Friday, October 21, 2011

ശാന്ത


ഞാന്‍ ശാന്തയാണ്.
ഒരു രാജകുമാരി 
വേദനകളെ ചുമരുകള്‍ക്ക് കരച്ചിലായി ഇട്ടു കൊടുത്തു,അതിന്റെ പ്രതിധ്വനിയില്‍ വിണ്ടും വിഷമിക്കുന്ന ഒരു രാജകുമാരി ,വെറുതെ ഉദ്യാനത്തിലേക്ക് നോക്കി .അവിടെ വയസ്സന്‍ ആല്‍മരത്തിലെ ഇലകള്‍ തമ്മില്‍ അടി കൂടുകയാണ് .പൊരിഞ്ഞ തല്ല്‌.മതിയായ അസഭ്യങ്ങള്‍ ആണ് വിളിച്ചു കൂവുന്നത് ,സഹോദരന്‍മാര്‍ ആണെന്ന്  പോലും ഓര്‍ക്കുന്നില.എല്ലാം കേട്ട് സഹിച്ചു നിക്കുകയാണ് ആല്‍മരം .എന്തെങ്ങിലും പറഞ്ഞ ഒരിലയും അനുസരിക്കില്ല .വയസ്സായ പിന്നെ എല്ലാവര്ക്കും ഒരു പുച്ഛമാ.ഭാരം അത് മരമായാലും മനുഷനായാലും..
             എന്റെ   സഹോദരന്മാരെ എനിക്കൊത്തിരി ഇഷ്ട്ടാ..പക്ഷെ...അവര്‍ക്ക് അങ്ങനെ അല്ല,അച്ഛനും അമ്മയ്ക്കും അങ്ങനെ തന്നെ.അതാണല്ലോ വേറെ ആളെ വളര്‍ത്താന്‍ ഏല്പിച്ചത്.വേരോടെ പിഴുതെറിയുക ആയിരുന്നു.ഒന്ന് തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല. പിന്നെ ഇവര്‍ക്ക് കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഒരിടം കിട്ടി. എന്നാലും എനിക്ക് വേണ്ടത് സഹോദരന്മാരുടെ സംരക്ഷണവും സ്നേഹവും അല്ലെ.അച്ഛനും അമ്മയും ഉണ്ടായിട്ടും അവരുടെ പേര് പോലും പുറത്തു പറയാന്‍ കഴിയാത്ത ഒരു ജന്മം .എന്തൊരു വിധിയാണ് ഇശ്വരാ..പേര് ശാന്ത എന്നായി പോയി ആല്ലേ ക്ഷുഭിത ആകാമായിരുന്നു...വിശേഷ ദിവസങ്ങളില്‍ സദ്യ ഉണ്ണുമ്പോള്‍ സഹോദര്മാരുടെ കയ്യിനു ഒരു ഉരുള കഴിക്കാനും ആ മുര്ധാവില്‍ ഒന്ന് ചുംബിക്കാനും ഇത്ര കൊതിയുണ്ട്ന്നോ .സഹോദരന്മാരില്‍ മൂത്ത ആളെ  എല്ലാര്ക്കും വലിയ ഇഷ്ടടമാണ്.ആരാധിക്കുന്നു ശ്രി നാരായണന്റെ അവതരമാണല്ലോ. ശ്രിരാമന്‍.എന്നാ ഈ ചേച്ചിക്ക് മാത്രം ഒന്ന് കാണാനോ സംസാരികുവാണോ സാധിച്ചില്ല .എന്തായാലും ദശരഥമഹാരാജാവിന്റെ ആദ്യത്തെ സന്താനം ഞാനാണല്ലോ .
                            ഇവിടെ ആണെങ്ങില്‍ എല്ലാകാര്യം നോക്കി നടത്താന്‍ ഒരാള്‍ അത്ര തന്നെ.രാജകുമാരി എന്നത് ഒരു പേര് മാത്രംഎല്ലാ ആണുങ്ങളെ പോലെ ദുഷ്ട്ടത്തരങ്ങള്‍ ഈ അച്ഛനും ഉണ്ട്.ഒരു പാട് നികുതി ഓക്കെ ചുമത്തിയാ..ഖജനാവ്‌ നിറക്കുന്നെ...

                        ഇവിടെ ഇപ്പോ ഉത്സവം ആണ്.ആട്ടവും പാട്ടും കൂത്തും ഓക്കെയുണ്ട്.ഒരു പാട് നാളായിരുന്നു മഴ പെയ്തിട്ടു.ഒരു മുനികുമാരന്‍ വന്നു മഴ പെയ്യിച്ചേ ..അതിന്റെയാ ഉത്സവം.ഈ മുനികുമാരനെ കാട്ടില്‍ വിളിക്കാന്‍ പോയത് വൈശാലി എന്നാ ദേവദാസിയും അവളുടെ അമ്മയും കൂടിയാ. വൈശാലി  അച്ഛന്റെ യഥാര്‍ത്ഥ മോളാ.ഈ ആണുങ്ങളുടെ നെറികേടിന്റെ മറ്റൊരു ഉത്തരം ഈ മുനികുമാരന്റെ അമ്മ ഒരു മാന്‍പേട ആണത്രേ ..അപ്പൊ മൃഗങ്ങളില്‍ പോലും പെണ്‍ വര്‍ഗത്തിന് സമാധാനം ഇല്ലാന്നെര്‍ത്ഥം.

   മഴയും പെയ്തു ...ഇപ്പൊ വൈശാലിയും അമ്മയും പടിക്ക് പുറത്തു.മുനികുമാരന്റെ പെണ്ണായി എന്നെ തിരഞ്ഞെടുത്തു.ഏത്ര നാള്‍ ഉണ്ടാകുമോ എന്തോ ? ആ വൈശാലി ഈ മുനികുമാരനെ എത്ര മാത്രം സ്നേഹിചിട്ടുണ്ടാവും.ഞാന്‍ മാത്രം വൈശാലിയെ കുറിച്ച് ഓര്‍ത്തു  വിഷമിച്ചു.


36 comments:

 1. ഇത് ഒരു കഥ മാത്രമാണ്.ആരുടേയും വിശ്വാസങ്ങളെ ..മുറിപ്പെടുത്താന്‍ അല്ല ...തെറ്റുന്ടെങ്ങില്‍ ക്ഷമിക്കുക
  പ്രദീപ്‌ ......

  ReplyDelete
 2. നന്നായി എഴുതി, ആശംസകള്‍....


  (ഇതിനെ കുറിച്ച് കൂടുതല്‍ അറിവില്ലാത്തത് കൊണ്ടാണ് കമ്മന്റ് ഈ വാക്കില്‍ ഒതുക്കിയത്,)

  ReplyDelete
 3. ചരിത്രത്തെ പുനരാഖ്യാനം ചെയ്യാനുള്ള പരിപാടിയാല്ലേ.. നടക്കട്ടെ..!!

  ReplyDelete
 4. പ്രദീപ്, വൈശാലി എന്ന ചലച്ചിത്രശില്പത്തെ ഓര്‍മ്മിപ്പിച്ചു

  ReplyDelete
 5. ശരിയാണ്.... ആരും അറിയാതെ പോയ ഒരു ശരി...

  ReplyDelete
 6. പൈമക്കുട്ടന്‍ ഒരു സംഭവം തന്നെ!

  ReplyDelete
 7. പ്രീത ഒരു പാട് നാളായല്ലോ ? വായിച്ചതില്‍ സന്തോഷം ...
  ഖാട് അധ്യവരവിനും അഭിപ്രായത്തിനും നന്ദി ...നമ്മള്‍ അറിയാതെ പൊക്കുന്ന ചരിത്രം ..
  വൈശാലി എന്നാ സിനിമയില്‍ ..പാര്‍വതി യുടെ റോള് ആതാണ് ശാന്ത ...
  ഇനിയും വരണേ...നന്ദി
  നമുസ് വന്നതില്‍ നന്ദി ..ഭരതനേയും ലക്ഷമാനനെയും എല്ലാവരും അറിയും..എന്നാ ശാന്ത ദേവിയെ...
  അറിയുന്നില്ല
  അജിത്തെട്ട...എല്ലാവരും സ്നേഹിക്കുന്ന ....ചേട്ടാന്റെ പോസ്റ്റ്‌ പ്രതീഷിക്കുന്നു ...
  വന്നതില്‍ സന്തോഷം
  അരുണ്‍ വളരെ നന്ദി ..വന്നതില്‍ ....തുടര്‍ന്നും പ്രതീഷിക്കുന്നു
  അങ്കിള്‍ ...ശരിയല്ലേ...സംശയം ഇല്ല്ല ...
  എല്ലാവര്ക്കും നല്ല ദിവസം ആശംസിക്കുന്നു ..
  സ്നേഹത്തോടെ...
  പ്രദീപ്‌

  ReplyDelete
 8. വളരെ നന്നായി പ്രദീപ് .ആശംസകള്‍ !

  ReplyDelete
 9. വ്യത്യസ്ഥമായ ഒരു കോണിലൂടെയുള്ള വീക്ഷണം. നന്നായി എഴുതി.

  ReplyDelete
 10. ഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട്... പിന്നീട് മുനികുമാരന്‍ വൈശാലിയുടെ അടുത്ത് തിരിച്ചു പോയെന്നും വരം... അപ്പോള്‍ ആ രാജകുമാരി എന്ത് ചെയ്യും എന്ന്

  ReplyDelete
 11. പ്രദീപ് ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്തും വിധം എഴുതിയിട്ടില്ല. അങ്ങിനെ ഒരു ഏറ്റു പറച്ചിലിന്റെ ആവശ്യമില്ലായിരുന്നു.

  ഈ കഥാതന്തുവിന്റെ തിരഞ്ഞെടുപ്പിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സ്വീകരിക്കുക.

  ഒന്നുകൂടി ഗൗരവം കൊടുത്ത് പ്രദീപ് തന്നെ ഈ കഥ ഇതിലും മെച്ചപ്പെടുത്തി എഴുതണം എന്ന് ഞാന്‍ പറയുന്നതിന്റെ അര്‍ത്ഥം ഈ കഥ മോശമായി എന്നല്ല കേട്ടോ.ഇത് ഒരു മികവുറ്റ കഥ ആക്കുവാന്‍ പ്രദീപിനു കഴിവുണ്ട് എന്ന് എനിക്കറിയാവുന്നതു കൊണ്ടാണ് ഞാന്‍ അങ്ങിനെ ആഗ്രഹിച്ചു പോവുന്നത്.അത്ര നല്ലതാണ് ഈ കഥാതന്തു.

  ReplyDelete
 12. മനോജ് ഭാസ്കറിന്റെ വൈശാലി ദേ വായിച്ചു വന്നേയുള്ളു.
  അതിലെ ശാന്തയും ഇതിലെ ശാന്തയും. ഒരേ ആള്‍ ,പക്ഷെ രണ്ടും വ്യത്യസ്തം.ഈ ഒരു ആങ്കിളും നന്നായി കാരണം എല്ലാരും കൂടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണെങ്കിലോ ശാന്തയെ ഋഷ്യശൃഗനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്..?അങ്ങനെം ആകാലോ..?
  പെണ്ണിനു അന്നും ഇന്നും എതിര്‍ക്കാനുള്ള ശേഷി കുറവാണു.
  എല്ലാ അഭിനന്ദനങ്ങളും..

  ReplyDelete
 13. മുഹമ്മദ്‌ കുട്ടി മാഷേ സന്തോഷം ...
  വിപിന്‍ ..നന്ദി വേനല്‍ പക്ഷില് പോസ്റ്റ്‌ ഒന്നും ഇല്ലല്ലോ ?
  അനാമിക ...വന്നതില്‍ സന്തോഷം ..
  പ്രദീപ്‌ മാഷേ..ഇനി ശരി ...ഒന്ന് കൂടി ശ്രമിക്കാം ...
  മുല്ല അഭിപ്രായത്തിനു നന്ദി ..
  ആ ലിങ്ക് ഒന്ന് തരുമോ മനോജിന്റെ .

  ReplyDelete
 14. http://puthumazhai.blogspot.com/2009/05/blog-post_10.html
  ഇത് മുല്ല പറഞ്ഞ ലിങ്ക് ആണ് , ഞാന്‍ ജാലകത്തില്‍ നിന്നും കണ്ടു പിടിച്ചതാണ് .എല്ലാവരും വായിക്കുമല്ലോ

  ReplyDelete
 15. ഇത്തരം ഒരു പുനരാഖ്യാനം തന്നെയാണ് എം.ടി നടത്തിയതെന്ന് തോന്നുന്നു. അതില്‍ നിന്നും ഏറെ വ്യത്യാസം ഇതില്‍ തോന്നിയില്ല. ഋഷ്യശൃംഗന്‍ എന്ന മുനികുമാരനെ സംബന്ധിച്ച് വൈശാലിയും ശാന്തയുമെല്ലാം എതാണ്ട് കൌതുകവസ്തുക്കള്‍ തന്നെ...

  ReplyDelete
 16. എഴുതിയടത്തോളം നന്നായി
  കുറെക്കൂടെ വികസിപ്പിക്കാമായിരുന്നു.
  ആശംസകള്‍

  ReplyDelete
 17. പ്രദീപ് നന്നായിട്ടുണ്ട്, എന്നാലും ഒന്നുകൂടി ഗൗരവത്തോടുകൂടി സമീപിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാക്കാമയിരുന്നു.ആശംസകള്‍.........

  ReplyDelete
 18. ഇത് ശ്രി രാമസഹോടരി ശാന്തയുടെ ...ആത്മ നൊമ്പരം ആണ് ...സ്ത്രിയുടെ സ്വത്രതം ഇലായ്മ മനോചെട്ടാ നന്ദി

  പൊട്ടന്‍ വിശദമായ അറിവില്ലാത്തതിനാല്‍ നീട്ടാതെ ....പഠിക്കട്ടെ..രണ്ടാം ഭാഗം പ്രതീഷിക്കം ...നന്ദി

  മനോജ്‌ ചേട്ടാ വന്നതിലും ഫോല്ലോ ചെയ്തതിലും
  അഭിപ്രായത്തിനും വളരെ നന്ദി തുടര്‍ന്നും പ്രതീഷിക്കുന്നു

  ReplyDelete
 19. നന്നായിട്ടുണ്ട് പ്രദീപ്‌.

  ReplyDelete
 20. നല്ല ഉദ്യമം. പ്രശംസനീയം തന്നെ.
  ഇത്തരം വിഷയങ്ങള്‍ കുറച്ചുകൂടി ഗൌരവത്തോടെ കാണുകയും,എഴുത്തില്‍ അത് പ്രതിഫലിപ്പിക്കുകയും ചെയ്താല്‍ വായന ഇനിയും സുഖിക്കും.
  ആശംസകളോടെ...പുലരി

  ReplyDelete
 21. ഒരു ചിന്ത മാത്രം
  No comments

  ReplyDelete
 22. വേറിട്ട ഒരു ചിന്ത,
  അവതരണം നന്നായിടുണ്ട്

  ReplyDelete
 23. മറ്റൊരു എം. ടി. യോ ?

  ReplyDelete
 24. ചെറുവാടി..നന്ദി
  പ്രഭാല്‍ ചേട്ടാ ...ബ്ളോഗില്‍ ആണ് ഞാന്‍ എഴുതി തുടങ്ങിയത് ...ഇത്രയും ആക്കിയത് നിങ്ങളും ..
  അഭിപ്രായത്തിനു ..വളരെ നന്ദി ...
  നാരദന്‍ ...നല്ല ഒരു അഭിപ്രായം ഞാന്‍ പ്രതീഷിചിരുനു ..ഇഷ്ട്ടയില്ല ല്ലേ ..
  കുന്നെക്കാടന്‍ ..നന്ദി ...അഭിപ്രായം സ്വെകരികുന്നു
  ആഹ്മെദ്‌ ഇക്ക ...വായിച്ചല്ലോ സന്തോഷമായി

  ReplyDelete
 25. ശാന്തയെ കുറിച്ച് കൂടുതലൊന്നും അറിയില്ല. വൈശാലി സിനിമയിലൂടെ കിട്ടിയത് ഒരു മോശം പിക്ചര്‍ ആയിരുന്നു താനും... ആ കഥാപാത്രത്തെ വ്യത്യസ്തമായി അവതരിപ്പിച്ചത് ഇഷ്ടായി, പക്ഷെ കുറച്ചുകൂടി നന്നാക്കാന്‍ പ്രദീപിന് കഴിയുമായിരുന്നു എന്ന് തോന്നുന്നു... (തിരക്ക് കൂടുതലാല്ലേ :))

  ReplyDelete
 26. ശാന്തയുടെ കണ്ണുകളിലൂടെ നോക്കി കാണുക തികച്ചും വേറിട്ട ഒരു approach , നന്നായിട്ടുണ്ട്... പക്ഷെ കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നിപ്പോയി... ശാന്ത ലോമപാദന്റെ ദത്തുപുത്രി ആണ്... ദശരഥ മഹാരാജാവിന്റെ പുത്രിയും... അംഗരാജ്യത്തിന്‍റെ രാജകുമാരിയായി വാഴുന്നവള്‍ വെറും ഒരു സാധാരണ പെണ്‍കുട്ടിയുടെ മനസോടെ ചിന്തിക്കുമോ? ഒരുപക്ഷെ ചിന്തിക്കുമായിരിക്കും.. എങ്കിലും ഭാഷയില്‍ വ്യത്യാസം ഉണ്ടാവില്ലേ? ഒരു സംശയം മാത്രം ആണ്...

  വൈശാലിയെ കുറിച്ച ശാപമോക്ഷം എന്ന ഒരു കവിത ഞാന്‍ എഴുതിയിട്ടുണ്ട്... similar theme എന്ന് കാണിച്ചു മനോജ് ന്റെ comment ലൂടെ ആണ് എവിടെ എത്തിപ്പെട്ടത്....

  keep writing all the best....

  ReplyDelete
 27. കേട്ടറിഞ്ഞ കഥകളെ തച്ചുടച്ചു വിളക്കി ചേര്‍ത്ത പുതിയ കഥാ ശില്‍പ്പം അങ്ങനെ പറഞ്ഞൂടെ ഇതിനെ

  ReplyDelete
 28. very nice , different style ..... Aasamsakal ...

  ReplyDelete
 29. പത്തു വര്‍ഷം മുന്‍പ് കണ്ടു തുടങ്ങിയിട്ടും താങ്കളുടെ ഉള്ളില്‍ ഇങ്ങനെ ഒരു എഴുത്തുകാരന്‍ ഉണ്ടെന്ന സത്യം അറിയാന്‍ വൈകിപോയി എല്ലാവിധ മംഗളങ്ങളും നേരുന്നു ഒരുപാടു എഴുതുവാന്‍ ദൈവം അനുഗ്രഹികട്ടെ .............

  ReplyDelete
 30. വിമര്‍ശിക്കാന്‍ ആളല്ല ഞാന്‍.എങ്കിലും കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍.ആശയം വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 31. നന്നായിരിയ്ക്കുന്നു..പുതുമഴ ബ്ലോഗിലെ വൈശാലി വായിച്ചു.ഒരേ വിഷയത്തിന്റെ രണ്ടു ആങ്കിളുകള്‍ കണ്ടതില്‍ സന്തോഷം-മനോരമയും ദേശാഭിമാനിയും ഒരുമിച്ചു വായിച്ച പോലുണ്ട്. :) പക്ഷെ ശ്രീ രാമന്റെ സഹോദരിയായിരുന്നു ശാന്ത എന്നത് പുതിയ അറിവാണ്...

  ReplyDelete
 32. എം.ടി. വൈശാലി എഴുതിയപ്പോള്‍ അതില്‍ ശാന്ത എന്ന കഥാപാത്രത്തിന്റെ മോശമായ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് പകര്‍ത്താന്‍ എം.ടി. ശ്രമിച്ചത്‌.. അത് എഴുത്തുക്കാരന്റെ ഒരു ട്രിക്ക് മാത്രമാണ്.. വൈശാലി എന്ന കഥാപാത്രത്തെ മിഴിവോടെ കാട്ടാന്‍ വേണ്ടി...

  ആ നിലയില്‍ പ്രദീപിന്റെ ശാന്ത എന്ന കഥാപാത്രത്തിന്റെ വീക്ഷണത്തിലൂടെ കഥ പറഞ്ഞത് നല്ലത് തന്നെ... പക്ഷെ പുരാണത്തില്‍ നിന്നും എടുക്കുന്ന ഒരു കഥാപാത്രത്തിന് അല്‍പ്പം കൂടി നല്ല രീതിയില്‍ അവതരിപ്പിക്കാമായിരുന്നു... പ്രദീപ്‌ മാഷും ലിപി ചേച്ചിയും പറഞ്ഞ പോലെ ഒരു ഒഴുക്കന്‍ മട്ടിലുള്ള ആഖ്യാനം പോലെ തോന്നിയിത്.. ശാന്തയെ കുറിച്ച് രാമായണത്തില്‍ ആദ്യഭാഗങ്ങളില്‍ മാത്രം പരാമര്‍ശിക്കുന്നുള്ളൂ എന്നാണു എന്റെ ഓര്‍മ്മ.. അത് ദശരഥന്റെയും അംഗരാജാവായ ലോമപാദന്റെയും സൗഹൃദത്തെ കുറിയ്നാക്കാനായിരുന്നു... അതിനുമപ്പുറം ശാന്തയ്ക്ക് രാമായണം പ്രസക്തി കൊടുത്തിട്ടില്ല..

  ഒരു പക്ഷെ പ്രദീപ്‌ കഥയെ ഗൗരവപൂര്‍വം എടുത്തിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതാക്കാമായിരുന്നു... എഴുത്തിന് മുന്‍പ് കൂടുതല്‍ ഗൃഹപാഠങ്ങള്‍ നല്ലതാണ്... എഴുതാന്‍ തുടങ്ങും മുന്‍പേ മനസ്സില്‍ ഒരുപാട് വട്ടം എഴുതിയും തിരുത്തിയും നമ്മള്‍ കഥയുടെ മൂലരൂപം ഉണ്ടാക്കേണ്ടതുമുണ്ട്...
  നല്ല കഥകള്‍ വീണ്ടും എഴുതാന്‍ കഴിയട്ടെ.. ആശംസകള്‍ ...

  ReplyDelete
 33. എല്ലാം മിനിയേച്ചർ ക്രിയേച്ചറുകളാണല്ലോ

  ReplyDelete
 34. വായിച്ചു, കേട്ടോ...നല്ല കഥാപാത്രം തന്നെ...ശാന്തയിലൂടെ കഥ പറയാന്‍ ശ്രമിച്ചത് നന്നായി...ഇഷ്ടപ്പെട്ടു...:)
  ആശംസകള്‍, പൈമ...

  ReplyDelete
 35. hi... oru dairy kurippu vaayichathu pole...........

  ReplyDelete