Monday, November 28, 2011

പേടിഉള്ളിലേക്ക് നോക്കാന്‍ എനിക്ക് പേടിയാണ് ..
ചോരയില്‍ നിറയെ പുഴുക്കള്‍ ആണ് .
അത് തന്നത് മതങ്ങള്‍ ആണ് ..
പുറത്തേക്കു നോക്കാന്‍ എനിക്ക് പേടിയാണ് ..
റോഡില്‍ നിറച്ചു ചോരയാണ്
അത് തന്നത് മതങ്ങള്‍ ആണ് ..

  മേഘങ്ങള്‍ക്ക് പേടിയാണ് ..
വിമാനങ്ങള്‍ തന്നെ തൂളച്ചു തകര്താലോ എന്ന് 
ആര്തവങ്ങള്‍ക്ക് പേടിയാണ് ..
പീഡനങ്ങള്‍ തന്നെ  ഇല്ലാതാക്കിയാലോ  എന്ന് 


Saturday, November 26, 2011

അടിപിടി

വാക്കുകള്‍ അടി കൂടുകയാണ് ..
നീളം കുറഞ്ഞു പോയെന്നു ഒരാള്‍ ..
ചില്ലക്ഷരം മാത്രമേ ഉള്ളു എന്ന് വേറൊരാള്‍ ..
അര്‍ഥം ഒട്ടുമില്ലെന്ന് മറ്റൊരാള്‍ ..
നാട്ടുകാരന്‍ ..ഇവിടെന്താ നടക്കുന്നേ..?
ഇതോ.ഇതൊരു കവിത ..
വാക്കുകള്‍ ഒറ്റക്കെട്ടായി പറഞ്ഞു ...

Wednesday, November 23, 2011

രണ്ടു കവിതകള്‍

ഇരുട്ട്  
എല്ലാവര്ക്കും വിശ്രമം തരുന്ന ഇരുട്ട് 
ശരീരങ്ങള്‍ക്ക് സംഗീതമാകുന്ന ഇരുട്ട് 
സ്വപ്ങ്ങളെ സൃഷ്ട്ടിക്കുന്ന ഇരുട്ട് 
വിഹ്വലതകളെ അകറ്റുന്ന  ഇരുട്ട് 
പ്രണയങ്ങള്‍ക്ക് ത്രെപ്തി നല്‍ക്കുന്ന ഇരുട്ട് 
പ്രയാസങ്ങളെ മറവിയുടെ സഞ്ചിയില്‍ നിറക്കുന്ന   ഇരുട്ട് 

               മൊഴിമുത്തുകള്‍ 
കുപ്പിച്ചില്ല് കൊണ്ട്  കൈ മുറിക്കാം കുത്തുവാക്കുകള്‍ കൊണ്ട് മനസ്സും 
പ്രണയം അഗ്നിയാണ്  ചിലപ്പോള്‍ വെളിച്ചമാകും ചിലപ്പോ കത്തിനശിപ്പിക്കും 
സ്വന്തം ഇഷ്ടം മറ്റൊരാളുടെ നഷ്ട്മാകരുത്                            

Monday, November 21, 2011

അവസ്ഥാന്തരം


വരുന്ന ഓട്ടോറിക്ഷക്ക് മുഴുവൻ കൈ കാണിച്ചിട്ടും അരും നിർത്തിയില്ല സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു രാത്രിയായതിനാൽ എല്ലാ വണ്ടിയും തിരക്കിലാണു.ഡോകടർ വരാൻ താമസിച്ചതു കാരണമാണ്  വൈകിയതു. മകള്‍  തന്നെയല്ലേ ഉള്ളൂ എന്നോർത്ത് രമണി പറഞ്ഞതാ എഴു മണിക്കേ ഇറങ്ങിക്കൊള്ളാൻ.. അപ്പോഴേക്കും അവൾക്ക് നെഞ്ചു  വെദന കൂടി. അനിയത്തി രാധ അവിടെ ഉണ്ട് എന്നാലും എന്റെ പാതിയെ നോക്കെണ്ടതു താൻ തന്നെയല്ലേ.. രണ്ടു ദിവസം മുൻപ് ഡോക്ടർ പറഞ്ഞതു ഓപ്പറേഷൻ വേണ്ടി വരും എന്നാണു.മൂന്നു ലക്ഷം രൂപാ ചിലവു വരും എന്നും. രവിയുടെ ഉള്ളുരുകി.

ഒരു ലാറി നിർത്തി സൈഡ് ഡോർ ഡൈവർ തന്നെ തുറന്നു കൊടുത്തു. രവി വണ്ടിയിൽ കയറി. സുമുഖനായ യുവവായിരുന്നു ഡ്രൈവർ.
"ഇന്നു ഞങ്ങളു താമസിച്ചാ...  അതാ കണ്ടത്. ആ പയ്യൻ കൂർക്കം വലി തുടങ്ങിയിരിക്കുന്നു.
ഈ ചെക്കനെ കിട്ടിയിട്ടു കുറെ നാളായി. എതോ ഹൊട്ടലിൽ വേലക്കു നില്‍ക്കുവായിരുന്നു. ബാലവേലാന്നും പറഞ്ഞു പോലിസു എമ്മാൻ മാരു പിടിച്ചു കൊണ്ടു പൊയി..സി ഐ യുടെ വീട്ടിൽ വേലക്ക് നിർത്തി. ഹോട്ടലിലാർന്നപ്പോ..ഭക്ഷണം എങ്കിലും കിട്ടുവാർന്നു... അവിടുന്ന് ഓടി വന്നതു ഇതിന്റെ മുന്നിലേക്കാ.... "


"ഇതു പൊലെ ചാട്ടം നമ്മളു കുറെ കണ്ടതാ... 
ഇന്നാളു ഒരു കിഴവിയും ഒരു പെങ്കൊച്ചും.. രണ്ടിന്നും ബോധം ഉണ്ടാർന്നില്ല..കിളവി ചത്തെന്നാ തോന്നണേ .ചത്താ അതിന്റെ ഭാഗ്യം...ഈ ദുരിതം പേറേണ്ടല്ലൊ. പെങ്കൊച്ചിനെ എടുത്ത് വണ്ടിലിട്ടു. അവശതയായി കിടന്ന ആ കൊച്ചിനെ ഈ ചെക്കൻ എന്തോ ചെയ്തു.. ഇവന്റെയപ്പൻ കുറെ നാളു മുൻപ് തീവണ്ടിന്നു ഒരു പെണ്ണിനെ വലിച്ചു ചാടിച്ചു പീഡിപ്പിച്ചു കോന്നതാ... ആ കൊണം ഇവനും കാട്ടാതിരിക്കുമോ?
 ആ കൊച്ചിനെ പീതബരൻ മുതലാളിയെ എല്പ്പിച്ചു. സുഖമായപ്പോൾ ചുണ്ടത്തു ലിപ്സ്സിറ്റിക്കും തേച്ച് ഇറുകിയ ജീൻസ്സും ഇടീപ്പിച്ച് ടൌണിൽ ഇറക്കി.. രൂപാ 8 ലക്ഷമാ കിട്ടിയെ !  പതിമൂന്നു വയസ്സേ ഉണ്ടാർന്നോള്ളൂ​.. പെണ്ണു ഉണ്ടെ മുതലാളി എന്തും ചെയ്യും..."  രവിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയിരിക്കുന്നു. ഡ്രൈവര്‍ വര്‍ത്ത‍മാനം നിര്‍ത്തിയിട്ടില്ല .. ഒരു പരിചിതനെ പോലെ ആണ് അയാള്‍ സംസാരിക്കുന്നതു ! എങ്കിലും യാത്ര പറഞ്ഞു രവി ഇറങ്ങി.
 
മൂത്തവള്‍ ശോഭയാണ് വാതില്‍ തുറന്നു തന്നത്.  "അമ്മക്ക് എങ്ങിനെയുണ്ട് അച്ഛാ ..."
"അങ്ങിനെതന്നെ .."
"നാളെയാണ് രേവതിക്ക് ഹോസ്റ്റലില്‍ ചെല്ലേണ്ടത് ...പ്ലസ് ടു പരീക്ഷ തുടങ്ങറായി .."
"രണ്ടു ദിവസം കൂടി കഴിയട്ടെ ... "
പുലരാന്‍ ഇനി കുറച്ചു നേരം കൂടിയേ ഉള്ളു ..ഓപ്പറേഷനുള്ള രൂപ എന്ന ചിന്ത രവിയെ ഉറക്കത്തില്‍ നിന്നും അകറ്റി നിര്‍ത്തി. പുറത്തെ നിലാവിന് നരച്ച നിറമായി അയാള്‍ക്ക്‌ തോന്നി.നക്ഷ്ത്രങ്ങക്കും തിളക്കം ഉണ്ടായിരുന്നില്ല..
 
ചിലത് കണക്കു കൂട്ടി രവി.. രാവിലെ തന്നെ വിട്ടില്‍ നിന്നും ഇറങ്ങി ടൌണില്‍ വന്നു ചിലരെ ഫോണില്‍ വിളിക്കുകയും ചെയ്തു. ഓട്ടോറിക്ഷ പിടിച്ചു യാത്ര തുടങ്ങി ...വണ്ടി നിന്നത്  ഒരു വലിയ വിടിന്റെ മുന്നിലാണ്  പ്രായം ചെന്ന ആള്‍ ഒന്നും ചോദിക്കാതെ രവിയെ മുറിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു 
ഫെയര്‍ന്നസ് ക്രിമുകള്‍ കൊണ്ട് യൌവനം പിടിച്ചു നിര്‍ത്തിയ ഒരാള്‍ കസേരയില്‍ ഇരിപ്പുണ്ടായിരുന്നു.. അയാളോടപ്പം ഒരു ഫിലിപ്പിനി കുട്ടി ഉണ്ടായിരുന്നു. മേശമേല്‍ പാത്രത്തില്‍ മുളക് പുരട്ടി റോസ്റ്റ് ചെയ്ത ചിക്കന്‍ ഇരിപ്പുണ്ട് രവി ഓര്‍ത്തു തന്റെ വിട്ടില്‍ ഇന്നലെ മുളക് ചമ്മന്തി ആയിരുന്നു.  രണ്ടും മനുഷ്യ ജന്മങ്ങള്‍ തന്നെ !
 
അയാള്‍ ‍ - "ഇത്ര വയസ്സുണ്ട്? "
രവി : "പതിനേഴു "
അയാള്‍ ‍: "എട്ടു തരാം.. മൂന്ന് ഇപ്പൊ" 
രവി : "സമ്മതം" 
അയാള്‍ ആരെയോ ഫോണില്‍ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പൊതിയുമായി ഒരാൾ മുറിയിലേക്ക് വന്നു. മറ്റെ ആൾ പൊതി വാങ്ങി രവിയെ ഏല്‍പ്പിച്ചു.
ആശുപത്രിയിലേക്ക് ടാക്സി വിളിച്ചാണു പൊയതു. അതിനടുത്ത് തന്നെയായിരുന്നു ഡോകടരുടെ വീട് ഗോവിന്ദന്‍ നായർ എന്ന ബൊർഡിനു മുകളിൽ മഹാവിഷ്ണുവിന്റെ ഫൊട്ടൊ തൂക്കിയിട്ടുണ്ടായിരുന്നു. തല നരച്ച ഒരു ദുഷ്ട്ടൻ..ആയിരുന്നു ഡൊക്ടർ.. പണം നല്കിയപ്പോൾ രവിയുടെ കൈ വിറച്ചു. പണമാണല്ലോ ലോകത്തെ മുഴുവൻ വിറപ്പിക്കുന്നതു! തിരിക്കെ വിട്ടിലേക്കു മടങ്ങി... മക്കൾ ആശുപത്രി വിശേഷം ചോദിച്ചിട്ടും രവി ഒന്നും മിണ്ടാതെ കട്ടിലിനു ഭാരമായി...
 "എന്താ അച്ചാ പറ്റിയേ.. " രണ്ടാമത്തെവൾ രേവതിയാണു.
"നാളെ നിനക്കു ഹോസ്റ്റലിൽ പോകാം..." അതും പറഞ്ഞു അയാള്‍ ഉറക്കം നടിച്ചു..

മഞ്ഞ ചുരിദാറിൽ രേവതി സുന്ദരിയായിരുന്നു.. ആ മഞ്ഞ നിറം അവൾക്ക്  സ്വര്‍ണ്ണത്തെക്കാള്‍  ഭംഗി കൊടുത്തിരിക്കുന്നൂ. കവിളുകളൂം ചുണ്ടുകളും യൌവനം വന്നു തുടിപ്പിച്ചിരിക്കുന്നു. ശരീരവടിവുകളിൽ താരുണ്യം ആകൃതി  കൊടുത്തിരിക്കുന്നു. ബസ്സിനു വേഗത കുറവായി രേവതിക്കു തോന്നി.. സ്ക്കൂളിൽ ചെല്ലുമ്പോള്‍  ആതിരയും ആനാമികയും കാത്തിരിപ്പുണ്ടാവും... ഫാത്തിമ ഇപ്രാവശ്യവും മല്ബറി പഴം കൊണ്ടു വരുമായിരിക്കും.. കഴിഞ്ഞ തവണത്തെ ആ മധുരം ഇപ്പൊഴും നാവിന്നു പൊയിട്ടില്ല... ആതിര വേക്കെഷനനു പൊയപ്പോ തന്നോട് പറഞ്ഞില്ല, അതുകൊണ്ടു രണ്ടു ദിവസം അവളൊട് മിണ്ടില്ല.. കണക്കു ഇത്തിരി വിഷമാണു.. രൈഹനത്തീനൊടു ചൊദിച്ച് ഒന്ന് പഠിക്കണം.. എന്നിട്ട് വല്യ ആളായി അച്ചന്റെ കഷ്ട്ടപ്പാടെല്ലാം മാറ്റണം.. അവളോരൊന്ന് ചിന്തിച്ച് ഇരുന്നപ്പോഴെക്കും
 ടൌൺ എത്തി.. ഹൊസ്റ്റലിൽ നിന്ന് ഇവിടെ അളു വന്നു നിക്കൂന്നല്ലേ അച്ഛൻ പറഞ്ഞേ.. അവൾ നോക്കിയപ്പോൾ ഒരു പ്രായം ചെന്ന ആൾ വന്നു... " എന്നെ രവി പറഞ്ഞു വിട്ടതാ..."  അതും പറഞ്ഞു അയാൾ ഒരു ചുവന്ന മരുതി ക്കാറിന്റെ അടുത്തെക്കാണു പോയതു... അച്ചന്റെ പ്രായമുള്ള മനുഷൻ അല്ലേ പേടിക്കാതെ അവൾ ആ കാറിൽ കയറി. കാറിന്റെ വേഗത തീർന്നതു ഒരു ഹോട്ടലിന്റെ മുൻപിൻ ആണു.. അയാൾ കൊണ്ടു പൊയതു ഒരു മുറിയിലേക്കും.. മുറിയിലുള്ള ആളെ കണ്ടപ്പോൾ അവൾക്ക് സമാധാനമായി..

ഡോക്ടർ ഗോവിന്തൻ നായർ.. തന്റെ അമ്മയെ മരണത്തിൽ നിന്നും രക്ഷിക്കുന്ന ആൾ.. ഡോകടർ അകത്തേക്കു വരാൻ പറഞ്ഞു. ചെന്ന ഉടനെ അയാൾ അവളെ കടന്നു പിടിച്ചു. അരക്കെട്ടിലൂടെ കൈയ്യിട്ട്.രേവതിയെ തന്നോടു ചെർത്തു....അവൾ കുതറി ഓടുവാൻ നോക്കിയെങ്കിലും നടന്നില്ല.. അവൾ നിലവിളിച്ചു കൊണ്ടു അയാളുടെ കൈ കടിച്ചു മുറിച്ചു.. വേദന എടുത്ത ആ കിളവൻ അവളെ നിലത്തേക്കേറിഞ്ഞു...  എന്നിട്ട് അയാൾ  ആക്രോശിച്ചു...  
"എടി മറ്റവളെ... നിന്റെ തന്തക്കു രൂപാ എട്ടു ലക്ഷം... കൊടൂത്തിട്ടാ നിന്നെ വാങ്ങിയേ... "
അതു കേട്ടത്തോടെ രേവതി ഞെട്ടി പൊയി.. ഒരു മകളും കേൾക്കാൻ ഇടയില്ലാത്ത ഒന്ന് !  ജനിപ്പിച്ച അച്ചൻ തന്നെ വിറ്റിരിക്കുന്നു...

അപ്പോഴേക്കും മൂന്നു പേർ കൂടി മൂറിയിലേക്ക് വന്നു. അവർ അവളെ തറയിലിട്ട് ചവിട്ടി.. രണ്ടു പേർ കൈകളിൽ ചവിട്ടിപ്പിടിച്ചു നഗ്നയാക്കി, ആ നഗ്നതയിൽ അവർ സിഗരറ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ചു.. ആ വേദന കണ്ട് ചിരിച്ചു രസിച്ചു.. ഉറക്കെ കരഞ്ഞ അവളുടെ വായിൽ മഞ്ഞ ഷാൾ കുത്തി നിറച്ചു...
 ആശുപത്രിക്കിടക്കയിൽ അവളുടെ അമ്മ വേദനിക്കുന്നു.. അതിനു പകരമായി അവൾ ഇവിടെ വേദനിക്കപ്പെടുന്നു.. 
 
രവി  ആശുപത്രിയുടെ വരാന്തയിൽ എയിഡ്സ് ബാധിച്ച് കൈകാലുകൾ പുഴുത്ത് ഒരു വൃദ്ധ കിടക്കുന്നത് കണ്ടു... അവർക്ക് തന്റെ മകളുടെ മുഖഛായ ഉള്ളതായി അയാള്‍ക്ക്‌ തോന്നി.. 

Friday, November 11, 2011

മരണത്തിന്റെ രുചിയും ഗുണവും ....


പ്രിയപ്പെട്ട ഡോക്ടര്‍ ...
 കത്ത് കിട്ടിക്കഴിയുമ്പോള്‍ ഞാന്‍ ലോകത്ത് ഉണ്ടാവില്ല.എന്നാല്‍ ഇതൊരു മരണക്കുറിപ്പായി കാണേണ്ട കാരണംകഴിഞ്ഞ രണ്ടു തവണയും ഇതുപോലെ
ആത്മഹത്യ ചെയ്യാന്‍ രണ്ട് കത്ത്എഴുതി ഇറങ്ങീതാ  ...ആദ്യത്തേത് വാടകവീട് എടുത്ത് തൂങ്ങി മരിക്കാനയിരുന്നു. പിന്നെഓര്ത്തപ്പോ പ്രേത ഭയം കാരണം ചിലര്പിന്നെ  വിട്ടില്‍ താമസിച്ചില്ലെങ്കിലോ ?ചിലപ്പോ സ്ഥലത്തിന്റെ വിലയും കുറയും.എന്റെ മരണം ആവര്ക്ക് ഒരു ദ്രോഹമാകരുതല്ലോ ..രണ്ടാമത്തേത് ആഴമുള്ള കിണറില് ചാടി മരിക്കാന്ആയിരുന്നു.  അതിനൊരു  കിണറുംതെരഞ്ഞെടുത്തുപക്ഷെ... ഒരു മൂന്നുവയസ്സുകാരിയെ സ്വന്തം അച്ഛന്‍ പീഡിപ്പിച്ചുകൊന്നിട്ടത് അതിലായിരുന്നു.എന്റെ മരണം കാരണം  പിഞ്ചു പ്രേതാത്മാവിന്  ദുഷ്പ്പേര് ഉണ്ടാകും. പ്രേതബാധയെന്നോഎന്നോ മറ്റോ പറഞ്ഞു ..പിന്നെ ഇല്ലാഹോമങ്ങളുടെ പേരുപറഞ്ഞുകള്ളത്തതന്ത്രിമാര് പണ പിടുങ്ങും. നാട്ടില് സ്വസ്ഥമായി മരിക്കാന്   പോലും ഒരു പുരുഷന്ആവകാശമില്ലേ?

   കത്ത് ഇങ്ങനെ വിശദമായി എഴുതാന്കാരണം മറ്റൊരു കത്ത് ഇനിഉണ്ടാവില്ലെന്നതുകൊണ്ടാണ് .ഞാന്‍ ഒരുഗ്രാഫിക് ഡിസൈനര്‍ ആണ് .കുറച്ചു നാള്ദുബൈയില്‍ ഉണ്ടായിരുന്നു.കിട്ടിയദിര്ഹംസ് മുഴുവന്‍ വീട്ടിലേയ്ക്ക്അയച്ചുകൊടുത്തു.മടങ്ങി വന്നപ്പോള്‍ NRI അക്കൌണ്ട് നോ ബാലന്സ്. അതുകണ്ടവിട്ടുക്കാര്ക്ക് എന്നെ വേണ്ടാതായി.ചേട്ടാ ചേട്ടാന്ന് വിളിക്കുമ്പോഴും മറ്റ്കാമുകന്മാരെ  ആലിംഗനം ചെയ്യുകയായിരുന്നു എന്റെ കാമുകി.
          അല്പം ആശ്വാസത്തിനണ് ബ്ലോഗ്തുടങ്ങിയത്. നിയമസഭയില്നടക്കുന്നതിനേക്കാള്  ഭയങ്കര തല്ലാ ബ്ലോഗ്ഗില്.നിയമസഭയില്‍ നേതാക്കന്‍മാര്‍ക്ക്  ഒരുകള്ളച്ചിരിയെങ്കിലും ഉണ്ട്.ബ്ലോഗ്ഗില്‍ ചിരിപോയിട്ട് ചിലര്ക്ക് മുഖംപോലുമില്ല..എന്നാലും ഞാന്‍ മരിച്ചാല്ചിലര്‍ എനിയ്ക്കുവേണ്ടി പോസ്റ്റ്ഇടുവയിരിക്കും.പത്തു മൂന്നൂറു കമന്റ്പ്രതീഷിച്ച്. ഇത്രയും എഴുതി കത്ത്നിര്ത്തുന്നു
  സ്വന്തം ....സുരേഷ്

നല്ല ചൂടുണ്ട്.ഓരോ കിനാവ് കണ്ട് വെയില്കൊണ്ട് മെല്ലെ നടന്നു.മരണത്തെപറ്റി നട്ടുച്ചയ്ക്ക് കിനാവ് കാണുന്ന ആദ്യത്തെആള്‍ ഞാനായിരിക്കും.നല്ല ഒരു കത്തിവാങ്ങണം.രമ്പ് മുറിച്ച് മുറിവിടണം.വേദന ഉണ്ടാവണം. എന്നാലെമരണത്തിന്റെ രുചി അറിയാന്‍ പറ്റു.ചോരനിറയാന്‍ ഒരു ബക്കറ്റ് അടുത്തുവയ്ക്കണം.അല്ലേല്‍ റൂം ബോയിക്ക്‌ പണിയാകും.മരണംആര്ക്കും ഒരു ബുദ്ധിമുട്ട്വരുത്തരുത്.ഏതായാലും ഒരു ഓട്ടോപിടിക്കാം. റോഡിലെ ഗട്ടറൊക്കെ ചാടിഅവിടെ ചെല്ലുമ്പോഴേക്കും  എന്റെ കഥതീര്ന്നിരിക്കും. അപ്പൊ പിന്നെ കത്തീംവേണ്ടി വരില്ല. നാട്ടില്‍ ഗട്ടര്‍ ഇല്ലാത്തറോഡ്‌ നേതാക്കന്‍മാരുടെ വീടിന് മുന്നില്‍മാത്രാ...കുറച്ചു നേരം കഴിഞ്ഞിട്ടും ഓട്ടോകിട്ടിയില്ല ...ഹര്ത്താല്ആണ്.എനിക്കേതായാലും സന്തോഷമായി.ഹര്ത്താല്‍ ദിവസത്തില്‍ റോഡ്‌ കാണാന്‍ നല്ലരസമാ...തിരക്കൊന്നുമില്ലാതെ ..നടുറോഡില്ആകാശം നോക്കി കിടന്ന് കവിത വരെഎഴുതാം.
                     വെയില്‍ എന്റെനെറ്റിയിലും കഴുത്തിലും വിയര്്പു പടര്ത്തി.ശരീരത്തിലെ അവസാന വിയര്‍പ്പ്. മരിക്കുമ്പോള് ആരും വിയര്ക്കുകയില്ലല്ലോ ? മരണം ഒരു തരംമരവിപ്പല്ലേ...കുറച്ചു ദൂരം ചെന്നപ്പോ ഒരുകടലാസ് തുണ്ട് എന്റെമുന്നിലേയ്ക്കുചാടി.എവിടെ നിന്നെന്നറിയാന്‍  ഞാന്‍ മുകളിലേലേയ്ക്ക് നോക്കി. കെട്ടിടത്തിന്റെ രണ്ടാമത്തെനിലയില്‍ നിന്നാണ്.ഒരു പെണ്ണ് കൈനീട്ടിഎന്തോ പറയുന്നുണ്ട്. കടലാസ്വായിക്കാനാണ്.
                    ഞാന്‍ ഇവിടുത്തെവേലക്കാരിയാണ്. മുതലാളി എന്നെപൂട്ടിയിട്ടിരിക്കുകയാണ്.ഭക്ഷണം തന്നിട്ട്ഒരാഴ്ച ആയി.അടിക്കേം ചെയ്യും എന്നെരക്ഷിക്കണം ....
ങ്ങി ii മുഖം ഒരു സൈഡ് വീർത്ത്നീരുവച്ചിരിക്കുന്നു. മുന്‍വരിയിലെ  ഒന്നോരണ്ടോ പല്ലുകളില്ല. വലത്തേ കവിളത്ത്എന്തോ കൊണ്ട് പൊള്ളിച്ച പാടുണ്ട്.
എന്തായാലും മരിക്കണം. ഇവളെരക്ഷപ്പെടുത്തിയിട്ടാണെങ്കില്‍ ...മരണത്തിന്റെ രുചി ഒന്നുകൂടിയാലോ? ഞാ പോലിസിനെഅറിയിച്ചു.പെണ്ണുകേസ്സയാതുകൊണ്ട്പോലീസ് പെട്ടെന്നെത്തി.

പോലിസ് ഇവളെ നീ നോക്കുമോ?ഞങ്ങകൊണ്ടുപോണോ?
അവ : പോലീസുകാര്‍ എന്നെകൊണ്ടുപോയാ ....ഇവരെന്നെപീഡിപ്പിക്കും.പത്ത് പതിമൂന്നുപേരുണ്ട്.നാളെ എന്റെ ശവം ഉറപ്പ്.ഇനി നിങ്ങളാണ് കൊണ്ടുപോകുന്നതെങ്കില്‍  എന്തെങ്കിലും..ചെയ്താത്തന്നെ അത്  പീഢനംആകുന്നില്ല.

ഞാ ശരി എന്റെ കൂടെ പോരൂ...
ഞങ്ങള്‍ നടന്നു.അതിനിടയി ഞാ എന്റെയാത്രയുടെ ലക്ഷ്യത്തെപ്പറ്റി പറഞ്ഞു.

അവ എനിക്കും ഒരു കത്തി വാങ്ങിച്ചോ..
ഞാ അതെന്തിനുനിന്നെ രക്ഷിച്ചത്എന്തിനു?
അവ മുതലാളി എന്നെകൊല്ലുകയാണെങ്കില്‍ ..അടിമയായിട്ടാണ്മരിക്കുന്നത്. എന്നാ ഇപ്പോ എനിയ്ക്ക് സ്വാതന്ത്യം കിട്ടി ഞാഞാനാ യിട്ടാ..മരിക്കുന്നേ....സ്വാതന്ത്രതിന്റെരുചി അറിഞ്ഞു.

ഞാ :എന്റെ 65 സെന്റും വീടുംനിനക്കുതരാം...
അവ അതു വേണ്ടാ..അപ്പോ ഞാ നിങ്ങടെഅടിമയായില്ല്ലേ...
ഞാ എല്ലാ സ്ത്രീകളും ഏതെങ്കിലും  ഒരുപുരുഷന്റെ അടിമയല്ലേ....

അവ :  അതിന് താലീന്നൊരു ബന്ധനം അല്ലബന്ധം ഉണ്ടല്ലോ...നിങ്ങ എനിക്കൊരു ജോലിവാങ്ങി തരണം.
ഞാ :മരിക്കാ ഇറങ്ങീതാ....ഞാ
അവ :നിങ്ങളിപ്പോള്‍മരിക്കരുത്..കൊലപാതകകുറ്റം എന്റെ മേവരും...

    എന്റെ മരണം മറ്റൊരുളാൾക്കും ദ്രോഹംആകരുതല്ലോ..
ഞാ  മരണത്തി നിന്നും  പിന്‍മാറി.
പിറ്റേന്ന് രാവിലെ തന്നെ ജോലിഅന്വേഷിച്ചിറങ്ങി ഹനുമാന്‍ കോവിലിലുംശിവക്ഷേത്രത്തിലും പ്രത്യേകം പ്രത്യേകംഅര്ച്ചനകള്‍ നടത്തി ഓരോ ചരടുകള്‍ വാങ്ങികൈയ്യിലും കെട്ടി ...ഒന്നുരണ്ടിടത്ത് ജോലിഅന്വേഷിക്കുകയും ചെയ്തു.
അവള്‍ നിങള്‍ മരിച്ചാല്‍  മരണംഎപ്പോഴും എന്നെ അലട്ടികൊണ്ടിരിക്കും...നമ്മുക്ക് ഒരുമിച്ച് ജിവിച്ചൂടെ ...
ഞാന്‍ ആലോചിച്ചു ...ഇവള്ക്ക് ഒരുജീവിതമാകും ...ബന്ധുക്കള്ഇല്ലാത്തതിനാല് വേറെശല്യം ഒന്നും  ഉണ്ടാവില്ല...

അവളുടെ വിരലുകളില്  ഞാന്‍ വിരലുകള്കോര്ത്തു  വിരലുകള്ക്ക് നല്ല നീളംഉണ്ടായിരുന്നു ...ശംഖിനി വര്ഗത്തില്പ്പെട്ടപെണ്ണായിരുന്നു അവള്
വിശ്വസിക്കാന്‍ പറ്റിയവള്‍.കഴുത്തില്മൂന്നു വരികള്‍ തെളിഞ്ഞുകാണാമായിരുന്നു.അവള്‍ക്ക് വസ്ത്രങ്ങള് വാങ്ങാന് തുണിക്കടയിലേയ്ക്കുചെന്ന് ോഡ് ക്രോസ് ചെയ്യുന്ന സമയത്ത് ഒരു ടിപ്പര് ലോറി  വന്ന് എന്നെഇടിച്ചുത്തെറിപ്പിക്കുകയായിരുന്.ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്ന ഞാന്‍ ചിലര്‍ പറയുന്നത് കേട്ടു.
 ''ഈ ടിപ്പര്‍ ലോറി ജനസംഖ്യകുറയക്കുമല്ലോ. ഏതായാലും നാളെ നമ്മുക്കൊരു ഹര്ത്താല് പ്രതീഷിക്കാം...''
എനിക്ക് മരണത്തിന്റെ രുചി അറിയാന്‍ പറ്റി...ഹര്ത്താല് നടത്തി ചിലര്‍ക്ക് അതിന്റെ ഗുണവും ...