Saturday, October 29, 2011

പാവം പുരുഷന്മാര്‍ ...


പാവം പുരുഷന്മാര്‍ ...

പാവം പുരുഷന്മാര്‍ ...ലേഖന പരമ്പര ഭാഗം 2ഞാന്‍ ഇവിടെ എഴുതുന്നത്‌ സ്ത്രീ കളുടെ സ്വഭാവ ധൂക്ഷത്തെ പറ്റിയാണ് ..മാത്രമാണ്. ഈ പരമ്പരയുടെ ആദ്യഭാഗത്തിന്  നല്‍കിയ പ്രോത്സാഹനത്തിനു നന്ദി.
ചിലര്‍ അനാവശ്യം  ആണ് മെയില്‍ ചെയ്തത്.എന്തായാലും പറയാന്നുള്ളത് .എഴുതുകയാണ് ...പുരുഷന്‍മാരുടെ ഹതഭാഗത്തെ കുറിച്ചേ  പറയുന്നുള്ളൂ.സ്ത്രീകളെ കുറിച്ചല്ല.
    
     എനിക്ക് നേരിട്ട് പരിചയമുള്ള ആളാണ് .ഈ ഹതഭാഗന്‍ .സ്വന്തം അമ്മയും സഹോദരിയും പിന്നെ ഭാര്യയും ചേര്‍ന്ന് .ടിയാന്റെ  ജിവിതം ആത്മഹത്യാ വരെ എത്തിച്ചു.ഇത് വളരെ വിവരിച്ചു പറയാന്‍ കഴിയില്ല. കാരണം ജിവിചിരിപ്പുള്ളവര്‍ക്ക് അത് ദോഷം ചെയ്യും. ടിയാളെ..നമ്മുക്ക് വിവേക് എന്ന് വിളിക്കാം. ടാപ്പിംഗ് ജോല്യ്ക്കാരന്‍ ആണ് .വിട്ടില്‍ അയല്‍പക്കം കാരായി അമ്മയും സഹോദരിയും പൊരിഞ്ഞ വഴക്ക് .സ്വതസിദ്ധമായ ആവരുടെ കഴിവ് ആവര്‍ വിനയോഗിച്ചു.അവസാനം തല്ല്‌ നടന്നു. വിവേക് വന്നപ്പോള്‍ കാര്യം അറിയിച്ചപ്പോള്‍ .അവന്‍ ക്ഷമിക്കാന്‍ പറഞ്ഞു.വിവേചന ബുദ്ധിയില്ലാത്തവര്‍ പിറ്റേ ദിവസവും ജോലി (വഴക്ക് ) തുടങ്ങി.ഈ തവണ അയല്‍പക്കക്കാരി ഭര്‍ത്താവിന്റെ അടുത്ത് പറഞ്ഞു.തന്റെ പ്രിയതമക്ക് വേണ്ടി മരിക്കാന്‍ വരെ തയാറായ ഭര്‍ത്താവു   പേര് ദിനേശന്‍  (മറ്റൊരു ഹതഭാഗന്‍ ) പോലീസിന്  കേസ് കൊടുത്തു.വിവേക്  പണി കഴിഞ്ഞു വന്നപ്പോ  അമ്മയും സഹോദരിയും തല തല്ലി കരഞ്ഞു  കാര്യം പറഞ്ഞു.
ദിനേശന്‍ കൊല്ലെട ..എന്നാ അവര്‍ ആക്രോശിച്ചത് ..ടാപ്പിംഗ് കത്തിയെടുത്തു മകനെ ഏല്‍പ്പിച്ചു.സ്നേഹനിധിയായ മകന്‍ മടിച്ചു മടിച്ചു നിന്നു.മൂന്നാളും കൂടി അയല്‍പക്കതെ  വിട്ടിലേക്ക്‌  ചെന്നു.
അത് കണ്ട ദിനേശന്‍  വിവേകിന്റെ അമ്മയെ  ചീത്ത വിളിച്ചു. അവസാനം..കത്തി ഉപയോഗിക്കേണ്ടി വന്നു.ദിനേശന്‍  മരണപ്പെട്ടു .വിവേക് നാട് വിട്ടു....ഇതിനിടയില്‍ ഒരു പാട് ..സംഭവങ്ങള്‍ ഉണ്ട്.പറയുന്നില്ല.

           നാട് വിട്ട വിവേക് ഒരു പാട് വിഷമം സഹിച്ചു..ഒരു നാലു വര്ഷം കഴിഞ്ഞു വന്നു.പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ത്തു സമാധാനമായി അയാള്‍ ജിവിതം തുടങ്ങി  പിന്നീടു ഒരു വിവാഹവും തരപ്പെട്ടു 
ഭാര്യ ദുസ്വഭാവം ഉള്ളവള്‍ ആയിരുന്നു.ഭാര്യയുടെ രഹസ്യബന്ധം  മനസ്സിലാക്കിയ വിവേക് ആത്മഹത്യാ ചെയ്തു. 
          
ഇത്  എങ്ങനെ ഫീല്‍ ചെയ്യുമെന്ന് അറിയില്ല ...കാരണം ..ഇത് കഥയല്ല ..ജിവിതം ...ആണ് ..
ക്ഷമിക്കുക ...ജിവിതം എഴുതാന്‍ എനിക്കറിയില്ല ....കുറവ് ഉണ്ടാകും 

16 comments:

 1. പുരുഷ പക്ഷങ്ങള്‍ ആണല്ലേ. കുറച്ചു കൂടി നല്ലതും വ്യക്തതയുളളതുമായ രചനകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 2. പ്രിയ പ്രദീപ് ,ഇത് വായിക്കുമ്പോള്‍ എവിടെയൊക്കെയോ നീറ്റുന്നു.വിശിഷ്യാ ഇതൊരു കഥയല്ല,ജീവിതമാണെന്ന് പറയുമ്പോള്‍ .സ്നേഹവും സൗഹാര്‍ദ്ധവും,അയല്‍പക്ക മാനുഷിക ബന്ധങ്ങളും തകര്‍ന്നു കൊണ്ടിരിക്കുന്ന ഈ 'കലി'യുഗത്തില്‍ ഈദൃശ സംഭവങ്ങള്‍ നമ്മുടെയൊക്കെ കണ്ണു തുറപ്പിക്കേണ്ടതാണ്.നല്ലൊരു വിരല്‍ ചൂണ്ടല്‍ ...ആശംസകള്‍ !

  ReplyDelete
 3. ഇപ്പോള്‍ നടക്കുന്നതും ഇന്ന് നമ്മുടെ നാട്ടില്‍ കണ്ടു വരുന്നതുമയ ഒരു യഥാര്‍ത്ത കാര്യം എഴുതി....
  വരും തലമുറ ഇത് കണ്ടാണ് വളരുന്നത് , അടുത്ത തലമുറയെ നാം എങ്ങിനെ വിവരിക്കും!
  ആശംസകള്‍

  ReplyDelete
 4. Shukoor
  Mohammedkutty ഇരിമ്പിളിയം
  Mohammedkutty irimbiliyam
  ഈ നല്ല പ്രതീകരണം.എന്നെ ആശ്വസിപ്പിക്കുന്നു.
  സ്ത്രീകള്‍ അപലകള്‍ അല്ല അവര്‍ക്ക് പുരുഷന്‍മാരെ മാനസികമായി പിഡിപ്പിക്കാന്‍ കഴിയ്യുണ്ട്.ചെല്ലപ്പോള്‍ കൊല്ലാനും ...
  നമ്മള്‍ പാമ്പിനു പാല് കൊടുത്താല്‍ ..അത് കുടിച്ചു തീരും വരെ ...ഒന്ന് ചെയ്യുകയില്ല എന്നാല്‍ ..ചില സ്ത്രീകള്‍ അങ്ങനെയല്ല ..അഭിപ്രായങ്ങള്‍ക്ക് നന്ദി ...

  ReplyDelete
 5. കഥയല്ലിത് ജീവിതം...
  “കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം..”എന്ന് നമ്പ്യാര്‍ പണ്ടേ പാടിയിട്ടുള്ളതാണല്ലോ.ഇന്നായിരുന്നെങ്കില്‍ ഫെമിനിസ്റ്റുകള്‍
  നമ്പ്യാര്‍ക്കെതിരായി പ്രകടനം നടത്തിയേനെ.
  പിന്നെ പ്രദീപ് വള്ളി പുള്ളി വിസര്‍ഗങ്ങളൊക്കെ നഷ്ടപ്പെട്ടിരിക്കുന്നല്ലോ എന്തു പറ്റി..? ഒരു കാര്യം പറയാതെ വയ്യ ഹിന്ദി ന്യൂസ് റീലിന് മലയാള പരിഭാഷ നല്‍കിയതു പോലേയായെല്ലോ എഴുത്ത് ഇത് അറിഞ്ഞു കൊണ്ട് ചെയ്തതാണോ..?

  ReplyDelete
 6. ഒരുപാട് യാഥാര്‍ത്യങ്ങള്‍. വായനക്കാരെ സുഖിപ്പിക്കാതെ(സ്ത്രീ) ജീവിതത്തിന്‍റെ ഒരു വശം തുറന്നു കാണിച്ച ചങ്കൂറ്റത്തെയും നിലവാരം കാത്തു സൂക്ഷിച്ച രചനയ്ക്കും അഭിനന്ദനം. തുടര്‍ച്ചയായി രണ്ടു കാര്യങ്ങള്‍ കൂടെ പറയട്ടെ.

  ൧. നാലഞ്ച് അംഗങ്ങള്‍ ഉള്ള കുടുംബത്തില്‍ സഹോദരന്മാര്‍ തമ്മിലുള്ള ആത്മാര്‍ത്ഥ സ്നേഹം സഹോദരീ സഹോദരന്മാര്‍ തമ്മില്‍ കാണില്ല. മിക്കവാറും കുടുംബ വഴക്കുകളിലും സ്ത്രീകള്‍ക്ക് സാമാന്യം നല്ല പങ്കോ മുഴുവന്‍ പങ്കോ അവകാശപ്പെടാം.

  ൨. മകന്റെ കുട്ടികളെക്കളും നമ്മുടെ സമൂഹത്തില്‍ സ്നേഹിക്കപ്പെടുന്നത് മകളുടെ കുട്ടികളാണ്. ആണ്‍ മക്കള്‍ വെരുമൊരു വരുമാന സ്ത്രോതസ് മാത്രമായി മാറുന്നു. കാണുമ്പോഴുള്ള സ്നേഹാഭിനയങ്ങള്‍ ആവോളം ആസ്വദിക്കാം.

  ആശ്വാസമാണ് താങ്കളുടെ എഴുത്ത്.
  ഈ ലിങ്ക് വായിച്ചു ചിരിവന്നാല്‍ അറിയിക്കുക
  http://orupottan.blogspot.com/2011/10/blog-post_3130.html

  ReplyDelete
 7. എല്ലാവിധ മംഗളങ്ങളും നേരുന്നു ...............

  ReplyDelete
 8. ഒരുപാട് പുരുഷ പീഡനങ്ങൾ നാട്ടിലെമ്പാടും നടക്കുന്നുണ്ട്.പലതും നാം അറിയാതെ പോകുന്നു.

  ReplyDelete
 9. ചാടിക്കളിക്കാടാ കൊച്ചു രാമാ ആടിക്കളിക്കാടാ കൊച്ചു രാമാ....

  ReplyDelete
 10. കഥയല്ലിത് ജീവിതം...
  സീരിയല്‍ (?) പോലെ
  ഒടുവില്‍ തെറ്റുകള്‍ക്ക് ന്യായീകരണം ആകരുത്

  ReplyDelete
 11. അവസാനം ഒരു ശക്തി പ്രകടനവും ആവാം..

  ReplyDelete
 12. ഇത് എപ്പോ പോസ്റ്റി ! കാണാന്‍ വൈകിയല്ലോ !! നന്നായി എഴുതാന്‍ അറിയുന്ന പ്രദീപില്‍ നിന്നും ഞാന്‍ കുറച്ചുകൂടി വ്യക്തതയുള്ള നല്ലൊരു പോസ്റ്റ്‌ പ്രതീക്ഷിച്ചു... ഈ പോസ്റ്റിന്റെ ആദ്യഭാഗം കണ്ടപ്പോ ഞാന്‍ കരുതിയത്‌ 'പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പറയാന്‍ ആരുമില്ലല്ലോ' എന്ന് സങ്കടപ്പെടുന്ന പുരുഷ പ്രജകള്‍ക്കു ഒരാശ്വാസം ആവും പ്രദീപിന്റെ ഈ പരമ്പര എന്നാ... പക്ഷെ ഇത് നിരാശപ്പെടുത്തിയല്ലോ !! അമ്മയോ ഭാര്യയോ പറയുന്നത് കേട്ട് എടുത്തു ചാടി ഓരോ മണ്ടത്തരങ്ങള്‍ കാണിച്ചു ജീവിതം നശിപ്പിച്ച, വിവേകിന്റെ വിവേകമില്ലായ്മയെ കുറിച്ച് പറയുന്നതായെ ഇത് വായിച്ചാല്‍ തോന്നൂ... കുറച്ചു കൂടി അയാളുടെ അവസ്ഥ വായനക്കാരിലേക്ക് എത്തിക്കാമായിരുന്നു! കഥ എഴുതാന്‍ കഴിവുള്ള ഒരാള്‍ക്ക്‌ ജീവിതം എഴുതാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പ്രയാസം !!

  ReplyDelete
 13. വായിച്ചു.... ഇതൊക്കെ കണ്മുന്നില്‍ എന്നും കാണാം..എന്നല്ലാതെ എന്ത് ചെയ്യാം...

  ഇത്തരം സ്വഭാവത്തിന്റെ കാര്യത്തില്‍ ആണ്‍ പെണ്‍ വ്യത്യാസം കാണാന്‍ ആഗ്രഹിക്കുന്നില്ല... എല്ലാത്തിലും നന്മയും തിന്മയും ഉണ്ടെന്നു വിശ്വസിക്കുന്നു...


  സുഹൃത്തിന് ആശംസകള്‍...

  ReplyDelete
 14. അതെ ഓരോ പുരുഷനും എന്നും ഓരോ പെണ്ണിന്റെ സർക്കിളിൽ തന്നെയാണി അവന്റെ ജീവിതം ഹോമിക്കുന്നത് അല്ലേ ഭായ്

  ReplyDelete