Wednesday, July 27, 2011

നീ ഉണ്ടായിരുന്നു ....

പള്ളിക്കൂട മുറ്റത്ത് ബദാം മരത്തിന്റെ കീഴെ
കായ്കള്‍ പെറുക്കുമ്പോള്‍..........
പുസ്തകത്താളുകളില്‍ ഒളിപ്പിച്ചു തന്ന
മയില്‍പ്പീലിക്കൂട്ടങ്ങളില്‍...........
ഇടവേളകളില്‍ അപ്പൂപ്പന്‍താടിക്കു വേണ്ടി
പാറക്കൂട്ടം ഓടിക്കയറുമ്പോള്‍.........
അമ്മ കാണാതെ നീ തന്ന
പലഹാരപ്പൊതികളില്‍................
ഉടഞ്ഞുപോയ കല്ലുപെന്‍സിലിനു
പിണങ്ങി നടന്ന ദിവസങ്ങളില്‍..........
കണക്കു മാഷിന്റെ അടി എനിക്കു കിട്ടിയപ്പോള്‍
നീ കരഞ്ഞ കണ്ണുനീരില്‍...........
നട്ടുമാവില്‍ കെട്ടിയ ഊഞ്ഞാലില്‍
നീ എന്റെ പേര് കോറിയിട്ടപ്പോള്‍..........
കുന്നിക്കുരു പെറുക്കി കളിച്ചു കാണാതെ
പോകുന്നതിനു തല്ലുകൂടുമ്പോള്‍...........
നീ ഉണ്ടായിരുന്നു...........

27 comments:

 1. ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍.ആശംസകള്‍ !!

  ReplyDelete
 2. പള്ളിക്കൂട മുറ്റത്ത് ബദാം മരത്തിന്റെ കീഴെ
  കായ്കള്‍ പെറുക്കുമ്പോള്‍..........
  പുസ്തകത്താളുകളില്‍ ഒളിപ്പിച്ചു തന്ന
  മയില്‍പ്പീലിക്കൂട്ടങ്ങളില്‍...........
  ഇടവേളകളില്‍ അപ്പൂപ്പന്‍താടിക്കു വേണ്ടി
  പാറക്കൂട്ടം ഓടിക്കയറുമ്പോള്‍.........
  അമ്മ കാണാതെ നീ തന്ന
  പലഹാരപ്പൊതികളില്‍................
  ഉടഞ്ഞുപോയ കല്ലുപെന്‍സിലിനു
  പിണങ്ങി നടന്ന ദിവസങ്ങളില്‍..........
  കണക്കു മാഷിന്റെ അടി എനിക്കു കിട്ടിയപ്പോള്‍
  നീ കരഞ്ഞ കണ്ണുനീരില്‍...........
  നട്ടുമാവില്‍ കെട്ടിയ ഊഞ്ഞാലില്‍
  നീ എന്റെ പേര് കോറിയിട്ടപ്പോള്‍..........
  കുന്നിക്കുരു പെറുക്കി കളിച്ചു കാണാതെ
  പോകുന്നതിനു തല്ലുകൂടുമ്പോള്‍...........
  നീ ഉണ്ടായിരുന്നു...........
  ..............

  ഏതായാലും ആളെ മനസ്സിലായിത്തുടങ്ങി. എവിടെയൊക്കെയോ അവ്യക്തതകളും ആശയക്കുഴപ്പവും. കവിതയായതുകൊണ്ട് എനിക്കു പറഞ്ഞുതരാനറിയില്ല. രമേശ്‌ അരൂര്‍ അങ്കിള്‍ പറഞ്ഞുതരും.

  ReplyDelete
 3. ബ്ലോഗ് കവിതകൾ വായിച്ച് കവിതയെഴുതാൻ ശ്രമിക്കരുത്.

  ReplyDelete
 4. എല്ലാവര്ക്കും നന്ദി ..
  ബ്ലോഗ്‌ കവി ...ഉദേശിച്ചത് കോപ്പി അടി എന്നാണോ ?
  അങ്ങനെ ചെയ്യാറില്ല. എഴുതുന്നത്‌ മണ്ടത്തരം
  ആയാല്‍ പോലും അതു പോസ്റ്റ്‌ ചെയ്യും.
  എല്ലാവര്ക്കും നന്മ നിറഞ്ഞ രാമായണ മാസം ആശംസിക്കുന്നു

  ReplyDelete
 5. മനസ്സിലായി മനസ്സിലായി....ആരാ കക്ഷി

  ReplyDelete
 6. കവിത കുഴപ്പമില്ലാതെ ഫീല് ചെയ്തു. പക്ഷെ, കഴിഞ്ഞ കവിതയായ നഷ്ടപ്പെടലിന്റെയും ഇതിന്റെയും പാറ്റേണ്‍ ഒരുപോലെ തോന്നി. കവിതയുടെ കേന്ദ്രബിന്ദുവിനെ പലകാര്യങ്ങളില്‍ കണ്ടെത്തുന്നത് പോലെ. പക്ഷെ, കവിത എഴുതാനുള്ള കഴിവ് നല്ലതായുണ്ട്. അതിനെ തേച്ചുമിനുക്കി തിളക്കമുള്ളതാക്കി വയ്ക്കുക എപ്പോഴും. ആശംസകള്‍!! :-)

  ReplyDelete
 7. ഈ കവിതയിലൂടെ പറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകാത്ത ആരൂണ്ടാവില്ല എന്നു തോന്നുന്നു...
  എന്തായാലും വിചാരിച്ചത് കവിതയിലൂടെ അനുഭവിപ്പിക്കാൻ പറ്റി.. ഒറ്റ സംശയം മാത്രമേ ബാക്കിയുള്ളു..സത്യം പറ ആരാണത്..മര്യാദക്ക് പറഞ്ഞോ...

  ReplyDelete
 8. പ്രദീപ്...
  എന്തൊരു പ്രണയമാണു കവിതയിൽ..
  അനുഭവത്തിൽ നിന്നാണെന്നു മനസ്സിലായി മോനെ...

  ReplyDelete
 9. അജിത്ത് ചേട്ടാ ...പറഞ്ഞാ ആകെ പ്രശ്നമാകും
  സന്തോഷം ...

  സാബു ചേട്ടാ ..നന്ദി ഇത്രയേറെ ..ഉള്‍ കൊണ്ടതിനു.
  വിലയേറിയ ഈ അഭിപ്രായം ..
  ആ നന്മയോട് കൂടി തന്നെ സ്വീകരിക്കുന്നു .

  ജാനകി ചേച്ചി സന്തോഷമായി
  അനുഭവം ഇല്ലാതില്ല.ഇപ്പോ ...
  എല്ലാം ഓര്മ മാത്രം ...

  വിനു ആദ്യ വരവിനും ..അഭിപ്രായത്തിനും നന്ദി ..
  വിശദമായി വായിച്ചല്ലോ ...
  സന്തോഷമുണ്ട് ...
  സ്നേഹത്തോടെ പ്രദീപ്‌

  ReplyDelete
 10. പൈമ നന്നായിട്ടുണ്ട്.. വരികളെല്ലാം ഇഷ്ട്ടപെട്ടു..പക്ഷെ വരികള്‍ പരസ്പരം ലയിപ്പിക്കുവാന്‍ കൂടുതല്‍ ശ്രമിക്കുമല്ലോ. ഒരു ക്രമത്തില്‍ വരികളെ വിന്യസിപ്പിക്കണം എന്നാ ഉദേശിച്ചത് കേട്ടോ

  ReplyDelete
 11. എന്നിട്ടെവിടെ പോയി ?

  "അനുഭവം ഇല്ലാതില്ല.ഇപ്പോ ...
  എല്ലാം ഓര്മ മാത്രം ..."

  അടികിട്ടിയ?

  ReplyDelete
 12. ആരായിരുന്നു അത് എനിക്കറിയാം അവളല്ലേ കൊച്ചു കള്ളാ

  നല്ല വരികള്‍ ആശംസകള്‍

  ReplyDelete
 13. ഹായ് mad വരികളെല്ലാം ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
  ഒരു ക്രമത്തില്‍ വരികളെ നോക്കിയതാണ് പക്ഷെ വാക്കുകള്‍ പറ്റിയത്
  കിട്ടിയല്ല .നന്ദി ...വിണ്ടും വരിക

  ഞാന് സന്തോഷം അറിയിക്കുന്നു വരവില്‍ .
  കിട്ടിയത് പോയതും ഒന്നും പറയണ്ട ...
  എല്ല്ലാം ഇന്ദ്രജലം ....പ്രണയം എങ്ങനെയോ അങ്ങനെ ...
  നന്ദി

  കൊമ്പന്‍ ചേട്ടാ ....അറിഞ്ഞു ല്ലേ ..
  ആരോടും പറയല്ലേ ...ട്ടോ
  അമ്മച്ചി അറിഞ്ഞ വഴക്ക് പറയും
  അതോണ്ട ...
  വന്നതില്‍ സന്തോഷം

  എല്ലാവര്ക്കും നന്മ നിറഞ്ഞ ...രാമായണമാസം
  ആശംസിക്കുന്നു

  ReplyDelete
 14. എനിക്കിഷ്ടായി , പിന്നെ കൊച്ചു കൊച്ചു അക്ഷരതെറ്റുകള്‍ ഉണ്ട്ട്ടോ ... രമേശേട്ടന്‍ ചൂരലും കൊണ്ട് വരും മുന്‍പ് തിരുത്തിക്കോ :)) (കറക്റ്റ് ചെയ്തു 'ശങ്കരനാരായണന്‍ മലപ്പുറം' താഴെ എഴുതിയിട്ടുണ്ടല്ലോ , അത് ശ്രദ്ധിച്ചില്ലേ !)

  ReplyDelete
 15. സഖാവെ എന്റെ പുതിയ പോസ്റ്റൊന്നു നോക്കണേ
  എന്തേലും കുഴപ്പമുണ്ടേൽ അറിയിക്കണം

  ReplyDelete
 16. ലിപി ചേച്ചി ...നന്ദി ഞാന് ശ്രദ്ധിച്ചിരുന്നു
  ആരേലും മനസിലാക്കിയശേഷം മാറ്റാമെന്ന് വിചാരിച്ചു
  അതാണ് ശങ്കരനാരായണന്‍ അങ്കിളീന് reply കൊടുക്കാഞ്ഞേ..


  വിനു സഖാവിന്റെ പോസ്റ്റ്‌ ഒന്നും dashboard ല്‍ വരുന്നില്ല

  ReplyDelete
 17. അങ്കിള്‍ ...വളരെ നന്ദി ...
  അവ്യക്തതകളും ആശയക്കുഴപ്പവും.
  പരിഹരിക്കാം ...അടുത്തിടെ ആണ് എഴുതി തുടങ്ങിയത് ...
  വിശദമായി ..വായിച്ച് .കറക്റ്റ് ചെയ്ത് ..തന്നല്ലോ ...
  രാമായണമാസം പുണ്യം നിറക്കട്ടെ

  കുട്ടി സര്‍ ...നന്ദി ...
  ഇനിയും വരിക

  ReplyDelete
 18. അയ്യോ.........
  പ്രണയമായിരുന്നോ? ഞാന്‍ കരുതി കുട്ടിക്കാലത്തെ അടുത്ത കൂട്ടുകാരനുമായുള്ള സൌഹൃദമാണെന്ന്. എല്ലാരും പറയുന്നു, പ്രണയമാണെന്ന്.
  എനിക്കെന്തോ കുഴപ്പമുണ്ടോ...
  അതോ ഞാന്‍ മാത്രം നീറ്റായത് കൊണ്ടാണോ?

  ReplyDelete
 19. പൈമ ഇനിയും പാകപ്പെടേണ്ടതുണ്ട്.

  ReplyDelete
 20. പള്ളിക്കൂട മുറ്റത്ത് ബദാം മരത്തിന്റെ കീഴെ
  കായ്കള്‍ പെറുക്കുമ്പോള്‍..........

  അപ്പൊ എല്ല്ലാ സ്കൂള്‍ മുറ്റത്തും ബദാം മരം ഉണ്ടല്ലേ??

  ReplyDelete
 21. സോണി ചേട്ടാ
  ..വന്നതില്‍ സന്തോഷം ...
  പ്രേമിക്കാത്തത് കൊണ്ടായിരിക്കാം അങ്ങനെ തോന്നിയത്
  നന്ദി.

  വി കെ സര്‍ നന്ദി
  ഇനിയും പരിശ്രമിക്കാം ..

  അനാമിക
  വന്നതിലും ഇരുന്നതിലും..സന്തോഷം ..
  അഭിപ്രായം സ്വീകരിക്കുന്നു

  സ്നേഹത്തോടെ
  പ്രദീപ്‌ ..

  ReplyDelete
 22. വരികളില്‍ നിഷ്കളങ്കമായ കുട്ടിക്കാലം കാണുന്നു....കൂട്ടുകാരിയോട് തോന്നിയ ഇഷ്ടം .....അതിനെ പ്രണയം എന്നു വിളിക്കാമോ ? എനിക്കറിയില്ല

  ReplyDelete
 23. കുട്ടിക്കാല പ്രണയം നന്നായി എഴുതിക്കാട്ടി.

  ReplyDelete
 24. ഇനിയും എഴുതൂ.ആശംസകള്‍

  ReplyDelete
 25. പിണങ്ങി നടന്ന ദിവസങ്ങളില്‍... !!!

  ReplyDelete
 26. രവീണ സന്തോഷം ഇവിടെ വന്നതിലും എന്നെ പിന്തുടരുന്നതിലും.
  നന്മയുടെയും സ്നേഹത്തിന്റെയും പൂച്ചെണ്ടുകള്‍ നല്‍കുന്നു

  കുമാരന്‍ ഇവിടെ വന്നതില്‍ സന്തോഷം വായിച്ചു എന്നുള്ളതില്‍ നന്ദി അറിയിക്കുന്നു

  പ്രദീപ്‌ മാഷേ ..വന്നതില്‍ സന്തോഷം ഇനിയും വരിക

  പ്രവീണ്‍ സര്‍ .ഇവിടെ വന്നതില്‍ സന്തോഷം .ഞാന്‍ ബ്ലോഗ്ഗ് കണ്ടു ..വളരെ ഇഷട്ടപ്പെട്ടു..
  ആല്‍ബം അതില്‍ മികച്ചതാണല്ലോ ? എത്ര ചിലവായി
  ഇനിയും വരിക ..
  എല്ലാവര്ക്കും രാമായണ മാസം പുണ്യം നിറക്കട്ടെ

  ReplyDelete
 27. സിമ്പിളായ വളരെ നല്ല ഒരു കവിത. ഓര്‍മകളുടെ മേച്ചില്‍പ്പുറങ്ങളിലൂടെ ഒരു കൊച്ചു യാത്ര.. കൂടെ നീയും:)

  ReplyDelete