Friday, July 22, 2011

അഗസ്ത്യരാമായണംഭാരതീയര്‍ക്ക് പുരാണ ഇതിഹാസങ്ങള്‍ നിരവധിയുണ്ട് .അതില്‍ ഏറ്റവും മികച്ചത് രാമായണമാണ് .കാരണം ഭാഗവതം പോലെയുള്ള മറ്റ് ഗ്രന്ഥങ്ങള്‍ രണ്ടാമതോന്നില്ല .എന്നാല്‍ രാമായണം അനേകമുണ്ട് .വാല്മീകിരാമായണം ,വ്യാസ രാമായണം ,കമ്പരാമായണം ,ശതമുഖരാമായണം ,ആനന്ദരാമായണം,അത്ഭുതരാമായണം ,അഗസ്ത്യരാമായണം,ഹനുമത് രാമായണം,തുളസിരാമായണം,അദ്ധ്യാത്മരാമായണം എന്നിങ്ങനെ..

   ഇതില്‍ ഭക്തിപ്രദാനമായ അദ്ധ്യാത്മരാമായണമാണ്  കുടുതല്‍ പ്രചാരം.എന്നാല്‍ താരകമന്ത്ര ആച്യാരനായ അഗസ്ത്യ മഹര്‍ഷി രചിച്ച അഗസ്ത്യരാമായണം ഇവയില്‍ ഏറ്റവും മികച്ചതാണ് .അദ്ധ്യാത്മരാമായണത്തില്‍ കുറഞ്ഞപക്ഷം ശ്രീരാമന്റെ ഒരു നാല്‍പതുകൊല്ലത്തെ ചരിത്രമേ കാണുവാന്‍ സാധിക്കൂ. എന്നാല്‍ എഴുനൂറുകൊല്ലം ജീവിച്ചിരുന്ന ശ്രീരാമന്റെ സ്വര്‍ഗാരോഹണം വരെയുള്ള കഥകള്‍ സംക്ഷേപമായെങ്കിലും അഗസ്ത്യരാമായണത്തില്‍ വിവരിച്ചിട്ടുണ്ട്..ഇതില്‍ ഓരോ കാര്യങ്ങള്‍ കാരണം സഹിതം വിവരിച്ചിരിക്കുന്നു.മഹാവിഷ്ണുവിന് ശ്രി രാമനായി പിറക്കാനുള്ള ശാപം ,മണ്ടോധരിക്കും സീത ദേവിക്കും തമ്മില്ലുള്ള സാമ്യം.രാവണനും ഗോകര്‍ണവും തമ്മിലുള്ള ബന്ധം,എന്നിങ്ങനെ നിരവധി കാര്യങ്ങള്‍  കാരണം സഹിതം വിവരിച്ചിട്ടുണ്ട് .
     അഗസ്ത്യ മഹര്‍ഷി ഗോവര്‍ധനപര്‍വതത്തിന്റെ അഹങ്കാരം ശമിപ്പിച്ച കഥ എല്ലാവര്ക്കും അറിയാമല്ലോ  അതിനു ശേഷം മഹര്‍ഷി സഹ്യപര്‍വതത്തിന്റെ അരികില്‍ ആശ്രമം പണിത് ശിഷ്യന്‍ മാരുമായി താമസമാക്കി.അവിടെ വച്ച ഒരു ശിഷ്യന്‍ ആവശ്യ പ്രകാരം മഹര്‍ഷി രചിച്ച ഈ അഗസ്ത്യരാമായണം.മലയാളത്തിലേക്ക് തര്‍ജിമ ചെയ്തത് ശ്രി രാമന്‍ മേനോന്‍ ആണ് .ആദ്ദേഹം അത് പൂര്‍ണമായും അതിന്റെ ഭക്തിയും പുണ്യതയും ഒട്ടും നഷ്ടമാകാതെ പകര്‍ത്തിയിരിക്കുന്നു .

         ലൌകിക ജിവിതത്തെ സുഖകരമാക്കി തിര്‍ക്കുവാനുള്ള അനേകം ത്വതോപദേശം അഗസ്ത്യരാമായണതിലുണ്ട് .രാമായണത്തില്‍ പങ്കെടുത്ത് പലതും നേരിട്ട് കണ്ടറിഞ്ഞ അനുഭവസ്ഥനായ ദ്രാവിഡഗോത്ര മഹാകവിയായ അഗസ്ത്യന്റെ രാമായണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.നര്‍മരസം കലര്‍ന്ന കഥകള്കൂടിയും ഇതിലുണ്ട് .(രാവണന് പറ്റിയ പരാജയങ്ങള്‍ ,കലഹയുടെ ചരിത്രം എന്നിവ)രാമായണത്തെ കുറിച്ച് ഉള്ള എല്ലാ സംശയങ്ങള്‍ക്ക് അഗസ്ത്യരാമായണം നിവര്‍ത്തി ഉണ്ടാക്കും.ശ്രി രാമോഷ്ട്ടോതരശതനാമം ഈ ഗ്രന്ഥത്തില്‍ ഉണ്ട് . അഗസ്ത്യരാമായണം മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത് കൊണ്ട് കുടുതല്‍ എഴുതുവാന്‍ കഴിയുന്നില്ല .


ഈ ഗ്രന്ഥം ശ്രേയസ് ന്റെ  വെബ്‌ സൈറ്റില്‍ PDF  രൂപത്തില്‍ ലഭ്യമാണ് .ഡൌണ്‍ലോഡ്  ചെയ്ത് വായിക്കുമല്ലോ മറ്റു പുണ്യ ഗ്രന്ഥങ്ങള്‍ കൂടി ശ്രേയസ്  ലഭ്യമാക്കുണ്ട്
എല്ലാവരെയും ശ്രി രാമദേവന്‍ അനുഗ്രഹിക്കട്ടെ ...http://sreyas.in/agasthya-ramayanam-scanned-pdf

12 comments:

 1. ശ്രേയസ് വെബ്‌സൈറ്റ്നു കടപ്പാട്
  രാമായണ മാസം ...ഭക്തി നിറഞ്ഞതാവട്ടെ ...
  ആശംസകള്‍

  ReplyDelete
 2. Thanks.
  On opening the link, it appeared "this site has been suspended."

  ReplyDelete
 3. മിനിമം ആ സൈറ്റ് ഒന്ന് തുറന്നു നോക്കിയിട്ട്
  ആകാമായിരുന്നു...... :)

  ReplyDelete
 4. ഞാന് ആ സൈറ്റ് ഞാന് നോക്കി ഡൌണ്‍ലോഡ് ചെയ്ത് ഇപ്പോള്‍ വായിക്കുണ്ട്
  ശ്രേയസ് ഡയറക്ടര്‍ സാറുമായി സംസാരിച്ചു അപ്പോള്‍ അധികം താമസിയാതെ നേരയാകും എന്നറിഞ്ഞു
  ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമിക്കുക
  എല്ലാവര്ക്കും നന്ദി

  ReplyDelete
 5. കർക്കിടകമായിട്ട് പ്രദീപ് എല്ലാവർക്കും വേണ്ടി ചെയ്ത് ഈ വിവരണം നന്നായീട്ടോ...നല്ലകുട്ടി...

  ആ ഗ്രന്ഥം ഞാൻ വായിക്കണുണ്ട്...

  ReplyDelete
 6. പ്രദീപ്...
  ഞാനിവിടെ ആദ്യമാണ്
  മറ്റുള്ളവർക്ക് ഉപകാരപ്രദമായ ഈ പോസ്റ്റ് നന്നായിട്ടുണ്ട്..

  ഇടയ്ക്കൊന്ന് വന്നു നോക്കു എന്റെയടുക്കലും

  ReplyDelete
 7. ജാനകി ചേച്ചി.. പേര് മാറ്റിയോ ?
  അതാണോ താമസിച്ചേ ...
  അമ്മുന്റെ കുട്ടി നല്ല പേര് ..
  സന്തോഷമായി ...
  രാമായണ മാസം ആശംസിക്കുന്നു
  സ്നേഹത്തോടെ പ്രദീപ്


  ചില കാര്യങ്ങള്‍ ....
  സന്തോഷം ഇവിടെ വന്നതിലും എന്നെ ഫോളോ ചെയുന്നതിലും
  ഇനിയും വരിക നല്ല രാമായണ മാസം ആശംസിക്കുന്നു
  സ്നേഹത്തോടെ പ്രദീപ്‌

  ReplyDelete
 8. നല്ല പോസ്റ്റ്‌, പ്രദീപ്‌.

  ശ്രേയസ് വെബ്സൈറ്റ് ( http://sreyas.in/ ) അപ്പ്‌ ആയി. കര്‍ക്കിടകമാസത്തിലെ ഹെവി ട്രാഫിക് കാരണം രണ്ടുദിവസം സെര്‍വര്‍ ഡൌണ്‍ ആയതാണ്.

  ReplyDelete
 9. ഈ അഗസ്ത്യരാമായണം പുസ്തകം വാങ്ങാന്‍ കിട്ടുമോ?എന്നെ സംബന്ധിച്ചിടത്തോളം അല്പം നൊസ്റ്റാള്‍ജിയ ആ പുസ്തകത്തിനോടുണ്ട്. ഞാന്‍ പത്തുവയസ്സില്‍ ആദ്യമായി വായിച്ച പുസ്തകമാണത്.കഥകള്‍ പലതും ഇപ്പോഴും ഓര്‍മയുണ്ട്.എഴുപതുകളുടെ അവസാനം ഞാന്‍ വായിച്ച കോപ്പി ദൈവം പോലെ ആദ്യം അന്ത്യവും ഇല്ലാതെ പപ്പടക്കെട്ടുപോലത്തെ ഒരു പുസ്തകമായിരുന്നതുകൊണ്ട് വിവര്‍ത്തകനോ പബ്ലിഷറോ ആരെന്നു അറിയുമായിരുന്നില്ല.ഞാന്‍ വളരെകാലമായി തേടി നടക്കുന്ന പുസ്തകമാണ് ഇത്.

  Btw given link not working.

  ReplyDelete
 10. ശ്രീ സര്‍ സന്തോഷം ഇവിടെ വന്നതിനും കമന്റ്‌ നല്‍കി പ്രോത്സാഹിപ്പിച്ചതിനും
  നന്ദി അറിയിക്കുന്നു
  bright വന്നതില്‍ സന്തോഷം അറിയിക്കുന്നു
  ലിങ്ക് ഇപ്പോള്‍ ഒക്കെ ആണ് ദയവായി ശ്രമിച്ചാലും ...
  എല്ലാവര്ക്കും
  രാമായണ മാസം ആശംസിക്കുന്നു

  ReplyDelete