Thursday, September 29, 2011

കഥയല്ലിതു ...


കവിത ഓഫീസില്‍ നിന്നും വന്നു ബാഗ്‌ മേശപ്പുറത്തു വച്ചു , മുഖക്ഷീണമെല്ലാം ടാപ്പ്‌ തുറന്നു വാഷ്‌ ബെസ്സനില്‍ ഒഴുക്കി കളഞ്ഞു. കണ്ണാടിയില്‍ നോക്കി കവിളത്ത്‌ പോന്തിവന്ന മുഖക്കൂരു പൊട്ടിച്ചു കളഞ്ഞു ഒന്നു കൂടി സുന്ദരിയായ്‌. എന്നിട്ട്‌ ടി വി ഓണ്‍ ചെയ്തു വിശ്രമിക്കാനിരുന്നു.സുര്യാ ടിവിയില്‍ മിന്നാമിന്നികൂട്ടം എന്ന സിനിമയാണു ഓടുന്നതു. ബസ്സില്‍ യാത്ര ചെയ്യുന്ന മിരാജാസ്മിനെ ഒരു പയ്യന്‍ ശല്യം ചെയ്യുന്നു. അതു കേസ്സാകുന്നു. മന്ത്രിയുടെ പി എ വിളിച്ചൂ പറഞ്ഞിട്ടാണു മീരാജാസ്മിന്‍ രക്ഷപ്പെടുന്നതു.തന്റെ അവസ്ഥ  അതു തന്നെ.ഓഫീസിലെ പിഷാരഡി സാര്‍ തന്നെ കാണുമ്പോള്‍ തുടങ്ങും ചോരകുടി !  ഫയലു കാണാത്തതിന്റെ പേരില്‍ ഇപ്പൊ തട്ടാനും മുട്ടാനും ഒക്കെ തുടങ്ങിയിരിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍  ഒരു പയ്യന്‍ ഉമ്മവെയ്ക്കാന്‍ ശ്രമിച്ചപ്പൊ ചെരുപ്പൂരി ഒന്നു കൊടുത്തൂ പിറ്റെന്ന് നീരു വച്ച‌ കവിളുമായി വന്ന അവന്‍ കൂട്ടുകാര്‍ ചൊദിച്ചപ്പൊ കടന്നലു കുത്തിന്നാ പറഞ്ഞേ.. അതു കേട്ട്‌  അവളും   കടന്നല്‍ ചെരുപ്പും ചിരിച്ചു. കാലം മാറി പക്ഷെ അവസ്ഥയ്ക്ക്‌ ഒരു മാറ്റവുമില്ല 

സുഹൃത്തുക്കളെ കാണാനായി അവള്‍ കമ്പ്യുട്ടര്‍ ഓണ്‍ ചെയ്തു ഫേസ്ബുക്ക്‌ ഓപ്പണാക്കി. പ്രതീക്ഷിച്ച പൊലെ അര്‍ജുന്‍ ഓണ്‍ലൈന്‍  ഉണ്ടായിരുന്നു. രണ്ടോ മൂന്നോ മാസം മുന്‍പാണു. അവന്റെ  റിക്വസ്റ്റ്  കിട്ടയതു. അപ്പൊ ഓര്‍ത്തില്ല അവന്‍ തന്റെ പ്രണയമാകുമെന്ന്...  'മോളൂ'  എന്നാ അര്‍ജുന്‍ വിളിക്കുന്നതു. കഴിഞ്ഞ ദിവസം വിഷുകൈനീട്ടമായി അച്ഛന്‍ തന്നെ ആയിരം രൂപയെക്കാള്‍ വിലയുള്ളതായി തോന്നി അവന്റെ 'മോളൂ'  വിളിക്ക്‌! അവന്റെ  സ്നേഹം സത്യമായിരിക്കുമൊ? കുറച്ചു നാളായി ലൈംഗീക ചുവയുള്ള സന്ദേശങ്ങള്‍ ആണു കുടുതലും.തന്റെ ശരീരാകൃതിയെ പറ്റി ചോദിക്കുമ്പോള്‍ നാണം തോന്നാറുണ്ട്‌...  ആ നാണം കീബോര്‍‍ഡിലൂടെ ഒഴുകി അവന്റെ മോണിട്ടറില്‍ എത്തിയാല്‍ പിന്നെ അവന്റെ  ചുംബനങ്ങള്‍ ആകും അവളുടെ  മോണീട്ടര്‍ കാണിക്കുക. ആ ഓണ്‍ലൈന്‍ ‍ ചുംബനം ചുണ്ടുകളെ മാത്രമല്ല ശരീരത്തെ മുഴുവനും മത്തുപിടിപ്പിക്കുന്നു! മനസ്സ്‌ ആസക്തിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പക്ഷെ അര്‍ജുന്‍ അഴിച്ചു വിട്ട വികാരങ്ങള്‍ക്ക്‌ അതിലെറെ ശക്തി ഉണ്ടായിരുന്നു... അതിനാല്‍  അവള്‍  അവന്റെ അശ്ളീലവാക്കുകളെയും സ്നേഹിച്ചു
. "അര്‍ജുന്‍ നീ എന്‍റെ  വീട്ടില്‍ പെണ്ണ്‍ ചോദിക്കാന്‍ വരുമൊ?" അവള്‍ ചോദിച്ചു 
  "തീര്‍ച്ചായായും" വെബ്ക്യാമില്‍ അവളുടെ അര്‍ദ്ധനഗ്നത അസ്വദിച്ചുകൊണ്ടാണു അവന്‍ അതു പറഞ്ഞതു. അവള്‍ വസ്ത്രം നേരെയാക്കി ഉറങ്ങാന്‍ കിടന്നു. അവനാകട്ടെ കവിതയൊടു പറഞ്ഞ പഞ്ജാരവാക്കുകള്‍ 'കണ്ട്രൊള്‍ സി' ആന്‍ഡ്‌ 'കണ്ട്രൊള്‍ വി' അടിച്ച്‌ അടുത്ത ചാറ്റിങ്ങിലെക്കും.....  അങ്ങനെ അവരുടെ ഓണ്‍ലൈന്‍ പ്രണയം മാസങ്ങള്‍ താണ്ടി.

ഓരൊരുത്തരും അവിടവിടെയായി തിരക്കിട്ട പണിയിലാണു. അനിയത്തി എന്തൊ എടുക്കുവാന്‍ അകത്തേക്ക്‌ വന്നു, കണ്ണാടിയില്‍ നോക്കി നിന്ന അവളുടെ  പട്ടുസാരിയില്‍ നുള്ളിയിട്ട്‌ ഒാടികളഞ്ഞു.  പത്തരയ്ക്കാണു വിവാഹ മുഹൂര്‍ത്തം ഓരോ  നിമിഷം കഴിയുംതോറും പേടിയാണു മനസ്സില്‍ ഇടക്ക്‌ കയറി വന്ന കൂട്ടുക്കാരികള്‍ തമാശ പറഞ്ഞപ്പോള്‍ പേടി അല്‍പം ഇല്ലാതായി തന്റ്റെ പാതിയായ പുരുഷനെ മാത്രം നോക്കി കവിത വേദിയില്‍ വിറയില്ലാതെ നിന്നു. താലി കഴുത്തില്‍ വീണപ്പോള്‍ അയാള്‍ ജീവിതകാലം മുഴുവന്‍ തന്റെ പാതിയായ്‌ വേണം എന്നാണവള്‍ പ്രാര്‍തിച്ചത്‌. ക്യാമറക്ക്‌ മുന്‍പില്‍ അയാളോട്‌ ഒട്ടി നില്‍ക്കാന്‍ ഒട്ടും മടി കാണിച്ചില്ല. അയാളും അങ്ങിനെ തന്നെ.
 അതൊരു മഴയായിരുന്നു..... 
ആ വെള്ളത്തില്‍ അവര്‍ നീന്തികളീച്ചൂ. ഓരൊ തുള്ളിയും അവര്‍ രുചിച്ച്‌ ഇറക്കി....  ആഴങ്ങളില്‍ നഗ്നരായിരുന്നു ഞരബുകളിലൂടെ പടര്‍ന്നു കയറിയ ലഹരി ശരീരത്തെ ആകമാനം ത്രസിപ്പിക്കുന്നു.അതു ചുണ്ടുകളില്‍ നിന്നു ചുണ്ടുകളിലെക്ക്‌....അവരുടെതു ഒരു ശരീരമെന്ന് തിരിച്ചറിഞ്ഞു. അവന്റെ  മൂക്കിന്‍ തുമ്പില്‍ നിന്നും ചാടിയ വിയര്‍പ്പു തുള്ളിക്ക്‌ ഉപ്പുരസമായിരുന്നില്ല, പറഞ്ഞറിയിക്കാന്‍ കഴിയാത്ത മറ്റെന്തോ ഒന്ന്.... അവളെ തന്റ്റെ  ശരീരത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ അവന്‍ നന്നേ പണിപ്പെട്ടു.അത്രക്ക്‌ അലിഞ്ഞു ചേര്‍ന്നിരിക്കുകയായിരുന്നു. ബെഡ്ഡ്‌ ലാമ്പിന്റെ മങ്ങിയ വെട്ടത്തില്‍ അവള്‍ ചിരിച്ചു. കഴുത്തില്‍ പറ്റിപ്പിടിച്ചിരുന്ന വിയര്‍പ്പ്‌ അവന്‍ ചുണ്ടുവിരല്‍ കൊണ്ടു തുടച്ചു ആ  കാതില്‍ മേല്ലെ പറഞ്ഞു "നമ്മള്‍ ഇപ്പോള്‍ പ്രണയിക്കുകയായിരുന്നു" കണ്ണില്‍ ഒരു ഉമ്മയും കൊടുത്തു. 

അങ്ങനെ ദിനേശിന്റെയും കവിതയുടേയും ഒരു രാത്രി കഴിഞ്ഞു. 

                   ദിനേശന്‍ പ്രസ്സ്‌ നടത്തുകയാണു.അമ്മയും അനിയനും അനിയത്തിയും ചേര്‍ന്നതാണു കുടുംബം. ഇപ്പോ കവിതയെന്ന നവവധുവും. അനിയന്‍ രമേശന്‍ ബാംഗ്ളൂരില്‍ ജോലി ചെയ്യുന്നു. അനിയത്തി ഉഷ ഒന്‍പതില്‍ പഠിക്കുന്നു. ബ്രോക്കര്‍ വാസുവാണു കവിതയുമായുള്ള വിവാഹലോചന കൊണ്ടു വന്നത്‌. എല്ലാം ഒരു മാസം കൊണ്ടു കഴിഞ്ഞു.

                     നേരം പുലര്‍ന്നു. കവിത എഴുന്നേറ്റ്‌ അടുക്കളയിലേക്കു ചെന്നു. ഇന്നലെ വരെ ഇവിടെ അന്യയായിരുന്നു. ഇന്നു ഇവിടുത്തെ താക്കോല്‍ സൂക്ഷിപ്പുകാരി! ഇന്നലെ വരെ കവിത ഉണ്ടായിരുന്നു ഇനി ദിനെശേട്ടന്റെ ഭാര്യ മാത്രം. അവിടെ ഉണ്ടായിരുന്ന അദൃശ്യമായ വിലങ്ങുകള്‍ അവള്‍ എടുത്തണിഞ്ഞു.. .ഇത്ര നാളും തന്റെതായിരുന്ന സ്വര്‍ണ്ണത്തിനും ശരീരത്തിനും മാറ്റൊരു അവകാശി ഉണ്ടായിരിക്കുന്നു... തന്റെതായിട്ട്‌ ഇനി മനസ്സുമാത്രം. അതും കുറ്റപ്പെടുത്തലുകളുടെ നേടുകെയും കുറുകെയും ഉള്ള മുറിപ്പാടുകള്‍ ഉണ്ടാകുന്നതു വരെ മാത്രം. അടുക്കളയും പാത്രങ്ങളും അവളെ തുറിച്ചു നോക്കി.ചുമരുകളില്‍ അപരി്ചിതത്വം നിഴലാട്ടം നടത്തിയിരുന്നു.
 "അമ്മേ ദിനേശേട്ടന്‍ എവിടെ?" 
" രമേശന്‍ വരുന്നുണ്ട്‌,അവനെ വിളിക്കാന്‍ റയില്‍ വെ സ്റ്റേഷനില്‍ പോയി"  അവള്‍ മുറ്റത്തേക്കിറങ്ങി

മട്ടിമരത്തിന്റെ വയസ്സ്  ചെന്ന ഇലകള്‍ നിലത്തു വീണു കിടപ്പുണ്ട് മഞ്ഞയും പച്ചയും ഇടം കലര്ന്ന നല്ല ഭംഗിയുള്ളവ മനുഷന്റെ വാര്ധ്യകം ഇങ്ങനെയാണോ ? സ്വന്തം തോലിയിലേക്ക് നോക്കി  മുപ്പതാമത്തെ വയസ്സിനെ അവള്‍ പേടിച്ചു.ഓരോന്ന് ആലോചിച്  ഇരുന്നപ്പോഴേക്കും ദിനേശേട്ടന്‍ എത്തി കാറില്‍ നിന്നും ഇറങ്ങുന്ന ആളെ കണ്ടു  കവിത  ഞെട്ടി  ആര്ജുന്‍ തന്റെ ഓണ്‍ലൈന്‍ കാമുകന്‍ നടുക്കത്തിന്റെ മുള്‍മുനകള്‍ ദേഹം ആസകലം തുളച്ചു കയറി  സാന്തനമായി എവിടെനിന്നോ വന്ന പുഞ്ചിരി അവള്‍ ചുണ്ടുകള്‍ക്ക്  ഇട്ടു കൊടുത്തു. ഏതാണ്ട്  അതേ അവസ്ഥയായിരുന്നു അര്‍ജുനും അല്ല രമേശനും...പക്ഷെ ..അവനു ചിരിക്കേണ്ടി വന്നില്ല കാരണം തോളത്തു തൂക്കി ഇരുന്ന ബാഗിന് നല്ല കനം ഉണ്ടായിരുന്നു. രണ്ടു പേരും  ഒരു വിധം രക്ഷപ്പെട്ടു.  
 ഊണ് കഴിക്കുമ്പോള്‍  ആണ് പിന്നിടവര്‍ കാണുന്നത് . ചോറ് വിളമ്പാന്‍ നേരം സാരിയുടെ തലപ്പ്‌  അല്പം മാറിയപ്പോള്‍ അവളുടെ വയര്‍ രമേശന്‍ കണ്ടു. അന്ന് വെബ്‌ ക്യാമറയില്‍ കണ്ട 
അതേ നഗ്നത. അവന്‍ കണ്ണുകള്‍ അടച്ചു. ഓര്‍മകളുടെ ഭിത്തിയില്‍ അതിലും നന്നായിട്റ്റ് പഴയ 
നഗ്നത കാണാമായിരുന്നു.  ആരും അറിയാതെ ആ വേവലാതി ആവരില്‍ ക്കുടെ ക്കുടെ വന്നു കൊണ്ടിരുന്നു. കവിത  തിരക്കിട്ട്  വീട്ടുപണി എടുത്തുകൊണ്ടിരിക്കുകയായിരുന്നു   പുറകില്‍ നിന്നും വന്നു രമേശന്‍ അവളുടെ പുറത്തു കൈ വച്ചു.
എന്താ? രമേശാ ഇത് ഞാന്‍ നിന്റെ ചേച്ചി ആണ് ;
പക്ഷെ അവന്റെ ..ആവേശം അതൊന്നും കേട്ടില്ല അവളുടെ ശരിരത്തിലേക്ക് അവന്‍ ലഹരിയായി പടര്‍ന്നു കയറി.
 കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍  ആ വിട്ടില്‍ ഒരു വാര്‍ത്ത‍ 

ഭാര്യയെയും സഹോദരനെയും വെട്ടി കൊന്ന ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു 


36 comments:

 1. മോശമല്ലാത്ത കഥ.പ്രദീപ് നന്നായി പറഞ്ഞു. ചാറ്റിങ്ങിന്റെ അപകട സാധ്യതകളെക്കുറിച്ചു യുവമനസ്സുകളെ ബോധവൽക്കരിക്കാൻ പ്രദീപിന്റെ ഈ കഥയ്ക്ക് കഴിയണം.
  അഭിനന്ദനങ്ങൾ..

  ReplyDelete
 2. good cyberlokathe chadikkuzhikale thurannu kattunnu

  ReplyDelete
 3. ആദിമധ്യാന്ത പൊരുത്തം കൂടി ആയാല്‍ നന്നായി.
  കഥയുടെ പശ്ചാത്തലത്തില്‍ വരുന്ന സംഭവങ്ങള്‍ പ്രധാന ആശയത്തോട് പോരുത്തപ്പെടുത്താന്‍ കൂടുതല്‍ ശ്രദ്ധിക്കുക.

  ReplyDelete
 4. കഥയുടെ തുടക്കം നന്നായിരുന്നു. പക്ഷെ എഴുതിവന്നപ്പോള്‍ എവിടെയെങ്കിലും തീര്‍ക്കണമെന്ന ഒരു വെമ്പല്‍ പോലെ. അതിനേക്കാളേറെ കുറേ സിനിമ പ്രമേയങ്ങളിലേക്കുള്ള പരകായപ്രവേശവും. നല്ല ഒരു തീം ഉണ്ടായിരുന്നു പ്രദീപ്. പ്രദീപ് ഒന്നുകൂടി മനസ്സിരുത്തിയിരുന്നെങ്കില്‍ കൂടുതല്‍ മിഴിവുണ്ടായേനേ..

  പിന്നെ ഉപദേശിക്കാന്‍ വളരെയെളുപ്പമാ.. ആദ്യം മനസ്സില്‍ വരുന്നത് വെച്ച് എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടുന്ന ഞാന്‍ തന്നെ ഉപദേശിക്കണം. പക്ഷെ ഒരു വായനക്കാരന്‍ എന്ന നിലയിലാണ് ഞാന്‍ പറഞ്ഞതെന്നതിനാല്‍ കുറ്റബോധമില്ല :)

  ReplyDelete
 5. നല്ല കഥ. ഈ തൂലികയില്‍നിന്നും കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 6. ഇഷ്ടമായി ഈ കഥ പ്രദീപ്‌
  ഇന്നിന്റെ നേരിന്റെ നേര്‍ക്ക്‌ പിടിച്ച കണ്ണാടിയാണ് ഈ കഥ.
  കഥ എന്നാ കലാരൂപത്തിന് സമൂഹവുമായി സംവദിക്കാന്‍ കഴിയണം.
  ഈ കഥയിലൂടെ അതിനു സാധിച്ചു എന്ന് ഞാന്‍ വിശസിക്കുന്നു.
  http://hakeemcheruppa.blogspot.com/

  ReplyDelete
 7. കഥ അല്പം പൈങ്കിളിയായി മാറി

  ReplyDelete
 8. മോഇദീന്‍ ഇക്ക ...ദുരുവിനയോഗം ...ചെയ്യപെടുന്ന സൈബര്‍ ലോകം ...ഉണ്ടാകാതിരിക്കട്ടെ ...
  നന്ദി ...
  അഭിഷേക് ആദ്യ വരവിനും ...അഭിപ്രായത്തിനും നന്ദി ...
  നാരദന്‍ ...കുടുതല്‍ ശ്രദ്ധിക്കാം ...കഥയില്‍ ...അര്‍ഥം ഉണ്ടാക്കിയപ്പോള്‍ പറ്റിയതാണ്
  ചേര്‍ച്ച കുറവ് ...നന്ദി( പേര് ഇപ്പോ നന്നായി ട്ടോ )
  മനോരാജ് ചേട്ടാ ...പരകായ പ്രവേശം അറിയാതെ പറ്റിതാ..തുറന്ന ഈ അഭിപ്രായത്തിനു നന്ദി
  പ്രദീപ്‌ മാഷേ ...പ്രതീഷിക്കാം...ഞാനും അത് തന്നെ ചെയ്യുന്നു ....
  അധ്യാപക ദിനാശംസകള്‍ ...
  ഹക്കീം ..അധ്യവരവിനു നന്മയോടെ സ്വാഗതം ചെയ്യുന്നു ...
  അഭിപ്രായത്തിനു അതിലേറെ നന്ദി ബ്ലോഗ്‌ ലിങ്ക് തന്നതിന് ഉപകാരം ഞാന്‍ വായിക്കുന്നുണ്ട് കേട്ടോ
  മുനീര്‍ അഭിപ്രായത്തിനു നന്ദി ...പൈങ്കിളി..എന്നത് കഥയല്ല ഉദ്ദേശിച്ചത് എന്ന് തോന്നുന്നു ..വരികളാവും അല്ലെ...
  ഇനിയും വരിക

  എല്ലാവര്‍ക്കും നന്മ നിറഞ്ഞ ദിവസം ആശംസിക്കുന്നു

  ReplyDelete
 9. പ്രസ് നടത്തുന്ന തളത്തില്‍ ദിനേശന്റെയും അയാളുടെ ഭാര്യയുടെയും കഥയാണോ ഇത് ? :)
  അല്ല രമേശന്റെ കഥ എന്ന് തര്‍ക്കുത്തരം പറ യുമെന്നറിയാം :)
  അതെന്തെങ്കിലും ആകട്ടെ ..അവസാനം ഒരു കൃത്രിമത്വം തോന്നി ..സാരമില്ല .കുറച്ചുകൂടി സ്വാഭാവിക പരിണാമം ആകാം . ഒരു സംശയം. ഒരു വെബ് കാം സ്ക്രീനില്‍ കാണുന്ന വ്യക്തിയെ നേരിട്ട് കാണാന്‍ ഇടയായാല്‍ തിരിച്ചറിയാന്‍ കഴിയുമോ ? സാമ്യം തോന്നാം ,,പക്ഷെ ,,ആവുമായിരിക്കും അല്ലേ ?

  ReplyDelete
 10. കഥയുടെ തീം നന്നായി...
  ആദ്യം പറഞ്ഞുവന്ന രീതിയും കൊള്ളാം... അക്ഷരത്തെറ്റുകൾ തിരുത്തി ഒന്നുകൂടി ക്രമപ്പെടുത്തിയാൽ നന്നായിരിക്കും.

  പ്രദീപിന് എഴുതാനുള്ള കഴിവ് ഉണ്ട്... വായിക്കാനുള്ള കഴിവും തെറ്റ് തിരുത്താനുള്ള കഴിവും കൂടി ഉണ്ടാക്കിയെടുക്കുക.

  ReplyDelete
 11. കഥ കൊള്ളാം പ്രദീപ്‌, പക്ഷെ തിടുക്കപ്പെട്ടു അവസാനിപ്പിച്ച പോലെ തോന്നി ...

  ReplyDelete
 12. മനുവേട്ടന്‍ വഴിയാ ഇവിടെയെത്തിയത്.
  വീക്ഷണവും നിരീക്ഷണവും കൊള്ളാം.
  ഇനിയും വരും.

  ReplyDelete
 13. പ്രദീപേട്ടാ,കാലിക പ്രസക്തിയുള്ള കഥ.അവതരണവും ഇഷ്ടമായി.കഥ അവസാനിപ്പിച്ചത് തിടുക്കത്തില്‍ ആയോ എന്നൊരു സംശയം.മറ്റാരുടെയെങ്കിലും സംഭാഷണലൂടെ പറയാമായിരുന്നെന്നു തോന്നി.ഇനിയും വരാം.
  http://venalpakshi.blogspot.com/

  ReplyDelete
 14. രമേഷേട്ടാ ...നന്ദി ...ആ വഴിക്ക് ഒന്ന് പോയി നോക്കിത ....ശരിയായില്ല ..
  അലി തന്കൂസ് മാറ്റം വരുത്താം ...ഇനിയും വരിക
  ലിപി ചേച്ചി .....കുറച്ചു കൂടി എഴുതിയതാ ..രസം തോന്നിയില്ല ...ഇനിയും വരിക
  കന്നുരന്‍ ,,,താങ്ക്സ് ആദ്യ വരവിനു ....
  കണ്ണാ ..ഇനിയും വന്നും ട്ടോ
  പന്ച്ചരക്കുട്ടന്‍ ആദ്യ വരവിനു ...നന്ദി
  വിപിന്‍ നന്ദി ബ്ലോഗ്‌ നോക്കുന്നുണ്ട് ..
  ലിങ്ക് തനതില്‍ ഉപകാരം

  ReplyDelete
 15. തികച്ചും സംഭാവ്യമായ കാര്യമാണ്.
  എങ്കിലും കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു.
  അവസാന ഭാഗങ്ങൾ പ്രത്യേകിച്ചും.

  ReplyDelete
 16. കഥയല്ലിത്...ജീവിതത്തില്‍ ഇങ്ങിനെ ഒക്കെ സംഭവിച്ചേക്കാം.

  ReplyDelete
 17. enthukondanu manasinekkal shareeratthinu naam ithrayum pradhanyam kodukkunnathu....

  ReplyDelete
 18. ക്ലൈമാക്സ് നേരത്തേതന്നെ ചോര്‍ന്നു..!
  ആവിഷ്കാരം കൂടുതല്‍ ശ്രദ്ധിക്കണം.
  ഇനിയും മെച്ചപ്പെടുത്താന്‍ താങ്കള്‍ക്കുകഴിയുമെന്നെനിക്കുറപ്പുണ്ട്.
  ആശംസകളോടെ..പുലരി

  ReplyDelete
 19. പ്രദീപ്‌ ജി നല്ല കഥ എത്താന്‍ വൈകിയതില്‍ ഖേദിക്കുന്നു

  ReplyDelete
 20. പ്രദീപ്, നന്നായി പറഞ്ഞിരിക്കുന്നു ആശംസകള്‍..
  കൂടുതല്‍ ബാദ്ധ്യതകള്‍ ഉണ്ടായികൊണ്ടിരിക്കുന്നു നല്ല കഥ പറയാനുള്ള ബാദ്ധ്യത .എല്ലാവരും പറഞ്ഞപ്പോലെ ആദ്യം പ്രതീക്ഷിച്ചതില്‍ അവസാനം പറ്റിച്ചു .
  പക്ഷെ വളരെ പുരോഗമിച്ചു...
  ആശംസകള്‍.....

  ReplyDelete
 21. പ്രദീപേ.......
  കഥയുടെ പ്രമേയം നന്നായിട്ടുണ്ട്....
  തുടങ്ങിയ ആ രീതി തന്നെ അവസാനം വരെ നിലനിർത്തിയിരുന്നെങ്കിൽ ഒന്നു കൂടി നന്നാവുമായിരുന്നു.
  നല്ലൊരു സന്ദേശമുണ്ട് ഈ കഥയിൽ......
  (പിന്നെ അറിവിലേയ്ക്കായി ഒരു കാര്യം - മുഖക്കുരു മനപ്പൂർവ്വം പൊട്ടിച്ചാൽ സുന്ദരിയാവില്ല അവിടം കറുത്ത് ഒന്നു കൂടി മെനകേടാവും)

  ReplyDelete
 22. ഡോക്ടര്‍ ചേട്ടാ ...അവസാന ഭാഗം ...കുറച്ചുകൂടി ഉണ്ടായിരുന്നു പിന്നെ വേണ്ടാന്ന് വച്ചു ...ബോറായി തോന്നി
  നന്ദി വരവിനും ആഭിപ്രയത്തിനും
  അജിത്തെട്ട...കഥമാത്രമാകട്ടെ ..എന്ന് വിചാരിക്കാം ...നന്ദി
  കുമാരന്‍ നന്ദി
  Anonymous ...
  മനസ്സ് കാണാന്‍ കഴിയില്ലല്ലോ പിന്നെ ...അത്തരം ഒരെണ്ണം മന്നസ്സിലുണ്ട്
  നന്ദി ഇനിയും വരിക
  പ്രഭാല്‍ ചേട്ടാ മെചെപ്പെടുത്താന്‍ നോക്കാം ഇനിയും വരിക നന്ദി
  കൊമ്പന്‍ ചേട്ടാ നന്ദി ..എന്നാലും വന്നല്ലോ ..
  സങ്കല്‍പ്പങ്ങള്‍ അഭിപ്രായം ആത്മവിശ്വാസം തരുനുണ്ട്
  നന്ദി
  ജാനകി ചേച്ചി ...താമസിച്ചുപോയില്ലേ ..അഭിപ്രായം ഇഷ്ട്ടപെട്ടു
  പിന്നെ മെയില്‍ id തരാമെങ്ങില്‍..പോസ്റ്റ്‌ലിങ്ക് അയക്കാമായിരുന്നു
  pradeeppaima@gmail.com
  നന്ദി

  ReplyDelete
 23. തീവ്രവാദം, അവിഹിതബന്ധങ്ങള്‍, സാമൂഹ്യനെറ്റ്‌വര്‍ക്കുകളുടെ ദുരുപയോഗം തുടങ്ങി സമൂഹത്തിലെ ആളുകള്‍ ശ്രദ്ധിക്കേണ്ടതായ ഒരു പാട് കാര്യങ്ങളിലൂടെ പൈമ തൂലിക ചലിപ്പിക്കുന്നുണ്ടല്ലേ.. അഭിനന്ദനങ്ങള്‍

  ReplyDelete
 24. പ്രദീപ്‌:-ആശയവും സന്ദേശവും നന്നായിട്ടുണ്ട്..
  ഇഷ്ടവും ആയി..
  പക്ഷെ കഥ പറഞ്ഞ രീതി അത് വ്യക്തം ആയി
  പ്രതിഫലിപ്പിക്കുന്നില്ല..നായികയോട് ഒട്ടും സഹതാപം
  തോന്നുന്നില്ല..
  പ്രദീപിന് ഇനിയും കൂടുതല്‍ നല്ല കഥകള്‍ എഴുതാന്‍
  കഴിയും..
  ആശംസകള്‍..

  ReplyDelete
 25. അവ്യക്തത തോന്നുന്നു അവിടെയും ഇവിടെയും..

  ReplyDelete
 26. പ്രദീപ്, കഥ വായിച്ച്. പ്രമേയം കൊള്ളാം. പക്ഷെ, അവതരണത്തില്‍ എന്തൊക്കെയോ പാകപ്പിഴകള്‍ പോലെ തോന്നി. ഇക്കിളിയുടെ പ്രസരം അല്‍പം കൂടിയോ എന്നൊരു സംശയവും. :-)

  ReplyDelete
 27. കഥ നന്നായി പറഞ്ഞു .... അവസാന ഘട്ടത്തില്‍ ആഖ്യാന ശൈലി തുടങ്ങിയ രസത്തില്‍ നിന്നും വ്യതിചലിച്ചുവോ? നല്ല പ്രമേയം ..ആശംസകള്‍

  ReplyDelete
 28. ഷീബ വന്നതില്‍ നന്ദി
  അര്‍ജുന്‍ മാഷേ ....അഭിനന്ദനങ്ങള്‍ ഹൃദയപൂര്‍വം സ്വികരിക്കുന്നു
  കൊച്ചുമോള്‍ നന്ദി ഇനിയും വരുമല്ലോ അല്ലെ ?
  എന്റെ ലോകം ശ്രദ്ധിക്കാം കേട്ടോ അഭിപ്രായം ഹൃദയപൂര്‍വം സ്വികരിക്കുന്നു
  ഇനിയും നല്ല കഥകള്‍ ഉണ്ടാകും എന്നാണ് എന്റെയും പ്രതീക്ഷ
  പിന്നെ ഇതില്‍ നായികയും തെറ്റുകരിയാണ്‌
  പഥികന്‍ ഇനിയും വരുമല്ലോ നന്ദി
  സാബു ചേട്ടാ ...പാകപ്പിഴകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്
  ഇക്കിളി എനിക്കും തോന്നിയുരുന്നു കുറച്ചു മാറ്റി അതാ അവസാനം
  അങ്ങിനെയായത് നന്നിട്ടോ തുറന്ന അഭിപ്രായത്തിനു .
  വേണുഗോപാല്‍ ...അധവരവിനും അഭിപ്രായത്തിനു .നന്ദി
  എച്ചുമാകുട്ടി നന്ദി ഇനിയും വരണം

  അല്‍പ സമയം ഇവിടെ ചിലവഴിച്ച എല്ലാവര്ക്കും മനസ്സ് നിറഞ്ഞ
  നല്ല ദിവസം ആശംസിക്കുന്നു

  ReplyDelete
 29. പ്രിയപ്പെട്ട പ്രദീപ്‌,
  സംഭവിക്കാവുന്നത്‌ !
  ഒരു മുന്നറിയിപ്പ് കഥയിലൂടെ കൊടുത്തത് നന്നായി! പക്ഷെ അവതരണം ഇനിയും നന്നാക്കാമായിരുന്നു ! ആശംസകള്‍!

  സസ്നേഹം,
  അനു

  ReplyDelete
 30. പ്രദീപ്‌..
  ഈ കഥ നാട്ടില്‍ പലയിടത്തും നടന്നിട്ടുള്ളതാണ്.. അല്ലെങ്കില്‍ നടന്നു കൊണ്ടിരിക്കുന്നതാണ്.. ഈ ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലത് തന്നെ.. പക്ഷെ ആഖ്യാനത്തില്‍ അത്ര മികവ് പോരാ... ആദ്യഭാഗങ്ങള്‍ നന്നായി പറഞ്ഞു തുടങ്ങിയെങ്കിലും അവസാനത്തിലേക്ക് എത്തിയപ്പോഴേക്കും കഥയുടെ ഭംഗി ചോര്‍ന്നു പോയി.. കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കും രീതിയില്‍ പശ്ചാത്തലം എല്ലാം ആദ്യമേ പറഞ്ഞു വെച്ച് പിന്നീട് സംഭവങ്ങള്‍ വിവരിക്കുന്നു ഇവിടെ.. സംഭവങ്ങള്‍ പറയുന്നതിന്റെ കൂടെ അത് വിവരിക്കാവുന്നതാണ് നല്ല വഴിയെന്ന് തോന്നുന്നു എനിക്ക്..

  പോരാത്തതിന് 'വടക്കുനോക്കിയന്ത്രം' സ്വാധീനവും ദോഷകരമായി വന്നിരിക്കുന്നു ഇവിടെ.. കഥാലോകം അത്ര ശുഷ്കമല്ലല്ലോ പണ്ടെങ്ങോ കളിച്ചു പോയ ഒരു സിനിമയുടെ ചുവടു പറ്റാന്‍ .. എഴുത്ത് തുടരൂ... ആശംസകള്‍

  ReplyDelete