Sunday, July 24, 2011

നഷ്ട്ട്പ്പെടല്‍

കാമം കത്തി ജ്വലിക്കുമ്പോള്‍ കാമുകിക്ക് 
നല്‍കിയ ചുംബനം തെറ്റായിരുന്നു  
അത് പ്രണയം നഷ്ടപെടുത്തി 
പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്നേഹം 
കുടുബത്തിന് തെറ്റായിരുന്നു 
അത് സമാധാനം നഷ്ടപെടുത്തി 
വാക്കുകള്‍ കളങ്കപ്പെടുമ്പോള്‍ 
സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ തെറ്റായിരുന്നു 
അത് വിശ്വാസം നഷ്ടപെടുത്തി 
കടം നാണയത്തിന്റെ കനം കുറച്ചപ്പോള്‍ 
ബാദ്ധ്യതകള്‍ക്ക്  മുന്‍പില്‍ അത് തെറ്റായിരുന്നു  
അത് സ്വാതന്ത്രം നഷ്ടപെടുത്തി 
കഷ്ടത്കള്‍ക്ക്  മുന്‍പില്‍ പ്രണയം ഇല്ലാതായപ്പോള്‍ 
പ്രിയതമയ്ക്ക് അത് തെറ്റായിരുന്നു 
അത് സൌഭാഗ്യം നഷ്ടപെടുത്തി 
ജിവിതത്തില്‍ പ്രതീക്ഷ ഇല്ലാതായപ്പോള്‍ 
ഞാന്‍ എന്നെ നഷ്ടപ്പെടുത്തി. 24 comments:

 1. ഒരു നല്ല ജീവിത ചിത്രം ഉള്‍ക്കൊണ്ട വരികള്‍ .........

  ReplyDelete
 2. പ്രദീപ്..,ഒരു നല്ല കവിത..
  ജീവിതം മുഴുവൻ ഇതിലുണ്ട്...ജീവിതത്തിലെ കുറേ സത്യങ്ങൾ...

  ReplyDelete
 3. ഈ ബ്ലോഗിൽ ഞാൻ ഇതു വരെ വായിച്ച്തിൽ ഏറ്റവും മികച്ചത്....

  ഇങ്ങിനെ ഓരോന്ന് വരട്ടെ...

  ReplyDelete
 4. ഞാന് ..സന്തോഷമായില്ലേ ..
  എനിക്കും ...
  സ്നേഹത്തോടെ ....

  ചില കാര്യങ്ങള്‍ ..സന്തോഷമായി
  നന്ദി .

  അമ്മുന്റെ കുട്ടി ...എനിക്ക് സന്തോഷമായി ഇപ്പോള്‍.
  എല്ലാവരും എന്നെ പ്രോത്സാഹിപ്പിച്ചു അതുകൊണ്ടാണ്
  ഇങ്ങനെ കഴിഞ്ഞത് ...തുടര്‍ന്നും
  പ്രതീഷിക്കുന്നു .......

  എല്ലാവര്ക്കും നന്മ നേരുന്നു

  ReplyDelete
 5. നഷ്ടപ്പെട്ട് നഷ്ടപ്പെട്ട് പിന്നെ എല്ലാം ലാഭമാകുമായിരിക്കും

  ReplyDelete
 6. കൊള്ളാമല്ലോ ..പ്രദീപെ ..മോശമാക്കിയില്ല....നന്നായ്‌ ,വരട്ടങ്ങനെ.....

  ReplyDelete
 7. കവിത നന്നായി. അഭിനന്ദനങ്ങള്‍!! പക്ഷെ, അക്ഷരത്തെറ്റ് എന്ന ദുര്‍ഭൂതം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. :-) ഒന്നിനും ധൃതി കൂട്ടണ്ടാ. എല്ലാവരും ഇവിടൊക്കെത്തന്നെയുണ്ട്. :-)

  ReplyDelete
 8. അജിത്ചേട്ടാ ...സന്തോഷം ..ആരും നഷ്ടപെടാതിരിക്കുവാന്‍ ആണ് ഈ നഷ്ട്ടപെടല്‍

  സങ്ങല്പങ്ങള്‍ ...നമ്മടെ രമേശേട്ടന്‍ പുതിയ സ്കൂള്‍ തുടങ്ങി പുള്ളികാരന്‍ ഈ വഴി വന്നാലോ ?
  അതുകൊണ്ട് ഇത്തിരി ...bulidup
  നന്ദി

  സാബു അക്ഷരത്തെറ്റ് ..ദുര്‍ഭൂതം .വിണ്ടും വരുന്നു ...
  മാറ്റം വരുത്താം ....
  സന്തോഷമായി

  ReplyDelete
 9. കൊള്ളാം. ഇനി എന്തേലും ബാക്കിയുണ്ടോ നഷ്ടപ്പെടാതെ..

  കവിത നന്നായി കേട്ടോ.ആശംസകള്‍.

  ReplyDelete
 10. ഈ തെറ്റും ശരിയും തന്നല്ലേ ജീവിതം പൈമ.. കൂട്ടി കിഴിക്കലുകള്‍ നന്നായി.

  ReplyDelete
 11. മുല്ല സന്തോഷം തോന്നുന്നു ...വന്നതില്‍
  ആശംസകള്‍ സ്വീകരിക്കുന്നു
  നന്ദി വിണ്ടും വരിക
  മുല്ലക്ക് എന്റെ റമളാന്‍ ആശംസകള്‍ (മുന്‍‌കൂര്‍ )

  mad തെറ്റായി മാറുന്ന ശരികള്‍
  ശരിയായി മാറുന്ന തെറ്റുകള്‍
  ചെല്ലപ്പോ ഇതാവും ജിവിതം
  നന്ദി

  ReplyDelete
 12. തിരിഞ്ഞു നോട്ടം നടത്തി ഇടയ്ക്ക് ഇങ്ങനെ ഓരോ തിരിച്ചറിവുകളില്‍ എത്തിച്ചേരും ...
  ലാഭവും നഷ്ടവും നോക്കി ഒരു കണക്കെടുപ്പ് !
  മൊത്തത്തില്‍ നന്നായി ..
  ചില വരികള്‍ തടസം സൃഷ്ടിക്കുന്നു ,,,
  "കടം നാണയത്തിന്റെ കനം കുറച്ചപ്പോള്‍
  ബാദ്ധ്യതകള്‍ക്ക് മുന്‍പില്‍ അത് തെറ്റായിരുന്നു "
  കടം നാണയത്തിന്റെ കനം കുറച്ചു എന്ന് പറഞ്ഞാല്‍ ..???

  ReplyDelete
 13. രമേഷേട്ടാ...സന്തോഷം ...
  നാണയത്തിന്റെ കനം ഉദേശിച്ചത് സംബാത്യത്തിന്റെ അളവ് എന്നാണ് .
  ശരിയാണ് ഈ വരിയില്‍ എന്തോ പ്രശ്നം ഉണ്ട്
  തെറ്റ് കാണിച്ചു തന്നതില്‍ സന്തോഷം

  ReplyDelete
 14. ഒരു പാട് സത്യങ്ങള്‍,
  ആരും അവസ്ഥ
  തിരിച്ചറിയുന്നില്ല,
  അങ്ങനെ തെറ്റിദ്ധാരണയില്‍...
  നഷ്ടപ്പെടുന്നത്
  സ്വന്തം ജീവിതം ...
  നല്ല കണ്ടെത്തല്‍
  അടിപൊളി ...

  ReplyDelete
 15. ajith said...

  ഈ കുട്ടികള്‍ ഒക്കെ ഇങ്ങനെ ഭഗ്നാശരാകാനെന്ത്...?

  ReplyDelete
 16. ആശയം ഇഷ്ടായി... കവിതയെ പറ്റി കൂടുതല്‍ വിലയിരുത്താന്‍ അറിയില്ലാട്ടോ... എല്ലാ ആശംസകളും ... :)

  ReplyDelete
 17. നന്ദിനി ..ആദ്യ വരവിനു നന്ദി ..
  തിരിച്ചറിഞ്ഞതില്‍ സന്തോഷം
  ഇനിയും വരിക

  അന്ഗില്‍ വന്നതില്‍ സന്തോഷം
  നന്ദി

  ചേച്ചി ഇഷ്ട്ടപെട്ടുല്ലേ ;
  സന്തോഷം അറിയിക്കുന്നു
  എല്ലാവര്‍ക്കും
  രാമായണ മാസം ആശംസിക്കുന്നു ...

  ReplyDelete
 18. :)

  നന്നായിരിക്കുന്നു,
  ഇവിടെ ഞാനാദ്യമെന്ന് തോന്നുന്നു

  ReplyDelete
 19. ഇവിടെ വന്നു സൌരഭ്യം നല്‍കിയതിനു സന്തോഷം
  ആദ്യ വരവിനു രാത്രിയുടെ കുട്ടുകാരിക്ക് നന്ദി
  ഇനിയും വരിക ...

  ReplyDelete
 20. കടം നാണയത്തിന്റെ കനം കുറച്ചപ്പോള്‍ ..! manoharam :-)

  ReplyDelete
 21. ആശയസമ്പുഷ്ടങ്ങള്‍ തന്നെ പ്രദീപിന്റെ ഈ കവിത. ഇഷ്ടമായി

  ReplyDelete
 22. മനോരാജിന്റെ ഭൂലോകസഞ്ചാരത്തിലൂടെ ആണ് ഞാന്‍ ഇവിടെ എത്തുന്നത്‌..ഇഷ്ടമായി കവിത..:)

  ReplyDelete