Monday, October 31, 2011

ഗോപാലചരിതംവലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് ,
 ഉസ്മാനിക്കയുടെ വിട് അന്വേഷിച്ചു വന്നവരോട് ഗോപാലന്‍  പറഞ്ഞ മറുപടിയാണിത്. താടി വച്ച് മൌലവിയെ പൊലെ തോന്നിക്കുന്നയാള്‍ ഗോപാലനോട്‌ നന്ദിയും പറഞ്ഞു. വണ്ടിയുടെ ബാക്ക് സീറ്റില്‍ ഇരുന്ന മക്കന ഇട്ട പെണ്‍കുട്ടി പുഴുപ്പല്ല് കാട്ടി ചിരിക്കുകയും ചെയ്തു. വണ്ടി ദൂരെ മറയുന്നത് വരെ അത് നോക്കി നിന്നു സന്തോഷത്തോടെ ഗോപാലന്‍ മടങ്ങി. പക്ഷെ ഗോപാലന്റെ സന്തോഷം മൌലവി  നന്ദി പറഞ്ഞതിലോ, ആ കുട്ടി പുഴുപ്പല്ല് കാട്ടി ചിരിച്ചതിലോ ആയിരുന്നില്ല. വണ്ടിക്കാരനെ വഴി തെറ്റിച്ചു വിട്ടതില്‍ ആയിരുന്നു...!  ഗോപാലന്‍ ഇങ്ങനെയാണ് പെരുമാറുക , മേത്തന്‍മാരോട് മാത്രമാണ് ഇത്.
     
                              ഗോപാലന്‍ ഒരു മുസ്ലിം വിരോധി ആണ്. കാരണം എന്താണെന്നു ചോദിച്ചാ പറയുന്നത് ചെറുപ്പത്തില്‍ നടന്ന ഒരു സംഭവം ആണ്.  എഴാം ക്ളാസ്സില്‍ പഠിക്കുന്ന കാലം...  പാല് വാങ്ങി വരുന്ന സമയത്ത് മദ്രസ്സയില്‍ പോയി വരുന്ന  കുട്ടികള്‍ ഗോപാലനെ പാടത്തേക്കു തള്ളിയിട്ടു. അതില്‍ ഒരുത്തന്‍ മച്ചിങ്ങ വച്ച് തലക്കിട്ടു ഒരു ഏറും കൊടുത്തു. ചെളിയില്‍ പൂണ്ടു പൊന്തി വന്ന അവനെ നോക്കി കുട്ടികള്‍ കൈ കൊട്ടി ചിരിക്കുകയും ചെയ്തു. അന്ന് തുടങ്ങിയ വിരോധം ആണ് ! എന്നാലും നാട്ടുകാര്‍ അവനെ ഒറ്റപ്പെടുത്തിയില്ല, കാരണം അവന്റെ അച്ഛന്‍ ഒരു നല്ല മനുഷന്‍ ആയിരുന്നു. ഒരു കമ്മ്യൂണിസ്റ്റ്കാരന്‍,  ദേവി വിലാസം നാരായണന്‍ , എല്ലാവര്‍ക്കും ഉപകാരിയാണ് . മദ്യത്തില്‍ നിന്നും മറ്റു ലഹരി വസ്തുക്കളില്‍ നിന്നും യുവാക്കളെ പിന്‍തിരിപ്പിക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. അതുകൊണ്ട് തന്നെ ഗോപാലനും യാതൊരു ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്നില്ല.
ഗോപാലന്റെ അച്ഛന്‍ പറയുന്നത്  "ഈ ഹിന്ദുക്കള്‍, പ്രത്യേകിച്ചും യുവാക്കള്‍ മടിയന്മാരാണ്.  108 ഉപനിഷത്തുക്കള്‍  ഉണ്ട് .നാലു വേദങ്ങളും.  അതിലൊരെണ്ണം വായിക്കുവാനോ, പഠിക്കുവാനോ ഒന്നിനും മനസ്സില്ല. മറ്റു മതങ്ങളെ കുറ്റം പറയാന്‍ സമയം ഉണ്ട്,.എന്റെ മോനെ പൊലെ" 

                    ഗോപാലന്റെ ഈ വിരോധം നാട്ടുകാര്‍ ഒരസുഖമായി കണ്ടു... ആദ്യം മനസ്സിനെ ബാധിക്കും, പിന്നെ കണ്ണുകളിലേക്കു .. നാവിലേക്ക്... അവസാനം രക്തത്തിലേക്കും..
                     ഗോപാലന്‍ ഒരു തയ്യല്‍ജോലിക്കാരന്‍ ആയിരുന്നു. മേത്തന്‍മാരുടെ തുണി കിട്ടിയാല്‍ താമസിച്ചേ കൊടുക്കുകയുള്ളൂ... അമ്പലത്തിനു അടുത്ത് ചായക്കട നടത്തിയിരുന്നത് മീരാന്‍കുട്ടി എന്നാ മുസല്‍മാന്‍ ആയിരുന്നു. അയാളെ അവിടുന്ന് ഓടിക്കാന്‍ കിണറ്റില്‍ നന്ജു കലക്കി! റേഷന്‍ കടക്കാരനു  'വസീം ആക്രത്തിന്റെ' മുഖച്ഹായ എന്നും പറഞ്ഞു അവിടെ   പോകാറുമില്ല ഈ വിദ്വാന്‍ !
                             
                                  അമ്പലത്തില്‍ പോവുകയാണ് ഗോപാലന്‍ , കൈയില്‍ പാല്‍പ്പായസം കഴിപ്പിക്കാനായി പാല്‍ പാത്രം കൈയ്യിലുണ്ട്‌. മനസ്സില്‍ വിഷവും !  പാല്‍പ്പായസവും ഒരു ആഖോര മന്ത്രപുഷ്പ്പാന്ജലിയും ഭഗവാനു നേദിച്ചു. അല്പം കൂടി വിശ്വാസിയായി പുറത്തിറങ്ങി... ശങ്കരന്‍ നായരുടെ കടയില്‍ നിന്നും ചായ കുടിച്ചു. പേരിന്റെ കൂടെ വാല് ചേര്‍ക്കുന്നത് ഗോപാലന് ഇഷ്ട്ടമായിരുന്നു, പക്ഷെ ഗോപാലന് അത് കിട്ടിയില്ല, കാരണം അച്ഛന്‍ കമ്മ്യൂണിസ്റ്റ്  ആണല്ലോ.. മനുഷനെ തിരിച്ചറിയാന്‍ ഒരു പേര് മതി, അതിനു വാല് വേണമോ!  വാല് ചേര്‍ത്തിടുന്നവര്‍ ജാതി ഭ്രാന്തന്‍മാരാണ്.. ഏതോ കപട ലോകത്ത് ജിവിക്കുന്നവര്‍.
                    നായരുടെ ചായ കുടിച്ചു ഗോപാലന്‍ തയ്യല്‍ കടയിലേക്ക് നടന്നു... അല്പം നടന്നപ്പോള്‍ നായരുടെ പശുവിനെ  റോഡരികില്‍ കെട്ടിയിരിക്കുന്നത് കണ്ടു. ആ ഭാഗത്തെ പുല്ലു തീര്‍ന്നിരിക്കുന്നു. അത് കണ്ടപ്പോ ഗോപാലന് വിഷമമായി. പശു നായരാണല്ലോ..` അതിനെ മാറ്റി കെട്ടാന്‍ തിരുമാനിച്ചു കയറില്‍ പിടിച്ചപ്പോള്‍ നായരുപശു ഒറ്റ ചവിട്ട്. പശുവിനറിയില്ലല്ലോ ഗോപാലന്‍ നായരാന്ന്... ! റോഡിലേക്ക് തെറിച്ച ഗോപാലനെ,     അതിലെ വന്ന ടിപ്പര്‍ ലോറി അവിടുന്നും തെറിപ്പിച്ചു. ചോരയില്‍ കുളിച്ചു കിടന്ന ഗോപാലനെ എല്ലാവരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.
 
  ആശുപത്രി വരാന്തയില്‍ നിരവധി പേരുണ്ടായിരുന്നു.. എല്ലാവര്‍ക്കും ഒരേ ഭാവം, ഒരേ മുഖച്ഹായ, ശോകത്തിന്റെ.... വെളുത്ത വസ്ത്രവും, കറുത്ത മനസ്സും ഉള്ള നേഴ്സുമ്മാര്‍ ഓടി നടക്കുന്നുണ്ട്. ഒരു പോളിസി എജെന്റ്  ആള്‍ക്കാരെ വശത്താക്കാന്‍ നടക്കുന്നുണ്ട്. കാവി ധരിച്ചു സന്യാസിയെ പൊലെ തോന്നുന്ന ആള് പറയുന്നു, "എനിക്ക് പോളിസി ഒന്നും വേണ്ട, കാരണം സ്‌ത്രീകളുമായി എനിക്ക് ബന്ധമില്ലല്ലോ.."  
 
                           "ഗോപാലന് o+ve രക്തം ആവശ്യമുണ്ട്" വെളുത്ത മുഖവുമായി വന്ന   നേഴ്സ്‌   അലറി... കൂടി നില്‍ക്കുന്നവരില്‍ ബീരാന്‍ കുട്ടിയുടെ ചോര അതായിരുന്നു, ബീരാന്‍ ഒരു മടിയും കുടാതെ  ചോര കൊടുത്തു... മൂന്നു ദിവസം കഴിഞ്ഞാണ് ഗോപാലന് ബോധം തെളിഞ്ഞത്. അപ്പൊ ഗോപാലന്‍ വിളിച്ചത് 'ന്റെ റബ്ബേ..' എന്നായിരുന്നു... കേട്ടുനിന്നവര്‍ അതിശയിച്ചു.
"ഞാന്‍ മൂന്നു  ദിവസം  പൊന്നാനിക്കു പോയതായിരുന്നു...  യുസഫ് മുസ്ലിയാരുടെ അടുത്ത്. എല്ലാ ദിക്കരുകളും പഠിച്ചു."" ല ഇലാഹ ഇല്ല ള്ള മുഹമ്മദ്‌ റസൂല് ള്ളാ..

          പൊന്നാനിയിലെ മുസലിയാര്‍ മത പണ്ഡിതനായിരുന്നു. അദ്ദേഹം മരിച്ചിട്ട്   വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു...  അതറിഞ്ഞു  എല്ലാവരും  അതിശയിച്ചു. ആസ്പത്രി വിട്ട ഗോപാലന്‍ മുസ്ലിങ്ങളെ പോലെയാണ് പെരുമാറിയത്. ഇടത്തോട്ട് മുണ്ട് ഉടുക്കുക, വുളു എടുക്കുക, നിസ്ക്കരിക്കുക, മാത്രമല്ല നേരത്തെ ദ്രോഹിച്ച ആളുകളെ കാണുമ്പോള്‍ ക്ഷമ പറയുകയും അവര്‍ക്കായി സല്‍ക്കാരങ്ങള്‍ നടത്തുകയും ചെയ്തു! എന്നിട്ട് അവരോടു പറയും, "ഗീതയും ബൈബിളും ഖുറാനും ഓക്കെ ഈശ്വരന്‍ നമുക്ക്  വേണ്ടി ഇറക്കിയതാ.. അതില്‍ ഏറ്റവും  ആവസാനം ഇറക്കിയത് ഖുറാനാ, അതുകൊണ്ട് സാധാരണ ജനങ്ങള്‍ക്ക്‌ അറിഞ്ഞിരിക്കേണ്ട  നീതി നിയമങ്ങള്‍ അതിലുണ്ട്." എന്ന് !

                              ഗോപാലന്‍ പിന്നെ ഇസ്ലാം സ്വീകരിച്ചു. ഹജ്ജ്  കര്‍മ്മവും നടത്തി. അങ്ങനെ ഗോപാലന്‍ , ഹാജി ആയി... മുസ്ലീം ആയി എങ്കിലും അദ്ധേഹത്തെ 'ഗോപാലന്‍ ഹാജി'  എന്നേ നാട്ടുകാര്‍ വിളിച്ചുള്ളൂ... പിന്നീടു അയാള്‍ നാട്ടുകാര്‍ക്ക്  നല്ല കാര്യങ്ങളെ ചെയ്തുളൂ...

         ......                        ................                 .................  ..........            ............
"ഒന്ന് കാണാനൊക്കുമോ?"  ജുമൈലത്ത്  ചോദിച്ചു "ദാ അവിടെ ആവരുടെ ഒപ്പം ഇരുന്നോ" വരാന്തയിലേക്ക്‌ കൈ ചുണ്ടി കാര്യക്കാരന്‍ എന്ന് തോന്നിക്കുന്ന ഒരു വയസന്‍ പറഞ്ഞു. വരാന്തയില്‍
മൂന്നുനിരയായി ഇട്ടിരുന്ന കസേരകളില്‍ രണ്ടോ മൂന്നോ എണ്ണമേ ഒഴിവുണ്ടായിരുന്നുള്ളു. അതില്‍ 
 ജുമൈലത്ത് കുട്ടിയുമായി ഇരുന്നു. "എന്നാ പറ്റി?" അടുത്തിരുന്ന മക്കന ഇട്ട ഇത്ത ചോദിച്ചു. "പൊള്ളുന്ന പനിയാ.. രാത്രി ഞെട്ടുകയും ചെയ്യും..  പേടിക്കണ്ട, ഹാജി ഒന്ന് തൊട്ടു ഉഴിഞ്ഞാല്‍ മതി, അപ്പൊ മാറിക്കൊള്ളും ഏതു ആസുഖവും ..."
 അവള്‍ സമാധാനിച്ചുകൊണ്ട് ഉമ്മറത്തെ നെയിം ബോഡ് നോക്കി ...
'ഗോപാലന്‍ ഹാജി
 ദേവി വിലാസം വീട്' 

63 comments:

 1. കേര നിരകളാടും ഒരു ഹരിത ചാരു തീരം
  പുഴയോരം കള മേളം കവിത പാടും തീരം
  കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
  ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്
  നിറപൊലിയേകാമെൻ അരിയ നേരിന്നായ്
  പുതു വിള നേരുന്നൊരിനിയ നാടിതാ
  പാടാം കുട്ടനാടിന്നീണം

  തെയ് തെയ് തിത്തെയ് താരാ
  തെയ് തെയ് തിത്തെയ് താരാ

  എല്ലാ കൂട്ടുകാര്‍ക്കും കേരളപ്പിറവിദിനാശംസകള്‍

  ReplyDelete
 2. മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന് മണ്ണ് പങ്കു വചു. , മനസ്സ് പങ്കു വചു...

  കേരളപ്പിറവിദിനാശംസകള്‍.......


  'ഗോപാലന്‍ ഹാജി
  ദേവി വിലാസം വീട്'

  പോസ്റ്റ്‌ നന്നായിട്ടുണ്ട്.....

  ആശംസകള്‍..

  ReplyDelete
 3. റേഷന്‍ കടക്കാരന് വസീം അക്രമിന്റെ മുഖമാണ് എന്ന കാരണത്താല്‍ അവിടെ പോകില്ല എന്നത് ചിരിപ്പിച്ചു.
  വായിക്കാന്‍ രസമുണ്ട് പ്രദീപ്‌ .
  നന്നായി

  ReplyDelete
 4. കഥ ചിരിപ്പിക്കുകയും അതിലുപരി ചിന്തിപ്പിക്കുകയും ചെയ്തു. സ്നേഹം നിറഞ്ഞ കേരളപ്പിറവിദിനാശംസകള്‍..
  വേനല്‍പക്ഷി

  ReplyDelete
 5. കൊള്ളാം
  ഇങ്ങനെയാണെങ്കില്‍ ... കേരളത്തിലേക്ക് എല്ലാവരും പരസ്പരം രക്തം ദാനം ചെയ്‌താല്‍ പകുതി പ്രശ്നങ്ങള്‍ തീരുമല്ലോ

  ReplyDelete
 6. ഗുരുജി പറഞ്ഞപോലെ മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി :ഗുണപാഠം----ഹാജി ഒന്ന് തൊട്ടു ഉഴിഞ്ഞാല്‍ മതി, അപ്പൊ മാറിക്കൊള്ളും ഏതു ആസുഖവും ...ഒരു സ്വയംതൊഴിലുംകണ്ടെത്തി

  ReplyDelete
 7. നര്‍മത്തിലൂടെ പ്രദീപ്‌ പറഞ്ഞ കാര്യം ഇന്ന് സമൂഹം വളരെ ഗൌരവത്തോടെ കാണേണ്ട വസ്തുതകള്‍ ആണ്
  ഏതു മനുഷ്യനായാലും രക്തത്തിന്‍ നിറം ഗുണം എല്ലാം ഒന്ന് തന്നെ

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. അനാമിക ..
  ഗോപലന്റെത് അസുഖമാണ് ..ആദ്യം മനസ്സിനെ ബാധിക്കും, പിന്നെ കണ്ണുകളിലേക്കു .. നാവിലേക്ക്... അവസാനം രക്തത്തിലേക്കും...അത് കൊണ്ടാണ് രക്തം മാറിയപ്പോള്‍ ...ശരിയായത് ...പിന്നെ അത് ദൈവനിശ്ചയവും

  ReplyDelete
 10. മനുഷ്യന്‍ മനുഷ്യനെ അറിഞ്ഞാല്‍ പിന്നെ അവിടെ ചോരയുടെ നിറം മാറില്ല.'നാം മനുഷ്യര്‍ നാമൊന്ന്'എന്നേ വരൂ...
  നര്‍മത്തില്‍ ചാലിച്ച പ്രദീപിന്റെ രചന അതിനുതകുമാറാകട്ടെ!

  ReplyDelete
 11. നര്‍മത്തില്‍ ചാലിച്ച ...ഗൌരമായ ചിന്ത ..നന്നായി ..ഇഷ്ടമായി ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 12. വളരെ താമസം എടുത്തു ഈ പോസ്റ്റ് എഴുതാന്‍ ..ഇതില്‍ നര്‍മ്മം ഉണ്ടെന്നു നിങള്‍ പറയുമ്പോള്‍ ആണ് അറിയുന്നത്
  എല്ലാവര്ക്കും നന്ദി

  ReplyDelete
 13. ഇതു നന്നായി... രസകരമായി അവതരിപ്പിച്ചു.
  ആശംസകൾ....

  ReplyDelete
 14. രസകരം.
  പക്ഷേ നമ്മൾ എത്ര പറഞ്ഞാലും പട്ടിയുടെ വാൽ...!?
  എങ്കിലും കഴിയുന്നത്ര പറഞ്ഞുകൊണ്ടിരിക്കുക.

  ഭാവുകങ്ങൾ!

  ReplyDelete
 15. khaadu.. കേരളപ്പിറവി ദിനത്തില്‍ ഈ ഗാനം പടെണ്ടത് തന്നെയാണ്,നന്ദി
  ചെറുവാടി...ഇങ്ങനെ ചിലരുണ്ട് ഭൂമിയില്‍ എപ്പോഴും
  വിപിന്‍ സന്തോഷം ..ഞാന്‍ ഉദ്ദേശിച്ചത് ..അതെന്നെ ....
  ഇടശ്ശേരി ...ദൈവം നമ്മളെ എല്ലാവരെയും ഓരോ ജോലി ഏല്‍പ്പിച്ച വിട്ടിരിക്കുന്നത് നമ്മള്‍ പൈസ്സക്കുള്ള ജോലി മാത്രം ചെയ്യുന്നു.
  കൊമ്പന്‍ സന്തോഷം ...ഇനിയും വരണേ....ഒന്ന്നാണ് നമ്മള്‍
  കുട്ടി മാഷേ ..മനുഷ്യമതം ഒന്ന് ഉള്ളു ..നന്ദി
  മയില്‍പ്പിലി ..നന്ദി
  v

  ReplyDelete
 16. >> പശുവിനറിയില്ലല്ലോ ഗോപാലന്‍ നായരാന്ന്... ! << ഈ കഥ ഇഷ്ടായി‌... (ഇതെന്താ ഡെയിലി ഓരോ പോസ്റ്റോ ! മറ്റുള്ളവര്‍ക്ക് വായിക്കാന്‍ അല്പം സമയം കൊടുത്തുകൂടെ പ്രദീപ്‌ ?)

  ReplyDelete
 17. പൈമ എഴുതിയതില്‍ വളരെ നല്ല ഒരു കഥ. നല്ല ചിന്ത. നല്ല അവതരണം കൊള്ളാം

  ReplyDelete
 18. പശു നായരാണല്ലോ. പക്ഷേ ഗോപാലന്‍ നായരാണേന്ന് പശുവിനറിയില്ലല്ലോ.
  ഇത് കൊള്ളാട്ടോ. ഒരു കുപ്പിരക്തം കൊണ്ട് ആളേമാറ്റുന്ന ആ ആശുപത്രി എവിടെയാണ്‌?

  ReplyDelete
 19. ചിരിച്ചു.. അല്പം ചിന്തിച്ചു..
  "o+ve രക്തം" കൊള്ളാം

  ReplyDelete
 20. എന്റെ O+ve രക്തം കൊടുക്കാനുണ്ട്
  രസായിട്ടുണ്ട്

  ReplyDelete
 21. സങ്കൽ‌പ്പങ്ങൾ ..
  jayanEvoor
  Lipi രണ്ഞു
  mad|മാഡ്-അക്ഷരക്കോളനി.കോം
  Fousia R
  Shikandi
  കുന്നെക്കാടന്‍ ..

  എല്ലാവര്ക്കും നന്ദി ..

  ReplyDelete
 22. പൈമ,
  കാരണമില്ലാതെ വിരോധം വച്ച് പുലര്‍ത്തുന്ന ആള്‍ക്ക് ഒരു കുപ്പി രക്തമെന്ന കാരണം തന്നെ ധാരാളം പിന്നീട് സംഭവിക്കുന്ന ഓരോ സംഭവങ്ങള്‍ക്കും. പോസ്റ്റ്‌ ചെയ്യാന്‍ ധാരാളം സമയം എടുത്ത്‌ ആലോചിച്ചത് ഇതിനു പുറകിലെ ലോജിക്കുകള്‍?

  പക്ഷെ......
  പൈമ എന്താ പറയാന്‍ ഉദേശിച്ചത്?

  ReplyDelete
 23. ഞാന്‍ ഉദ്ദേശിച്ചത് ..ഒരാള്‍ എന്തിനെ കുടുതല്‍ വെറുക്കുന്നുവോ..അതില്‍ അയാള്‍ വലിയവനാകുന്നു ...ദൈവഹിതം ...
  ഇതിനു പ്രേരകമായത് മുല്ലയുടെ പോസ്റ്റ് ആണ് .വിശദമായി വായിച്ചു ഈ ചോദ്യം ചോധിച്ച്തിനും വളരെ നന്ദി ...
  എന്റെ പോസ്ട്ടിനോടുള്ള തല്പരം മനസിലാക്കുന്നു

  ReplyDelete
 24. റേഷന്‍ കടക്കാരന് വസീം അക്രമിന്റെ മുഖമാണ് എന്ന കാരണത്താല്‍ അവിടെ പോകില്ല. ഈഇ ഭാഗമടക്കം ഒരുപാട് ഭാഗങ്ങൾ ചിരിപ്പിച്ചു ട്ടോ പൈമ. ഞാൻ ഇത് വായിച്ച് തുടങ്ങിയപ്പോൾ, വായിച്ചവസാനിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടാവും ന്ന് തോന്നി. കാരണം ഈ വെറുപ്പും വിദ്വേഷവുമുള്ള കഥകൾ എനിക്കിഷ്ടമല്ല. പക്ഷെ ആൾക്ക് അപകടം പറ്റിയതുമുതൽ കഥയുടെ ട്രാക്ക് അങ്ങ് മാറി,അത് എനിക്ക് നന്നായ് ഇഷ്ടായി ട്ടോ. മൊട്ടത്തിൽ നല്ല ഒരു ഗോപാലൻ ഹാജിയാരുടെ ചായ കുറ്റിച്ചപോലുള്ള ഒരു സുഖം.

  ReplyDelete
 25. ഗോപാലന്‍ ഹാജി ചിന്തിപ്പിക്കുന്ന ഒരു പ്രതീകമാണ്. പ്രദീപിന്റെ കഥകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ലളിതമായി പറഞ്ഞുപോകുമ്പോഴും ഒരു വെടിമരുന്ന് എവിടെയോ ഒളിഞ്ഞിരിപ്പുണ്ടാവും. ഇനിയും ഞാന്‍ വരും. :-)

  ReplyDelete
 26. രസകരമായി, ചിന്തിപ്പിച്ചു. ആശംസകള്‍.

  ReplyDelete
 27. ചിന്തിപ്പിക്കുന്ന, എന്നും പ്രസക്തിയുള്ള പോസ്റ്റ്...

  ReplyDelete
 28. ആക്ഷേപഹാസ്യം നന്നായി അവതരിപ്പിച്ചു,പൈമ.

  ReplyDelete
 29. വളരെ നല്ല കഥ ചിരിക്കാനും ചിന്തിപ്പിക്കാനും തോന്നിയ നല്ല മനസിന്‌ നന്ദി ....

  ReplyDelete
 30. കൊള്ളാം
  -ന്നാലും..
  പൈമ ടച്ച്‌..
  ങൂഹും അത് വന്നില്ല.

  ReplyDelete
 31. രസകരം ,,ചിന്തോദ്ദീപകം ..:)

  ReplyDelete
 32. ഇതു രസായി ട്ടൊ.

  ReplyDelete
 33. വെള്ളരി പ്രാവ്
  മണ്ടൂസന്‍
  സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു
  Vp Ahmed
  കുഞ്ഞൂസ്(Kunjuss)
  ഒരു പാവം പൂവ്
  Vinayan Idea
  വെള്ളരി പ്രാവ്
  രമേശ്‌ അരൂര്‍
  Echmukutty

  thanks frinds

  ReplyDelete
 34. നല്ല ചിന്ത. നല്ല പോസ്റ്റ്‌. ആശംസകള്‍.

  ReplyDelete
 35. നന്നായിരിക്കുന്നു.. വളരെ വളരെ നന്നായിരിക്കുന്നു..
  ഒരാള്‍ നല്ല മനുഷ്യനാവാതെ അയാള് ഏതു മതവിശ്വാസി ആയിട്ടും ഒരു കാര്യവും ഇല്ല. പടച്ചവന്‍ പറയുന്നു മനുഷ്യരെ ഞാന്‍ ബഹുമാനിച്ചിരിക്കുന്നു എന്ന് (ഖുറാന്‍ ). മനുഷ്യരില്‍ ചിലര്‍ അവന്റെ സഹോദരനെ ഇകഴ്ത്തുന്നു, പരിഹസിക്കുന്നു, തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കുന്നു..
  പോസ്റ്റ് ചില ഭാഗങ്ങളില്‍ എല്ലാം വളരെയധികം ചിരിപ്പിച്ചു.. അവസാന ഭാഗം ചിന്താവിഷ്ടയായ ശ്വാമളയിലെ ശ്രീനിവാസനെ ഓര്‍മിപ്പിച്ചു..
  നല്ല രസായിട്ട് തന്നെ പറഞ്ഞിരിക്കുന്നു.. അഭിനന്ദനങ്ങള്‍..

  ReplyDelete
 36. ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞു വെച്ചു ഇതിലൂടെ.. യുക്തിക്ക് നിരക്കില്ലെങ്കില്‍ പോലും ബ്ലെഡ് കൊടുത്താല്‍ ഇത് പോലെ ആളുകളെ മാറ്റാന്‍ കഴിയുമെന്ന് നമ്മുടെ മതമേലാളന്മാര്‍ അറിയണ്ട.. പുതിയ മതപരിവര്‍ത്തന ടെക്നിക്കായി അതിനെ അവര്‍ മാറ്റിയെടുക്കും.. ചിരി ചിന്തയില്‍ അലിഞ്ഞുചേരുന്ന പോസ്റ്റ്..

  ReplyDelete
 37. രസകരമായി പറഞ്ഞു വെച്ച ചിന്തോദ്ധീപകമായ വസ്തുതകള്‍...ചോരയുടെ നിറവും മണവും ഒന്നായിരിക്കുന്ന കാലത്തോളം ബാക്കിയെല്ലാം അര്‍ത്ഥ ശൂന്യം...നന്നായി ഈ പോസ്റ്റ്‌..ആശംസകള്‍..

  ReplyDelete
 38. " ദേവനായ് മനുഷ്യനെ ഉയര്‍ത്താന്‍ പിറന്നിട്ട്
  ദേവനെ കിരാതനായ് മാറ്റിടും മതങ്ങളെ "

  എന്ന കവിത ഓര്‍ത്തു ,
  " മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി " എന്ന ഗുരുവചനവും.

  ReplyDelete
 39. കഥയിലെ ഹാസ്യം ആസ്വദിച്ചു.
  എന്നാല്‍ ഒരാള്‍ക്ക്‌ അബോധാവസ്ഥയില്‍ രക്തം മാറ്റി വെച്ചാല്‍ അയാള്‍ ബോധം തെളിയുമ്പോള്‍ മതം മാറുമോ. ഇതിലെ ലോജിക് പിടികിട്ടിയില്ല.

  ReplyDelete
 40. വളരെ അര്‍ഥവത്തായ കഥ..അഭിനന്ദനങ്ങള്‍

  പ്രദീപ്‌...

  ReplyDelete
 41. കൊള്ളാം, ഞാൻ എന്നും കാണാറുള്ള ഒരു ഹാജിയെ ഇവിടെയും കണ്ടു. ഹാജിയുടെ അവസാനത്തെ ‘തന്ത്രം’ അവതരിപ്പിച്ചത് തുടക്കത്തിൽ പ്രതീക്ഷിക്കാത്തതായതിനാൽ, വളരെ രസംതോന്നി. ആശംസകൾ.....

  ReplyDelete
 42. മർമ്മത്തിൽ തട്ടുന്ന നർമ്മവുമായി നല്ലൊരു ബോധവൽക്കരണമാണ് നടത്തിയെങ്കിലും ഈ കഥയിൽ ഒട്ടും ലോജിക്കില്ല കേട്ടൊ പ്രദീപ്

  ReplyDelete
 43. നന്നായി...... ഇതുപോളൊരു കവിത 'ചെമ്മനം ചാക്കോ' സാർ എഴുതിയിട്ടുണ്ട്....രക്തത്തെപ്പറ്റിയാണു അതിലെ ഒരു വരി ഓർമ്മിക്കുനന്നു..." ഹന്ത..ഈ മാന്യനിൽ മാന്യനാം രോഗിക്കല്ലോ, ഒരു മന്ത്രി തൻ രക്തം കുത്തിവച്ചു നിർഭാഗ്യത്താൽ"........

  ReplyDelete
 44. അലിഫ്
  വരുണ്‍
  ആസാദ്‌
  മനോരാജ്
  ഷാനവാസ്‌
  കേരളടാസന്‍
  അക്ബര്‍
  എന്റെ ലോകം
  വി എ
  മുരളി മുകുന്ദന്‍
  ചന്തു നായര്‍
  എല്ലാവര്ക്കും മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു
  ഒരു ആസിടെന്റ്റ് പറ്റുമ്പോള്‍ തലക്കുണ്ടാകുന്ന മാരകമായ പരിക്കവാം ഈ മാറ്റത്തിനു കാരണം ..
  പിന്നെ ചില വികാരങ്ങള്‍ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണല്ലോ ?അതേയ് ഞാനും ഉദ്ദേശിച്ചത് ...

  ReplyDelete
 45. ചിരിപ്പിച്ചു ചിന്തിപ്പിച്ചു.....

  ReplyDelete
 46. രസകരമായ അവതരണം.. വായനക്കാര്‍ക്ക് ചിന്തിക്കുവാനുള്ള അവസരം തുറന്നു കൊടുക്കുന്നു.. അഭിനന്ദനങ്ങള്‍..

  ReplyDelete
 47. നല്ല കഥ. അവസാനം വളരെ നന്നായി. എന്നാലും അല്പം വേഗം കൂടിപ്പോയില്ലേ എന്ന് ഒരു സംശയം. അഭിനന്ദനങ്ങള്‍.

  ReplyDelete
 48. ഗോപാലന്‍ നായര്‍ ആള് കൊള്ളാല്ലോ പൈമേ ....എന്തായാലെന്ടാ ചോര കളിയില്‍ നായരുടെ ആദര്‍ശം തോറ്റു ...മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ആയിരുന്നുല്ലേ....

  ReplyDelete
 49. പ്രദീപ്, നല്ല ആശയവും, ഹാസ്യവും! ചിന്തയ്ക്ക് വഴിയൊരുക്കും, എന്നാൽ അതിശയോക്തി അല്പം കൂടിയൊ എന്ന് എന്റെ മാത്രം സംശയം... :(

  ഇനിയും വരാം..

  ReplyDelete
 50. പ്രദീപിന്റെ ഈ പോസ്റ്റിന്റെ ലിങ്ക് കണ്ടിരുന്നില്ല. വൈകിയാണ് ഈ പോസ്റ്റ് കണ്ടത്. ഷാബു പറഞ്ഞ ആശയം ഞാന്‍ അടിവരയിടുന്നു..'പ്രദീപിന്റെ കഥകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ലളിതമായി പറഞ്ഞുപോകുമ്പോഴും ഒരു വെടിമരുന്ന് എവിടെയോ ഒളിഞ്ഞിരിപ്പുണ്ടാവും'- Keep it up

  ReplyDelete
 51. രസകരമായി അവതരിപ്പിച്ചു..!

  ReplyDelete
 52. Arunlal Mathew || ലുട്ടുമോന്‍
  Jefu Jailaf
  കുസുമം ആര്‍ പുന്നപ്ര
  മനോജ് കെ.ഭാസ്കര്‍
  kochumol(കുങ്കുമം)
  Biju Davis
  Pradeep Kumar
  സ്വന്തം സുഹൃത്ത്

  എല്ലാവര്ക്കും നന്ദി ..നിങളുടെ ഈ പ്രോത്സാഹനം ആണ് ഇതുവരെ എത്താന്‍ കഴിഞ്ഞത് ..ഇനിയും ഉണ്ടാവണം ..ട്ടോ .

  ReplyDelete
 53. ഒരു ആക്ഷേപഹാസ്യമാണ്‌ പ്രമേയലക്ഷ്യമെങ്കില്‍ കൊള്ളാം. ശൈലിയും കൊള്ളാം.
  ഗോപാലന്‍, മൗലവിയായി മാറുന്നതു വരെയുള്ള ആവിഷ്കരണം നന്നായി. ഒഴുക്കുള്ള രചന. സാങ്കല്‍പികമായ ഒരു പ്രമേയത്തിന്റെ നര്‍മ്മാവതരണം എളുപ്പമാണ്‌. അവിടെ യുക്തിക്ക്‌ പ്രസക്തി വേണമെന്നില്ല എന്നതാണ്‌ ഇതിനു മുഖ്യ കാരണം. പക്ഷെ നിര്‍ബന്ധബുദ്ധിയോടെ അവിടെ ശ്രേഷഠമായ ആദര്‍ശവാദത്തിന്റെ ഒരു കൊടി നാട്ടി പറപ്പിക്കണമെന്നുണ്ടെങ്കില്‍ അതു പ്രയാസമാണ്‌. അനുവാചകരുടെ യുക്തിബോധത്തിന്‌ വഴുക്കില്ലാതെ ചവിട്ടി നില്‍ക്കാന്‍ നല്ലൊരു അടിത്തറക്കല്ല്‌ എല്ലായ്‌പ്പോഴും ഒരു നല്ല കഥയ്ക്ക്‌ അവശ്യം ആവശ്യമായി വരുന്നു. പ്രത്യേകിച്ചും അവതരണം കഥാകാരന്മാരായ അനുവാചകരുടെ മുമ്പാകെ ആകുമ്പോള്‍. അനുവാചകരില്‍ ഒരുവനായ എനിക്കു തോന്നിയത്‌ ഇങ്ങനെ:
  ഈ കഥയില്‍ സരസതയുണ്ട്‌, സാരസംവാദം പക്ഷെ ഗണനീയം. ഒപ്പം ധര്‍മ്മസംഹാരവും‌. സംഭവഘടനയ്ക്ക്‌ സമീക്ഷയില്ല, സമഗ്രതയില്ല, സമചിത്തതയില്ല, സമതുലിനതയില്ല, സമൃദ്ധിയുണ്ട്‌.
  എന്നിട്ടും വായന സുഖം ധാരാളമുണ്ട്‌.
  ഇതെന്റെ മാത്രം വീക്ഷണം.

  ReplyDelete
 54. നല്ല ഒരു സന്ദേശം ...... നന്നായി അവതരിപ്പിച്ചു...... എനിക്കിഷ്ടമായി .....

  ReplyDelete
 55. V P Gangadharan, Sydney
  ഇത്ര വിശദമായി വായിച്ചതില്‍ നന്ദി
  തുടങ്ങിയതെ ഉള്ളു ബ്ലോഗ്‌ എഴുത്തു..നേര്സരി യില്‍ ആണ് ഇപ്പോള്‍ ..എല്ലാം .ശരിയക്കാമെന്നെ..

  asha chey .thanks

  ReplyDelete
 56. ഹ ഹ, ബീരാന്‍ കുട്ടിയുടെ മുഴുവന്‍ രക്തവും ഗോപാലനാജിയുടെ ശരീരത്തില്‍ കയറ്റിയോന്നാ എന്‍റെ സംശയം. ചെറുപ്പം മുതല്‍ ഒരു പാട് പേര്‍ക്ക് രക്തം കൊടുത്തിട്ടുണ്ട്‌ ഒരൊറ്റ ഗോപാലനും വാസുവും ഞമ്മളോപ്പം കൂടിയിട്ടില്ല. വല്ലാത്തൊരു ലോകം. നന്ദിയില്ലാത്ത ജാതി! ഗംഗാധരന്‍ പറയുന്നത് പോലെ മതം മാറുന്നത് വരെ കഥ തരക്കേടില്ല, പിന്നെ ഒരൊറ്റ കൊടും വളവ്.

  ReplyDelete
 57. This comment has been removed by the author.

  ReplyDelete
 58. " ബീരാന്‍ കുട്ടിയുടെ മുഴുവന്‍ രക്തവും ഗോപാലനാജിയുടെ ശരീരത്തില്‍ കയറ്റിയോന്നാ എന്‍റെ സംശയം "
  Arif Zain പറഞ്ഞത് തന്നെ എനിക്കും തോന്നി ..ഈ ബീരാന്റെ രക്തത്തിന്റെ ഒരു പവര്‍...!.. പക്ഷെ ബീരാന റിയില്ലല്ലോ .. ബീരാന്റെ ചോരയില്‍ നിറച്ചും
  ഭയങ്കര പവറുള്ള ജിന്നുകള്‍ ഉണ്ട് എന്നത് .. അല്ലെ ?.. അപ്പൊ ഗോപാലന്‍ ഹാജിക്ക് വന്നു കൂടിയ ജിന്ന് ബീരാന്റെ ദേഹത്തില്‍ വെറുതെ കുടിയിരുന്നു ..
  ഇനി ഗോപാലന്‍ ഹാജിയുടെ ഭാഗ്യം കണ്ട ബീരാന്‍ ജിന്നിനെ തെറിവിളിച്ചു നട്ട പിരാന്തായി നടക്കുമോ ആവോ ?

  ReplyDelete
 59. സ്പീഡ്‌ കൂടി പോയില്ലേ?

  ReplyDelete
 60. കഥ യുക്തിക്ക് നിരക്കുന്നതാകണം എന്നാ പിടിവാശിയൊന്നും എനിക്കില്ല ,പക്ഷെ സോദ്ദേശ സാഹിത്യം എന്ന മസാലക്കറിയോടും വെറുപ്പാണ് ,ഏതായാലും പൈമയുടെ എഴുത്ത് പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണിക്കുന്നുണ്ട് .ഊതിത്തിളക്കിയെടുക്കുക ,ആശംസകള്‍ ...

  ReplyDelete