Saturday, October 8, 2011

അച്ചായന്റെ ആകാശം

നമ്മള്‍ വിചാരിക്കുന്നത് അത്രയും തെറ്റാണു
 ആകാശം ഒരു കുടയല്ല 
ഏഴ് വര്‍ണങ്ങള്‍ ഉള്ള നൂലുകൊണ്ട് 
പാകിയെടുത്ത പരവതാനിയാണ്
ദേവന്മാര്‍ അതിനു മുകളില്‍ ജീവിക്കുന്നു 
പിന്നിപോയ നൂല് വകഞ്ഞു 
മഴയായി ഭൂമിയെ അവര്‍ ചുംബിക്കുന്നു
അതില്‍ തളിര്‍ത്തു മരങ്ങള്‍ വളരുന്നു 
പരവതാനിയുടെ വേഗത കാറ്റിനോട് 
തോക്കാറുണ്ട് ,വഴക്കിടാറുണ്ട്
അപ്പൊ ഇടിമിന്നല്‍ ഉണ്ടാകാറുണ്ട് 
അച്ചായന് ഇത്രയേ അറിയൂ ...
മറ്റൊരാള്‍ 
നമ്മള്‍ വിചാരിക്കുന്നത് അത്രയും തെറ്റാണു
ആകാശം ഒരു  പരവതാനിയല്ല 
പിന്നെ .....അത് ....

32 comments:

 1. കഴിഞ്ഞ ആഴ്ച നാട്ടിലായിരുന്നു ആകാശം നോക്കി കിടന്നപ്പോള്‍, എഴുതിതാ കവിതയെന്നു വിളിക്കാന്‍ പറ്റത്തില്ല

  ReplyDelete
 2. ഇത് ഭയങ്കരചിന്തയാണല്ലോ പ്രദീപ്..

  ReplyDelete
 3. മറ്റൊരാള്‍
  നമ്മള്‍ വിചാരിക്കുന്നത് അത്രയും തെറ്റാണു
  ആകാശം ഒരു പരവതാനിയല്ല
  പിന്നെ .....അത് ....

  അതൊരു കീറപ്പായയല്ലേ..??
  (ഒരു ചിരപുരാതനമായ പ്രയോഗം !!!)

  ReplyDelete
 4. "ആകാശം ഒരു പരവതാനിയല്ല
  പിന്നെ .....അത് ...."
  നമ്മുടെ ഒരു കാഴ്ച മാത്രമാണ്

  ReplyDelete
 5. കുറെ കാലായ് ഇവിടെ വന്നിട്ട്,അതാ വന്നെ. ആകാശത്തിന്റെ കാര്യം, നമ്മളീ നാട്ടുകാരിയല്ലേയ്..

  ReplyDelete
 6. ആകാശം നോക്കി കിടന്നപ്പോള്‍ വന്ന ചിന്താശകലം...!!! നല്ലത്.

  ReplyDelete
 7. വ്യത്യസ്തമായ ഒരു ചിന്ത...

  ReplyDelete
 8. അജിത്തെട്ടാ ഭയങ്കരം കവിതയല്ലേ ഇഷ്ട്പ്പെട്ട്ലോ അല്ലെ നന്ദി
  ഞാന്‍ എഴുതിയതും തെറ്റാണു സന്ദീപ് ,വളരെ നന്ദി ...
  രണ്ടു കമെന്റിനും ...നല്ല ദിവസം ആശംസിക്കുന്നു
  സഞ്ജന നന്ദി
  നാരദന്‍ ..ചേട്ടന് പറഞ്ഞതാ ശരി എന്നാലും ഇഷ്ട്ടമായി എന്ന് കരുതുന്ന്നു
  നന്ദി
  മുല്ല യെ പോലെ ഒരാള്‍ ഇവിടെ ഇടയ്ക്കു വരുന്നത് തന്നെ ..നല്ല കാര്യം
  എപ്പോഴും ഈ സാനിധ്യം പ്രതിഷിക്കുന്നു നന്ദി
  പ്രദീപ്‌ മാഷേ...ചിന്ത ശകലം മാത്രമാണ് ...ഇത് ..
  കഥകള്‍ മാത്രമായിരുന്നു കുറച്ചു നാള്‍ അത് കൊണ്ട്
  മാറ്റത്തിനു വേണ്ടി പോസ്റ്റ്‌ ചെയ്തതാണ് .വായിച്ചല്ലോ നന്ദി
  ദുബായിക്കാരന്‍ വളരെ നന്ദി കുറച്ചു സമയം ചിലവഴിച്ചതിനു.
  എല്ലാ വര്‍ക്കും നന്മ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു

  ReplyDelete
 9. ആര്‍ക്കും എങ്ങിനെ വേണേലും വര്‍ണിക്കാം നമ്മുടെ ആകാശത്ത് ഇട്ടംപോലെ സ്ഥലം ഉണ്ടല്ലോ

  ReplyDelete
 10. പ്രിയ പ്രദീപ്, തീരേ കാണാതിരുന്നപ്പോള്‍ തിരഞ്ഞു വന്നതാണ്.അപ്പോഴാണ്‌ ഈ ആകാശം കണ്ടത്.നന്നായി ട്ടോ .എന്റെ ആശംസകള്‍ !

  ReplyDelete
 11. കൊമ്പന്‍ ചേട്ടാ ..ഈ കമെന്റ് വളരെ ഇഷ്ട്ടായി തമാശയും ത്വതവും നിറഞ്ഞ കമെന്റിനു മനസ്സ് നിറഞ്ഞ നന്ദി
  മോഹമെദ്‌ കുട്ടി മാഷെ ....നാട്ടില്‍ പോയതായിരുന്നു ...രണ്ടു പോസ്റ്റ്‌ ഇതിനു മുന്‍പ് ഇട്ടിരുന്നു
  വായിക്കുമല്ലോ അല്ലെ ..ആകാശം ഇഷ്ട്ടപെട്ടത്തില്‍ സന്തോഷം

  ReplyDelete
 12. ആകാശം ഒരു പരവതാനിയല്ല ....????

  ReplyDelete
 13. ഓക്കെ,പൈമക്കുട്ടന് സുഖമല്ലേ!

  ReplyDelete
 14. ആകാശം മുട്ടെ വളര്‍ന്ന ചിന്തകള്‍ !!!

  ReplyDelete
 15. ആകാശ ചിന്തകള്‍ ആകാശവും കടന്നു പോകട്ടെ.

  ReplyDelete
 16. ങേ....എന്തോന്ന്..!!!!!!!!!!!!!!!!!!
  എനിക്കിതൊന്നും മനസ്സിലായില്ല
  12 തവണവായിച്ചിട്ട് പ്രദീപിനെ നോക്കുമ്പോൾ
  ഭയങ്കരൻ..എന്നൊക്കെ പറയാൻ തോന്നുന്നു
  ഇതൊന്നു ഗദ്യത്തിലാക്കി ചുരുങ്ങിയ വാക്കിലൊന്നു പറഞ്ഞു തരു...( എന്റെ വിവരക്കേടായി കൂട്ടിയാൽ മതി എനിക്ക് കവിത അത്ര ഗ്രാഹ്യം ഇല്ല)

  ReplyDelete
 17. എന്റമ്മേ ! ഇനി ഇങ്ങനെ ആകാശം നോക്കി കിടക്കല്ലേ ... :))

  ReplyDelete
 18. പ്രവീണ്‍ മാഷെ നന്ദി ..ഇനിയും വരിക
  അന്ഗില്‍ സുഖം തന്നെ ...ഇനിയും വരിക
  അനാമിക നന്ദി ....ഇനിയും വരിക

  ജാനകി ചേച്ചി ..സന്തോഷം 12 തവണ വയിച്ചല്ലേ അപ്പൊ എന്തോ കുഴപ്പം ഉണ്ട് ചേച്ചിക്ക് അല്ലെന്ഗി
  കവിതയ്ക്ക് ...കുറച്ചു സമയം കളഞ്ഞതില്‍..ഖേദിക്കുന്നു ...ഇത്തരം പോസ്റ്റ്‌കള്‍ ഇടാതിരിക്കാന്‍ ശ്രമിക്കാം നന്ദി
  ലിപി ചേച്ചി ...നന്ദി

  ReplyDelete
 19. manoharamayi paranjirikkunnu..... bhavukangal.....

  ReplyDelete
 20. വളരെ നന്നായിരിക്കുന്നു പ്രദീപ്‌

  ReplyDelete
 21. അതു.. അതു..വെറും തോന്നലാണ്‌.. :)

  ReplyDelete
 22. ആകാശം പലര്ക്കുമൊരു മേല്ക്കൂരയാണ്.
  അവര്‍ക്ക് സ്വന്തമെന്നു പറയാന്‍ അതുമാത്രമാണ് അവകാശപ്പെട്ടതും..!!!

  ReplyDelete
 23. ആകാശം പരവതാനിയല്ല ജെറ്റ് വിമാനങ്ങള്‍ക്ക് പുകതുപ്പാനുള്ള റെയില്‍വേ ട്രാക്കാണ്...

  ReplyDelete
 24. പ്രദീപേ,
  ആദ്യമായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന വല്യ മനസ്സിനു നന്ദി.ഒരു കാര്യം പറഞ്ഞാല്‍ സ്വീകാര്യം ആകുമോ? നല്ല ചിന്തകള്‍...ഒരു ഈണം കിട്ടുന്നില്ല. എന്‍റെ തെറ്റാണൊ അറിയില്ല.

  ReplyDelete
 25. ഇതു രസമുണ്ടല്ലോ!

  ReplyDelete
 26. ആകാശം ഒരു പരവതാനിയല്ല
  പിന്നെ .....അത് ....അതിപ്പോള്‍ മനുഷ്യന്റെ കടന്നാക്രമണംകാരണം എല്ലാ കാഴ്ചകളും മങ്ങിയ ഈ കാലത്ത് വത്യസ്തമായി ചിന്തിച്ചതില്‍ നന്ദി
  NB:നിങ്ങളെപോലെ വേറൊരു പാവം ബ്ലോഗ്ഗര്‍

  http://rakponnus.blogspot.com/

  ReplyDelete
 27. ആകാശത്തെ കുറിച്ച് പുതിയ ഒരു അറിവ് കൂടെ.....നന്ദി സ്നേഹിതാ....

  ReplyDelete
 28. അപ്പൊ ഈ ആകാശം ഓരോരുത്തര്‍ക്കും ഓരോന്നാണ് അല്ലെ.അത് ശരിയാ.ഇന്നലെ എന്റെ കൂട്ടുകാരി പറഞ്ഞു ആക്ശത്ത് മുഴുവന്‍ മൃഗങ്ങള്‍ ആണെന്ന്.എന്നിട്ട് അവള്‍ എനിക്കൊരു മാനിനെ കാണിച്ചും തന്നു.

  നല്ല എഴുത്ത്.ഇനിയും എഴുതുക എല്ലാ ഭാവുകങ്ങളും.

  ReplyDelete
 29. അച്ചായന്‍ കൊള്ളാമല്ലോ ...

  ReplyDelete
 30. അവസാന അഞ്ചു വരികള്‍ അങ്ങനെ വേണ്ടിയിരുന്നില്ല.... അതുവരെ ഉണ്ടായിരുന്ന ഒരു ഒഴുക്ക് പെട്ടന്ന് നിലച്ച പോലെ തോന്നി. ചിലപ്പോള്‍ എന്റെ തോന്നല്‍ മാത്രം ആകാം... എങ്കിലും കവിത ഇഷ്ടമായി...

  ReplyDelete