നെ മെയിൽ അയക്കുമ്പോൾ bcc ക്ലിക്ക് ചെയ്ത് അയക്കണം.

  ReplyDelete
 40. എഴുത്ത് ഇഷ്ടമായി ....ആശംസകള്‍ !!!

  ReplyDelete
 41. മാന്‍ വിത്ത്‌ കാമെന്റ്റ് ...നന്ദി ട്ടോ
  ജിത്തു പോസ്റ്റ് ആസ്വദിച്ചതിന്റെ സന്തോഷം ആരിയിക്കുന്നു
  സേതു ചേച്ചി ...വായിക്കാന്‍ ശ്രമിക്കുന്നുണ്ട് ..സമയം ഇല്ല ..
  .ജോലി ക്ക് ഇടയിലാ ഈ പോസ്റ്റ്‌ പോലും ...പ്രവസജിവിതം ഇങ്ങനെയ ...
  മിനി ടീച്ചര്‍ ..നന്ദി ട്ടോ ഉപദേശം നിറഞ്ഞ മനസ്സോടെ സ്വെകരിക്കുന്നു ..
  ലീല ചേച്ചി ..നന്ദി ട്ടോ

  ReplyDelete
 42. കഥ കൊള്ളാമല്ലോ. ആശംസകൾ.

  ReplyDelete
 43. pradeep...കുറച്ചു
  തിരക്ക് കൂടിപ്പോയോ എഴുത്തില്‍?
  ആശയം നന്നായിട്ടുണ്ട്..
  ആശംസകള്‍...

  ReplyDelete
 44. ആശയം കൊള്ളാം.. എഴുത്തില്‍ കുറച്ചു കൂടി ശ്രദ്ധിക്കണം..
  ആശംസകള്‍.

  ReplyDelete
 45. പ്രദീപേ പോസ്റ്റിലെ വ്യത്യസ്തത ഇഷ്ടമായി. പക്ഷെ അവസാനം വരെ മനോഹരമാക്കി കൊണ്ടു വന്ന കഥ ക്ലൈമാക്സില്‍ കൊണ്ടുപോയി നശിപ്പിച്ചു കളഞ്ഞു എന്നാണ് എന്റെ വായനയില്‍ തോന്നിയത്. നല്ല കൈയടക്കമായിരുന്നു അത് വരെ.. പക്ഷെ, ക്ലൈമാക്സ് എങ്ങിനെയും തീര്‍ത്താല്‍ മതിയെന്ന ഒരു വിചാരം കടന്നു കൂടിയ പോലെയായി പോയി..

  ReplyDelete
 46. പ്രദീപിന്റെ മനസ്സിലെ കാര്യങ്ങള്‍ അടുക്കി അവതരിപ്പിക്കുന്നില്ല എന്നതൊഴികെ ബാക്കി ഓക്കേ

  ReplyDelete
 47. നന്നായി പറഞ്ഞു... വ്യത്യസ്തത ഇഷ്ടപ്പെട്ടു...

  ReplyDelete
 48. ഞാന്‍ ഇവിടെ ഇപ്പോളാണല്ലോ വന്നെ കഥ കൊള്ളാം...

  ReplyDelete